Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunday Deepika

Sunday Special

മ​നു​ഷ്യ​ന്‍റെ ദൈ​വാ​വ​താ​രം

ത​ലേ​ന്നാ​യി​രു​ന്നു ക്രി​സ്മ​സ്. രാ​വി​ലെ ഏ​ഴി​ന് ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ​മു​ത​ൽ വ​ഴി​യി​ലെ​ങ്ങും കെ​ടു​ത്താ​ൻ വൈ​കി​യ ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ത്തേ​ണ്ടി​യി​രു​ന്ന ബ​സ് ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ രാ​ത്രി 9.30. ന​ല്ല ത​ണു​പ്പ്. ന​ക്ഷ​ത്ര​ങ്ങ​ൾ ന​ഗ​ര​ത്തോ​ടു ബ​ത്‌​ല​ഹേ​മി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ പ​റ​യു​ക​യാ​ണ്.

അ​തി​ന്‍റെ കാ​ത​ൽ, ദൈ​വ​ത്തി​ന്‍റെ മ​നു​ഷ്യാ​വ​താ​ര​മാ​യി​രു​ന്നു. ആ​ട്ടി​ട​യ​ന്മാ​ർ ഉ​റ​ങ്ങാ​തി​രു​ന്ന, മാ​ലാ​ഖ​മാ​ർ പാ​ട്ടു​പാ​ടി​യി​രു​ന്ന ഒ​രു രാ​ത്രി​യെ​ക്കു​റി​ച്ച്. പ​ക്ഷേ, ഈ ​രാ​ത്രി​ക​ളി​ൽ ക​ണ്ണൂ​രി​ന്‍റെ മ​ല​ഞ്ചെ​രു​വു​ക​ളി​ലെ​യും സ​മ​ത​ല​ങ്ങ​ളി​ലെ​യും കാ​വു​ക​ളി​ലും കു​ടും​ബ​ക്ഷേ​ത്ര​ങ്ങ​ളി​ലും ഉ​റ​ങ്ങാ​തി​രു​ന്ന മ​നു​ഷ്യ​ർ, മ​റ്റൊ​രു കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. മ​നു​ഷ്യ​ന്‍റെ ദൈ​വാ​വ​താ​രം..!

ദൈ​വ​ത്തി​ലെ​ത്തി മ​ട​ങ്ങു​ന്ന മ​നു​ഷ്യ​ൻ 

തെ​യ്യ​ത്തി​ന്‍റെ ക​ഥ​ക​ളും കാ​ഴ്ച​ക​ളും മ​ന​സി​നെ ത്ര​സി​പ്പി​ക്കു​ന്ന​തും, ഒ​രു നി​മി​ഷ​മെ​ങ്കി​ലും ശ​രീ​ര​ത്തെ​യും ബാ​ധി​ക്കു​ന്ന​തു​മാ​ണ്. നേ​രി​ട്ടു കാ​ണാ​നാ​ണ് ഇ​റ​ങ്ങി​യ​ത്. തെ​യ്യ​ത്തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ-​മ​ത നി​ർ​വ​ച​ന​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളു​മു​ണ്ട്. പ​ക്ഷേ, ആ ​നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​മെ​ന്തെ​ന്നാ​ൽ, മ​നു​ഷ്യ​ൻ ദൈ​വ​മാ​യി അ​വ​ത​രി​ക്കു​ന്നു എ​ന്നാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്.

ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ മ​നു​ഷ്യ​നും മ​ര​ണ​ത്താ​ൽ ദൈ​വ​വു​മാ​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന ആ​ത്മാ​വി​നെ, തെ​യ്യ​ക്കാ​ര​ൻ അ​ഥ​വാ ക​ളി​യാ​ട്ട​ക്കാ​ര​ൻ ത​ന്‍റെ ദേ​ഹ​ദേ​ഹി​ക​ളി​ലേ​ക്കു ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്. ദീ​ർ​ഘ​നാ​ള​ത്തെ ഒ​രു​ക്ക​ത്തി​നൊ​ടു​വി​ൽ തോ​റ്റം​പാ​ട്ടു​ക​ളു​ടെ പ​രി​ണാ​മ​ന​ദി​ക​ളി​ൽ നി​മ​ഗ്ന​നാ​കു​ക​യും വേ​ഷ​ഭൂ​ഷാ​ദി​ക​ളി​ലും നോ​ന്പു​ധ്യാ​ന​ങ്ങ​ളി​ലും സ്വ​യം മ​റ​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ൾ തെ​യ്യ​മാ​യി "ദൈ​വാ​വ​താ​ര’​മെ​ടു​ക്കു​ന്നു.

ഭ​ക്ത​രോ തെ​യ്യ​ത്തി​ന്‍റെ വേ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദൈ​വ​ത്തെ കാ​ണു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ അ​വ​താ​രം പൂ​ർ​ത്തി​യാ​ക്കി ക​ളി​യാ​ട്ട​ക്കാ​ര​ൻ മ​നു​ഷ്യ​നി​ലേ​ക്കു പു​ന​ര​വ​ത​രി​ക്കും​മു​ന്പ് ഭ​ക്ത​ർ സ​ങ്ക​ട​ങ്ങ​ളു​മാ​യെ​ത്തും. ഒ​രി​ക്ക​ൽ മ​നു​ഷ്യ​നാ​യി​രു​ന്ന തെ​യ്യ​ത്തി​ന് ത​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​കേ​ട്ട് സ​മാ​ധാ​നം പ​റ​യാ​ൻ എ​ളു​പ്പ​മാ​ണ്. അ​തി​നു കാ​ല​താ​മ​സ​വു​മി​ല്ല. കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന​വ​രു​ടെ പ്രാ​ർ​ഥ​ന​യ്ക്ക് അ​പ്പോ​ൾ​ത​ന്നെ മ​റു​പ​ടി​യു​ണ്ട്. ഭ​ക്ത​രു​ടെ കൈ​ക​ൾ ഗ്ര​ഹി​ച്ചോ, ചേ​ർ​ത്തു​നി​ർ​ത്തി​യോ, ആ​ശ്ലേ​ഷി​ച്ചോ "ദൈ​വം’ ആ​ശ്വ​സി​പ്പി​ക്കും. വി​ശ്വാ​സം​കൊ​ണ്ടോ ക​ലാ​സ്വാ​ദ​നം​കൊ​ണ്ടോ സ​ങ്ക​ല്പ​ങ്ങ​ളാ​ലോ ഇ​ങ്ങ​നെ ക​രു​തി​യാ​ൽ തെ​യ്യം അ​തി​ശ​യ​ക​ര​മാ​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും.

ഡി​സം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ലും തെ​യ്യ​ങ്ങ​ൾ സ​ജീ​വ​മാ​കും. രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി​ട്ടാ​ണ് കൂ​ടു​ത​ൽ തെ​യ്യ​ങ്ങ​ളും ഇ​റ​ങ്ങു​ന്ന​ത്. അ​തൊ​ന്നു നേ​രി​ൽ കാ​ണാ​നാ​ണ് ക​ണ്ണൂ​രി​ൽ ബ​സി​റ​ങ്ങി​യ​ത്. വൈ​കി​പ്പോ​യ​തി​നാ​ൽ ചെ​റു​താ​ഴ​ത്തേ​ക്കി​നി ബ​സി​ല്ല. ദീ​പി​ക​യു​ടെ പ​ത്രാ​ധി​പ​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന ഷി​ജു​വും സു​ഹൃ​ത്ത് ര​ജി​ത്തും കാ​റു​മാ​യെ​ത്തി. യാ​ത്ര​യ്ക്കി​ടെ ര​ണ്ടു​പേ​രും തെ​യ്യ​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു.

ചെ​റു​താ​ഴം പാ​ല​ക്കീ​ൽ ത​റ​വാ​ട് ദേ​വ​സ്ഥാ​നം കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ ര​ണ്ടു രാ​ത്രി​ക്കും ര​ണ്ടു പ​ക​ലി​നു​മി​ടെ പ​ല​തു​ണ്ട് തെ​യ്യ​ങ്ങ​ൾ. ക​ണ്ട​നാ​ർ കേ​ള​ൻ, തൊ​ണ്ട​ച്ച​ൻ, ഗു​ളി​ക​ൻ, കു​ടി​വീ​ര​ൻ, കു​റ​ത്തി​യ​മ്മ, വി​ഷ്ണു​മൂ​ർ​ത്തി, കു​ണ്ടോ​ർ ചാ​മു​ണ്ടി, ക​തി​വ​ന്നൂ​ർ വീ​ര​ൻ... പ​ല തെ​യ്യ​ങ്ങ​ൾ ഒ​ന്നി​ച്ചു​കാ​ണാ​ൻ പ​റ്റു​ന്ന​തു ഭാ​ഗ്യം. ഒ​ന്നെ​ങ്കി​ലും കാ​ണ​ണ​മെ​ന്നേ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​ള്ളു. ഉ​റ​ക്ക​മി​ള​ച്ചാ​ൽ എ​ല്ലാം കാ​ണാം.

കേ​ള​ൻ: ക​ർ​ഷ​ക​ന്‍റെ ദാ​രു​ണാ​ന്ത്യം 

ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​ണ് ഷി​ജു​വി​ന്‍റെ​യും ര​ജി​ത്തി​ന്‍റെ​യും വീ​ട്. അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴേ​ക്കും മൈ​ക്കി​ലൂ​ടെ തോ​റ്റം പാ​ടു​ന്ന​തു കേ​ൾ​ക്കാം. യാ​ത്ര​യ്ക്കി​ടെ ഭ​ക്ഷ​ണം​ക​ഴി​ച്ച​തു​കൊ​ണ്ട് ഒ​ന്നു കു​ളി​ക്കേ​ണ്ട താ​മ​സ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. ക്ഷേ​ത്ര​ത്തി​ലെ​ത്തി. പു​ല​ർ​ച്ചെ നാ​ലി​നു​ള്ള ച​ട​ങ്ങി​നു​വേ​ണ്ടി മു​ട്ടി​ത്ത​ടി​ക​ളി​ട്ട് ആ​ഴി കൂ​ട്ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ത്മാ​ക്ക​ളു​ടെ ക​ളി​യാ​ട്ടം​പോ​ലെ പു​ക​ത്തൂ​ണു​ക​ൾ തു​റ​ന്ന മേ​ൽ​ക്കൂ​ര​പ്പ​ഴു​തി​ലൂ​ടെ സ്വ​ർ​ഗാ​രോ​ഹ​ണ​ത്തി​ലാ​ണ്.

ക​ണ്ട​നാ​ർ കേ​ള​ന്‍റെ തെ​യ്യം കെ​ട്ടു​ന്ന​യാ​ൾ അ​ണി​യ​റ​യി​ൽ ഒ​രു പാ​യ​യി​ൽ കി​ട​ക്കു​ന്നു. കോ​ല​ക്കാ​ര​ൻ ച​മ​യ​ങ്ങ​ള​ണി​യി​ക്കു​ന്നു. തെ​യ്യ​ക്കാ​ര​ന്‍റെ ക​ണ്ണു​ക​ൾ തു​റ​ന്നി​രു​ന്നെ​ങ്കി​ലും മ​റ്റേ​തോ ലോ​ക​ത്തെ കാ​ഴ്ച​ക​ൾ മാ​ത്രം കാ​ണു​ന്ന​തു​പോ​ലെ. തീ​യി​ൽ വെ​ന്തു​മ​രി​ച്ച ക​ഠി​നാ​ധ്വാ​നി​യാ​യ ഒ​രു ക​ർ​ഷ​ക​ന്‍റെ പു​ന​ർ​ജ​നി​യു​ടെ ഓ​ർ​മ​യാ​ണ് കേ​ള​ന്‍റേ​ത്. ആ ​ജീ​വി​ത​ത്തി​ലൂ​ടെ​യും മ​ര​ണ​ത്തി​ലൂ​ടെ​യും തെ​യ്യ​ക്കാ​ര​ൻ ക​ട​ന്നു​പോ​കു​ക​യാ​കാം.

അ​ണി​യ​റ​യി​ൽ കേ​ള​ൻ പു​ന​ർ​ജ​നി​ക്കും​മു​ന്പ് ആ ​ക​ഥ വാ​യി​ച്ചു. ഏ​ഴി​മ​ല​യ്ക്ക​ടു​ത്ത് കു​ന്ന​രു​വി​ലെ മേ​ലേ​ട​ത്തു ത​റ​വാ​ട്ട​മ്മ​യാ​യ ച​ക്കി​യ​മ്മ​യ്ക്കു മ​ക്ക​ളി​ല്ലാ​യി​രു​ന്നു. വ​യ​നാ​ട​ൻ കാ​ട്ടി​ൽ​നി​ന്നു കി​ട്ടി​യ അ​നാ​ഥ​ബാ​ല​നെ അ​വ​ർ കേ​ള​നെ​ന്നു പേ​രി​ട്ടു സ്വ​ന്ത​മെ​ന്ന​പോ​ലെ വ​ള​ർ​ത്തി. ല​ക്ഷ​ണ​മൊ​ത്ത ക​ർ​ഷ​ക​നാ​യി അ​വ​ൻ വ​ള​ർ​ന്നു. വി​ത​ച്ച നി​ല​ങ്ങ​ളി​ലെ​ല്ലാം നൂ​റു മേ​നി. നാ​ടു സ​ന്പ​ത്സ​മൃ​ദ്ധ​മാ​യി. പൂ​ങ്കു​ന​ത്തെ നാ​ലു കാ​ടു​ക​ളും​കൂ​ടി കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ ത​റ​വാ​ട്ട​മ്മ മ​ക​നോ​ടു പ​റ​ഞ്ഞു.

അ​വ​ൻ പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ടു. വെ​ട്ടി​ത്തെ​ളി​ച്ച കാ​ടു​ക​ൾ​ക്കെ​ല്ലാം തീ​യി​ട്ടു. ക​ള്ളി​ന്‍റെ ല​ഹ​രി ത​ല​യ്ക്കു പി​ടി​ച്ചി​രു​ന്ന കേ​ള​ൻ കാ​ടു​ക​ൾ​ക്കു നാ​ലു​വ​ശ​ത്തു​നി​ന്നും തീ​യി​ട്ട​ശേ​ഷം സാ​ഹ​സി​ക​മാ​യി പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ലാം കാ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ അ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല. വെ​ട്ടാ​തെ നി​ർ​ത്തി​യി​രു​ന്ന ക​രി​നെ​ല്ലി​മ​ര​ത്തി​ൽ അ​യാ​ൾ ക​യ​റി. പ​ക്ഷേ, അ​തി​ലു​ണ്ടാ​യി​രു​ന്ന ക​ളീ​യ​ൻ, ക​രി​വേ​ല​ൻ എ​ന്നീ സ​ർ​പ്പ​ങ്ങ​ൾ ചൂ​ടു സ​ഹി​ക്കാ​നാ​കാ​തെ കേ​ള​ന്‍റെ നെ​ഞ്ചി​ൽ ചു​റ്റി​വ​രി​ഞ്ഞു കൊ​ത്തി. ക​രി​നാ​ഗ​ങ്ങ​ളു​മാ​യി കേ​ള​ൻ തീ​യി​ൽ​വീ​ണു വെ​ന്തു​മ​രി​ച്ചു.

ശി​വ​ന്‍റെ മ​ക​നും വ​യ​നാ​ട്ട് കു​ല​വ​ൻ ദൈ​വ​വു​മാ​യ തൊ​ണ്ട​ച്ച​ൻ നാ​യാ​ട്ടു ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ ക​രി​ഞ്ഞു​കി​ട​ന്ന കേ​ള​നെ വി​ല്ലു​കൊ​ണ്ട് തൊ​ട്ടു. കേ​ള​ൻ പു​ന​ർ​ജ​നി​ച്ചു. ഞാ​ൻ ക​ണ്ട നീ​യി​നി ക​ണ്ട​നാ​ർ കേ​ള​നെ​ന്നു തൊ​ണ്ട​ച്ച​ൻ വി​ളി​ക്കു​ക​യും ചെ​യ്തു. ചെ​ണ്ട​യി​ൽ വീ​ണ കോ​ലു​ക​ളെ കേ​ള​ൻ ബാ​ധി​ക്കു​ന്നോ, തോ​റ്റം മു​റു​കി.

""പും ​പു​നം ചു​ട്ട​ക​രിം പു​ന​ത്തി​ൽ
കാ​ട്ടി​ൽ ക​രി​ക​രം മു​ക​ളി​ലേ​റി
കാ​ട്ടി​ൽ ക​രു​വേ​ല മൂ​ർ​ഖ​ൻ വ​ന്ന്
മാ​ർ​വ്വി​ൽ ക​ടി​ച്ചു വി​ഷം ചൊ​രി​ഞ്ഞു
അ​ഗ്നി​യി​ൽ വീ​ണി​ട്ടു​ഴ​ലു​ന്നേ​രം
മ​റ്റാ​രു​മി​ല്ല സ​ഖി​യെ​നി​ക്ക്
ക​ണ്ടു​ട​ൻ മേ​ലേ​ട​ത്ത​മ്മ​യ​പ്പോ​ൾ
വാ​ഴ്ക വ​ള​ർ​ക നീ ​ക​ണ്ട​ൻ​കേ​ളാാാ...’’

അ​ണി​യ​റ​യി​ൽ ക​ണ്ട​നാ​ർ കേ​ള​ൻ ദൈ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
പു​റ​ത്ത് തോ​റ്റം​പാ​ട്ടു​കാ​ർ​ക്കും ചെ​ണ്ട​ക്കാ​ർ​ക്കു​മ​പ്പു​റ​ത്ത് മ​ണി​ക്കൂ​റു​ക​ളാ​യി എ​രി​യു​ന്ന തീ​യി​ലേ​ക്ക് വീ​ണ്ടും വി​റ​കു​വീ​ണു. കേ​ര​ള​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നും ചെ​റു​താ​ഴ​ത്തെ​ത്തി​യ സ്ത്രീ​പു​രു​ഷ​ന്മാ​ർ ദൈ​വാ​വ​താ​ര​ത്തി​നാ​യി കാ​ത്തി​രു​ന്നു. ത​ണു​പ്പ് അ​ങ്ങേ​യ​റ്റ​മാ​യി​രു​ന്നെ​ങ്കി​ലും ക്ഷേ​ത്ര​പ​രി​സ​രം തീ​യി​ലും പു​ക​യി​ലും വെ​ന്തു. ഒ​രു​നി​മി​ഷം... അ​ണി​യ​റ​യു​ടെ ക​വാ​ട​ത്തി​ൽ നി​ഗൂ​ഢ​മാ​യ ഒ​ര​ല​ർ​ച്ച.

തോ​റ്റം​വി​ളി കേ​ട്ടു​കേ​ട്ട്, കാ​ല​യ​വ​നി​ക നീ​ക്കി, മ​ര​ണ​ത്ത​ണു​പ്പി​നെ വ​ക​ഞ്ഞ് "ദൈ​വം’ വ​ന്നു... ക​ണ്ട​നാ​ർ കേ​ള​ൻ! അ​ണി​യ​റ​യി​ൽ​നി​ന്നെ​ഴു​ന്നേ​റ്റ​യാ​ൾ പു​റ​ത്തേ​ക്കോ​ടി. ആ​ളു​ന്ന അ​ഗ്നി​ക്കും നീ​റു​ന്ന മ​നു​ഷ്യ​ർ​ക്കു​മി​ട​യി​ലൂ​ടെ... തെ​യ്യം! അ​സാ​ധാ​ര​ണ​മാ​യൊ​രു ഭാ​വ​ത്തോ​ടെ നെ​ഞ്ചി​ലെ നാ​ഗ​ങ്ങ​ളു​മാ​യി കേ​ള​ൻ തീ​യ്ക്കു ചു​റ്റും ന​ട​ന്നു. വൈ​കി​യി​ല്ല കേ​ള​ൻ പൂ​ങ്കു​ന​ത്തെ കാ​ട്ടു​തീ​ക്കു മു​ക​ളി​ലൂ​ടെ​യെ​ന്ന​പോ​ലെ തീ​ക്കു​ണ്ഡം മ​റി​ക​ട​ന്നു. ജ​നം സ്ത​ബ്ധ​രാ​യി. ചെ​ണ്ട​കൊ​ട്ട് ഉ​ച്ച​സ്ഥാ​യി​യി​ലാ​യി. കേ​ള​ൻ അ​ഗ്നി​ക്കു​മു​ക​ളി​ലൂ​ടെ അ​മാ​നു​ഷി​ക​നാ​യി ചാ​ടി​യോ​ടു​ക​യാ​ണ്.

ശ്വാ​സം പി​ടി​ച്ചേ ക​ണ്ടു​നി​ൽ​ക്കാ​നാ​കൂ. കാ​മ​റ​ക​ളും മൊ​ബൈ​ൽ​ഫോ​ണു​ക​ളും അ​ഗ്‌​നി​നാ​ള​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് മി​ന്നാ​മി​നു​ങ്ങി​ൻ കൂ​ട്ട​ങ്ങ​ളാ​യി. കൂ​പ്പി​യ കൈ​ക​ളു​മാ​യി നി​ൽ​ക്കു​ന്ന ഭ​ക്ത​രു​ടെ മു​ഖം ചു​വ​ന്നു​തു​ടു​ത്തു. കേ​ള​ൻ തീ ​കോ​രി​യെ​റി​ഞ്ഞും ച​വി​ട്ടി​ത്തെ​റി​പ്പി​ച്ചും കു​തി​ച്ചു​ചാ​ടി​യും മ​റ്റൊ​രു ലോ​ക​ത്താ​ണ്. അ​ഗ്നി​കു​ണ്ഡം മ​റി​ക​ട​ക്കു​ന്പോ​ൾ ര​ണ്ടു​പേ​ർ കൈ​ക​ളി​ൽ പി​ടി​ച്ച് ഒ​പ്പ​ത്തി​നൊ​പ്പം ഓ​ടി​ക്കൊ​ണ്ടി​രു​ന്നു. ചി​ല​പ്പോ​ൾ കേ​ള​ൻ അ​വ​രു​ടെ കൈ​ക​ൾ ത​ട്ടി​മാ​റ്റി ത​നി​യെ തീ​യി​ലേ​ക്കോ​ടി. സ​മ​യ​ത്തി​നൊ​പ്പം അ​ഗ്നി​യും ചാ​ന്പ​ലാ​ക​വേ ക​ണ്ട​നാ​ർ കേ​ള​ൻ ഭ​ക്ത​രു​ടെ സ​മീ​പ​ത്തെ​ത്തി.

ത​ന്നെ സ​മീ​പി​ച്ച​വ​ർ സ​മ്മാ​നി​ച്ച കാ​ണി​ക്ക സ്വീ​ക​രി​ച്ച് സ​ങ്ക​ട​ങ്ങ​ൾ കേ​ട്ടു. ചി​ല ര​ഹ​സ്യ​ങ്ങ​ൾ തെ​യ്യം അ​ങ്ങോ​ട്ടു പ​റ​ഞ്ഞു. തെ​യ്യം വേ​ദ​ന​ക​ൾ മാ​യ്ക്കു​മെ​ന്നു വാ​ക്കു​കൊ​ടു​ത്ത​പ്പോ​ൾ ഭ​ക്ത​രു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. എ​ല്ലാ​വ​രെ​യും ആ​ശ്വ​സി​പ്പി​ച്ചു, ക​രം ഗ്ര​ഹി​ച്ചു, ആ​ലിം​ഗ​നം ചെ​യ്തു.

ചെ​റു​താ​ഴ​ത്തും സൂ​ര്യ​ൻ ഉ​ദി​ച്ചു. കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ൾ​ക്കൊ​ടു​വി​ൽ കേ​ള​ൻ മ​നു​ഷ്യ​നാ​യി തി​രി​ച്ചു​വ​ന്നു​കൊ​ണ്ടി​രു​ന്നു. വേ​ഷ​ങ്ങ​ൾ അ​ഴി​ക്ക​പ്പെ​ട്ടു. മ​നു​ഷ്യ​ർ സ​മാ​ധാ​ന​ത്തോ​ടെ താ​ന്താ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. മി​ക്ക​വ​രും മ​ട​ങ്ങി​വ​രും; ക​തി​വ​ന്നൂ​ർ വീ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​യ്യ​ങ്ങ​ളൊ​ക്കെ ദൈ​വ​പ്പി​റ​വി​ക്കൊ​രു​ങ്ങു​ക​യാ​ണ്. പ​ക​ൽ മു​ഴു​വ​ൻ തോ​റ്റം​പാ​ട്ടു​ക​ളും തെ​യ്യ​ങ്ങ​ളും കാ​ണാ​ൻ ആ​ളു​ക​ൾ ഒ​ഴു​കി​യെ​ത്തി. രാ​ത്രി​യി​ൽ ക​തി​വ​ന്നൂ​ർ വീ​ര​ന്‍റെ തോ​റ്റം​പാ​ട്ടു​ക​ൾ​കേ​ട്ട് ഇ​ത്തി​രി ഉ​റ​ങ്ങി. പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ഴു​ന്നേ​റ്റ് തെ​യ്യ​പ്പ​റ​ന്പി​ലേ​ക്കു ന​ട​ന്നു.

ക​തി​വ​ന്നൂ​ർ വീ​ര​നും ചെ​മ്മ​ര​ത്തി​യും

"ക​ളി​യാ​ട്ടം' സി​നി​മ ക​ണ്ട​തു​മു​ത​ൽ ക​തി​വ​ന്നൂ​ർ വീ​ര​നെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​താ​ണ്. ക​തി​വ​ന്നൂ​ർ വീ​ര​നെ​ന്ന തെ​യ്യം മ​ന്ദ​പ്പ​നെ​ന്ന മ​നു​ഷ്യ​നി​ൽ​നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​രി​നും ത​ളി​പ്പ​റ​ന്പി​നു​മി​ട​യി​ലു​ള്ള മ​ങ്ങാ​ട്ട് മേ​ത്ത​ളി ത​റ​വാ​ട്ടി​ലാ​യി​രു​ന്നു ജ​ന​നം. തീ​യ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട യോ​ദ്ധാ​വ്. ത​ന്‍റെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കാ​തെ ആ​യു​ധാ​ഭ്യാ​സ​വും പാ​വ​ങ്ങ​ളോ​ടു​ള്ള സ​ന്പ​ർ​ക്ക​വു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​നു ചോ​റു​കൊ​ടു​ക്കേ​ണ്ടെ​ന്ന് അ​ച്ഛ​ൻ അ​മ്മ​യോ​ടു പ​റ​ഞ്ഞ​തോ​ടെ മ​ന്ദ​പ്പ​ൻ വീ​ടു​വി​ട്ടി​റ​ങ്ങി.

ക​ർ​ണാ​ട​ക​ത്തി​ലെ കു​ട​കു​മ​ല​ക​ളി​ൽ ക​ച്ച​വ​ട​ത്തി​നു പോ​കു​ന്ന കൂ​ട്ടു​കാ​രോ​ടൊ​ത്ത് പു​റ​പ്പെ​ട്ടെ​ങ്കി​ലും മ​ന്ദ​പ്പ​ന്‍റെ അ​ച്ഛ​നെ ഭ​യ​ന്ന അ​വ​ർ അ​വ​നെ വ​ഴി​യി​ൽ ഉ​റ​ക്കി​ക്കി​ട​ത്തി​യ​ശേ​ഷം പോ​യി. ത​നി​ച്ചു യാ​ത്ര​തു​ട​ർ​ന്ന അ​യാ​ൾ ക​തി​വ​ന്നൂ​രി​ൽ (ഇ​ന്ന​ത്തെ വി​രാ​ജ്പേ​ട്ട​യ്ക്ക​ടു​ത്ത്) അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​വ​ര​വ​നെ സം​ര​ക്ഷി​ച്ചു. മ​ന്ദ​പ്പ​ന്‍ കൃ​ഷി​ചെ​യ്തും കാ​ലി​വ​ള​ർ​ത്തി​യും എ​ള്ളാ​ട്ടി എ​ണ്ണ വി​റ്റും പ​ണ​മു​ണ്ടാ​ക്കി. ഇ​തി​നി​ടെ അ​ന്യ​ജാ​തി​ക്കാ​രി​യാ​യ ചെ​മ്മ​ര​ത്തി​യെ പ്ര​ണ​യി​ച്ച​ത് അ​മ്മാ​വ​ന് ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും വി​വാ​ഹം ക​ഴി​ച്ചു​കൊ​ടു​ത്തു. ഒ​രി​ക്ക​ൽ എ​ണ്ണ​ക്ക​ച്ച​വ​ടം ക​ഴി​ഞ്ഞ് വൈ​കി​യെ​ത്തി​യ മ​ന്ദ​പ്പ​നോ​ട് ചെ​മ്മ​ര​ത്തി സ്നേ​ഹം പ​രി​ഭ​വ​വും രോ​ഷ​വു​മാ​ക്കി ചോ​റി​നു പ​ക​രം ത​ല​ച്ചോ​റു​ണ്ണാ​ൻ പ​റ​ഞ്ഞു.

പി​ന്നെ ക​റി​യി​ല്ലാ​തെ ചോ​റു കൊ​ടു​ത്തു. ഭ​ക്ഷ​ണം ക​ഴി​ക്ക​വേ, കാ​ലി​ക​ളെ​യും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന കു​ട​ക​രു​ടെ പ​ട​വി​ളി​കേ​ട്ടു മ​ന്ദ​പ്പ​ൻ ചാ​ടി​യെ​ഴു​ന്നേ​റ്റു പു​റ​പ്പെ​ട്ടു. പ​രി​ഭ​വം പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ സ​മ​യം കി​ട്ടും​മു​ന്പ് വീ​ണ്ടും വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ മ​ന്ദ​പ്പ​നെ ചെ​മ്മ​ര​ത്തി ""കു​ട​ക​രു​ടെ പ​ട​യി​ൽ കൊ​ത്തി​പ്പോ​ട്ടെ’’ എ​ന്നു ശ​പി​ക്കു​ക​യും ചെ​യ്തു. പ​ട​യി​ൽ ജ​യി​ച്ചെ​ങ്കി​ലും മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ദ​പ്പ​ൻ ത​ന്‍റെ ചെ​റു​വി​ര​ൽ അ​റ്റു​പോ​യെ​ന്നും മോ​തി​രം ന​ഷ്ട​മാ​യെ​ന്നു​മ​റി​ഞ്ഞ​ത്.

ത​നി​ച്ചു പ​ട​ക്ക​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യ മ​ന്ദ​പ്പ​നെ തോ​റ്റു​മ​ട​ങ്ങി​യ കു​ട​ക​ർ തി​രി​ച്ചെ​ത്തി നൂ​റ്റെ​ട്ടു തു​ണ്ട​മാ​ക്കി വെ​ട്ടി​നു​റു​ക്കി. മ​ന്ദ​പ്പ​ന്‍റെ ചി​ത ക​ത്തി​യെ​രി​യ​വേ ചു​റ്റും നി​ന്ന​വ​രോ​ടു ചെ​മ്മ​ര​ത്തി പ​റ​ഞ്ഞു, "നോ​ക്കൂ, ന​ട്ടു​ച്ച​ക്കൊ​രു ന​ക്ഷ​ത്ര​മു​ദി​ച്ചി​രി​ക്കു​ന്നു'. എ​ല്ലാ​വ​രും ആ​കാ​ശ​ത്തേ​ക്കു നോ​ക്ക​വേ കു​റ്റ​ബോ​ധ​ത്താ​ൽ നീ​റി​നി​ന്ന ചെ​മ്മ​ര​ത്തി ചി​ത​യി​ൽ​ചാ​ടി ജീ​വ​നൊ​ടു​ക്കി. പി​ന്നീ​ട് പു​ഴ​യി​ൽ കു​ളി​ക്കു​ന്ന മ​ന്ദ​പ്പ​നെ​യും ചെ​മ്മ​ര​ത്തി​യെ​യും​ക​ണ്ട കൂ​ട്ടു​കാ​ര​നാ​ണ് അ​വ​രു​ടെ ആ​ത്മാ​വി​നെ തെ​യ്യ​മാ​ക്കി​യ​ത്. കു​ട​കി​ൽ തു​ട​ങ്ങി​യ തെ​യ്യം പി​ന്നീ​ട് കേ​ര​ള​ത്തി​ലു​മെ​ത്തി.

ചെ​റു​താ​ഴ​ത്തെ ക്ഷേ​ത്ര​മു​റ്റ​ത്ത് ചെ​മ്മ​ര​ത്തി ഒ​രു പീ​ഠ​ത്തി​ലെ തീ​നാ​ള​ങ്ങ​ളാ​യി ക​ത്തി​യെ​രി​യു​ന്നു. ക​തി​വ​ന്നൂ​ർ വീ​ര​നാ​യ തെ​യ്യം ചെ​മ്മ​ര​ത്തി​ക്കു ചു​റ്റം തോ​റ്റം​പാ​ടി ന​ട​ക്കു​ക​യാ​ണ്.

ക​ളി​യാ​ട്ടം സി​നി​മ​യി​ലെ പാ​ട്ടു​വ​രി​ക​ൾ നെ​ഞ്ചി​ലി​രു​ന്നു​പി​ട​ച്ചു:
""ക​തി​വ​നൂ​ർ വീ​ര​നേ
നോ​മ്പു നോ​റ്റി​രു​ന്നു
മാ​മ​യി​ൽ​പ്പീ​ലി​പോ​ൽ
അ​ഴ​കോ​ലും ചെ​മ്മ​ര​ത്തി
പൂ​ങ്കോ​ഴി ക​ര​ഞ്ഞു
ക​ളി​ത്തോ​ഴി​യു​റ​ങ്ങി
അ​വ​ൾ മാ​ത്ര​മു​ണ്ണാ​തെ​യു​റ​ങ്ങാ​തെ ക​ഴി​ഞ്ഞു
വി​ല്ലാ​ളി​വീ​ര​നെ ഒ​രു​നോ​ക്കു കാ​ണു​വാ​ൻ
നൊ​മ്പ​രം പൂ​ണ്ട​വ​ൾ മ​നം​നൊ​ന്തു​പി​ട​ഞ്ഞു..’’

ചെ​മ്മ​ര​ത്തി​ത്ത​റ​യ്ക്കു​ചു​റ്റും ന​ട​ന്നു ക​തി​വ​ന്നൂ​ർ വീ​ര​ൻ വി​തു​ന്പു​ക​യാ​ണോ?
അ‍​യാ​ളു​ടെ മു​ഖം​മാ​റി. പ​ഴ​യ യു​ദ്ധ​സ്മ​ര​ണ​ക​ളി​ൽ അ​ഭ്യാ​സ​മു​റ​ക​ൾ പു​റ​ത്തെ​ടു​ത്തു. ഉ​ട​വാ​ൾ ആ​കാ​ശ​ത്തെ​റി​ഞ്ഞു​പി​ടി​ച്ചു. ഉ​റു​മി​വീ​ശി ചാ​ടി​മ​റി​ഞ്ഞു. കാ​ഴ്ച​ക്കാ​ർ ഉ​റ​ക്ക​ച്ച​ട​വു​മ​റ​ന്ന് കൈ​ക​ൾ​കൂ​പ്പി. ചെ​ണ്ട​ക്കാ​രു​ടെ പേ​ശി​ക​ൾ വ​ലി​ഞ്ഞു​മു​റു​കി. ക​തി​വ​ന്നൂ​ർ വീ​ര​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്തെ യു​ദ്ധ​ക്ക​ള​മാ​ക്കി. ചെ​മ്മ​ര​ത്തി​ത്ത​റ​യി​ൽ തീ​നാ​ള​ങ്ങ​ൾ നൃ​ത്തം​ചെ​യ്തു.

അ​ഭ്യാ​സ​ങ്ങ​ൾ​ക്കി​ടെ അ​യാ​ൾ ചെ​മ്മ​ര​ത്തി​ക്ക​ടു​ത്തെ​ത്തി. ക​ൺ​മു​ന്നി​ൽ ക​ലാ​പ​രി​പാ​ടി​യ​ല്ല. ആ​ളു​ക​ൾ കൈ​യ​ടി​ക്കു​ക​യോ ആ​ർ​പ്പു​വി​ളി​ക്കു​ക​യോ ചെ​യ്തി​ല്ല. ദൈ​വാ​വ​താ​ര​ത്തി​നു ചു​റ്റും ആ​ദ​ര​വു​ക​ളോ​ടെ നി​ന്നു. വെ​ളി​ച്ചം​വീ​ഴു​ന്പോ​ഴേ​ക്കും ആ​ളു​ക​ൾ ക​തി​വ​ന്നൂ​ർ വീ​ര​ന്‍റെ മു​ന്നി​ൽ ന​മ്ര​ശി​ര​സ്ക​രാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തെ​യ്യം എ​ല്ലാ​വ​രു​ടെ​യും അ​ടു​ത്തെ​ത്തി. ത​നി​ക്ക​റി​യാ​മ​ല്ലോ നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ​ന്ന് ആ​ശ്വ​സി​പ്പി​ച്ചു. ഭ​ക്ത​രു​ടെ ക​ഷ്ട​ങ്ങ​ൾ തെ​യ്യം ഏ​റ്റെ​ടു​ത്തു. നി​ങ്ങ​ൾ​ക്കൊ​രു വി​ജ​യം കാ​ത്തു​വ​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കി​ല്ലെ​ന്നും ചി​ല​രോ​ടു പ​റ​ഞ്ഞു. പ​രീ​ക്ഷ​യ്ക്കു ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്നും അ​ച്ഛ​നെ​യും അ​മ്മ​യെ​യും ക​ണ്ണീ​രു​കു​ടി​പ്പി​ക്ക​രു​തെ​ന്നും കു​ട്ടി​ക​ളോ​ടു പ​തി​ഞ്ഞ സ്വ​ര​ത്തി​ൽ ഉ​പ​ദേ​ശി​ച്ചു. സ​മാ​ധാ​ന​മാ​യ​വ​ർ മ​ട​ങ്ങി​യ​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​ർ ജീ​വി​ത​ഭാ​ര​ങ്ങ​ളു​മാ​യി തി​ക്കി​ത്തി​ര​ക്കി.

ഗു​ളി​ക​ൻ, കു​ടി​വീ​ര​ൻ, കു​റ​ത്തി​യ​മ്മ, വി​ഷ്ണു​മൂ​ർ​ത്തി, കു​ണ്ടോ​ർ ചാ​മു​ണ്ടി... ഓ​രോ​രു​ത്ത​രും രാ​പ്പ​ക​ലു​ക​ളി​ലെ ദൈ​വാ​വ​താ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​നു​ഷ്യ​രാ​യി മ​ട​ങ്ങി. അ​ടു​ത്ത തെ​യ്യ​ക്കാ​ലം​വ​രെ അ​വ​ർ മ​നു​ഷ്യ​രാ​യി, കൃ​ഷി​ക്കാ​രും വ്യാ​പാ​രി​ക​ളും രാ​ഷ്ട്രീ​യ​ക്കാ​രും ഡ്രൈ​വ​ർ​മാ​രു​മാ​യി ക​ഠി​നാ​ധ്വാ​നം​ചെ​യ്ത്, വി​ശ​പ്പും വി​യ​ർ​പ്പും അ​നു​ഭ​വി​ച്ച് ജീ​വി​ക്കും. ഒ​ക്കെ മ​നു​ഷ്യ​ർ​ക്കു പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്.

മ​ല​ബാ​റി​ന്‍റെ ദൈ​വാ​ന്വേ​ഷ​ണ​ങ്ങ​ൾ 

പ​ര​സ്പ​രം സാ​ര​മി​ല്ലെ​ന്നു പ​റ​ഞ്ഞും സ​ഹാ​യി​ച്ചും ചേ​ർ​ത്ത​ണ​ച്ചും ജീ​വി​ക്കു​ന്പോ​ൾ മ​നു​ഷ്യ​ർ മ​നു​ഷ്യ​രി​ൽ ദൈ​വ​ത്തെ കാ​ണു​ക​യാ​ണ്. ഉ​ട​യാ​ട​ക​ൾ​ക്ക​പ്പു​റ​ത്ത് അ​വ​ർ​ക്കു മ​നു​ഷ്യ​സാ​ദൃ​ശ്യ​മാ​ണ്. തോ​റ്റു​പോ​യ മ​നു​ഷ്യ​രാ​ണോ ദൈ​വ​മാ​കു​ന്ന​ത്? തോ​ൽ​വി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണോ മ​നു​ഷ്യ​ർ തെ​യ്യ​ങ്ങ​ളാ​കു​ന്ന​ത് ? നി​ങ്ങ​ളി​ല്ലാ​തെ ജീ​വി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കാ​കു​ന്നി​ല്ലെ​ന്നു മ​നു​ഷ്യ​ൻ ദൈ​വ​ത്തോ​ടു പ​റ​യു​ക​യാ​ണോ? അ​തോ സ്വ​യം ദൈ​വ​മാ​യി പ​ര​ന്പ​രാ​ഗ​ത ദൈ​വ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണോ? പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വൈ​കു​ന്ന ദൈ​വ​ങ്ങ​ൾ​ക്കു പ​ക​രം, പ്രാ​ർ​ഥ​ന​യ്ക്കൊ​പ്പം പ​രി​ഹാ​ര​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന ദൈ​വ​ത്തെ മ​നു​ഷ്യ​ൻ സൃ​ഷ്ടി​ക്കു​ക​യാ​ണോ? ഒ​രു​ത്ത​രം​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും മ​തി​യാ​കി​ല്ല. ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ ഉ​ത്ത​ര​ങ്ങ​ൾ കി​ട്ടി​യേ​തീ​രൂ. മ​ല​ബാ​റി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ൾ മ​നു​ഷ്യ​നി​ൽ​നി​ന്നു ദൈ​വ​ത്തി​ലേ​ക്കു​ള്ള ദൂ​രം കു​റ​യ്ക്കു​ക​യാ​വാം.

ക്ഷേ​ത്ര​പ​രി​സ​രം വി​ജ​ന​മാ​യി​ത്തു​ട​ങ്ങി. തെ​യ്യ​ങ്ങ​ളും കോ​ലം വ​ര​യ്ക്കു​ന്ന​വ​രു​മി​ല്ലാ​തെ അ​ണി​യ​റ ശൂ​ന്യ​മാ​യി​ക്കി​ട​ന്നു. തെ​യ്യ​മൊ​ഴി​ഞ്ഞ ദേ​ഹ​ങ്ങ​ൾ​പോ​ലെ ചി​ല​ർ ഉ​റ​ങ്ങി​ക്കി​ട​ന്നു. ഞ​ങ്ങ​ൾ ന​ട​ന്ന വ​യ​ലു​ക​ളി​ൽ ത​ണു​പ്പ് ഒ​രു ക്രി​സ്മ​സ് പു​ല​രി​യി​ലെ​ന്ന​പോ​ലെ ശു​ഭ്ര​വ​സ്ത്ര​ധാ​രി​ക​ളാ​യ മാ​ലാ​ഖ​മാ​രാ​യി. ഞ​ങ്ങ​ൾ​ക്കും ഒ​രു ചി​രി സ​മ്മാ​നി​ച്ച്, തോ​ളി​ലൊ​രു ഭാ​ണ്ഡ​വു​മാ​യി ഇ​ന്ന​ല​ത്തെ ക​ണ്ട​നാ​ർ കേ​ള​ൻ മ​ഞ്ഞി​ലൂ​ടെ ന​ട​ന്നു​മ​റ​ഞ്ഞു. ദൈ​വം മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച​തി​ന്‍റെ അ​റി​യി​പ്പാ​യി ചെ​റു​താ​ഴ​ത്ത് ക​ട​ലാ​സു​ന​ക്ഷ​ത്ര​ങ്ങ​ൾ കെ​ടാ​തെ​നി​ന്നു.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 21

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

 

റെ​ബേ​ക്ക എ​നി​ക്കൊ​രു പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു. മാ​ക്സിം ഒ​രി​ക്ക​ലും റെ​ബേ​ക്ക​യെ സ്നേ​ഹി​ച്ചി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ൾ എ​ന്‍റെ ഉ​ള്ളി​ലെ ഭ​യം തീ​ർ​ന്നു. വീ​ട്ടി​നു​ള്ളി​ലെ അ​വ​ളു​ടെ അ​ദൃ​ശ്യ​സാ​ന്നി​ധ്യ​വും ശ​ക്തി​യും എ​ല്ലാം ആ​വി​യാ​യി​പ്പോ​യി. ഞാ​നി​പ്പോ​ൾ അ​വ​ളെ ഭ​യ​പ്പെ​ടു​ന്നി​ല്ല. അ​വ​ൾ​ക്കെ​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ ക​ഴി​യി​ല്ല.

എ​ന്നി​ൽ ഭ​യം കു​ത്തി​വ​ച്ച​തും അ​തു​വ​ച്ച് മു​ത​ലെ​ടു​ത്ത​തും റെ​ബേ​ക്ക​യെ അ​ന്ധ​മാ​യി ആ​രാ​ധി​ച്ചി​രു​ന്ന മി​സി​സ് ഡാ​ൻ​വേ​ഴ്സാ​ണ്. ആ ​സ്ത്രീ എ​ന്‍റെ സാ​ന്നി​ധ്യം ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​വ​ർ​ക്കി​പ്പോ​ഴും ഉ​ള്ളാ​ലെ എ​ന്നെ വെ​റു​പ്പാ​ണ്. പ​ക്ഷേ ഞാ​ന​തു വ​ക​വ​യ്ക്കു​ന്നി​ല്ല.

ഫോ​ണ്‍​വി​ളി അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ​പോ​യ മാ​ക്സിം തി​രി​ച്ചു​വ​ന്നു. ""കേ​ണ​ൽ ജൂ​ലി​യ​നാ​ണ് വി​ളി​ച്ച​ത്. അ​ദ്ദേ​ഹം ക്യാ​പ്റ്റ​ൻ സി​റി​ലു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​വും നാ​ളെ രാ​വി​ലെ എ​ന്നോ​ടൊ​പ്പം വ​രു​ന്നു​ണ്ട്.''
""കേ​ണ​ൽ ജൂ​ലി​യ​ൻ എ​ന്തി​നാ​ണ് വ​രു​ന്ന​ത്?''
""അ​ദ്ദേ​ഹം കെ​രി​ത്തി​ലെ മ​ജി​സ്ട്രേ​റ്റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്. അ​ദ്ദേ​ഹം മാ​ത്ര​മ​ല്ല, ഒ​രു ഡോ​ക്ട​ർ, പി​ന്നെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ.''
""എ​ന്തി​നാ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ?''

""അ​തു നി​യ​മ​മാ​ണ്. ഒ​രു ബോ​ഡി ക​ണ്ടെ​ടു​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂ​ടി​യേ​തീ​രൂ. അ​ദ്ദേ​ഹ​മാ​ണ് മ​ഹ​സ​ർ ത​യാ​റാ​ക്കു​ക. അ​താ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.''
അ​പ്പോ​ഴേ​ക്കും ലി​റ്റി​ൽ റൂ​മി​ൽ​നി​ന്നു വീ​ണ്ടും ഫോ​ണി​ന്‍റെ ബെ​ല്ല​ടി. മാ​ക്സിം ക്ഷ​മ​യ​റ്റ​പോ​ലെ പ​റ​ഞ്ഞു: ""ഫോ​ണ്‍​വ​ച്ച് ഇ​ങ്ങോ​ട്ട് എ​ത്തി​യി​ല്ല, അ​പ്പോ​ഴേ​ക്കും വീ​ണ്ടും ബെ​ല്ല​ടി.... നാ​ശം!''
ലി​റ്റി​ൽ റൂ​മി​ൽ പോ​യി ഫോ​ണ്‍ അ​റ്റ​ൻ​ഡ് ചെ​യ്ത് വേ​ഗം തി​രി​ച്ചു​വ​ന്നു.
""അ​വ​ർ തു​ട​ങ്ങി. ഇ​നി സ്വൈ​രം കി​ട്ടി​ല്ല.''

""എ​ന്താ? ആ​രാ വി​ളി​ച്ച​ത്?''
""പ​ത്ര റി​പ്പോ​ർ​ട്ട​റാ​ണ്. അ​യാ​ളു​ടെ ചോ​ദ്യം- അ​ന്ത​രി​ച്ച മി​സി​സ് മാ​ക്സി​മി​ന്‍റെ ബോ​ട്ട് ക​ണ്ടെ​ത്തി​യെ​ന്നു കേ​ട്ട​ല്ലോ എ​ന്ന്.''
""മാ​ക്സിം എ​ന്തു പ​റ​ഞ്ഞു?''
""ശ​രി​യാ​ണ് ഒ​രു ബോ​ട്ട് ക​ണ്ടെ​ത്തി, അ​ത്ര​മാ​ത്രം എ​നി​ക്ക​റി​യാം. അ​തു മി​സി​സ് മാ​ക്സി​മി​ന്‍റെ ബോ​ട്ടാ​ണോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞു.''
""അ​ത്ര​യേ ചോ​ദി​ച്ചു​ള്ളൂ?''

""ബോ​ട്ടി​ന്‍റെ കാ​ബി​നി​ൽ ഒ​രു ബോ​ഡി ക​ണ്ടെ​ത്തി​യെ​ന്ന് ഒ​രു ശ്രു​തി കേ​ട്ട​ല്ലോ. വാ​സ്ത​വ​മാ​ണോ? എ​നി​ക്ക​റി​യി​ല്ല. ഇ​തേ​പ്പ​റ്റി എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. ദ​യ​വു​ചെ​യ്ത് വീ​ണ്ടും വീ​ണ്ടും വി​ളി​ച്ച് എ​ന്നെ ശ​ല്യം​ചെ​യ്യ​രു​തെ​ന്നു ഞാ​ൻ പ​റ​ഞ്ഞു.''
""മാ​ക്സിം അ​ങ്ങ​നെ​യൊ​ന്നും പ​റ​യ​രു​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം ന​മു​ക്കു​വേ​ണം. അ​വ​രെ ന​മ്മു​ടെ ഭാ​ഗ​ത്തു​നി​ർ​ത്ത​ണം. അ​വ​രെ പി​ണ​ക്ക​രു​ത്.''

""ഈ ​കേ​സി​ൽ ഫൈ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ ഞാ​ൻ ഒ​റ്റ​യ്ക്കു ഫൈ​റ്റ് ചെ​യ്യും. അ​തി​നു പ​ത്ര​ക്കാ​ര​ൻ കൂ​ടെ​വേ​ണ​മെ​ന്നി​ല്ല. എ​ന്താ​യാ​ലും നാ​ളെ രാ​വി​ലെ​വ​രെ കാ​ത്തി​രി​ക്കാം.''
ഡി​ന്ന​റി​നു സ​മ​യ​മാ​യ​പ്പോ​ൾ ഞ​ങ്ങ​ൾ ഡൈ​നിം​ഗ് റൂ​മി​ലേ​ക്കു പോ​യി. ഫ്രി​ത്ത് ഭ​ക്ഷ​ണം​വി​ള​ന്പി. അ​യാ​ളു​ടെ മു​ഖം മ്ലാ​ന​മാ​യി​രു​ന്നു. ഭാ​വ​ര​ഹി​ത​മാ​യി​രു​ന്നു. അ​യാ​ൾ കെ​രി​ത്തി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും കേ​ട്ടു​കാ​ണും. ഞ​ങ്ങ​ൾ ഒ​ന്നും ചോ​ദി​ച്ചി​ല്ല. തി​രി​ച്ചു ലൈ​ബ്ര​റി​യി​ലേ​ക്കു പോ​ന്നു.

രാ​ത്രി മ​ഴ ന​ന്നാ​യി പെ​യ്തി​ട്ടു​ണ്ടാ​വ​ണം. രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ഞാ​ൻ ഉ​ണ​ർ​ന്ന് പു​റ​ത്തേ​ക്കു നോ​ക്കി​യ​പ്പോ​ൾ റോ​സ് ഗാ​ർ​ഡ​നി​ലെ ചെ​ടി​ക​ളി​ലും പൂ​ക്ക​ളി​ലും പു​ൽ​ത്ത​കി​ടി​യി​ലും വെ​ള്ളം കാ​ണാ​മാ​യി​രു​ന്നു. മാ​ക്സിം എ​ന്നെ വി​ളി​ച്ചു​ണ​ർ​ത്താ​തെ​ത​ന്നെ നേ​ര​ത്തേ പോ​യി​രി​ക്കു​ന്നു. ഇ​പ്പോ​ൾ അ​വ​രെ​ല്ലാം അ​വി​ടെ​യെ​ത്തി ക​ട​ലി​ന്‍റെ അ​ടി​യി​ൽ​നി​ന്ന് ബോ​ട്ട് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രി​ക്കും.

ഞാ​ൻ കു​ളി​ച്ചു ഡ്രെ​സ് മാ​റി ഒ​ന്പ​തു​മ​ണി​യോ​ടെ ബ്രേ​ക്ക്ഫാ​സ്റ്റി​ന് ചെ​ന്നി​രു​ന്നു. ഫ്രി​ത്ത് വി​ള​ന്പി. അ​യാ​ളു​ടെ മു​ഖം മ​ങ്ങി​യി​രു​ന്നു. പ​ഴ​യ ഉ​ണ​ർ​വി​ല്ല. ഞാ​ൻ ഉൗ​ഹി​ച്ച​പോ​ലെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ശ്രു​തി കേ​ട്ടു​കാ​ണും. ഫ്രി​ത്ത് ചോ​ദി​ച്ചു:
""സാ​റി​ന് ബ്രേ​ക്ക്ഫാ​സ്റ്റ് ചൂ​ടാ​ക്കി​വ​യ്ക്ക​ണോ മാ​ഡം?''

""എ​നി​ക്ക​റി​യി​ല്ല. അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ് എ​ങ്ങോ​ട്ടോ പോ​യി. എ​പ്പോ​ൾ വ​രു​മെ​ന്ന​റി​യി​ല്ല.''
ഞാ​ൻ എ​ഴു​ന്നേ​റ്റ് മോ​ണിം​ഗ് റൂ​മി​ലേ​ക്കു പോ​യി. അ​വി​ടെ ഇ​ന്ന​ത്തെ മെ​നു മേ​ശ​പ്പു​റ​ത്തു​വ​ച്ചി​രി​ക്കു​ന്ന​തു നോ​ക്കി. അ​തി​ലെ ഇ​ന​ങ്ങ​ൾ മി​ക്ക​തും ര​ണ്ടു​ദി​വ​സം മു​ന്പ​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലെ ഡി​ന്ന​റി​നു ത​യാ​റാ​ക്കി​യ അ​തേ ഇ​ന​ങ്ങ​ൾ. ബാ​ക്കി​വ​ന്ന​വ ചൂ​ടാ​ക്കി ഇ​ന്ന​ലെ ല​ഞ്ചി​നു വി​ള​ന്പി. ഞാ​ന​തു തൊ​ട്ടി​ല്ല. വേ​ല​ക്കാ​ർ അ​തും തി​ന്നി​ട്ടു​ണ്ടാ​വും. ഞാ​ൻ ഉ​ട​നെ ബെ​ല്ല​ടി​ച്ച് റോ​ബ​ർ​ട്ടി​നെ വി​ളി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടു പ​റ​യൂ, ല​ഞ്ചി​ന് ചൂ​ടു​ള്ള ഭ​ക്ഷ​ണം വേ​ണ​മെ​ന്ന്. ത​ണു​ത്തു പ​ഴ​കി​യ ഇ​ന​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ അ​ത് ഡൈ​നിം​ഗ് റൂ​മി​ൽ കൊ​ണ്ടു​വ​രേ​ണ്ട. മ​ന​സി​ലാ​യോ?''
""ശ​രി മാ​ഡം, ഞാ​ന​തു പ​റ​യാം.''

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ വാ​തി​ലി​ൽ മു​ട്ടു​കേ​ട്ടു.
""ക​ട​ന്നു​വ​രൂ!''
വ​ന്ന​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ്. അ​വ​രു​ടെ മു​ഖം വി​ള​റി​യും ക്ഷീ​ണി​ച്ചു​മി​രു​ന്നു.
""എ​ന്താ മാ​ഡം റോ​ബ​ർ​ട്ടി​നോ​ടു പ​റ​ഞ്ഞ് മെ​നു തി​രി​ച്ച​യ​ച്ച​ത്? എ​ന്തേ അ​ങ്ങ​നെ ചെ​യ്ത​ത്?''
ഞാ​ന​വ​രെ സൂ​ക്ഷി​ച്ചൊ​ന്നു നോ​ക്കി.
""അ​തി​ലെ ചി​ല ഇ​ന​ങ്ങ​ൾ ഇ​ന്ന​ല​ത്തെ മെ​നു​വി​ലും ക​ണ്ടു. ഇ​ന്നു പു​തി​യ, ചൂ​ടു​ള്ള ഇ​ന​ങ്ങ​ൾ വേ​ണം. പ​ഴ​യ​വ കി​ച്ച​ണി​ലു​ള്ള​വ​ർ ക​ഴി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ദൂ​രെ​ക്ക​ള​ഞ്ഞേ​ക്ക്. ഏ​താ​യാ​ലും അ​ത്ത​രം ഭ​ക്ഷ​ണം ധാ​രാ​ള​മാ​യി പു​റ​ത്തു​ക​ള​യു​ന്ന കൂ​ട്ട​ത്തി​ൽ ഇ​തു​കൂ​ടി​യാ​വ​ട്ടെ.''

പ​റ​ഞ്ഞ​ത് അ​വ​ർ​ക്കു ര​സി​ച്ചി​ല്ലെ​ന്ന് ആ ​മു​ഖ​വും നോ​ട്ട​വും വി​ളി​ച്ചു​പ​റ​ഞ്ഞു.
""റോ​ബ​ർ​ട്ട് വ​ഴി മെ​സേ​ജ് എ​നി​ക്കു കി​ട്ടു​ന്ന പ​തി​വി​ല്ല. ഞാ​ൻ കൊ​ടു​ത്ത​യ​യ്ക്കു​ന്ന മെ​നു​വി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വേ​ണ​മെ​ങ്കി​ൽ മി​സി​സ് മാ​ക്സിം ഈ ​ഹൗ​സ്ഫോ​ണി​ൽ വി​ളി​ച്ച് എ​ന്നോ​ടു നേ​രി​ട്ടു​പ​റ​യാ​റാ​ണു പ​തി​വ്.''
""മി​സി​സ് മാ​ക്സിം മു​ന്പ് എ​ന്തു​ചെ​യ്തി​രു​ന്നു എ​ന്ന​ത് എ​നി​ക്കു പ്ര​ശ്ന​മ​ല്ല. ഇ​പ്പോ​ൾ മി​സി​സ് മാ​ക്സിം ഞാ​നാ​ണ്. റോ​ബ​ർ​ട്ട് വ​ഴി മെ​സേ​ജ് കൊ​ടു​ത്ത​യ​യ്ക്കാ​നാ​ണ് ഞാ​നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ഞാ​ന​തു​ചെ​യ്യും.''

ഈ ​സ​മ​യ​ത്ത് റോ​ബ​ർ​ട്ട് ക​ട​ന്നു​വ​ന്നി​ട്ടു പ​റ​ഞ്ഞു:
""മാ​ഡം! ക്രോ​ണി​ക്കി​ൾ പ​ത്ര​ത്തി​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്നു മാ​ഡ​ത്തി​നെ ഫോ​ണി​ൽ വി​ളി​ക്കു​ന്നു.''
""ഞാ​ൻ ഇ​വി​ടെ​യി​ല്ലെ​ന്ന് അ​വ​രോ​ടു പ​റ​യൂ.''
""യെ​സ് മാ​ഡം.''
റോ​ബ​ർ​ട്ട് ഉ​ട​നെ തി​രി​ച്ചു​പോ​യി.

മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടു ഞാ​ൻ പ​റ​ഞ്ഞു: ""വേ​റെ​യൊ​ന്നും സം​സാ​രി​ക്കാ​നി​ല്ലെ​ങ്കി​ൽ, പോ​യി ചൂ​ടു​ള്ള ഭ​ക്ഷ​ണ​ത്തി​നു​വേ​ണ്ട ഏ​ർ​പ്പാ​ടു​ചെ​യ്യൂ! ഞാ​ൻ അ​ല്പം ബി​സി​യാ​ണ്.''
""ക്രോ​ണി​ക്കി​ൾ പ​ത്ര​ക്കാ​ർ മാ​ഡ​ത്തി​നോ​ടു സം​സാ​രി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​ത് എ​ന്തി​നാ​ണാ​വോ? എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല.''

""കെ​രി​ത്തി​ൽ പോ​യി​ട്ട് ഇ​ന്ന​ലെ രാ​ത്രി വ​ന്ന ഫ്രി​ത്ത് പ​റ​ഞ്ഞു, റെ​ബേ​ക്ക മാ​ഡ​ത്തി​ന്‍റെ ബോ​ട്ട് ക​ണ്ടെ​ത്തി​യെ​ന്ന്.''
""അ​ങ്ങ​നെ ഒ​രു ബോ​ട്ട് ക​ണ്ടെ​ത്തി​യോ? എ​നി​ക്ക് അ​തേ​പ്പ​റ്റി ഒ​ന്നു​മ​റി​യി​ല്ല.''
""ക്യാ​പ്റ്റ​ൻ സി​റി​ൽ ഇ​ന്ന​ലെ വ​ന്ന് മാ​ഡ​ത്തി​നെ ക​ണ്ടെ​ന്നു റോ​ബ​ർ​ട്ട് പ​റ​ഞ്ഞ​ല്ലോ. ഫ്രി​ത്ത് പ​റ​ഞ്ഞ​ത് മു​ങ്ങ​ൽ​വി​ദ​ഗ്ധ​നാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ ബോ​ട്ട് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്.''
""ആ​യി​രി​ക്കാം. എ​ന്താ​യാ​ലും മാ​ക്സിം വ​ര​ട്ടെ. എ​ല്ലാം അ​റി​യാം.''
""സാ​റ് അ​തി​രാ​വി​ലെ പോ​യ​ത് എ​ന്തി​നാ​ണ്?''

""അ​ത് ആ ​ആ​ളോ​ടു​ത​ന്നെ ചോ​ദി​ക്ക​ണം. ഇ​തൊ​ക്കെ എ​ന്നോ​ടു ചോ​ദി​ച്ചി​ട്ടെ​ന്താ കാ​ര്യം? നി​ങ്ങ​ൾ​ക്കു​ള്ള അ​റി​വു​മാ​ത്ര​മേ എ​നി​ക്കു​മു​ള്ളൂ. ശ​രി, പോ​യി ല​ഞ്ചി​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കൂ.''
എ​ന്നെ ന​ല്ല​വ​ണ്ണ​മൊ​ന്നു ത​റ​ച്ചു​നോ​ക്കി​യി​ട്ടാ​ണ് അ​വ​ർ പോ​യ​ത്. ആ ​സ്ത്രീ​ക്ക് ഇ​നി​യെ​ന്നെ ഭ​യ​പ്പെ​ടു​ത്താ​ൻ പ​റ്റി​ല്ല. റെ​ബേ​ക്ക വ​ഴി​യു​ള്ള അ​വ​രു​ടെ ശ​ക്തി അ​ന്പേ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​ർ എ​ന്തു ചെ​യ്താ​ലും പ​റ​ഞ്ഞാ​ലും അ​തെ​ന്നെ തെ​ല്ലും ബാ​ധി​ക്കി​ല്ല.
ഫ്രി​ത്ത് വ​ന്നി​ട്ടു പ​റ​ഞ്ഞു: ""സാ​റ് മാ​ഡ​ത്തി​നെ ഫോ​ണി​ൽ വി​ളി​ക്കു​ന്നു.''
ഞാ​ൻ ഉ​ട​നെ പോ​യി അ​റ്റ​ൻ​ഡ് ചെ​യ്തു.

""ഹ​ലോ! ഞാ​ൻ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഫ്രാ​ങ്കും എ​ന്‍റെ അ​രി​കി​ൽ​ത്ത​ന്നെ​യു​ണ്ട്. കേ​ണ​ൽ ജൂ​ലി​യ​നും ഫ്രാ​ങ്കും ല​ഞ്ചി​നു​ണ്ടാ​കും. ഞ​ങ്ങ​ൾ ഒ​രു​മ​ണി​ക്ക് എ​ത്തും.''
ഫ്രാ​ങ്കി​ന്‍റെ സാ​ന്നി​ധ്യം ഉ​ള്ള​തു​കൊ​ണ്ടും അ​യാ​ൾ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നും അ​തി​രാ​വി​ലെ പോ​യ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ വ​ള​രെ സാ​ധാ​ര​ണ​മ​ട്ടി​ലാ​ണ് മാ​ക്സിം പ​റ​ഞ്ഞ​ത്.
വി​വ​രം ഞാ​ൻ ഫ്രി​ത്തി​നെ അ​റി​യി​ച്ചു. കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ അ​വ​ർ മൂ​ന്നു​പേ​രും കാ​റി​ലെ​ത്തി. കേ​ണ​ലി​നെ കൈ​കൊ​ടു​ത്തു സ്വീ​ക​രി​ച്ചി​രു​ത്തി ഞാ​ൻ പ​റ​ഞ്ഞു:

""മി​നി​യാ​ന്ന​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ താ​ങ്ക​ളെ ഞാ​ൻ ക​ണ്ട​താ​ണ്.''
""ക​റ​ക്ട്. ന​മു​ക്കു വീ​ണ്ടും കാ​ണാ​ൻ ക​ഴി​ഞ്ഞ​ല്ലോ. സ​ന്തോ​ഷം!''
എ​ന്‍റെ തൊ​ട്ടു​ള്ള ക​സേ​ര​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​രു​ന്ന​ത്. ഫ്രി​ത്ത് മു​ന്തി​യ വൈ​ൻ കേ​ണ​ലി​നാ​യി കൊ​ണ്ടു​വ​ന്നു​വ​ച്ചു. മാ​ക്സിം പ​റ​ഞ്ഞു: ""ഇ​തു ക​ഴി​ച്ചു​തു​ട​ങ്ങു. ഞ​ങ്ങ​ളൊ​ന്നു വാ​ഷ് ചെ​യ്തി​ട്ടു​വ​രാം.''
""ഓ​ക്കേ.''

മാ​ക്സി​മും ഫ്രാ​ങ്കും പോ​യി.
കേ​ണ​ൽ ജൂ​ലി​യ​ൻ ഗ്ലാ​സി​ൽ വീ​ഞ്ഞു​പ​ക​ർ​ന്ന് അ​ല്പം കു​ടി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""നി​ങ്ങ​ളും നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വും ഇ​ക്കാ​ര്യ​ത്തി​ൽ വി​ഷ​മ​ത്തി​ലാ​യ​തി​ൽ ഖേ​ദ​മു​ണ്ട്. പ​ക്ഷേ, ഭാ​ഗ്യ​ത്തി​ന് ഇ​പ്പോ​ൾ പ്ര​ശ്ന​മൊ​ന്നു​മി​ല്ല.''
""താ​ങ്ക് യൂ!''

""​ഒ​രു വ​ർ​ഷം ക​ട​ന്നു​പോ​യി​ട്ടും ക​ണ്ടെ​ടു​ത്ത ബോ​ഡി നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വ് തി​രി​ച്ച​റി​ഞ്ഞു. അ​തെ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.'' അ​ങ്ങു​മി​ങ്ങും നോ​ക്കി​യ​ശേ​ഷം സ്വ​രം താ​ഴ്ത്തി പ​റ​ഞ്ഞു: ""കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ പ​റ്റി​ല്ല. എ​ന്താ​യാ​ലും പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഫി​ലി​പ്സി​നു ബോ​ധ്യ​പ്പെ​ട്ട​തും ഭ​ർ​ത്താ​വ് പ​റ​ഞ്ഞ​തും ഈ ​കേ​സി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളാ​യി.''

അ​പ്പോ​ഴേ​ക്കും മാ​ക്സി​മും ഫ്രാ​ങ്കും തി​രി​ച്ചെ​ത്തി. ല​ഞ്ച് ക​ഴി​ക്കാ​നാ​യി എ​ല്ലാ​വ​രും ഡൈ​നിം​ഗ് ഹാ​ളി​ലേ​ക്കു നീ​ങ്ങി. ഫ്രി​ത്തും റോ​ബ​ർ​ട്ടും ആ​ദ്യ​ത്തെ കോ​ഴ്സ് വി​ള​ന്പി. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടു നി​ർ​ദേ​ശി​ച്ച​തു​പോ​ലെ ചൂ​ടു​ള്ള ഇ​ന​ങ്ങ​ൾ​ത​ന്നെ​യാ​ണ് മേ​ശ​പ്പു​റ​ത്തു നി​ര​ത്തി​യ​ത്. പൊ​തു​വി​ഷ​യ​ങ്ങ​ളും ലോ​ക​കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്തു​കൊ​ണ്ടാ​ണ് ല​ഞ്ച് തു​ട​ർ​ന്ന​ത്. താ​മ​സി​യാ​തെ ല​ഞ്ചി​ന്‍റെ ര​ണ്ടാം കോ​ഴ്സും വി​ള​ന്പി. എ​ല്ലാം തീ​ർ​ന്ന​പ്പോ​ൾ ഫ്രൂ​ട് സ​ലാ​ഡ്. തു​ട​ർ​ന്ന് ചീ​സും ബി​സ്ക​റ്റും. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ഫ്രി​ത്ത് കോ​ഫി​യും സി​ഗ​ര​റ്റും കൊ​ണ്ടു​വ​ന്നു.

കു​റ​ച്ചു​സ​മ​യം​കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ കേ​ണ​ൽ ജൂ​ലി​യ​ൻ വാ​ച്ചു​നോ​ക്കി എ​ഴു​ന്നേ​റ്റു. ""ഈ​വ​നിം​ഗി​ൽ എ​നി​ക്കൊ​രു പ്രോ​ഗ്രാ​മു​ണ്ട്. ഇ​ന്ന​ത്തെ നി​ങ്ങ​ളു​ടെ വെ​രി എ​ക്സ​ല​ന്‍റ് ല​ഞ്ചി​നു പ്ര​ത്യേ​കം ന​ന്ദി. എ​ല്ലാം ഗം​ഭീ​ര​മാ​യി. ഞാ​ൻ പോ​കു​ന്നു. ന​മു​ക്കു വീ​ണ്ടും കാ​ണാം. മി​സ്റ്റ​ർ ഫ്രാ​ങ്ക് പോ​രു​ന്നോ? ഞാ​ൻ നി​ങ്ങ​ളെ ഓ​ഫീ​സി​ലി​റ​ക്കാം. വ​രൂ!''
""താ​ങ്ക് യൂ ​സ​ർ.''

എ​നി​ക്കും മാ​ക്സി​മി​നും കൈ​ത​ന്ന​ശേ​ഷം കേ​ണ​ൽ ജൂ​ലി​യ​ൻ ഫ്രാ​ങ്കി​നെ​യും​കൂ​ട്ടി ഇ​റ​ങ്ങി. ഞാ​നും മാ​ക്സി​മും അ​വ​രെ യാ​ത്ര​യാ​ക്കാ​ൻ ഒ​പ്പം മു​റ്റ​ത്തേ​ക്കി​റ​ങ്ങി. അ​വ​ർ പോ​യ​ശേ​ഷം ഞ​ങ്ങ​ൾ ലോ​ണി​ലൂ​ടെ ന​ട​ന്ന്, ന​ട​പ്പാ​ത ക​ട​ന്ന് പ​തി​വാ​യി വി​ശ്ര​മി​ക്കാ​നി​രി​ക്കു​ന്ന വൃ​ക്ഷ​ച്ചു​വ​ട്ടി​ലേ​ക്കു​നീ​ങ്ങി. വി​ജ​ന​വും നി​ശ​ബ്ദ​വു​മാ​യ അ​വി​ടെ​നി​ന്നു​കൊ​ണ്ട് ഞ​ങ്ങ​ൾ സം​സാ​രി​ച്ചു.

മാ​ക്സിം എ​ന്‍റെ കൈ​യെ​ടു​ത്തു​പി​ടി​ച്ചു. ""ഒ​ന്നും പേ​ടി​ക്കേ​ണ്ട. എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ജ​യി​ക്കും. എ​നി​ക്കു ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. തെ​ല്ലും പ​രി​ഭ്രാ​ന്തി​യി​ല്ല. ബോ​ഡി ഞാ​ൻ തി​രി​ച്ച​റി​ഞ്ഞ​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും ഒ​രു സം​ശ​യ​വു​മി​ല്ല. ഡോ​ക്ട​ർ ഫി​ലി​പ്സ് ത​ന്നെ പ​റ​ഞ്ഞു- മി​സ്റ്റ​ർ മാ​ക്സിം ഇ​ല്ലാ​തെ​ത​ന്നെ ഞാ​ൻ നേ​രി​ട്ടു ബോ​ഡി തി​രി​ച്ച​റി​യു​മാ​യി​രു​ന്നെ​ന്ന്. പി​ന്നെ ഞാ​ൻ അ​ന്നു​ചെ​യ്ത കൃ​ത്യ​ത്തി​ന്‍റെ ഒ​രു സൂ​ച​ന​പോ​ലും അ​വി​ടെ ക​ണ്ടി​ല്ല. ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം ബു​ള്ള​റ്റ് അ​വ​ളു​ടെ എ​ല്ലു​ക​ളി​ൽ തൊ​ട്ടി​ല്ല എ​ന്ന​താ​ണ്. മ​റി​ച്ചാ​യി​രു​ന്നെ​ങ്കി​ൽ അ​തു മാ​ത്രം​മ​തി ഞാ​ൻ കു​ടു​ങ്ങാ​ൻ.''

മാ​ക്സിം പ​റ​ഞ്ഞ​തൊ​ക്കെ സ​മ​സ്ത​വി​കാ​ര​ങ്ങ​ളും ഉ​ള്ളി​ലൊ​തു​ക്കി ഞാ​ൻ കേ​ട്ടു​നി​ന്നു. മ​റു​പ​ടി പ​റ​യാ​ൻ ഒ​ന്നു​മി​ല്ല. ഒ​ടു​വി​ൽ ഞാ​ൻ പ​റ​ഞ്ഞു: ""ദ​യാ​പ​ര​നാ​യ ദൈ​വം ന​മ്മ​ളെ ര​ക്ഷി​ക്ക​ട്ടെ.''
മാ​ക്സിം നി​മി​ഷ​ങ്ങ​ളോ​ളം എ​ന്നെ ഉ​റ്റു​നോ​ക്കി, ഗാ​ഢ​മാ​യി ചും​ബി​ച്ച്, കെ​ട്ടി​പ്പു​ണ​ർ​ന്നു.

(തു​ട​രും)

SUNDAY DEEPIKA

ദൈ​വാ​ഗ്നി​യാ​ൽ വീ​ണ്ടും ജ്വ​ലി​ക്കാ​ൻ

ചി​ന്താ​വി​ഷ​യം


വ​ലി​യ തീ​ക്ഷ്ണ​ത​യോ​ടു​കൂ​ടി ഈ​ജി​പ്റ്റി​ലെ മ​രു​ഭൂ​മി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ ​യു​വ​സ​ന്യാ​സി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു സ​ന്യാ​സി​ക​ളോ​ടൊ​പ്പം ആ​ധ്യാ​ത്മി​ക​ത​യി​ൽ വ​ള​രു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ കു​റേ​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​യു​വ​സ​ന്യാ​സി​ക്ക് വ​ലി​യ ശൂ​ന്യ​ത അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രു​ദി​വ​സം ആ ​യു​വ​സ​ന്യാ​സി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വൃ​ദ്ധ​സ​ന്യാ​സി​യോ​ടു പ​റ​ഞ്ഞു: ""പ്രാ​ർ​ഥി​ക്കാ​നു​ള്ള എ​ന്‍റെ ആ​ഗ്ര​ഹം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. എ​നി​ക്കൊ​ന്നി​നും ഒ​രു​ന്മേ​ഷം തോ​ന്നു​ന്നി​ല്ല.''

അ​പ്പോ​ൾ തൊ​ട്ട​ടു​ത്ത് ഒ​രു തീ​ക്ക​ന​ൽ എ​രി​യു​ന്നു​ണ്ടാ​യി​രു​ന്നു. വൃ​ദ്ധ​സ​ന്യാ​സി ഒ​ര​ക്ഷ​രം​പോ​ലും ഉ​രി​യാ​ടാ​തെ ആ ​തീ​ക്ക​ന​ലി​ൽ​നി​ന്ന് ക​ത്തു​ന്ന ഒ​രു ക​രി​ക്ക​ട്ട ഒ​രു ഇ​രു​ന്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചു മാ​റ്റി ഒ​രി​ട​ത്തു​വ​ച്ചു. അ​പ്പോ​ൾ സാ​വ​ധാ​നം അ​തി​ലെ അ​ഗ്നി അ​പ്ര​ത്യ​ക്ഷ​മാ​യി. ഉ​ട​നെ​ത്ത​ന്നെ വൃ​ദ്ധ​സ​ന്യാ​സി ആ ​ക​രി​ക്ക​ട്ട​യെ​ടു​ത്ത് തീ​യി​ലേ​ക്കി​ട്ടു. അ​തു വീ​ണ്ടും ആ​ളി​ക്ക​ത്താ​ൻ​തു​ട​ങ്ങി. ""നി​ന്‍റെ ആ​ത്മാ​വ് വീ​ണ്ടും ജ്വ​ലി​ക്ക​ണ​മെ​ങ്കി​ൽ അ​ഗ്നി​യോ​ടു ചേ​ർ​ന്നി​രി​ക്ക​ണം''- വൃ​ദ്ധ​സ​ന്യാ​സി പ​റ​ഞ്ഞു., ""ദൈ​വ​മാ​കു​ന്ന അ​ഗ്നി​യോ​ട്.''

ഇ​ന്ന് അ​ന്പ​തു​നോ​ന്പ് ആ​രം​ഭി​ക്കു​ക​യാ​ണ്. എ​ന്താ​ണ് അ​ന്പ​തു​നോ​ന്പ് ന​മു​ക്കു​ന​ൽ​കു​ന്ന പ്ര​ധാ​ന സ​ന്ദേ​ശം? അ​ത് വൃ​ദ്ധ​സ​ന്യാ​സി പ​റ​ഞ്ഞ​തു​പോ​ലെ ദൈ​വ​മാ​കു​ന്ന അ​ഗ്നി​യോ​ടു ചേ​ർ​ന്നി​രു​ന്ന് ന​മ്മു​ടെ ആ​ത്മാ​വി​നെ വീ​ണ്ടും ജ്വ​ലി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ദൈ​നം​ദി​ന​ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ​മൂ​ലം ന​മ്മു​ടെ ആ​ത്മീ​യ​ജീ​വി​ത​ത്തി​ന് മ​ങ്ങ​ലേ​ൽ​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. അ​തി​നാ​ലാ​ണ് ന​മ്മു​ടെ ആ​ത്മാ​വി​നെ ഉ​ജ്വ​ലി​പ്പി​ക്കു​വാ​ൻ നാം ​ഇ​ട​യ്ക്കി​ടെ ദൈ​വ​മാ​കു​ന്ന അ​ഗ്നി​യി​ലേ​ക്ക് ചേ​ർ​ന്നി​രി​ക്കേ​ണ്ട​ത്. ദൈ​വ​ത്തി​ലേ​ക്കു​ള്ള ഈ ​തി​രി​ച്ചു​വ​ര​വി​നു ന​മ്മെ സ​ഹാ​യി​ക്കു​ന്ന മൂ​ന്നു പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ് പ്രാ​ർ​ഥ​ന, ഉ​പ​വാ​സം, ദാ​ന​ധ​ർ​മം എ​ന്നി​വ.

വി​ശു​ദ്ധ​മാ​യ ഈ ​നോ​ന്പു​ദി​വ​സ​ങ്ങ​ളി​ൽ പ്ര​പ​ഞ്ച​ത്തി​ലെ കോ​ലാ​ഹ​ല​ങ്ങ​ളി​ൽ​നി​ന്ന് കു​റ​ച്ചു​നേ​ര​മെ​ങ്കി​ലും മാ​റി​യി​രു​ന്ന് ദൈ​വ​ത്തി​ന്‍റെ ശ​ബ്ദം നാം ​വീ​ണ്ടും കേ​ൾ​ക്ക​ണം. അ​തു സാ​ധി​ക്ക​ണ​മെ​ങ്കി​ൽ പ്രാ​ർ​ഥ​ന​യി​ൽ നാം ​സ​മ​യം ചെ​ല​വ​ഴി​ക്കു​ക​ത​ന്നെ വേ​ണം. അ​ങ്ങ​നെ​യൊ​രു മാ​തൃ​ക ദൈ​വ​പു​ത്ര​നാ​യ യേ​ശു​ത​ന്നെ ന​മു​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്‍റെ പ​ര​സ്യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് അ​വി​ട​ന്ന് മ​രു​ഭൂ​മി​യി​ലേ​ക്കു പോ​യ​ത് പ്രാ​ർ​ഥി​ക്കാ​നും ഉ​പ​വ​സി​ക്കാ​നു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ത​ന്‍റെ ജീ​വി​തം പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ ഹി​ത​ത്തി​ന​നു​സ​രി​ച്ചാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് യേ​ശു ഉ​റ​പ്പു​വ​രു​ത്തി​യ​ത്.

നോ​ന്പു​കാ​ല​ത്തു നാം ​ചെ​യ്യേ​ണ്ട​തും ഇ​തു​ത​ന്നെ​യാ​ണ്. പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​ത്തോ​ടൊ​പ്പം ആ​യി​രു​ന്നു​കൊ​ണ്ട് അ​വി​ട​ത്തെ തി​രു​വി​ഷ്ടം നാം ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​പ്പോ​ഴാ​ണ് പ്ര​ലോ​ഭ​ന​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി നേ​രി​ട്ട് ദൈ​വ​ത്തെ ന​മ്മു​ടെ ജീ​വി​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​ൻ ന​മു​ക്കു സാ​ധി​ക്കു​ക. എ​ന്നാ​ൽ നാം ​മ​റ​ന്നു​പോ​ക​രു​താ​ത്ത മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. അ​ത് ഉ​പ​വാ​സ​മാ​ണ്.

ജോ​യെ​ൽ പ്ര​വാ​ച​ക​ൻ​വ​ഴി ദൈ​വം ഇ​പ്ര​കാ​രം അ​രു​ളി​ച്ചെ​യ്യു​ന്നു: ""ഇ​പ്പോ​ഴെ​ങ്കി​ലും ഉ​പ​വാ​സ​ത്തോ​ടും വി​ലാ​പ​ത്തോ​ടും നെ​ടു​വീ​ർ​പ്പോ​ടും​കൂ​ടെ നി​ങ്ങ​ൾ പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ എ​ന്‍റെ അ​ടു​ക്ക​ലേ​ക്കു തി​രി​ച്ചു​വ​രു​വി​ൻ. നി​ങ്ങ​ളു​ടെ ഹൃ​ദ​യ​മാ​ണ് കീ​റേ​ണ്ട​ത്, വ​സ്ത്ര​മ​ല്ല'' (2:12-13). ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി പ​ശ്ചാ​ത്താ​പ​മു​ണ്ടാ​ക​ണം. അ​തോ​ടൊ​പ്പം ഉ​പ​വാ​സ​വും.

ഉ​പ​വാ​സ​മെ​ന്നു പ​റ​യു​ന്ന​തു​കൊ​ണ്ട് ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്കു​ക എ​ന്നു മാ​ത്ര​മ​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​ത്. പ്ര​ത്യു​ത, ദൈ​വ​ത്തി​ന്‍റെ വ​ര​പ്ര​സാ​ദം സ്വീ​ക​രി​ക്കാ​ൻ ന​മ്മെ സ​ജ്ജ​മാ​ക്കു​ക എ​ന്നു​ള്ള​തു​കൂ​ടി​യാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ""ഉ​പ​വാ​സം സ​ത്യ​ന്ധ​മാ​യ പ്രാ​ർ​ഥ​ന​യാ​ണ്.'' കാ​ര​ണം ന​മ്മു​ടെ മ​ന​സ് ശു​ദ്ധി​യാ​ക്കാ​നും ന​മ്മു​ടെ ഇ​ഷ്ട​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ നി​യ​ന്ത്രി​ക്കാ​നും ഉ​പ​വാ​സം ശ​ക്തി​ന​ൽ​കു​ന്നു. ത​ന്മൂ​ലം ന​മ്മു​ടെ പ്രാ​ർ​ഥ​നാ​ജീ​വി​തം കൂ​ടു​ത​ലാ​യി ജ്വ​ലി​ക്കു​വാ​ൻ തു​ട​ങ്ങും.

നോ​ന്പു​കാ​ല​ത്ത് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി മ​ല​ക​ളി​ലേ​ക്കോ ഗു​ഹ​ക​ളി​ലേ​ക്കോ ത​നി​യെ പോ​യി പ്രാ​ർ​ഥ​ന​യി​ലും ഉ​പ​വാ​സ​ത്തി​ലും ചെ​ല​വ​ഴി​ക്കു​മാ​യി​രു​ന്നു. അ​വി​ടെ​യു​ള്ള നി​ശ​ബ്ദ​ത​യി​ൽ ദൈ​വ​വു​മാ​യി ഒ​ന്നു​ചേ​ർ​ന്ന അ​ദ്ദേ​ഹം തി​രി​കെ​യെ​ത്തു​ന്പോ​ഴൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം പ്ര​കാ​ശി​ച്ചി​രു​ന്ന​താ​യി അ​നു​ഭ​വ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ​പ്പോ​ലെ ഉ​പ​വ​സി​ക്കു​വാ​നും പ്രാ​ർ​ഥി​ക്കാ​നും ന​മു​ക്കെ​ല്ലാ​വ​ർ​ക്കും സാ​ധി​ച്ചു​വെ​ന്നു വ​രി​ല്ല. എ​ന്നാ​ൽ പ്രാ​ർ​ഥ​ന, ഉ​പ​വാ​സം, ദാ​ന​ധ​ർ​മം എ​ന്നി​വ​യി​ലൂ​ടെ നാം ​ദൈ​വ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​ത​ന്നെ​വേ​ണം.

പ്രാ​ർ​ഥ​ന ന​മ്മെ ദൈ​വ​ത്തോ​ട് ബ​ന്ധി​പ്പി​ച്ച് അ​ടു​പ്പി​ക്കു​ന്പോ​ൾ ഉ​പ​വാ​സ​മാ​ക​ട്ടെ ന​മ്മു​ടെ ഹൃ​ദ​യ​ത്തെ ശു​ദ്ധീ​ക​രി​ച്ച് ദൈ​വ​കൃ​പ സ്വീ​ക​രി​ക്കാ​ൻ ന​മ്മെ സ​ജ്ജ​രാ​ക്കു​ന്നു. ദാ​ന​ധ​ർ​മ​മാ​ക​ട്ടെ ദൈ​വ​സ്നേ​ഹം ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​വാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്നു. ദാ​ന​ധ​ർ​മം ചെ​യ്യു​ന്പോ​ൾ അ​തു നാം ​ദൈ​വ​ത്തി​നു ചെ​യ്യു​ന്ന​തു​പോ​ലെ​യ​ല്ലേ? അ​തി​നാ​ല​ല്ലേ ""നി​ങ്ങ​ൾ ഈ ​ചെ​റി​യ​വ​രി​ൽ ഒ​രു​വ​നു ചെ​യ്ത​പ്പോ​ഴൊ​ക്കെ എ​നി​ക്കു​ത​ന്നെ​യാ​ണു ചെ​യ്ത​ത്'' എ​ന്നു യേ​ശു​നാ​ഥ​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്? (മ​ത്താ 25:40).
ദൈ​വ​സ്നേ​ഹ​ത്തെ​പ്ര​തി നാം ​ചെ​യ്യു​ന്ന ദാ​ന​ധ​ർ​മം ന​മ്മു​ടെ പ്രാ​യ​ശ്ചി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യും കാ​ണാ​നാ​വും. കാ​ര​ണം ന​മ്മു​ടെ പാ​പ​ങ്ങ​ളി​ൽ കു​റേ​യെ​ങ്കി​ലും നാം ​ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ​ല്ലോ.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ നാ​ട്ടി​ൽ വ​സി​ക്കു​ന്ന അ​ഗ​തി​യും ദ​രി​ദ്ര​നു​മാ​യ നി​ന്‍റെ സ​ഹോ​ദ​ര​നു കൈ​യ​യ​ച്ചു കൊ​ടു​ക്കു​ക എ​ന്നു ഞാ​ൻ നി​ന്നോ​ടു ക​ല്പി​ക്കു​ന്നു'' (നി​യ​മ 15:11). ഈ ​ക​ല്പ​ന പാ​ലി​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ര​ല്ലേ ന​മ്മ​ൾ? അ​പ്പോ​ൾ​പി​ന്നെ ദാ​ന​ധ​ർ​മം ഈ ​വീ​ഴ്ച​യ്ക്കു​ള്ള പ​രി​ഹാ​ര​മാ​യി ക​ണ്ടു​കൊ​ണ്ടു​വേ​ണം നാം ​അ​തു ചെ​യ്യാ​ൻ.

വി​ശു​ദ്ധ​മാ​യ ഈ ​നോ​ന്പു​കാ​ല​ത്ത് പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ഉ​പ​വാ​സ​ത്തി​ലൂ​ടെ​യും ദാ​ന​ധ​ർ​മ​ത്തി​ലൂ​ടെ​യും ന​മ്മു​ടെ ആ​ത്മീ​യ​ജീ​വി​ത​ത്തെ ജ്വ​ലി​പ്പി​ക്കാ​നു​ള്ള വ​ലി​യ കൃ​പ​യ്ക്കാ​യി ന​മു​ക്കു പ്രാ​ർ​ഥി​ക്കാം. അ​പ്പോ​ൾ ന​മ്മു​ടെ ജീ​വി​തം തീ​ർ​ച്ച​യാ​യും ന​വീ​ക​രി​ക്ക​പ്പെ​ടു​ക​ത​ന്നെ ചെ​യ്യും.

SUNDAY DEEPIKA

ധ​ന്യം ആ ​ആ​ശ്ലേ​ഷം

1986 ഫെ​ബ്രു​വ​രി 7. തൃ​ശൂ​രി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ട്ട ദി​നം. ലോ​ക​ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ ഇ​ടം​നേ​ടി​യ ഒ​രു സ​ന്ദ​ർ​ശ​നം. വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ ധ​ന്യ​നി​മി​ഷ​ത്തി​നു സാ​ക്ഷ്യം​വ​ഹി​ച്ച​തു പ​തി​നാ​യി​ര​ങ്ങ​ൾ. പ​ക്ഷേ, അ​വ​ർ​ക്കൊ​ന്നും ല​ഭി​ക്കാ​ത്ത അ​പൂ​ർ​വ​ഭാ​ഗ്യം ല​ഭി​ച്ച​ത് ര​ണ്ടു കു​രു​ന്നു​ക​ൾ​ക്കാ​യി​രു​ന്നു. ഹാ​ര​മ​ണി​യി​ച്ച നാ​ലാം ക്ലാ​സു​കാ​ര​ൻ ജോ​സ​ഫി​നും പൂ​ച്ചെ​ണ്ടു ന​ൽ​കി​യ അ​ഞ്ചാം​ക്ലാ​സു​കാ​രി ജി​ൻ​സി​ക്കും. അ​വ​ർ പി​ന്നീ​ട് ര​ണ്ടു വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ ദീ​പ​നാ​ള​ങ്ങ​ളാ​യി മാ​റി.

ആ ​മ​ഹാ​ഭാ​ഗ്യം

തി​രു​ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ആ​ഗോ​ള അ​ധ്യ​ക്ഷ​നാ​യ മാ​ർ​പാ​പ്പ​യെ ഹാ​ര​മ​ണി​യി​ക്കാ​നും ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ക്കാ​നും തി​രു​ബാ​ല​സ​ഖ്യ​ത്തി​ലെ കു​ട്ടി​ക​ളെ​ത്ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ങ്ങ​നെ തൃ​ശൂ​ർ രൂ​പ​താ ത​ല​ത്തി​ൽ ന​ട​ത്തി​യ ബൈ​ബി​ൾ വാ​യ​നാ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം​നേ​ടി​യ നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ലെ ക​ണ്ണ​നാ​യ്ക്ക​ൽ ഡേ​വി​സി​ന്‍റെ​യും സൂ​സ​ന്‍റെ​യും മ​ക​ൻ ജോ​സ​ഫി​നെ ആ ​മ​ഹാ​ഭാ​ഗ്യം തേ​ടി​യെ​ത്തി.
ബൊ​ക്കെ ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് തി​രു​ബാ​ല​സ​ഖ്യാം​ഗം ത​ന്നെ​യാ​യ തൃ​ശൂ​ർ പ​ടി​ഞ്ഞാ​റെ​ക്കോ​ട്ട സെ​ന്‍റ്് ആ​ൻ​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന അ​ഞ്ചാം ക്ലാ​സു​കാ​രി ജി​ൻ​സി.

ഫാ. ​ജോ​സ​ഫ് പ​റ​യു​ന്നു...

ബൈ​ബി​ൾ വാ​യ​ന​യ്ക്ക് ഒ​ന്നാം​സ്ഥാ​നം കി​ട്ടി​യ​താ​ണ് ആ ​അ​പൂ​ർ​വ അ​വ​സ​ര​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. അ​ന്ന് സി​സ്റ്റ​ർ എം​ബ​ർ​ട്ടും നെ​ല്ലി​ക്കു​ന്ന് ഇ​ട​വ​ക​യി​ലെ ഒ.​ഡി. ജോ​സ​ഫ് ചേ​ട്ട​നു​മാ​ണ് എ​ന്നെ പ​രി​ശീ​ലി​പ്പി​ച്ച​ത്. അ​പ്പ​നും അ​മ്മ​യും വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കി. സെ​ല​ക്‌​ഷ​ൻ കി​ട്ടി​യ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കെ​ല്ലാം വ​ലി​യ സ​ന്തോ​ഷ​മാ​യി. സ്കൂ​ളു​ക​ളി​ലെ​ല്ലാം മാ​ർ​പാ​പ്പ​യു​ടെ വ​ര​വി​നാ​യി പ്ര​ത്യേ​കം പ്രാ​ർ​ഥ​ന ചൊ​ല്ലി​യി​രു​ന്നു. പി​ന്നെ ദി​വ​സ​ങ്ങ​ളോ​ളം റി​ഹേ​ഴ്സ​ലാ​യി​രു​ന്നു. മാ​ർ​പാ​പ്പ​യ്ക്കു മാ​ല​യി​ടു​ന്ന ദി​വ​സം ധ​രി​ക്കാ​നു​ള്ള തൂ​വെ​ള്ള വ​സ്ത്ര​ങ്ങ​ൾ (ഷ​ർ​ട്ടും ട്രൗ​സ​റും പേ​പ്പ​ൽ പ​താ​ക​യു​ടെ ഡി​സൈ​നു​ള്ള ടൈ​യും) ഒ​രു​ക്കി.
പീ​റ്റ​ർ ക്ലാ​വ​ർ കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ലെ സി​സ്റ്റ​ർ ഹി​ലാ​രി​യ, സി​സ്റ്റ​ർ ദാ​നി​യേ​ല എ​ന്നി​വ​ർ പാ​പ്പാ​യു​ടെ മാ​തൃ​ഭാ​ഷ​യാ​യ പോ​ളി​ഷ് ഭാ​ഷ​യി​ൽ "ന്യേ​ഹ് ബെ​ഞ്ച​ഹ് പെ​ഫ​ലോ​നെ യേ​സൂ​സ് ക്രി​സ്തൂ​സ് (ഈ​ശോ മി​ശി​ഹാ​യ്ക്ക് സ്തു​തി​യാ​യി​രി​ക്ക​ട്ടെ) എ​ന്ന് ചൊ​ല്ലാ​ൻ പ​ഠി​പ്പി​ച്ചു. ത​ലേ​ന്ന് മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം പി​താ​വു​ത​ന്നെ റി​ഹേ​ഴ്സ​ലി​നു വ​ന്നു. അ​ന്ന് ആ​റു​ത​വ​ണ​യാ​ണ് മാ​ല​യി​ട്ടു​പ​ഠി​ച്ച​ത്. നാ​ളെ ഒ​രു​ത​വ​ണ മാ​ല​യി​ട്ടാ​ൽ മ​തി​യോ എ​ന്നു​ള്ള എ​ന്‍റെ നി​ഷ്ക​ള​ങ്ക​മാ​യ ചോ​ദ്യം കൂ​ട്ട​ച്ചി​രി പ​ട​ർ​ത്തി​യ​ത് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. "ഒ​രു​ത​വ​ണ മ​തി' എ​ന്ന് കു​ണ്ടു​കു​ളം പി​താ​വാ​ണ് ചി​രി​ക്കി​ട​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞ​ത്.
നാ​ളെ നേ​ര​ത്തെ വ​ര​ണം എ​ന്നു പ​റ​ഞ്ഞു വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന ചി​റ്റി​ല​പ്പി​ള്ളി അ​ച്ച​നാ​ണ് (പി​ന്നീ​ട് ബി​ഷ​പ്പാ​യ മാ​ർ പോ​ൾ ചി​റ്റി​ല​പ്പ​ള്ളി) അ​പ്പ​ച്ച​നെ​യും എ​ന്നെ​യും യാ​ത്ര​യാ​ക്കി​യ​ത്.

ധ​ന്യ മു​ഹൂ​ർ​ത്തം

അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന് പ്രാ​ർ​ഥി​ച്ച് വേ​ഗം​ത​ന്നെ ഞാ​നും അ​പ്പ​നും പാ​പ്പാ​വേ​ദി​ക്ക​രി​കി​ൽ (റോ​സ്ട്രം) തോ​ബി​യാ​സ് ചാ​ല​യ്ക്ക​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം​നി​ന്നി​രു​ന്ന നീ​ല കൂ​ടാ​ര​ത്തി​ന​രി​കി​ൽ ഇ​ടം​പി​ടി​ച്ചു. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ജി​ൻ​സി​യും എ​ത്തി. ഇ​രു​ന്പ​ന​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "വി​വാ വി​വാ ഇ​ൽ പാ​പ്പ'​എ​ന്ന മു​ദ്രാ​വാ​ക്യം അ​വി​ട​മാ​കെ മു​ഴ​ങ്ങി​ക്കേ​ൾ​ക്കാ​മാ​യി​രു​ന്നു. അ​ന്ന​ത്തെ തൃ​ശൂ​ർ രൂ​പ​ത ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന ലോ​റ​ൻ​സ് ഒ​ല​ക്കേ‌​ങ്ക​ൽ അ​ച്ച​നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ചു​മ​ത​ല. ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്നി​റ​ങ്ങി പാ​പ്പാ മൊ​ബീ​ലി​ൽ ക​യ​റി​യ മാ​ർ​പാ​പ്പ ബാ​രി​ക്കേ​ഡു​ക​ൾ​ക്കി​ട​യി​ലൂ​ടെ പ​തി​നാ​യി​ര​ങ്ങ​ളെ ആ​ശീ​ർ​വ​ദി​ച്ച് വേ​ദി​യു​ടെ അ​രി​കി​ലേ​ക്കു നീ​ങ്ങി.
കു​ണ്ടു​കു​ളം പി​താ​വി​നൊ​പ്പം ആ ​ഉ​യ​ര​മു​ള്ള വേ​ദി​യി​ലേ​ക്ക് പ​രി​ശു​ദ്ധ പി​താ​വ് എ​ത്തി. ഉ​ട​നെ ലോ​റ​ൻ​സ് അ​ച്ച​ൻ ഞ​ങ്ങ​ളെ​യും​കൂ​ട്ടി വേ​ദി​യി​ലേ​ക്ക്. പോ​ളി​ഷ് ഭാ​ഷ​യി​ൽ സ്തു​തി ചൊ​ല്ലി​യ​ശേ​ഷം ഞാ​ൻ കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ അ​ട​ങ്ങി​യ മാ​ല (ഏ​ല​യ്ക്ക, ഗ്രാ​ന്പൂ, ക​റു​വ​പ്പ​ട്ട, മ​യി​ൽ​പീ​ലി എ​ന്നി​വ​യാ​ൽ നി​ർ​മി​ച്ച​ത്) പ​രി​ശു​ദ്ധ പി​താ​വി​നെ അ​ണി​യി​ച്ചു. ജി​ൻ​സി ബൊ​ക്കെ ന​ൽ​കി. ഇ​രു​വ​രോ​ടും പേ​ര് ചോ​ദി​ച്ച പാ​പ്പാ ഞ​ങ്ങ​ളെ ആ​ശ്ലേ​ഷി​ക്കു​ക​യും ക​വി​ളി​ലും നെ​റ്റി​ത്ത​ട​ത്തി​ലും സ്നേ​ഹ​മു​ത്തം ന​ൽ​കു​ക​യും ചെ​യ്തു. ഞാ​ന​ന്നു മു​ത്തം തി​രി​ച്ചു​ന​ൽ​കി​യ​തി​ന്‍റെ ചി​ത്രം പ​ല പ​ത്ര​ങ്ങ​ളി​ലും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ വ​ന്നു. ഞ​ങ്ങ​ൾ​ക്കി​രു​വ​ർ​ക്കും പ​രി​ശു​ദ്ധ പി​താ​വ് ഓ​രോ കൊ​ന്ത സ​മ്മാ​ന​മാ​യി ന​ൽ​കി. ഞാ​ന​ത് ഇ​പ്പോ​ഴും അ​മൂ​ല്യ​നി​ധി​യാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ക്രി​സ്തു​വി​ന്‍റെ ആ​ശ്ലേ​ഷം

കാ​ലം ക​ട​ന്നു​പോ​യി. മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കാ​ൻ വെ​ള്ള ഉ​ടു​പ്പി​ട്ട് മാ​ലാ​ഖ​മാ​രു​ടെ വേ​ഷ​ത്തി​ൽ തി​രു​ബാ​ല​സ​ഖ്യം കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ നി​ന്നി​രു​ന്ന ജോ​സ​ഫി​ന്‍റെ ചേ​ച്ചി റോ​സ്മേ​രി തി​രു​ക്കു​ടും​ബ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ൽ ചേ​ർ​ന്നു (സി​സ്റ്റ​ർ റോ​സ്മേ​രി സി​എ​ച്ച്എ​ഫ് ഇ​പ്പോ​ൾ ചേ​ല​ക്ക​ര ലി​സ്യൂ കോ​ണ്‍​വ​ന്‍റി​ലെ അം​ഗ​വും ചേ​ല​ക്ക​ര ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​മാ​ണ്). വൈ​ദി​ക​നാ​വ​ണ​മെ​ന്ന ജോ​സ​ഫി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് കു​റ​ച്ചു​ക​ഴി​യ​ട്ടെ എ​ന്നാ​യി​രു​ന്നു അ​പ്പ​ച്ച​ന്‍റെ മ​റു​പ​ടി.
പ്രീ​ഡി​ഗ്രി​ക്കു​ശേ​ഷം ജോ​സ​ഫ് ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്തു. ഒ​ടു​വി​ൽ 21 ാം വ​യ​സി​ലാ​ണ് വി​ശു​ദ്ധ ജ​സ്റ്റി​ൻ റു​സോ​ളി​ലോ സ്ഥാ​പി​ച്ച ദി​വ്യാ​ഹ്വാ​ന സ​ഭ​യി​ൽ (സൊ​സൈ​റ്റി ഓ​ഫ് ഡി​വൈ​ൻ വൊ​ക്കേ​ഷ​ൻ​സ് - എ​സ്ഡി​വി) ചേ​ർ​ന്ന​ത്. ഡീ​ക്ക​നാ​യി​രി​ക്കേ പി​താ​വ് ഡേ​വി​സ് മ​രി​ച്ചു. 2008 ഡി​സം​ബ​ർ 30ന് ​തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ​വ​ച്ച് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ൽ​നി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു; ഫാ. ​ജോ​സ​ഫ് ക​ണ്ണ​നാ​യ്ക്ക​ൽ എ​സ്ഡി​വി ആ​യി. ഇ​പ്പോ​ൾ മു​ള​യം വൊ​ക്കേ​ഷ​നി​സ്റ്റ് സെ​മി​നാ​രി​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്നു.
വി​ശു​ദ്ധ​നാ​യ പാ​പ്പാ​യു​ടെ ആ​ശ്ലേ​ഷ​വും സ്നേ​ഹ​ചും​ബ​ന​വും അ​തി​ലൂ​ടെ അ​നു​ഗ്ര​ഹ​വും ഏ​റ്റു​വാ​ങ്ങാ​ൻ സാ​ധി​ച്ച​തി​ലൂ​ടെ യേ​ശു​വി​ന്‍റെ തി​രു​ശ​രീ​ര ര​ക്ത​ങ്ങ​ൾ ക​ര​ങ്ങ​ളി​ൽ വ​ഹി​ക്കാ​നും പൗ​രോ​ഹി​ത്യ​ത്തി​ലൂ​ടെ ക്രി​സ്തു​വി​ന്‍റെ ആ​ശ്ലേ​ഷം സ്വീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞ​താ​ണ് ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മെ​ന്ന് ഫാ. ​ജോ​സ​ഫ് പ​റ​യു​ന്നു. വി​ശു​ദ്ധ ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ കാ​ണി​ച്ചു​ത​ന്ന​തു​പോ​ലെ വി​ശു​ദ്ധ വൈ​ദി​ക​നാ​കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​വും പ്രാ​ർ​ഥ​ന​യും. മ​രി​യാ​പു​ര​ത്തെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു​ക​ഴി​യു​ന്ന അ​മ്മ സൂ​സ​നും ചേ​ച്ചി സി​സ്റ്റ​റും എ​പ്പോ​ഴും പ്രാ​ർ​ഥ​ന​യി​ൽ ത​നി​ക്കൊ​പ്പം ഉ​ണ്ടെ​ന്ന് ഈ ​വൈ​ദി​ക​ൻ പ​റ​യു​ന്നു.

ജി​ൻ​സി​യു​ടെ വാ​ക്കു​ക​ൾ...

മാ​ർ​പാ​പ്പ​യ്ക്ക് ബൊ​ക്കെ ന​ൽ​കാ​ൻ ല​ഭി​ച്ച നി​യോ​ഗം ദൈ​വം എ​നി​ക്കു ന​ൽ​കി​യ അ​മൂ​ല്യ സ​മ്മാ​ന​മാ​യാ​ണ് ഞാ​ൻ ഇ​പ്പോ​ഴും ക​രു​തു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ഹോ​മി​ലെ ശോ​ഭ എ​ന്ന കു​ട്ടി​ക്കാ​യി​രു​ന്നു ആ ​അ​സു​ല​ഭ അ​വ​സ​രം വ​ന്നു​ചേ​ർ​ന്ന​ത്. ആ​ദ്യ റി​ഹേ​ഴ്സ​ലും ന​ട​ന്നു. പ​ക്ഷേ, അ​തി​നു​ശേ​ഷ​മാ​ണ് അ​വ​ൾ​ക്കു ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട​ത്. അ​പ്പോ​ഴാ​ണ് ആ ​മ​ഹാ​നി​യോ​ഗം എ​ന്നി​ലേ​ക്കു​വ​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​ചെ​യ്യു​ന്ന അ​വ​ൾ​ക്ക് ഇ​പ്പോ​ഴും ആ ​വ​ലി​യ അ​വ​സ​രം ന​ഷ്ട​മാ​യ​തി​ൽ സ​ങ്ക​ട​മു​ണ്ട്. കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പു​പോ​ലും ഫോ​ണ്‍ വി​ളി​ച്ച​പ്പോ​ൾ അ​വ​ളി​ക്കാ​ര്യം പ​റ​ഞ്ഞു.
എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ സ​ർ​വ ഐ​ശ്വ​ര്യ​ങ്ങ​ൾ​ക്കും നി​ദാ​നം പാ​പ്പാ​യു​ടെ അ​നു​ഗ്ര​ഹ​വും വാ​ത്സ​ല്യ​മു​ത്ത​വും ആ​ണെ​ന്നാ​ണ് എ​ന്‍റെ ബോ​ധ്യം. പാ​പ്പാ​യെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ന്‍റെ സ്വ​ന്ത​മാ​യൊ​രാ​ൾ സ്വ​ർ​ഗ​ത്തി​ൽ മ​ധ്യ​സ്ഥ​നാ​യു​ണ്ടെ​ന്ന ചി​ന്ത​യാ​ണെ​നി​ക്ക്. അ​ന്നു പാ​പ്പാ സ​മ്മാ​നി​ച്ച ജ​പ​മാ​ല സെ​ന്‍റ് ആ​ൻ​സി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ലെ തി​രു​ഹൃ​ദ​യ രൂ​പ​ത്തി​ൽ പാ​പ്പാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ നി​ത്യ സ്മാ​ര​ക​മാ​യി ചാ​ർ​ത്തി​യി​ട്ടു​ണ്ട്- ജി​ൻ​സി പ​റ​ഞ്ഞു.

ദി​ശ​മാ​റ്റി​യ അ​നു​ഗ്ര​ഹം

ജി​ൻ​സി പ​ത്താം ത​രം​വ​രെ സെ​ന്‍റ്് ആ​ൻ​സി​ൽ​ത​ന്നെ തു​ട​ർ​ന്നു. ഡി​ഗ്രി ര​ണ്ടാം​വ​ർ​ഷം പ​ഠി​ക്കു​ന്പോ​ഴാ​യി​രു​ന്നു വി​വാ​ഹം. ബം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ ഇ​ല​ക്ട്രീ​ഷ​നാ​യ പു​ലി​ക്കോ​ട്ടി​ൽ ഡേ​വി​ഡ് ആ​ണ് ജീ​വി​ത​പ​ങ്കാ​ളി. ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​തോ​ടെ ജ​ന​റ​ൽ ന​ഴ്സിം​ഗ് പ​ഠി​ച്ചു. 2001 ൽ ​സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി അ​ന​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് സേ​വ​ന​ത്തി​ന്‍റെ പു​ത്ത​ൻ സാ​ക്ഷ്യം തീ​ർ​ക്കു​ക​യാ​ണ് ജി​ൻ​സി. മൂ​ത്ത മ​ക​ൾ ശോ​ഭി​ന​യെ വി​വാ​ഹം ചെ​യ്ത​യ​ച്ചു. ഇ​ള​യ​മ​ക​ൾ വി​ബി​ന സെ​ന്‍റ്് ജോ​ണ്‍​സി​ൽ​ത്ത​ന്നെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്.

ഒ​ന്നാ​മ​നേ​ക്കാ​ൾ "വ​ലി​യ' ര​ണ്ടാ​മ​ൻ!

തി​രു​ബാ​ല​സ​ഖ്യം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ജോ​സ​ഫ് ഡേ​വി​സി​ന് മാ​ർ​പാ​പ്പ​യ്ക്ക് ഹാ​ര​മ​ണി​യി​ക്കാ​നും പി​ന്നീ​ട് വൈ​ദി​ക​നാ​കാ​നും ഇ​ട​യാ​ക്കി​യെ​ങ്കി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ മ​ന​ക്കൊ​ടി​യി​ലെ പി.​ഡി. പ്രി​ൻ​സ് ഇ​ന്ന് ഒ​ന്നാ​മ​നേ​ക്കാ​ൾ വ​ലി​യ ര​ണ്ടാ​മ​നാ​ണ്. ഇ​ദ്ദേ​ഹ​മാ​ണ് ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ. മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച പ​ഴു​വി​ൽ ഇ​ട​വ​കാം​ഗ​മാ​യ ആ​ന്‍റ​ണി കെ. ​ജേ​യ്ക്ക​ബ് ആ​ക​ട്ടെ ഇ​പ്പോ​ൾ ക​ണ്ണാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി​യാ​യ ഫാ. ​ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര​യാ​ണ്.

SUNDAY DEEPIKA

ക​ട​ലാ​മ ഒ​രു ട്രോ​ള്‍ ജീ​വി​യ​ല്ല

കേ​ന്ദ്ര ബ​ജ​റ്റോ​ടെ വി​ഐ​പി പ​ദ​വി​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ധാ​രാ​ളം ട്രോ​ളും ഏ​റ്റു​വാ​ങ്ങി​യ ജീ​വി​യാ​ണ് ക​ട​ലാ​മ. എ​ന്നാ​ല്‍ ജു​റാ​സി​ക് കാ​ല​ഘ​ട്ടം മു​ത​ല്‍ ഭൂ​മി​യി​ലു​ള്ള, ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന ജീ​വി​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ക​ട​ലാ​മ​ക​ളെ​ക്കു​റി​ച്ചും ജ​നി​ച്ച തീ​ര​ത്തു ത​ന്നെ പ്ര​ജ​ന​ന​ത്തി​നാ​യെ​ത്തു​ന്ന അ​വ​യു​ടെ കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ധി​ക​മാ​ര്‍​ക്കു​മ​റി​യി​ല്ല. ക​ട​ലാ​മ സം​ര​ക്ഷ​ണം ന​ട​ത്താ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ചെ​മ്മീ​ന്‍ ക​യ​റ്റു​മ​തി​ക്ക് അ​മേ​രി​ക്ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തും അ​തു​മൂ​ലം ന​മു​ക്ക് 2,500 കോ​ടി വാ​ര്‍​ഷി​ക ന​ഷ്ടം ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും ഓ​ര്‍​ത്താ​ല്‍ ക​ട​ലാ​മ അ​ത്ര നി​സാ​ര​ക്കാ​ര​ന​ല്ലെ​ന്നു മ​ന​സി​ലാ​കും.

ക​ട​ലാ​മ​ക​ളും ക​ട​ലും ത​മ്മി​ൽ

ക​ട​ല്‍ ആ​വാ​സ​വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ര്‍​ത്തു​ന്ന ജീ​വി​വ​ര്‍​ഗ​മാ​ണ് വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ള്‍. ക​ട​ല്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ കാ​ര്‍​ബ​ണും ഓ​ക്സി​ജ​നും ന​ല്‍​കു​ന്ന ക​ട​ല്‍​പ്പു​ല്ലു​ക​ള്‍ വ​ള​ര്‍​ന്നു വ​ലു​താ​യി ന​ശി​ച്ചു പോ​കാ​തെ സം​ര​ക്ഷി​ക്കു​ന്ന​ത് ക​ട​ലാ​മ​ക​ളാ​ണ്. ക​ര​യി​ലെ പു​ല്ലു​വെ​ട്ടി നാം ​മ​നോ​ഹ​ര​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ ക​ട​ല്‍​പ്പു​ല്ല്, വെ​ട്ടു​ന്ന​രീ​തി​യി​ല്‍ തി​ന്ന് ക​ട​ലി​ന​ടി​യ​ല്‍ ഒ​രു പു​ല്‍​ത്ത​കി​ടി നി​ല​നി​ര്‍​ത്തു​ന്ന​തും ഇ​വ ത​ന്നെ. ഇ​വി​ടെ​യാ​ണ് ക​ട​ലി​ലെ നി​ര​വ​ധി​യി​നം ജീ​വി​ക​ള്‍ അ​ധി​വ​സി​ക്കു​ന്ന​തും പ്ര​ജ​ന​നം ന​ട​ത്തു​ന്ന​തും.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​മു​ദ്ര​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​ണ് സ​മു​ദ്ര​ത്തി​ന​ടി​യ​ല്‍ പ​വി​ഴ​പ്പു​റ്റു​ക​ള്‍ തീ​ര്‍​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ള്‍. വ​ള​രെ സാ​വ​ധാ​നം വ​ള​രു​ന്ന ഒ​ന്നാ​ണി​വ. ഇ​വ​യു​ടെ വ​ള​ര്‍​ച്ച ത​ട​സ​പ്പെ​ടു​ത്തു​ന്ന ക​ട​ല്‍​സ്പോ​ഞ്ചു​ക​ളെ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​തും ക​ട​ലാ​മ​ക​ളാ​ണ്. ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ പ​വി​ഴ​പ്പു​റ്റു​ക​ള്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ലും ക​ട​ലാ​മ​ക​ള്‍ വേ​ണം.

മ​ത്സ്യ​ലാ​ര്‍​വ​ക​ളെ​യും മു​ട്ട​ക​ളെ​യും തി​ന്നു ന​ശി​പ്പി​ച്ച് ക​ട​ലി​ല്‍ മ​ത്സ്യ​ല​ഭ്യ​ത കു​റ​യ്ക്കു​ന്ന​തി​ല്‍ പ്ര​ധാ​നി​യാ​ണ് ജെ​ല്ലി​ഫി​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ട​ല്‍​ജീ​വി​ക​ള്‍. ല​ത​ര്‍​ബാ​ക്ക് എ​ന്ന​യി​നം ക​ട​ലാ​മ​ക​ള്‍ ജെ​ല്ലി​ഫി​ഷി​നെ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​ലും ഇ​വ​യ്ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്.

ഇ​ങ്ങ​നെ ക​ട​ല്‍ ആ​വാ​സ​വ്യ​വ​സ്ഥ​യെ നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ ക​ട​ലാ​മ​ക​ള്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് ലോ​ക​വ്യ​പാ​ക​മാ​യി ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ജെ​ല്ലി​ഫി​ഷ് എ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് ക​ട​ലി​ല്‍ എ​ത്തു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ട​ലാ​മ​ക​ള്‍ ഭ​ക്ഷി​ക്കു​ന്ന​ത് ഇ​വ​യു​ടെ നി​ല​നി​ല്‍​പു ത​ന്നെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലൂ​ടെ ഇ​വ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ലോ​ക​വ്യാ​പ​ക​മാ​യി മ​ത്സ്യ​ബ​ന്ധ​ന​വ​ല​ക​ളി​ല്‍ ടെ​ഡ് ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് യു​ന​സ്കോ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ ഇ​വ ഘ​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് യു​എ​സ് ക​ട​ല്‍​ചെ​മ്മീ​ന്‍ ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

ട​ര്‍​ട്ടി​ല്‍ എ​ക്സ്ക്ലൂ​ഡ​ര്‍ ഡി​വൈ​സ്

മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന ഒ​രു ഉ​പ​ക​ര​ണ​മാ​ണി​ത്. വ​ല​യി​ല്‍ കു​രു​ങ്ങു​ന്ന ആ​മ​ക​ള്‍​ക്ക് ഇ​തി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധി​ക്കും. വ​ല​യു​ടെ മു​ന്നി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ബാ​രി​യ​ര്‍ ഗ്രി​ഡാ​ണ് ആ​മ​ക​ളെ വ​ല​യി​ല്‍​നി​ന്നു പു​റ​ത്തു ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ചെ​മ്മീ​നും മ​റ്റു മ​ത്സ്യ​ങ്ങ​ളും ബാ​റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി വ​ല​യ്ക്കു​ള്ളി​ല്‍ ത​ന്നെ കു​രു​ങ്ങു​ക​യും ചെ​യ്യു​ന്നു. സ്രാ​വു​ക​ള്‍ പോ​ലു​ള്ള വ​ലി​യ മ​ത്സ്യ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി വ​ല​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും ടെ​ഡ് എ​ന്ന ഈ ​ഉ​പ​ക​ര​ണം സ​ഹാ​യി​ക്കു​ന്നു.

വ​ലി​യ കൂ​ടു​പോ​ലു​ള്ള, വ​ല​ക​ളു​ടെ മു​ന്‍​ഭാ​ഗ​ത്ത് ഘ​ടി​പ്പി​ക്കു​ന്ന ഒ​രു ഗ്രി​ല്ലാ​ണ് ടെ​ഡ്. മ​ത്സ്യ​ബ​ന്ധ​ന​സ​മ​യ​ത്ത് വ​ല​യ്ക്ക​രി​കി​ലെ​ത്തു​ന്ന ക​ട​ലാ​മ​ക​ള്‍ ഇ​തി​ല്‍​ത​ട്ടി വ​ല​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ദ്വാ​ര​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ന്നു. ക​ട​ലി​ലെ ഒ​ഴു​ക്കി​ന​നു​കൂ​ല​മാ​യാ​ണ് വ​ല​വ​ലി​ക്കു​ന്നെ​ന്ന​തി​നാ​ല്‍ മ​ത്സ്യ​ങ്ങ​ള്‍ വ​ല​യ്ക്കു​ള്ളി​ല്‍ കു​രു​ങ്ങു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ക​ല​നം.

എ​ന്നാ​ല്‍ ടെ​ഡ് ഘ​ടി​പ്പി​ച്ചാ​ല്‍ 10-20 ശ​ത​മാ​നം മ​ത്സ്യ​ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വാ​ദി​ക്കു​ന്നു. ക​ട​ലാ​മ​ക​ളെ കാ​ണു​ന്ന തീ​ര​ങ്ങ​ളി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ടെ​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യാ​ല്‍ പോ​രേ എ​ന്ന​താ​ണ് മ​റ്റൊ​രു ചോ​ദ്യം. ഒ​രു വ​ല​യി​ല്‍ ഇ​തു ഘ​ടി​പ്പി​ക്കാ​ന്‍ 25,000 രൂ​പ​യി​ല​ധി​കം ചെ​ല​വു വ​രു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ​രാ​തി​യാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്.

ക​ട​ലാ​മ​ക​ളും ഇ​ന്ത്യ​യും

ലോ​ക​ത്തി​ലു​ള്ള ക​ട​ലാ​മ​ക​ളു​ടെ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ഒ​ഡീ​ഷ​യി​ലെ ഗ​ഹി​ര്‍​മാ​ത, റു​ഷി​കു​ല്യ ബീ​ച്ചു​ക​ളാ​ണ്. ഒ​ഡീ​ഷ​യി​ലെ ഏ​ക സ​മു​ദ്ര​വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ് ഗ​ഹി​ര്‍​മാ​ത. ഒ​ലി​വ് റി​ഡ്‌​ലി ഇ​ന​ത്തി​ല്‍​പ്പെ​ട്ട ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​യ​തി​നാ​ല്‍ ഇ​വി​ടെ ന​ട​ത്തു​ന്ന ബോ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ട​ര്‍​ട്ടി​ല്‍ എ​ക്സ്ക്യൂ​ഡ​ര്‍ ഡി​വൈ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ബോ​ട്ടി​ല്‍ ഒ​ന്ന​ര ര​ണ്ടു​മ​ണി​ക്കൂ​ര്‍ ട്രോ​ളിം​ഗ് ന​ട​ക്കു​മ്പോ​ള്‍ ക​ട​ലാ​മ​ക​ളോ സ്രാ​വു​ക​ളോ കു​രു​ങ്ങാം. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ വ​ല ഇ​ടി​ക്കു​മ്പോ​ള്‍ ക​ട​ലാ​മ​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​വി​ടെ ടെ​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

 കൂ​ട്ടാ​യി ഗ്രീ​ന്‍ റൂ​ട്ട്സ് 

ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ള്‍ ക​ട​ലാ​മ​യു​ടെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​തി​നു മു​മ്പേ ഇ​വ​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ണ്ട്, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തീ​ര​ഗ്രാ​മ​മാ​യ തോ​ട്ട​പ്പ​ള്ളി​യി​ല്‍. തോ​ട്ട​പ്പ​ള്ളി​യി​ലെ ക​ട​ലാ​മ സം​ര​ക്ഷ​ക​രാ​യ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ്രീ​ന്‍ റൂ​ട്സ് ഇ​തു​വ​രെ വി​രി​യി​ച്ച് ക​ട​ലി​ലേ​ക്കി​റ​ക്കി​യ​ത് പ​തി​നാ​യി​ര​ത്തി​ല​ധി​കം ക​ട​ലാ​മ​ക​ളെ​യാ​ണ്. തൃ​ശൂ​രി​ലെ ചാ​വ​ക്കാ​ടും കോ​ഴി​ക്കോ​ട്ടെ ചി​ല തീ​ര​ങ്ങ​ളി​ലു​മെ​ല്ലാം ക​ട​ലാ​മ​ക​ള്‍ മു​ട്ട​യി​ടാ​നാ​യെ​ത്തു​ന്നു.

ക​ട​ലാ​മ​ക​ളും ക​ട​ല്‍ ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ അ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ല​റി​യാ​നു​ള്ള ഗ്രീ​ന്‍ റൂ​ട്സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ക​ട​ലാ​മ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ട്ട​തി​നു പി​ന്നി​ല്‍. അ​ന്നൊ​ക്കെ തീ​ര​വാ​സി​ക​ള്‍ ക​ട​ലാ​മ മു​ട്ട ക​ഴി​ച്ചി​രു​ന്നു. ഇ​തൊ​ക്കെ ശ​രി​യാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് 1972ലെ ​ഇ​ന്ത്യ​ന്‍ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം പ​ട്ടി​ക ഒ​ന്നി​ല്‍ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന ജീ​വി​യാ​ണ് ക​ട​ലാ​മ​യെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ആ​ല​പ്പു​ഴ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ശി​വ​ദാ​സു​മൊ​ന്നി​ച്ച് ക​ട​ലാ​മ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​വ​ര്‍ സ​ജീ​വ​മാ​യ​ത്.

ക​ട​ലാ​മ​യു​ടെ ശാ​പ​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മ​ണ്ണി​ല്‍ ഇ​വ​യു​ണ്ടാ​ക്കു​ന്ന കൂ​ട്ടി​ല്‍ ഒ​രു മു​ട്ട വ​ച്ച​ശേ​ഷം ബാ​ക്കി പു​ഴു​ങ്ങി​ക്ക​ഴി​ക്കു​ക​യാ​യി​രു​ന്നു തീ​ര​ത്തെ പ​തി​വ്. അ​ങ്ങ​നെ കൂ​ട്ടി​ല്‍ മി​ച്ചം​വ​ന്ന ഒ​രു മു​ട്ട 2007ൽ ​ഇ​വ ർ​ക്കു ല​ഭി​ച്ചു. പി​ന്നീ​ട് ല​ഭി​ച്ച എ​ട്ടു മു​ട്ട​ക​ള്‍ സം​ര​ക്ഷി​ച്ച​പ്പോ​ള്‍ അ​തി​ല്‍ അ​ഞ്ചെ​ണ്ണം വി​രി​ഞ്ഞു. ഇ​വ​യെ ക​ട​ലി​ലേ​ക്ക് യാ​ത്ര​യാ​ക്കി​കൊ​ണ്ടാ​യി​രു​ന്നു 2007ല്‍ ​ആ​ദ്യ ക​ട​ലാ​മ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.

സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രാ​യ യു​വാ​ക്ക​ളെ​യും ചേ​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​ത്തോ​ടെ 2013 ല്‍ ​തോ​ട്ട​പ്പ​ള്ളി​യി​ല്‍ ഗ്രീ​ന്‍ റൂ​ട്ട്സ് നേ​ച്ച​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഫോ​റം എ​ന്ന സം​ഘ​ട​ന രൂ​പ​പ്പെ​ടു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ക​ട​ലാ​മ​ക​ള്‍​ക്ക് മു​ട്ട​യി​ടാ​ന്‍ സു​ര​ക്ഷി​ത​മാ​യ തീ​രം ഒ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യി അ​തു​മാ​റി.

ക​ട​ലാ​മ​യും മ​ത്സ്യ​സ​മ്പ​ത്തും

തീ​ര​ത്തെ ജീ​വി​തം ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്തി​നെ ആ​ശ്ര​യി​ച്ചാ​ണ്. ക​ട​ല​മ്മ ക​നി​യ​ണ​മെ​ങ്കി​ല്‍ ക​ട​ലാ​മ വേ​ണ​മെ​ന്ന ബോ​ധ്യ​ത്തി​ലേ​ക്ക് പ​ഠ​ന​ങ്ങ​ളി​ലൂ​ടെ എ​ത്തു​ക​യാ​യി​രു​ന്നു ഗ്രീ​ന്‍ റൂ​ട്സ്. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ക​ട​ലാ​മ മു​ട്ട​യും ഇ​റ​ച്ചി​യും ക​ഴി​ക്കു​ന്ന​തി​ല്‍​നി​ന്ന് തീ​ര​വാ​സി​ക​ളെ എ​ങ്ങ​നെ പി​ന്തി​രി​പ്പി​ക്കു​മെ​ന്ന​ത് പ്ര​ശ്ന​മാ​യി.

മു​ട്ട പു​ഴു​ങ്ങി​ക്ക​ഴി​ച്ച പ​ല​ര്‍​ക്കും വ​യ​റി​ള​ക്ക​മു​ണ്ടാ​കു​ന്ന​താ​യി അ​വ​ര്‍​ത​ന്നെ പ​റ​യു​മാ​യി​രു​ന്നു. സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി​യു​മാ​യി ചേ​ര്‍​ന്ന് ഇ​തേ​ക്കു​റി​ച്ച് ഗ്രീ​ന്‍ റൂ​ട്സ് പ​ഠ​ന​മാ​രം​ഭി​ച്ചു. ക​ട​ലാ​മ​മു​ട്ട​യി​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ദോ​ഷ​ക​ര​മാ​യ വി​ഷ​ലോ​ഹ​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന പ​ഠ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ഈ ​അ​റി​വ് തീ​ര​ത്തെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ചാ​ണ് ക​ട​ലാ​മ മു​ട്ട​യും മാം​സ​വും ഭ​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​വ​രെ പി​ന്തി​രി​പ്പി​ച്ച​ത്.

വീ​ടു​ക​ളി​ലെ ബോ​ധ​വ​ത്ക​ര​ണം

സ​ജി ജ​യ​മോ​ഹ​ന്‍റെ​യും ഓ​മ​ന​ക്കു​ട്ട​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രീ​ന്‍ റൂ​ട്ട്സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​ര​ത്തെ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. പു​ന്ന​പ്ര മു​ത​ല്‍ ആ​ല​പ്പു​ഴ​വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഇ​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യെ​ത്തി. ക​ട​ലാ​മ മു​ട്ട ക​ണ്ടാ​ല്‍ വി​ളി​ച്ച​റി​യി​ക്കു​ന്ന​വ​ര്‍​ക്ക് വ​നം വ​കു​പ്പ് 1000 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കി​യ​തും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

ക​ട​ലാ​മ ഹാ​ച്ച​റി തോ​ട്ട​പ്പ​ള്ളി​യി​ല്‍ തു​ട​ങ്ങു​ന്ന​തി​ലേ​ക്കു​വ​രെ​യെ​ത്തി​ച്ചു ഈ ​ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​നം. ലോ​ക സ​ഞ്ചാ​രി​യാ​ണെ​ങ്കി​ലും ജ​നി​ച്ച തീ​ര​ത്തു ത​ന്നെ മു​ട്ട​യി​ടാ​നാ​യി തി​രി​കെ​യെ​ത്തു​ന്നു എ​ന്ന​താ​ണ് ക​ട​ലാ​മ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ശാ​സ്ത്ര ലോ​കം ഇ​ന്നും പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ര്യ​വു​മാ​ണി​ത്.

 അ​റി​യാം, ക​ട​ലാ​മ​യെ 

കേ​ര​ള​തീ​ര​ങ്ങ​ളി​ല്‍ ധാ​രാ​ള​മെ​ത്തു​ന്ന ഒ​ലീ​വ് റി​ഡ്‌​ലി, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന ഗ്രീ​ന്‍ ട​ര്‍​ട്ടി​ല്‍, ഹോ​ക്സ് ബി​ല്‍, കോ​ലാ​മ എ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​ളി​ക്കു​ന്ന ല​ത​ര്‍ ബാ​ക്ക്, ലോ​ഗ​ര്‍ ഹെ​ഡ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ക​ട​ലാ​മ ഇ​ന​ങ്ങ​ള്‍. കോ​ലാ​മ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ട​ലാ​മ ഇ​ന​മാ​ണ് ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള​ത്. നാ​ല​ടി വീ​തി​യി​ലും ആ​റ​ടി നീ​ള​ത്തി​ലും കാ​ണ​പ്പെ​ടു​ന്ന ഇ​വ​യ്ക്ക് 500 കി​ലോ​വ​രെ ഭാ​രം വ​രാം. ഏ​റ്റ​വും കൂ​ടു​ത​ല്‍ ജെ​ല്ലി ഫി​ഷി​നെ തി​ന്നു​ന്ന​തും കോ​ലാ​മ​യാ​ണ്. ദി​വ​സം 200 കി​ലോ ജെ​ല്ലി ഫി​ഷി​നെ​യാ​ണ് ഇ​വ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​ത്.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ യാ​ത്ര​ചെ​യ്തു ക​ഴി​യു​ന്ന സ​വി​ശേ​ഷ പ്ര​കൃ​ത​മാ​ണ് ക​ട​ലാ​മ​ക​ളു​ടേ​ത്. ഇ​വ​യ്ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യെ​ത്താ​ന്‍ 15 മു​ത​ല്‍ 18 വ​രെ വ​ര്‍​ഷം വേ​ണ്ടി​വ​രും. ഇ​ണ​ചേ​ര്‍​ന്ന​തി​നു ശേ​ഷം പെ​ണ്‍​ക​ട​ലാ​മ​ക​ള്‍ മാ​ത്ര​മാ​ണ് മു​ട്ട​യി​ടാ​നാ​യി ക​ര​യി​ലേ​ക്കെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി രാ​ത്രി​യി​ലാ​ണ് മു​ട്ട​യി​ടു​ന്ന​ത്. സാ​ധാ​ര​ണ ക​ട​ലാ​മ​ക​ള്‍​ക്ക് നാ​ല​ടി​യി​ല​ധി​കം നീ​ള​വും 50 കി​ലോ​യി​ല​ധി​കം ഭാ​ര​വു​മു​ണ്ട്. ഒ​റ്റ ഇ​രി​പ്പി​ല്‍ ഇ​ട്ടു തീ​ര്‍​ക്കു​ന്ന​ത് 100-150 മു​ട്ട​ക​ള്‍.

തോ​ട്ട​പ്പ​ള്ളി മു​ത​ല്‍ പ​ല്ല​ന വ​രെ 

തെ​ക്ക​ന്‍ കേ​ര​ള തീ​ര​ത്തെ ക​ട​ലാ​മ​ക​ളു​ടെ പ്ര​ധാ​ന പ്ര​ജ​ന​ന തീ​ര​മാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തോ​ട്ട​പ്പ​ള്ളി മു​ത​ല്‍ പ​ല്ല​ന വ​രെ​യു​ള്ള 1.8 കി​ലോ​മീ​റ്റ​ര്‍ തീ​രം. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍​നി​ന്ന് 22 കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള പ്ര​ദേ​ശം.

പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല​യാ​റു​ക​ളു​ടെ സം​ഗ​മ ഭൂ​മി. അ​തി​നാ​ല്‍ ത​ന്നെ ഇ​വി​ട​ത്തെ ജൈ​വ​വൈ​വി​ധ്യ​ത്തി​നു വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​വു​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഓ​ഗ​സ്റ്റ് മു​ത​ല്‍ മാ​ര്‍​ച്ചു വ​രെ​യാ​ണ് ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​മെ​ങ്കി​ലും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ഈ ​കാ​ല​യ​ള​വി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്നു​ണ്ട്.

ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്നു മു​ക​ളി​ലേ​ക്കു ക​യ​റി അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ഒ​ന്നൊ​ന്ന​ര അ​ടി താ​ഴ്ച​യി​ല്‍ കു​ഴി​യെ​ടു​ത്തു മു​ട്ട​യി​ട്ട് മ​ണ്ണു​കൊ​ണ്ടു മൂ​ടി തി​രി​കെ പോ​കും. മു​ട്ട​ക​ള്‍​ക്ക് അ​ട​യി​രി​ക്കു​ക​യോ കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി കാ​ത്തു​നി​ല്‍​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക ചൂ​ടേ​റ്റാ​ണ് മു​ട്ട​ക​ള്‍ വി​രി​യു​ന്ന​ത്. 45 മു​ത​ല്‍ 60 വ​രെ ദി​വ​സം വേ​ണ്ടി​വ​രും മു​ട്ട​ക​ള്‍ വി​രി​യാ​ന്‍.

കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ഇ​ടം​പി​ടി​ച്ച പ​ദ്ധ​തി​യാ​ണ് ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ലെ ധാ​തു​മ​ണ​ല്‍ ഖ​ന​നം. എ​ന്നാ​ലി​വ ര​ണ്ടും ഒ​ത്തു​പോ​കി​ല്ല. മ​ണ​ല്‍​നി​റ​ഞ്ഞ തീ​ര​ങ്ങ​ളാ​ണ് ക​ട​ലാ​മ​ക​ള്‍ മു​ട്ട​യി​ടാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത മ​ണ​ല്‍ ഖ​ന​നം മൂ​ലം കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ​ല്‍ നി​റ​ഞ്ഞ തീ​ര​ങ്ങ​ള്‍ ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ക​ട​ലാ​മ​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കു​ന്നു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ള്‍ ക​ട​ലാ​മ മു​ട്ട​ക​ള്‍ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. സാ​ധാ​ര​ണ ആ​മ​ക​ളെ പോ​ലെ കാ​ലു​ക​ളും ത​ല​യും ക​വ​ച​ത്തി​നു​ള്ളി​ലാ​ക്കി ശ​ത്രു​ക്ക​ളി​ല്‍ നി​ന്നു ര​ക്ഷ​നേ​ടാ​നു​ള്ള ശേ​ഷി​യി​ല്ലാ​ത്ത​താ​ണി​വ.

ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ല്‍​ത്തീ​ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന ലൈ​റ്റു​ക​ളും ആ ​തീ​ര​ങ്ങ​ളി​ല്‍​നി​ന്ന് ക​ട​ലാ​മ​യെ അ​ക​റ്റും. മു​ട്ട​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ ഇ​രു​ട്ടി​ല്‍ ച​ന്ദ്ര​ന്‍റെ വെ​ളി​ച്ച​ത്തെ​യും ക​ട​ലി​ലെ അ​ര​ണ്ട വെ​ളി​ച്ച​ത്തെ​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ക​ട​ലി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഈ ​കു​ഞ്ഞു​ങ്ങ​ള്‍ ആ ​പ്ര​കാ​ശം ല​ക്ഷ്യ​മാ​ക്കി യാ​ത്ര​ചെ​യ്യും. അ​വ ചാ​കു​ക​യോ ശ​ത്രു​ക്ക​ളു​ടെ ഭ​ക്ഷ​ണ​മാ​കു​ക​യോ ചെ​യ്യും.

SUNDAY DEEPIKA

ചാ​ര​വി​മാ​ന​ത്തി​നു പ​ക​രം ചാ​ര എ​യ​ർ​ലൈ​ൻ!

സ​മീ​പ​കാ​ല ലോ​ക​ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യ ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ ക്രി​മി​ന​ൽ ച​രി​ത്രം വെ​ളി​ച്ചം​ക​ണ്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ത്തു​ക​ളു​മ​ട​ങ്ങി​യ അ​റു​പ​തു ല​ക്ഷം പേ​ജി​ലേ​റെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഇ​രു​ണ്ട രേ​ഖ​ക​ൾ കൈ​വ​ശ​മു​ള്ള അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് അ​തി​ൽ 30 ല​ക്ഷം പ​ര​സ്യ​മാ​ക്കി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​ല​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​റി​യൊ​രു വി​മാ​ന​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യാ​യ സെ​ൻ​ട്ര​ൽ ഇ​ന്‌​റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി എ​ന്ന സി​ഐ​എ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രു പ​ഴ​യ ബി​സി​ന​സ് ജെ​റ്റ് വാ​ങ്ങു​ന്ന​ത് ശ​രി​യാ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, എ​പ്സ്റ്റീ​ന്‍റെ വി​മാ​ന​ങ്ങ​ളു​ടെ പൈ​ല​റ്റു​മാ​രി​ലൊ​രാ​ൾ 2017ൽ ​എ​പ്‌​സ്റ്റീ​ന് അ​യ​ച്ച ഇ-​മെ​യി​ലും ആ ​രേ​ഖ​ക​ളി​ലു​ണ്ടാ​യി​രു​ന്നു.

അ​മേ​രി​ക്ക ത​ട​വു​കാ​രെ പീ​ഡി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗ്വാ​ണ്ട​നാ​മോ ബേ​യി​ലു​ള്ള​തു​പോ​ലെ​യു​ള്ള കു​പ്ര​സി​ദ്ധ​മാ​യ ത​ട​വ​റ​ക​ളി​ലേ​ക്ക് ആ​ളെ കൊ​ണ്ടു​പോ​യി​രു​ന്ന, എ​ൻ313​പി എ​ന്ന റ​ജി​സ്‌​ട്രേ​ഷ​നു​ള്ള ഈ ​ബോ​യിം​ഗ് ബി​സി​ന​സ് ജെ​റ്റ് വാ​ങ്ങു​ന്ന​ത് കു​ഴ​പ്പ​മാ​കും എ​ന്നാ​ണ് ലാ​റി വി​സോ​സ്‌​കി എ​ന്ന പൈ​ല​റ്റ് എ​ഴു​തി​യ​ത്.

സി​ഐ​എ​യു​ടെ "ടോ​ർ​ച്ച​ർ പ്ലെ​യി​ൻ' എ​ന്ന് ലോ​ക​മെ​ങ്ങും ചീ​ത്ത​പ്പേ​രു​ള്ള ഈ ​വി​മാ​നം വാ​ങ്ങി പ​റ​ത്തി​ക്കൊ​ണ്ടു ചെ​ന്നാ​ൽ മി​ഡി​ൽ ഈ​സ്റ്റ് ഉ​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​ശ്‌​ന​മാ​കും എ​ന്നാ​ണ് വി​സോ​സ്‌​കി​യു​ടെ ഇ-​മെ​യി​ൽ. ഇ​ത്ത​രം ചീ​ത്ത​പ്പേ​രും കു​പ്ര​സി​ദ്ധി​യു​മൊ​ന്നു​മു​ണ്ടാ​കാ​തെ ലോ​ക​ത്തെ മൊ​ത്തം ക​ബ​ളി​പ്പി​ച്ച് സി​ഐ​എ വ​ർ​ഷ​ങ്ങ​ളോ​ളം ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന, പ​ത്തി​ലേ​റെ വി​മാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഒ​രു എ​യ​ർ​ലൈ​നാ​ണ് ഓ​ർ​മ​യി​ലെ​ത്തു​ന്ന​ത്.

രാ​ജ്യാ​ന്ത​ര ത​ട​വു​കാ​രെ പീ​ഡ​ന ജ​യി​ലു​ക​ളി​ലേ​ക്ക് ക​ട​ത്തു​ക, ലോ​ക​മെ​ങ്ങും അ​തീ​വ ര​ഹ​സ്യ​മാ​യ ദൗ​ത്യ​ങ്ങ​ളു​മാ​യി പ​റ​ക്കു​ക, അ​മേ​രി​ക്ക​ൻ സേ​ന​യ്ക്കും, അ​മേ​രി​ക്ക പി​ന്തു​ണ​യ്ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​മ​ത​ർ​ക്കും ആ​ളും അ​ർ​ഥ​വും ആ​യു​ധ​ങ്ങ​ളു​മെ​ത്തി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ആ​ർ​ക്കും സം​ശ​യ​ത്തി​നി​ട​കൊ​ടു​ക്കാ​തെ ചെ​യ്യാ​ൻ സി​ഐ​എ ക​ണ്ടെ​ത്തി​യ വ​ഴി​യാ​യി​രു​ന്നു ഒ​രു സി​വി​ലി​യ​ൻ ചാ​ർ​ട്ട​ർ വി​മാ​ന​ക്ക​മ്പ​നി​ത​ന്നെ വാ​ങ്ങി ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക എ​ന്ന​ത്.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്ത്, ചൈ​ന​യി​ലേ​ക്കു ച​ര​ക്കു​കൊ​ണ്ടു​പോ​കാ​നാ​യി ഒ​രു അ​മേ​രി​ക്ക​ൻ വൈ​മാ​നി​ക​ൻ 1946ൽ ​ആ​രം​ഭി​ച്ച സി​വി​ൽ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യാ​ണ് പൂ​ട്ടി​പ്പോ​കു​മെ​ന്ന നി​ല​യി​ലാ​യ​പ്പോ​ൾ ആ​രോ​രു​മ​റി​യാ​തെ സി​ഐ​എ 1950ൽ ​വാ​ങ്ങി​യ​ത്. ഏ​ഷ്യ​യി​ലു​ട​നീ​ളം ക​മ്യൂ​ണി​സ​ത്തി​നെ​തി​രേ​യു​ള്ള ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 1959 ആ​കു​മ്പോ​ഴേ​ക്ക് ഈ ​എ​യ​ർ​ലൈ​ൻ എ​യ​ർ അ​മേ​രി​ക്ക എ​ന്ന പു​ത്ത​ൻ പേ​രി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ മൊ​ത്തം ചാ​ർ​ട്ട​ർ, ച​ര​ക്കു​നീ​ക്ക സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​ന്നാ​ന്ത​രം സി​വി​ലി​യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യി പു​ന​ര​വ​ത​രി​ച്ചി​രു​ന്നു.

സി​ഐ​എ​യു​മാ​യി എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന​ക​ളൊ​ന്നു​മി​ല്ലാ​തെ പ​റ​ന്നി​രു​ന്ന എ​യ​ർ അ​മേ​രി​ക്ക​യു​ടെ ഉ​ട​മ​ക​ളാ​യി രേ​ഖ​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത് എ​യ​ർ​ഡെ​യ്ൽ കോ​ർ​പ​റേ​ഷ​ൻ, പ​സി​ഫി​ക് കോ​ർ​പ​റേ​ഷ​ൻ എ​ന്നീ സ്വ​കാ​ര്യ ക​മ്പ​നി​ക​ളാ​യി​രു​ന്നു. പൈ​ല​റ്റു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ജോ​ലി​ക്കാ​ർ​ക്കും ആ​രാ​ണ് ശ​രി​ക്കു​ള്ള മു​ത​ലാ​ളി എ​ന്ന് അ​റി​യു​മാ​യി​രു​ന്നി​ല്ല. മേ​ൽ​പ്പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ ച​ര​ക്കു കൊ​ണ്ടു​പോ​കാ​നും ആ​ളെ എ​ത്തി​ക്കാ​നും രോ​ഗി​ക​ളെ​യും വ​ഹി​ച്ച് പ​റ​ക്കാ​നും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും കാ​ശു​വാ​ങ്ങി പ​റ​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും എ​യ​ർ അ​മേ​രി​ക്ക.

യു​എ​സ്എ​യ്ഡ് പോ​ലു​ള്ള അ​മേ​രി​ക്ക​ൻ ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​ക​ൾ​ക്കു വേ​ണ്ടി​യും അ​നേ​കം സ​ന്ന​ദ്ധ സം​ഘ​ട​ക​ൾ​ക്കു​വേ​ണ്ടി​യും പ​റ​ന്നി​രു​ന്ന എ​യ​ർ​ലൈ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലെ ചെ​റു​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​മാ​ത്രം സ​ർ​വീ​സ് ന​ട​ത്താ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു. പ​ത്ര​ക്കാ​രെ അ​ടു​പ്പി​ക്കി​ല്ലെ​ന്ന​ത് പ്ര​ഖ്യാ​പി​ത ന​യ​വു​മാ​യി​രു​ന്നു.

പാ​ൻ അ​മേ​രി​ക്ക, ട്രാ​ൻ​സ് വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ​സ്, അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ്, നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സ്, വെ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി​യ അ​മേ​രി​ക്ക​ൻ യാ​ത്രാ​വി​മാ​ന​ക്ക​മ്പ​നി​ക​ൾ ലോ​ക​ത്തെ മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ളാ​യി പേ​രെ​ടു​ത്തി​രു​ന്ന അ​ക്കാ​ല​ത്ത് എ​യ​ർ അ​മേ​രി​ക്ക എ​ന്ന പേ​ര് സം​ശ​യ​മൊ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സി​ഐ​എ​യു​ടെ നി​ഗൂ​ഢ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല മ​റ​യാ​കു​ന്ന, ന​ല്ല പ്ര​തി​ച്ഛാ​യ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, 1959 മു​ത​ൽ 1975 വ​രെ മേ​ൽ​പ്പ​റ​ഞ്ഞ വി​യ​റ്റ്‌​നാം, ക​മ്പോ​ഡി​യ, താ​യ്‌​വാ​ൻ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​യു​ടെ ചാ​ര​പ്പ​ണി​ക​ളു​ടെ​യും ര​ഹ​സ്യ​പ​ദ്ധ​തി​ക​ളു​ടേ​യും ആ​ണി​ക്ക​ല്ലു​മാ​യി​രു​ന്നു ഈ ​എ​യ​ർ​ലൈ​ൻ.

1950ന്‍റെ അ​വ​സാ​നം മു​ത​ൽ എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്കം വ​രെ "സീ​ക്ര​ട്ട് വാ​ർ' എ​ന്ന പേ​രി​ൽ, ലാ​വോ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​ക്കും ഉ​ത്ത​ര വി​യ​റ്റ്‌​നാ​മി​ലെ ക​മ്യൂ​ണി​സ്റ്റ് സേ​ന​യ്ക്കു​മെ​തി​രേ ലാ​വോ​സ് കേ​ന്ദ്ര​മാ​യി അ​മേ​രി​ക്ക ന​ട​ത്തി​യി​രു​ന്ന അ​പ്ര​ഖ്യാ​പി​ത സൈ​നി​ക, അ​ർ​ധ​സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്ക് ഏ​റ്റ​വും വ​ലി​യ തു​ണ​യാ​യി​രു​ന്നു എ​യ​ർ അ​മേ​രി​ക്ക.

എ​ന്താ​യാ​ലും ഇ​ന്തോ-​ചൈ​ന​യി​ൽ അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ ഇ​ട​പെ​ട​ൽ മി​ക്ക​വാ​റും അ​വ​സാ​നി​ച്ച​പ്പോ​ഴേ​ക്കും 1976 ജൂ​ൺ 30ന് ​എ​യ​ർ അ​മേ​രി​ക്ക പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യെ​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. അ​പ്പോ​ഴും പ​റ​ന്നി​രു​ന്ന വി​മാ​ന​ങ്ങ​ളും മ​റ്റ് ആ​സ്തി​ക​ളും വി​റ്റു. കി​ട്ടി​യ പ​ണ​മെ​ല്ലാം അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ലേ​ക്ക് മു​ത​ൽ​ക്കൂ​ട്ടു​ക​യും ചെ​യ്തു.

എ​ന്തും, എ​വി​ടെ​യും ഏ​തു നേ​ര​ത്തും- എ​ന്ന​ത് പ്ര​ഖ്യാ​പി​ത ന​യ​മാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ എ​യ​റി​ന്‍റെ പി​ന്നി​ൽ സി​ഐ​എ​യാ​ണ് എ​ന്ന​ത്, അ​മേ​രി​ക്ക​യി​ൽ കു​റേ​ശേ ചോ​ർ​ന്നു​തു​ട​ങ്ങി​യ​തും പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ കാ​ര​ണ​മാ​യി​രു​ന്നു. ഇ​ങ്ങി​നെ​യൊ​രു വി​മാ​ന​ക്ക​മ്പ​നി വി​യ​റ്റ്‌​നാ​മി​ലും മ​റ്റും സി​ഐ​എ ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്നു​ണ്ടോ എ​ന്ന പ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​വ​സാ​നം വ​രെ നി​ഷേ​ധ രൂ​പ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ങ്കി​ലും വാ​ർ​ത്ത​ക​ളി​ലും പു​സ്ത​ക​ങ്ങ​ളി​ലും സി​നി​മ​ക​ളി​ലു​മൊ​ക്കെ ഈ ​നി​ഴ​ൽ-​വി​മാ​ന​ക്ക​മ്പ​നി​യെ​പ്പ​റ്റി​യു​ള്ള പ​രാ​മ​ർ​ശം കൂ​ടി​ക്കൂ​ടി​വ​ന്ന​ത് ത​ല​പ്പ​ത്തു​ള്ള​വ​രെ അ​സ്വ​സ്ഥ​രാ​ക്കി​യി​രു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം.

ചാ​ര​വി​മാ​നം പ​റ​ത്തു​ന്ന​തി​നു പ​ക​രം വി​മാ​ന​ക്ക​മ്പ​നി​ത​ന്നെ ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക എ​ന്ന ഭ്രാ​ന്ത​ൻ ആ​ശ​യം വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ സി​ഐ​എ​യു​ടെ എ​യ​ർ അ​മേ​രി​ക്ക അ​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​മാ​ന​ങ്ങ​ളി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും ഇ​പ്പോ​ഴും പ​റ​ക്കു​ന്നു​ണ്ട് എ​ന്ന​ത് ക​ഥ​യു​ടെ കൗ​തു​ക​ക​ര​മാ​യ അ​നു​ബ​ന്ധം.

അ​മേ​രി​ക്ക​യി​ലെ കാ​ൻ​സ​സി​ലു​ള്ള ബീ​ച്ച് എ​യ​ർ​ക്രാ​ഫ്റ്റ് കോ​ർ​പ​റേ​ഷ​ൻ 1968ൽ ​നി​ർ​മി​ച്ച, ബീ​ച്ച് ബി90 ​കിം​ഗ് എ​യ​ർ എ​ന്ന N9838Z റ​ജി​സ്‌​ട്രേ​ഷ​നു​ള്ള, ഒ​ന്പ​തു​പേ​ർ​ക്കു ക​യ​റാ​വു​ന്ന വി​മാ​നം കാ​ൻ​സ​സി​ലും ചു​റ്റു​വ​ട്ട​ത്തും പ​റ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ലെ രേ​ഖ​ക​ൾ പ്ര​കാ​രം, ഏ​റ്റ​വും ഒ​ടു​വി​ൽ പ​റ​ന്ന​ത് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27ന്- ​കാ​ൻ​സ​സ് സി​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് അ​വി​ടെ​ത്ത​ന്നെ ഇ​റ​ങ്ങി. കാ​ൻ​സ​സ് ത​ന്നെ ആ​സ്ഥാ​ന​മാ​യ എ​ൻ​ബി​ബി​എ​സ് എ​ന്ന ക​മ്പ​നി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​ർ.

ഇ​തൊ​ഴി​കെ മി​ക്ക​വാ​റും എ​ല്ലാ വി​മാ​ന​ങ്ങ​ളും അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ പ​റ​ക്കി​ലി​ലും കൈ​മാ​റ്റ​ങ്ങ​ളി​ലും ച​രി​ത്ര​ത്തി​ൽ​നി​ന്ന് കൈ​മോ​ശം വ​ന്നു​പോ​യി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള പ​ട​ങ്ങ​ൾ ചി​ല​തി​ന്‍റേ​താ​യി ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും. N7695C, N9157Z, N91295 തു​ട​ങ്ങി​യ റ​ജി​സ്ട്ര​ഷ​ൻ ന​മ്പ​റു​ക​ൾ പ​ല​തും ഇ​ല്ലാ​തെ​യാ​യി. ചി​ല​ത് മ​റ്റു വി​മാ​ന​ങ്ങ​ൾ​ക്ക് പ​തി​ച്ചു​കി​ട്ടി!

SUNDAY DEEPIKA

ഭൂ​മി​യി​ലു​ള്ള​ത​ല്ല ഈ ​നി​ധി, ഇ​ത് "അ​ന്യ​ഗ്ര​ഹ’ ലോ​ഹം!

മൂ​വാ​യി​രം വ​ര്‍​ഷം​മു​മ്പു ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​ര്‍​ക്ക് ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്ന് ലോ​ഹം വേ​ര്‍​തി​രി​ച്ചെ​ടു​ക്കാ​ന്‍ അ​റി​യാ​മാ​യി​രു​ന്നോ? ഉ​ണ്ടെ​ന്നാ​ണ് സ്പെ​യി​നി​ലെ പു​തി​യ പു​രാ​വ​സ്തു ഗ​വേ​ഷ​ണം സൂ​ചി​പ്പി​ക്കു​ന്ന​ത്. സ്പെ​യി​നി​ലെ അ​ലി​കാ​ന്‍റ​യി​ല്‍​നി​ന്ന് 1963ല്‍ ​ക​ണ്ടെ​ത്തി​യ വി​ഖ്യാ​ത​മാ​യ "വി​ല്ലേ​ന നി​ധി​ശേ​ഖ​ര’​ത്തി​ലെ (Treasure of Villena) ര​ണ്ട് അ​പൂ​ര്‍​വ​വ​സ്തു​ക്ക​ളാ​ണ് ശാ​സ്ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​ല്ലേ​ന നി​ധി​ശേ​ഖ​രം യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വെ​ങ്ക​ല​യു​ഗ നി​ധി​ക​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ല്‍ ഈ ​സ്വ​ര്‍​ണ​ക്കൂ​മ്പാ​ര​ത്തി​നി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ തു​രു​മ്പി​ച്ച ഒ​രു വ​ള​യും, ഒ​രു വാ​ളി​ന്‍റെ പി​ടി​യു​ടേ​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന പൊ​ള്ള​യാ​യ അ​ര്‍​ധ​ഗോ​ള​വു​മാ​ണ് ഗ​വേ​ഷ​ക​രെ കു​ഴ​പ്പി​ച്ച​ത്. കാ​ഴ്ച​യി​ല്‍ ഇ​രു​മ്പു​പോ​ലെ തോ​ന്നി​ക്കു​ന്ന ഇ​വ​യു​ടെ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കു​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ക​ര്‍ നേ​രി​ട്ട പ്ര​ധാ​ന വെ​ല്ലു​വി​ളി.

ഐ​ബീ​രി​യ​ന്‍ ഉ​പ​ദ്വീ​പി​ല്‍ ഇ​രു​മ്പ് യു​ഗം ആ​രം​ഭി​ക്കു​ന്ന​ത് ബി​സി 850നോ​ട് അ​ടു​ത്താ​ണ്. എ​ന്നാ​ല്‍ ഈ ​നി​ധി​ശേ​ഖ​ര​മാ​ക​ട്ടെ ബി​സി 1500നും 1200​നും ഇ​ട​യി​ലു​ള്ള​തു​മാ​ണ്. ഭൂ​മി​യി​ല്‍​നി​ന്ന് ഖ​ന​നം ചെ​യ്തെ​ടു​ക്കു​ന്ന ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ മ​നു​ഷ്യ​ന്‍ പ​ഠി​ക്കു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​ന്‍​പ് ഈ ​ഇ​രു​മ്പു​വ​സ്തു​ക്ക​ള്‍ എ​ങ്ങ​നെ അ​വി​ടെ എ​ത്തി എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം.

നി​ക്ക​ല്‍ സാ​ന്നി​ധ്യം

സ്പെ​യി​നി​ലെ നാ​ഷ​ണ​ല്‍ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യ​ത്തി​ലെ മു​ന്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി സാ​ല്‍​വ​ഡോ​ര്‍ റോ​വി​റ​ലോ​റ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഈ ​നി​ഗൂ​ഢ​ത അ​ഴി​ച്ച​ത്. ഭൂ​മി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന ഇ​രു​മ്പി​നേ​ക്കാ​ള്‍ നി​ക്ക​ലി​ന്‍റെ അ​ള​വ് ഉ​ല്‍​ക്ക​ക​ളി​ല്‍ നി​ന്നു​ള്ള ഇ​രു​മ്പി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കും.

മാ​സ് സ്പെ​ക്ട്രോ​മെ​ട്രി പ​രി​ശോ​ധ​ന​യി​ലൂ​ടെ ഈ ​വ​സ്തു​ക്ക​ളി​ലെ നി​ക്ക​ലി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, അ​വ സാ​ധാ​ര​ണ ഇ​രു​മ്പ​ല്ലെ​ന്നും ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു ഭൂ​മി​യി​ല്‍ പ​തി​ച്ച ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്ന് നി​ര്‍​മി​ച്ച​താ​ണെ​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ​ജി​പ്തി​ലെ തു​ത​ന്‍​ഖാ​മു​ന്‍ രാ​ജാ​വി​ന്‍റെ ക​ഠാ​ര​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഉ​ല്‍​ക്ക​യി​ലെ ഇ​രു​മ്പു​കൊ​ണ്ടു നി​ര്‍​മി​ച്ച​താ​ണെ​ന്ന് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വ​ലി​യ തി​രു​ത്ത്

ഈ ​ക​ണ്ടെ​ത്ത​ലോ​ടെ വി​ല്ലേ​ന നി​ധി​ശേ​ഖ​ര​ത്തി​ന്‍റെ കാ​ല​ഗ​ണ​ന​യി​ലു​ള്ള അ​വ്യ​ക്ത​ത നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബി​സി 1400നും 1200​നും ഇ​ട​യി​ല്‍ ത​ന്നെ ഇ​വ നി​ര്‍​മി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ഇ​പ്പോ​ള്‍ സ്ഥി​രീ​ക​രി​ക്കാം. ഐ​ബീ​രി​യ​ന്‍ ഉ​പ​ദ്വീ​പി​ല്‍ ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്നു​ള്ള ഇ​രു​മ്പ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ആ​ദ്യ​ത്തെ വ​സ്തു​ക്ക​ളാ​ണ് ഇ​വ. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ഇ​രു​മ്പു​ത്പാ​ദ​നം തു​ട​ങ്ങു​ന്ന​തി​നും മു​ന്‍​പു​ത​ന്നെ ഇ​വി​ട​ത്തെ മ​നു​ഷ്യ​ര്‍ ലോ​ഹ​നി​ര്‍​മാ​ണ​ത്തി​ല്‍ നൈ​പു​ണ്യം നേ​ടി​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നു ഗ​വേ​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ, അ​ധ്യാ​യം- 20

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

ക​ര​ഞ്ഞു കെ​ട്ടി​പ്പി​ടി​ച്ച എ​ന്നെ പി​ടി​യി​ൽ​നി​ന്നു വി​ട​ർ​ത്തി മാ​ക്സിം എ​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കി. ക​ണ്ണു​ക​ളി​ലേ​ക്കു നോ​ക്കി. ന​ന​ഞ്ഞ ക​ണ്‍​പീ​ലി​ക​ൾ തു​ട​ച്ചു. എ​ന്നി​ട്ട് എ​ന്നെ ആ​വേ​ശ​പൂ​ർ​വം തെ​രു​തെ​രെ ചും​ബി​ച്ചു. മ​തി​വ​രു​വോ​ളം ഇ​ത്ര​യും ഗാ​ഢ​മാ​യ ചും​ബ​നം മാ​ക്സി​മി​ൽ​നി​ന്ന് ഇ​തി​നു​മു​ന്പു ല​ഭി​ച്ചി​ട്ടി​ല്ല.
""എ​ന്‍റെ പ്രി​യേ! പൊ​ന്നു​മോ​ളേ! നി​ന്നെ ഞാ​ൻ അ​ഗാ​ധ​മാ​യി സ്നേ​ഹി​ക്കു​ന്നു. എ​ന്‍റെ ജീ​വ​നെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്നു.''

മാ​ക്സിം എ​ന്നും എ​ല്ലാ രാ​ത്രി​യി​ലും ഇ​തു​പോ​ലെ പ​റ​ഞ്ഞു​കേ​ൾ​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. സം​തൃ​പ്തി​യു​ടെ പൂ​ർ​ണ​ത​യി​ൽ​നി​ന്ന് നി​റ​മ​ന​സി​ന്‍റെ തു​ടി​പ്പോ​ടെ ഇ​ന്ന് എ​നി​ക്ക​തു ല​ഭി​ച്ചു. ഞാ​ൻ ഭാ​ഗ്യ​വ​തി​യാ​ണ്. ഇ​റ്റ​ലി​യി​ലെ മോ​ണ്ടി​കാ​ർ​ലോ മു​ത​ൽ മാ​ൻ​ഡെ​ർ​ലി​വ​രെ ഞാ​ൻ ഇ​തു​പോ​ലു​ള്ള സ്നേ​ഹം ഭാ​വ​ന​യി​ൽ ക​ണ്ട​താ​ണ്. സ​ത്യം​പ​റ​ഞ്ഞാ​ൽ എ​നി​ക്ക​ത് ഇ​ന്നാ​ണു ല​ഭി​ച്ച​ത്.
മാ​ക്സിം പ​റ​ഞ്ഞു: ""വ​ന്ന​തെ​ല്ലാം വ​ന്നു​പോ​യി. എ​ല്ലാം മ​റ​ക്കൂ! ഒ​ന്നും ഓ​ർ​ക്കേ​ണ്ട. ഇ​നി ഇ​ങ്ങ​നെ​യൊ​ന്നും സം​ഭ​വി​ക്കി​ല്ല.''

""ഇ​ല്ല. സം​ഭ​വി​ക്കി​ല്ല. സം​ഭ​വി​ക്കാ​ൻ ഞാ​ൻ സ​മ്മ​തി​ക്കി​ല്ല. മാ​ക്സിം എ​ന്‍റെ​യാ​ണ്. എ​ന്‍റെ മാ​ത്രം സ്വ​ന്തം. ഈ ​ലോ​ക​ത്തി​ൽ മ​റ്റെ​ന്തി​നേ​ക്കാ​ളും കൂ​ടു​ത​ലാ​യി ഞാ​ൻ മാ​ക്സി​മി​നെ സ്നേ​ഹി​ക്കു​ന്നു​ണ്ട്. ആ ​സ്നേ​ഹ​ത്തി​ന് മ​ങ്ങ​ലേ​ൽ​ക്കാ​ൻ ഞാ​ൻ ഇ​ട​വ​രു​ത്തി​ല്ല. ന​മ്മ​ളെ​ന്നും ഒ​ന്നാ​ണ്. ന​മു​ക്കി​ട​യി​ൽ ര​ഹ​സ്യ​ങ്ങ​ളി​ല്ല, സം​ശ​യ​ങ്ങ​ളി​ല്ല, ക​രി​നി​ഴ​ലു​ക​ളി​ല്ല.''

""പ​ക്ഷേ...''
""എ​ന്തു പ​ക്ഷേ?''
""ന​മു​ക്കി​നി അ​ധി​കം സ​മ​യ​മി​ല്ല. മു​ന്പി​ലു​ള്ള​ത് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ, ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം. ഇ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞി​ട്ട് ന​മു​ക്കെ​ങ്ങ​നെ ഇ​നി ഒ​ന്നി​ച്ചു​ക​ഴി​യാ​നാ​വും?''
""വേ​ദ​നി​പ്പി​ക്കു​ന്ന​തൊ​ന്നും പ​റ​യ​ല്ലേ.''

""സ​ത്യ​മാ​ണ്. ഞാ​ൻ പ​റ​ഞ്ഞി​ല്ലേ. ബോ​ട്ട് അ​വ​ർ ക​ണ്ടെ​ത്തി. അ​തി​ൽ റെ​ബേ​ക്ക​യേ​യും ക​ണ്ടെ​ത്തി...''
""അ​തു​കൊ​ണ്ട്?''
""എ​ല്ലാം തി​രി​ച്ച​റി​യും. കാ​ബി​നി​ലെ റെ​ബേ​ക്ക​യു​ടെ വ​സ്ത്ര​ങ്ങ​ൾ, വി​ര​ലി​ലെ മോ​തി​ര​ങ്ങ​ൾ എ​ല്ലാം.. അ​തു മാ​ത്ര​മ​ല്ല. ക​ല്ല​റ​യി​ൽ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത് ആ​രെ? എ​ല്ലാം അ​വ​ർ ക​ണ്ടെ​ത്തും.''
""ന​മു​ക്കി​നി എ​ന്തു​ചെ​യ്യാ​ൻ പ​റ്റും?''

മാ​ക്സിം പ​റ​ഞ്ഞു: ""എ​നി​ക്ക​റി​യി​ല്ല... എ​നി​ക്ക​റി​യി​ല്ല... ഒ​ന്നു​മാ​ത്രം എ​നി​ക്ക​റി​യാം. ഇ​തു ലോ​ക​ർ മു​ഴു​വ​ൻ അ​റി​യും. ന​മ്മു​ടെ പ​രി​പാ​ടി​ക്കു വ​ന്ന അ​തി​ഥി​ക​ൾ അ​റി​യും. പ​ത്ര​ങ്ങ​ൾ പൊ​ടി​പ്പും തൊ​ങ്ങ​ലും​വ​ച്ച് ക​ഥ​ക​ൾ ച​മ​യ്ക്കും. അ​വ​ർ ഇ​ന്‍റ​ർ​വ്യൂ​വി​നു വ​രും...''
""ഈ ​സം​ഭ​വം മ​റ്റാ​ർ​ക്കെ​ങ്കി​ലും അ​റി​യാ​മോ?''
""ഇ​ല്ല. അ​റി​യു​ന്ന​തു ഞാ​നും നീ​യും മാ​ത്രം.''
""ന​മ്മു​ടെ ഫ്രാ​ങ്ക്..?''

""ഇ​ല്ല. എ​ങ്ങ​നെ അ​റി​യാ​ൻ? അ​ന്നു രാ​ത്രി ഞാ​ൻ ഫ്രാ​ങ്കി​ന്‍റെ വീ​ട്ടി​ലാ​ണ് ഡി​ന്ന​ർ ക​ഴി​ച്ച​ത്. അ​തു ക​ഴി​ഞ്ഞ ഉ​ട​നെ ഞാ​ൻ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. പി​ന്നെ പാ​തി​രാ​ത്രി​യി​ൽ പോ​യ​തും കൃ​ത്യം നി​ർ​വ​ഹി​ച്ച​തും ഞാ​ൻ ഒ​റ്റ​യ്ക്ക്.. ആ ​ഇ​രു​ട്ട​ത്ത്. അ​തു ക​ഴി​ഞ്ഞു വേ​ഗം വ​ന്നു ഞാ​ൻ ഉ​റ​ങ്ങാ​ൻ കി​ട​ന്നു. പി​ന്നെ കു​റേ​സ​മ​യം​ക​ഴി​ഞ്ഞ് മി​സി​സ് ഡാ​ൻ​വേ​ഴ്സ് വാ​തി​ലി​ൽ മു​ട്ടി. നൈ​റ്റ് ഡ്ര​സ​ണി​ഞ്ഞു ഞാ​ൻ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ വ​ല്ലാ​ത്ത വ്യ​സ​ന​ത്തോ​ടെ പ​റ​ഞ്ഞു, കോ​ട്ടേ​ജി​ൽ പോ​യി​ട്ട് റെ​ബേ​ക്ക ഇ​തു​വ​രെ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്ന്.

അ​വ​ൾ അ​വി​ടെ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​വും. അ​തു പ​തി​വു​ള്ള​ത​ല്ലേ? രാ​വി​ലെ വ​രും. എ​നി​ക്കു വ​ല്ലാ​തെ ഉ​റ​ക്കം​വ​രു​ന്നു എ​ന്നു​പ​റ​ഞ്ഞ് ഞാ​ൻ വാ​തി​ല​ട​ച്ചു. മി​സി​സ് ഡാ​ൻ​വേ​ഴ്സ് നി​രാ​ശ​യോ​ടെ തി​രി​ച്ചു​പോ​യി. ഇ​താ​ണ് അ​ന്നു സം​ഭ​വി​ച്ച​ത്. പേ​ടി​ക്കേ​ണ്ട. ഞാ​നും നീ​യും മാ​ത്ര​മേ ഇ​ത​റി​ഞ്ഞി​ട്ടു​ള്ളൂ.''

മാ​ക്സിം അ​സ്വ​സ്ഥ മ​ന​സോ​ടെ മു​റി​ക്കു​ള്ളി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​ല്പം ന​ട​ന്ന​ശേ​ഷം ക​സേ​ര​യി​ൽ ഇ​രു​ന്നു. കു​ന്പി​ട്ട് ത​ല​യ്ക്കു കൈ​കൊ​ടു​ത്ത് ഇ​രി​ക്കു​ന്ന മാ​ക്സി​മി​ന്‍റെ കൈ​ക​ളെ​ടു​ത്തു​പി​ടി​ച്ച് ഉ​ള്ളി​ൽ​ത്ത​ട്ടി ഞാ​ൻ പ​റ​ഞ്ഞു: ""ഒ​ന്നും പേ​ടി​ക്കേ​ണ്ട. ഞാ​ൻ മാ​ക്സി​മി​നെ അ​ക​മ​ഴി​ഞ്ഞു സ്നേ​ഹി​ക്കു​ന്നു. എ​ന്നെ വി​ശ്വ​സി​ക്കൂ!''

മാ​ക്സിം എ​ന്‍റെ മു​ഖ​ത്തും കൈ​ക​ളി​ലും ചും​ബി​ച്ചു. എ​ന്‍റെ കൈ​ക​ളി​ൽ മു​റു​ക്കി​പ്പി​ടി​ച്ചു- ആ​ത്മ​വി​ശ്വാ​സ​വും ധൈ​ര്യ​വും കി​ട്ടി​യ ഒ​രു കു​ട്ടി​യെ​പ്പോ​ലെ.

""വ​രാ​നി​രി​ക്കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളും സം​ഭ​വ​ങ്ങ​ളും ഓ​ർ​ത്ത് ഓ​രോ നി​മി​ഷ​വും ഓ​രോ ദി​വ​സ​വും ഞാ​ൻ വി​ഷ​മി​ക്കു​ന്നു. മ​ന​സു തീ​പി​ടി​ച്ച​പോ​ലെ​യാ​ണി​പ്പോ​ൾ. ത​ല​യ്ക്കു​ള്ളി​ൽ തീ​പ്പൊ​രി പ​റ​ക്കു​ന്ന​തു​പോ​ലെ.''
""ഈ ​സ​ത്യം ഇ​ത്ര​നാ​ളാ​യി​ട്ടും മാ​ക്സിം എ​ന്തു​കൊ​ണ്ട് എ​ന്നോ​ടു പ​റ​ഞ്ഞി​ല്ല? എ​ന്തേ എ​ന്നി​ൽ​നി​ന്നു മ​റ​ച്ചു​വ​ച്ചു?''

""നീ ​പൂ​ന്തോ​ട്ട​ത്തി​ലും ലോ​ണി​ലും ജാ​സ്പ്പ​റു​മാ​യി നി​ന്‍റെ ഇ​ഷ്ട​ത്തി​നു ചു​റ്റി​ന​ട​ക്കു​ന്നു. ഇ​ന്നു വ​ന്ന​തു​പോ​ലെ ഒ​രി​ക്ക​ലും നീ ​വ​ന്നി​ട്ടി​ല്ല. ഉ​ത്ത​ര​വാ​ദി​ത്വ​മോ ഗൗ​ര​വ​മോ നി​ന​ക്കു​ള്ള​താ​യി എ​നി​ക്കു തോ​ന്നി​യി​ല്ല.''
""എ​പ്പോ​ഴും റെ​ബേ​ക്ക​യെ​പ്പ​റ്റി ചി​ന്തി​ക്കു​ന്നു​വെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കി​യ മാ​ക്സി​മി​ന്‍റെ അ​ടു​ത്തേ​ക്ക് ഞാ​നെ​ങ്ങ​നെ വ​രും? റെ​ബേ​ക്ക​യെ ഇ​പ്പോ​ഴും സ്നേ​ഹി​ക്കു​ന്നു​വെ​ന്നു ഞാ​ന​റി​ഞ്ഞ ഒ​രാ​ളോ​ട് എ​ന്നെ സ്നേ​ഹി​ക്കാ​നെ​ങ്ങ​നെ പ​റ​യും?''

""നീ ​എ​ന്തൊ​ക്കെ​യാ​ണീ പ​റ​യു​ന്ന​ത്? റെ​ബേ​ക്ക​യെ ഞാ​ൻ സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്നു നീ ​മ​ന​സി​ലാ​ക്കി​യോ? ഞാ​ൻ അ​വ​ളെ വെ​റു​ത്തി​രു​ന്നു. ക​ഠി​ന​മാ​യി വെ​റു​ത്തി​രു​ന്നു. ഞ​ങ്ങ​ളു​ടെ വി​വാ​ഹം തു​ട​ക്കം​മു​ത​ലേ വെ​റു​മൊ​രു നാ​ട​ക​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ പ​ര​സ്പ​രം സ്നേ​ഹി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ ഒ​ന്നി​ച്ച് ഒ​രു നി​മി​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം അ​നു​ഭ​വി​ച്ചി​ട്ടി​ല്ല.

അ​വ​ൾ സ്നേ​ഹി​ക്കാ​ൻ കൊ​ള്ളാ​ത്ത​വ​ളാ​യി​രു​ന്നു. അ​വ​ൾ​ക്കു മാ​ന​വും മ​ര്യാ​ദ​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ടി​ഞ്ഞാ​ണി​ല്ലാ​ത്ത ഒ​രു കു​തി​ര​യാ​യി​രു​ന്നു അ​വ​ൾ. ഒ​രു​ത​രം മ​നോ​രോ​ഗി​യാ​യി​ട്ടാ​ണ് ഞാ​ന​വ​ളെ ക​ണ്ട​ത്. എ​ന്നാ​ൽ ഒ​രു കാ​ര്യ​ത്തി​ൽ അ​വ​ൾ സ​മ​ർ​ഥ​യാ​യി​രു​ന്നു. വെ​റും അ​ഭി​ന​യ​മാ​ണെ​ന്നു തോ​ന്നാ​ത്ത​മ​ട്ടി​ൽ മ​റ്റു​ള്ള​വ​രെ വ​ശീ​ക​രി​ക്കാ​നും ത​രം​പോ​ലെ അ​വ​രു​ടെ സ്നേ​ഹം സ​ന്പാ​ദി​ക്കാ​നും അ​വ​രു​ടെ മു​ന്നി​ൽ വെ​ളു​ക്കെ ചി​രി​ക്കാ​നും മി​ടു​ക്കി​യാ​യി​രു​ന്നു.''

""തെ​റ്റാ​യി ധ​രി​ച്ച​തി​ൽ മാ​ക്സിം എ​ന്നോ​ടു ക്ഷ​മി​ക്ക​ണം. സോ​റി... വെ​രി സോ​റി!''
""സു​ന്ദ​രി​യാ​യ അ​വ​ളെ ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​വാ​നാ​ണ് നീ​യെ​ന്ന് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ല്ല, അ​വ​ളു​ടെ ത​നി​നി​റം പു​റ​ത്തു​വ​ന്നു. അ​തു കേ​ൾ​ക്ക​ണോ.. നീ ​ഇ​വി​ടെ​യി​രി​ക്ക്.''
ഞാ​ൻ ക​സേ​ര​യി​ലി​രു​ന്നു.

അ​വ​ളെ​ന്നോ​ടു പ​റ​ഞ്ഞു- ""മാ​ക്സിം! നി​ന​ക്കു​വേ​ണ്ടി ഞാ​ൻ ഈ ​വീ​ട് ഭം​ഗി​യാ​യി നോ​ക്കി​ക്കൊ​ള്ളാം. മ​നോ​ഹ​ര​മാ​യ ഈ ​മാ​ൻ​ഡെ​ർ​ലി​യെ ഞാ​ൻ നി​ന​ക്കു​വേ​ണ്ടി പ​രി​പാ​ലി​ക്കാം. നി​ന​ക്കു സ​മ്മ​ത​മാ​ണെ​ങ്കി​ൽ ഇ​വി​ടെ ലോ​കം അ​റി​യ​പ്പെ​ടു​ന്ന ഒ​രു പ്ര​ദ​ർ​ശ​ന​ശാ​ല നി​ർ​മി​ക്കാം. ഇ​ത് എ​നി​ക്കു വി​ട്ടു​ത​രൂ! എ​ല്ലാ​വ​രും ന​മ്മ​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തും. അ​വ​ർ അ​സൂ​യ​പ്പെ​ടും. സ​ക​ല​രും ന​മ്മെ​പ്പ​റ്റി പ​റ​യും- സ​ന്തോ​ഷ​വും സൗ​ന്ദ​ര്യ​വും സൗ​ഭാ​ഗ്യ​വും ഒ​ത്തി​ണ​ങ്ങി​യ ജോ​ടി​യെ​ന്ന്!

അ​വ​ൾ ധ​രി​ച്ച​ത് എ​ന്‍റെ അ​വ​കാ​ശ​വും അ​ധി​കാ​ര​വും അ​ഭി​മാ​ന​വും പ​ണ​യം​വ​ച്ച് അ​വ​ളു​ടെ നീ​ച​മാ​യ ആ​ഗ്ര​ഹ​ത്തി​ന് ഞാ​ൻ വ​ഴ​ങ്ങു​മെ​ന്നാ​ണ്. അ​വ​ൾ​ക്ക​റി​യാം ഞാ​ൻ വി​വാ​ഹ​മോ​ച​ന​ത്തി​ന് കോ​ട​തി​യി​ൽ പോ​വി​ല്ലെ​ന്ന്. അ​തെ​നി​ക്കു നാ​ണ​ക്കേ​ടും മാ​ന​ഹാ​നി​യും ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ​ല്ലോ. റെ​ബേ​ക്ക ആ​രാ​ണെ​ന്ന് ഇ​പ്പോ​ൾ മ​ന​സി​ലാ​യി​ല്ലേ?''
""എ​ല്ലാം ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. മാ​ക്സി​മി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യും ഞാ​ൻ ശ​രി​ക്കും ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.''

""ഇ​നി​യു​മു​ണ്ട് പ​റ​യാ​ൻ. ഞാ​ന​റി​യാ​തെ, എ​ന്നോ​ടു പ​റ​യാ​തെ അ​വ​ൾ ഇ​ട​യ്ക്കു ല​ണ്ട​നി​ലേ​ക്കു പോ​കും. അ​വ​ൾ​ക്ക​വി​ടെ ഒ​രു ഫ്ളാ​റ്റു​ണ്ട്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​യി​രി​ക്കും മ​ട​ങ്ങി​യെ​ത്തു​ക. ഇ​തി​ങ്ങ​നെ മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും തു​ട​ർ​ന്നു. ചോ​ദ്യം​ചെ​യ്യു​ന്ന​ത് ഇ​ഷ്ട​മ​ല്ല. എ​ല്ലാം ഞാ​ൻ സ​ഹി​ച്ചു- മാ​ൻ​ഡെ​ർ​ലി​യെ പ്ര​തി. അ​വ​ളു​ടെ ചി​ല സു​ഹൃ​ത്തു​ക്ക​ളെ ഇ​വി​ടെ ഈ ​വീ​ട്ടി​ൽ ക്ഷ​ണി​ച്ചു സ​ൽ​ക്ക​രി​ച്ചു. ക​ട​ൽ​ത്തീ​ര​ത്തെ കോ​ട്ടേ​ജി​ൽ അ​വ​ൾ വീ​ക്കെ​ൻ​ഡ് പാ​ർ​ട്ടി​ക​ളും നി​ലാ​വു​ള്ള രാ​ത്രി​ക​ളി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് ബോ​ട്ടു സ​വാ​രി​ക​ളും ന​ട​ത്തി.

ഒ​രി​ക്ക​ൽ ഞാ​ൻ സ്കോ​ട്ട്‌​ല​ൻ​ഡി​ൽ​പോ​യി മ​ട​ങ്ങി​യെ​ത്തി​യ ദി​വ​സം കോ​ട്ടേ​ജി​ലേ​ക്കു ചെ​ന്ന​പ്പോ​ൾ ഞാ​ൻ ഒ​രി​ക്ക​ലും മു​ന്പു ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​വ​ളു​ടെ അ​ഞ്ചാ​റു സു​ഹൃ​ത്തു​ക്ക​ൾ! ഞാ​ന​വ​ൾ​ക്ക് വാ​ണിം​ഗ് കൊ​ടു​ത്തു. നി​ന​ക്ക് നി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ല​ണ്ട​നി​ൽ സ്വീ​ക​രി​ക്കാം. ഇ​വി​ടെ പ​റ്റി​ല്ല. മാ​ൻ​ഡെ​ർ​ലി എ​ന്‍റെ​യാ​ണ്. പു​ച്ഛ​ഭാ​വ​ത്തി​ൽ അ​വ​ൾ ഒ​ന്നു പു​ഞ്ചി​രി​ച്ചു. എ​തി​ർ​ത്തൊ​ന്നും പ​റ​ഞ്ഞി​ല്ല. അ​ത​വി​ടെ നി​ൽ​ക്ക​ട്ടെ...''

ഒ​രു സി​ഗ​ര​റ്റെ​ടു​ത്ത് ക​ത്തി​ച്ചു​കൊ​ണ്ട് മാ​ക്സിം തു​ട​ർ​ന്നു. ""അ​വ​ൾ​ക്കൊ​രു ക​സി​നു​ണ്ട്. പേ​ര് ഫാ​വെ​ൽ. ശ​രി​ക്കു​ള്ള പേ​ര് ജാ​ക്ക് ഫാ​വെ​ൽ.''
""എ​നി​ക്ക​റി​യാം. മാ​ക്സിം ല​ണ്ട​നി​ൽ പോ​യ​ദി​വ​സം അ​വ​നി​വി​ടെ വ​ന്നി​രു​ന്നു, മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ കാ​ണാ​ൻ.''

""അ​തെ. അ​വ​ൻ​ത​ന്നെ. അ​വ​ൻ വി​ദേ​ശ​ത്താ​യി​രു​ന്നു. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ൽ താ​മ​സി​ക്കു​ന്നു. റെ​ബേ​ക്ക അ​വ​നെ പ​ല​പ്പോ​ഴും കോ​ട്ടേ​ജി​ലേ​ക്കു ക്ഷ​ണി​ച്ചു​വ​രു​ത്താ​റു​ണ്ട്. എ​ന്നി​ട്ട് വീ​ട്ടി​ലെ വേ​ല​ക്കാ​രോ​ടു പ​റ​യും- ഞാ​ൻ ബോ​ട്ടു​സ​വാ​രി​ക്കു പോ​ക​യാ​ണ്. പോ​യാ​ൽ തി​രി​ച്ചു​വ​രു​ന്ന​തു രാ​വി​ലെ. രാ​ത്രി മു​ഴു​വ​ൻ അ​വ​ൾ അ​വ​നോ​ടൊ​ത്തു കോ​ട്ടേ​ജി​ൽ! വീ​ണ്ടും ഞാ​ന​വ​ൾ​ക്കു വാ​ണിം​ഗ് കൊ​ടു​ത്തു. മേ​ലി​ൽ ആ ​ആ​ഭാ​സ​നെ ഇ​വി​ടെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തു ക​ണ്ടാ​ൽ ഞാ​ന​വ​നെ ഷൂ​ട്ടു ചെ​യ്യും. അ​വ​ൻ ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ വ​രേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ത് എ​ന്‍റെ​യാ​ണ്. ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ലും കൂ​സ​ലി​ല്ലാ​ത്ത ഭാ​വം.

മ​റ്റൊ​രു ദി​വ​സം ഞാ​ൻ ഈ ​മു​റി​യി​ലി​രി​ക്കു​ന്പോ​ൾ അ​വ​ൾ എ​ന്‍റെ​യ​ടു​ത്തു വ​ന്നി​രു​ന്നു. എ​ന്നി​ട്ടു പ​റ​ഞ്ഞു: മാ​ക്സിം! എ​നി​ക്കൊ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ ആ ​കു​ഞ്ഞു നി​ന്‍റെ​യ​ല്ല എ​ന്ന് ഈ ​ലോ​ക​ത്തി​ൽ ആ​രു പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കി​ല്ല. ആ ​കു​ഞ്ഞ് എ​ന്‍റെ മ​ക​നാ​യി​ട്ട് ഇ​വി​ടെ ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ വ​ള​രും. നി​ന​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. നി​ന്‍റെ കാ​ല​ശേ​ഷം മാ​ൻ​ഡെ​ർ​ലി എ​ന്‍റെ മ​ക​ന്‍റെ പേ​രി​ലാ​വും. അ​വ​ന്‍റെ സ്വ​ന്ത​മാ​വും.''

ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് മാ​ക്സിം ഒ​രു നീ​ണ്ട നെ​ടു​വീ​ർ​പ്പി​ട്ടു. മാ​ക്സി​മി​ന്‍റെ കൈ​ക​ൾ എ​ടു​ത്ത് എ​ന്‍റെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​പി​ടി​ച്ചു. എ​ന്‍റെ സാ​ന്ത്വ​ന​സ്വ​രം ഇ​ങ്ങ​നെ​യാ​യി​രു​ന്നു:
""എ​ല്ലാം ക​ഴി​ഞ്ഞി​ല്ലേ. ആ ​ക​ഥ​യും ക​ഴി​ഞ്ഞി​ല്ലേ? റെ​ബേ​ക്ക ആ​രാ​യി​രു​ന്നു​വെ​ന്ന് ഇ​ത്ര​യും വി​സ്ത​രി​ച്ച് എ​ന്നോ​ടു തു​റ​ന്നു​പ​റ​ഞ്ഞ​ല്ലോ. ന​ന്ദി​യു​ണ്ട്.''

""നീ ​എ​ന്‍റെ പ്രാ​ണ​സ​ഖി​യാ​യ​തു​കൊ​ണ്ട്! എ​ന്‍റെ ആ​ശ്ര​യ​മാ​ണ് നീ. ​എ​ന്‍റെ സ​ർ​വ​സ്വ​മാ​ണ് നീ. ​നാ​ല​ഞ്ചു​മാ​സം​കൊ​ണ്ട് നി​ന്നെ ഞാ​ൻ ശ​രി​ക്കും അ​ള​ന്നു. നി​ന്‍റെ മ​ന​സു ഞാ​ൻ ക​ണ്ടു. ക​ള​ങ്ക​മി​ല്ലാ​ത്ത ഹൃ​ദ​യം ഞാ​ൻ ദ​ർ​ശി​ച്ചു. എ​നി​ക്ക്... എ​നി​ക്ക് ശ​രി​ക്കും ഇ​പ്പോ​ഴാ​ണ് ഒ​രു ഭാ​ര്യ​യു​ണ്ടാ​യ​ത്. ദൈ​വം ന​മ്മു​ടെ ഇ​ട​യി​ൽ വ​സി​ക്ക​ട്ടെ.''

വാ​തി​ലി​ൽ മു​ട്ടു​ന്ന ശ​ബ്ദം​കേ​ട്ട് മാ​ക്സിം വാ​തി​ൽ തു​റ​ന്നു. വ​ന്ന റോ​ബ​ർ​ട്ട് അ​റി​യി​ച്ചു: ""സാ​റി​നെ ഫോ​ണി​ൽ ആ​രോ വി​ളി​ക്കു​ന്നു.'' മാ​ക്സി​മും റോ​ബ​ർ​ട്ടും പോ​യി. അ​ല്പം ക​ഴി​ഞ്ഞ് മാ​ക്സിം തി​രി​ച്ചു​വ​ന്നി​ട്ടു പ​റ​ഞ്ഞു:

""ക്യാ​പ്റ്റ​ൻ സെ​റി​ലാ​ണ് വി​ളി​ച്ച​ത്. നാ​ളെ അ​തി​രാ​വി​ലെ അ​ഞ്ച​ര​മ​ണി​ക്ക് മു​ങ്ങ​ൽ​ക്കാ​ര​ൻ എ​ത്തും. ബോ​ട്ട് വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്ന് പൊ​ക്കി​യെ​ടു​ക്കു​ന്നു​ണ്ട്. ആ ​സ​മ​യ​ത്ത് ഞാ​ൻ​കൂ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു. എ​ന്നെ കൊ​ണ്ടു​പോ​കാ​നു​ള്ള ഏ​ർ​പ്പാ​ട് അ​വ​ർ ചെ​യ്യു​ന്നു​ണ്ട്.''­

(തു​ട​രും)

SUNDAY DEEPIKA

ത്യാ​ഗ​ത്തി​ൽ​നി​ന്നൊ​ഴു​കു​ന്ന ജീ​വി​ത​ന​ദി​ക​ൾ

ചി​ന്താ​വി​ഷ​യം 

ചൈ​ന​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നാ​ലു ന​ദി​ക​ളാ​ണ് യാം​ഗ്സി, യെ​ല്ലോ, പേ​ൾ, ഹെ​യ്‌​ലോം​ഗ് എ​ന്നി​വ. ഇ​വ​യു​ടെ ഉ​ദ്ഭ​വ​ത്തെ​ക്കു​റി​ച്ച് ചൈ​നീ​സ് പു​രാ​ണ​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ക​ഥ​യു​ണ്ട്. ഇ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ നാ​ലു വ്യാ​ളി​ക​ളാ​ണ്. തീ​തു​പ്പു​ന്ന ഈ ​വ്യാ​ളി​ക​ൾ ആ​ദ്യം ആ​കാ​ശ​ലോ​ക​ത്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ ആ​കാ​ശ​ത്തി​ന്‍റെ​യും ഭൂ​മി​യു​ടെ​യും പ​ര​മാ​ധി​കാ​രി​യാ​യി​രു​ന്ന ജ​യ്ഡ് ച​ക്ര​വ​ർ​ത്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.

പ്ര​കൃ​തി​യു​ടെ പ്ര​വാ​ഹ​വും മ​നു​ഷ്യ​രു​ടെ വി​ധി​യും നി​യ​ന്ത്രി​ക്കു​ന്ന​തു ജ​യ്ഡ് ച​ക്ര​വ​ർ​ത്തി​യാ​ണെ​ന്നാ​യി​രു​ന്നു ചൈ​ന​ക്കാ​രു​ടെ വി​ശ്വാ​സം. ഒ​രു​വ​ർ​ഷം ഭൂ​മി​യി​ൽ ക​ടു​ത്ത വ​ര​ൾ​ച്ച വ​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭൂ​മി വേ​ദ​ന​കൊ​ണ്ടു നി​ല​വി​ളി​ച്ചു. ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം​പാ​ഞ്ഞു. സ​ഹാ​യ​ത്തി​നാ​യി പ്രാ​ർ​ഥ​ന​ക​ൾ സ്വ​ർ​ഗ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. ഈ ​ദു​രി​തം​ക​ണ്ട് വ്യാ​ളി​ക​ൾ നാ​ലും ച​ക്ര​വ​ർ​ത്തി​യു​ടെ അ​ര​മ​ന​യി​ലേ​ക്കു പ​റ​ന്നു. എ​ത്ര​യും​വേ​ഗം ഭൂ​മി​യി​ലേ​ക്ക് മ​ഴ അ​യ​യ്ക്ക​ണ​മെ​ന്ന് അ​വ​ർ കേ​ണ​പേ​ക്ഷി​ച്ചു. ഉ​ട​നെ​ത​ന്നെ മ​ഴ അ​യ​യ്ക്കാ​മെ​ന്ന് ച​ക്ര​വ​ർ​ത്തി വാ​ഗ്ദാ​നം​ചെ​യ്തു.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ പ​ല​തു​ക​ഴി​ഞ്ഞി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. സൂ​ര്യ​ൻ ക​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഭൂ​മി വെ​ന്തു​രു​കാ​ൻ തു​ട​ങ്ങി. മ​നു​ഷ്യ​രു​ടെ ദുഃ​ഖം വ​ർ​ധി​ച്ചു. ഇ​തു​ക​ണ്ട് ക​രു​ണ​തോ​ന്നി​യ വ്യാ​ളി​ക​ൾ ക​ട​ലി​ലേ​ക്കു പ​റ​ന്നു. അ​വ​ർ വ​ൻ​തോ​തി​ൽ ക​ട​ൽ​ജ​ലം ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലേ​ക്ക് മ​ഴ​യാ​യി വ​ർ​ഷി​ച്ചു. അ​പ്പോ​ൾ മേ​ഘ​ങ്ങ​ൾ കൂ​ട്ടി​നെ​ത്തി. അ​വ മ​ഴ വ​ർ​ഷി​ച്ചു. ഭൂ​മി ഉ​ട​ന​ടി പു​തു​ജീ​വ​ൻ നേ​ടി. ഉ​ണ​ങ്ങി​യ വ​യ​ലു​ക​ൾ വേ​ഗം പ​ച്ച​പി​ടി​ച്ചു. ജ​ന​ങ്ങ​ൾ ആ​ഹ്ലാ​ദ​ഭ​രി​ത​രാ​യി സ്വ​ർ​ഗ​ത്തി​ലേ​ക്കു​നോ​ക്കി ന​ന്ദി​പ​റ​ഞ്ഞു.

ഭൂ​മി​യി​ൽ മ​ഴ ല​ഭി​ച്ച​കാ​ര്യം ജ​യ്ഡ് ച​ക്ര​വ​ർ​ത്തി അ​റി​ഞ്ഞു. അ​ദ്ദേ​ഹം കോ​പി​ഷ്ഠ​നാ​യി. ത​ന്‍റെ അ​നു​മ​തി​കൂ​ടാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന് ക​ടു​ത്ത ശി​ക്ഷ​യാ​യി നാ​ലു വ്യാ​ളി​ക​ളെ​യും വ​ലി​യ പ​ർ​വ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ട​വി​ലാ​ക്കി. എ​ന്നാ​ൽ വ്യാ​ളി​ക​ൾ ത​ങ്ങ​ളു​ടെ ദു​ർ​വി​ധി​യോ​ർ​ത്ത് വി​ല​പി​ക്കു​ക​യ​ല്ല ചെ​യ്ത​ത്. പ​ക​രം ജ​ന​ങ്ങ​ളെ എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് അ​വ ആ​ലോ​ചി​ച്ച​ത്.

അ​തേ​ത്തു​ട​ർ​ന്ന് ആ ​നാ​ലു വ്യാ​ളി​ക​ളും ത​ങ്ങ​ളെ​ത്ത​ന്നെ നാ​ലു മ​ഹാ​ന​ദി​ക​ളാ​ക്കി മാ​റ്റി. അ​ങ്ങ​നെ​യാ​ണ​ത്രേ യാം​ഗ്സി ന​ദി, മ​ഞ്ഞ ന​ദി, പേ​ൾ ന​ദി, ഹെ​യ്‌​ലോം​ഗ് ന​ദി എ​ന്നി​വ ഉ​ദ്ഭ​വി​ച്ച​ത്! ഈ ​മ​ഹാ​ന​ദി​ക​ൾ ചൈ​ന​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും വേ​ണ്ടു​വോ​ളം ജ​ലം ന​ൽ​കു​ന്നു.

ഇ​തു വെ​റു​മൊ​രു പു​രാ​ണ ക​ഥ​യാ​ണ്. എ​ന്നാ​ൽ ഈ ​ക​ഥ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന വ​ലി​യ സ​ത്യ​മു​ണ്ട്. ജീ​വി​തം ഒ​ഴു​കു​ന്ന​ത് ത്യാ​ഗ​ത്തി​ൽ​നി​ന്നാ​ണ്. മ​റ്റു​ള്ള​വ​രു​ടെ ത്യാ​ഗ​ത്തി​ന്‍റെ ഫ​ല​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ പ​ല ദാ​ന​ങ്ങ​ളും ന​ന്മ​ക​ളും. അ​തു​പോ​ലെ ന​മ്മു​ടെ ത്യാ​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യ​ല്ലേ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​തം പ​ല​പ്പോ​ഴും ധ​ന്യ​മാ​കു​ന്ന​ത്?

മ​ക്ക​ളു​ടെ ന​ന്മ​യ്ക്കാ​യി മാ​താ​പി​താ​ക്ക​ൾ സ​ഹി​ക്കു​ന്ന ത്യാ​ഗ​ങ്ങ​ൾ എ​ത്ര​യോ വ​ലു​താ​ണ്! അ​വ​ർ ഉ​റ​ക്ക​വും വി​ശ്ര​മ​വു​മൊ​ക്കെ ഉ​പേ​ക്ഷി​ച്ച​ല്ലേ മ​ക്ക​ളു​ടെ ന​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്? രാ​ജ്യ​സു​ര​ക്ഷ​യ്ക്കാ​യി കൊ​ടും​ത​ണു​പ്പ​ത്തും കാ​വ​ലി​രി​ക്കു​ന്ന സൈ​നി​ക​രു​ടെ ത്യാ​ഗം ന​മു​ക്ക് വി​സ്മ​രി​ക്കാ​നാ​വു​മോ? വി​വി​ധ സേ​വ​ന​രം​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ എ​ത്ര​യോ അ​ധി​ക​മാ​ണ് ന​മ്മു​ടെ​യി​ട​യി​ൽ? ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ, സാ​മൂ​ഹ്യ​സേ​വ​ക​ർ, അ​ഗ​തി​ശു​ശ്രൂ​ഷ​ക​ർ എ​ന്നി​വ​രൊ​ക്കെ ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ​യൊ​ക്കെ ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​ന​മ​ല്ലേ ന​മ്മു​ടെ സ​മൂ​ഹ​ത്തെ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്?

ചൈ​നീ​സ് പു​രാ​ണ​ത്തി​ലെ നാ​ലു വ്യാ​ളി​ക​ളും സ്വ​ന്തം മ​ഹ​ത്വ​മ​ല്ല അ​ന്വേ​ഷി​ച്ച​ത്. അ​വ​യു​ടെ ല​ക്ഷ്യം മ​നു​ഷ്യ​രു​ടെ ന​ന്മ​യാ​യി​രു​ന്നു. ത​ന്മൂ​ല​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടും സ്വ​ന്തം ത്യാ​ഗ​ത്തി​ലൂ​ടെ അ​വ ജ​ന​ങ്ങ​ൾ​ക്ക് ജ​ലം ഉ​റ​പ്പു​വ​രു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ത്തെ ലോ​ക​ത്തു നാം ​കാ​ണു​ന്ന​ത് ഇ​ങ്ങ​നെ​യ​ല്ല​ല്ലോ. ന​മ്മി​ൽ ഏ​റെ​പ്പേ​രും അ​ന്വേ​ഷി​ക്കു​ന്ന​തു സ്വ​ന്തം സു​ഖ​വും മ​ഹ​ത്വ​വു​മൊ​ക്കെ​യ​ല്ലേ? മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ആ​ർ​ക്കാ​ണ് സ​മ​യം? എ​ന്നാ​ൽ, ഇ​താ​ണോ ശ​രി​യാ​യ വ​ഴി​യെ​ന്ന് നാം ​സ്വ​യം ചോ​ദി​ക്കേ​ണ്ട​തു​ണ്ട്.

ലോ​കം ക​ണ്ടി​ട്ടു​ള്ള ബു​ദ്ധി​രാ​ക്ഷ​സ​ന്മാ​രി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ൻ പ​റ​യു​ന്നു: ""മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന ജീ​വി​തം മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ വി​ല​പ്പെ​ട്ട​താ​യി​ട്ടു​ള്ള​ത്.'' അ​തു​പോ​ലെ അ​മേ​രി​ക്ക​ൻ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന റാ​ൾ​ഫ് എ​മേ​ഴ്സ​ണ്‍ പ​റ​യു​ന്ന​തു ശ്ര​ദ്ധി​ക്കു​ക: ""ജീ​വി​ത​ത്തി​ന്‍റെ ല​ക്ഷ്യം സ്വ​ന്തം സു​ഖം ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​ത​ല്ല, പ്ര​ത്യു​ത മ​റ്റു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​വും ആ​ദ​ര​ണീ​യ​വും ക​രു​ണാ​സ​ന്പ​ന്ന​വു​മാ​യി​രി​ക്കു​ക എ​ന്ന​താ​ണ്.''

ഇ​ന്ന​ത്തെ ലോ​കം "എ​നി​ക്ക് എ​ന്തു​കി​ട്ടു'​മെ​ന്നു ചോ​ദി​ക്കു​ന്പോ​ൾ, "എ​നി​ക്ക് എ​ന്തു കൊ​ടു​ക്കാ​ൻ സാ​ധി​ക്കും' എ​ന്നു ചോ​ദി​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കു​മോ? എ​ന്നാ​ൽ ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന ജീ​വി​ത​മാ​യി മാ​റും. അ​തി​ലൂ​ടെ ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​മെ​ന്നു മാ​ത്ര​മ​ല്ല, അ​ത് ഏ​റെ ആ​ദ​ര​ണീ​യ​വും ക​രു​ണാ​മ​യ​വു​മാ​കും.

""സ്വീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൊ​ടു​ക്കു​ന്ന​താ​ണ് ശ്രേ​യ​സ്ക​രം'' എ​ന്നു ദൈ​വ​വ​ച​നം പ​റ​യു​ന്നു (അ​പ്പ​സ്തോ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 20:35). ന​മു​ക്കും കൊ​ടു​ക്കാം. നാം ​കൊ​ടു​ക്കു​ന്പോ​ൾ അ​തി​ൽ ത്യാ​ഗ​മു​ണ്ടാ​കും. ചെ​റു​തും വ​ലു​തു​മാ​യ ആ ​ത്യാ​ഗ​ങ്ങ​ൾ​വ​ഴി അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ന് ന​വ​ജീ​വ​ൻ ന​ൽ​കാ​ൻ ന​മു​ക്കു സാ​ധി​ക്കും.

നാ​ലു വ്യാ​ളി​ക​ളു​ടെ ക​ഥ ഇ​ന്ന​ത്തെ ത​ല​മു​റ​യെ​യും പോ​ഷി​പ്പി​ക്കു​ന്ന ന​ദി​ക​ളി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. അ​തു​പോ​ലെ ന​മ്മു​ടെ ക​ഥ​യും മ​റ്റു​ള്ള​വ​രെ പോ​ഷി​പ്പി​ക്കാ​നാ​യി ന​മ്മു​ടെ ത്യാ​ഗ​ത്തി​ൽ​നി​ന്നൊ​ഴു​കു​ന്ന ജീ​വി​ത​ന​ദി​ക​ളാ​യി മാ​റ​ട്ടെ.

SUNDAY DEEPIKA

ഗ്ലോ​ബ​ൽ ഗെ​യിം​സ്, ഗ്ലോ​ബ​ൽ കി​ച്ച​ൺ

പാ​രീ​സ് ഒ​ളി​ന്പി​ക്സ്, ഖ​ത്ത​ർ വേ​ൾ​ഡ് ക​പ്പ്, ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ്... ലോ​കം ഉ​റ്റു​നോ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത് മ​ല​യാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ ഒ​രു​പ​ക്ഷേ, അ​വ​ശ്വ​സ​നീ​യ​മെ​ന്നു തോ​ന്നാം. ക​ണ്ണൂ​ർ കു​ടി​യാ​ൻ​മ​ല അ​ര​ങ്ങി​ലെ പു​തു​പ്പ​റ​മ്പി​ൽ ബെ​ന്നി തോ​മ​സ് വി​ള​ന്പു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര കാ​യി​ക​താ​ര​ങ്ങ​ൾ രു​ചി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും രാ​ജ്യാ​ന്ത​ര കാ​യി​ക​മേ​ള​ക​ളി​ൽ കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന സ്പാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന ക​മ്പ​നി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​ണ് ബെ​ന്നി. 14 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 1700 സ്ഥി​രം ജീ​വ​ന​ക്കാ​രും അ​യ്യാ​യി​ര​ത്തോ​ളം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മു​ണ്ട് ബെ​ന്നി​യു​ടെ കീ​ഴി​ൽ. കു​ടി​യാ​ൻ​മ​ല​യി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് കാ​യി​ക​രു​ചി​ക്കൂ​ട്ടി​ലേ​ക്ക് എ​ത്തി​യ​തി​നെ​ക്കു​റി​ച്ച് ബെ​ന്നി പ​റ​യു​ന്നു...

കൃ​ഷി​യി​ൽ​നി​ന്ന് അ​ടു​ക്ക​ള​യി​ലേ​ക്ക്

""നാ​ടും വീ​ടും​വി​ട്ട് പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​ട്ടി​ല്ല. പ​ഠി​ക്കാ​ൻ അ​ത്ര സ​മ​ർ​ഥ​നാ​യി​രു​ന്നി​ല്ല. കൃ​ഷി​കൊ​ണ്ട് ജീ​വി​ക്കാ​നാ​യി​രു​ന്നു താ​ത്പ​ര്യം. അ​തി​നാ​ൽ, ചെ​റു​പ്പം​മു​ത​ൽ പ​റ​ന്പി​ൽ​ത​ന്നെ​യാ​യി​രു​ന്നു. കു​ടി​യാ​ൻ​മ​ല സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠി​ച്ച​ത്. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് തു​ട​ങ്ങി. ആ​ദ്യം ജ്യേ​ഷ്ഠ​ന്മാ​രു​ടെ കൂ​ടെ​പ്പോ​യി ക​ണ്ടു​പ​ഠി​ച്ചു. അ​വ​രെ സ​ഹാ​യി​ച്ചാ​ൽ അ​ഞ്ചു മ​രം ടാ​പ്പിം​ഗി​നു​കി​ട്ടും.

അ​താ​യി​രു​ന്നു ഏ​റ്റ​വും സ​ന്തോ​ഷം. കൂ​ടാ​തെ, ന​ല്ല ക​ട്ട​ൻ കാ​പ്പി​യും ശ​ർ​ക്ക​ര അ​ട​യും. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തേ പ്രീ​ഡി​ഗ്രി പ​ഠി​ക്കാ​ൻ വീ​ട്ടു​കാ​ർ പാ​ലാ​യി​ലേ​ക്ക് നാ​ടു ക​ട​ത്തു​ക​യാ​യി​രു​ന്നു- സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലേ​ക്ക്. എ​ന്താ​യാ​ലും പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്രീ​ഡി​ഗ്രി പാ​സാ​യി. തു​ട​ർ​പ​ഠ​നം പ​യ്യ​ന്നൂ​ർ കോ​ള​ജി​ലാ​യി​രു​ന്നു.

ദി​വ​സ​വും വീ​ട്ടി​ൽ പോ​യി​വ​രാം. വ​ക്കീ​ൽ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം. അ​ച്ഛ​നു​മാ​യി ഭ​യ​ങ്ക​ര ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു. ഒ​രു ദി​വ​സം കോ​ള​ജി​ൽ​പോ​യി തി​രി​കെ​വ​രു​ന്പോ​ൾ അ​ച്ഛ​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യാ​ണ് അ​റി​യു​ന്ന​ത്. അ​തോ​ടെ ജീ​വി​ത​മാ​കെ വ​ഴി​മാ​റി. വീ​ട്ടി​ൽ അ​മ്മ​യും പെ​ങ്ങ​ളും മാ​ത്രം. വീ​ടി​നോ​ടു വീ​ണ്ടും കൂ​ടു​ത​ൽ അ​ടു​ത്തു​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

കു​രു​മു​ള​കു മു​ത​ൽ ലോ​റി വ​രെ

കോ​ള​ജ് പ​ഠ​നം ക​ഴി​ഞ്ഞ​പ്പോ​ൾ കൃ​ഷി​പ്പ​ണി​യി​ലേ​ക്ക് വീ​ണ്ടും ഇ​റ​ങ്ങി. മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് റ​ബ​ർ വെ​ട്ടി കു​രു​മു​ള​ക് കൃ​ഷി ചെ​യ്തു. തു​ട​ക്കം ന​ല്ല​താ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​മാ​യി. പ​ക​രം ക​വു​ങ്ങ് ന​ട്ടു. നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ക​വു​ങ്ങ് മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച് ന​ശി​ച്ചു.

പി​ന്നീ​ട് തേ​നീ​ച്ച വ​ള​ർ​ത്ത​ൽ തു​ട​ങ്ങി. തേ​നെ​ടു​ത്ത് കേ​ര​ള​ത്തി​നു പു​റ​ത്തു​കൊ​ണ്ടു​പോ​യി വി​റ്റു. മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് പെ​ട്ടെ​ന്ന് തേ​നീ​ച്ച​ക​ളെ​ല്ലാം ച​ത്തു​പോ​യ​ത്. പി​ന്ന ഒ​രു ലോ​റി വാ​ങ്ങി സ്വ​യം ഡ്രൈ​വ​റാ​യി ത​ടി കൊ​ണ്ടു പോ​കു​ന്ന പ​ണി​തു​ട​ങ്ങി. അ​ങ്ങ​നെ കോ​ഴി​വ​ളം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​മാ​യി ലോ​റി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി.

പ​രീ​ക്ഷ​യെ​ഴു​താ​ൻ ലോ​റി​യി​ൽ

വ​ക​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വാ​ക്കു​കേ​ട്ടാ​ണ് ക​ണ്ണൂ​രി​ലെ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നു ചേ​രു​ന്ന​ത്. അ​പേ​ക്ഷ കൊ​ടു​ത്ത​തും അ​വ​ൻ​ത​ന്നെ. എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​യി​രു​ന്നു എ​ൻ​ട്ര​ൻ​സ്. അ​ന്ന് ഒ​രു ലോ​ഡ് മ​രം കൊ​ണ്ടു​പോ​യി പെ​രു​ന്പാ​വൂ​രി​ൽ കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. ലോ​റി​യു​മാ​യി​ട്ടാ​ണ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യ​ത്. പെ​രു​ന്പാ​വൂ​രി​ൽ മ​രം ഇ​റ​ക്കി നേ​രേ എ​റ​ണാ​കു​ള​ത്തു​പോ​യി പ​രീ​ക്ഷ​യെ​ഴു​തി.

ഫ​ലം വ​ന്ന​പ്പോ​ൾ ഓ​ൾ ഇ​ന്ത്യാ​ത​ല​ത്തി​ൽ ആ​റാം റാ​ങ്ക്. കോ​ഴ്സ് തീ​ർ​ന്ന​തോ​ടെ വ​ണ്ടി​പ്പ​ണി മ​തി​യാ​ക്കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി അ​യ​ൽ​വാ​സി​ക്കു കൊ​ടു​ത്ത് ജോ​ലി​തേ​ടി മും​ബൈ​യി​ലേ​ക്ക് യാ​ത്ര​യാ​യി. അ​വി​ടെ, ഹോ​ട്ട​ലു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ദു​ബാ​യി​ൽ​പോ​യാ​ൽ ന​ല്ല ജോ​ലി കി​ട്ടു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്ന​ത്.

ദു​ബാ​യി​ൽ ക്ലീ​ന​റാ​യി തു​ട​ക്കം

വി​സി​റ്റിം​ഗ് വി​സ​യു​മാ​യി 1995ൽ ​ദു​ബാ​യി​ൽ എ​ത്തി. അ​വി​ടെ വി​മാ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ എ​വി​ടെ ജോ​ലി​കി​ട്ടും, എ​വി​ടെ താ​മ​സി​ക്കും എ​ന്നൊ​ന്നും അ​റി​യി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങും. പൊ​തു​ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കും. പ​ക​ൽ ജോ​ലി​തേ​ടി അ​ല​യും. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു ഹോ​ട്ട​ലി​ൽ ക്ലീ​ന​റാ​യി ജോ​ലി​കി​ട്ടി. തു​ച്ഛ​മാ​യ ശ​ന്പ​ളം. താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​ണെ​ന്ന ആ​ശ്വാ​സം. രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ജോ​ലി.

നേ​രം വെ​ളു​ത്ത് ഒ​ന്പ​തു​മ​ണി​യാ​കു​ന്പോ​ൾ ജോ​ലി​ക​ഴി​യും. പ​ക​ൽ മു​ഴു​വ​ൻ വെ​റു​തെ​യി​രി​ക്ക​ണം. ര​ണ്ടു​മ​ണി​ക്കൂ​ർ മു​റി​യി​ൽ​ക്കി​ട​ന്നു​റ​ങ്ങും. പി​ന്നെ ഇ​തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ഒ​രു ജോ​ലി ത​പ്പി ഇ​റ​ങ്ങും. അ​ങ്ങ​നെ​യി​രി​ക്ക ഒ​രു ബാ​റി​ൽ മ​ദ്യം ഒ​ഴി​ച്ചു​കൊ​ടു​ക്കു​ന്ന ജോ​ലി​കി​ട്ടി.

ഇ​തി​നി​ടെ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ഒ​രു വ​ലി​യ ആ​ഘോ​ഷ​പാ​ർ​ട്ടി ന​ട​ന്നു. എ​ന്‍റെ ജോ​ലി​യു​ടെ ശൈ​ലി​ക​ണ്ട് അ​വി​ടെ വ​ന്നൊ​രാ​ൾ ഒ​രു വ​ലി​യ റ​സ്റ്റോ​റ​ന്‍റ് തു​ട​ങ്ങു​ന്നു​ണ്ടെ​ന്നും, താ​ത്പ​ര്യം ഉ​ണ്ടെ​ങ്കി​ൽ പി​റ്റേ​ന്നു​വ​ന്ന് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഹോ​ളി​വു​ഡി​ലെ ന​ട​ൻ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ്ലാ​ന​റ്റ് ഹോ​ളി​വു​ഡ് ഹോ​ട്ട​ലാ​യി​രു​ന്നു അ​ത്. ഞാ​ൻ ഉ​ൾ​പ്പെ​ടെ 163 പേ​രെ ജോ​ലി​ക്കാ​യി എ​ടു​ത്തു. ഇ​തി​ൽ 162 പേ​രും ഇം​ഗ്ലീ​ഷു​കാ​രാ​യി​രു​ന്നു.

ബാ​ർ ഹെ​ൽ​പ​ർ ആ​യി​ട്ടാ​ണ് ജോ​ലി ല​ഭി​ച്ച​ത്. എ​ന്‍റെ ജോ​ലി ക​ഴി​ഞ്ഞ് കൂ​ടെ​യു​ള്ള​വ​രു​ടെ ജോ​ലി​യും ഏ​റ്റെ​ടു​ത്തു​ചെ​യ്യും. അ​വ​രു​ടെ കൂ​ലി​യു​ടെ 10 ശ​ത​മാ​നം എ​നി​ക്കു​കി​ട്ടും. എ​ന്തു പ​ണി​യും ചെ​യ്യാ​നു​ള്ള മ​ന​സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നാ​യി ക​ന്പ​നി പോ​ർ​ച്ചു​ഗ​ലി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. തി​രി​ച്ചു​വ​ന്ന​ത് ട്രെ​യി​ന​റാ​യാ​ണ്.

ഇ​തി​നി​ട​യി​ൽ ഹോ​ള​ണ്ടു​കാ​ര​നു​മാ​യി ചേ​ർ​ന്ന് സ്വ​ന്ത​മാ​യി തു​ട​ങ്ങി​യ ഹോ​ട്ട​ൽ ബി​സി​ന​സ് പ​രാ​ജ​യ​മാ​യി. മ​റ്റൊ​രു ഹോ​ട്ട​ലും ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യെ​ങ്കി​ലും സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ ന​ഷ്ടം​വ​ന്നു. എ​ടു​ത്ത ലോ​ണു​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി. ഫീ​സ് അ​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​തെ​യാ​യി. വാ​ട​ക കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ വീ​ട്ടു​ട​മ​സ്ഥ​നെ പേ​ടി​ച്ച് പ​ല​പ്പോ​ഴും രാ​ത്രി​യി​ലാ​ണ് വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത സ്ഥി​തി. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ തീ​ർ​ന്നു. ക​ട​യു​ള്ള അ​യ​ൽ​വാ​സി വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ക​ട​മാ​യി ന​ല്കി. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കാ​ണാ​തെ​വ​ന്ന​പ്പോ​ൾ സ്കൂ​ളു​കാ​ർ വീ​ട്ടി​ലെ​ത്തി. ഫീ​സ​ട​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ധി​കൃ​ത​ർ ശ​കാ​രി​ച്ചു. നാ​ളെ​മു​ത​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ട​ണ​മെ​ന്ന് പ​റ​ഞ്ഞു. വീ​ട്ടി​ലെ ഭ​ക്ഷ​ണം മു​ട്ട​യും ചോ​റും മാ​ത്ര​മാ​യി.

ദൈ​വ​ത്തി​ന്‍റെ കോ​ൾ

ഒ​റ്റ ജീ​വ​ന​ക്കാ​ര​നു​മാ​യി വീ​ണ്ടും ഒ​രു സം​രം​ഭം തു​ട​ങ്ങി. സാ​ൻ​ഡ്‌​വി​ച്ചു​ണ്ടാ​ക്കി, ഞാ​ൻ​ത​ന്നെ ഓ​ഫീ​സു​ക​ളി​ൽ കൊ​ണ്ടു​ചെ​ന്നു വി​റ്റു. പി​ന്നാ​ലെ 10-20 പേ​ർ​ക്കു ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ഓ​ർ​ഡ​റൊ​ക്കെ കി​ട്ടി​ത്തു​ട​ങ്ങി. ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​ട​ങ്ങി വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ബി​സി​ന​സ് പ​തി​യെ വ​ള​ർ​ന്നു. കൂ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി. സാ​ൻ​ഡ്‌​വി​ച്ചി​നു പി​ന്നാ​ലെ നൂ​ഡി​ൽ​സ്, പാ​സ്ത... വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം​കൂ​ടി. അ​ത്യാ​വ​ശ്യം പേ​രും പ്ര​ശ​സ്തി​യു​മാ​യി.

2012ൽ ​അ​ബു​ദാ​ബി ഫോ​ർ​മു​ല വ​ണ്ണി​ന്‍റെ ഡ​യ​റ​ക്ട​റു​ടെ ഫോ​ൺ കോ​ൾ- ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ഫോ​ർ​മു​ല വ​ണ്ണി​നു​ള്ള ഭ​ക്ഷ​ണ​ത്തി​നു​ള്ള കാ​റ്റ​റിം​ഗ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്. എ​ന്‍റെ അ​ന്ന​ത്തെ അ​വ​സ്ഥ അ​റി​യാ​തെ വ​ഴി​തെ​റ്റി​യെ​ത്തി​യ ഫോ​ൺ കോ​ളാ​ണെ​ങ്കി​ലും ധൈ​ര്യ​സ​മേ​തം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ക​യു​ടെ 50 ശ​ത​മാ​നം മു​ൻ​കൂ​ർ ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​വ​ർ തു​ക ത​രി​ക​യും ചെ​യ്തു. പ​ര​സ്യം കൊ​ടു​ത്തു, ജീ​വ​ന​ക്കാ​ർ വ​ന്നു. 16 ജീ​വ​ന​ക്കാ​രു​ള്ള എ​ന്‍റെ സ്ഥാ​പ​ന​ത്തി​ന് ഈ​യൊ​രു കാ​റ്റ​റിം​ഗ് ന​ട​ത്താ​ൻ മി​നി​മം 1500 ജോ​ലി​ക്കാ​രെ​ങ്കി​ലും വേ​ണം. കാ​റ്റ​റിം​ഗ് ക​ന്പ​നി അ​തോ​ടെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്നു.

ഫോ​ർ​മു​ല വ​ൺ വി​ജ​യ​ക​ര​മാ​യി. ദു​ബാ​യ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ​ല പ​രി​പാ​ടി​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി. വ​രു​മാ​നം കി​ട്ടി​യ​തോ​ടെ ക​ട​ങ്ങ​ളെ​ല്ലാം വീ​ട്ടി. നാ​ട്ടി​ൽ പോ​യി അ​മ്മ​യെ ക​ണ്ടു. ദു​ബാ​യ് സ​ർ​ക്കാ​രി​ന്‍റെ വി​ശ്വ​സ്ത​നാ​യി മാ​റി. അ​വി​ടെ ഗോ​ൾ​ഡ​ൻ വി​സ നേ​ടി​യ ആ​ദ്യ​ത്തെ 20 പേ​രി​ൽ ഒ​രാ​ൾ ഞാ​നാ​യി​രു​ന്നു.''

റൊ​ണാ​ൾ​ഡോ!

സു​ഹൃ​ത്തു​ക്ക​ൾ റൊ​ണാ​ൾ​ഡോ എ​ന്നാ​ണ് ബെ​ന്നി​യെ വി​ളി​ക്കു​ന്ന​ത്. മു​ൻ ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ള​ർ റൊ​ണാ​ൾ​ഡോ​യോ​ടു​ള്ള രൂ​പ​സാ​ദൃ​ശ്യ​മാ​യി​രു​ന്നു ആ ​പേ​രി​നു കാ​ര​ണം. 2011ൽ ​ബെ​ന്നി കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ക​മ്പ​നി ആ​രം​ഭി​ച്ച​പ്പോ​ൾ, അ​തി​ന് "റൊ​ണാ​ൾ​ഡോ​സ് സ്പാ​ഗോ കാ​റ്റ​റിം​ഗ് സ​ർ​വീ​സ​സ്' എ​ന്ന് പേ​രി​ടാ​ൻ അ​ദ്ദേ​ഹം ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ച്ചി​ല്ല.

യു​എ​ഇ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി​ത്തു​ട​ങ്ങി​യ​തോ​ടെ, റൊ​ണാ​ൾ​ഡോ​സ് സ്പാ​ഗോ മി​ഡി​ൽ ഈ​സ്റ്റി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട ഒ​രു പേ​രാ​യി മാ​റി. നി​ല​വി​ൽ, ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​തി​നൊ​ന്ന് രാ​ജ്യ​ങ്ങ​ളി​ൽ സ്പാ​ഗോ പ്ര​വ​ർ​ത്തി​ക്കു​ന്നു. ബെ​ന്നി അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന​തും റൊ​ണാ​ൾ​ഡോ എ​ന്ന പേ​രി​ലാ​ണ്.

പ​ല രു​ചി, പ​ല മെ​നു

""കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ൽ​സി​നു​മു​ള്ള മെ​നു ത​യാ​റാ​ക്കി ന​ല്കു​ന്ന​ത് ന​മ്മ​ൾ ത​ന്നെ​യാ​ണ്. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​മ​ല്ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ​ക്ക്്. ഫോ​ർ​മു​ല വ​ണ്ണി​നും ഭ​ക്ഷ​ണം വ്യ​ത്യാ​സം ഉ​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ ​രാ​ജ്യ​ത്തി​ന്‍റേ​താ​യ രീ​തി​യി​ൽ ഭ​ക്ഷ​ണം കൊ​ടു​ക്ക​ണം. ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റി​ൽ ന​ല്കു​ന്ന ഭ​ക്ഷ​ണം അ​ല്ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യും പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്ബോ​ളി​ൽ ന​ല്കു​ന്ന​ത്. ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട നി​ര ത​യാ​റാ​ക്ക​ണം. ഇ​തി​നാ​യി മാ​സ​ങ്ങ​ൾ നീ​ളു​ന്ന ത​യാ​റെ​ടു​പ്പു​ക​ൾ ആ​വ​ശ്യ​മാ​ണ്.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഷ്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ചോ​റും പ​രി​പ്പു ക​റി​യും നി​ർ​ബ​ന്ധ​മാ​ണ്. ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്ന താ​ര​ങ്ങ​ൾ വ​ള​രെ കു​റ​ച്ച് ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ക​ഴി​ക്കു​ക. ഭൂ​രി​ഭാ​ഗ​വും വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം. യൂ​റോ​പ്യ​ൻ താ​ര​ങ്ങ​ൾ​ക്ക് സാ​ധാ​ര​ണ​യാ​യി ചെ​റി​യ സ്നാ​ക്സും ജ്യൂ​സു​മാ​ണ് പ്രി​യം.

ക്രി​ക്ക​റ്റി​ലെ താ​ര​ങ്ങ​ൾ വ​ള​രെ ആ​സ്വ​ദി​ച്ചാ​ണ് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് അ​തി​നു​ള്ള സ​മ​യം ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ വ​ലി​യ സ​മ​ർ​ദ്ദ​ത്തി​ലാ​വും. ഇ​ട​വേ​ള​ക​ളി​ൽ കോ​ച്ച് നി​ർ​ദേ​ശം​ന​ല്കു​ന്പോ​ൾ നി​ന്നു​കൊ​ണ്ടു​ത​ന്നെ എ​ന്തെ​ങ്കി​ലും സ്നാ​ക്സ്, ഡ്രൈ ​ഫ്രൂ​ട്ട്സ് എ​ന്നി​വ ക​ഴി​ക്കും.

ഫു​ട്ബോ​ൾ ടീ​മു​ക​ൾ മി​ക്ക​പ്പോ​ഴും സ്വ​ന്തം ഷെ​ഫി​നേ​യും കൂ​ടെ​ക്കൂ​ട്ടും. അ​ർ​ജ​ന്‍റീ​ന ടീ​മി​ന് എ​പ്പോ​ഴും വ​നി​ത​ക​ളാ​ണ് ഷെ​ഫു​മാ​ർ. അ​മ്മ​യെ പോ​ലെ​യാ​ണ് ഈ ​ഷെ​ഫ് ഇ​വ​ർ​ക്ക്. അ​മ്മേ​യെ​ന്നാ​ണ് വി​ളി​ക്കു​ന്ന​തു​പോ​ലും. താ​ര​ങ്ങ​ളു​മാ​യി വ​രു​ന്ന​തി​നു​മു​ന്പേ ഓ​രോ രാ​ജ്യ​ത്തി​ന്‍റെ പ​രി​ശീ​ല​ക​രും അ​വ​രു​ടെ ഭ​ക്ഷ​ണ മെ​നു ക​ന്പ​നി​ക്ക് ന​ല്കും. ഇ​തു​ണ്ടാ​ക്കാ​നു​ള്ള പാ​ത്ര​ങ്ങ​ളു​ടെ ലി​സ്റ്റും ന​ല്കും. ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ അ​വ​ർ​ക്ക് ചെ​യ്തു​കൊ​ടു​ക്ക​ണം.

ഒ​രു മ​ത്സ​രം ന​ട​ക്കു​ന്ന​തി​ന് മൂ​ന്നു​വ​ർ​ഷം​മു​ന്പ് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കും. 2034ൽ ​സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് ഇ​പ്പോ​ൾ​ത​ന്നെ സ്പാ​ഗോ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. സ്വ​ന്ത​മാ​യി കി​ച്ച​ൺ ഉ​ള്ള രാ​ജ്യ​ത്ത് ത​യാ​റെ​ടു​പ്പു​ക​ൾ കു​റ​ച്ചു വൈ​കി​യാ​ലും കു​ഴ​പ്പ​മി​ല്ല. എ​ന്നി​രു​ന്നാ​ലും മി​നി​മം ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും കി​ട്ടി​യാ​ൽ മാ​ത്ര​മേ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കൂ.

ഒ​രു വേ​ദി​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ക്കു​ന്പോ​ൾ നാ​ലോ അ​ഞ്ചോ വി​ഭാ​ഗ​ത്തി​ന് ഭ​ക്ഷ​ണം പ​ല രീ​തി​യി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ടി വ​രും. എ​ല്ലാ​വ​ർ​ക്കും പ​ല​രീ​തി​യി​ലു​ള്ള മെ​നു​വാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന് മൂ​ന്ന​ര​വ​ർ​ഷം മു​ന്പ് ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി.

ഒ​രു സ്റ്റേ​ഡി​യ​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ 4000 സ്റ്റാ​ഫു​ക​ളെ ആ​വ​ശ്യ​മു​ണ്ട്. ഒ​രു കി​ച്ച​ൺ സെ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ലും ശ​രാ​ശ​രി 150 കോ​ടി രൂ​പ വേ​ണം. സ്പാ​ഗോ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഒ​രു രാ​ജ്യ​ത്ത് മി​നി​മം ര​ണ്ട് കി​ച്ച​ൺ വീ​തം ഉ​ണ്ട്. സൗ​ദി​യെ​പ്പോ​ലെ വ​ലി​യ രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നു കി​ച്ച​ൺ ഉ​ണ്ടാ​വും. അ​തീ​വ സു​ര​ക്ഷ​യി​ലാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത്.''

സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്

ഇ​ടു​ക്കി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ് ബെ​ന്നി. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാം വ​ർ​ഷ​വും മൂ​ന്നു​മാ​സം വി​ദേ​ശ​ത്താ​ണ് പ​രി​ശീ​ല​നം. സ്റ്റൈ​പ്പ​ൻ​ഡാ​യി 35,000 രൂ​പ ല​ഭി​ക്കും. ഈ ​കോ​ഴ്സ് പ​ഠി​ക്കു​ന്പോ​ൾ കോ​ള​ജി​ന് ന​ല്ക​ണ്ട ഫീ​സും പ​ഠ​ന​കാ​ര്യ​ങ്ങ​ൾ​ക്ക് ചി​ല​വ​ഴി​ക്കേ​ണ്ട തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​യം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലാ​ണ് കോ​ള​ജ്. സൈ​ബ​ർ ഫോ​റ​ൻ​സി​ക്, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​സി​എ, എം​സി​എ, ഫാ​ഷ​ൻ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ കോ​ഴ്സു​ക​ളാ​ണ് കോ​ള​ജി​ൽ ഉ​ള്ള​ത്.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന 400 കു​ട്ടി​ക​ളെ വി​വി​ധ കോ​ഴ്സു​ക​ളാ​യി ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന് വി​ദ്യാ​ർ​ഥി​ക​ളെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​വി​ട്ട് പ​രി​ശീ​ല​നം ന​ല്കു​ന്ന ഏ​ക സ്ഥാ​പ​ന​മാ​ണി​ത്. സ്പാ​ഗോ​യു​ടെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കി​ച്ച​ണു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. ഇ​വി​ടെ, പ​രി​ശീ​ല​നം ല​ഭി​ക്കു​ക എ​ന്ന​ത് വി​ദ്യാ​ർ​ഥി​ക്ക് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച തു​ട​ക്ക​മാ​ണ്.

കു​ടും​ബം

പ​രേ​ത​രാ​യ പു​തു​പ​റ​മ്പി​ൽ തോ​മ​സി​ന്‍റെ​യും വ​ട​ക്കേ​പു​ത്ത​ൻ​പു​ര ത്രേ​സ്യാ​മ്മ​യു​ടെ​യും മ​ക​നാ​ണ് ബെ​ന്നി. റോ​ഷ​ൻ ബെ​ന്നി​യാ​ണ് ഭാ​ര്യ. ഏ​യ്ഞ്ച​ൽ ട്രീ​സ ബെ​ന്നി, അ​നീ​റ്റ ട്രീ​സ ബെ​ന്നി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

SUNDAY DEEPIKA

ചി​ത്ര​ക​ഥ​യി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ...

വാ​ളു​ക​ളു​ടെ ശീ​ൽ​ക്കാ​ര​വും ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഗ​ർ​ജ​ന​വും ഒ​ന്നി​ച്ചു​ചേ​ർ​ന്നി​രു​ന്ന വേ​ദി... വി​നോ​ദ​ത്തി​ന് ര​ക്ത​ത്തി​ന്‍റെ നി​റം​പൂ​ണ്ടി​രു​ന്ന ഇ​ടം... റോ​മി​ലെ കൊ​ളോ​സി​യം. ഗ​ർ​ജ​ന​ങ്ങ​ള​ക​ന്ന് ര​ക്ത​മു​ണ​ങ്ങി മ​റ്റേ​തോ നി​ർ​മി​തി​ക​ൾ​ക്കാ​യി ക​ല്ലു​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മി​തി. അ​ക​ത്ത​ള​ങ്ങ​ളു​ടെ വീ​ര​പ​രി​വേ​ഷ​മാ​യി​രു​ന്നി​ല്ല ആ​ക​ർ​ഷ​ണം. ഓ​ർ​മ​വ​ന്ന​ത് ടി​വി​യും മൊ​ബൈ​ലും ഒ​ന്നും പ്ര​ചാ​ര​ത്തി​ലാ​വാ​തി​രു​ന്ന​കാ​ല​ത്ത് മ​ധ്യ​വേ​ന​ൽ അ​വ​ധി​ദി​ന​ങ്ങ​ളെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കാ​ൻ വാ​യി​ച്ചി​രു​ന്ന ചി​ത്ര​ക​ഥാ പു​സ്ത​ക​ങ്ങ​ളാ​ണ്.

സ​ഹാ​നു​ഭൂ​തി​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ച ആ​ൻ​ഡ്രോ​ക്ലി​സ് എ​ന്ന അ​ടി​മ​യും, ത​ന്നെ കാ​ർ​ന്നു​തി​ന്നി​രു​ന്ന മു​ള്ളു​ത​റ​ച്ച വേ​ദ​ന​യി​ൽ​നി​ന്ന് ര​ക്ഷി​ച്ച​തി​ന് ന​ന്ദി​സൂ​ച​ക​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി കൊ​ളോ​സി​യ​ത്തി​നു ന​ടു​വി​ൽ​വ​ച്ച് അ​ദ്ദേ​ഹ​ത്തെ സ്നേ​ഹ​പൂ​ർ​വം പു​ണ​ർ​ന്ന സിം​ഹ​വും! എ​ന്തൊ​ര​നു​ഭ​വം!!

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ മ​ന​സി​ലു​റ​പ്പി​ച്ചു​വ​ച്ച​ത് കൊ​ളോ​സി​യ​ത്തി​ലെ ഈ ​ക​ഥ​യാ​ണ്. ഏ​തു​സ​മ​യ​ത്തും ജ​ന​സ​ഹ​സ്ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന ഈ ​ലോ​കാ​ത്ഭു​തം മാ​യും​മു​ന്പ് ഒ​രി​ക്ക​ൽ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​തൊ​രു സ്വ​പ്നം​മാ​ത്ര​മാ​യി​രു​ന്നു. അ​ക​ത്ത​ള​ങ്ങ​ളി​ൽ ഭൂ​മി​ക്ക​ടി​യി​ലെ ഇ​രു​ണ്ട ഇ​ട​നാ​ഴി​ക​ളി​ൽ​നി​ന്ന് ഇ​പ്പോ​ഴും ഗ​ദ്ഗ​ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്നു​ണ്ടോ..

ഒ​രു​വേ​ള എ​ത്ര​യും​വേ​ഗം അ​തി​നു​ള്ളി​ൽ​നി​ന്ന് ഓ​ടി​പ്പോ​ര​ണ​മെ​ന്നു തോ​ന്നി. വൃ​ത്താ​കൃ​തി​യി​ൽ ചു​റ്റി​പ്പി​ണ​ഞ്ഞ ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ ഉ​ഗ്ര​ശാ​സ​ന ഇ​പ്പോ​ഴും വ​ട്ടം​ക​റ​ങ്ങു​ന്നു​ണ്ട്. മ​ട​ങ്ങു​ന്പോ​ൾ വീ​ണ്ടും വീ​ണ്ടും തി​രി​ഞ്ഞു​നോ​ക്കി. ഉ​ഗ്ര​പ്ര​താ​പ​കാ​ലം വെ​റും ക​ൽ​ക്കൂ​ന​ക​ളാ​യി പ​രി​ണ​മി​ക്കാ​ൻ കാ​ലം മാ​റു​ക​യേ വേ​ണ്ടൂ!

റോ​മ​ൻ ഫോ​റ​ത്തി​ൽ

ഒ​രു​കാ​ല​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്വാ​സ​വും നി​യ​മ​ത്തി​ന്‍റെ ന​ടു​വേ​ദി​യും ആ​യി​രു​ന്ന ഇ​ടം- റോ​മ​ൻ ഫോ​റം. അ​ഗ്നി​പ​ട​ർ​ന്ന​പ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്താ​നാ​വാ​തെ അ​ടി​യ​റ​വു പ​റ​യേ​ണ്ടി​വ​ന്ന ആ ​ഇ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് റോ​മാ​സാ​മ്രാ​ജ്യം കൈ​വ​രി​ച്ചി​രു​ന്ന വാ​സ്തു​ശി​ല്പ നൈ​പു​ണി അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു.

ര​ണ്ടാ​യി​രം​വ​ർ​ഷം വെ​യി​ലും മ​ഴ​യു​മേ​റ്റി​ട്ടും കാ​ലാ​തി​വ​ർ​ത്തി​യാ​യ ഒ​രു സൃ​ഷ്ടി- റോ​മ​ൻ പാ​ന്തെ​യോ​ൺ. മ​ധ്യ​ത്തി​ലെ ഓ​ക്കു​ല​സ്. ഓ​ട്ട​യ​ട​ച്ചി​ട്ടി​ല്ലാ​ത്ത ആ​കാ​ശ​ത്തി​ന്‍റെ ക​ണ്ണു​വ​ഴി സൂ​ര്യ​കി​ര​ണ​ങ്ങ​ൾ താ​ഴെ പ്രാ​ർ​ഥ​ന​യാ​യി പ​തി​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച! വി​വ​ര​ണാ​തീ​തം എ​ന്ന ചെ​റു​വാ​ക്കു​കൊ​ണ്ടു മാ​ത്ര​മേ അ​തി​നെ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ. ആ ​കൂ​റ്റ​ൻ തൂ​ണു​ക​ൾ​ക്കു താ​ഴെ നി​ൽ​ക്കു​ന്ന ഉ​റു​മ്പു​ക​ൾ​പോ​ലെ​യു​ള്ള മ​നു​ഷ്യ​രെ കാ​ണു​മ്പോ​ൾ ഓ​ർ​ത്തു​പോ​കേ​ണ്ട​തും അ​തു​ത​ന്നെ​യാ​വ​ണം- എ​ത്ര ചെ​റു​താ​ണ് മ​നു​ഷ്യ​ൻ!

പാ​ന്തെ​യോ​ൺ പി​ന്നി​ട്ട് റോ​മി​ന്‍റെ ഇ​ടു​ങ്ങി​യ തെ​രു​വു​ക​ളി​ലൂ​ടെ ഒ​രു ലെ​മ​ൺ സോ​ർ​ബ​റ്റും രു​ചി​ച്ച് എ​ത്തി​ച്ചേ​ർ​ന്ന​ത് കൗ​തു​കം പ​ക​രു​ന്ന മ​റ്റൊ​രു കാ​ഴ്ച​യി​ലേ​ക്കാ​ണ്. സ​മു​ദ്ര​ദേ​വ​ന്‍റെ ശി​ല്പ​ത്തി​നു​ചു​റ്റു​മു​ള്ള മ​നോ​ഹ​ര​മാ​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​ത്തി​ലേ​ക്ക് നാ​ണ​യ​ങ്ങ​ൾ പി​ന്നോ​ട്ട് തി​രി​ഞ്ഞെ​റി​യു​ന്ന ഒ​രാ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക്. ഫൊ​ന്താ​നാ ദി ​ത്രേ​വി. ഒ​രു നാ​ണ​യം തി​രി​ഞ്ഞു​നി​ന്ന് എ​റി​ഞ്ഞ് ഒ​രി​ക്ക​ൽ​ക്കൂ​ടി റോ​മി​ലേ​ക്കു​വ​രാ​മെ​ന്ന നി​ശ​ബ്ദ വാ​ഗ്ദാ​ന​വു​മാ​യി റോ​മി​ൽ​നി​ന്ന് വ​ത്തി​ക്കാ​നി​ലേ​ക്ക്..

മ​നു​ഷ്യ​നും ദൈ​വ​വും

ഒ​രു വി​ളി​പ്പാ​ട​ക​ലെ അ​തി​രു​ക​ളി​ല്ലാ​ത്ത ഒ​രു കൊ​ച്ചു-​വ​ലി​യ രാ​ജ്യം- വ​ത്തി​ക്കാ​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ​നി​ന്ന് ബ​സി​ലി​ക്ക​യു​ടെ വാ​തി​ലി​ലൂ​ടെ ഉ​ള്ളി​ലേ​ക്ക്. പ്രാ​ർ​ഥ​ന​യും ചു​റ്റു​മു​ള്ള മ​ഹ​ത്താ​യ ക​ലാ​സൃ​ഷ്ടി​ക​ളും ഒ​രേ​സ​മ​യം ഹൃ​ദ​യം​തൊ​ടു​ന്നു. മാ​ർ​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​റി​യി​ക്കാ​ൻ വെ​ള്ള​പ്പു​ക ഉ​യ​രു​ന്ന കു​ഴ​ൽ എ​വി​ടെ​യെ​ന്നാ​യി​രു​ന്നു എ​ന്‍റെ അ​ന്വേ​ഷ​ണം. വാ​യി​ച്ച​റി​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ ഉ​റ​വി​ട​ങ്ങ​ൾ തേ​ടി​യാ​ണ​ല്ലോ എ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ യാ​ത്ര.

വ​ത്തി​ക്കാ​ൻ മ്യൂ​സി​യ​ത്തി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ ഭി​ത്തി​ക​ളും ഉ​ത്ത​ര​ങ്ങ​ളും ക​ലാ​സൃ​ഷ്ടി​ക​ളാ​വു​ന്ന അ​പൂ​ർ​വ കാ​ഴ്ച! അ​വ​സാ​നം സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ൽ ഒ​രു​നി​മി​ഷം. ത​ല​യു​യ​ർ​ത്തി നോ​ക്കു​ന്പോ​ൾ മൈ​ക്ക​ലാ​ഞ്ച​ലോ എ​ന്ന അ​പൂ​ർ​വ പ്ര​തി​ഭ​യ്ക്കു മു​ന്നി​ൽ മു​ട്ടു​കു​ത്തി വ​ണ​ങ്ങ​ണ​മെ​ന്നു തോ​ന്നാ​ത്ത​വ​ർ ചു​രു​ക്ക​മാ​വും. "ആ​ദാ​മി​ന്‍റെ സൃ​ഷ്ടി' - മ​നു​ഷ്യ​നെ ദൈ​വം സ്പ​ർ​ശി​ക്കു​ന്ന ആ ​ഒ​രു നി​ത്യ​നി​മി​ഷം എ​ത്ര മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു!.

ജ​ല​ന​ഗ​ര​ത്തി​ൽ

ഇ​നി ഞാ​ൻ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന, എ​ന്നും കൊ​തി​പ്പി​ച്ചി​രു​ന്ന ഒ​രു ന​ഗ​ര​ത്തി​ലേ​ക്കാ​ണ്. അ​ന്‍റോ​ണി​യോ​യും ബ​സാ​നി​യോ​യും ബു​ദ്ധി​മ​തി​യാ​യ പോ​ർ​ഷ്യ​യും (ദ ​മ​ർ​ച്ച​ന്‍റ് ഓ​ഫ് വെ​നീ​സ് - ഷേ​ക്സ്പി​യ​ർ) ന​ട​ന്ന ന​ഗ​രം -ജ​ല​ന​ഗ​ര​മാ​യ വെ​നീ​സ്. കാ​ല​ച​ക്രം എ​വി​ടെ​യോ നി​ല​ച്ചു​പോ​യ ഇ​ടം​പോ​ലെ. ഗൊ​ണ്ടോ​ള​യെ​ന്ന ചെ​റു​വ​ഞ്ചി​യി​ൽ അ​ര​മ​ണി​ക്കൂ​റി​ന് ഒ​മ്പ​തി​നാ​യി​രം രൂ​പ കൊ​ടു​ത്ത് യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഏ​തോ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴു​കു​ക​യാ​ണെ​ന്നു തോ​ന്നി.

വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട ഹോ​ണ​ടി​ക​ളി​ല്ലാ​തെ, എ​ന്തി​നോ​വേ​ണ്ടി തി​ര​ക്കു​പി​ടി​ച്ചോ​ടു​ന്ന മ​നു​ഷ്യ​രി​ല്ലാ​ത്ത, എ​ല്ലാം ശാ​ന്ത​മാ​യി​രി​ക്കു​ന്ന ഒ​രി​ട​മാ​ണി​ത്. ഒ​രു​കാ​ല​ത്തും തി​രി​ച്ചു​പോ​രാ​തെ അ​വി​ടെ​ത്ത​ന്നെ ജീ​വി​ക്കാ​ൻ ആ​യി​രു​ന്നെ​ങ്കി​ലെ​ന്ന് മ​ന​സു തു​ടി​ക്കും.

ഭാ​രം കൂ​ടു​ത​ലു​ള്ള വ​സ്തു​ക്ക​ൾ വേ​ഗ​ത്തി​ൽ വീ​ഴു​മെ​ന്ന അ​രി​സ്റ്റോ​ട്ടി​ലി​ന്‍റെ വാ​ദ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ഗ​ലീ​ലി​യോ വ്യ​ത്യ​സ്ത ഭാ​ര​മു​ള്ള വ​സ്തു​ക്ക​ളു​മാ​യി ക​യ​റി​യ​തെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ലോ​കാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ പി​സാ​യി​ലെ ചെ​രി​ഞ്ഞ ഗോ​പു​ര​മാ​യി​രു​ന്നു അ​ടു​ത്ത ല​ക്ഷ്യം. പു​തി​യ​കാ​ല എ​ൻ​ജി​നി​യ​റിം​ഗ് വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ ക​ഴി​വു​കൊ​ണ്ട് കൂ​ടു​ത​ൽ ചെ​രി​യാ​തെ കാ​ത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ട ഗോ​പു​രം. കു​റ​ച്ച​ധി​കം യാ​ത്ര​യു​ണ്ട് അ​വി​ടേ​ക്ക്. എ​ങ്കി​ലും അ​മൂ​ല്യ​മാ​യ സ​മ്മാ​ന​മാ​ണ് ആ ​കാ​ഴ്ച.

മൊ​ണാ​ലി​സ എ​വി​ടെ ?

ഇ​റ്റ​ലി​യി​ലെ രു​ചി​ഭേ​ദ​ങ്ങ​ളാ​യ പി​സ​യും പാ​സ്ത​യും പ​നി​നീ​യും ജെ​ലാ​റ്റോ​യും തി​റാ​മി​സു​വും എ​ല്ലാം വി​വി​ധ നേ​ര​ങ്ങ​ളി​ൽ യ​ഥാ​വി​ധി രു​ചി​ച്ച​റി​ഞ്ഞ് പാ​രീ​സി​ലേ​ക്ക്. ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ഒ​രു ക​വ​ർ​ച്ച​ന​ട​ന്നി​ട്ട് അ​ധി​ക​നാ​ൾ ആ​വാ​ത്ത​തു​കൊ​ണ്ട് മ്യൂ​സി​യം തു​റ​ക്കാ​തി​രി​ക്കു​മോ എ​ന്നു സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യം തു​ണ​ച്ചു, തു​റ​ന്നി​ട്ടു​ണ്ട്! ഡാ​ൻ ബ്രൗ​ണി​ന്‍റെ ഡാ​വി​ഞ്ചി കോ​ഡ് വാ​യി​ച്ചി​ട്ടു​ള്ള ഭ്ര​മം ഉ​ള്ളി​ലു​ണ്ട്.

നി​ഗൂ​ഢ​മാ​യ പു​ഞ്ചി​രി​കൊ​ണ്ട് ലോ​ക​ത്തെ മു​ഴു​വ​ൻ ആ​ക​ർ​ഷി​ച്ച ഡാ​വി​ഞ്ചി​യു​ടെ സ്വ​ന്തം "മൊ​ണാ​ലി​സ' സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​യ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് മ്യൂ​സി​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​ത്. ഒ​രി​ക്ക​ൽ ക​ള​വു​പോ​യി തി​രി​ച്ചു​കി​ട്ടി​യ അ​മൂ​ല്യ​നി​ധി. വ​ൻ സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് മൊ​ണാ​ലി​സ​യു​ടെ മ്യൂ​സി​യ​ത്തി​ലെ സ്ഥാ​നം. മാ​സ​ങ്ങ​ളോ​ളം കാ​ണാ​നു​ള്ള അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ള്ള മ്യൂ​സി​യ​മാ​ണെ​ങ്കി​ലും പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യ ഗ്ലാ​സ് കൊ​ണ്ടു​ള്ള പി​ര​മി​ഡ് ക​ട​ന്നു​വ​രു​ന്ന എ​ല്ലാ​വ​രും ആ​ദ്യം ചോ​ദി​ക്കു​ന്ന​ത് മൊ​ണാ​ലി​സ എ​വി​ടെ എ​ന്നാ​ണ്!

സ്പാ​ർ​ക്കി​ളിം​ഗ് ഈ​ഫ​ൽ ട​വ​റും ട​വ​റി​ന്‍റെ സ​മ്മി​റ്റി​ൽ​നി​ന്ന് പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മാ​യ പാ​രീ​സി​ന്‍റെ കാ​ഴ്ച​യും- യാ​ത്ര​യി​ൽ മ​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​ത് ഇ​വ​യ്ക്കാ​യി​രു​ന്നു. ഫ്ര​ഞ്ച്് ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​യ നീ​ല, വെ​ള്ള, ചു​വ​പ്പ് എ​ന്നി​വ​യാ​ൽ പ്ര​കാ​ശി​ത​മാ​യി അ​താ ഈ​ഫ​ൽ ട​വ​ർ! ഓ​രോ മ​ണി​ക്കൂ​റി​ലും അ​ഞ്ചു​മി​നി​റ്റ് വീ​തം ഈ​വി​ധം മി​ന്നി​ത്തി​ള​ങ്ങു​ന്നു. പാ​രീ​സി​ന്‍റെ സൗ​ന്ദ​ര്യം​ന​ശി​പ്പി​ക്കു​ന്ന ഇ​രു​മ്പു​കൂ​മ്പാ​ര​മെ​ന്ന് ഒ​രി​ക്ക​ൽ വി​മ​ർ​ശ​ന​മേ​റ്റു​വാ​ങ്ങി​യ നി​ർ​മി​തി​യാ​ണ് ആ ​ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും അ​ഭി​മാ​ന​വു​മാ​യി നി​ൽ​ക്കു​ന്ന​ത്. 1889ൽ ​വേ​ൾ​ഡ് ഫെ​യ​റി​നു നി​ർ​മി​ച്ച് 20 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ളി​ച്ചു​ക​ള​യാ​നി​രു​ന്ന​താ​യി​രു​ന്നു ഈ ​ഗോ​പു​രം എ​ന്നു​കേ​ൾ​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നും.

അ​സാ​ധ്യം ഒ​രു ഫ്ര​ഞ്ച് വാ​ക്ക​ല്ല! 

അ​വ​സാ​ന​മാ​യി പാ​രി​സി​ൽ ഞാ​ൻ കൊ​തി​ച്ചു​കാ​ത്തി​രു​ന്ന ദി​വ​സ​മെ​ത്തി. പൃ​ഥ്വി​രാ​ജി​ന്‍റെ ശ​ബ്ദ​ത്തി​ൽ ഒ​രു ഡ​യ​ലോ​ഗ് മ​ന​സി​ൽ മ​ന്ത്രി​ക്കു​ന്നു​ണ്ട്- ക​ർ​ണ​ൻ, നെ​പ്പോ​ളി​യ​ൻ, ഭ​ഗ​ത് സിം​ഗ് ഇ​വ​ർ മൂ​ന്നു പേ​രു​മാ​ണ് എ​ന്‍റെ ഹീ​റോ​സ്! അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ചെ​റു​പ്പ​ത്തി​ലേ പ​ഠി​പ്പി​ച്ച, ലോ​കം ത​ന്‍റെ കാ​ൽ​ക്കീ​ഴി​ലാ​വു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ച, ഫ്രാ​ൻ​സി​നെ ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ത്തി​യ, വാ​ട്ട​ർ​ലൂ​വി​ൽ​മാ​ത്രം അ​ടി​പ​ത​റി​യ ഒ​രു അ​ഞ്ച​ടി​ക്കാ​ര​ൻ സ്വ​പ്നം ക​ണ്ട ആ​ർ​ക്ക് ഡി ​ട്ര​യം​ഫ് എ​ന്ന നി​ർ​മി​തി ക​ൺ​മു​ന്നി​ൽ.

ഫ്ര​ഞ്ച് സൈ​ന്യ​ത്തി​ന്‍റെ ധൈ​ര്യ​വും വി​ജ​യ​ങ്ങ​ളും അ​ന​ശ്വ​ര​സ്മൃ​തി​യാ​ക്കാ​ൻ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​തും, നെ​പ്പോ​ളി​യ​ൻ 1815ൽ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ നി​ർ​മാ​ണം​നി​ല​ച്ച് പി​ന്നീ​ട് ലൂ​യി ഫി​ലി​പ്പ് രാ​ജാ​വ് പൂ​ർ​ത്തീ​ക​രി​ച്ച​തു​മാ​യ വി​ജ​യ ക​മാ​നം. ഇ​ന്ത്യാ ഗേ​റ്റി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പ്ര​ചോ​ദ​ന​മാ​യ ആ ​കൂ​റ്റ​ൻ ക​മാ​ന​ത്തി​ന​ടു​ത്ത് നി​ൽ​ക്കു​മ്പോ​ൾ വെ​റു​മൊ​രു പ​ട​യാ​ളി​യാ​യി​വ​ന്ന് ക​ര​യും ക​ട​ലും ജ​യി​ച്ച, അ​രി​കു​ക​ള​ഞ്ഞ തൊ​പ്പി​വ​ച്ച ആ ​വെ​ള്ള​ക്കു​പ്പാ​യ​ക്കാ​ര​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​പോ​ലെ...

യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ചു വി​മാ​ന​മേ​റു​മ്പോ​ൾ ര​ണ്ടു ലോ​കാ​ത്ഭു​ത​ങ്ങ​ൾ ഒ​രു യാ​ത്ര​യി​ൽ ക​ണ്ട​തി​നേ​ക്കാ​ൾ സ​ന്തോ​ഷി​പ്പി​ച്ച​ത് വാ​യി​ച്ചു​മ​റ​ന്ന ഒ​രാ​യി​രം ക​ഥ​ക​ളും ച​രി​ത്ര​വും പ​ത്ര​വാ​ർ​ത്ത​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ആ​ശ്ച​ര്യ​ത്തോ​ടെ മ​ന​സി​ൽ തെ​ളി​ഞ്ഞ​താ​ണ്. അ​ടു​ത്ത യാ​ത്ര​വ​രെ ഒ​ഴു​കി​ന​ട​ക്കാ​ൻ ഈ ​ഊ​ർ​ജം ധാ​രാ​ളം...

SUNDAY DEEPIKA

കോ​ക്പി​റ്റി​ൽ ആ​പ​ത്തി​ന്‍റെ നി​ഴ​ൽ വീ​ഴ്ത്താം, വി​ഐ​പി സി​ൻ​ഡ്രോം

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ പൂ​നെ​യ്ക്ക​ടു​ത്ത ബാ​രാ​മ​തി​യി​ൽ പ്രൈ​വ​റ്റ് ജെ​റ്റ് വീ​ണു ത​ക​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ മ​രി​ച്ച അ​പ​ക​ടം, ഏ​റെ​യൊ​ന്നും ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത, ഒ​രു വ്യോ​മ​യാ​ന സു​ര​ക്ഷാ​പ്ര​ശ്ന​ത്തി​ലേ​ക്കു​മാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്- വി​ഐ​പി സി​ൻ​ഡ്രോം.

രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മോ​ന്ന​ത നേ​താ​ക്ക​ൾ, സേ​നാ​ധി​പ​ർ, മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ അ​തി​വി​ശി​ഷ്ട, വി​ശി​ഷ്ട യാ​ത്ര​ക്കാ​രു​ടെ സാ​ന്നി​ധ്യം, വി​മാ​നം പ​റ​ത്തു​ന്ന​വ​രു​ടെ മേ​ൽ ചെ​ലു​ത്തു​ന്ന, ബോ​ധ​പൂ​ർ​വ​വും അ​ല്ലാ​ത്ത​തു​മാ​യ സ​മ്മ​ർ​ദം അ​പ​ക​ട​ക​ര​മാ​ണെ​ന്ന്, ലോ​ക​മെ​ങ്ങും ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഒ​രു​പി​ടി അ​പ​ക​ട​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യാ​ത്രി​ക​ന്‍റെ, യാ​ത്ര​ക്കാ​രു​ടെ പ്രാ​ധാ​ന്യം ഏ​റും​തോ​റും ത​ട​സ​മോ താ​മ​സ​മോ ഇ​ല്ലാ​തെ വി​മാ​നം എ​ത്ര​യും വേ​ഗം ല​ക്ഷ്യ​സ്ഥാ​ന​ത്തി​റ​ക്ക​ണം എ​ന്ന തി​ടു​ക്കം ("get-there-itis') പൈ​ല​റ്റു​മാ​ർ​ക്കു​ണ്ടാ​കു​ന്ന​താ​യാ​ണ് വ്യോ​മ​യാ​ന മ​നഃ​ശാ​സ്ത്ര​ത്തി​ൽ ന​ട​ന്ന പ​ല പ​ഠ​ന​ങ്ങ​ളും സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. മോ​ശം കാ​ലാ​വ​സ്ഥ, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം, സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളാ​യ​ല്ല, മ​റി​ച്ച് യാ​ത്ര വൈ​കി​ക്കാ​ൻ വ​ന്നു​ക​യ​റു​ന്ന ത​ട​സ​ങ്ങ​ളാ​യി കാ​ണു​ന്ന ഈ ​മാ​ന​സി​കാ​വ​സ്ഥ​യി​ൽ, ക​ഴി​യു​ന്ന​ത്ര പ്ര​ശ്ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​നാ​ണ് പ്രേ​ര​ണ​യു​ണ്ടാ​വു​ക.

പ​ല വി​ഐ​പി വി​മാ​നാ​പ​ക​ട​ങ്ങ​ളി​ലും സം​ശ​യി​ച്ചി​ട്ടു​ള്ള​തു​പോ​ലെ, വേ​ഗം​പ​റ​ക്കാ​ൻ യാ​ത്ര​ക്കാ​ർ പൈ​ല​റ്റി​നോ​ടു നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നി​ല്ല എ​ന്ന​ർ​ഥം. പി​ന്നി​ൽ, കാ​ബി​നി​ൽ അ​വ​രു​ടെ സാ​ന്നി​ധ്യം​ത​ന്നെ അ​ത് ആ​വ​ശ്യ​വും നി​ർ​ബ​ന്ധ​വു​മാ​ക്കും.

ഇ​നി, വി​ശി​ഷ്ട വ്യ​ക്തി​യു​ടെ സെ​ക്ര​ട്ട​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ​യ​ടു​ത്തു​നി​ന്ന് ഏ​ഴു​ന്നേ​റ്റു​വ​ന്ന്, ക്യാ​പ്റ്റ​ന്‍റെ സീ​റ്റി​നു​പി​ന്നി​ൽ വെ​റു​തേ​യൊ​ന്നു നി​ൽ​ക്കു​ക​യോ മ​റ്റോ ചെ​യ്താ​ലു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദം അ​തി​ലെ​ത്ര​യോ അ​ധി​ക​മാ​യി​രി​ക്കു​ക​യും ചെ​യ്യും.

2010 ഏ​പ്രി​ൽ 10ന് ​പോ​ളി​ഷ് എ​യ​ർ ഫോ​ഴ്സ് വ​ൺ, പി​എ​ൽ​എ​ഫ് 101 എ​ന്ന ടു​പ​ലേ​വ് ടി​യു154 വി​മാ​നം റ​ഷ്യ​യി​ലെ സ്മൊ​ളെ​ൻ​സ്കി​ൽ വീ​ണു​ത​ക​ർ​ന്ന​ത് വി​ഐ​പി സി​ൻ​ഡ്രോം സൃ​ഷ്ടി​ച്ച അ​പ​ക​ട​ത്തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ​റു​ണ്ട്. റ​ഷ്യ​യി​ലെ സ്മൊ​ളെ​ൻ​സ്കി​ന​ടു​ത്ത കാ​റ്റി​നി​ൽ, പോ​ളി​ഷ് പ​ട്ടാ​ള​ക്കാ​രും പോ​ലീ​സു​കാ​രു​മാ​യി​രു​ന്ന 22,000 പേ​രെ സോ​വി​യ​റ്റ് യൂ​ണി​യ​ൻ കൂ​ട്ട​ക്കൊ​ല ചെ​യ്ത​തി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്ന ച​ട​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വാ​ഴ്സോ​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന പോ​ളി​ഷ് പ്ര​സി​ഡ​ന്‍റ് ലെ​ഹ്ക് കാ​ഹ്ച്ചി​ൻ​സ്കീ അ​ട​ക്ക​മു ള്ള​വ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ൽ.

അ​നു​സ്മ​ര​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള സ്മൊ​ളെ​ൻ​സ്ക് നോ​ർ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ വി​മാ​നം ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സാ​മാ​ന്യം ന​ല്ല മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നു. 400 മീ​റ്റ​റി​ന​പ്പു​റം ഒ​ന്നും കാ​ണാ​ൻ​ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ, റ​ൺ​വേ കാ​ണാ​ൻ താ​ഴ്ന്നി​റ​ങ്ങി​വ​ന്ന വി​മാ​നം മ​ര​ങ്ങ​ളി​ലി​ടി​ച്ച് കീ​ഴ്മേ​ൽ​മ​റി​ഞ്ഞ് നി​ല​ത്തു​വീ​ണു ത​ക​ർ​ന്നു. ഏ​ഴു വി​മാ​ന​ജോ​ലി​ക്കാ​രും 89 യാ​ത്ര​ക്കാ​രു​മാ​യി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 96 പേ​രി​ൽ ഒ​രാ​ൾ​പോ​ലും ര​ക്ഷ​പ്പെ​ട്ടി​ല്ല.

പോ​ള​ണ്ടി​ന്‍റെ സം​യു​ക്ത സേ​നാ ത​ല​വ​ന്‍റെ കോ​ക്പി​റ്റി​ലെ സാ​ന്നി​ധ്യം, ഏ​തു വി​ധേ​ന​യും മോ​ശം കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ചും ലാ​ൻ​ഡു ചെ​യ്യാ​ൻ പൈ​ല​റ്റു​മാ​രി​ൽ ചെ​ലു​ത്തി​യ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ നി​ർ​ബ​ന്ധ​മാ​ണ് അ​പ​ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​മെ​ന്നാ​യി​രു​ന്നു റ​ഷ്യ​ൻ അ​ന്വേ​ഷ​ണ​സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പോ​ള​ണ്ടി​ന്‍റെ അ​ന്വേ​ഷ​ക​ർ ഈ ​നി​ഗ​മ​നം എ​ടു​ത്തു​പ​റ​യു​ന്നി​ല്ലെ​ങ്കി​ലും, അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങു ന​ട​ക്കാ​നി​രു​ന്ന സ്ഥ​ല​ത്തി​ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള സ്മൊ​ളെ​ൻ​സ്കി​ൽ​ത​ന്നെ വി​മാ​ന​മി​റ​ക്കാ​ൻ പൈ​ല​റ്റി​നു​മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു എ​ന്നു വ്യ​ക്തം.

2002ൽ ​റു​വാ​ണ്ട​യി​ലെ കി​ഗാ​ല​ളി വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത്, റു​വാ​ണ്ട എ​യ​ർ ഫ്ളൈ​റ്റ് 205, മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ വീ​ണു​ത​ക​ർ​ന്ന​ത് ഇ​തി​നോ​ട് സ​മാ​ന​മാ​യ അ​പ​ക​ട​മാ​യി​രു​ന്നു. ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​യി​രു​ന്ന വി​മാ​നം എ​ത്ര​യും​വേ​ഗം നി​ല​ത്തി​റ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ട് അ​പ​ക​ട​മു​ണ്ടാ​ക്കി എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ഇ​റാ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ മു​തി​ർ​ന്ന ഓ​ഫീ​സ​ർ​മാ​ർ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഒ​രു സി130 ​വി​മാ​നം 1981ൽ ​ടെ​ഹ്റാ​നി​ൽ ത​ക​ർ​ന്ന​തും, 1989ൽ ​പാ​ക്കി​സ്ഥാ​ൻ നാ​വി​ക​സേ​ന​യു​ടെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഫോ​ക്ക​ർ 27 വി​മാ​നം ടാ​ൻ​ഡോ മു​ഹ​മ്മ​ദ് ഖാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് വീ​ണ​തും മ​റ്റ് ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ.

2021 ഡി​സം​ബ​റി​ൽ, ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ​യും മു​തി​ർ​ന്ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രും യാ​ത്ര​ക്കാ​രാ​യി​രു​ന്ന, ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി-17V-5 ​ഹെ​ലി​കോ​പ്റ്റ​ർ ത​മി​ഴ്നാ​ട്ടി​ലെ കൂ​നൂ​രി​ൽ വീ​ണു​ത​ക​ർ​ന്ന്, ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന 14 പേ​രും മ​രി​ച്ച അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ അ​പ​ക​ട​ക​ര​മാ​യ ഭൂ​പ്ര​ദേ​ശ​ത്തു കൂ​ടി പ​റ​ന്ന​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ​ങ്കി​ലും അ​ത്ത​ര​ത്തി​ലു​ള്ള റി​സ്ക് എ​ടു​ക്കാ​ൻ പൈ​ല​റ്റി​നെ പ്രേ​രി​പ്പി​ച്ച​ത് വി​ഐ​പി സി​ൻ​ഡ്രോ​മാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

കാ​ഴ്ച മ​റ​യ്ക്കു​ന്ന മൂ​ട​ൽ​മ​ഞ്ഞി​ൽ മ​ല​മ്പ്ര​ദേ​ശ​ത്തു​കൂ​ടി പ​റ​ന്ന​താ​ണ് 2024 മേ​യ് 19ന് ​ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്് ഇ​ബ്രാ​ഹം റ​യ്സി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ അ​ബ്ദൊ​ല്ല​ഹി​യാ​ൻ എ​ന്നി​വ​ര​ട​ക്കം എ​ട്ടു യാ​ത്ര​ക്കാ​രും ബെ​ൽ212 ഹെ​ലി​കോ​പ്ട​ർ അ​സ​ർ​ബൈ​ജാ​നി​ലെ വ​ർ​സ​ഖാ​നി​ൽ ത​ക​ർ​ന്ന് മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​തി​ലും ല​ക്ഷ്യ​സ്ഥാ​ന​ത്തി​നു വ​ള​രെ അ​ടു​ത്തു​വ​ച്ച്, മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ വി​വി​ഐ​പി​ക​ളു​മാ​യു​ള്ള പ​റ​ക്ക​ൽ എ​ന്ന അ​പ​ക​ട​സൂ​ച​ന​ക​ളെ​ല്ലാം ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു.

യാ​ത്ര​ക്കാ​രാ​യ അ​തി​വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യം ചെ​ലു​ത്താ​നി​ട​യു​ള്ള അ​പ​ക​ട​ര​മാ​യ സ​മ്മ​ർ​ദ​ത്തി​ൽ​നി​ന്ന് പൈ​ല​റ്റു​മാ​രെ​യും വി​മാ​ന​ത്തെ​ത്ത​ന്നെ​യും ര​ക്ഷി​ക്കാ​ൻ ഏ​റെ മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ബി​നും കോ​ക്പി​റ്റു​മാ​യി എ​ല്ലാ അ​ർ​ഥ​ത്തി​ലും വേ​ർ​തി​രി​ക്കു​ക​യാ​ണ് ഒ​ന്നാ​മ​ത്തേ​ത്. യാ​ത്ര​ക്കാ​രാ​യ വി​ഐ​പി​ക​ളോ​ട​ല്ല വി​മാ​നം പ​റ​ത്തു​ന്ന​തി​ന്‍റെ എ​സ്ഒ​പി (സ്റ്റാ​ൻ​ഡേ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജി​യ​ർ) അ​തേ​പ​ടി പാ​ലി​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് പൈ​ല​റ്റു​മാ​ർ​ക്ക് ബാ​ധ്യ​ത​യു​ള്ള​ത് എ​ന്ന ബോ​ധ്യം ഉ​റ​പ്പി​ക്കു​ക പ്ര​ധാ​നം.

മോ​ശം കാ​ലാ​വ​സ്ഥ‌​പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​മാ​നം യാ​ത്ര​പു​റ​പ്പെ​ട​ണോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല പൈ​ല​റ്റു​മാ​രി​ൽ​നി​ന്നു മാ​റ്റി നി​ഷ്പ​ക്ഷ​രാ​യ, വി​ഐ​പി​ക​ളെ പേ​ടി​ക്കേ​ണ്ട​തി​ല്ലാ​ത്ത മൂ​ന്നാം​ക​ക്ഷി​ക​ൾ​ക്കു ന​ൽ​കു​ക​യെ​ന്ന​ത് അ​ടു​ത്ത​ത്. പ​റ​ക്ക​ലി​നി​ടെ വി​മാ​ന സു​ര​ക്ഷ​യ്ക്കാ​യി പൈ​ല​റ്റ് എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നും അ​ധി​കൃ​ത​രു​ടെ പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ടാ​വും എ​ന്ന ഉ​റ​പ്പു​ന​ൽ​കു​ക എ​ന്ന​ത് മൂ​ന്നാ​മ​ത്തെ കാ​ര്യം.

പൈ​ല​റ്റു​മാ​ർ ത​മ്മി​ൽ കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യം, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ പ​ങ്കി​ട​ൽ, അ​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്യാ​പ്റ്റ​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യെ മ​റി​ക​ട​ക്കാ​നു​ള്ള കോ​പൈ​ല​റ്റി​ന്‍റെ സ്വാ​ത​ന്ത്ര്യം- ഇ​വ​യെ​ല്ലാം വി​ഐ​പി​ക​ളു​ടെ ഇ​ഷ്ടം സു​ര​ക്ഷ​യ്ക്കു​പ​രി​യാ​യി കാ​ണു​ന്ന​തി​ന് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടും.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ, അ​ധ്യാ​യം- 19

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

മാ​ക്സി​മി​ന്‍റെ വി​ളി​കേ​ട്ട് ഫ്രി​ത്ത് ഓ​ടി​യെ​ത്തി. കാ​ര്യ​മ​റി​യാ​തെ ഞാ​ൻ അ​ന്പ​ര​ന്നു​നി​ന്നു. മി​സി​സ് ഡാ​ൻ​വേ​ഴ്സ് അ​വി​ടെ​നി​ന്നു നീ​ങ്ങി. ഫ്രി​ത്തി​നോ​ടു പ​റ​യു​ന്ന​തു​കേ​ട്ടു: ""ക​പ്പ​ൽ ദി​ശ​തെ​റ്റി തീ​ര​ത്തേ​ക്കു ക​യ​റി​യി​രി​ക്കു​ന്നു. ഞാ​ൻ ന​മ്മു​ടെ ഭാ​ഗ​ത്തെ മു​ന​ന്പി​ൽ നി​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. കെ​രി​ത്ത് തു​റ​മു​ഖ​മാ​ണെ​ന്നു ക​രു​തി​യാ​വും ക​പ്പ​ൽ മാ​ൻ​ഡെ​ർ​ലി​യു​ടെ ക​ട​ൽ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ന​മ്മു​ടെ ഭാ​ഗ​ത്തെ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ഇ​പ്പോ​ഴ​ത് ഇ​ടി​ച്ചു​ക​യ​റി നി​ൽ​ക്കു​ന്ന​ത്. ക​ട​ലി​ന​ടി​യി​ലെ പാ​റ​ക്കൂ​ട്ട​ത്തി​ൽ ശ​ക്തി​യാ​യി ഇ​ടി​ച്ചു​കാ​ണും. ഈ ​നി​ല​യി​ൽ ക​പ്പ​ലി​നെ പെ​ട്ടെ​ന്നു നീ​ക്കാ​നാ​വി​ല്ല.''

ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ ഒ​റ്റ ശ്വാ​സ​ത്തി​ലാ​ണ് മാ​ക്സിം പ​റ​ഞ്ഞു​തീ​ർ​ത്ത​ത്.
""ഇ​പ്പോ​ൾ എ​ന്താ​ണു ചെ​യ്യേ​ണ്ട​ത് സാ​ർ?''
""ക​പ്പ​ലി​ന്‍റെ ആ​ളു​ക​ൾ ഇ​വി​ടെ വ​രി​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​നോ കു​ടി​ക്കാ​നോ കൊ​ടു​ക്ക​ണം. ആ ​മ​ര്യാ​ദ ന​മ്മ​ൾ കാ​ണി​ക്ക​ണം. അ​വ​ർ എ​ത്ര​പേ​രു​ണ്ടെ​ങ്കി​ലും സാ​ര​മി​ല്ല. അ​തി​നു​വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യൂ. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടും പ​റ​യൂ. വേ​റെ എ​ന്തെ​ങ്കി​ലും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഓ​ഫീ​സി​ലേ​ക്കു വി​ളി​ച്ചേ​ക്ക്. ഉ​ണ്ടാ​യ സം​ഭ​വം ഫ്രാ​ങ്കി​നോ​ടു പ​റ​ഞ്ഞോ​ളൂ.''
""ശ​രി സാ​ർ.''

""ഞാ​ൻ ഇ​പ്പോ​ൾ​ത​ന്നെ അ​ങ്ങോ​ട്ടു തി​രി​ച്ചു​പോ​വു​ക​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ന​മ്മു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും ചെ​യ്തു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത്ര​യും ഉ​പ​കാ​ര​മാ​വു​മ​ല്ലോ.''
ഇ​ത്ര​യും പ​റ​ഞ്ഞ് മാ​ക്സിം തി​ടു​ക്ക​ത്തി​ൽ മ​ട​ങ്ങി​പ്പോ​യി. എ​ന്നെ​യൊ​ന്നു കാ​ണാ​നോ എ​നി​ക്കൊ​ന്നു മി​ണ്ടാ​നോ ഇ​ട​യു​ണ്ടാ​യി​ല്ല. ഞാ​ൻ ഗോ​വ​ണി​യി​റ​ങ്ങി താ​ഴെ വ​ന്നു. ഡൈ​നിം​ഗ് റൂ​മി​ലേ​ക്കു പോ​കു​ന്ന ഫ്രി​ത്ത് എ​ന്നെ​ക്ക​ണ്ട് അ​രി​കി​ലേ​ക്കു വ​ന്നു.

""സാ​ർ ഒ​രു പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റു​മെ​ടു​ത്ത് ഇ​പ്പോ​ൾ​ത്ത​ന്നെ ബീ​ച്ചി​ലേ​ക്കു തി​രി​ച്ചു​പോ​യി. അ​വി​ടെ ഒ​രു ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​വ​ത്രേ. അ​തു കാ​ണാ​ൻ ഒ​രു​പാ​ടാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന്.''
അ​വി​ടേ​ക്കു പോ​കാ​ൻ, അ​തൊ​ന്നു കാ​ണാ​ൻ എ​ന്‍റെ മ​ന​സു വെ​ന്പി. ഇ​തി​ന​കം മ​ഞ്ഞെ​ല്ലാം നീ​ങ്ങി. ആ​കാ​ശം തെ​ളി​ഞ്ഞു. ഒ​ളി​ച്ചു​നി​ന്ന സൂ​ര്യ​ൻ തീ​ക്ഷ്ണ​ത​യോ​ടെ പു​റ​ത്തു​വ​ന്നു. കൂ​ടു​ത​ലൊ​ന്നും ചി​ന്തി​ച്ചി​ല്ല. ഞാ​ൻ ലോ​ണി​ലൂ​ടെ, വൃ​ക്ഷ​ങ്ങ​ളു​ടെ ത​ണ​ലി​ലൂ​ടെ വേ​ഗം​ന​ട​ന്ന് കു​ന്നി​റ​ങ്ങി ബീ​ച്ചി​ലേ​ക്കു നീ​ങ്ങി.

ഒ​രു​പാ​ട​ക​ലെ ക​പ്പ​ലും കി​ഴു​ക്കാം​തൂ​ക്കാ​യ പൊ​ക്ക​മേ​റി​യ പാ​റ​യും ക​ണ്ടു. അ​തു​കാ​ണാ​ൻ ഒ​രു ജ​ന​ക്കൂ​ട്ടം​ത​ന്നെ അ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ട്. കു​റേ നീ​ങ്ങി​മാ​റി ഞാ​നും നി​ന്നു. മോ​ട്ടോ​ർ ബോ​ട്ടു​ക​ളും ലൈ​ഫ് ബോ​ട്ടു​ക​ളും തു​ഴ​വ​ള്ള​ങ്ങ​ളും വേ​ണ്ട​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ധി​കാ​ര​പ്പെ​ട്ട ഒ​രാ​ൾ മെ​ഗാ​ഫോ​ണി​ലൂ​ടെ എ​ന്തൊ​ക്കെ​യോ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ട്. ക​പ്പ​ൽ അ​ധി​കാ​രി​ക​ളും ക്യാ​പ്റ്റ​നും നാ​വി​ക​രും മ​റ്റു ജോ​ലി​ക്കാ​രും തി​ര​ക്കി​ട്ട് പ​ല​തും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

കൂ​ട്ട​ത്തി​ൽ ഞാ​ൻ നി​ൽ​ക്കു​ന്ന​തു​ക​ണ്ട് ഫ്രാ​ങ്ക് അ​ക​ലെ​നി​ന്ന് എ​ന്‍റെ​നേ​രേ കൈ​വീ​ശി. എ​ന്നെ മ​ന​സി​ലാ​ക്കി​യ ഒ​രു കോ​സ്റ്റ് ഗാ​ർ​ഡി​നോ​ട് ""മാ​ക്സി​മി​നെ ക​ണ്ടോ'' എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. ""അ​ദ്ദേ​ഹം ഒ​രു നാ​വി​ക​ന്‍റെ കൂ​ടെ എ​ന്തോ കാ​ര്യ​ത്തി​നു പോ​കു​ന്ന​തു​ക​ണ്ടു'' എ​ന്നു മ​റു​പ​ടി.
""ഇ​നി എ​ന്തു​ചെ​യ്യാ​ൻ പോ​കു​ന്നു?'' ഞാ​ൻ ചോ​ദി​ച്ചു.

""ക​പ്പ​ലി​നെ ഉ​യ​ർ​ത്താ​ൻ നോ​ക്കി​യി​ട്ട് ശ്ര​മം വി​ജ​യി​ച്ചി​ല്ല. എ​ത്ര അ​ത്യ​ധ്വാ​നം ചെ​യ്താ​ലും പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ല. കെ​രി​ത്തി​ൽ​നി​ന്നു ഹാ​ർ​ബ​ർ മാ​സ്റ്റ​ർ എ​ത്തി​യി​ട്ടു​ണ്ട്. ഒ​രു മു​ങ്ങ​ൽ വി​ദ​ഗ്ധ​നെ​വി​ട്ട് ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് നീ​ക്കം.''
ഞ​ങ്ങ​ൾ സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്പോ​ൾ ഫ്രാ​ങ്ക് എ​ത്തി.

""ശ്ര​മ​മൊ​ന്നും വി​ജ​യി​ച്ചി​ട്ടി​ല്ല അ​ല്ലേ?''
""സ​മ​യ​മെ​ടു​ക്കും. എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​നാ​ണ് അ​ടു​ത്ത ശ്ര​മം.''
""സ​മ​യം ഒ​ന്ന​ര​യാ​യി. വ​രൂ മാ​ഡം, ന​മു​ക്ക് ഒ​രു​മി​ച്ചു ല​ഞ്ചു ക​ഴി​ക്കാം.''
""ഞാ​ൻ അ​ല്പം​കൂ​ടി ക​ഴി​ഞ്ഞു വ​രാം.''
""ഇ​വി​ടെ എ​ത്ര നി​ന്നാ​ലും കാ​ര്യ​മി​ല്ല.''

""ഫ്രാ​ങ്ക് പൊ​യ്ക്കോ​ളൂ. ഞാ​ൻ ല​ഞ്ച് പി​ന്നീ​ടു ക​ഴി​ച്ചോ​ളാം.''
ഫ്രാ​ങ്ക് പോ​യി. ഞാ​ൻ ക​പ്പ​ലി​ന്‍റെ ഭാ​ഗ​ത്തേ​ക്കു​ത​ന്നെ കു​റേ​നേ​രം നോ​ക്കി​നി​ന്നു. ക​പ്പ​ൽ​ജോ​ലി​ക്കാ​രു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൗ​തു​ക​ത്തോ​ടെ ശ്ര​ദ്ധി​ച്ചു. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ കോ​സ്റ്റ് ഗാ​ർ​ഡ് മ​റ്റെ​ന്തോ കാ​ര്യ​ത്തി​നാ​യി പോ​യി.

ഞാ​ൻ വാ​ച്ചു നോ​ക്കി. സ​മ​യം മൂ​ന്നാ​യി​രി​ക്കു​ന്നു. തി​രി​ച്ചു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വൃ​ക്ഷ​ങ്ങ​ൾ ത​ണ​ൽ​പാ​കി​യ വ​ഴി​യി​ലൂ​ടെ ന​ട​ന്ന് റോ​സ് ഗാ​ർ​ഡ​ൻ വ​ഴി, മു​റ്റ​ത്തെ ലോ​ണ്‍ ക​ട​ന്ന്, വീ​ടി​നെ നോ​ക്കി. എ​ന്തു​കൊ​ണ്ടോ മു​ന്പു തോ​ന്നി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ഴ​കും ശാ​ന്തി​യും സ്വ​ച്ഛ​ത​യും വീ​ടി​നു​ണ്ടെ​ന്നു തോ​ന്നി. ക​ഴി​യും​വി​ധം എ​ല്ലാ​വ​ർ​ക്കും അ​ഭ​യ​വും ആ​ശ്ര​യ​വും ന​ൽ​കു​ന്ന, ഉ​ദാ​ര​മാ​യി ഏ​വ​രേ​യും സ​ൽ​ക്ക​രി​ക്കു​ന്ന അ​നു​ഗൃ​ഹീ​ത​മാ​യ ഇ​ടം. മു​ന്പു തോ​ന്നി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ത്മാ​ഭി​മാ​നം ഈ ​ഭ​വ​ന​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ എ​നി​ക്കു തോ​ന്നു​ന്നു. ഇ​ത് എ​ന്‍റെ വീ​ടാ​ണ്. മാ​ൻ​ഡെ​ർ​ലി എ​ന്‍റെ​യാ​ണ്, ഞാ​ൻ ഇ​വി​ടെ ക​ഴി​യു​ന്നു.

ഹാ​ളി​ൽ​ക്കൂ​ടി ക​ട​ന്ന് ഞാ​ൻ ഡൈ​നിം​ഗ് റൂ​മി​ലേ​ക്കു പോ​യി. റോ​ബ​ർ​ട്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.
""റോ​ബ​ർ​ട്ട്! മാ​ക്സിം ഇ​വി​ടെ എ​ത്തി​യോ?''
""ര​ണ്ടു മ​ണി​യാ​യ​പ്പോ​ൾ സാ​റു​വ​ന്ന് ല​ഞ്ച് ക​ഴി​ച്ച് വേ​ഗം തി​രി​ച്ചു​പോ​യി. മാ​ഡം എ​വി​ടെ​യാ​ണെ​ന്നു ചോ​ദി​ച്ചു. ഞാ​ൻ ല​ഞ്ച് വി​ള​ന്പ​ട്ടെ?''

""വേ​ണ്ട. ചാ​യ​യും ബ്ര​ഡും ബ​ട്ട​റും മ​തി.''
ഞാ​ൻ ലൈ​ബ്ര​റി​യി​ലേ​ക്കു പോ​യി. ചു​മ്മാ പ​ത്ര​മെ​ടു​ത്ത് അ​തി​ൽ ക​ണ്ണോ​ടി​ച്ച് ഇ​രു​ന്നു. അ​പ്പോ​ഴേ​ക്കും റോ​ബ​ർ​ട്ട് ചാ​യ​കൊ​ണ്ടു​വ​ന്ന് തി​രി​ച്ചു​പോ​യി. അ​ത് ക​ഴി​ച്ചു പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും റോ​ബ​ർ​ട്ട് വീ​ണ്ടും വ​ന്നു.

""സാ​റ് ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല.''
""അ​തെ. എ​ന്താ മാ​ക്സി​മി​നെ ആ​രെ​ങ്കി​ലും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടോ?''
""ഉ​വ്വ് മാ​ഡം. കെ​രി​ത്തി​ലെ ഹാ​ർ​ബ​ർ മാ​സ്റ്റ​ർ ക്യാ​പ്റ്റ​ൻ ഡെ​റി​ൽ ഫോ​ണി​ൽ വി​ളി​ക്കു​ന്നു. അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു ഇ​വി​ടെ വ​ന്നാ​ൽ മാ​ക്സിം സാ​റി​നെ ഒ​റ്റ​യ്ക്കു ക​ണ്ടു സം​സാ​രി​ക്കാ​ൻ പ​റ്റു​മോ​യെ​ന്ന്.''
""മാ​ക്സിം ഇ​വി​ടെ​യി​ല്ല. അ​ഞ്ചു മ​ണി​ക്കു ശേ​ഷം വി​ളി​ക്കാ​ൻ പ​റ​യൂ.''

അ​പ്ര​കാ​രം റോ​ബ​ർ​ട്ട് പോ​യി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം തി​രി​ച്ചു​വ​ന്നി​ട്ടു പ​റ​ഞ്ഞു:
""അ​ദ്ദേ​ഹം പ​റ​യു​ന്നു, മാ​ഡ​ത്തി​നു സൗ​ക​ര്യ​മാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​ങ്ങോ​ട്ടു​വ​ന്നു സം​സാ​രി​ക്കാ​മെ​ന്ന്. വ​ള​രെ അ​ർ​ജ​ന്‍റ് കാ​ര്യ​മാ​ണ​ത്രേ. ഫ്രാ​ങ്ക് സാ​റി​നെ വി​ളി​ച്ചി​ട്ടു കി​ട്ടി​യി​ല്ലെ​ന്ന് ക്യാ​പ്റ്റ​ൻ പ​റ​യു​ന്നു.''
""ശ​രി. അ​ർ​ജ​ന്‍റാ​ണെ​ങ്കി​ൽ വ​രാ​ൻ പ​റ​യൂ!''

റോ​ബ​ർ​ട്ട് പോ​യി. ക്യാ​പ്റ്റ​ൻ വ​രു​ന്പോ​ൾ ഞാ​നെ​ന്താ​ണ് പ​റ​യേ​ണ്ട​ത്? വ​രു​ന്ന​ത് ക​ര​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യ ക​പ്പ​ലി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണ്. ഇ​തി​ൽ മാ​ക്സി​മി​നെ കാ​ണേ​ണ്ട കാ​ര്യ​മെ​ന്താ​ണ്? ഇ​ടി​ച്ചു​ക​യ​റി​യ​ത് മാ​ൻ​ഡെ​ർ​ലി​യു​ടെ അ​തി​ർ​ത്തി​യാ​യ ഉ​ൾ​ക്ക​ട​ലി​ലേ​ക്കാ​ണ്. അ​വി​ടെ പാ​റ പൊ​ട്ടി​ക്കാ​നോ മ​റ്റോ മാ​ക്സി​മി​ന്‍റെ അ​നു​വാ​ദം വേ​ണം. ക്യാ​പ്റ്റ​ൻ ഈ ​വ​ക സം​ഗ​തി​ക​ൾ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടെ​ന്താ കാ​ര്യം?

കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ക്യാ​പ്റ്റ​ൻ ഡെ​റി​ൽ ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ കാ​റി​ൽ എ​ത്തി. ഹ​സ്ത​ദാ​നം ന​ൽ​കി ഞാ​ന​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചി​രു​ത്തി. ഞാ​ൻ പ​റ​ഞ്ഞു:

""ക​പ്പ​ലി​ന്‍റെ ഈ ​അ​പ​ക​ടം വ​ല്ലാ​ത്ത ഒ​രു പ്ര​ശ്ന​മാ​യി അ​ല്ലേ? അ​ത് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം എ​ന്താ​യി?''
ക്യാ​പ്റ്റ​ൻ ഡെ​റി​ൽ കൈ​കൊ​ണ്ട് ഒ​രു വ​ട്ടം​വ​ര​ച്ചു. ""ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് വ​ലി​യൊ​രു ദ്വാ​ര​വും ഒ​രു പൊ​ട്ട​ലു​മു​ണ്ട്. അ​തി​നെ കേ​ടു​തീ​ർ​ത്ത് തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​ല്ല. അ​ത് അ​തി​ന്‍റെ ക​ന്പ​നി​യു​ട​മ നോ​ക്ക​ട്ടെ. മാ​ഡം, ഞാ​നി​വി​ടെ വ​രാ​ൻ ഇ​ട​യാ​ക്കി​യ​ത് ക​പ്പ​ലാ​ണെ​ങ്കി​ലും, ഞാ​നി​പ്പോ​ൾ വ​ന്ന​ത് ക​പ്പ​ലി​ന്‍റെ കാ​ര്യം പ​റ​യാ​ന​ല്ല. സു​പ്ര​ധാ​ന​മാ​യ ഒ​രു ന്യൂ​സ് മി​സ്റ്റ​ർ മാ​ക്സി​മി​നെ അ​റി​യി​ക്കാ​നു​ണ്ട്. അ​ത് എ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​യും എ​ന്ന വി​ഷ​മ​സ​ന്ധി​യി​ലാ​ണ് ഞാ​ൻ.''

""ഉ​ത്ക​ണ്ഠ​യോ​ടെ ഞാ​ൻ ചോ​ദി​ച്ചു: എ​ന്തു ന്യൂ​സാ​ണ് ക്യാ​പ്റ്റ​ൻ ഡെ​റി​ൽ?!''
""അ​ത്ര സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ല എ​നി​ക്കു പ​റ​യാ​നു​ള്ള​ത്. നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വി​നും വി​ഷ​മ​വും വേ​ദ​ന​യു​മു​ണ്ടാ​ക്കു​ന്ന ഒ​രു സം​ഗ​തി​യാ​ണ്. കെ​രി​ത്തി​ലെ ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും മി​സ്റ്റ​ർ മാ​ക്സി​മി​നെ​യും കു​ടും​ബ​ത്തേ​യും അ​റി​യാം. ഒ​ട്ടേ​റെ ന​ല്ല​കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു ചെ​യ്യു​ന്ന വി​ശാ​ല​ഹൃ​ദ​യ​നും ഉ​ദാ​ര​മ​ന​സ്ക​നു​മാ​ണ് അ​ദ്ദേ​ഹം. അ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മാ​ഡ​ത്തി​നും അ​ദ്ദേ​ഹ​ത്തി​നും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ഒ​രു സ​ത്യം മ​റ​ച്ചു​വ​യ്ക്കാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തെ​ങ്ങ​നെ മാ​ഡ​ത്തി​നോ​ടു പ​റ​യ​ണ​മെ​ന്ന​റി​യി​ല്ല.''

മു​റി​യി​ൽ ഞ​ങ്ങ​ൾ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ലും അ​ല്പം സ്വ​രം താ​ഴ്ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗം പ​രി​ശോ​ധി​ക്കാ​നാ​യി മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ പോ​യി. അ​വി​ടെ ചെ​ന്ന​പ്പോ​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ അ​യാ​ൾ ക​ണ്ട​ത് ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ ത​ക​ർ​ച്ച മാ​ത്ര​മ​ല്ല. വേ​റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തു നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ക​പ്പ​ലി​ന്‍റെ മ​റ്റൊ​രു പ​ള്ള​വ​ശ​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​വി​ടെ ഒ​രു സ​ഞ്ചാ​ര​ബോ​ട്ട്- യാ​തൊ​രു കേ​ടു​പാ​ടു​ക​ളു​മി​ല്ലാ​ത്ത ബോ​ട്ട്- ക​ണ്ടെ​ത്തി. മു​ങ്ങി​യ ആ​ൾ ഈ ​നാ​ട്ടു​കാ​ര​നാ​യ​തു​കൊ​ണ്ട് അ​യാ​ൾ ബോ​ട്ട് വേ​ഗം തി​രി​ച്ച​റി​ഞ്ഞു. അ​തു മി​സി​സ് മാ​ക്സി​മി​ന്‍റെ ബോ​ട്ടാ​യി​രു​ന്നു.''

""കേ​ൾ​ക്കു​ന്പോ​ൾ വ​ല്ലാ​ത്ത പ്ര​യാ​സം തോ​ന്നു​ന്നു​ണ്ട്. ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​ണി​ത്. ഇ​തു മാ​ക്സി​മി​നോ​ടു പ​റ​യ​ണോ? ആ ​ബോ​ട്ട് അ​വി​ടെ അ​ങ്ങ​നെ കി​ട​ന്നോ​ട്ടെ. ആ​ർ​ക്കും ഒ​രു ഉ​പ​ദ്ര​വ​വു​മി​ല്ല​ല്ലോ?''
""അ​തേ. സാ​ധാ​ര​ണ​നി​ല​യി​ൽ അ​തു മ​തി. കു​ത്തി​പ്പൊ​ക്കി പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ ഈ ​ഭൂ​മി​യി​ൽ ഇ​ത​റി​യാ​വു​ന്ന​തു ഞാ​ൻ മാ​ത്ര​മേ​യു​ള്ളൂ. എ​നി​ക്ക് ഏ​റെ മ​തി​പ്പു​ള്ള മി​സ്റ്റ​ർ മാ​ക്സി​മി​നെ സ​ഹാ​യി​ക്കാ​ൻ എ​നി​ക്കു സ​ന്തോ​ഷ​വു​മാ​ണ്. പ​ക്ഷേ അ​വി​ടം​കൊ​ണ്ടും കാ​ര്യം അ​വ​സാ​നി​ക്കു​ന്നി​ല്ല.''

""എ​ന്താ? എ​ന്താ കാ​ര്യം?''
""എ​ന്‍റെ ആ​ൾ ആ ​ബോ​ട്ടി​നു​ചു​റ്റും ന​ട​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ൾ വേ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സം​ഗ​തി ക​ണ്ടു​പി​ടി​ച്ചു. ബോ​ട്ടി​ന്‍റെ കാ​ബി​ൻ ഡോ​ർ മു​റു​ക്കി​യ​ട​ച്ചി​രി​ക്കു​ന്നു. ഉ​ള്ളി​ലെ​ന്താ​ണെ​ന്ന​റി​യാ​ൻ അ​യാ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്ന് ഒ​രു പാ​റ​ക്ക​ഷ​ണ​മെ​ടു​ത്ത് അ​തു​കൊ​ണ്ട് ഒ​രു​വ​ശം ത​ട്ടി​പ്പൊ​ട്ടി​ച്ചു. എ​ന്നി​ട്ട് കാ​ബി​ന്‍റെ ഉ​ള്ളി​ലേ​ക്കു നോ​ക്കി. അ​തു നി​റ​യെ വെ​ള്ളം. ബോ​ട്ടി​ന​ടി​യി​ലെ ദ്വാ​ര​ത്തി​ലൂ​ടെ ക​യ​റി​യ​താ​ണ്. ബോ​ട്ടി​നു വേ​റെ കേ​ടൊ​ന്നു​മി​ല്ല.

പി​ന്നെ അ​യാ​ൾ ക​ണ്ട​ത് ഉ​ൾ​ക്കി​ടി​ല​മു​ണ്ടാ​ക്കി​യ ഒ​രു കാ​ഴ്ച​യാ​ണ്.''
ക്യാ​പ്റ്റ​ൻ ഒ​ന്നു നി​ർ​ത്തി. മ​റ്റാ​രും ഇ​തു കേ​ൾ​ക്കു​ന്നി​ല്ല​ല്ലോ​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം പ​റ​ഞ്ഞു: ""കാ​ബി​ൻ ഫ്ളോ​റി​ൽ ഒ​രു ബോ​ഡി കി​ട​ക്കു​ന്നു. അ​തി​ൻ​മേ​ൽ മാം​സ​മൊ​ന്നു​മി​ല്ല. എ​ല്ലാം അ​ലി​ഞ്ഞു പോ​യി​രി​ക്കു​ന്നു. മ​നു​ഷ്യ​ശ​രീ​ര​മാ​ണെ​ന്നു വ്യ​ക്തം. ത​ല​യോ​ടും വി​ര​ലു​ക​ളും ക​ണ്ടു. തെ​ര​ച്ചി​ൽ നി​ർ​ത്തി ആ ​മ​നു​ഷ്യ​ൻ ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം നേ​രേ വ​ന്ന് എ​നി​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തു...''
ഇ​തെ​ല്ലാം കേ​ട്ട് അ​ന്ധാ​ളി​ച്ചും ഭ​യ​ന്നും ഞാ​നി​രു​ന്നു.

""മി​സ്റ്റ​ർ മാ​ക്സി​മി​നെ നേ​രി​ട്ടു കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ കാ​ര്യം ഇ​പ്പോ​ൾ മാ​ഡ​ത്തി​നു മ​ന​സി​ലാ​യി​ല്ലേ?''
""റെ​ബേ​ക്ക ബോ​ട്ടു​സ​വാ​രി ഒ​റ്റ​യ്ക്കു ന​ട​ത്തി​യെ​ന്നാ​ണ് ഞാ​ൻ കേ​ട്ടി​ട്ടു​ള്ള​ത്. താ​ങ്ക​ൾ പ​റ​ഞ്ഞ​തി​ൽ​നി​ന്ന് മ​ന​സി​ലാ​വു​ന്ന​ത് അ​ന്ന് അ​വ​ളോ​ടൊ​പ്പം വേ​റെ ആ​രോ യാ​ത്ര​ചെ​യ്തി​ട്ടു​ണ്ട്. അ​ത് ആ​രാ​യി​രി​ക്കും? എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ട് ഒ​രാ​ൾ​മാ​ത്രം കാ​ബി​നി​ൽ? അ​വ​ളെ ക​ണ്ടെ​ടു​ത്ത​ത് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ഴി​ക​ക​ൾ അ​ക​ലെ​നി​ന്ന്. എ​ല്ലാം ദു​രൂ​ഹ​മാ​യി​രി​ക്കു​ന്നു.''

""എ​ന്താ​യാ​ലും ക​ണ്ടെ​ത്തി​യ ബോ​ഡി​യു​ടെ അം​ശ​ങ്ങ​ൾ അ​വി​ടെ​യു​ണ്ട്. അ​ത് ഞ​ങ്ങ​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ പ​റ്റി​ല്ല. അ​തെ​ന്‍റെ ഡ്യൂ​ട്ടി​യാ​ണ്. പ​ത്ര​വാ​ർ​ത്ത വ​രും. കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​കും. എ​ന്തു​ചെ​യ്യാം. എ​നി​ക്കു വ​ല്ലാ​ത്ത ഖേ​ദ​മു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞ് ശാ​ന്ത​മാ​യും സ​മാ​ധാ​ന​മാ​യും സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ച്ച മാ​ഡ​ത്തി​നും മി​സ്റ്റ​ർ മാ​ക്സി​മി​നും ഇ​ങ്ങ​നെ​യൊ​രു പ്ര​തി​സ​ന്ധി...''

ഈ ​സ​മ​യ​ത്ത് വാ​തി​ലി​ൽ ആ​രോ മു​ട്ടി. തു​റ​ന്ന​പ്പോ​ൾ ക​ട​ന്നു​വ​ന്ന​ത് മാ​ക്സിം. ക്യാ​പ്റ്റ​ൻ ഡെ​റി​ലി​നെ ക​ണ്ട് വ​ല്ലാ​തെ ആ​ശ്ച​ര്യ​പ്പെ​ട്ടു.
""ഹ​ലോ, ക്യാ​പ്റ്റ​ൻ ഡെ​റി​ൽ! അ​വ​ർ പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്തു.''
""അ​വി​ടെ എ​ന്താ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്? താ​ങ്ക​ൾ ഇ​വി​ടെ വ​രാ​ൻ എ​ന്താ​ണ് പ്ര​ത്യേ​കി​ച്ച്?''

എ​നി​ക്ക​വി​ടെ നി​ൽ​ക്കാ​ൻ തോ​ന്നി​യി​ല്ല. മാ​ക്സി​മി​ന്‍റെ മു​ഖ​ത്തു​നോ​ക്കാ​തെ ഒ​രു ഭീ​രു​വി​നെ​പ്പോ​ലെ ഞാ​ൻ മു​റി​യി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ന്നു. ഹാ​ളി​ലേ​ക്കു പോ​യി വാ​തി​ലി​ൽ ചാ​രി​നി​ന്നു. അ​ല്പം ക​ഴി​ഞ്ഞു ടെ​റ​സി​ൽ പോ​യി ഇ​രു​ന്നു.

വി​വി​ധ ചി​ന്ത​ക​ള്‍ മ​ന​സി​ല്‍ കു​ത്തി​മ​റി​യു​ന്നു. ആ​ശ​ങ്ക, അ​ധൈ​ര്യം, ഭ​യം, ല​ജ്ജാ​ശീ​ലം, പ്ര​ത്യാ​ശ​യി​ല്ലാ​യ്മ, അ​പ​ക​ര്‍​ഷ​ബോ​ധം, ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ ഒ​ട്ടേ​റെ കു​റ​വു​ക​ള്‍ എ​ന്നി​ല്‍ ല​യി​ച്ചു​കി​ട​പ്പു​ണ്ട്. അ​വ​യെ കീ​ഴ​ട​ക്കി പു​റ​ന്ത​ള്ള​ണം. ഇ​തി​ല്‍ ഞാ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ എ​ന്നും ഞാ​ന്‍ പ​രാ​ജ​യ​പ്പെ​ടും. ഇ​നി ഒ​ര​വ​സ​ര​മി​ല്ല. ആ​ത്മ​ധൈ​ര്യ​ത്തി​നും അ​നു​ഗ്ര​ഹ​ങ്ങ​ള്‍​ക്കു​മാ​യി ദൈ​വ​ത്തോ​ട് മ​നം​നൊ​ന്തു പ്രാ​ര്‍​ഥി​ച്ചു.

പ​ച്ച​വി​രി​ച്ച ലോ​ണും സു​ഗ​ന്ധം പൊ​ഴി​ച്ചു​നി​ല്‍​ക്കു​ന്ന പൂ​ക്ക​ളും​നോ​ക്കി നാ​ല​ഞ്ചു​മി​നി​റ്റു​ക​ള്‍ അ​വി​ടെ​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ ഡെ​റി​ലി​ന്‍റെ കാ​ര്‍ തി​രി​ച്ചു​പോ​കു​ന്ന​തു​ക​ണ്ടു. അ​ദ്ദേ​ഹം മാ​ക്സി​മി​നോ​ട് എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു സം​സാ​രി​ച്ചു​കാ​ണും. ഞാ​ന്‍ ടെ​റ​സി​ല്‍​നി​ന്ന് എ​ഴു​ന്നേ​റ്റ് ഹാ​ള്‍ വ​ഴി ലൈ​ബ്ര​റി​യി​ലേ​ക്കു ക​ട​ന്നു​ചെ​ന്നു. മാ​ക്സിം ജ​നാ​ല​യ്ക്ക​രി​കേ ചി​ന്താ​മൂ​ക​നാ​യി പു​റം​തി​രി​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ഞാ​ന്‍ വാ​തി​ലി​ന​രി​കേ കാ​ത്തു​നി​ന്നു. അ​പ്പോ​ഴും ഇ​ങ്ങോ​ട്ടു തി​രി​ഞ്ഞി​ട്ടി​ല്ല. ഞാ​ന്‍ അ​രി​കി​ല്‍​ച്ചെ​ന്ന് മാ​ക്സി​മി​ന്‍റെ ഒ​രു കൈ​യെ​ടു​ത്ത് എ​ന്‍റെ ക​വി​ളി​ല്‍ അ​മ​ര്‍​ത്തി. എ​ന്നോ​ടൊ​ന്നും പ​റ​ഞ്ഞി​ല്ല. അ​തേ നി​ല്പ് തു​ട​ര്‍​ന്നു.

ഞാ​ന്‍ പ​റ​ഞ്ഞു: ""അ​യാം സോ​റി... വെ​രി വെ​രി സോ​റി.''
അ​പ്പോ​ഴും ഒ​ന്നും മി​ണ്ടി​യി​ല്ല. ആ ​കൈ ത​ണു​ത്തി​രി​ക്കു​ന്നു. കൈ​യി​ന്‍റെ പു​റം​പ​ത്തി​യി​ല്‍ ഞാ​ന്‍ ചും​ബി​ച്ചു, പി​ന്നെ ഓ​രോ വി​ര​ലു​ക​ളി​ലും.
""മാ​ക്സിം ഒ​ന്നും ഒ​റ്റ​യ്ക്കു സ​ഹി​ക്കേ​ണ്ട. വേ​ദ​ന​ക​ള്‍ ന​മു​ക്ക് ഒ​രു​മി​ച്ചു പ​ങ്കു​വ​യ്ക്കാം. എ​ല്ലാ​ത്തി​നും ഞാ​ന്‍ ഒ​പ്പ​മു​ണ്ട്. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ട് ഞാ​ന്‍ ഒ​രു​പാ​ട് മു​തി​ര്‍​ന്നു. മേ​ലി​ല്‍ ഞാ​നൊ​രു കു​ട്ടി​യ​ല്ല.''

മാ​ക്സിം എ​ന്‍റെ തോ​ളി​ല്‍ കൈ​യി​ട്ട് എ​ന്നെ ചു​റ്റി​പ്പി​ടി​ച്ച് ദേ​ഹ​ത്തോ​ടു ചേ​ര്‍​ത്തു. ഞാ​ന്‍ പു​ള​കം​പൂ​ണ്ടു​നി​ന്നു. എ​ന്‍റെ യാ​ച​നാ​സ്വ​രം: ""എ​ന്നോ​ടു ക്ഷ​മി​ക്കൂ... ക്ഷ​മി​ക്കി​ല്ലേ?''
""ക്ഷ​മി​ക്കു​ക​യോ? എ​ന്തു ക്ഷ​മി​ക്കാ​ന്‍?''
""ഇ​ന്ന​ലെ രാ​ത്രി... ഞാ​ന​തു മ​നഃ​പൂ​ര്‍​വം ചെ​യ്ത​താ​ണെ​ന്ന് മാ​ക്സിം ധ​രി​ച്ചു.''
""ഓ, ​അ​തോ? ഞാ​ന​തു മ​റ​ന്നു​ക​ഴി​ഞ്ഞു. നി​ന്നോ​ടു ഞാ​ന്‍ ദേ​ഷ്യ​പ്പെ​ട്ടു അ​ല്ലേ? സാ​ര​മി​ല്ല.''
""മാ​ക്സിം! ഇ​ന്നു​മു​ത​ല്‍ ന​മു​ക്ക് എ​ല്ലാം പു​തു​താ​യി തു​ട​ങ്ങാം. പ്ര​ശ്ന​ങ്ങ​ളെ ഒ​ന്നി​ച്ചു നേ​രി​ടാം. ഞാ​ന്‍ ഭാ​ര്യ മാ​ത്ര​മ​ല്ല, മാ​ക്സി​മി​ന്‍റെ സ്നേ​ഹി​ത​യും വ​ഴി​കാ​ട്ടി​യു​മാ​ണ്.''

മാ​ക്സിം എ​ന്‍റെ മു​ഖം ഇ​രു​കൈ​ക​ളി​ലു​മൊ​തു​ക്കി എ​ന്നെ ഉ​റ്റു​നോ​ക്കി. ""പ്രി​യേ! നീ ​എ​ന്നെ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​ണ്ട്?''
അ​തി​നു മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യാ​തെ മാ​ക്സി​മി​ന്‍റെ വാ​ടി​യ മു​ഖ​ത്തേ​ക്ക് ഞാ​ന്‍ നോ​ക്കി​നി​ന്നു.
""വൈ​കി​പ്പോ​യി. എ​ല്ലാം വൈ​കി​പ്പോ​യി. കു​റ​ച്ചെ​ങ്കി​ലും സ​ന്തോ​ഷം ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു.''
""ഇ​ല്ല മാ​ക്സിം, ഇ​ല്ല.''

""ഉ​വ്വ്. എ​ല്ലാം കൈ​വി​ട്ടു​പോ​യി. അ​തു സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞു.''
""ഏ​ത്?''
""മു​മ്പേ ഞാ​നി​തു പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും, രാ​വും പ​ക​ലും! സ​ന്തോ​ഷ​വും സൗ​ഭാ​ഗ്യ​വും എ​നി​ക്കും നി​ന​ക്കും വി​ധി​ച്ചി​ട്ടി​ല്ല.''
""എ​ന്താ? എ​ന്താ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? എ​ന്നോ​ടു പ​റ​യൂ!''

എ​ന്‍റെ കൈ​ക​ള്‍ പി​ടി​ച്ച്, എ​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കി പ​റ​ഞ്ഞു: ""റെ​ബേ​ക്ക വി​ജ​യി​ച്ചു.''
ഞാ​ന്‍ അ​ന്ധാ​ളി​ച്ചു​നി​ന്നു. എ​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പു കൂ​ടി.
""അ​വ​ളു​ടെ നി​ഴ​ല്‍! ന​മു​ക്കി​ട​യി​ല്‍! എ​ല്ലാ​യ്പ്പോ​ഴും! അ​തു ക്രൂ​ര​മാ​യി ന​മ്മ​ളെ വേ​ട്ട​യാ​ടു​ന്നു, പ​ര​സ്പ​രം അ​ക​റ്റു​ന്നു. നി​ന്നെ ഇ​ങ്ങ​നെ പി​ടി​ക്കു​മ്പോ​ഴും എ​ന്‍റെ പ്രി​യേ, എ​ന്‍റെ ഓ​മ​നേ ഇ​ത് ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ന്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു. അ​വ​ള്‍ മ​രി​ക്കു​ന്ന​തി​നു​മു​മ്പ് അ​വ​ളു​ടെ ക​ണ്ണു​ക​ള്‍ എ​ന്നെ നോ​ക്കി​യ​ത് ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്ന് അ​വ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു. അ​വ​സാ​നം അ​വ​ള്‍ ജ​യി​ക്കു​മെ​ന്ന് അ​വ​ള്‍ മ​ന​സി​ലാ​ക്കി.''

""മാ​ക്സിം! എ​ന്താ​ണീ പ​റ​യു​ന്ന​ത്? മ​ന​സി​ലാ​വു​ന്നി​ല്ല.''
""അ​വ​ളു​ടെ ബോ​ട്ട് അ​വ​ര്‍ ക​ണ്ടെ​ത്തി. മു​ങ്ങി​ത്ത​പ്പി​യ​വ​ന്‍ അ​തു ക​ണ്ടെ​ത്തി.''
""അ​തേ. ക്യാ​പ്റ്റ​ന്‍ ഡെ​റി​ല്‍ അ​തെ​ന്നോ​ടു പ​റ​ഞ്ഞു. ബോ​ഡി​യെ​ക്കു​റി​ച്ചാ​ണോ ചി​ന്തി​ക്കു​ന്ന​ത്? അ​തു ബോ​ട്ടി​ന്‍റെ കാ​ബി​നു​ള്ളി​ല്‍ ക​ണ്ടെ​ന്ന്.''
""അ​തേ. ക​ണ്ടു.''

""ബോ​ട്ടി​ല്‍ റെ​ബേ​ക്ക ഒ​റ്റ​യ്ക്കാ​യി​രു​ന്നി​ല്ല. ആ ​സ​മ​യ​ത്തു വേ​റെ​യാ​രോ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​താ​രാ​യി​രു​ന്നു എ​ന്ന് മാ​ക്സി​മി​ന് ഊ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞോ?''
""ഇ​ല്ല. നി​ന​ക്കി​തൊ​ന്നും മ​ന​സി​ലാ​വി​ല്ല.''
""പ​റ​യൂ. കാ​ര്യ​ങ്ങ​ള്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​റി​യാ​ന​ല്ലേ? മാ​ക്സി​മി​നെ സ​ഹാ​യി​ക്കാ​ന​ല്ലേ ചോ​ദി​ക്കു​ന്ന​ത്?''

""റെ​ബേ​ക്ക​യോ​ടൊ​പ്പം ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ള്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു.''
""ഇ​തു പ​റ​യു​മ്പോ​ള്‍ മാ​ക്സി​മി​ന്‍റെ ക​ണ്ണു​ക​ളും മു​ഖ​ഭാ​വ​വും ഞാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു.''
""കാ​ബി​ന്‍ ഫ്ളോ​റി​ല്‍ ക​ണ്ട​ത് റെ​ബേ​ക്ക​യു​ടെ ബോ​ഡി​യാ​യി​രു​ന്നു.''
""അ​ല്ല, അ​ല്ല. ഒ​രി​ക്ക​ലു​മ​ല്ല.''

""പ​ള്ളി​ക്ക​ല്ല​റ​യി​ല്‍ അ​ട​ക്കം​ചെ​യ്ത​ത് റെ​ബേ​ക്ക​യെ അ​ല്ല. ആ​രു​മാ​രു​മ​റി​യാ​ത്ത, അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത, എ​വി​ടെ​യോ ഉ​ള്ള ഏ​തോ ഒ​രു പെ​ണ്ണി​നെ​യാ​ണ്. ഒ​രു ബോ​ട്ട​പ​ക​ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. റെ​ബേ​ക്ക മു​ങ്ങി​മ​രി​ച്ച​ത​ല്ല. ഞാ​ന്‍... ഞാ​ന്‍... അ​വ​ളെ കൊ​ന്നു! ഷൂ​ട്ടു​ചെ​യ്ത് കൊ​ന്നു...!! കോ​ട്ടേ​ജി​ല്‍​വ​ച്ച്.. ബോ​ഡി ഞാ​ന്‍ കാ​ബി​നി​ലേ​ക്കു മാ​റ്റി. ആ ​രാ​ത്രി​ത​ന്നെ ബോ​ട്ട് ഞാ​ന്‍ പു​റ​ത്തേ​ക്കു നീ​ക്കി. അ​വി​ടെ അ​തു മു​ങ്ങി. ഇ​ന്നു ക​ണ്ടെ​ത്തി​യ അ​തേ സ്ഥ​ല​ത്ത്. അ​തു റെ​ബേ​ക്ക​യു​ടേ​താ​ണ്, മ​റ്റാ​രു​ടേ​യു​മ​ല്ല.''

ഇ​തെ​ല്ലാം കേ​ട്ട് ന​ടു​ങ്ങി വി​റ​ങ്ങ​ലി​ച്ച് ശ്വാ​സം​നി​ല​ച്ച മ​ട്ടി​ല്‍ ഞാ​ന്‍ നി​ന്നു. ഇ​ത്ര​യും പ​റ​ഞ്ഞ ആ​യാ​സ​ത്തി​ല്‍ മാ​ക്സിം നി​മി​ഷ​ങ്ങ​ളോ​ളം മി​ണ്ടാ​തെ​നി​ന്നു. എ​ന്നി​ട്ടു ഭാ​വ​ഗാം​ഭീ​ര്യ​ത്തോ​ടെ, വി​റ​യാ​ര്‍​ന്ന സ്വ​ര​ത്തി​ല്‍ എ​ന്നോ​ടു ചോ​ദി​ച്ചു: ""ഇ​പ്പോ​ള്‍ എ​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കി, എ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്കു നോ​ക്കി പ​റ​യൂ! ഇ​പ്പോ​ഴും നി​ന​ക്കെ​ന്നെ സ്നേ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ?... എ​ന്നെ നീ ​വെ​റു​ക്കു​മോ?''
ഒ​ന്നും പ​റ​യാ​നാ​വാ​തെ, വി​കാ​രാ​ധീ​ന​യാ​യി, ഒ​രു ക​ര​ച്ചി​ലോ​ടെ ഞാ​ന്‍ മാ​ക്സി​മി​നെ വ​ട്ടം​കെ​ട്ടി​പ്പി​ടി​ച്ചു. 

(തു​ട​രും)

SUNDAY DEEPIKA

പ​ച്ച​കെ​ടാ​തെ ഫ​ലം​ചൂ​ടി നി​ൽ​ക്കാ​ൻ

ചി​ന്താ​വി​ഷ​യം 

ബാ​ല​സാ​ഹി​ത്യം, നോ​വ​ൽ, ക​വി​ത എ​ന്നി​വ​യി​ലൂ​ടെ സാ​ഹി​ത്യ​പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രി​യാ​ണ് ജി​ൽ നൈ​മാ​ർ​ക്ക്. അ​വ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച "ബ്ല​ഡ് സോം​ഗ്' എ​ന്ന നോ​വ​ൽ ജ​ർ​മ​ൻ, ഇ​റ്റാ​ലി​യ​ൻ, ഹീ​ബ്രൂ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ബാ​ല​സാ​ഹി​ത്യ​കൃ​തി​ക​ളി​ൽ ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ ഒ​ന്നാ​ണ് "ദ ​ഹ​ഗിം​ഗ് ട്രീ'. ​ഈ പു​സ്ത​ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ക​ഥ ചു​രു​ക്ക​മാ​യി ഇ​വി​ടെ കു​റി​ക്ക​ട്ടെ:

ക​ട​ൽ​ത്തീ​ര​ത്തു​ള്ള കി​ഴു​ക്കാം​തൂ​ക്കാ​യ ഒ​രു പാ​റ. ആ ​പാ​റ​യു​ടെ ഒ​ര​റ്റ​ത്തു വ​ള​രു​ന്ന ഒ​രു ചെ​റി​യ മ​രം. മ​ണ്ണ് അ​ധി​ക​മി​ല്ലാ​ത്ത സ്ഥ​ല​മാ​യി​രു​ന്നു അ​ത്. താ​ൻ എ​ങ്ങ​നെ അ​വി​ടെ മു​ള​ച്ചു​വ​ള​രാ​ൻ തു​ട​ങ്ങി​യെ​ന്ന് ആ ​മ​ര​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും അ​വി​ടെ​യാ​ണ് പ്ര​കൃ​തി ത​നി​ക്കാ​യി ഒ​രു​ക്കി​വ​ച്ച സ്ഥ​ല​മെ​ന്ന് ആ ​മ​രം ക​രു​തി. അ​ങ്ങ​നെ​യാ​ണ് വ​ള​രെ ബ​ദ്ധ​പ്പെ​ട്ടി​ട്ടാ​ണെ​ങ്കി​ലും മ​രം ത​ന്‍റെ വേ​രു​ക​ൾ പാ​റ​യ്ക്കു​ള്ളി​ലെ വി​ട​വു​ക​ളി​ലൂ​ടെ ആ​ഴ​ത്തി​ലേ​ക്കു താ​ഴ്ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ണ്ണും വ​ള​വും അ​വി​ടെ കു​റ​വാ​യി​രു​ന്നു. എ​ങ്കി​ലും ക്ഷ​മ​യോ​ടെ ആ ​മ​രം വ​ള​ർ​ന്നു. കൊ​ടു​ങ്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും ത​ള​രാ​തെ പി​ടി​ച്ചു​നി​ന്നു. അ​ത് മ​ര​ത്തി​ന് വ​ലി​യ ആ​ത്മ​സ​ന്തോ​ഷം ന​ൽ​കി. അ​ങ്ങ​നെ​യി​രി​ക്കേ ഒ​രു വേ​ന​ൽ​ക്കാ​ല​ത്ത് ര​ണ്ട് ഇ​ണ​പ്പ​ക്ഷി​ക​ൾ ആ ​മ​ര​ത്തി​ൽ കൂ​ടു​കെ​ട്ടി. അ​ധി​കം വൈ​കാ​തെ കൂ​ട്ടി​ൽ മു​ട്ട​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​വ വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​യി. മ​രം അ​വ​രെ ചൂ​ടി​ൽ​നി​ന്നും കാ​റ്റി​ൽ​നി​ന്നും സ​ന്തോ​ഷ​ത്തോ​ടെ സം​ര​ക്ഷി​ച്ചു. ആ ​പ​ക്ഷി​ക​ൾ മ​ര​ത്തി​ന്‍റെ ആ​ന​ന്ദ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ശൈ​ത്യ​കാ​ല​മെ​ത്തി​യ​മ​പ്പോ​ൾ ആ ​പ​ക്ഷി​ക​ൾ ചൂ​ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​റ​ന്നു​പോ​യി. മ​രം ഒ​റ്റ​പ്പെ​ട്ടു. അ​തി​നി​ട​യി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റു​ക​ൾ ആ​ഞ്ഞു​വീ​ശി. മ​രം ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും കു​ലു​ങ്ങി. ചി​ല​പ്പോ​ഴെ​ങ്കി​ലും താ​ൻ ഒ​ടി​ഞ്ഞു​പോ​കു​മെ​ന്ന് മ​രം ഭ​യ​പ്പെ​ട്ടു. എ​ങ്കി​ലും അ​തു കീ​ഴ​ട​ങ്ങി​യി​ല്ല. ത​ന്‍റെ വേ​രു​ക​ൾ മ​ണ്ണി​ൽ ശ​ക്തി​യാ​യി ഉ​റ​പ്പി​ച്ച് അ​തു നി​ല​കൊ​ണ്ടു.

ന​മ്മു​ടെ ജീ​വി​ത​വും ഏ​താ​ണ്ട് ഈ ​മ​ര​ത്തി​ന്‍റേ​തു​പോ​ലെ​യ​ല്ലേ? നാം ​എ​വി​ടെ​യാ​ണ് ജ​നി​ക്കു​ന്ന​തെ​ന്നും വ​ള​രു​ന്ന​തെ​ന്നും ന​മ്മ​ള​ല്ല​ല്ലോ തീ​രു​മാ​നി​ക്കു​ന്ന​ത്. മ​നു​ഷ്യ​രാ​യ ന​മു​ക്ക് പ്രാ​യം വ​ർ​ധി​ക്കു​ന്പോ​ൾ പു​തി​യ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ തേ​ടി പോ​കാ​ൻ സാ​ധി​ക്കു​മെ​ന്ന​തു ശ​രി​യാ​ണ്. എ​ങ്കി​ലും ന​മ്മു​ടെ ജീ​വി​ത​ത്തി​ലും എ​ല്ലാ കാ​ല​ങ്ങ​ളും സ​ന്തോ​ഷ​പ്ര​ദ​മാ​യെ​ന്നു​വ​രി​ല്ല. ചി​ല കാ​ല​ങ്ങ​ൾ സ​ന്തോ​ഷ​ക​ര​മാ​ണെ​ങ്കി​ൽ മ​റ്റു​ചി​ല കാ​ല​ങ്ങ​ൾ വേ​ദ​ന​യു​ടെ​യും ഏ​കാ​ന്ത​ത​യു​ടേ​തു​മാ​യി​രി​ക്കും. ന​മ്മെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​പ്പോ​കാം. അ​തു​പോ​ലെ നാം ​ഏ​റെ സ്നേ​ഹി​ക്കു​ന്ന​വ​രെ ന​മു​ക്ക് ന​ഷ്ട​മാ​യി എ​ന്നും തോ​ന്നാം.

അ​പ്പോ​ൾ നാം ​എ​ന്താ​ണു ചെ​യ്യേ​ണ്ട​ത്? "ദൈ​വ​മേ, എ​ന്തി​നെ​ന്നെ ക​ഷ്ട​പ്പെ​ടു​ത്തു​ന്നു' എ​ന്നു നാം ​വി​ല​പി​ക്ക​ണോ? അ​തോ മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ക​ഥ​യി​ലെ മ​രം കൊ​ടു​ങ്കാ​റ്റി​ൽ ഉ​റ​ച്ചു​നി​ന്ന​തു​പോ​ലെ ന​മ്മ​ളും നി​ൽ​ക്ക​ണോ? നാം ​തീ​ർ​ച്ച​യാ​യും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണു വേ​ണ്ട​ത്. എ​ന്നാ​ൽ അ​തി​നു​ള്ള ശ​ക്തി ന​മു​ക്ക് എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ക്കു​ക?

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ക​ർ​ത്താ​വി​ൽ ആ​ശ്ര​യി​ക്കു​ന്ന​വ​ൻ ഭാ​ഗ്യ​വാ​ൻ. അ​വ​ന്‍റെ പ്ര​ത്യാ​ശ ക​ർ​ത്താ​വ് ത​ന്നെ. അ​വ​ൻ ആ​റ്റു​തീ​ര​ത്തു​ന​ട്ട മ​രം പോ​ലെ​യാ​ണ്. അ​ത് വെ​ള്ള​ത്തി​ലേ​ക്കു വേ​രൂ​ന്നി​യി​രി​ക്കു​ന്നു. അ​തു വേ​ന​ൽ​ക്കാ​ല​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ല. അ​തി​ന്‍റെ ഇ​ല​ക​ൾ എ​ന്നും പ​ച്ച​കെ​ടാ​തെ നി​ൽ​ക്കും. വ​ര​ൾ​ച്ച​യു​ടെ കാ​ല​ത്തും അ​തി​ന് ഉ​ത്ക​ണ്ഠ​യി​ല്ല. അ​തു ഫ​ലം ന​ൽ​കി​ക്കൊ​ണ്ടേ​യി​രി​ക്കും'' (ജ​റ 17:7-8).
ജീ​വി​ത​ത്തി​ൽ കൊ​ടു​ങ്കാ​റ്റു​ക​ൾ ഉ​ണ്ടാ​കും. അ​പ്പോ​ൾ നാം ​ദൈ​വ​ത്തി​ൽ ഉ​റ​ച്ചു​ത​ന്നെ നി​ൽ​ക്ക​ണം. അ​പ്പോ​ഴാ​ണ് ന​മ്മു​ടെ ജീ​വി​തം പ​ച്ച​കെ​ടാ​തെ ഫ​ലം​ചൂ​ടി നി​ൽ​ക്കു​ന്ന​ത്.

ഇ​നി ആ ​മ​ര​ത്തി​ന്‍റെ ക​ഥ​യി​ലേ​ക്കു മ​ട​ങ്ങി​വ​ര​ട്ടെ. ഒ​രു​ദി​വ​സം ഒ​രു ബാ​ല​ൻ ആ ​മ​ര​ത്തെ ശ്ര​ദ്ധി​ക്കാ​നി​ട​യാ​യി. അ​തി​ന​ടു​ത്തെ​ങ്ങും മ​റ്റു മ​ര​ങ്ങ​ളോ ചെ​ടി​ക​ളോ കാ​ണാ​തെ​വ​ന്ന​തു​കൊ​ണ്ട് ആ ​മ​രം തീ​ർ​ച്ച​യാ​യും ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​താ​യി അ​വ​നു തോ​ന്നി. അ​വ​ൻ വേ​ഗം​ചെ​ന്ന് മ​ര​ത്തെ കെ​ട്ടി​പ്പി​ടി​ച്ചു. അ​പ്പോ​ൾ കു​ളി​രു​കോ​രി​യി​ടു​ന്ന അ​നു​ഭ​വ​മാ​ണ് ആ ​മ​ര​ത്തി​നു​ണ്ടാ​യ​ത്. മ​രം ത​ന്‍റെ ചി​ല്ല​ക​ൾ ചാ​യ്ച്ച് അ​വ​നെ ആ​ലിം​ഗ​നം​ചെ​യ്തു.

അ​ന്നു​മു​ത​ൽ എ​ല്ലാ ദി​വ​സ​വും അ​വ​ൻ മ​ര​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ​തു​ട​ങ്ങി. മാ​ത്ര​മ​ല്ല അ​തി​നു സ​മീ​പ​ത്താ​യി ചി​ല പൂ​ച്ചെ​ടി​ക​ൾ അ​വ​ൻ ന​ട്ടു​പി​ടി​പ്പി​ച്ചു. മ​ര​ത്തി​ന് ഏ​റെ സ​ന്തോ​ഷം പ​ക​ർ​ന്ന കാ​ര്യ​മാ​യി​രു​ന്നു അ​ത്. ക്ര​മേ​ണ മ​റ്റ് ആ​ളു​ക​ളും ആ ​സ്ഥ​ല​ത്തേ​ക്കു വ​രാ​ൻ​തു​ട​ങ്ങി. അ​വ​ർ ആ ​മ​ര​ത്തി​ന്‍റെ ത​ണ​ലി​ൽ വി​ശ്ര​മി​ച്ചു. മ​രം അ​ങ്ങ​നെ പ​ല​ർ​ക്കും ആ​ശ്വാ​സ​മാ​യി. അ​പ്പോ​ൾ ആ ​മ​രം ഒ​രു കാ​ര്യം മ​ന​സി​ലാ​ക്കി. താ​ൻ പൊ​ട്ടി​മു​ള​ച്ചു വ​ള​ർ​ന്ന​ത് തെ​റ്റാ​യ സ്ഥ​ല​ത്ത​ല്ല എ​ന്ന കാ​ര്യം. ത​ന്‍റെ സാ​ന്നി​ധ്യം എ​ത്ര​യോ പേ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്നു എ​ന്ന ചി​ന്ത മ​ര​ത്തെ ആ​ന​ന്ദ​ഭ​രി​ത​മാ​ക്കി.

ജീ​വി​ത​ത്തി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള പ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നാം ​ചെ​ന്നു​പെ​ടാ​റു​ണ്ട്. പ​ല​പ്പോ​ഴും നാം ​പ്ര​തീ​ക്ഷി​ക്കാ​ത്ത ക്ലേ​ശ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മാ​യി​രി​ക്കും അ​വ. എ​ന്നാ​ൽ നാം ​ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കു​ന്ന​പ​ക്ഷം അ​വ​യെ​ല്ലാം ന​മ്മു​ടെ ന​ന്മ​യ്ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്. ത​ന്മൂ​ല​മ​ല്ലേ പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ എ​ഴു​തി​യ​ത്- ""ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാം ന​ന്മ​യ്ക്കാ​യി ഭ​വി​ക്കു​ന്നു'' (റോ​മാ 8:28) എ​ന്ന്.

""ലോ​ക​ത്തി​ൽ നി​ങ്ങ​ൾ​ക്കു ഞെ​രു​ക്ക​മു​ണ്ടാ​കും. എ​ങ്കി​ലും ധൈ​ര്യ​മാ​യി​രി​ക്കു​വി​ൻ'' (യോ​ഹ 16:33) എ​ന്ന യേ​ശു​നാ​ഥ​ന്‍റെ വ​ച​നം ന​മു​ക്കു മ​റ​ക്കാ​തി​രി​ക്കാം. ദൈ​വ​ത്തെ സ്നേ​ഹി​ച്ചു​കൊ​ണ്ട് ധൈ​ര്യ​മാ​യി ന​മു​ക്കു മു​ന്നോ​ട്ടു​പോ​കാം. അ​പ്പോ​ൾ പ​ച്ച​കെ​ടാ​തെ ഫ​ലം​ചൂ​ടി നി​ൽ​ക്കു​ന്ന വൃ​ക്ഷം​പോ​ലെ​യാ​കും ന​മ്മ​ൾ.

SUNDAY DEEPIKA

അ​ദ്ഭു​ത​ദ്വീ​പ്!

പോ​ർ​ച്ചു​ഗീ​സ് ക​പ്പി​ത്താ​നാ​യ വാ​സ്കോ ഡ ​ഗാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ണി​ജ്യ​സം​ഘം 1498ൽ ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​റ​ബി​ക്ക​ട​ലി​ലെ ഒ​രു ചെ​റു ദ്വീ​പ​സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി. ആ ​ദ്വീ​പി​ന് സെ​ന്‍റ് മേ​രീ​സ് ഐ​ല​ൻ​ഡ് എ​ന്നു പേ​രും ന​ൽ​കി. അ​ദ്ദേ​ഹം ആ​ദ്യം കാ​ലു​കു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​പ്പാ​ടും പ​ന്ത​ലാ​യി​നി​യു​മൊ​ക്കെ ച​ർ​ച്ച​ക​ളി​ൽ വ​ന്നെ​ങ്കി​ലും ഈ ​ദ്വീ​പി​ന്‍റെ കാ​ര്യം അ​ധി​ക​മാ​രും അ​റി​യാ​ത്ത ച​രി​ത്ര​മാ​യി.

ക​ർ​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ന​ഗ​ര​മാ​യ ഉ​ഡു​പ്പി​യി​ൽ​നി​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി​യു​ള്ള മാ​ൽ​പേ തീ​ര​ത്തി​ന​ടു​ത്താ​ണ് ഗാ​മ ഇ​റ​ങ്ങി​യ സെ​ന്‍റ് മേ​രീ​സ് ദ്വീ​പ്. കോ​ക്ക​ന​ട്ട് ഐ​ല​ൻ​ഡ് എ​ന്നും ഇ​തി​നു പേ​രു​ണ്ട്. ഗാ​മ ഈ ​ദ്വീ​പി​ന് പോ​ർ​ച്ചു​ഗീ​സ് ഭാ​ഷ​യി​ൽ ഓ ​പാ​ദ്രോ ഡി ​സാ​ന്താ മ​രി​യ എ​ന്നു പേ​രി​ടു​ക​യും ഒ​രു കു​രി​ശു സ്ഥാ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

നീ​ല​ക്ക​ട​ലും വെ​ണ്‍​മ​ണ​ലും ശി​ല്പ​ഭം​ഗി​യു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ളും വ​ശ്യ​മാ​യ പ​ച്ച​പ്പും ചേ​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്ക് സ്വ​പ്ന​സ​മാ​ന​മാ​യ കാ​ഴ്ചാ​നു​ഭ​വ​മാ​ണ് സെ​ന്‍റ് മേ​രീ​സ് ഐ​ല​ൻ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. മാ​ൽ​പേ ഹാ​ർ​ബ​റി​ൽ​നി​ന്ന് ഇ​രു​പ​തു മി​നി​റ്റ് ബോ​ട്ടു​യാ​ത്ര​ചെ​യ്താ​ൽ ദ്വീ​പി​ലെ​ത്താം. അ​ല്പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​കും ഈ ​യാ​ത്ര.

നാ​ലു ദ്വീ​പു​ക​ളു​ടെ കൂ​ട്ടം 

നാ​ലു ചെ​റു​ദ്വീ​പു​ക​ളു​ടെ കൂ​ട്ട​മാ​ണ് ഇ​ത്. ഏ​താ​ണ്ട് 500 മീ​റ്റ​ർ നീ​ള​വും 100 മീ​റ്റ​ർ വീ​തി​യും 10 മീ​റ്റ​ർ ശ​രാ​ശ​രി പൊ​ക്ക​വു​മു​ണ്ട്. രാ​ജ്യ​ത്തെ 34 നാ​ഷ​ണ​ൽ ജി​യോ​ള​ജി​ക്ക​ൽ സ്മാ​ര​ക​ങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ത് ജി​യോ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ്. 2001ൽ ​ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഈ ​ദ്വീ​പു​ക​ളെ ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പൂ​ർ​ണ​മാ​യും അ​ഗ്നി​ശി​ല​ക​ളാ​ണ് ഇ​വ. പാ​റ​ക​ളു​ടെ പ​ഴ​ക്ക​ത്തെ​പ്പ​റ്റി വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ള​ത്.

മാ​ൽ​പേ​യി​ൽ​നി​ന്ന് ബോ​ട്ടു​ക​ൾ ദ്വീ​പി​ന്‍റെ കി​ഴ​ക്കേ തീ​ര​ത്താ​ണ് എ​ത്തു​ക. ക​ക്ക​ക​ൾ നി​റ​ഞ്ഞ വെ​ള്ള​മ​ണ​ൽ തീ​ര​ത്തെ അ​ല​ങ്ക​രി​ക്കു​ന്നു.
തു​റ​മു​ഖ​ത്തു​നി​ന്ന് ഒ​ട്ടേ​റെ ബോ​ട്ടു​ക​ൾ ഇ​വി​ടേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ബോ​ട്ട് എ​ത്തു​ന്ന തീ​ര​മൊ​ഴി​കെ മൂ​ന്നു​വ​ശ​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് വി​വി​ധ ആ​കൃ​തി​യി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള ബ​സാ​ൾ​ട്ടി​ക് പാ​റ​ക​ളാ​ണ്. ഈ ​പാ​റ​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

85 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ബാ​ക്കി​യാ​ണ് ഈ ​പാ​റ​ക്കൂ​ട്ട​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ലാ​വാ പ്ര​വാ​ഹം കു​ഴി​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ടു​ക​യും ലാ​വ ത​ണു​ത്തു​റ​ഞ്ഞ് മ​നോ​ഹ​ര​മാ​യ പാ​റ​ക്കെ​ട്ടു​ക​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും ചെ​യ്തു​വ​ത്രേ.

നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ദ്വീ​പി​ലേ​ക്ക് എ​ത്തു​ന്ന​ത്. സു​ന്ദ​ര​മാ​യ മാ​ൽ​പേ ബീ​ച്ചി​ന്‍റെ സാ​മീ​പ്യ​വും സു​ര​ക്ഷി​ത​മാ​യ ബോ​ട്ട് സ​ർ​വീ​സും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ട്ടു​ന്നു. സു​ര​ക്ഷ​യ്ക്കാ​യി ജാ​ഗ്ര​ത​യോ​ടെ ഗാ​ർ​ഡു​ക​ളു​ണ്ട്. സെ​പ്റ്റം​ബ​ർ മു​ത​ൽ മേ​യ് വ​രെ​യാ​ണ് ഐ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 58 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ മാ​ൽ​പേ​യി​ൽ എ​ത്താം.

കോ​ക്ക​ന​ട്ട് ദ്വീ​പ് 

മാ​ൽ​പേ ബീ​ച്ചി​ൽ​നി​ന്ന് ദ്വീ​പി​ലേ​ക്കു നോ​ക്കു​ന്പോ​ൾ ആ​ദ്യം കാ​ണു​ക ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ളാ​ണ്. പ​ണ്ടി​വി​ടെ ധാ​രാ​ളം തെ​ങ്ങു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് കോ​ക്ക​ന​ട്ട് ഐ​ല​ൻ​ഡ് എ​ന്ന പേ​രു​വ​ന്ന​തും.

ഇ​പ്പോ​ൾ തെ​ങ്ങു​ക​ളി​ലേ​റെ​യും ന​ശി​ച്ചു​പോ​യി. ബാ​ക്കി​യു​ള്ള​വ​യും കു​റ്റി​ച്ചെ​ടി​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളു​മാ​ണ് ദ്വീ​പി​ന് ഹ​രി​ത​സൗ​ന്ദ​ര്യം ന​ൽ​കു​ന്ന​ത്. ദ്വീ​പി​നെ പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​യി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

വാ​സ്കോ ഡ ​ഗാ​മ ഇ​വി​ടെ എ​ത്തി​യ ച​രി​ത്ര​ത്തി​ന് വേ​ണ്ട​ത്ര പ്ര​ചാ​രം ല​ഭി​ക്കാ​തെ​പോ​കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര​നൂ​റ്റാ​ണ്ടു​മു​ന്പ് മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന് ന​മ്മു​ടെ നാ​ടു തേ​ടി​യെ​ത്തി​യ നാ​വി​ക​ൻ ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ത​ന്‍റെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ഈ ​ദ്വീ​പി​ലാ​ണെ​ന്ന​ത് വി​സ്മ​യ​ക​രം​ത​ന്നെ. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​ത് ആ​ശാ​വ​ഹം.

SUNDAY DEEPIKA

മ​നോ​ഹ​രി, "മാ​ലാ​ഖ​പ്പാ​റ!'

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ശ​രാ​ശ​രി 900 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശം. നി​റ​യെ പ​ച്ച​പ്പ്. മ​ല​ക്ക​പ്പാ​റ ശ​രി​ക്കും മാ​ലാ​ഖ​പ്പാ​റ​ത​ന്നെ. തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലേ​ക്കു യാ​ത്ര​ചെ​യ്താ​ൽ മ​ല​ക്ക​പ്പാ​റ​യാ​യി.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഏ​താ​ണ്ട് 110 കി​ലോ​മീ​റ്റ​ർ തെ​ക്കു​ഭാ​ഗ​ത്താ​ണ് മ​ല​ക്ക​പ്പാ​റ. ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് തു​ന്പൂ​ർ​മു​ഴി, അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, ഷോ​ള​യാ​ർ വ​ഴി 86 കി​ലോ​മീ​റ്റ​ർ ദൂ​രം. വാ​ൽ​പ്പാ​റ​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ഈ ​പ്ര​ദേ​ശം. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ ഭം​ഗി​ക​ണ്ട് ത്രി​ല്ല​ടി​പ്പി​ക്കു​ന്ന വ​ന​യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ മ​ല​ക്ക​പ്പാ​റ- വാ​ൽ​പ്പാ​റ റൂ​ട്ട് തെ​ര​ഞ്ഞെ​ടു​ക്കാം.

ആ​ന​ക്കൂ​ട്ട​മോ മ​റ്റു വ​ന്യ​ജീ​വി​ക​ളോ ഏ​തു സ​മ​യ​ത്തും മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടേ​ക്കാ​മെ​ന്ന​തി​നാ​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര വ​ള​രെ ശ്ര​ദ്ധി​ച്ചു​വേ​ണം. ലോ​വ​ർ ഷോ​ള​യാ​ർ, ത​മി​ഴ്നാ​ടി​ന്‍റെ അ​പ്പ​ർ ഷോ​ള​യാ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു ഡാ​മു​ക​ളു​ടെ സു​ന്ദ​ര​മാ​യ കാ​ഴ്ച​യും യാ​ത്ര​യി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. മ​ല​ക്ക​പ്പാ​റ ചെ​ക്പോ​സ്റ്റ് ക​ഴി​ഞ്ഞാ​ൽ ത​മി​ഴ്നാ​ടാ​യി. വാ​ൽ​പ്പാ​റ​യി​ലേ​ക്കും പൊ​ള്ളാ​ച്ചി​യി​ലേ​ക്കും യാ​ത്ര​തു​ട​രാ​നാ​കും.

കൊ​ച്ചി​യി​ൽ​നി​ന്ന് ക​റു​കു​റ്റി, ഏ​ഴാ​റ്റു​മു​ഖം വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു പോ​കാം. ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളു​ണ്ട്. സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ അ​തി​ര​പ്പി​ള്ളി​ക്കു മു​ന്പ് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. മ​ല​ക്ക​പ്പാ​റ​യി​ൽ ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ന്ദ്രം, ചെ​റി​യ ഹോം ​സ്റ്റേ​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ണ്.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 18

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

എ​ട്ടു മ​ണി​യാ​യി​ട്ടും ഞാ​ൻ ബെ​ഡി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റി​ല്ല. ശ​രീ​രം ഉ​ണ​ർ​ന്നെ​ങ്കി​ലും മ​ന​സ് ഉ​ണ​ർ​ന്നി​ല്ല. ക്ലാ​രീ​സ് എ​പ്പോ​ഴോ കൊ​ണ്ടു​വ​ന്നു​വ​ച്ച ചാ​യ ന​ന്നേ ത​ണു​ത്തു​പോ​യി. എ​ങ്കി​ലും എ​ഴു​ന്നേ​റ്റ് അ​തു കു​ടി​ച്ചു. ഇ​ന്ന​ലെ​യു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ളും മാ​ക്സി​മി​ന്‍റെ അ​സാ​ന്നി​ധ്യ​വും എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു. മാ​ക്സിം ബെ​ഡ്റൂ​മി​ൽ ക​യ​റി​വ​ന്നി​ട്ടി​ല്ല.

നി​ശാ​വ​സ്ത്രം മ​ട​ക്കു​നി​വ​ർ​ത്താ​തെ അ​തേ​പ​ടി കി​ട​ക്കു​ന്നു. ചാ​യ കൊ​ണ്ടു​വ​ന്നു​വ​ച്ച ക്ലാ​രീ​സ് അ​തു ശ്ര​ദ്ധി​ച്ചു​കാ​ണു​മോ? മ​റ്റു ജോ​ലി​ക്കാ​രി​ൽ ഈ ​വാ​ർ​ത്ത പ​ര​ക്കു​മോ? ഞാ​നും മാ​ക്സി​മും ത​മ്മി​ൽ വ​ഴ​ക്കാ​ണെ​ന്നു ധ​രി​ക്കു​മോ? അ​ങ്ങ​നെ​യൊ​രു ചി​ന്ത​പോ​ലും മ​റ്റു​ള്ള​വ​രി​ൽ ത​ല​പൊ​ക്കാ​തി​രി​ക്കാ​നാ​ണ് ഞാ​നി​ന്ന​ലെ നീ​ല​വ​സ്ത്ര​മ​ണി​ഞ്ഞു താ​ഴേ​ക്കു ചെ​ന്ന​ത്. അ​തു ബി​യാ​ട്രീ​സി​നെ അ​നു​സ​രി​ക്കാ​നോ മാ​ക്സി​മി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നോ അ​ല്ല- മാ​ൻ​ഡെ​ർ​ലി​യു​ടെ മാ​നം കാ​ക്കാ​ൻ!

ഞാ​ൻ ജ​നാ​ല തു​റ​ന്നു. വെ​ളി​യി​ൽ ജോ​ലി​ക്കാ​രു​ടെ ശ​ബ്ദ​ങ്ങ​ൾ. മു​റ്റ​ത്തും ലോ​ണി​ലും റോ​സ് ഗാ​ർ​ഡ​നി​ലും മ​റ്റും ചി​ത​റി​ക്കി​ട​ക്കു​ന്ന പ​ഴ​ത്തോ​ടു​ക​ളും സി​ഗ​ര​റ്റു കു​റ്റി​ക​ളും വെ​ടി​ക്കെ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും തോ​ട്ടം ജോ​ലി​ക്കാ​ർ തൂ​ത്തു​വാ​രി നീ​ക്കു​ന്നു. മേ​ശ​ക​ളും ക​സേ​ര​ക​ളും മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. സാ​ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും അ​വി​ടെ മാ​ക്സിം നി​ൽ​ക്കു​ന്നു​ണ്ടോ എ​ന്നു നോ​ക്കി. ഇ​ല്ല. അ​വി​ടെ​യി​ല്ല. മാ​ക്സി​മി​ന്‍റെ മ​ന​സി​ലും ഞാ​നി​ല്ല.

എ​ങ്കി​ലും മ​റ്റു​ള്ള​വ​രു​ടെ ദൃ​ഷ്ടി​യി​ൽ അ​ങ്ങ​നെ​യൊ​രു തോ​ന്ന​ലു​ണ്ടാ​വാ​ൻ പാ​ടി​ല്ല. പു​ക​യു​ന്ന ചി​ന്ത​ക​ളും നീ​റു​ന്ന നൈ​രാ​ശ്യ​വും മ​ന​സി​ലൊ​തു​ക്കി മാ​ൻ​ഡെ​ർ​ലി​യു​ടെ ഒ​രു മൂ​ല​യി​ൽ ഞാ​ൻ ക​ഴി​ഞ്ഞോ​ളാം. മ​റ്റൊ​രു മൂ​ല​യി​ൽ മാ​ക്സി​മും ക​ഴി​യ​ട്ടെ. എ​ന്‍റെ​നേ​രേ മൃ​ദു​ല​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, എ​ന്നെ ചും​ബി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്ര​മേ ര​ണ്ടു​വാ​ക്കു സം​സാ​രി​ക്കു​ന്നു​ള്ളൂ​വെ​ങ്കി​ൽ ഞാ​ന​ത് ദൈ​വ​ത്തെ​പ്ര​തി ക്ഷ​മി​ച്ചോ​ളാം.

എ​ങ്കി​ലും ഈ ​അ​ക​ൽ​ച്ച ഞ​ങ്ങ​ൾ ഇ​രു​വ​രു​മ​ല്ലാ​തെ മ​റ്റാ​രും അ​റി​യ​രു​ത്. എ​ത്ര​നാ​ൾ ഇ​തു മൂ​ടി​വ​യ്ക്കും? ഈ ​അ​ഭി​ന​യം എ​ങ്ങ​നെ തു​ട​രാ​ൻ​പ​റ്റും? ഞ​ങ്ങ​ളു​ടെ വി​വാ​ഹം ഒ​രു പ​രാ​ജ​യ​മാ​ണോ? പാ​വ​ന​ബ​ന്ധം മൂ​ന്നു​മാ​സ​മാ​യ​പ്പോ​ഴേ​ക്കും മു​റി​ഞ്ഞു​പോ​യോ? ഒ​രു കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ​യാ​ണ് ഞാ​ൻ മാ​ക്സി​മി​നെ സ്നേ​ഹി​ച്ച​ത്. അ​താ​യി​രി​ക്കി​ല്ല മാ​ക്സിം പ്ര​തീ​ക്ഷി​ച്ച​ത്. കൂ​ടു​ത​ൽ പ​ക്വ​ത​യും ചി​രി​യും സ്നേ​ഹ​വും മു​ന്പു ല​ഭി​ച്ച​തി​ന്‍റെ ഓ​ർ​മ മാ​ക്സി​മി​ൽ ത​ല​യു​യ​ർ​ത്തി​യോ? മ​രി​ച്ചു​പോ​യ റെ​ബേ​ക്ക ഇ​പ്പോ​ഴും മ​ന​സി​ലു​ണ്ടോ? അ​ങ്ങ​നെ മ​ന​സി​ലു​ണ്ടെ​ങ്കി​ൽ എ​ന്നെ സ്നേ​ഹി​ക്കാ​ൻ പ​റ്റി​ല്ല.

മി​സി​സ് ഡാ​ൻ​വേ​ഴ്സ് പ​റ​ഞ്ഞ​ത് റെ​ബേ​ക്ക ഇ​പ്പോ​ഴും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ മു​റി​യി​ൽ ഉ​ണ്ടെ​ന്നാ​ണ്. അ​വ​ളു​ടെ കാ​ല​ടി​ശ​ബ്ദം കേ​ൾ​ക്കു​ന്നു​ണ്ടെ​ന്നാ​ണ്. അ​വി​ടെ​മാ​ത്ര​മ​ല്ല, ലൈ​ബ്ര​റി​യി​ൽ, ഗാ​ല​റി​യി​ൽ, മോ​ണിം​ഗ് റൂ​മി​ൽ അ​ങ്ങ​നെ സ​ക​ല​യി​ട​ത്തും. വേ​ല​ക്കാ​ർ അ​വ​ളു​ടെ ക​ല്പ​ന​ക​ളാ​ണ് അ​നു​സ​രി​ച്ച​ത്. റെ​ബേ​ക്ക നി​ശ്ച​യി​ച്ച​തും അ​വ​ൾ ഇ​ഷ്ട​പ്പെ​ട്ട​തു​മാ​യ ഭ​ക്ഷ​ണ​മാ​ണ് എ​ന്നും ഇ​വി​ടെ വി​ള​ന്പു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ മി​സി​സ് മാ​ക്സിം ഞാ​ന​ല്ല, റെ​ബേ​ക്ക​യാ​ണ്.

അ​ന്നു ഗ്രാ​ൻ​ഡ്മ​ദ​റി​നെ കാ​ണാ​ൻ പോ​യ​പ്പോ​ൾ ""റെ​ബേ​ക്ക എ​വി​ടെ? എ​നി​ക്ക​വ​ളെ കാ​ണ​ണം'' എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഞാ​ൻ ആ​രു​മ​ല്ല, ഒ​ന്നു​മ​ല്ല. മാ​ൻ​ഡെ​ർ​ലി​യി​ൽ എ​വി​ടെ​യും റെ​ബേ​ക്ക... റെ​ബേ​ക്ക! ഇ​വി​ട​ത്തെ ജാ​സ്പ്പ​ർ പോ​ലും അ​വ​ളു​ടെ​യാ​ണ്. ഇ​പ്പോ​ൾ ഞാ​ൻ ഓ​ർ​ക്കു​ന്നു- അ​ന്ന് വി​വാ​ഹ​വി​വ​രം മി​സി​സ് വാ​ൻ​ഹോ​പ്പ​റോ​ടു പ​റ​ഞ്ഞ​പ്പോ​ൾ ആ ​മാ​ഡം പ​റ​ഞ്ഞ​ത് "ഭാ​ര​മു​ള്ള ഒ​രു കു​രി​ശാ​ണ് നീ ​എ​ടു​ക്കാ​ൻ പോ​കു​ന്ന​തെ'​ന്നാ​ണ്. അ​ത് എ​ന്തു​ദ്ദേ​ശി​ച്ചാ​ണെ​ന്ന​റി​യി​ല്ല. ഇ​പ്പോ​ൾ അ​തി​ന്‍റെ ആ​ന്ത​രാ​ർ​ഥം ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു.

സ​മ​യം വ​ള​രെ​യാ​യി. ബെ​ഡ്റൂ​മി​ൽ ഇ​ങ്ങ​നെ​യി​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഞാ​ൻ കു​ളി​ച്ചു ഡ്ര​സ് മാ​റി താ​ഴേ​ക്കി​റ​ങ്ങി. ഡൈ​നിം​ഗ് റൂ​മി​ൽ റോ​ബ​ർ​ട്ട് മേ​ശ തു​ട​ച്ചു​വൃ​ത്തി​യാ​ക്കു​ന്ന​തു​ക​ണ്ട് അ​ങ്ങോ​ട്ടു​ചെ​ന്നു.
""ഗു​ഡ് മോ​ണിം​ഗ് റോ​ബ​ർ​ട്ട്.''
""ഗു​ഡ് മോ​ണിം​ഗ് മാ​ഡം.''

""മാ​ക്സി​മി​നെ എ​വി​ടെ​യെ​ങ്കി​ലും ക​ണ്ടോ?''
""സാ​റു നേ​ര​ത്തേ ബ്രേ​ക്ക്ഫാ​സ്റ്റ് ക​ഴി​ച്ച് എ​ങ്ങോ​ട്ടോ പോ​യി.''
""എ​ങ്ങോ​ട്ടാ പോ​യ​തെ​ന്ന​റി​യാ​മോ?''
""അ​റി​യി​ല്ല മാ​ഡം.''

ഞാ​ൻ ഹാ​ളി​ലേ​ക്കു തി​രി​ച്ചു​പോ​യി മോ​ണിം​ഗ് റൂ​മി​ലേ​ക്കു ന​ട​ന്ന​പ്പോ​ൾ ജാ​സ്പ്പ​ർ ഓ​ടി​യെ​ത്തി വാ​ലാ​ട്ടി​ക്കൊ​ണ്ടു സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. സ​മ​യം​ക​ള​യാ​തെ ഞാ​ൻ എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്കു ഫോ​ണ്‍ വി​ളി​ച്ചു. ക്ലാ​ർ​ക്ക് പ​റ​ഞ്ഞു: ""സാ​റ് ഇ​വി​ടെ​യി​ല്ല. ഫ്രാ​ങ്ക് സാ​റു​ണ്ട്. കൊ​ടു​ക്ക​ണോ?''

""ഒ​ന്നു കൊ​ടു​ക്കൂ.''
""ഹ​ലോ മാ​ഡം!''
""ഫ്രാ​ങ്ക്! മാ​ക്സിം എ​വി​ടെ?''
""അ​റി​യി​ല്ല മാ​ഡം. കാ​ല​ത്ത് ഇ​ങ്ങോ​ട്ടു വ​ന്നി​ട്ടി​ല്ല.''
""ബ്രേ​ക്ക്ഫാ​സ്റ്റി​നു ക​ണ്ടു​മു​ട്ടി​യി​ല്ലേ?''
""ഞാ​ൻ ഉ​റ​ക്ക​ത്തി​ൽ​പ്പെ​ട്ടു​പോ​യി.''
""ഒ​രു​പ​ക്ഷേ സാ​റു ന​ട​ക്കാ​ൻ പോ​യി​ക്കാ​ണും.''

ഉ​ത്ക​ട​മാ​യ വ്യ​സ​ന​ത്തോ​ടെ ഞാ​ൻ പ​റ​ഞ്ഞു: ""മാ​ക്സിം ഇ​ന്ന​ലെ രാ​ത്രി ബെ​ഡ്റൂ​മി​ൽ വ​ന്നി​ട്ടി​ല്ല.''
""ഓ! ​അ​ങ്ങ​നെ​യാ​ണോ?''
""എ​വി​ടെ പോ​കാ​നാ​ണ് സാ​ധ്യ​ത?''
""ഒ​ന്നും എ​നി​ക്ക​റി​യി​ല്ല മാ​ഡം.''

ഞാ​ൻ പെ​ട്ടെ​ന്നു ഫോ​ണ്‍ വ​ച്ചു. എ​ന്‍റെ മ​ന​സാ​കെ ക​ല​ങ്ങി​മ​റി​യു​ന്നു. മാ​ക്സിം തി​രി​ച്ചു​വ​രി​ല്ലേ? എ​ന്‍റെ ഭ​യം വ​ർ​ധി​ക്കു​ന്നു. ഗ​തി​മു​ട്ടി​യ​പ്പോ​ൾ ദൈ​വാ​ശ്ര​യ​ബോ​ധം എ​ന്‍റെ മ​ന​സി​നെ സ​മാ​ധാ​നി​പ്പി​ച്ചു.
ഞാ​ൻ തി​രി​കേ മു​ക​ളി​ലേ​ക്കു ക​യ​റി. ഇ​ന്ന​ലെ വി​ജ​യ​ശ്രീ​ലാ​ളി​ത​യാ​യി നോ​ക്കി​നി​ന്ന ആ ​സ്ത്രീ​യു​ടെ രാ​ക്ഷ​സ​മു​ഖം​ക​ണ്ട ജ​നാ​ല​ഭാ​ഗ​ത്തേ​ക്ക് സ്വാ​ഭാ​വി​ക​മാ​യി നോ​ക്കി. അ​ത് അ​ട​ഞ്ഞു​കി​ട​ക്കു​ന്നു.
ടെ​റ​സി​ൽ നി​ന്നു​കൊ​ണ്ട് ഞാ​ൻ ശ്ര​ദ്ധി​ച്ചു.

അ​താ പെ​ട്ടെ​ന്ന് കാ​ലാ​വ​സ്ഥ​യ്ക്കും അ​ന്ത​രീ​ക്ഷ​ത്തി​നും ഒ​രു മാ​റ്റം. സൂ​ര്യ​ന്‍റെ വെ​ളി​ച്ചം മ​ങ്ങു​ന്നു. അ​ന്ത​രീ​ക്ഷം ക്ര​മേ​ണ ഇ​രു​ണ്ടു​വ​രു​ന്നു. ക​ട​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ബാ​ഷ്പ​ക​ണ​ങ്ങ​ളോ​ടു​കൂ​ടി​യ മൂ​ട​ൽ​മ​ഞ്ഞ് ക​ര​യി​ലേ​ക്കു നീ​ങ്ങി​നീ​ങ്ങി​യ​ടു​ക്കു​ന്നു. കാ​ടു​പി​ടി​ച്ച ചെ​ടി​ക​ളും മ​ര​ങ്ങ​ളും മ​ഞ്ഞു​മൂ​ടി അ​വ്യ​ക്ത​മാ​കു​ന്നു. ഇ​ന്ന​ലെ അ​ല്പം മൂ​ട​ൽ​മ​ഞ്ഞ് അ​ന്ത​രീ​ക്ഷ​ത്തി​ൽ ദൃ​ശ്യ​മാ​യെ​ങ്കി​ലും പ​രി​പാ​ടി​ക​ളെ​യും മ​റ്റു ച​ട​ങ്ങു​ക​ളെ​യും വെ​ടി​മ​രു​ന്നു​പ്ര​യോ​ഗ​ത്തെ​യും അ​തു ബാ​ധി​ച്ചി​ല്ല. ഈ ​മ​ഞ്ഞു​വീ​ഴ്ച ഇ​ന്ന​ലെ​യാ​വാ​ത്ത​ത് എ​ത്ര​യോ അ​നു​ഗ്ര​ഹ​മാ​യി.

നോ​ക്കി​നോ​ക്കി​നി​ൽ​ക്കേ മൂ​ട​ൽ​മ​ഞ്ഞ് ക​നം​വ​ച്ച് വീ​ടി​നോ​ട​ടു​ക്കു​ന്നു. ആ​രെ​യും പ​ര​സ്പ​രം കാ​ണാ​നാ​വാ​ത്ത അ​വ​സ്ഥ. ക​ട്ടി​യാ​യ പു​ക പ​ര​ക്കു​ന്ന​പോ​ലെ മ​ഞ്ഞു കു​തി​ച്ചെ​ത്തു​ന്നു. ജ​നാ​ല​ച്ചി​ല്ലു​ക​ൾ എ​ല്ലാം പു​ക​പു​ര​ണ്ട​പോ​ലെ​യാ​യി. ഈ​ർ​പ്പം ക​ല​ർ​ന്ന പു​ക​മ​ഞ്ഞ്. പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ബെ​ഡ്റൂ​മി​ന​ടു​ത്ത് ആ​രോ നി​ന്നു താ​ഴെ ലോ​ണി​ലേ​ക്കു നോ​ക്കു​ക​യാ​ണ്. ആ​രെ​ന്നു വ്യ​ക്ത​മ​ല്ല. ഉ​ൾ​ഭ​യ​ത്തോ​ടെ നോ​ക്കി. മാ​ക്സി​മാ​ണോ നി​ൽ​ക്കു​ന്ന​ത്? കു​റേ​ക്കൂ​ടി സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ മി​സി​സ് ഡാ​ൻ​വേ​ഴ്സ്! അ​പ്പോ​ഴും ലോ​ണി​ലേ​ക്കു​ത​ന്നെ നോ​ക്കി​നി​ൽ​ക്കു​ന്നു. ഞാ​ൻ വി​ളി​ച്ചു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സ്!'' ഇ​തി​ന​കം ഞാ​ൻ ബെ​ഡ്റൂ​മി​ന്‍റെ വാ​തി​ൽ തു​റ​ന്നു- റെ​ബേ​ക്ക​യു​ടെ ബെ​ഡ്റൂ​മി​ന്‍റെ.

അ​വ​ർ നേ​രി​യ ന​ടു​ക്ക​ത്തോ​ടെ തി​രി​ഞ്ഞു​നോ​ക്കി. പി​ന്നെ മു​ന്നോ​ട്ടു​വ​ന്നു. ""ഇ​ന്ന​ത്തെ മെ​നു പ​തി​വു​പോ​ലെ മേ​ശ​പ്പു​റ​ത്തു വ​ച്ചി​ട്ടു​ണ്ട് മാ​ഡം. മാ​റ്റ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും വേ​ണ​മെ​ങ്കി​ൽ...''
""മി​സി​സ് ഡാ​ൻ​വേ​ഴ്സ്! ഞാ​നി​പ്പോ​ൾ വ​ന്ന​ത് മെ​നു​വി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​ന​ല്ല. അ​തു നി​ങ്ങ​ൾ​ക്ക​റി​യാം, ഇ​ല്ലേ?''

എ​ന്‍റെ മു​ഖ​ത്തേ​ക്ക് അ​വ​ർ ഇ​മ​വെ​ട്ടാ​തെ നോ​ക്കി. ഗൗ​ര​വ​സ്വ​ര​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞു: ""നി​ങ്ങ​ൾ ഉ​ള്ളി​ൽ എ​ന്താ​ഗ്ര​ഹി​ച്ചു​വോ അ​തു ന​ട​ത്തി. ഇ​ങ്ങ​നെ​ത​ന്നെ സം​ഭ​വി​ക്കു​മെ​ന്നു മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചു. തൃ​പ്തി​യാ​യി​ല്ലേ? സ​ന്തോ​ഷ​മാ​യി​ല്ലേ?''

അ​വ​രു​ടെ മു​ഖം രൗ​ദ്ര​ഭാ​വം​പൂ​ണ്ടു. അ​തി​രൂ​ക്ഷ​മാ​യി എ​ന്നെ​നോ​ക്കി​യി​ട്ടു പു​ല​ന്പി: ""മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു നി​ങ്ങ​ൾ എ​ന്തി​നു​വ​ന്നു? നി​ങ്ങ​ളെ ഇ​വി​ടെ ആ​ർ​ക്കും വേ​ണ്ട. നി​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ ഇ​വി​ടെ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വു​മാ​യി​രു​ന്നു. വ​ന്ന സ്ഥ​ല​ത്തേ​ക്കു​ത​ന്നെ തി​രി​ച്ചു​പൊ​യ്ക്കൂ​ടേ?''
""ഞാ​ൻ മാ​ക്സി​മി​നെ അ​ഗാ​ധ​മാ​യി സ്നേ​ഹി​ക്കു​ന്നു​ണ്ട്. അ​തു നി​ങ്ങ​ൾ മ​റ​ന്നു.''

""അ​ങ്ങ​നെ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സാ​റി​നെ നി​ങ്ങ​ൾ ഒ​രി​ക്ക​ലും വി​വാ​ഹം ചെ​യ്യി​ല്ലാ​യി​രു​ന്നു.''
ഇ​തി​നെ​ന്തു മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ കു​ഴ​ങ്ങി. അ​വ​ർ തു​ട​ർ​ന്നു: ""നി​ങ്ങ​ളെ വെ​റു​ക്ക​ണ​മെ​ന്ന് ആ​ദ്യം തോ​ന്നി. ഇ​പ്പോ​ൾ അ​തി​ല്ല.''
""നി​ങ്ങ​ൾ എ​ന്തി​ന് എ​ന്നെ വെ​റു​ക്ക​ണം? അ​തി​നു ത​ക്ക​താ​യി ഞാ​നെ​ന്താ നി​ങ്ങ​ൾ​ക്കു ചെ​യ്ത​ത്?''
""മി​സി​സ് മാ​ക്സി​മി​ന്‍റെ സ്ഥാ​നം നി​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു.''
""മി​സി​സ് മാ​ക്സിം ഇ​പ്പോ​ൾ ഞാ​നാ​ണ്. മ​രി​ച്ചു​പോ​യ നി​ന്‍റെ റെ​ബേ​ക്ക​യ​ല്ല.''
ജ്വ​ലി​ക്കു​ന്ന ക​ണ്ണു​ക​ളോ​ടെ എ​ന്നെ നോ​ക്കി. ഞാ​ൻ വി​ട്ടി​ല്ല.

""ഒ​ട്ട​ന​വ​ധി ആ​ളു​ക​ൾ ര​ണ്ടാം വി​വാ​ഹം ന​ട​ത്തു​ന്നു- ആ​ണും പെ​ണ്ണും. നൂ​റു​ക​ണ​ക്കി​നു ര​ണ്ടാം വി​വാ​ഹ​ങ്ങ​ൾ രാ​ജ്യ​ത്തു ന​ട​ക്കു​ന്നു. എ​ന്നി​ട്ട് മാ​ക്സിം എ​ന്നെ വി​വാ​ഹം ക​ഴി​ച്ച​തു​മാ​ത്രം വ​ലി​യ ക്രി​മി​ന​ൽ കു​റ്റ​മാ​യി കാ​ണു​ന്നു. മ​രി​ച്ചു​പോ​യ ആ​ളോ​ടു ചെ​യ്ത അ​പ​രാ​ധ​മാ​യി എ​ണ്ണു​ന്നു. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ സ​ന്തോ​ഷ​മാ​യി ജീ​വി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക​വ​കാ​ശ​മി​ല്ലേ? സ​മാ​ധാ​ന​മാ​യി ക​ഴി​യാ​ൻ അ​ർ​ഹ​ത​യി​ല്ലേ?''
""മാ​ക്സിം സാ​റ് ഒ​ട്ടും സ​ന്തോ​ഷ​വാ​ന​ല്ല. ഒ​രു​ത​രം ന​ര​ക​യാ​ത​ന​യി​ലാ​ണ്- എ​ന്‍റെ മാ​ഡം പോ​യ​ശേ​ഷം...''
""സ​ത്യ​മാ​യും ആ ​അ​വ​സ്ഥ ഉ​ണ്ടാ​ക്കി​യ​ത് നി​ങ്ങ​ളാ​ണ്. നി​ങ്ങ​ളു​ടെ പൈ​ശാ​ചി​ക മ​ന​സാ​ണ്. റെ​ബേ​ക്ക ധ​രി​ച്ച മോ​ഡ​ൽ ഡ്ര​സ് എ​ന്നെ​ക്കൊ​ണ്ടു ധ​രി​പ്പി​ച്ച​ത് എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​ന​ല്ല. മാ​ക്സി​മി​നെ ദ്രോ​ഹി​ക്കാ​നാ​ണ്, വേ​ദ​നി​പ്പി​ക്കാ​നാ​ണ്. അ​ല്ലേ?''

""സാ​റി​ന്‍റെ വേ​ദ​ന​യെ​പ്പ​റ്റി മാ​ത്രം പ​റ​യു​ന്നു. എ​ന്നെ വേ​ദ​നി​പ്പി​ച്ച​തി​നെ​പ്പ​റ്റി ഒ​ന്നും പ​റ​യാ​നി​ല്ല? റെ​ബേ​ക്ക​യു​ടെ ക​സി​ൻ ആ​യ, എ​ന്‍റെ ബ​ന്ധു​വാ​യ ഫാ​വെ​ൽ ഇ​വി​ടെ വ​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​വി​ടെ​യു​ണ്ടാ​യ ഭൂ​ക​ന്പം എ​ന്താ​യി​രു​ന്നു? എ​നി​ക്കു വാ​ണിം​ഗ് ത​രാ​ൻ​മാ​ത്രം ഇ​വി​ടെ എ​ന്തു​ണ്ടാ​യി? അ​ട​ച്ചി​ട്ട മു​റി​യി​ൽ സാ​റ് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ന​ട​ന്നു​കൊ​ണ്ട് എ​ന്നെ വി​സ്ത​രി​ക്കു​ക​യാ​യി​രു​ന്നു.''

""മ​തി പ​റ​ഞ്ഞ​ത്. എ​നി​ക്കി​തൊ​ന്നും കേ​ൾ​ക്കേ​ണ്ട.''
""എ​ന്‍റെ മാ​ഡ​ത്തി​നെ​പ്പ​റ്റി എ​നി​ക്കു പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. അ​വ​ൾ എ​ന്‍റെ സ്വ​ന്ത​മാ​ണ്. പ​ള്ളി​ക്ക​ല്ല​റ​യി​ൽ കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും അ​വ​ൾ ഇ​ന്നും ഈ ​വീ​ട്ടി​ൽ വ​രു​ന്നു. സാ​റി​നെ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്ന് സാ​റു മ​ന​സി​ലാ​ക്കു​ന്നു. റെ​ബേ​ക്ക മാ​ഡം ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ സാ​റ് എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും അ​നു​വ​ദി​ച്ചി​രു​ന്നു. അ​വ​ൾ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ ജീ​വി​ച്ചു. ഇ​ഷ്ട​മു​ള്ള​തെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചു. സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ച്ചു. ഒ​ന്നി​നെ​യും കൂ​സി​യി​ല്ല. അ​വ​സാ​നം അ​വ​ൾ തോ​റ്റു. അ​വ​ളെ തോ​ല്പി​ച്ചു. തോ​ല്പി​ച്ച​ത് ഒ​രു പു​രു​ഷ​ന​ല്ല. ഒ​രു സ്ത്രീ​യ​ല്ല. ക​ട​ൽ അ​വ​ളെ തോ​ല്പി​ച്ചു. ക​ട​ൽ അ​വ​ളെ കൊ​ണ്ടു​പോ​യി.''

സ​ങ്ക​ട​മൊ​തു​ക്കാ​നാ​വാ​തെ മി​സി​സ് ഡാ​ൻ​വേ​ഴ്സ് പൊ​ട്ടി​ക്ക​ര​ഞ്ഞു. ഞാ​ൻ ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും ക​ര​ച്ചി​ൽ നി​ർ​ത്തി​യി​ല്ല. അ​ല്പം​ക​ഴി​ഞ്ഞ് ക​ണ്ണു​ക​ൾ തു​ട​ച്ചി​ട്ടു പ​റ​ഞ്ഞു: ""മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ഴും സാ​റു ദുഃ​ഖി​ത​നാ​യി ലൈ​ബ്ര​റി​യി​ൽ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ന​ട​ക്കു​ക​യാ​യി​രു​ന്നു.''
ക്ഷ​മ​യ​റ്റ് ഞാ​ൻ പ​റ​ഞ്ഞു: ""എ​ല്ലാം ഞാ​ൻ കേ​ട്ടു. മ​തി. ന​മു​ക്കി​വി​ടെ നി​ർ​ത്താം.''

മി​സി​സ് ഡാ​ൻ​വേ​ഴ്സ് എ​ന്‍റെ തൊ​ട്ട​രി​കി​ലേ​ക്കു വ​ന്നു. അ​വ​രു​ടെ മു​ഖം എ​ന്‍റെ മു​ഖ​ത്തോ​ടു തൊ​ട്ടു​നി​ന്നു. അ​വ​രു​ടെ സ്ഥി​രം ക​റു​ത്ത​വേ​ഷ​വും ത​ല​യോ​ടി​ന്‍റെ നി​റ​മു​ള്ള മു​ഖ​വും ഒ​രു പി​ശാ​ച് സ​മീ​പം നി​ൽ​ക്കു​ന്ന​തു​പോ​ലെ തോ​ന്നി​ച്ചു. അ​വ​ർ പ​റ​ഞ്ഞു: ""മാ​ഡം റെ​ബേ​ക്ക മാ​ഡ​ത്തി​നു ല​ഭി​ച്ച​തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട​താ​യി ഒ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട. മി​സി​സ് മാ​ക്സിം ഇ​പ്പോ​ഴും റെ​ബേ​ക്ക മാ​ഡ​മാ​ണ്, നി​ങ്ങ​ള​ല്ല. നി​ങ്ങ​ൾ വെ​റും നി​ഴ​ലും പ്രേ​ത​വു​മാ​ണ്. മാ​ൻ​ഡെ​ർ​ലി​വി​ട്ട് നി​ങ്ങ​ൾ​ക്കു പൊ​യ്ക്കൂ​ടേ? എ​ന്തു​കൊ​ണ്ടു നി​ങ്ങ​ൾ പോ​കു​ന്നി​ല്ല?''

ഞാ​ൻ അ​വ​രി​ൽ​നി​ന്ന് അ​ക​ന്ന് ജ​നാ​ല​യ്ക്ക​രി​കി​ലേ​ക്കു മാ​റി. അ​വ​ർ എ​ന്‍റെ കൈ​ത്ത​ണ്ട​യി​ൽ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും ചോ​ദി​ച്ചു: ""എ​ന്തു​കൊ​ണ്ടു നി​ങ്ങ​ൾ പോ​കു​ന്നി​ല്ല? ഞ​ങ്ങ​ൾ​ക്കാ​ർ​ക്കും നി​ങ്ങ​ളെ വേ​ണ്ട. സാ​റി​ന് അ​വ​ളെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹം ഇ​വി​ടെ ഏ​ക​നാ​യി വീ​ണ്ടും അ​വ​ളോ​ടൊ​പ്പം ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ള്ളി​യി​ലെ ക​ല്ല​റ​യി​ൽ കി​ട​ക്കേ​ണ്ട​തു നി​ങ്ങ​ളാ​ണ്, അ​വ​ള​ല്ല. മ​രി​ക്കേ​ണ്ട​ത് നി​ങ്ങ​ളാ​ണ്, അ​വ​ള​ല്ല.''

തു​റ​ന്നു​കി​ട​ക്കു​ന്ന വ​ലി​യ ജ​നാ​ല​യി​ലേ​ക്ക് എ​ന്നെ ബ​ല​മാ​യി ത​ള്ളി. താ​ഴെ ചാ​ര​നി​റ​മു​ള്ള ക​ട്ടി​യേ​റി​യ പു​ക​മ​ഞ്ഞു മൂ​ടി​യ ടെ​റ​സ് എ​നി​ക്കു കാ​ണാം.
""ദാ, ​അ​വി​ടെ താ​ഴേ​ക്കു നോ​ക്കൂ. വ​ള​രെ എ​ളു​പ്പ​മാ​ണ്. എ​ളു​പ്പ​മ​ല്ലേ? ചാ​ടൂ!.. എ​ന്തു​കൊ​ണ്ടു ചാ​ടു​ന്നി​ല്ല? എ​ല്ലാം പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കും. മു​ങ്ങി​മ​ര​ണം പോ​ലെ​യ​ല്ല.. എ​ന്തു​കൊ​ണ്ടു ശ്ര​മി​ക്കു​ന്നി​ല്ല?... ഉം... ​ചാ​ടൂ!''

ജ​നാ​ല​ഭാ​ഗ​ത്തേ​ക്ക് മൂ​ട​ൽ​മ​ഞ്ഞ് ശ​ക്ത​മാ​യി ത​ള്ളി​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്‍റെ മു​ഖ​ത്തും ദേ​ഹ​ത്തും അ​തു ത​ട്ടു​ന്നു​ണ്ട്. ഞാ​ൻ വേ​ഗം ജ​നാ​ല​പ്പ​ടി​യി​ൽ മു​റു​കെ​പ്പി​ടി​ച്ചു. അ​വ​ർ എ​ന്നെ ശ​ക്ത​മാ​യി വീ​ണ്ടും പ്രേ​രി​പ്പി​ക്കു​ക​യാ​ണ്.

""ഭ​യ​പ്പെ​ടേ​ണ്ട. ഞാ​ൻ മാ​ഡ​ത്തി​നെ ത​ള്ളി​യി​ടു​ക​യി​ല്ല. ഞാ​നി​ങ്ങോ​ട്ടു മാ​റി​നി​ൽ​ക്കാം. സ്വ​ന്തം ഇ​ഷ്ട​ത്താ​ൽ നി​ങ്ങ​ൾ​ക്കു ചാ​ടാം. മാ​ൻ​ഡെ​ർ​ലി​യി​ൽ നി​ങ്ങ​ളെ ആ​വ​ശ്യ​മി​ല്ല. നി​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ൽ സ​ന്തോ​ഷ​മി​ല്ല. സാ​റു നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നി​ല്ല. പി​ന്നെ എ​ന്തു ജീ​വി​തം? ശ​ങ്കി​ക്കാ​തെ ചാ​ടൂ.. ഒ​ട്ടും ഭ​യ​പ്പെ​ടേ​ണ്ട..!''
മി​സി​സ് ഡാ​ൻ​വേ​ഴ്സ് എ​ന്ന ദു​ർ​ഭൂ​തം വാ​ശി​യോ​ടെ എ​ന്നെ പ്രേ​രി​പ്പി​ക്കു​ന്നു. ഞാ​ൻ ക​ണ്ണു​ക​ൾ പൂ​ട്ടി​യ​ട​ച്ചു.

ജ​നാ​ല​പ്പ​ടി​യി​ൽ മു​റു​കെ​പ്പി​ടി​ച്ച എ​ന്‍റെ കൈ ​വേ​ദ​നി​ക്കു​ന്നു. എ​നി​ക്കു ത​ല​ക​റ​ങ്ങു​ന്ന​തു​പോ​ലെ തോ​ന്നി. ഈ ​നി​മി​ഷ​ത്തി​ൽ എ​ന്‍റെ ത​ല​ച്ചോ​റി​ൽ ഒ​രു പ്ര​കാ​ശ​ര​ശ്മി ക​ട​ന്നു​വ​ന്ന​തു​പോ​ലെ! അ​തോ​ടെ എ​ന്‍റെ ചി​ന്ത മാ​റി. മാ​ക്സിം എ​ന്നെ സ്നേ​ഹി​ക്കു​ന്നി​ല്ലെ​ന്നും, ഞാ​ൻ അ​സ​ന്തു​ഷ്ട​യാ​ണെ​ന്നു​മു​ള്ള ചി​ന്ത എ​ന്നി​ൽ​നി​ന്നു വി​ട്ട​ക​ന്നു. റെ​ബേ​ക്ക എ​ന്ന പേ​ര് ഞാ​ൻ മ​റ​ക്കാ​ൻ​തു​ട​ങ്ങി. മേ​ലി​ൽ ആ ​പേ​ര് ഓ​ർ​ക്കി​ല്ലെ​ന്നും ഉ​ള്ളി​ലു​റ​പ്പി​ച്ചു. മാ​ക്സിം എ​ന്‍റെ മാ​ത്ര​മാ​ണെ​ന്ന് എ​ന്‍റെ അ​ന്ത​രം​ഗം എ​ന്നോ​ടു മ​ന്ത്രി​ച്ചു.

ഈ ​പ്ര​ത്യേ​ക മു​ഹൂ​ർ​ത്ത​ത്തി​ൽ കി​ടി​ലം​കൊ​ള്ളി​ക്കു​ന്ന വ​ലി​യൊ​രു സ്ഫോ​ട​ന​മു​ണ്ടാ​യി. ഞ​ങ്ങ​ൾ നി​ന്നി​രു​ന്ന ഭാ​ഗ​ത്തെ ജ​നാ​ല കു​ലു​ങ്ങി. ചി​ല്ലു​ക​ൾ വി​റ​ച്ചു. കാ​ര്യ​മ​റി​യാ​തെ ഞാ​ൻ മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ നോ​ക്കി. അ​പ്പോ​ഴേ​ക്കും വീ​ണ്ടും അ​തേ സ്ഫോ​ട​നം ഒ​ന്നി​നു​പി​റ​കേ ഒ​ന്നാ​യി നാ​ലു​വ​ട്ടം. അ​വ അ​ന്ത​രീ​ക്ഷ​ത്തെ പ്ര​ക​ന്പ​നം​കൊ​ള്ളി​ച്ചു.

""എ​ന്താ കാ​ര്യം? എ​ന്താ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്?­­''- പ​രി​ഭ്രാ​ന്തി​യോ​ടെ ഞാ​ൻ തി​ര​ക്കി. അ​വ​ർ പ​റ​ഞ്ഞു: ""അ​തു റോ​ക്ക​റ്റു​ക​ളാ​ണ്. ക​ട​ൽ​ത്തീ​ര​ത്ത് ഏ​തോ ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​കാ​ണും.''
മൂ​ട​ൽ​മ​ഞ്ഞി​ന്‍റെ ശ​ക്തി​കു​റ​ഞ്ഞു​തു​ട​ങ്ങി. അ​തി​നി​ട​യി​ലൂ​ടെ അ​താ ആ​രോ ഓ​ടി​ക്കി​ത​ച്ച് ക​യ​റി​വ​രു​ന്ന​തി​ന്‍റെ കാ​ലൊ​ച്ച കേ​ൾ​ക്കു​ന്നു. ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ അ​റി​ഞ്ഞു, ക​ണ്ടു. അ​തു മാ​ക്സിം! സ​ന്തോ​ഷം​കൊ​ണ്ടു ശ്വാ​സം നി​ല​ച്ച മ​ട്ടി​ലാ​യി ഞാ​ൻ. മാ​ക്സിം എ​ന്നെ കാ​ണു​ന്നി​ല്ല. വേ​വ​ലാ​തി​പൂ​ണ്ട​പോ​ലെ മു​ന്നോ​ട്ടു കു​തി​ക്കു​ക​യാ​ണ്. ഒ​പ്പം ""ഫ്രി​ത്ത്... ഫ്രി​ത്ത്...'' എ​ന്ന് ഉ​ച്ച​ത്തി​ൽ വി​ളി​ക്കു​ന്നു. ഹാ​ളി​ൽ​നി​ന്ന് ഫ്രി​ത്ത് വി​ളി​കേ​ട്ടു.

(തു​ട​രും)

SUNDAY DEEPIKA

പു​റം​കാ​ഴ്ച​യും ഹൃ​ദ​യ​ക്കാ​ഴ്ച​യും

1970ക​ളി​ലും 80ക​ളി​ലും അ​മേ​രി​ക്ക​യി​ൽ ഏ​റെ ജ​ന​പ്രി​യ​മാ​യി​രു​ന്ന ഒ​രു ടെ​ലി​വി​ഷ​ൻ സീ​രീ​സാ​യി​രു​ന്നു "ഓ​ൾ ഇ​ൻ ദ ​ഫാ​മി​ലി.' ആ​ർ​ച്ചി ബ​ങ്ക​ർ എ​ന്ന പ​രു​ക്ക​ൻ മ​നു​ഷ്യ​നും അ​യാ​ളു​ടെ സൗ​മ്യ​യും ദ​യാ​ലു​വു​മാ​യ ഭാ​ര്യ ജൂ​ഡി​ത്തു​മാ​ണ് ഈ ​സീ​രീ​സി​ലെ ര​ണ്ടു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഒ​ട്ടേ​റെ മു​ൻ​വി​ധി​ക​ളു​ള്ള ആ​ർ​ച്ചി ആ​ളു​ക​ളു​ടെ പു​റം​രൂ​പം, അ​ഭി​പ്രാ​യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തു​ന്പോ​ൾ ഈ​ഡി​ത്ത് മ​നു​ഷ്യ​രെ കാ​ണു​ന്ന​ത് ഹൃ​ദ​യ​ത്തി​ന്‍റെ ക​ണ്ണു​ക​ളോ​ടെ​യാ​ണ്. ആ​ർ​ച്ചി​യു​ടെ ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ഈ​ഡി​ത്തി​ന്‍റെ നി​സാ​ര​മെ​ന്നു തോ​ന്നു​ന്ന എ​ന്നാ​ൽ ആ​ഴ​മേ​റി​യ വാ​ക്കു​ക​ളി​ലൂ​ടെ​യും ഈ ​ടി​വി പ​ര​ന്പ​ര പ​ല ജീ​വി​ത​സ​ത്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഈ​ഡി​ത്തി​ന്‍റെ ഹൈ​സ്കൂ​ൾ റീ​യൂ​ണി​യ​നി​ൽ ഈ​ഡി​ത്തും ആ​ർ​ച്ചി​യും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് ഒ​രു എ​പ്പി​സോ​ഡ്. അ​വി​ടെ​വ​ച്ച് ഈ​ഡി​ത്ത് ത​ന്‍റെ പ​ഴ​യ സ​ഹ​പാ​ഠി​യാ​യ ബ​ക്കി​നെ കാ​ണു​ന്നു. ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് സു​ന്ദ​ര​നും സു​മു​ഖ​നു​മാ​യി​രു​ന്നു ബ​ക്ക്. ഇ​പ്പോ​ൾ പൊ​ണ്ണ​ത്ത​ടി​യ​നാ​ണ്. എ​ന്നാ​ൽ ഈ​ഡി​ത്ത് അ​തൊ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. പ​ഴ​യ ഓ​ർ​മ​ക​ൾ ഈ​ഡി​ത്ത് ബ​ക്കു​മാ​യി ആ​ഹ്ലാ​ദ​പൂ​ർ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. അ​വ​ർ ബ​ക്കി​നെ കാ​ണു​ന്ന​ത് മു​ന്പെ​ന്ന​തു​പോ​ലെ മ​നോ​ഹ​ര​മാ​യ ഒ​രു വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​ട്ടാ​ണ്.

അ​ടു​ത്ത ഒ​രു രം​ഗ​ത്തി​ൽ നാം ​കാ​ണു​ന്ന​ത് ആ​ർ​ച്ചി​യും ഈ​ഡി​ത്തും സം​സാ​രി​ക്കു​ന്ന​താ​യി​ട്ടാ​ണ്. പ​തി​വു​ള്ള മൃ​ദു​ല​സ്വ​ര​ത്തി​ൽ ഈ​ഡി​ത്ത് പ​റ​യു​ന്നു: ""നോ​ക്കൂ ആ​ർ​ച്ചി, ബ​ക്ക് എ​ത്ര മ​നോ​ഹ​ര​നാ​യ മ​നു​ഷ്യ​നാ​ണ്!'' ബ​ക്കി​ന്‍റെ രൂ​പം​ക​ണ്ട് വെ​റു​പ്പു​തോ​ന്നി​യ ആ​ർ​ച്ചി അ​പ്പോ​ൾ പ​റ​യു​ക​യാ​ണ്: ""ഈ​ഡി​ത്ത്, നീ​യൊ​രു അ​സാ​ധാ​ര​ണ​ക്കാ​രി​ത​ന്നെ! നി​ന​ക്ക​ത​റി​യാം.

നീ​യും ഞാ​നും ഒ​രാ​ളെ​ത്ത​ന്നെ നോ​ക്കു​ന്നു. നീ ​കാ​ണു​ന്ന​ത് മ​നോ​ഹ​ര​നാ​യ ഒ​രു മ​നു​ഷ്യ​നെ. ഞാ​ൻ കാ​ണു​ന്ന​ത് ഒ​രു പൊ​ണ്ണ​ത്ത​ടി​യ​നെ​യും!'' ഒ​രു​നി​മി​ഷം പ​ക​ച്ചു​നി​ന്നു​പോ​യ ഈ​ഡി​ത്ത് അ​പ്പോ​ൾ പ​റ​യു​ക​യാ​ണ്: ""ഓ, ​അ​ത് എ​ത്ര ദുഃ​ഖ​ക​ര​മാ​ണ്!''

ആ​ർ​ച്ചി​യും ഈ​ഡി​ത്തും ക​ണ്ട​ത് ഒ​രാ​ളെ​ത്ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ർ​ച്ചി ക​ണ്ട​ത് ബ​ക്കി​ന്‍റെ പു​റം​രൂ​പ​മാ​യി​രു​ന്നു. ഈ​ഡി​ത്ത് ക​ണ്ട​താ​ക​ട്ടെ ബ​ക്കി​ന്‍റെ ഹൃ​ദ​യ​വും. ആ​ർ​ച്ചി ക​ണ്ട​ത് ബ​ക്കി​ന്‍റെ പോ​രാ​യ്മ​ക​ൾ.

ഈ​ഡി​ത്ത് ശ്ര​ദ്ധി​ച്ച​താ​ക​ട്ടെ ബ​ക്കി​ന്‍റെ ഹൃ​ദ​യ​സൗ​ന്ദ​ര്യ​വും. ഇ​ന്ന​ത്തെ ലോ​ക​ത്ത് ആ​ളു​ക​ളെ അ​വ​രു​ടെ രൂ​പം, നി​റം, വി​ദ്യാ​ഭ്യാ​സം, സ​ന്പ​ത്ത്, സാ​മൂ​ഹി​ക​നി​ല എ​ന്നി​വ​യൊ​ക്കെ നോ​ക്കി​യാ​ണ് നാം ​പ​ല​പ്പോ​ഴും വി​ല​യി​രു​ത്താ​റു​ള്ള​ത്. ത​ന്മൂ​ലം ഇ​വ​യൊ​ന്നും ഇ​ല്ലാ​ത്ത​വ​രെ ത​രം​താ​ഴ്ന്ന​വ​രാ​യി​ട്ടാ​ണ് നാം ​പ​രി​ഗ​ണി​ക്കു​ക. അ​വ​രു​ടെ ജീ​വി​ത പോ​രാ​ട്ട​ങ്ങ​ളും ത്യാ​ഗ​ങ്ങ​ളും മ​നോ​വേ​ദ​ന​ക​ളും ന​മു​ക്കു കാ​ണാ​ൻ​പോ​ലും ക​ഴി​യാ​തെ​പോ​കു​ന്നു. ഈ​ഡി​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ അ​തു ദുഃ​ഖ​ക​രം​ത​ന്നെ.

ബൈ​ബി​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ദൈ​വം ന​മ്മെ കാ​ണു​ന്ന​ത് മ​നു​ഷ്യ​ൻ കാ​ണു​ന്ന​തു​പോ​ലെ​യ​ല്ല. സാ​മു​വ​ൽ പ്ര​വാ​ച​ക​ൻ ജ​സെ​യു​ടെ പു​ത്ര​ന്മാ​രി​ൽ രാ​ജാ​വി​നെ തെ​ര​യു​ന്പോ​ൾ ദൈ​വം പ​റ​ഞ്ഞു: ""മ​നു​ഷ്യ​ൻ ബാ​ഹ്യ​രൂ​പ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്നു, ക​ർ​ത്താ​വാ​ക​ട്ടെ ഹൃ​ദ​യ​ഭാ​വ​ത്തി​ലും'' (1 സാ​മു 16:7). ചു​ങ്ക​ക്കാ​ര​നാ​യ സ​ക്കേ​വൂ​സി​നെ അ​ക​റ്റി​നി​ർ​ത്തേ​ണ്ട പാ​പി​യാ​യി ജ​ന​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ, ദൈ​വ​പു​ത്ര​നാ​യ യേ​ശു ക​ണ്ട​ത് ഹൃ​ദ​യ​പ​രി​വ​ർ​ത്ത​നം ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​നാ​യി​ട്ടാ​യി​രു​ന്നു (ലൂ​ക്കാ 19:1-10). വ്യ​ഭി​ചാ​ര​ത്തി​ൽ പി​ടി​ക്ക​പ്പെ​ട്ട ഒ​രു സ്ത്രീ​യെ ക​ല്ലെ​റി​ഞ്ഞു കൊ​ല്ലു​വാ​ൻ യേ​ശു​വി​ന്‍റെ പ​ക്ക​ൽ കൊ​ണ്ടു​വ​ന്നു. അ​പ്പോ​ൾ, അ​വി​ട​ന്ന് അ​വ​ളി​ൽ ക​ണ്ട​ത് പ​ശ്ചാ​ത്താ​പ​മു​ള്ള ഒ​രു ഹൃ​ദ​യ​മാ​യി​രു​ന്നു (യോ​ഹ 8:1-11). യേ​ശു​വി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തു കു​രി​ശി​ൽ ത​റ​യ്ക്ക​പ്പെ​ട്ട ക​ള്ള​ൻ പൊ​തു​ജ​ന​ത്തി​ന്‍റെ മു​ന്പി​ൽ വ​ലി​യ പാ​പി​യാ​യി​രു​ന്നു. എ​ന്നാ​ൽ, സ്വ​ർ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ആ​ത്മാ​വി​നെ​യാ​ണ് യേ​ശു അ​വ​നി​ൽ ദ​ർ​ശി​ച്ച​ത്.

ലെ​ബ​നീ​സ്- അ​മേ​രി​ക്ക​ൻ ക​വി​യാ​യ ഖ​ലീ​ൽ ജി​ബ്രാ​ൻ ഒ​രി​ക്ക​ൽ എ​ഴു​തി: ""സൗ​ന്ദ​ര്യം മു​ഖ​ത്ത​ല്ല; സൗ​ന്ദ​ര്യം ഹൃ​ദ​യ​ത്തി​ലെ ഒ​രു പ്ര​കാ​ശ​മാ​ണ്.'' ആ​ർ​ച്ചി ക​ണ്ട​തു ബ​ക്കി​ന്‍റെ പൊ​ണ്ണ​ത്ത​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ​ഡി​ത്ത് ക​ണ്ട​ത് ബ​ക്കി​ന്‍റെ ഹൃ​ദ​യ​ത്തി​ലെ പ്ര​കാ​ശ​വും. ആ​ർ​ച്ചി​യു​ടെ​യും ഈ​ഡി​ത്തി​ന്‍റെ​യും ക​ണ്ണു​ക​ളു​ടെ വ്യ​ത്യാ​സ​മാ​യി​രു​ന്നി​ല്ല ഇ​തി​നു കാ​ര​ണം.

ഒ​രു യ​ഹൂ​ദ പ​ഴ​മൊ​ഴി​യു​ണ്ട്: ""ഹൃ​ദ​യം എ​ന്തു മ​ന​സി​ലാ​ക്കാ​ൻ ത​യാ​റാ​കു​ന്നു​വോ അ​തു മാ​ത്ര​മേ ക​ണ്ണു​ക​ൾ കാ​ണു​ക​യു​ള്ളൂ.'' മു​ൻ​വി​ധി​ക​ൾ നി​റ​ഞ്ഞ ഹൃ​ദ​യം കാ​ണു​ന്ന​തു ന​ന്മ​യാ​യി​രി​ക്കു​ക​യി​ല്ല, കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളു​മാ​യി​രി​ക്കും. എ​ന്നു​മാ​ത്ര​മ​ല്ല, ആ​രെ​ങ്കി​ലും ന​ന്മ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ അ​ത് അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​കി​ല്ല. എ​ന്നാ​ൽ സ്നേ​ഹം​നി​റ​ഞ്ഞ ഹൃ​ദ​യ​മാ​ണെ​ങ്കി​ലോ? മ​റ്റു​ള്ള​വ​രു​ടെ പോ​രാ​യ്മ​ക​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ ന​ന്മ​ക​ൾ കാ​ണാ​ൻ ത​യാ​റാ​കും.

"അ​ത് ഏ​റെ ദുഃ​ഖ​ക​രം' എ​ന്ന് ഈ​ഡി​ത്ത് പ​റ​ഞ്ഞ​ത് ആ​ർ​ച്ചി​യു​ടെ വീ​ക്ഷ​ണ​വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. എ​ന്നാ​ൽ, ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തു പ​ല​പ്പോ​ഴും ശ​രി​യാ​യി​രി​ക്കാം. നാം ​ചി​ല​പ്പോ​ഴെ​ങ്കി​ലും മ​റ്റു​ള്ള​വ​രെ വി​ല​യി​രു​ത്തു​ന്ന​ത് അ​വ​രു​ടെ രൂ​പ​വും ഭാ​വ​വു​മൊ​ക്കെ ക​ണ്ടി​ട്ട​ല്ലേ? അ​തു മാ​ത്ര​മോ? ന​മ്മു​ടെ മു​ൻ​വി​ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല​ല്ലേ ഈ ​വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ക്കു​ക? എ​ന്നാ​ൽ ഈ​ഡി​ത്തി​നെ​പ്പോ​ലെ, മ​റ്റു​ള്ള​വ​രു​ടെ ന​ന്മ കാ​ണു​ന്ന​തി​ലാ​ണു ന​മ്മു​ടെ ശ്ര​ദ്ധ​യെ​ങ്കി​ൽ ന​മ്മു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വി​തം എ​ത്ര​യോ സു​ന്ദ​ര​മാ​യി മാ​റു​മാ​യി​രു​ന്നു.

റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​യ ടോ​ൾ​സ്റ്റോ​യി പ​റ​യു​ന്ന​തു ശ്ര​ദ്ധി​ക്കൂ: ""ലോ​ക​ത്തെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും ചി​ന്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ത​ന്നെ​ത്ത​ന്നെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് ആ​രും ചി​ന്തി​ക്കു​ന്നി​ല്ല.''

ഒ​രു​പ​ക്ഷേ ന​മ്മി​ൽ ആ​ദ്യം വ​രേ​ണ്ട മാ​റ്റം നാം ​ചു​റ്റു​മു​ള്ള ലോ​ക​ത്തെ​യും മ​നു​ഷ്യ​രെ​യും എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന​താ​ണ്. ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​ർ എ​ങ്ങ​നെ കാ​ണ​പ്പെ​ടു​ന്നു എ​ന്ന​ത​ല്ല. പ്ര​ത്യു​ത, നാം ​എ​ങ്ങ​നെ അ​വ​രെ കാ​ണു​ന്നു എ​ന്ന​താ​ണ്. ഈ​ഡി​ത്തി​നെ​പ്പോ​ലെ ഹൃ​ദ​യം​കൊ​ണ്ടാ​ണോ നാം ​മ​റ്റു​ള്ള​വ​രെ കാ​ണു​ന്ന​ത്? എ​ങ്കി​ൽ ന​മു​ക്കാ​ശ്വ​സി​ക്കാം. കാ​ര​ണം അ​താ​ണ് നാം ​പി​ന്തു​ട​രേ​ണ്ട യ​ഥാ​ർ​ഥ മാ​തൃ​ക.

SUNDAY DEEPIKA

മ​റ്റ​ത്തൂ​രി​ൽ​നി​ന്നൊ​രു വി​ശ്വ​പൗ​ര​ൻ

മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ത്താം​ക്ലാ​സു ക​ഴി​ഞ്ഞ് പ്രീ​ഡി​ഗ്രി​ക്ക് കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ ഇം​ഗ്ലീ​ഷി​ലു​ള്ള ക്ലാ​സു​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ പ​യ്യ​ൻ. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​പ്ര​തീ​ക്ഷി​ത​തോ​ൽ​വി അ​വ​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ചു. ഗ​വേ​ഷ​ക​രെ ആ​ധി​കാ​രി​ക​മാ​യി റാ​ങ്ക് ചെ​യ്യു​ന്ന അ​മേ​രി​ക്ക​യി​ലെ സ്കോ​ള​ർ ജി​പി​എ​സ് പ്ര​ഖ്യാ​പി​ച്ച പു​തി​യ പ​ട്ടി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം​റാ​ങ്കു​കാ​ര​നാ​ണ് അ​യാ​ളി​പ്പോ​ൾ.

നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്ത, നാ​ലു ഗ​വേ​ഷ​ണ ബി​രു​ദ​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള മ​ല​യാ​ളി പ്ര​ഫ​സ​ർ- ഡോ. ​ജ​സ്റ്റി​ൻ പോ​ൾ. വെ​ല്ലു​വി​ളി​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും ഏ​വ​ർ​ക്കു​മു​ണ്ടാ​കും. അ​തു ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണ്. പ​ക്ഷേ, ക്ഷ​മ​യോ​ടെ അ​തി​നു​ള്ളി​ലെ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി അ​തി​ജീ​വി​ക്കാ​നും പ്ര​ശോ​ഭി​ക്കാ​നും ആ​വു​മെ​ന്ന് ഡോ. ​ജ​സ്റ്റി​ൻ തെ​ളി​യി​ക്കു​ന്നു. അ​ടു​ത്ത​റി​യാം ഈ ​വി​ശ്വ​പൗ​ര​നെ... 

 2024 സെ​പ്റ്റം​ബ​ർ 11. സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ൽ ന​ട​ക്കു​ന്ന എ​ഇ മാ​ർ​ക്കി​ന്‍റെ 35-ാം വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഞാ​ൻ മാ​ഡ്രി​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി. ഹോ​ട്ട​ലി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​പോ​കാ​നാ​യി തൊ​ട്ട​ടു​ത്ത മെ​ട്രോ സ്റ്റേ​ഷ​നി​ൽ​പോ​യി ടി​ക്ക​റ്റ് എ​ടു​ത്തു. തി​രി​കെ ന​ട​ക്കു​ന്പോ​ഴാ​ണ് ആ​യി​രം യൂ​റോ​യും എ​ടി​എം കാ​ർ​ഡു​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് പോ​ക്ക​റ്റ​ടി​ച്ചു​പോ​യ​ത്.

ഒ​രു യൂ​റോ​പോ​ലും കൈ​യി​ലി​ല്ല. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം തെ​രു​വു​യാ​ച​ക​നാ​യി. അ​ന്പ​തോ​ളം​പേ​രു​ടെ മു​ൻ​പി​ൽ കൈ​നീ​ട്ടി​യി​ട്ടും ആ​കെ ല​ഭി​ച്ച​ത് ര​ണ്ടു യൂ​റോ. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി കം​പ്ല​യി​ന്‍റ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും അ​വി​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​പോ​ലും ഒ​രു യൂ​റോ ത​ന്നു സ​ഹാ​യി​ച്ചി​ല്ല. അ​തി​ൽ​നി​ന്നും ഒ​രു​കാ​ര്യം ഞാ​ൻ മ​ന​സി​ലാ​ക്കി. അ​പ​രി​ചി​ത​രാ​രും ന​മ്മെ സ​ഹാ​യി​ക്കി​ല്ല. ലോ​ക​ത്തെ​വി​ടെ​യും സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്ത​ണം.

 നാ​ട്ടി​ൻ​പു​റ​ത്തെ കു​ട്ടി​ക്കാ​ലം

തൃ​ശൂ​രി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ മ​റ്റ​ത്തൂ​രി​ലെ അ​വി​ട്ട​പ്പി​ള്ളി​യി​ൽ ജ​ന​നം. മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും വെ​ള്ളി​ക്കു​ള​ങ്ങ​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പൂ​വ​ത്തും​പ​റ​ന്പി​ൽ പി.​വി. പൗ​ലോ​സി​ന്‍റെ​യും തൃ​ക്കൂ​ർ സ​ർ​വോ​ദ​യ സ്കൂ​ളി​ലെ ആ​നി ടീ​ച്ച​റു​ടെ​യും (കെ.​ഒ. അ​ന്നം) മൂ​ത്ത പു​ത്ര​ൻ. മ​റ്റ​ത്തൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ, മൂ​ന്നു​മു​റി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ, മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

ക്രൈ​സ്റ്റ് എ​ന്ന വ​ലി​യ കാ​മ്പ​സ്

ഗ്രാ​മീ​ണ​ത്ത​നി​മ ഒ​ട്ടും ചോ​രാ​തെ മ​റ്റ​ത്തൂ​രി​ൽ​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ക്രൈ​സ്റ്റ് കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ ആ​കെ വി​സ്മ​യ​മാ​യി​രു​ന്നു. പ്രീ​ഡി​ഗ്രി​ക്കെ​ടു​ത്ത​ത് ഫ​സ്റ്റ് ഗ്രൂ​പ്പ്. മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ്ര​വേ​ഗം, ത്വ​ര​ണം എ​ന്നെ​ല്ലാം പ​ഠി​ച്ചി​ട്ട് പെ​ട്ടെ​ന്ന് ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലേ​ക്കു മാ​റി ആ​ക്സ​ല​റേ​ഷ​ൻ എ​ന്നു കേ​ട്ട​പ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി.

ആ​ദ്യ​ത്തെ ആ​റേ​ഴു​മാ​സം ഏ​റെ പ​ണി​പ്പെ​ട്ടാ​ണു ക്ലാ​സു​ക​ൾ മ​ന​സി​ലാ​ക്കി​യ​ത്. പ്രീ​ഡി​ഗ്രി​യു​ടെ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം​കൊ​ണ്ട് സാ​ന്പ​ത്തി​ക​ശാ​സ്ത്ര​മാ​ണ് ത​ന്‍റെ വ​ഴി​യെ​ന്നു തി​രി​ച്ച​റി​യു​ക​യും ബി​രു​ദം ഇ​ക്ക​ണോ​മി​ക്സി​ലേ​ക്കു മാ​റു​ക​യു​മാ​യി​രു​ന്നെ​ന്ന് ഡോ. ​ജ​സ്റ്റി​ൻ പോ​ൾ പ​റ​യു​ന്നു.

തോ​ൽ​വി ത​ന്ന പാ​ഠം

മ​ല​യാ​ള​ത്തി​ൽ വ​ള​രെ ന​ന്നാ​യി പ്ര​സം​ഗി​ക്കു​മാ​യി​രു​ന്ന ഞാ​ൻ മൂ​ന്നാം​വ​ർ​ഷ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്പോ​ഴാ​ണ് ക്രൈ​സ്റ്റ് കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച​ത്. വി​ജ​യി​ക്കു​മെ​ന്ന വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു. ഇ​ല​ക്‌​ഷ​ന് ര​ണ്ടു​ദി​വ​സം​മു​ന്പ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ്രോ​ഗ്രാം ബ​സ് സ​മ​രം മൂ​ലം അ​വ​ധി​യാ​യ​തി​നാ​ൽ ന​ട​ന്നി​ല്ല. പ്ര​സം​ഗ​പാ​ട​വം കു​ട്ടി​ക​ളു​ടെ മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു വോ​ട്ടു​ക​ൾ​ക്കു തോ​റ്റു. അ​തെ​ന്നെ ഏ​റെ അ​സ്വ​സ്ഥ​നാ​ക്കി.

അ​തി​ൽ​നി​ന്നു മു​ക്തി​നേ​ടാ​ൻ ഞാ​ൻ മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​രാ​ഴ്ച​ത്തെ ധ്യാ​ന​ത്തി​നു​പോ​യി. ജീ​വി​ത​ത്തി​ൽ ഇ​നി​യൊ​രി​ക്ക​ലും തോ​ൽ​ക്കി​ല്ലെ​ന്ന് അ​ന്ന് അ​വി​ടെ​വ​ച്ച് ഞാ​ൻ ദൃ​ഢ​നി​ശ്ച​യം ചെ​യ്തു. പി​ന്നീ​ടു​ള്ള ആ​റേ​ഴു​മാ​സ​ക്കാ​ലം കു​ത്തി​യി​രു​ന്നു​പ​ഠി​ച്ചു. ക്രൈ​സ്റ്റി​ൽ​നി​ന്നു ഗോ​ൾ​ഡ് മെ​ഡ​ലോ​ടെ​യാ​ണ് ഞാ​ൻ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ​ത്. പി​ന്നെ ഇ​ക്ക​ണോ​മി​ക്സി​ൽ​ത​ന്നെ പി​ജി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ണ്ടാം റാ​ങ്കോ​ടെ. ഈ ​കാ​ല​യ​ള​വി​ൽ​ത്ത​ന്നെ യു​ജി​സി​യു​ടെ ജെ​ആ​ർ​എ​ഫും ല​ഭി​ച്ചു.

ബ്രോ​ക്ക​ണ്‍ ടു ​സ്പോ​ക്ക​ണ്‍

22-ാം വ​യ​സി​ൽ മും​ബൈ ഐ​ഐ​ടി​യി​ൽ പ​ഠി​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ ഹി​ന്ദി പ​റ​യാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് ആ​ണെ​ങ്കി​ൽ ബ്രോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷും. ര​ണ്ടു​വ​ർ​ഷം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷും ഹി​ന്ദി​യും സ്വ​ന്ത​മാ​ക്കി. ഇ​ന്ന് ലോ​ക​ത്തെ​വി​ടെ​പ്പോ​യാ​ലും ന​ല്ല ഉ​ച്ചാ​ര​ണ​ശു​ദ്ധി​യോ​ടെ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ന​റി​യാ​വു​ന്ന മാ​സ്റ്റ​റി​യാ​യി മാ​റാ​ൻ എ​നി​ക്കാ​യെ​ങ്കി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ൽ ആ​ർ​ക്കും ഇ​തു സാ​ധി​ക്കു​മെ​ന്നു​റ​പ്പ്.

എം​ഫി​ൽ ക​ഴി​ഞ്ഞ​തോ​ടെ യൂ​ണി​യ​ൻ ബാ​ങ്കി​ൽ ഓ​ഫീ​സ​റാ​യി ജോ​ലി​കി​ട്ടി. ഒ​ന്പ​തു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഐ​ഐ​ടി​യി​ൽ​ത​ന്നെ പി​എ​ച്ച്ഡി ആ​രം​ഭി​ച്ചു. വെ​ല്ലു​വി​ളി​ക​ളെ സാ​ധ്യ​ത​ക​ളാ​യി ക​ണ്ട​പ്പോ​ൾ വി​ജ​യം കൂ​ടെ​നി​ന്നു. അ​ങ്ങ​നെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സി​ൽ ആ​ദ്യ പി​എ​ച്ച്ഡി സ്വ​ന്ത​മാ​ക്കി.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ക​രി​യ​ർ

യൂ​ണി​യ​ൻ ബാ​ങ്കി​ൽ ഹ്ര​സ്വ​കാ​ലം ജോ​ലി​ചെ​യ്തെ​ങ്കി​ലും യ​ഥാ​ർ​ഥ ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത് 2003 ൽ ​സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ സ്റ്റാ​ഫ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ഫാ​ക്ക​ൽ​റ്റി​യാ​യി​ട്ടാ​ണ്. 2004 ന​വം​ബ​ർ​വ​രെ അ​വി​ടെ തു​ട​ർ​ന്നു.

പി​ന്നെ മൂ​ന്നു​വ​ർ​ഷ​ക്കാ​ലം ഇ​ൻ​ഡോ​ർ ഐ​ഐ​എ​മ്മി​ൽ അ​സി. പ്ര​ഫ​സ​റാ​യി. അ​വ​സാ​ന​വ​ർ​ഷം വ​കു​പ്പു​മേ​ധാ​വി​യും. ഇ​തി​നി​ടെ ദു​ബാ​യി​ലും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വാ​ഷിം​ഗ്ട​ണി​ലും ക്ലാ​സെ​ടു​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. 2008 ജ​നു​വ​രി​യി​ലാ​ണ് ജ​പ്പാ​നി​ലെ ന​ഗോ​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മ​നം. അ​വി​ടെ എം​ബി​എ പ്രോ​ഗ്രാം ഡ​യ​റ​ക്ട​റു​മാ​യി.

അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റം

ജ​പ്പാ​നി​ലു​ള്ള​വ​ർ അ​മേ​രി​ക്ക​യെ​യാ​ണു പ​റു​ദീ​സ​യാ​യി കാ​ണു​ന്ന​ത്. ഐ​ഐ​ടി​യി​ൽ കൂ​ടെ​പ​ഠി​ച്ചി​രു​ന്ന പ​ല​രു​ടെ​യും മോ​ഹം അ​മേ​രി​ക്ക ആ​യി​രു​ന്ന​തി​നാ​ൽ ചെ​റി​യൊ​രു മോ​ഹം എ​ന്നി​ലും അ​ന്നേ ഉ​ദി​ച്ചി​രു​ന്നു. ജ​പ്പാ​നി​ൽ എ​ത്തി​യ​തോ​ടെ അ​തു തീ​വ്ര​മാ​യി. അ​വി​ട​ത്തെ നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം നേ​രേ അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ല​ക്ച​റ​റാ​യി.

നി​യ​മ​നം കോ​ണ്‍​ട്രാ​ക്ട് ആ​യ​തി​നാ​ൽ ഗ്രീ​ൻ​കാ​ർ​ഡ് ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം 2013ൽ ​യു​എ​സി​ലെ​ത്ത​ന്നെ പോ​ർ​ട്ടോ​റി​ക്ക യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കു പ്ര​ഫ​സ​റാ​യു​ള്ള പ്ര​യാ​ണം. 2018 -19 കാ​ല​ത്ത് അ​വി​ടെ​നി​ന്ന് ഒ​രു വ​ർ​ഷം ലീ​വെ​ടു​ത്ത് രാ​ഹു​ൽ​ഗാ​ന്ധി ബി​എ പ​ഠി​ച്ച ഫ്ലോ​റി​ഡ​യി​ലെ പ്ര​ശ​സ്ത​മാ​യ റോ​ളി​ൻ​സ് കോ​ള​ജി​ൽ പ്ര​ഫ​സ​റാ​യി.

കോ​വി​ഡും അ​വ​സ​ര​മാ​ക്കി

കോ​വി​ഡ് ലോ​കം മു​ഴു​വ​ൻ നി​ശ്ച​ല​മാ​ക്കി​യ​പ്പോ​ൾ ഡോ. ​ജ​സ്റ്റി​ൻ പോ​ൾ ആ ​പ​രി​മി​തി​ക്കു​ള്ളി​ലും ഒ​രു സാ​ധ്യ​ത ക​ണ്ടെ​ത്തി. അ​ങ്ങ​നെ​യാ​ണ് ഇം​ഗ്ല​ണ്ടി​ലെ ബ്രൈ​റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ടാ​മ​ത്തെ പി​എ​ച്ച്ഡി​ക്കു ചേ​ർ​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ൾ അ​റ്റ​ൻ​ഡ് ചെ​യ്ത് പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങി. 2023-ൽ ​മാ​ർ​ക്ക​റ്റിം​ഗ് മാ ​നേ​ജ്മെ​ന്‍റി​ൽ പി​എ​ച്ച്ഡി സ്വ​ന്ത​മാ​ക്കി.

കോ​വി​ഡ് ക​ഴി​ഞ്ഞ് ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ പോ​ർ​ട്ടോ​റി​ക്കോ​യി​ൽ വീ​ണ്ടും അ​ധ്യാ​പ​നം. 2023 - 24 കാ​ല​ഘ​ട്ട​ത്തി​ൽ 16 മാ​സ​ക്കാ​ലം ലീ​വെ​ടു​ത്ത് മും​ബൈ​യി​ലെ എ​ൻ​എം​ഐ​എം​എ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രോ​വോ​സ്റ്റ് (വൈ​സ് ചാ​ൻ​സ​ല​ർ). തി​രി​കെ വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ. 2024-ൽ ​കോ​ൽ​ക്ക​ത്ത യൂ​ണി​വേ​ഴ്സി​റ്റി​യും ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റൊ​മാ​നി​യ​യി​ലെ ഗ​ലാ​ത്തി യൂ​ണി​വേ​ഴ്സി​റ്റി​യും ഒാ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു.

100 രാ​ജ്യ​ങ്ങ​ൾ, 1000 സ്ഥാ​പ​ന​ങ്ങ​ൾ

അ​മേ​രി​ക്ക​യി​ൽ വ​ർ​ഷ​ത്തി​ൽ എ​ട്ടു​മാ​സം മാ​ത്ര​മേ പ​ഠി​പ്പി​ക്കേ​ണ്ട​തു​ള്ളൂ എ​ന്ന​തി​നാ​ൽ ബാ​ക്കി നാ​ലു മാ​സ​വും, ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം മാ​ത്രം ക്ലാ​സെ​ടു​ത്താ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ബാ​ക്കി​യു​ള്ള അ​ഞ്ചു​ദി​വ​സ​വും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റി​ൽ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ക​നാ​യും ഉ​ദ്ഘാ​ട​ക​നാ​യും പ്ര​ബ​ന്ധ അ​വ​താ​ര​ക​നു​മാ​യു​മെ​ല്ലാം ഇ​ദ്ദേ​ഹ​മെ​ത്തി.

ഇം​ഗ്ല​ണ്ടി​ലെ ഹെ​ൻ​ലെ ബി​സി​ന​സ് സ്കൂ​ൾ, കൊ​റി​യ യൂ​ണി​വേ​ഴ്സി​റ്റി, ഡെ​ന്മാ​ർ​ക്കി​ലെ ആ​ർ​ഹ​സ് യൂ​ണി​വേ​ഴ്സി​റ്റി, ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ഫ്രാ​ൻ​സ്, പോ​ള​ണ്ട്, സ്പെ​യി​ൻ, ലി​ത്വാ​നി​യ, ക്രൊ​യേ​ഷ്യ, സ്വീ​ഡ​ൻ, ചൈ​ന, ഓ​സ്ട്രി​യ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ മു​ത​ൽ ന​മ്മു​ടെ കോ​ഴി​ക്കോ​ട് ഐ​ഐ​എ​മ്മി​ൽ വ​രെ ഇ​ദ്ദേ​ഹം ക്ലാ​സെ​ടു​ക്കു​ന്നു​ണ്ട്. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​ണ്.

ബെ​സ്റ്റ് സെ​ല്ല​റാ​യി ബി​സി​ന​സ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്

29ാം വ​യ​സി​ൽ, 2005ൽ ​ആ​ദ്യ പു​സ്ത​കം "ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് ' പു​റ​ത്തി​റ​ങ്ങി. പി​ന്നെ 2007ൽ "​ബി​സി​ന​സ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ്.' ഇ​ത് കോ​വി​ഡ്കാ​ലം​വ​രെ ബെ​സ്റ്റ് സെ​ല്ല​ർ ആ​യി​രു​ന്നു. പ്ര​തി​വ​ർ​ഷം 11,000 കോ​പ്പി​ക​ളാ​ണ് വി​റ്റു​പോ​യി​രു​ന്ന​ത്. 2008ൽ "​എ​ക്സ്പോ​ർ​ട്ട് ഇം​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ്' പു​റ​ത്തി​റ​ങ്ങി. ഈ ​പു​സ്ത​ക​ങ്ങ​ൾ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സും ടാ​റ്റാ മ​ക്ഗ്രോ​ഫി​ലു​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഈ ​മാ​സം പു​റ​ത്തി​റ​ങ്ങി​യ "എ​ഐ ഫോ​ർ മാ​ർ​ക്ക​റ്റിം​ഗ്' അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ "വൈ​ലി' യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റു പ്ര​ഫ​സ​ർ​മാ​രു​മാ​യി ചേ​ർ​ന്ന് എ​ഴു​തി​യ "സ​ർ​വീ​സ​സ് ഇ​ൻ മാ​ർ​ക്ക​റ്റിം​ഗ്', "ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ർ​ക്ക​റ്റിം​ഗ്', "ബാ​ങ്കിം​ഗ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്'​തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രാ​യ മ​ക്ഗ്രോ​ഫി​ലും പി​യേ​ഴ്സ​ണു​മാ​ണ് വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല പു​സ്ത​ക​ങ്ങ​ളും ലോ​ക​ത്തി​ലെ പ​ല യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും പാ​ഠ​പു​സ്ത​ക​ങ്ങ​ളു​മാ​ണ്.

നൊ​ബേ​ൽ ജേ​താ​വി​നൊ​പ്പം ആ​ഗോ​ള ഒ​ന്നാം റാ​ങ്ക്

ഗ​വേ​ഷ​ക​രെ ആ​ധി​കാ​രി​ക​മാ​യി റാ​ങ്ക് ചെ​യ്യു​ന്ന യു​എ​സി​ലെ സ്കോ​ള​ർ ജി​പി​എ​സ് പ​ട്ടി​ക​യി​ൽ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ നേ​ട്ടം.

അ​ഞ്ചു​വ​ർ​ഷം, ലൈ​ഫ് ടൈം ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് റാ​ങ്കിം​ഗ്. അ​ഞ്ചു​വ​ർ​ഷ കാ​റ്റ​ഗ​റി​യി​ൽ ജ​സ്റ്റി​ൻ ഒ​ന്നാ​മ​ത് എ​ത്തി​യ​പ്പോ​ൾ ലൈ​ഫ് ടൈം ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് 2013 ൽ ​ഇ​ക്ക​ണോ​മി​ക്സി​ൽ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വാ​യ അ​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ യൂ​ജി​ൻ എ​ഫ്. ഫാ​മ​യാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്പോ​ഴാ​ണ് ഈ ​നേ​ട്ട​ത്തി​ന്‍റെ വ​ലി​പ്പം കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ 28 ാം സ്ഥാ​ന​വും ഡോ. ​ജ​സ്റ്റി​നു​ണ്ട്. ദൃ​ഢ​നി​ശ്ച​യം, ആ​ത്മാ​ർ​പ്പ​ണം, ക​ഠി​ന​പ്ര​യ​ത്നം എ​ന്ന​തു മാ​ത്ര​മാ​ണ് ഈ ​അ​ന്പ​തു​കാ​ര​ന്‍റെ വി​ജ​യ​മ​ന്ത്രം.

SUNDAY DEEPIKA

വി​മാ​ന​ക്ക​ച്ച​വ​ട​ത്തി​ലെ സീ​ക്ര​ട്ട് ബ്രോ​ക്ക​ർ​മാ​ർ!

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​യ​ർ​ഫോ​ഴ്സ് വ​ൺ എ​ന്ന ജം​ബോ​ജെ​റ്റ് വി​മാ​ന​ത്തി​ന്‍റെ ജ​ർ​മ​ൻ പ​തി​പ്പാ​ണ് 10+01 എ​ന്ന കൗ​തു​ക​ക​ര​മാ​യ കാ​ൾ​സൈ​നു​ള്ള, എ​യ​ർ​ബ​സ് എ350-941 ​വി​മാ​നം.

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളും ചൊ​വ്വ​യും ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്ര​ക് മ​ഴ്സ് മ്യൂ​ണി​ക്കി​ൽ​നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കും അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും അ​വി​ടെ​നി​ന്ന് തി​രി​ച്ചു​മെ​ല്ലാം പ​റ​ന്ന​ത്, പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യു​ടെ ആ​ദ്യ ചാ​ൻ​സ​ല​റാ​യി​രു​ന്ന കാ​ൺ​റാ​ഡ് ആ​ഡ​നൗ​റി​ന്‍റെ പേ​രി​ട്ട, ഏ​റ്റ​വും ആ​ധു​നി​ക​മാ​യ വാ​ർ​ത്താ​വി​നി​മ​യ, പ്ര​തി​രോ​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാ​മു​ള്ള പ​റ​ക്കു​ന്ന ചാ​ൻ​സ​ല​ർ ഓ​ഫീ​സ് ത​ന്നെ​യാ​യ ഈ ​ഇ​ര​ട്ട എ​ൻ​ജി​ൻ എ​യ​ർ​ബ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ചി​ല​രെ​ങ്കി​ലും ശ്ര​ദ്ധി​ച്ചു കാ​ണും.

ഇ​നി, ജ​ർ​മ​നി​യു​ടെ ദേ​ശീ​യ അ​ഭി​മാ​ന ചി​ഹ്ന​ങ്ങ​ളി​ലൊ​ന്ന് എ​ന്നു​പ​റ​യാ​വു​ന്ന ഈ ​വി​മാ​നം, കു​റേ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​യി പ​റ​ന്നു​ന​ട​ക്കു​ന്ന​ത് ഒ​ന്നു സ​ങ്ക​ല്പി​ച്ചു​നോ​ക്കു​ക.

സ​ങ്ക​ല്പ​മ​ല്ല, ന​ട​ന്ന സം​ഭ​വം

ദ​ശാ​ബ്ദ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും ശ്വാ​സം​മു​ട്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക-​വാ​ണി​ജ്യ-​സാ​ങ്കേ​തി​ക ഉ​പ​രോ​ധ​ത്തി​ൽ വ​ല​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​റാ​ൻ, എ​ല്ലാ വി​ല​ക്കു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​നി​ൽ​ക്കേ, വെ​റു​മൊ​രു പ​ടി​ഞ്ഞാ​റ​ൻ വി​മാ​ന​മ​ല്ല, ജ​ർ​മ​ൻ ചാ​ൻ​സ​ല​റു​ടെ മു​ൻ വി​മാ​നം‌​ത​ന്നെ അ​മേ​രി​ക്ക​യെ​യും യൂ​റോ​പ്പി​നെ​യും അ​മ്പ​ര​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി, ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​ക്കി​യെ​ന്ന​ത് ശ​രി​ക്കും സം​ഭ​വി​ച്ച​താ​ണ്- 14 കൊ​ല്ലം മു​മ്പ്.

എ​യ​ർ​ബ​സ് ക​മ്പ​നി 1989ൽ ​നി​ർ​മി​ച്ച, ഒ​രു എ​യ​ർ​ബ​സ് എ310-304 ​വി​മാ​ന​മാ​ണ്, അ​മേ​രി​ക്ക​യെ​യും യൂ​റോ​പ്പി​നെ​യും ഞെ​ട്ടി​ക്കു​ക​യും നാ​ണം​കെ​ടു​ത്തു​ക​യും ചെ​യ്ത ഈ ​പ​ഴ​യ ക​ഥ​യി​ലെ നാ​യ​ക​ൻ. പ​ഴ​യ കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ എ​യ​ർ​ലൈ​നാ​യി​രു​ന്ന ഇ​ന്‍റ​ർ​ഫ്ളൂ​ഗ്, ഈ ​വി​മാ​നം എ​യ​ർ​ബ​സി​ൽ​നി​ന്നു വാ​ങ്ങി​യ​ത് 1989 ജൂ​ൺ മു​പ്പ​തി​നാ​യി​രു​ന്നു.

ഡി​ഡി​ആ​ർ-​എ​ബി​ബി എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ര​ജി​സ്ട്രേ​ഷ​ൻ. വൈ​കാ​തെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ജ​ർ​മ​നി​ക​ൾ ഒ​ന്നാ​യി. തു​ട​ർ​ന്ന്, 1991 ഓ​ഗ​സ്റ്റ് 30ന് ​ഏ​കീ​കൃ​ത ജ​ർ​മ​നി​യു​ടെ വ്യോ​മ​സേ​ന, അ​പ്പോ​ഴേ​ക്കും ഇ​ല്ലാ​തെ​യാ​യി​രു​ന്ന ഇ​ന്‍റ​ർ​ഫ്ളൂ​ഗി​ന്‍റെ ഈ ​വി​മാ​നം ഏ​റ്റെ​ടു​ത്ത് ചാ​ൻ​സ​ല​റു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​ക്കി. ഫെ​ഡ​റ​ൽ റി​പ്പ​ബ്ളി​ക് ഓ​ഫ് ജ​ർ​മ​നി​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തി​യോ​ഡോ​ർ ഹോ​യി​സി​ന്‍റെ പേ​രി​ട്ട വി​മാ​നം പി​ന്നെ അ​ടു​ത്ത പ​ത്തു​കൊ​ല്ലം, 10+22 എ​ന്ന മി​ലി​ട്ട​റി കാ​ൾ സൈ​നോ​ടെ, ജ​ർ​മ​ൻ ചാ​ൻ​സ​ല​റെ​യും മ​റ്റ് ഉ​ന്ന​ത നേ​താ​ക്ക​ളെ​യും വ​ഹി​ച്ച് പ​റ​ന്നു.

വി​മാ​നം വി​ല്പ​ന​യ്ക്ക്

ക​ഥ​യി​ലെ ട്വി​സ്റ്റ് തു​ട​ങ്ങു​ന്ന​ത്, പ​ഴ​യ​താ​യി​ത്തു​ട​ങ്ങി​യി​രു​ന്ന ഈ ​വി​മാ​നം ഒ​ഴി​വാ​ക്കാ​ൻ 2011ൽ ​ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന​തോ​ടെ​യാ​ണ്. സ​ർ​ക്കാ​ർ ച​ട്ട​മ​നു​സ​രി​ച്ച്, ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൊ​ക്കെ, വി​മാ​നം വി​ൽ​ക്കാ​നു​ണ്ട് എ​ന്ന അ​റി​യി​പ്പ് ഇ​ടു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും ഒ​ടു​വി​ൽ വി​മാ​നം വാ​ങ്ങി​യ​ത്, കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലെ ഏ​തോ ഒ​രു രാ​ജ്യം ആ​സ്ഥാ​ന​മാ​യ, ഇ​പ്പോ​ഴും ഒ​രു രേ​ഖ​ക​ളി​ലും പേ​രി​ല്ലാ​ത്ത, ഒ​രു ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഗ്രൂ​പ്പാ​യി​രു​ന്നു. ആ ​ക​മ്പ​നി യു​ക്രെ​യി​നി​ൽ, പ​ഴ​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ക​മ്പ​നി​ക്ക് വൈ​കാ​തെ മ​റി​ച്ചു​വി​ൽ​ക്കു​ക​യും ചെ​യ്തു. ആ ​ക​മ്പ​നി​യു​ടെ പേ​രും ഇ​പ്പോ​ഴും എ​വി​ടെ​യു​മി​ല്ല.

അ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് വി​മാ​നം വാ​ങ്ങി​യ​ത് ഇ​റാ​നി​ലെ മാ​ഹാ​ൻ എ​യ​ർ​വേ​യ്സാ​യി​രു​ന്നു- 2011 ന​വം​ബ​റി​ൽ. ഇ​പി-​വി​ഐ​പി എ​ന്ന പു​തി​യ ഇ​റാ​ൻ ര​ജി​സ്ട്രേ​ഷ​നും കി​ട്ടി​യ വി​മാ​ന​ത്തി​ന്‍റെ കാ​ബി​ൻ വി​ഐ​പി ഉ​പ​യോ​ഗ​ത്തി​നാ​യി പു​ന​ർ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.

20 കൊ​ല്ലം ജ​ർ​മ​ൻ ചാ​ൻ​സ​ല​റു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​യി​രു​ന്ന 10+2 അ​ങ്ങി​നെ ഇ​പി-​വി​ഐ​പി​യാ​യു​ള്ള ര​ണ്ടാം ജ​ന്മ​ത്തി​ൽ ഇ​റാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും വ​ഹി​ച്ച് പ​റ​ന്നു​തു​ട​ങ്ങി. മൂ​ന്നു​കൊ​ല്ല​ത്തി​നു ശേ​ഷം, 2014 മാ​ർ​ച്ചി​ൽ, അ​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ, വി​മാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നി​ലെ വി​ഐ​പി, എം​എം​എ​ക്സ് ആ​ക്കി മാ​റ്റി- അ​പ്പോ​ഴും ന​ട​ത്തി​പ്പു​ചു​മ​ത​ല മാ​ഹാ​ൻ എ​യ​റി​നു​ത​ന്നെ​യാ​യി​രു​ന്നു​വെ​ങ്കി​ലും..

പി​റ്റേ​ക്കൊ​ല്ലം, 2015 ന​വം​ബ​റി​ൽ, വീ​ണ്ടു​മൊ​രു ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റം​കൂ​ടി ന​ട​ന്നു. ഇ​പി-​എം​എം​എ​ക്സ്, ഇ​പി-​ടി​എ​ച്ച്ആ​ർ ആ​യ​തോ​ടൊ​പ്പം ഉ​ട​മ​യും മാ​റി. മാ​ഹാ​ൻ എ​യ​റി​ൽ​നി​ന്ന് ടെ​ഹ്റാ​ൻ എ​യ​ർ​ലൈ​ൻ ഏ​റ്റെ​ടു​ത്ത വി​മാ​ന​ത്തി​ന്‍റെ പ​റ​ക്ക​ലു​ക​ൾ പ​ക്ഷേ അ​വി​ടെ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ടെ​ഹ്റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​പ്പോ​ഴും സൂ​ക്ഷി​ച്ചി​ട്ടു​ള്ള വി​മാ​നം 2015നു ​ശേ​ഷം പ​റ​ന്നി​ട്ടേ​യി​ല്ല.

വി​ല​ക്കി​ന്‍റെ കാ​ല​ത്തെ പ​റ​ക്ക​ൽ

ഇ​നി, മു​ക​ളി​ൽ പ​റ​ഞ്ഞ സ​മ​യ​ക്ര​മം വീ​ണ്ടും ശ്ര​ദ്ധി​ക്കു​ക. അ​മേ​രി​ക്ക​യി​ൽ നി​ർ​മി​ച്ച എ​ൻ​ജി​നു​ക​ളും ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും ഫി​റ്റു​ചെ​യ്ത്, യൂ​റോ​പ്യ​ൻ ക​മ്പ​നി​യാ​യ എ​യ​ർ​ബ​സ് യൂ​റോ​പ്പി​ൽ നി​ർ​മി​ച്ച ഈ ​വി​മാ​നം ഇ​റാ​ൻ വാ​ങ്ങു​ന്ന 2011, ആ​ണ​വാ​യു​ധം ഉ​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​നെ​ന്ന പേ​രി​ൽ ഇ​റാ​നെ​തി​രേ അ​മേ​രി​ക്ക​യും യൂ​റോ​പ്പും ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യ വ​ർ​ഷ​മാ​യി​രു​ന്നു.

വി​മാ​ന വി​ല്പ​ന ന​ട​ന്ന 2011 ന​വം​ബ​റി​ൽ​ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ഒ​ബാ​മ ഭ​ര​ണ​കൂ​ടം, ഇ​റാ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​പ​രോ​ധം കു​റേ മേ​ഖ​ല​ക​ളി​ലേ​ക്കും​കൂ​ടി വ്യാ​പി​പ്പി​ക്കാ​നും ക​ർ​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ച​ത്. 2010ൽ ​അ​മേ​രി​ക്ക പാ​സാ​ക്കി​യ കോം​പ്രി​ഹെ​ൻ​സീ​വ് ഇ​റാ​ൻ സാ​ങ്ഷ​ൻ​സ്, അ​ക്കൗ​ണ്ട​ബി​ലി​റ്റി ആ​ൻ​ഡ് ഡൈ​വെ​സ്റ്റ​മെ​ന്‍റ് (സി​ഐ​എ​സ്എ​ഡി​എ) അ​നു​സ​രി​ച്ചാ​യി​രു​ന്നു, ഒ​രു രാ​ജ്യ​ത്തി​ന്‍റെ നാ​നാ​മു​ഖ​മാ​യ വി​ക​സ​നം അ​പ്പാ​ടെ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​പ​രോ​ധ വ്യാ​പ​നം. അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ​ത്ത പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മ​ല്ല, ഇ​റാ​ന്‍റെ ആ​ണ​വ​മോ​ഹ​ങ്ങ​ളെ മു​ള​യി​ലേ നു​ള്ളാ​ൻ ത​ന​താ​യ ഉ​പ​രോ​ധ വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു, ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ ത​ന്നെ ജ​ർ​മ​നി​യു​ൾ​പ്പെ​ട്ട യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ.

ഉ​പ​രോ​ധം ക​ടു​ക്കു​ന്തോ​റും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള വ​ഴി​ക​ളും ക​ണ്ടു​പി​ടി​ച്ച് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ലാ​തി​രു​ന്ന ഇ​റാ​ൻ, വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ അ​ങ്ങി​നെ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ്, പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ആ​ഗോ​ള സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വി​മാ​ന മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ ര​ണ്ടോ മൂ​ന്നോ ഇ​ട​നി​ല​ക്കാ​ർ​വ​ഴി സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത്.

അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ് ഓ​ഫ് ഫോ​റി​ൻ അ​സ​റ്റ്സ് ക​ൺ​ട്രോ​ൾ (ഒ​എ​ഫ്എ​സി) ഈ ​വി​മാ​ന കൈ​മാ​റ്റം അ​റി​ഞ്ഞ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും അ​തി​വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നി​ട്ടും ഇ​പ്പോ​ഴും ഒ​രു രേ​ഖ​ക​ളി​ലും വി​മാ​നം ജ​ർ​മ​നി​യി​ൽ​നി​ന്ന് വാ​ങ്ങി​യ ക​മ്പ​നി​യു​ടെ​യോ അ​വ​ർ മ​റി​ച്ചു​വി​റ്റ ക​മ്പ​നി​യു​ടെ​യോ ആ ​ക​മ്പ​നി​യി​ൽ​നി​ന്ന് മാ​ഹാ​ൻ എ​യ​ർ വാ​ങ്ങി​യ​തി​ന്‍റെ​യോ ഒ​രു വി​ശ​ദാം​ശ​ങ്ങ​ളു​മി​ല്ല! ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളു​ടെ ര​ഹ​സ്യാ​ത്മ​ക​ത എ​ത്ര​ത്തോ​ള​മു​ണ്ട് എ​ന്ന​തി​ന്‍റെ തെ​ളി​വ്!

SUNDAY DEEPIKA

ന​വ​നീ​ത ന​ർ​ത്ത​നം

തു​ട​ര്‍​ന്നു​പോ​കാ​ന്‍ ആ​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പാ​ര​മ്പ​ര്യ അ​നു​ഷ്ഠാ​ന ക​ല​ക​ള്‍ വി​സ്മൃ​തി​യു​ടെ പേ​രേ​ടി​ലേ​ക്കു മ​റ​യാ​നൊ​രു​ങ്ങു​ന്ന കാ​ല​മാ​ണ്. എ​ന്നാ​ല്‍ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും, ക​ല​ര്‍​പ്പി​ല്ലാ​തെ ചി​ല അ​നു​ഷ്ഠാ​ന​ക​ല​ക​ള്‍ പാ​ര​മ്പ​ര്യം പി​ന്തു​ട​ര്‍​ന്നു സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ചി​ല​ത് ഇ​ന്നും ക്ഷേ​ത്ര​മ​തി​ല്‍​ക്ക​ക​ത്തു​മാ​ത്രം അ​ര​ങ്ങേ​റു​ന്നു. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് വ​ട​ക്കേ മ​ല​ബാ​റി​ല്‍​മാ​ത്രം ക​ണ്ടു​വ​രു​ന്ന തി​ട​മ്പു​നൃ​ത്തം. ഇ​വി​ട​ങ്ങ​ളി​ലെ പ​ല ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലും പ​ര​മ​പ്ര​ധാ​ന​മാ​യും പ​വി​ത്ര​മാ​യും ക​ണ​ക്കാ​പ്പെ​ടു​ന്ന അ​നു​ഷ്ഠാ​ന ദേ​വ​ന​ര്‍​ത്ത​ന​ക​ല​കൂ​ടി​യാ​ണി​ത്.

അ​സാ​മാ​ന്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​ത്തി​നൊ​പ്പം താ​ള​പ്ര​ധാ​ന​മാ​യ ചു​വ​ടു​വ​യ്പു​ക​ളു​ള്ള നൃ​ത്ത​വും ഒ​ന്നി​ച്ചു​വ​രേ​ണ്ട ക​ല. ചി​ട്ട​യൊ​ത്തു​ള്ള വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​മു​ണ്ടെ​ങ്കി​ലേ ഇ​തി​ൽ ചു​വ​ടു​റ​പ്പി​ച്ചു സ​ഞ്ച​രി​ക്കാ​നാ​കൂ. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഈ ​മേ​ഖ​ല​യി​ല്‍ വേ​റി​ട്ട പാ​ത തെ​ളി​ക്കു​ക​യാ​ണ് ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം കൊ​ഴു​മ്മ​ല്‍ പെ​രി​ക​മ​ന ഇ​ല്ല​ത്ത് ന​വ​നീ​ത് ന​മ്പൂ​തി​രി.

ചെ​റു​പ്പം മു​ത​ൽ​ക്കു​ത​ന്നെ ന​വ​നീ​തി​നു തി​ട​മ്പു​നൃ​ത്ത​ത്തോ​ടു പ്ര​ത്യേ​ക താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. മു​ത്ത​ച്ഛ​ന്‍ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യും അ​മ്മാ​വ​ന്‍ പു​തു​ക്കൈ മാ​ട​മ​ന ശ്രീ​ധ​ര​ന്‍ ന​മ്പൂ​തി​രി​യും പാ​ര​മ്പ​ര്യം കൈ​പി​ടി​ച്ചു ന​ട​ക്കു​ന്ന​തി​നു ന​വ​നീ​തി​നു വ​ഴി​തു​റ​ന്നു. പ്ര​സി​ദ്ധ വാ​ദ്യ​ക​ലാ​കാ​ര​നാ​യ കാ​ങ്കോ​ല്‍ ജ​യ​രാ​മ​മാ​രാ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ന​വ​നീ​ത് തി​ട​മ്പു​നൃ​ത്തം അ​ഭ്യ​സി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ചെ​ന്നൈ ചി​ന്മ​യാ​ന​ഗ​ര്‍ അ​യ്യ​പ്പ​ന്‍ കോ​വി​ല്‍, ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ല്‍ ക​ഗോ​ഡ്ലു എ​ന്ന സ്ഥ​ല​ത്തെ വൃ​ഷ​ഭാ​രൂ​ഢ ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു. പു​ത്തൂ​ര്‍ നാ​റോ​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ര്‍ വ​യ​ല്‍ ശ്രീ ​അ​യ്യ​പ്പ​ന്‍​കാ​വ് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, കു​ട്ട​മ​ത്ത് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്രം, വാ​സ​വ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലും തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

2018ലെ ​ന​വ​രാ​ത്രി​ക്കാ​ല​ത്ത് പ​ള്ളി​ക്കു​ന്ന് മൂ​കാം​ബി​കാ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ന​വ​നീ​തി​ന്‍റെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ടി​ങ്ങോ​ട്ടു നൂ​റി​ല്‍​പ്പ​രം ക്ഷേ​ത്ര​ങ്ങ​ളി​ലെ ദേ​വീ​ദേ​വ​ന്മാ​ര്‍ ന​വ​നീ​തി​ന്‍റെ ദേ​വ​ന​ര്‍​ത്ത​ന​ത്തി​ലൂ​ടെ ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​ന​സാ​യു​ജ്യം ന​ല്‍​കി. ഒ​രു​കാ​ല​ത്തു ക​ണ്ണൂ​രി​ലെ ചെ​റു​താ​ഴം ശ്രീ​രാ​ഘ​വ​പു​രം (ഹ​നു​മാ​ര​മ്പ​ലം) ക്ഷേ​ത്ര​ത്തി​ല്‍ മാ​ത്രം പ​തി​വു​ള്ള​താ​യി​രു​ന്നു ഒ​രേ​സ​മ​യം നാ​ലു​പേ​ർ ഒ​രു​മി​ച്ചു​ള്ള ദേ​വ​നൃ​ത്തം. ഇ​തി​നു​പി​ന്നാ​ലെ ഇ​പ്പോ​ള്‍ ചേ​ലേ​രി സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി നാ​ലു​പേ​ർ ഒ​രു​മി​ച്ചു​ള്ള തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഈ ​ര​ണ്ടി​ട​ങ്ങ​ളി​ലും നാ​ലു​പേ​രി​ല്‍ ഒ​രാ​ളാ​യി ന​വ​നീ​ത് ദേ​വ​ന​ര്‍​ത്ത​ന​മാ​ടു​ന്നു.

ഹൃ​ദ​യ​മു​ദ്ര​യോ​ടെ

ക​ണ്ണൂ​രി​നു പു​റ​മേ കാ​സ​ര്‍​ഗോ​ഡും ദേ​വ​ന​ര്‍​ത്ത​ന​ത്തി​ന് പ്ര​ധാ​ന്യം കൂ​ടു​ത​ലാ​ണ്. കാ​സ​ര്‍​ഗോ​ട്ടെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മ​ര​ച്ച​ട്ട​മു​പ​യോ​ഗി​ച്ചു​ള്ള തി​ട​മ്പു​നൃ​ത്ത​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. സാ​ധാ​ര​ണ തി​ട​മ്പി​നേ​ക്കാ​ള്‍ ഭാ​രം കൂ​ടു​ത​ലാ​ണി​വ​യ്ക്ക്. ചെ​മ്പ​ട, ത​കി​ല​ടി, അ​ട​ന്ത, പ​ഞ്ചാ​രി തു​ട​ങ്ങി നാ​ലു താ​ള​ത്തി​ലാ​ണ് തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. പാ​ണി കൊ​ട്ടി​യ​ശേ​ഷം തി​ട​മ്പേ​റ്റു​ന്ന ക​ലാ​കാ​ര​ന്‍ ഉ​ഷ്ണീ​പീ​ഠ​ത്തി​ല്‍ (പ്ര​ത്യേ​ക രീ​തി​യി​ല്‍ അ​ല​ങ്ക​രി​ക്കു​ന്ന ത​ല​പ്പാ​വ്) വി​ഗ്ര​ഹം​വ​ച്ച് വ​ല​തു​കൈ​യാ​ല്‍ നെ​ഞ്ചി​ല്‍ ഹൃ​ദ​യ​മു​ദ്ര​യും പി​ടി​ച്ചാ​ണു നൃ​ത്തം ആ​രം​ഭി​ക്കു​ക. വെ​ളു​ത്ത മ​ല്ലു​മു​ണ്ട് പ്ര​ത്യേ​ക​രീ​തി​യി​ല്‍ മ​ട​ക്കി​യാ​ണ് ഉ​ഷ്ണീ​പീ​ഠം ഉ​ണ്ടാ​ക്കു​ക.

ഉ​ഷ്ണീ​പീ​ഠ​ത്തി​ല്‍ ക​വു​ങ്ങി​ന്‍ പൂ​ക്കു​ല​യും പു​ഷ്പ​ങ്ങ​ളും മാ​ല​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക രീ​തി​യി​ല്‍ അ​ല​ങ്ക​രി​ച്ചാ​ണു തി​ട​മ്പൊ​രു​ക്കു​ന്ന​ത്. പാ​ണി​കൊ​ട്ടി​യ​ശേ​ഷം ശ്രീ​കോ​വി​ലി​ല്‍​നി​ന്നു വി​ഗ്ര​ഹ​മെ​ഴു​ന്ന​ള്ളി​ക്കും. ചി​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ടി​മ​ര നൃ​ത്ത​വും പ​തി​വു​ണ്ട്.

തൃ​ക്ക​പാ​ലം ശി​വ​ക്ഷേ​ത്രം, ഏ​ച്ചൂ​ര്‍ കോ​ട്ടം എ​ന്നി​വ​യൊ​ഴി​ച്ചു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മേ​ള​ത്തോ​ടെ​യു​ള്ള കൊ​ടി​മ​ര​നൃ​ത്തം തു​ട​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണു തി​ട​മ്പ് നൃ​ത്തം ന​ട​ത്തു​ന്ന​ത്. വ​ല​ന്ത​ല​യും ചെ​ണ്ട​യും ഇ​ല​ത്താ​ള​വു​മാ​ണു നൃ​ത്ത​ത്തി​ന് അ​ക​മ്പ​ടി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​പൂ​ര്‍​വം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര കൊ​ട്ടി ഉ​റ​യ്ക്കു​ക എ​ന്നൊ​രു ച​ട​ങ്ങും ന​ട​ത്താ​റു​ണ്ട്. ഇ​തി​നാ​യി വ​ല​ന്ത​ല, മ​ര​പാ​ണി, തി​മി​ല, ഇ​ല​ത്താ​ളം, ചെ​ണ്ട എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും.

മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ശീ​വേ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ദേ​വീ​ദേ​വ​ന്മാ​രു​ടെ വി​ഗ്ര​ഹം അ​ഥ​വാ തി​ട​മ്പ് എ​ഴു​ന്ന​ള്ളി​ക്കു​ന്ന വേ​ള​യി​ല്‍ ആ ​തി​ട​മ്പ് ശി​ര​സി​ല്‍​വ​ഹി​ച്ചും നൃ​ത്തം​വ​യ്ക്കും. സാ​ധാ​ര​യാ​യി അ​ഞ്ചു​പ്ര​ദ​ക്ഷി​ണ​മാ​ണു പ​തി​വ്. പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു മാ​ത്ര​മാ​ണ് തി​ട​മ്പു​നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഭ​ക്തി​സാ​ന്ദ്രം

മ​ല​ബാ​റി​ലെ ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട പു​രു​ഷ​ന്മാ​രാ​ണ് ഈ ​ക​ല പാ​ര​മ്പ​ര്യ​മാ​യി തു​ട​ര്‍​ന്നു പോ​രു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ മം​ഗ​ളൂ​രു​വു​മാ​യി ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നേ​ര​ത്തേ​ത​ന്നെ എ​മ്പ്രാ​ന്തി​രി​മാ​രും ശീ​വ​ള്ളി തു​ളു ബ്രാ​ഹ്മ​ണ​രും തി​ട​മ്പു​നൃ​ത്ത​രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്നു. നൃ​ത്തം ചെ​യ്യു​ന്ന​യാ​ള്‍​ക്കു​പു​റ​മേ ഏ​ഴു വാ​ദ്യ​ക്കാ​രും ര​ണ്ടു വി​ള​ക്കു​കാ​രു​മു​ണ്ടാ​കും.

മാ​രാ​ര്‍ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​ണു വാ​ദ്യ​ക്കാ​ര്‍. ക്ഷേ​ത്ര​ത്തി​ലെ ക​ഴ​ക​വി​ഭാ​ഗ​മാ​യ ന​മ്പീ​ശ​ന്‍, വാ​ര്യ​ര്‍, പി​ഷാ​ര​ടി, ഉ​ണി​ത്തി​രി തു​ട​ങ്ങി​യ സ​മു​ദാ​യ​ക്കാ​ര്‍​ക്കാ​ണ് തി​ട​മ്പു​നൃ​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ള​ക്കു​പി​ടി​ക്കാ​നു​ള്ള അ​വ​കാ​ശം. ശ്രീ​കോ​വി​ലി​ല്‍​നി​ന്നു​ള്ള ദേ​വ​ചൈ​ത​ന്യ​ത്തെ ആ​വാ​ഹി​ച്ചു കു​ടി​യി​രു​ത്തി​യ ശീ​വേ​ലി ബിം​ബ​ത്തേ​യും വ​ഹി​ച്ചു നൃ​ത്തം ചെ​യ്തു​കൊ​ണ്ട് ക്ഷേ​ത്ര​പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​താ​ണ് തി​ട​മ്പു​നൃ​ത്ത​ത്തി​ല്‍ പ​തി​വ്.

മേ​ള​ക്കാ​ര്‍ കൊ​ട്ടു​ന്ന താ​ള​ത്തി​ന​നു​സ​രി​ച്ചു ന​ര്‍​ത്ത​ക​ന്‍ ചു​വ​ടു​വ​യ്ക്കും. താ​ളം മു​റു​കു​ന്ന​തി​ന​നു​സ​രി​ച്ചു ചു​വ​ടു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കും. പ​തി​താ​ള​ത്തി​ലും അ​തു മു​റു​കി പി​ന്നീ​ട് ദ്രു​ത​താ​ള​ത്തി​ലും ചു​വ​ടു​ക​ള്‍​വ​ച്ചു ന​ര്‍​ത്ത​ക​ന്‍ മു​ന്നേ​റു​മ്പോ​ള്‍ അ​ന്ത​രീ​ക്ഷ​വും അ​തു​പോ​ലെ ഭ​ക്തി​സാ​ന്ദ്ര​മാ​കും. ഇ​വ​യ്ക്കി​ടെ മ​നോ​ധ​ര്‍​മം ആ​ടു​ന്ന​തും നൃ​ത്ത​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടും.

മെ​യ്‌​വ​ഴ​ക്കം പ്ര​ധാ​നം

തി​ട​മ്പു​നൃ​ത്ത​ത്തി​നു മെ​യ്‌​വ​ഴ​ക്കം ഒ​രു പ്ര​ധാ​ന​ഘ​ട​ക​മാ​ണ്. ശി​ര​സി​ലേ​ന്തു​ന്ന ദേ​വ​ചൈ​ത​ന്യം​വ​ഹി​ച്ച പീ​ഠ​വും തി​ട​മ്പും താ​ഴെ​വീ​ഴാ​തെ, എ​ന്നാ​ല്‍ ദ്രു​ത​മാ​യി ചു​വ​ടു​ക​ള്‍ വ​യ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ദേ​വ​കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​ചി​ത​മെ​ന്നു ക​രു​തു​ന്ന ഉ​ത്ത​രാ​യ​ന​കാ​ല​ത്തെ ആ​റു​മാ​സ​മാ​ണ് പ്ര​ധാ​ന​മാ​യും തി​ട​മ്പു​നൃ​ത്തം പോ​ലു​ള്ള ദേ​വ​ക​ല​ക​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക. അ​തി​നാ​ല്‍​ത്ത​ന്നെ ഇ​ത്ത​രം ക​ല​ക​ള്‍​ക്കു​വേ​ണ്ട പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത് താ​ര​ത​മ്യേ​ന വി​ശ്ര​മ​സ​മ​യം എ​ന്നു ക​ണ​ക്കാ​ക്കു​ന്ന ദ​ക്ഷി​ണാ​യ​ന കാ​ല​ത്താ​ണ്. ഇ​ക്കാ​ല​ത്താ​ണ് മെ​യ്‌​വ​ഴ​ക്ക​ത്തി​നു​വേ​ണ്ടു​ന്ന അ​ഭ്യാ​സ​ങ്ങ​ളും ഉ​ഴി​ച്ചി​ല്‍​പോ​ലു​ള്ള​വ​യും പ​രി​ശീ​ലി​ക്കു​ന്ന​ത്.

ചെ​മ്പ​ട​യി​ലും ത​കി​ല​ടി​യി​ലും അ​ട​ന്ത​യി​ലും പ​ഞ്ചാ​രി​യി​ലും താ​ള​ങ്ങ​ള്‍ വീ​ഴു​മ്പോ​ള്‍ അ​വ​യ്ക്കൊ​പ്പ​വും അ​തി​നി​ട​യി​ല്‍ മ​നോ​ധ​ര്‍​മം അ​നു​സ​രി​ച്ചും ആ​ട​ണ​മെ​ങ്കി​ല്‍ മെ​യ്‌​വ​ഴ​ക്കം കൂ​ടി​യേ​തീ​രൂ. അ​തി​നാ​യി ക​ള​രി​ച്ചി​ട്ട​പോ​ലു​ള്ള​വ തീ​ര്‍​ച്ച​യാ​ലും പ​രി​ശീ​ലി​ക്കു​ക​യും വേ​ണം. ഇ​തു​കൂ​ടാ​തെ വ​ര്‍​ഷാ​വ​ര്‍​ഷം മു​ട​ങ്ങാ​തെ ഉ​ഴി​ച്ചി​ലും ന​ട​ത്ത​ണം. ചി​ട്ട​യാ​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളും മു​റ​തെ​റ്റാ​തെ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളു​മാ​യി​രി​ക്കാം ഒ​രു​പ​ക്ഷേ ചെ​റു​പ്പ​ക്കാ​രെ തി​ട​മ്പു​നൃ​ത്ത ക​ലാ​രം​ഗ​ത്തു​നി​ന്ന് അ​ക​റ്റി​നി​ര്‍​ത്തു​ന്ന​ത്. ഇ​വ​യൊ​ക്കെ​യാ​ണ​ങ്കി​ലും ന​വ​നീ​തി​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് ശു​ഭ​സൂ​ച​ക​മാ​ണ്.

തി​ട​മ്പു​നൃ​ത്ത ക​ലാ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ അ​ണ​ല​ക്കാ​ട് മാ​ധ​വ​ന്‍ ന​മ്പൂ​തി​രി, വ​ട്ട​ക്കു​ന്നം ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, വെ​ദി​ര​മ​ന കേ​ശ​വ​ന്‍ ന​മ്പൂ​തി​രി, ശി​വ​പ്ര​സാ​ദ് മ​ണോ​ളി​ത്താ​യ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​വും ന​വ​നീ​ത് നൃ​ത്ത​മ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 2022ല്‍ ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ലം ഗോ​ശാ​ല​യി​ല്‍ വി​ഷ്ണു ഹെ​ബ്ബാ​റു​ടെ കീ​ഴി​ല്‍ ന​വ​നീ​ത് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ റി​ല​യ​ന്‍​സ് ഫാ​ഷ​ന്‍ ആ​ന്‍​ഡ് റീ​ട്ടെ​യി​ലി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.

കു​ല​ത്തൊ​ഴി​ല്‍ എ​ന്ന നി​ല​യി​ലു​ള്ള അ​ടു​പ്പം എ​പ്പോ​ഴും തി​ട​മ്പു​നൃ​ത്ത​വു​മാ​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ജോ​ലി ചെ​യ്തു മു​ന്നേ​റു​മ്പോ​ഴും പാ​ര​മ്പ​ര്യ​ത്തെ കൈ​വി​ടാ​ന്‍ താ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്നും ന​വ​നീ​ത് ന​മ്പൂ​തി​രി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ച്ഛ​ന്‍ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി ച​ന്തേ​ര ഗ്രാ​മ​ത്ത​പ്പ​ന്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ മേ​ല്‍​ശാ​ന്തി​യാ​ണ്. അ​മ്മ ഗി​രി​ജ. ചെ​റു​കു​ന്ന് ഓ​ദ​യം​മാ​ടം യു​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ മ​ണി​പ്ര​സാ​ദ് ജ്യേ​ഷ്ഠ​നാ​ണ്.

SUNDAY DEEPIKA

കു​ന്നി​ൻ​മു​ക​ളി​ലെ വി​ചി​ത്ര രാ​ജാ​ക്ക​ന്മാ​ർ

കൊ​ളോ​ണി​യ​ല്‍ ഭ​ര​ണ​കാ​ല​ത്ത് പോ​ര്‍​ച്ചു​ഗീ​സ് കോ​ള​നി​യാ​യി​രു​ന്ന ഗോ​വ ബീ​ച്ചു​ക​ള്‍​ക്കു മാ​ത്ര​മ​ല്ല പോ​ര്‍​ച്ചു​ഗീ​സ് വാ​സ്തു​ശൈ​ലി​യി​ലു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​ങ്ങ​ളാ​യ മ​ന്ദി​ര​ങ്ങ​ള്‍​ക്കു​കൂ​ടി പേ​രു​കേ​ട്ട ഇ​ട​മാ​ണ്.
ദ​ക്ഷി​ണ ഗോ​വ​യി​ലെ കാ​ന്‍​സോ​ലിം ഗ്രാ​മ​ത്തി​ലെ മ​ല​മു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു പ​ഴ​യ​പ​ള്ളി​യാ​ണ് ത്രീ ​കിം​ഗ്സ് ച​ര്‍​ച്ച്.

കു​ന്നി​ന്‍​മു​ക​ളി​ല്‍​നി​ന്നു​ള്ള അ​റ​ബി​ക്ക​ട​ലി​ന്‍റെ​യും പ​ച്ച​പ്പി​ന്‍റെ​യും കാ​ഴ്ച ആ​സ്വ​ദി​ക്കാ​ന്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ളു​ക​ള്‍ ഈ ​പ​ള്ളി​ക്കു​സ​മീ​പം എ​ത്താ​റു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ തീ​ര്‍​ത്തും വി​ജ​ന​മാ​ണി​വി​ടം. പ്രേ​ത​ങ്ങ​ളു​ടെ പ​റു​ദീ​സ​യാ​യി നാ​ട്ടു​കാ​ര്‍ വാ​ഴ്ത്തു​ന്ന ഈ ​സ്ഥ​ലം ഗോ​വ​യി​ലെ ഏ​റ്റ​വും ഭീ​തി​ജ​ന​ക​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നു കൂ​ടി​യാ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്നു.
1599ല്‍ ​ഫാ. ഗോ​ണ്‍​കാ​ലോ കാ​ര്‍​വാ​ലോ ആ​ണ് ഈ ​പ​ള്ളി നി​ര്‍​മി​ച്ച​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. പോ​ര്‍​ച്ചു​ഗീ​സ് ഭ​ര​ണ​കാ​ല​ത്തെ വാ​സ്തു വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. "അ​വ​ർ ലേ​ഡി ഓ​ഫ് റെ​മ​ഡീ​സ്’ എ​ന്നാ​ണ് ഈ ​പ​ള്ളി​യു​ടെ ഔ​ദ്യോ​ഗി​ക നാ​മം. എ​ന്നാ​ല്‍ "ത്രീ ​കിം​ഗ്സ്’ എ​ന്ന പേ​രി​ലാ​ണ് ഇ​ത് ലോ​ക​പ്ര​ശ​സ്ത​മാ​യ​ത്.

ഈ ​പ്ര​ദേ​ശം ഒ​രു​കാ​ല​ത്ത് മൂ​ന്നു പ്രാ​ദേ​ശി​ക രാ​ജാ​ക്ക​ന്മാ​ര്‍ ചേ​ര്‍​ന്നാ​ണ് ഭ​രി​ച്ചി​രു​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​വ​ര്‍ ത​മ്മി​ലു​ള്ള അ​ധി​കാ​ര​പോ​രാ​ട്ടം ര​ക്ത​രൂ​ഷി​ത​മാ​യ ദു​ര​ന്ത​ത്തി​ലാ​ണ​വ​സാ​നി​ച്ച​ത്. പെ​ട്ടെ​ന്നൊ​രു​നാ​ൾ ഇ​തി​ല്‍ ഒ​രാ​ളാ​യ ഹോ​ള്‍​ഗ​ര്‍ അ​ല്‍​വു​ങ്ക​ര്‍ ബാ​ക്കി ര​ണ്ടു രാ​ജാ​ക്കാ​ന്മാ​രെ വ​ക​വ​രു​ത്തി ഒ​റ്റ​യ്ക്കു ഭ​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കെ​ന്ന​പേ​രി​ൽ മ​റ്റു ര​ണ്ട് രാ​ജാ​ക്ക​ന്മാ​രെ പ​ള്ളി​യി​ലേ​ക്കു വി​രു​ന്നി​ന് ക്ഷ​ണി​ച്ച അ​ല്‍​വു​ങ്ക​ര്‍ ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം​ക​ല​ര്‍​ത്തി അ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്രേ. എ​ന്നാ​ല്‍ അ​ല്‍​വു​ങ്ക​റി​ന്‍റെ ച​തി മ​ന​സി​ലാ​ക്കി​യ നാ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ വ​ള​ഞ്ഞു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ അ​ല്‍​വു​ങ്ക​ര്‍ അ​തേ വി​ഷം​ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ഥ.

മ​ര​ണ​പ്പെ​ട്ട മൂ​ന്നു രാ​ജാ​ക്ക​ന്മാ​രെ​യും ഈ ​പ​ള്ളി​വ​ള​പ്പി​ല്‍ ത​ന്നെ​യാ​ണ് അ​ട​ക്കം​ചെ​യ്ത​തെ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം പ​ള്ളി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. ത​ക​ർ​ന്നു തു​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​ന്ന് ഒ​രു പ്രേ​ത​കേ​ന്ദ്ര​മാ​യാ​ണ് ത​ദ്ദേ​ശീ​യ​ര്‍ ത്രീ ​കിം​ഗ്സ് പ​ള്ളി​യെ കാ​ണു​ന്ന​ത്. ഈ ​മൂ​ന്നു രാ​ജാ​ക്ക​ന്മാ​രു​ടെ ആ​ത്മാ​ക്ക​ള്‍ ഈ ​കു​ന്നി​ന്‍​മു​ക​ളി​ല്‍ അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ശ്വാ​സം.

രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ അ​ജ്ഞാ​ത ശ​ബ്ദ​ങ്ങ​ള്‍, അ​പ്ര​തീ​ക്ഷി​ത കാ​റ്റ്, മ​നു​ഷ്യ​രൂ​പ​മു​ള്ള നി​ഴ​ലു​ക​ള്‍ തു​ട​ങ്ങി​യ അ​നു​ഭ​വ​ങ്ങ​ള്‍ പ​ല​രും വി​വ​രി​ച്ചി​ട്ടു​ണ്ട്. ചി​ല​ര്‍​ക്ക് അ​കാ​ര​ണ​മാ​യ ഭ​യം, ശ​രീ​ര​ശ​ക്തി ന​ഷ്ട​പ്പെ​ടു​ന്ന പോ​ലെ​യു​ള്ള അ​നു​ഭ​വം, മ​ന​സി​ന് അ​മി​ത​മാ​യ അ​സ്വ​സ്ഥ​ത എ​ന്നി​വ​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു.
ഈ ​കു​ന്നി​ന്‍​മു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് ത​ക​ർ​ന്ന പ​ള്ളി​യു​ടെ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്ത് ഒ​രു​കാ​ല​ത്ത് ഒ​ട്ടേ​റെ ആ​ത്മ​ഹ​ത്യ​ക​ള്‍ ന​ട​ന്ന​താ​യു​ള്ള പ്രാ​ദേ​ശി​ക വി​ശ്വാ​സ​വും നി​ല​നി​ല്‍​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സ​ഞ്ചാ​രം നാ​ട്ടു​കാ​ർ ഒ​ഴി​വാ​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ പ​ക​ല്‍​സ​മ​യം പ​ള്ളി​യും പ​രി​സ​ര​വും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​യി​ട​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും ജ​നു​വ​രി ആ​റി​ന് ഇ​വി​ടെ വ​ലി​യൊ​രു പെ​രു​ന്നാ​ളാ​ഘോ​ഷം ന​ട​ക്കാ​റു​ണ്ട്. ഉ​ണ്ണി​യേ​ശു​വി​നെ കാ​ണാ​ന്‍ വ​ന്ന മൂ​ന്നു ജ്ഞാ​നി​ക​ളു​ടെ ഓ​ര്‍​മ​യ്ക്കാ​യാ​ണ് ഇ​ത് ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​ന്ന് നാ​ട്ടി​ലെ മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളെ രാ​ജാ​ക്ക​ന്മാ​രു​ടെ വേ​ഷം​കെ​ട്ടി​ച്ച് കു​തി​ര​പ്പു​റ​ത്ത് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കാ​റു​ണ്ട്.

ഭ​യം, ച​രി​ത്രം, വി​ശ്വാ​സ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഇ​ഴു​കി​ച്ചേ​ര്‍​ന്ന "ത്രീ ​കിം​ഗ്സ് ച​ര്‍​ച്ച്’ ഗോ​വ​യി​ലെ ഏ​റ്റ​വും ദു​രൂ​ഹ​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഇ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 17

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ 

ക്ലാ​രീ​സ് ബെ​ഡ്റൂ​മി​ൽ എ​ന്നെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ന​ന​ഞ്ഞ ക​ണ്‍​പീ​ലി​ക​ളു​മാ​യി ഞാ​ൻ ക​ട​ന്നു​ചെ​ന്നു. എ​ന്നെ ക​ണ്ട​മാ​ത്ര​യി​ൽ അ​വ​ൾ വി​ങ്ങി​പ്പൊ​ട്ടി​ക്ക​ര​ഞ്ഞു. എ​നി​ക്കു​ള്ള​തി​നേ​ക്കാ​ൾ ദുഃ​ഖ​വും വേ​ദ​ന​യും അ​വ​ൾ​ക്കു​ള്ള​തു​പോ​ലെ തോ​ന്നി.

""മാ​ഡ​ത്തി​ന്‍റെ ഇ​ത്ര​യും ഭം​ഗി​യേ​റി​യ ഡ്ര​സ്...'' എ​ന്നു​പ​റ​ഞ്ഞ് അ​വ​ൾ വി​തു​ന്പി​ക്ക​ര​യു​ക​യാ​ണ്.
""ക​ര​യാ​തി​രി​ക്കൂ! പോ​ട്ടെ, സാ​ര​മി​ല്ല.''

ഞാ​ൻ ഡ്ര​സ് ഉൗ​രി​മാ​റ്റാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ൾ വ​ന്നു ബ​ട്ട​ണു​ക​ളും കൊ​ളു​ത്തു​ക​ളും വി​ടു​വി​ക്കാ​ൻ സ​ഹാ​യി​ച്ചു. പി​ന്നെ​യും അ​വ​ൾ ക​ര​യു​ന്ന​തു ക​ണ്ട​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു:
""നീ ​പൊ​യ്ക്കോ​ളൂ! എ​നി​ക്കൊ​ന്നു വി​ശ്ര​മി​ക്ക​ണം. ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളൊ​ന്നും ആ​രോ​ടും പ​റ​യേ​ണ്ട. ന​ന്നാ​യൊ​ന്നു മു​ഖം​ക​ഴു​കി​ത്തു​ട​ച്ചി​ട്ടു പോ!''
​അ​വ​ൾ അ​പ്ര​കാ​രം​ചെ​യ്തു മു​റി​വി​ട്ടു പോ​യി.

അ​പ്പോ​ഴേ​ക്കും ബി​യാ​ട്രീ​സ് മ​നോ​വി​ഷ​മ​ത്തോ​ടെ ക​യ​റി​വ​ന്നു. ഫാ​ൻ​സി ഡ്ര​സി​ന് വേ​ഷം​ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. തി​ക​ഞ്ഞ സ​ഹ​താ​പ​ത്തോ​ടെ എ​ന്‍റെ കൈ​ക​ളി​ൽ പി​ടി​ച്ചു. ""ഒ​ന്നും സാ​ര​മാ​ക്കേ​ണ്ട. നീ ​അ​ല്പ​സ​മ​യം റെ​സ്റ്റ് ചെ​യ്യൂ. മു​ഖം വ​ല്ലാ​തി​രി​ക്കു​ന്നു. കു​ടി​ക്കാ​ൻ എ​ന്തെ​ങ്കി​ലും എ​ടു​ക്ക​ണോ?''
""ഒ​ന്നും വേ​ണ്ട.''

""നി​ന്‍റെ വേ​ഷം ക​ണ്ട​നി​മി​ഷ​ത്തി​ൽ ഞാ​ൻ മ​ന​സി​ലാ​ക്കി വ​ലി​യൊ​രു പി​ഴ​വാ​ണ് പ​റ്റി​യ​തെ​ന്ന്. അ​തു നി​ന​ക്ക​റി​യി​ല്ല. അ​റി​യേ​ണ്ട കാ​ര്യ​മി​ല്ല.''
""എ​ന്ത്... എ​ന്താ​ണ്?''
""ഗാ​ല​റി​യി​ലെ ചി​ത്ര​ത്തി​ലെ അ​തേ മോ​ഡ​ൽ ഡ്ര​സാ​ണ് നീ ​ധ​രി​ച്ച​ത്.''
""അ​തേ.''

""ക​ഴി​ഞ്ഞ​ത​വ​ണ ന​ട​ന്ന ഫാ​ൻ​സി ഡ്ര​സി​ന് അ​തേ ഡ്ര​സാ​ണ് റെ​ബേ​ക്ക ധ​രി​ച്ച​ത്.''
അ​തു​കേ​ട്ട് ഞാ​ൻ ന​ടു​ങ്ങി സ്തം​ഭി​ച്ചു​നി​ന്നു. എ​ന്‍റെ പു​റ​ത്തു​ത​ട്ടി​യി​ട്ട് ബി​യാ​ട്രീ​സ് പ​റ​ഞ്ഞു:
""മോ​ളേ! നി​ന്‍റെ തെ​റ്റ​ല്ല. നി​ന​ക്ക​ത് അ​റി​യി​ല്ല.''
""ഞാ​ൻ... ഞാ​ന​ത് അ​റി​യേ​ണ്ട​താ​യി​രു​ന്നു... ഞാ​ൻ അ​റി​യേ​ണ്ട​താ​യി​രു​ന്നു.''
""ഇ​തു ഞ​ങ്ങ​ളാ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ല്ലാ​വ​ർ​ക്കും അ​തൊ​രു ഷോ​ക്കാ​യി. പ്ര​ത്യേ​കി​ച്ച് മാ​ക്സി​മി​ന്. മാ​ക്സിം...''

""മാ​ക്സിം?
""അ​വ​ൻ പ​റ​ഞ്ഞ​ത് നീ​യി​തു മ​നഃ​പൂ​ർ​വം ചെ​യ്ത​താ​ണെ​ന്നാ​ണ്. നി​ന്‍റെ വേ​ഷ​മേ​താ​ണെ​ന്ന് അ​വ​ൻ പ​ല​വ​ട്ടം ചോ​ദി​ച്ച​പ്പോ​ൾ നീ ​പ​റ​ഞ്ഞി​ല്ല​ത്രേ. അ​ദ്ഭു​ത​പ്പെ​ടു​ന്ന വേ​ഷം അ​ന്നു കാ​ണാം എ​ന്നാ​ണ്ര​തേ പ​റ​ഞ്ഞ​ത്.''
""അ​യ്യോ!.. ഞാ​ൻ... അ​ത്...''
""പോ​ക​ട്ടെ. സാ​ര​മാ​ക്കേ​ണ്ട. എ​ല്ലാം സാ​വ​കാ​ശം മാ​ക്സി​മി​നോ​ട് നീ ​പ​റ​ഞ്ഞാ​ൽ മ​തി. പ​ക​രം നീ ​ഏ​തു ഡ്ര​സാ​ണ് ധ​രി​ക്കു​ന്ന​ത്?''

ബി​യാ​ട്രീ​സ് അ​ല​മാ​ര തു​റ​ന്ന് അ​തി​ൽ പ​ല​തും ത​പ്പി​യ​ശേ​ഷം ഒ​രു നീ​ല ഉ​ടു​പ്പെ​ടു​ത്ത് എ​നി​ക്കു​നീ​ട്ടി.
""ഇ​തു​മ​തി. ന​ല്ല ഭം​ഗി​യു​ണ്ട്.''
""ബി​യാ​ട്രീ​സ് പൊ​യ്ക്കോ​ളൂ. ഞാ​ൻ വ​ന്നോ​ളാം.''

""നി​ന്‍റെ ഡ്ര​സി​നെ​പ്പ​റ്റി ഫ്രാ​ങ്കും ഞാ​നും ഗൈ​ൽ​സും ഒ​രു ത​ന്ത്രം മെ​ന​ഞ്ഞി​ട്ടു​ണ്ട്. ഓ​ർ​ഡ​ർ കൊ​ടു​ത്ത് ല​ണ്ട​നി​ൽ​നി​ന്നു വ​ന്ന ഡ്ര​സ് ശ​രി​ക്കും പാ​ക​മ​ല്ല. അ​തു​കൊ​ണ്ടാ​ണ് ഈ ​ഈ​വ​നിം​ഗ് ഡ്ര​സ് ഇ​ട്ട​ത് എ​ന്ന്. ഞാ​ൻ പോ​കു​ന്നു. ഫാ​ൻ​സി ഡ്ര​സ് പ​രി​പാ​ടി അ​വി​ടെ ന​ട​ക്കു​ക​യാ​ണ്. പ​ല ട്രൂ​പ്പു​ക​ളു​മു​ണ്ട്. ഞ​ങ്ങ​ളു​ടെ ഉൗ​ഴ​മാ​കു​ന്പോ​ഴേ​ക്കും എ​ത്ത​ണം. ഒ​ർ​ക്ക​സ്ട്ര അ​വി​ടെ പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്. ഡി​ന്ന​ർ ഹാ​ളി​ലും റോ​സ് ഗാ​ർ​ഡ​നി​ലും ലോ​ണി​ലു​മെ​ല്ലാം നി​റ​യെ അ​തി​ഥി​ക​ളും മ​റ്റു സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഡ്രി​ങ്ക്സി​നു​ള്ള ര​ണ്ടു കൗ​ണ്ട​റു​ക​ൾ വേ​റെ​യു​ണ്ട്. എ​ല്ലാം നീ​യൊ​ന്നു വ​ന്നു കാ​ണൂ! ശ​രി​ക്കും ഒ​രു ഉ​ത്സ​വം​ത​ന്നെ. സ​മ​യം ഇ​പ്പോ​ൾ​ത്ത​ന്നെ വൈ​കി. എ​ന്താ ആ​ലോ​ചി​ച്ചു​നി​ൽ​ക്കു​ന്ന​ത്?''

എ​ന്‍റെ തോ​ളി​ൽ​പ്പി​ടി​ച്ച് ബി​യാ​ട്രീ​സ് തു​ട​ർ​ന്നു:
""നീ ​മാ​ക്സി​മി​നെ ഓ​ർ​ക്കൂ! അ​വ​ന്‍റെ പ്ര​സ്റ്റീ​ജ് നോ​ക്കൂ. അ​വ​നെ വി​ഷ​മി​പ്പി​ക്ക​രു​ത്. മോ​ള് ഒ​ന്നു മ​ന​സി​ലാ​ക്ക​ണം. വ​ന്നു​കൂ​ടി​യ അ​തി​ഥി​ക​ളെ കാ​ണാ​നും സ്വീ​ക​രി​ക്കാ​നും അ​വ​നോ​ടൊ​പ്പം നീ​യും വേ​ണം. സ​ത്യ​ത്തി​ൽ നി​ന​ക്കു​വേ​ണ്ടി​യ​ല്ലേ ഇ​തെ​ല്ലാം ന​ട​ത്തു​ന്ന​ത്? പോ​ക​ട്ടേ ഞാ​ൻ?''

ബി​യാ​ട്രീ​സ് തി​ടു​ക്ക​ത്തി​ൽ പോ​യി. മ​ന​സു പാ​ക​പ്പെ​ടാ​തെ അ​ല്പ​നേ​രം ഞാ​ൻ ശ​ങ്കി​ച്ചു​നി​ന്നു. മാ​ക്സിം എ​ന്നെ ക​ണ​ക്ക​റ്റു ശ​കാ​രി​ച്ചെ​ങ്കി​ലും ദൈ​വ​ത്തെ​യോ​ർ​ത്ത് ഞാ​ന​തു മ​റ​ക്കു​ന്നു. വേ​ദ​ന​യു​ടെ എ​രി​ച്ചി​ലു​ക​ളെ​ല്ലാം ഞാ​ൻ നെ​ഞ്ചി​ലൊ​തു​ക്കി. വേ​ഗം നീ​ല​യു​ടു​പ്പ് എ​ടു​ത്ത​ണി​ഞ്ഞു. വി​ഗ് മാ​റ്റി. മു​ടി ചീ​കി. മു​ഖം മി​നു​ക്കി.

വാ​തി​ലി​ൽ മു​ട്ടു​കേ​ട്ട് തു​റ​ന്ന​പ്പോ​ൾ ഫ്രാ​ങ്ക്! എ​ന്നെ അ​ന്വേ​ഷി​ച്ച് എ​ത്തി​യി​രി​ക്കു​ന്നു.
""ങാ! ​ഈ ഡ്ര​സ് കൊ​ള്ളാം. ഇ​തു മ​തി. വേ​ഗം വ​രൂ മാ​ഡം. മ​ന​സി​ൽ ഒ​ന്നും വ​യ്ക്ക​രു​ത്. എ​ല്ലാം മാ​യ്ച്ചു​ക​ള​യൂ. ബി ​ഹാ​പ്പി. ക​മോ​ണ്‍!''
ഞാ​ൻ ഫ്രാ​ങ്കി​നോ​ടൊ​പ്പം താ​ഴേ​ക്കു പോ​യി.

അ​വി​ടെ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ശ​ബ്ദ​ഘോ​ഷ​മോ ആ​ർ​ഭാ​ട​ങ്ങ​ളോ ഞാ​ൻ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ചു​റ്റി​ലും മു​റ്റ​ത്തും റോ​സ് ഗാ​ർ​ഡ​ന്‍റെ ഭാ​ഗ​ത്തും എ​ന്‍റെ ക​ണ്ണു​ക​ൾ പ​ര​തു​ക​യാ​ണ്, ഒ​രാ​ൾ​ക്കു​വേ​ണ്ടി. എ​ന്‍റെ പ്രി​യ​നു​വേ​ണ്ടി- മാ​ക്സി​മി​നു​വേ​ണ്ടി. ഞാ​ൻ ക​ണ്ടു. റോ​സ് ഗാ​ർ​ഡ​ന്‍റെ സ​മീ​പ​ത്ത് ചി​ല​രോ​ടു കു​ശ​ലം​പ​റ​ഞ്ഞു നി​ൽ​ക്കു​ന്നു.

""മാ​ഡം അ​ങ്ങോ​ട്ടു പൊ​യ്ക്കോ​ളൂ. ഞാ​ൻ ചി​ല അ​തി​ഥി​ക​ളെ യാ​ത്ര​യാ​ക്ക​ട്ടെ.'' ഫ്രാ​ങ്ക് കാ​റു​ക​ളു​ടെ അ​ടു​ത്തേ​ക്കു പോ​യി.
ഞാ​ൻ മ​ന്ദ​സ്മി​തം തൂ​കി സാ​വ​ധാ​നം മാ​ക്സി​മി​ന്‍റെ അ​ടു​ത്തേ​ക്കു ചെ​ന്നു. എ​ന്നെ ക​ണ്ടെ​ങ്കി​ലും ഒ​ന്നും മി​ണ്ടി​യി​ല്ല. പു​ഞ്ചി​രി​ച്ചി​ല്ല. മു​ഖ​ത്തെ ഗൗ​ര​വം അ​പ്പോ​ഴും മാ​ഞ്ഞി​ട്ടി​ല്ല. അ​തി​ഥി​ക​ളോ​ടു സം​സാ​രി​ക്കു​ക​യും ചി​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നി​ല്ല. ഞ​ങ്ങ​ൾ അ​ടു​ത്ത​ടു​ത്താ​യി അ​ന്യ​രെ​പ്പോ​ലെ നി​ന്നു. അ​തി​ഥി​ക​ൾ പ​ല​രും ദ​ന്പ​തി​ക​ളാ​യ ഞ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ഹ​സ്ത​ദാ​നം ന​ൽ​കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഒ​രു വി​ഐ​പി മാ​ക്സി​മി​നോ​ടു പ​റ​ഞ്ഞു: ""മി​സി​സി​നാ​യി ഓ​ർ​ഡ​ർ കൊ​ടു​ത്തു വ​ന്ന ഡ്ര​സ് ശ​രി​യാ​യി​ല്ലെ​ന്നു കേ​ട്ട​ല്ലോ. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത അ​വ​ർ​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​ണു വേ​ണ്ട​ത്.''
""എ​ന്തു​ചെ​യ്യാം.. എ​ല്ലാം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി.''
""എ​ന്താ​യാ​ലും മി​സി​സി​ന്‍റെ ഈ ​ഡ്ര​സ് ന​ന്നാ​യി​ട്ടു​ണ്ട്.''

എ​ന്നെ നോ​ക്കി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​നു​ട​നെ ""താ​ങ്ക് യൂ!'' ​പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കാ​നാ​യി മാ​ക്സിം കാ​റി​ന​ടു​ത്തേ​ക്കു പോ​യി. ഞാ​ൻ ഒ​റ്റ​പ്പെ​ട്ട​തു​പോ​ലെ​യാ​യി.
അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മാ​ക്സിം തി​രി​ച്ചു​വ​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സ​സ​ന്തോ​ഷം മ​ട​ങ്ങു​ന്ന സു​ഹൃ​ത്തു​ക്ക​ൾ "ഗു​ഡ് ബൈ' ​പ​റ​ഞ്ഞു പി​രി​യു​ന്നു. ഒ​രാ​ൾ പ​റ​ഞ്ഞു: ""ഇ​ത്ര ഗം​ഭീ​ര​മാ​യ ഒ​രു പാ​ർ​ട്ടി​യും പ​രി​പാ​ടി​യും അ​ടു​ത്തൊ​ന്നും ഞാ​ൻ ആ​സ്വ​ദി​ച്ചി​ട്ടി​ല്ല.''

ലേ​ഡി ക്രോ​വ​ൻ എ​ന്‍റെ പു​റ​ത്തു​ത​ട്ടി​ക്കൊ​ണ്ട് ഏ​റെ മ​തി​പ്പോ​ടെ പ​റ​ഞ്ഞു: ""പ​രി​പാ​ടി ഗ്രാ​ൻ​ഡാ​യി. മ​റ​ക്കാ​നാ​വി​ല്ല.''
""താ​ങ്ക് യൂ!''
​അ​വ​ർ ചി​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: ""ഈ ​പ​രി​പാ​ടി​ക്കു കാ​ര​ണ​ക്കാ​രി ഞാ​നാ​ണ്.''
ഞാ​ൻ പ​റ​ഞ്ഞു: ""ശ​രി​യാ​ണ്.''
അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ഫ്രാ​ങ്ക് വ​ന്നു. ""മാ​ഡ​ത്തി​ന് ഇ​വി​ടെ ഒ​രി​ട​ത്ത് ഇ​രു​ന്നു​കൂ​ടേ?''
""ഓ, ​വേ​ണ്ട.''

""അ​ല്ലെ​ങ്കി​ൽ വ​രൂ, ഭ​ക്ഷ​ണം ക​ഴി​ക്കാം.''
""പി​ന്നെ​യാ​വാം.''
അ​പ്പോ​ഴേ​ക്കും ഫാ​ൻ​സി ഡ്ര​സ് ക​ഴി​ഞ്ഞ് ബി​യാ​ട്രീ​സും ഗൈ​ൽ​സും എ​ത്തി. മാ​ക്സിം അ​വ​രോ​ടു ചോ​ദി​ച്ചു: ""നി​ങ്ങ​ളു​ടെ പ​രി​പാ​ടി ന​ന്നാ​യോ?''
""ഞ​ങ്ങ​ൾ അ​ടി​ച്ചു​പൊ​ളി​ച്ചി​ല്ലേ! ഗൈ​ൽ​സ് ന​ന്നാ​യി​ട്ടൊ​ന്നു മി​നു​ങ്ങി​യി​രു​ന്നു. അ​തി​നാ​ൽ പ്ര​ക​ട​നം ഉ​ഷാ​റാ​യി.''

ഗൈ​ൽ​സ് ക്ഷ​ണി​ച്ചു: ""വ​രൂ, ന​മു​ക്ക് ടെ​റ​സി​ൽ​നി​ന്ന് ഫ​യ​ർ​വ​ർ​ക്സ് കാ​ണാം.'' ബി​യാ​ട്രീ​സ് എ​ന്നെ അ​ങ്ങോ​ട്ടു നി​ർ​ബ​ന്ധി​ച്ചു വി​ളി​ച്ചു​കൊ​ണ്ടു​പോ​യി. ഞാ​ൻ പ​റ​ഞ്ഞു: ""ഞാ​നി​ല്ല. എ​ന്‍റെ മ​ന​സും ശ​രീ​ര​വും ഒ​രു​പോ​ലെ ത​ള​ർ​ന്നി​രി​ക്കു​ന്നു. എ​നി​ക്കു ഭ​ക്ഷ​ണ​മൊ​ന്നും വേ​ണ്ട. ഇ​പ്പോ​ഴെ​നി​ക്കു​വേ​ണ്ട​ത് പൂ​ർ​ണ വി​ശ്ര​മ​മാ​ണ്.''
""ശ​രി. പോ​യി കി​ട​ന്നോ​ളൂ. ക്ഷീ​ണം​മൂ​ലം നീ ​കി​ട​ക്കാ​ൻ പോ​യി എ​ന്ന് ഞാ​ൻ മാ​ക്സി​മി​നോ​ടു പ​റ​യ​ട്ടെ?''

""ശ​രി. പ​റ​ഞ്ഞോ​ളൂ.''
എ​ന്‍റെ പു​റ​ത്തു​ത​ട്ടി എ​ന്നെ ചും​ബി​ച്ചു​കൊ​ണ്ട് ബി​യാ​ട്രീ​സ് പ​റ​ഞ്ഞു: ""മോ​ളു പോ​യി സു​ഖ​മാ​യി​ട്ടു​റ​ങ്ങൂ.''
ഞാ​ൻ വേ​ഗം പോ​യി കി​ട​ന്നു. താ​മ​സി​യാ​തെ ഗാ​ഢ​നി​ദ്ര​യി​ലാ​ണ്ടു. പാ​തി​രാ ക​ഴി​ഞ്ഞ് ഞാ​നൊ​ന്നു​ണ​ർ​ന്നു. അ​രി​കെ ത​പ്പി​നോ​ക്കി​യ​പ്പോ​ൾ മാ​ക്സിം ബെ​ഡി​ൽ എ​ത്തി​യി​ട്ടി​ല്ല.
നേ​രം പു​ല​ർ​ന്നു. കി​ളി​ക​ൾ ചി​ല​ച്ചു. സൂ​ര്യ​പ്ര​കാ​ശം മു​റി​യി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി. അ​പ്പോ​ഴും മാ​ക്സി​മി​നെ ബെ​ഡ്റൂ​മി​ൽ ക​ണ്ടി​ല്ല. എ​ത്തി​യ ല​ക്ഷ​ണ​വു​മി​ല്ല.

(തു​ട​രും)

SUNDAY DEEPIKA

കു​റ​ച്ചു​പേ​ർ മാ​ത്രം പോ​കു​ന്ന വ​ഴി

ഗ്രീ​ക്ക് മി​ലി​ട്ട​റി ലീ​ഡ​റും ത​ത്വ​ചി​ന്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യി​രു​ന്നു സെ​നോ​ഫോ​ണ്‍. ബി​സി 431ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം ബി​സി 355നും 354​നു​മി​ട​യി​ൽ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. സെ​നോ​ഫോ​ണ്‍ ഗ്രീ​ക്ക് ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​മാ​യ ഹെ​ർ​ക്കു​ലീ​സി​നെ​ക്കു​റി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു ക​ഥ​യു​ണ്ട്.

യു​വാ​വാ​യ ഹെ​ർ​ക്കു​ലീ​സ് ജീ​വി​ത​ത്തി​ലെ ഒ​രു വ​ഴി​ത്തി​രി​വി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. അ​പ്പോ​ൾ അ​വ​ന്‍റെ മു​ന്നി​ൽ ര​ണ്ടു യു​വ​സു​ന്ദ​രി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. അ​വ​രി​ലൊ​രു​വ​ൾ സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ആ​ന​ന്ദ​മാ​യി​രു​ന്നു. മ​റ്റേ സു​ന്ദ​രി​യാ​ക​ട്ടെ ആ​ത്മ​സം​യ​മ​ന​വും ത്യാ​ഗ​വും സേ​വ​ന​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ധ​ർ​മ​വും.

ആ​ന​ന്ദം ഹെ​ർ​ക്കു​ലീ​സി​നോ​ട് ഉ​ട​ന​ടി സ​ന്തോ​ഷം ന​ൽ​കു​ന്ന ആ​ന​ന്ദ​ക​ര​മാ​യ ഒ​രു ജീ​വി​തം വാ​ഗ്ദാ​നം​ചെ​യ്തു. ധ​ർ​മ​മാ​ക​ട്ടെ ആ​ത്മ​ത്യാ​ഗ​ത്തി​ലൂ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും ആ​ദ​ര​വും ആ​ത്മ​സം​തൃ​പ്തി​യും ന​ൽ​കു​ന്ന വ​ഴി​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ഹെ​ർ​ക്കു​ലീ​സ് കു​റേ​സ​മ​യം ആ​ലോ​ചി​ച്ചു. ഒ​ടു​വി​ൽ അ​വ​ൻ ധ​ർ​മ​ത്തി​ന്‍റെ പാ​ത​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​ഒ​രു സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണ് ഹെ​ർ​ക്കു​ലീ​സി​നെ കാ​യി​ക​ശ​ക്തി​യി​ൽ മാ​ത്ര​മ​ല്ല, സ്വ​ഭാ​വ​ഗു​ണ​ത്തി​ലും അ​തി​പ്ര​ശ​സ്ത​നാ​യ ഒ​രു വീ​ര​നാ​ക്കി മാ​റ്റി​യ​ത്.

ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ക​ഥ ഏ​റെ അ​ർ​ഥ​വ​ത്താ​ണ്. ഹെ​ർ​ക്കു​ലീ​സി​നെ​പ്പോ​ലെ നാ​മും ജീ​വി​ത​ത്തി​ന്‍റെ ചി​ല വ​ഴി​ത്തി​രി​വു​ക​ളി​ൽ എ​ത്താ​റു​ണ്ട്. ആ ​വ​ഴി​ത്തി​രി​വു​ക​ളി​ൽ ചി​ല​ത് എ​ളു​പ്പം വി​ജ​യം​ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ കു​റു​ക്കു​വ​ഴി​ക​ളാ​യി​രി​ക്കും. എ​ന്നാ​ൽ മ​റ്റു ചി​ല​തു ക​ഠി​ന​വും ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തു​മാ​യി​രി​ക്കും.

എ​ളു​പ്പ​മു​ള്ള​തും ആ​ക​ർ​ഷ​ക​വു​മാ​യ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വും നാം ​പ​ല​പ്പോ​ഴും ചി​ന്തി​ക്കു​ക. എ​ന്നാ​ൽ അ​വ ഒ​രി​ക്ക​ലും ന​മു​ക്കു ശ​രി​യാ​യ ആ​ത്മ​സ​ന്തോ​ഷം ന​ൽ​കി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. അ​വ ന​മു​ക്കു താ​ത്കാ​ലി​ക​മാ​യ ആ​ന​ന്ദം ന​ൽ​കു​മെ​ന്ന​തു ശ​രി​യാ​ണ്. ത​ന്മൂ​ല​മാ​ണ​ല്ലോ സ​ന്പ​ത്തും പ്ര​ശ​സ്തി​യും പ​ദ​വി​യു​മൊ​ക്കെ ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ വ​ഴി​ക​ൾ പ​ല​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ നാം ​ഓ​ർ​മി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​മു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ എ​ല്ലാ വ​ഴി​ക​ളും ന​ന്മ​യി​ലേ​ക്ക​ല്ല ന​യി​ക്കു​ന്ന​ത് എ​ന്ന യാ​ഥാ​ർ​ഥ്യം. അ​തു​കൊ​ണ്ട​ല്ലേ ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞ​ത്, ""നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന വ​ഴി വി​ശാ​ല​മാ​ണ്, ജീ​വ​നി​ലേ​ക്കു ന​യി​ക്കു​ന്ന വ​ഴി ഇ​ടു​ങ്ങി​യ​തും'' (മ​ത്താ 7:13-14) എ​ന്ന്. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ശ​രി​യെ​ന്നു തോ​ന്നു​ന്ന വ​ഴി ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​താ​കാം'' (സു​ഭാ 14: 12).

എ​ളു​പ്പ​മു​ള്ള വ​ഴി​യി​ൽ എ​പ്പോ​ഴും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. എ​ന്നാ​ൽ ശ​രി​യാ​യ വ​ഴി​യി​ൽ അ​ധി​ക​മാ​രെ​യും ക​ണ്ടെ​ന്നി​രി​ക്കു​ക​യി​ല്ല. അ​വി​ടെ പ​ല​പ്പോ​ഴും ന​മ്മ​ൾ ഏ​കാ​ന്ത​പ​ഥി​ക​രാ​യി​രി​ക്കും. അ​തു​മാ​ത്ര​മ​ല്ല നാം ​തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ധാ​ർ​മി​ക​ത​യു​ടെ പാ​ത​യാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​വി​ടെ ഏ​റെ ത്യാ​ഗ​വും ക്ലേ​ശ​വു​മൊ​ക്കെ​യു​ണ്ടാ​കും. എ​ന്നാ​ൽ അ​തേ​ക്കു​റി​ച്ച് നാം ​ഖി​ന്ന​രാ​കേ​ണ്ട​തി​ല്ല. കാ​ര​ണം ധാ​ർ​മി​ക​ത​യു​ടെ പാ​ത​യാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ ആ​ന​ന്ദ​വും ആ​ത്മ​സം​തൃ​പ്തി​യും ന​ൽ​കു​ന്ന​ത്.

യു​ദ്ധ​വും സ​മാ​ധാ​ന​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ശ​സ്ത കൃ​തി​ക​ളു​ടെ ക​ർ​ത്താ​വാ​ണ് റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​യ ലി​യോ ടോ​ൾ​സ്റ്റോ​യ് (1828-1910). സ​ന്പ​ന്ന​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ലൗ​കി​ക​മാ​യ രീ​തി​യി​ൽ ഒ​ന്നി​ന്‍റെ​യും കു​റ​വി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ സ​ന്പ​ത്തും പ്ര​ശ​സ്തി​യും ലൗ​കി​ക​ജീ​വി​ത​സു​ഖ​ങ്ങ​ളു​മൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് യ​ഥാ​ർ​ഥ​സ​ന്തോ​ഷം ന​ൽ​കി​യി​ല്ല. ജീ​വി​തം ശൂ​ന്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു.

ത​ന്മൂ​ലം അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്താ​ണെ​ന്നോ. അ​ദ്ദേ​ഹ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട പി​തൃ​സ്വ​ത്തു​ക്ക​ൾ അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു. വി​ല​യേ​റി​യ വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച് അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ വ​സ്ത്രം​ധ​രി​ച്ചു. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും പാ​ടേ നി​ർ​ത്ത​ലാ​ക്കി. ത​ന്‍റെ സ്വ​ത്തു​ക്ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം പാ​വ​പ്പെ​ട്ട​വ​രു​മാ​യി പ​ങ്കു​വ​ച്ചു.

ഇ​പ്ര​കാ​രം ചെ​യ്ത​തു​വ​ഴി അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​ത​ത്തി​ൽ ശ​രി​യാ​യ ഒ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ എ​ഴു​തി: ""ജീ​വി​ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ ല​ക്ഷ്യം ക​ണ്ടു​പി​ടി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ നി​ങ്ങ​ൾ​ക്കു ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു​കാ​ര്യം ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് അ​ടു​ത്ത കാ​ൽ​വ​യ്പ്പു വ​യ്ക്കു​ക എ​ന്ന​താ​ണ്. ഇ​തു മാ​ത്ര​മേ നി​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ളൂ.''

ടോ​ൾ​സ്റ്റോ​യ് ചെ​യ്ത​ത് ഇ​താ​ണ്. ലൗ​കി​ക​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​യാ​ണം ഉ​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തി​ന് ആ​ത്മ​സം​തൃ​പ്തി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന വ​ഴി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ അ​ത് അ​ത്ര എ​ളു​പ്പ​മു​ള്ള വ​ഴി​യാ​യി​രു​ന്നി​ല്ല. ആ ​വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ങ്കി​ലും ആ ​വ​ഴി ധാ​ർ​മി​ക​ത​യു​ടെ ശ​രി​യാ​യ വ​ഴി​യാ​യി​രു​ന്ന​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ധ​ന്യ​മാ​യി.

അ​മേ​രി​ക്ക​ൻ ക​വി റോ​ബ​ർ​ട്ട് ഫ്രോ​സ്റ്റ് (1874-1963) ത​ന്‍റെ ഒ​രു ക​വി​ത​യി​ൽ ഇ​പ്ര​കാ​രം എ​ഴു​തി: ""വ​ന​ത്തി​നു​ള്ളി​ൽ ര​ണ്ടു വ​ഴി​ക​ൾ ഞാ​ൻ ക​ണ്ടു. അ​വ​യി​ൽ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം പോ​യ വ​ഴി​യാ​ണ് ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​താ​ണ് ജീ​വി​ത​ത്തി​ൽ ഏ​റെ മാ​റ്റം വ​രു​ത്തി​യ​തും.''

കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം പോ​കു​ന്ന വ​ഴി. ആ ​വ​ഴി​യാ​ണ് ഹെ​ർ​ക്കു​ലീ​സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​വ​ഴി​ത​ന്നെ​യാ​ണ് ടോ​ൾ​സ്റ്റോ​യി​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​മു​ക്കും ആ ​വ​ഴി​യേ പോ​കാം. ആ ​വ​ഴി വി​ശ്വാ​സ​ത്തി​ന്‍റെ വ​ഴി​യാ​ണ്. സ​ത്യ​സ​ന്ധ​ത​യു​ടെ വ​ഴി​യാ​ണ്. ധൈ​ര്യ​ത്തി​ന്‍റെ വ​ഴി​യാ​ണ്. സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും, ഇ​വ​യും ഇ​വ​യി​ല​ധി​ക​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ധാ​ർ​മി​ക​ത​യു​ടെ​യും വ​ഴി​യാ​ണ്.

SUNDAY DEEPIKA

മ​ട​ക്കം മ​നോ​ഹ​രം

ഓ​സ്ട്രേ​ലി​യ​യു​ടെ തെ​ക്ക​ൻ തീ​ര​ത്തെ ഫി​ലി​പ് ഐ​ല​ൻ​ഡ് കേ​വ​ലം ഒ​രു ഭൂ​പ്ര​ദേ​ശ​മ​ല്ല, പ്ര​കൃ​തി ഒ​രു​ക്കി​വ​ച്ച അ​തി​ഗം​ഭീ​ര​മാ​യൊ​രു നാ​ട​ക​വേ​ദി​യാ​ണ്. അ​വി​ടെ തി​ര​ശീ​ല ഉ​യ​രു​ന്ന​ത് സൂ​ര്യ​ൻ പ​ടി​ഞ്ഞാ​റ​ൻ ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴു​മ്പോ​ഴാ​ണ്...

അ​ല​റു​ന്ന അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്രം ശാ​ന്ത​മാ​യി വ​ന്ന് ഫി​ലി​പ്പ് ഐ​ല​ൻ​ഡി​നെ ചും​ബി​ക്കു​ന്ന കാ​ഴ്ച മ​ന​സി​നെ ത​ണു​പ്പി​ക്കും. ഈ ​ദ്വീ​പി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് സൂ​ര്യ​ൻ അ​സ്ത​മി​ച്ച് ലോ​കം നി​ശ​ബ്ദ​മാ​കു​മ്പോ​ഴാ​ണ്.. അ​വി​ടെ​യാ​ണ് ലോ​ക​ത്തി​ലെ പെ​ൻ​ഗ്വി​ൻ വ​ക​ഭേ​ദ​ങ്ങ​ളി​ലെ ഏ​റ്റ​വും ചെ​റി​യ "ലി​റ്റി​ൽ പെ​ൻ​ഗ്വി​നു’​ക​ളു​ടെ "പ​രേ​ഡ്’ അ​ര​ങ്ങേ​റു​ന്ന​ത്...

മെ​ൽ​ബ​ണി​ൽ​നി​ന്നു സ​മ്മ​ർ​ലാ​ൻ​ഡ് ബീ​ച്ചി​ലെ​ത്തി ഞ​ങ്ങ​ളാ "പെ​ൻ​ഗ്വി​ൻ പ​രേ​ഡി’​നാ​യി കാ​ത്തി​രു​ന്നു.. പ​ക​ലി​ന്‍റെ വെ​ളി​ച്ചം പ​തി​യേ പി​ൻ​വാ​ങ്ങു​ന്ന​തു​നോ​ക്കി ബീ​ച്ചി​ലെ ത​ണു​ത്ത മ​ണ​ൽ​ത്ത​രി​ക​ളി​ൽ ഇ​രു​ന്ന​പ്പോ​ൾ ശ​രീ​ര​മാ​കെ ആ ​ത​ണു​പ്പി​ൽ വി​റ​യ്ക്കാ​ൻ തു​ട​ങ്ങി...

പ​ക​ലി​ന്‍റെ ചൂ​ടി​ൽ​നി​ന്ന് ത​ണു​പ്പി​ലേ​ക്ക് പ്ര​കൃ​തി മാ​റു​ന്ന സ​ന്ധ്യാ​സ​മ​യം.. അ​റ്റ്‌​ലാ​ന്‍റി​ക് തീ​രം ത​ണു​ത്തു​റ​ഞ്ഞ ഒ​രു നീ​ല​നി​റ​ത്തി​ലേ​ക്ക് വ​ഴി​മാ​റി. എ​ല്ലാ​വ​രും ആ ​ത​ണു​പ്പി​ൽ അ​വ​ന​വ​നി​ലേ​ക്ക് കൂ​ടു​ത​ൽ കൂ​ടു​ത​ൽ ചു​രു​ണ്ടു... ച​ക്ര​വാ​ള​ത്തി​ൽ സൂ​ര്യ​ന്‍റെ ചു​വ​പ്പു​നി​റം മാ​ഞ്ഞു​തു​ട​ങ്ങി.

നി​ശ​ബ്ദ​മാ​യ കാ​ത്തി​രി​പ്പ്

ഞ​ങ്ങ​ളെ​ല്ലാ​വ​രും കാ​ത്തി​രു​ന്നു. ഫോ​ണു​ക​ൾ ഓ​ഫാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നി​ശ​ബ്ദ​ത പാ​ലി​ക്കാ​നു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി ഒ​രാ​ളെ​ത്തി. ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന ആ ​നി​മി​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​യാ​ൾ ശാ​ന്ത​മാ​യി ഓ​ർ​മ​പ്പെ​ടു​ത്തി... ലി​റ്റി​ൽ പെ​ൻ​ഗ്വി​നു​ക​ൾ​ക്ക് നി​ശ​ബ്ദ​ത ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ന​യ​പൂ​ർ​വം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ​തു​കേ​ട്ട് ഞ​ങ്ങ​ളെ​ല്ലാ​വ​രും ഫോ​ൺ നി​ശ​ബ്ദ​മാ​ക്കി.. മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ക്ക​റ്റു​ക​ളി​ലേ​ക്കു പി​ൻ​വാ​ങ്ങി... കാ​മ​റ ഫ്ലാ​ഷു​ക​ൾ മി​ഴി​യ​ട​ച്ചു. പെ​ൻ​ഗ്വി​നു​ക​ളു​ടെ ലോ​ക​ത്തേ​ക്ക് അ​തി​ഥി​ക​ളാ​യെ​ത്തി​യ ന​മ്മ​ൾ അ​വ​രു​ടെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ആ ​നി​ശ​ബ്ദ​ത ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.

പ​ക​ർ​പ്പ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ ആ​ർ​ക്കും എ​ടു​ക്കാ​വു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നു പ​റ​ഞ്ഞ് അ​യാ​ൾ ക​ഴു​ത്തി​ലി​ട്ട ടാ​ഗ് ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചു. ആ ​ക്യൂ​ആ​ർ കോ​ഡ് ഒ​പ്പി​യെ​ടു​ത്ത​ശേ​ഷം മൊ​ബൈ​ലു​ക​ൾ വീ​ണ്ടും പോ​ക്ക​റ്റി​ലേ​ക്ക്.
ആ ​ഇ​രു​ട്ടി​ൽ നി​ലാ​വ് നീ​ല​വി​രി​യി​ട്ട ക​ട​ലി​ലേ​ക്കു നോ​ക്കി ഞ​ങ്ങ​ളി​രു​ന്നു...
കാ​ത്തി​രി​പ്പി​ന് ചി​ല​പ്പോ​ൾ എ​ന്തു ഭാ​ര​മാ​ണ്!

ഇ​തൊ​രു വെ​റും കാ​ത്തി​രി​പ്പ​ല്ല, മ​റി​ച്ച്, ഒ​രു കൂ​ട്ടാ​യ്മ​യു​ടെ, നി​ശ​ബ്ദ​സു​ന്ദ​ര​മാ​യ പ്ര​തീ​ക്ഷ​യു​ടെ, ഒ​രു​മി​ച്ചു​ള്ള സ്വ​പ്നം​കാ​ണ​ലി​ന്‍റെ സം​ഗീ​ത​മാ​ണ്... ചു​റ്റും തി​ര​മാ​ല​ക​ളു​ടെ നേ​ർ​ത്ത ശ​ബ്ദം മാ​ത്രം! കാ​ത്തി​രി​പ്പ് തി​ര​മാ​ല​ക​ളു​ടെ താ​ളം​പി​ടി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ധ്യാ​ന​മാ​യി​മാ​റു​ന്നു. ക​ട​ലി​ര​മ്പു​മ്പോ​ഴും ആ ​തീ​ര​ത്ത് ത​ളം​കെ​ട്ടി​നി​ന്ന​ത് ഒ​രു കൂ​ട്ടാ​യ പ്രാ​ർ​ഥ​ന​പോ​ലെ തോ​ന്നി​ക്കു​ന്ന നി​ശ​ബ്ദ​ത​യാ​യി​രു​ന്നു..

ല​ക്ഷ്യ​ത്തേ​ക്കാ​ൾ വ​ലു​താ​ണ് ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര എ​ന്നു​പ​റ​യാ​റു​ണ്ട്. ന​മ്മ​ൾ എ​ത്തി​ച്ചേ​രു​ന്ന ഇ​ട​ത്തേ​ക്കാ​ൾ മ​നോ​ഹ​ര​മാ​കു​ന്ന​ത്, അ​വി​ടേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​നു​ഭ​വി​ച്ച​റി​ഞ്ഞ തീ​വ്ര​മാ​യ പ്ര​തീ​ക്ഷ​യു​ടെ നി​മി​ഷ​ങ്ങ​ളാ​ണ്.

ഒ​രു ജ​ന​സാ​ഗ​രം, ഓ​രോ​രു​ത്ത​രു​ടെ​യും ക​ണ്ണു​ക​ൾ ഒ​രേ ദി​ശ​യി​ലേ​ക്ക്, ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച്, തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന​വ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പ് പോ​ലും കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത്ര തീ​വ്ര​മാ​യ നി​ശ​ബ്ദ​ത... ഒ​രു​പ​ക്ഷേ യാ​ഥാ​ർ​ഥ്യം എ​പ്പോ​ഴും പ്ര​തീ​ക്ഷി​ച്ച​തി​ലും ചെ​റു​തോ വ​ലു​തോ ആ​യി​രി​ക്കാം, എ​ന്നാ​ൽ കാ​ത്തി​രി​പ്പി​ന്‍റെ ആ ​നി​മി​ഷ​ത്തി​ൽ, അ​വി​ടെ​യാ​കെ ശു​ദ്ധ​മാ​യ പ്ര​തീ​ക്ഷ​യു​ടെ തെ​ളി​ച്ചം മാ​ത്രം.

പ​ത​റാ​ത്ത ചു​വ​ടു​ക​ൾ

"ദാ.. ​അ​വി​ടെ...​അ​വി​ടെ... നോ​ക്ക്... നോ​ക്ക്..' എ​ന്ന് പു​റ​കി​ലാ​രോ മ​ന്ത്രി​ച്ചു. അ​ക​ലെ കു​റേ കു​ഞ്ഞ​ൻ​രൂ​പ​ങ്ങ​ൾ ഇ​രു​ണ്ട തി​ര​മാ​ല​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് തീ​ര​ത്തേ​ക്കു ക​യ​റി​വ​രു​ന്നു. ഒ​ന്ന്... ര​ണ്ട്... മൂ​ന്ന്... ഒ​രു നി​മി​ഷം​കൊ​ണ്ട്, ക​ട​ലി​ൽ പോ​യ ഒ​രു സൈ​ന്യം കൂ​ട്ട​മാ​യി ക​ര​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തു​പോ​ലെ നൂ​റു​ക​ണ​ക്കി​ന് ലി​റ്റി​ൽ പെ​ൻ​ഗ്വി​നു​ക​ൾ പൊ​ടു​ന്ന​നെ തീ​രം​നി​റ​ച്ചു! ഓ​രോ തി​ര​മാ​ല​യും അ​വ​രെ ക​ര​യി​ലേ​ക്കു ത​ള്ളി​യി​ടു​മ്പോ​ൾ, ന​ന​ഞ്ഞ ചി​റ​കു​ക​ൾ കു​ട​ഞ്ഞ്, പ​ത​റാ​ത്ത ചു​വ​ടു​ക​ളോ​ടെ അ​വ​ർ മു​ന്നോ​ട്ടു നീ​ങ്ങി.

ഒ​രു കൈ​പ്പ​ത്തി​യി​ൽ ഒ​തു​ങ്ങു​ന്ന​ത്ര​മാ​ത്രം വ​ലി​പ്പ​മേ അ​വ​യ്ക്കു​ള്ളൂ എ​ന്നു തോ​ന്നി..​ആ​ടി​യു​ല​ഞ്ഞ്, ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ. ചി​ര​പ​രി​ചി​ത​മാ​യ ട്രാ​ക്കു​ക​ളി​ലൂ​ടെ, അ​വ ക​ട​ൽ​ത്തീ​ര​ത്തെ ത​ങ്ങ​ളു​ടെ മാ​ള​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്നു.

ഒ​രു നി​മി​ഷം​പോ​ലും പാ​ഴാ​ക്കാ​തെ, ഒ​രേ ല​ക്ഷ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ആ ​കൂ​ട്ട​ന​ട​ത്തം. ഒ​രു ദി​വ​സം മു​ഴു​വ​ൻ ഭ​ക്ഷ​ണം തേ​ടി​യു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​താ​പി​താ​ക്ക​ളാ​യി​രി​ക്കും പ​ല​രും. ആ ​കു​ഞ്ഞു​ശ​രീ​ര​ത്തി​നു​ള്ളി​ൽ സ​മു​ദ്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളോ​ടു പോ​രാ​ടാ​നു​ള്ള എ​ത്ര വ​ലി​യ ക​രു​ത്താ​യി​രി​ക്ക​ണം പ്ര​കൃ​തി ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത്!

ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്, മാ​ള​ങ്ങ​ളി​ൽ കാ​ത്തി​രി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി അ​വ​ർ ആ​ടി​യാ​ടി വ​രു​ന്ന​ത് ക​ണ്ട​പ്പോ​ൾ ക​ണ്ണു​ക​ൾ അ​റി​യാ​തെ ഈ​റ​ന​ണി​ഞ്ഞു. പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച "മ​ട​ക്ക​യാ​ത്ര’​ക​ളാ​ണെ​ന്ന് അ​പ്പോ​ൾ തോ​ന്നി​പ്പോ​യി. ജീ​വി​ത​ത്തി​ന്‍റെ വേ​ലി​യേ​റ്റ​ങ്ങ​ളി​ൽ എ​ത്ര ദൂ​രം ഒ​ഴു​കി​പ്പോ​യാ​ലും, സ്നേ​ഹ​ത്തി​ന്‍റെ ഒ​രു തു​രു​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ന്നു​ക​യ​റു​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം അ​വ​രു​ടെ ഓ​രോ ചു​വ​ടി​ലു​മു​ണ്ടാ​യി​രു​ന്നു.

നി​റ​ക​ൺ​ചി​രി​ക​ൾ

ആ ​കാ​ഴ്ച അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു. ശ​ബ്ദ​മി​ല്ലാ​ത്ത ആ​ഹ്ലാ​ദ​ത്തോ​ടെ​യും നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ​യും ഞാ​ൻ അ​തു നോ​ക്കി​യി​രു​ന്നു. ആ ​കു​ഞ്ഞു ജീ​വി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ശ​ക്തി സ​മു​ദ്ര​ത്തേ​ക്കാ​ൾ വ​ലു​താ​ണെ​ന്നു തോ​ന്നി... പെ​ൻ​ഗ്വി​നു​ക​ൾ മാ​ള​ങ്ങ​ളി​ലേ​ക്ക് പ​തി​യെ മ​റ​ഞ്ഞ​പ്പോ​ഴും, ആ ​മാ​സ്മ​രി​ക​ത​യു​ടെ സൗ​ന്ദ​ര്യം ബീ​ച്ചി​ൽ ത​ളം​കെ​ട്ടി​നി​ന്നു.
ആ​ന​ന്ദം അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ അ​ലി​ഞ്ഞു​തീ​ർ​ന്ന​പ്പോ​ൾ ഉ​ള്ളി​ൽ സം​ഭ​വി​ച്ച ഒ​രു ക​ട​ലി​ള​ക്ക​ത്തി​ൽ എ​നി​ക്ക് ക​ര​ച്ചി​ൽ വ​രു​ന്നു​ണ്ടാ​യി​രു​ന്നു... ഭാ​ഷ മ​രി​ക്കു​ക​യും അ​നു​ഭൂ​തി മാ​ത്രം ബാ​ക്കി​യാ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ! ഹൃ​ദ​യ​ത്തി​ൽ ഒ​രു ത​ണു​ത്ത കാ​റ്റ് വീ​ശു​ന്ന​തു​പോ​ലെ... ഒ​രു നി​മി​ഷം​കൊ​ണ്ടു ക​ണ്ട ആ ​കാ​ഴ്ച പ​ക​ർ​ത്തി​യ​ത് മ​ന​സി​ലാ​ണ്... ആ ​കാ​ഴ്ച​യും ആ ​സ​ന്ധ്യ​യും മ​റ​ക്കാ​ൻ ഈ ​ജ​ന്മ​ത്ത് ഒ​രി​ക്ക​ലും ക​ഴി​യി​ല്ല..

സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ക​ട​ലി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ കൂ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ ​കു​ഞ്ഞ​ൻ ജീ​വി​ക​ളു​ടെ കൂ​ട്ടം ഒ​രു കാ​ഴ്ച എ​ന്ന​തി​ലു​പ​രി, ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​ര​നു​ഭ​വ​മാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന കു​റേ മ​നു​ഷ്യ​ർ ആ​ർ​പ്പു​വി​ളി​ക​ളി​ല്ലാ​തെ, കാ​മ​റാ ഫ്ലാ​ഷു​ക​ളി​ല്ലാ​തെ, നി​ശ​ബ്ദ​മാ​യി കാ​ത്തി​രു​ന്നു, ക​ണ്ടു മ​ന​സു​നി​റ​ച്ചു.

കാ​ത്തി​രി​പ്പ്... ആ ​വാ​ക്കി​ന് എ​ത്ര​മാ​ത്രം ആ​ഴ​വും സൗ​ന്ദ​ര്യ​വു​മാ​ണ്! നാം ​ഓ​രോ​രു​ത്ത​രും എ​ന്തി​നെ​ങ്കി​ലും വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. നി​ശ​ബ്ദ​മാ​യ കാ​ത്തി​രി​പ്പി​ന്‍റെ ഭം​ഗി, തി​രി​കെ വ​രാ​നു​ണ്ടെ​ന്ന ഉ​റ​പ്പി​ൽ​നി​ന്നാ​യി​രി​ക്കാം. പ്ര​തീ​ക്ഷ​യാ​ണ് ന​മ്മെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. ആ ​കു​ഞ്ഞ​ൻ ജീ​വി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ് ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു. എ​ത്ര ദൂ​രം പോ​യാ​ലും, എ​വി​ടെ അ​ല​ഞ്ഞാ​ലും, തി​രി​കെ വ​രാ​ൻ ഒ​രു ഇ​ടം ന​മു​ക്കു​ണ്ടെ​ങ്കി​ൽ, അ​വി​ടെ ന​മ്മെ കാ​ത്തി​രി​ക്കാ​ൻ ഒ​രാ​ളു​ണ്ടെ​ങ്കി​ൽ, യാ​ത്ര​ക​ൾ​ക്കെ​ല്ലാം അ​ർ​ഥ​മു​ണ്ട്...

ഫി​ലി​പ്പ് ദ്വീ​പി​ലെ ആ ​ത​ണു​പ്പു​ള്ള രാ​ത്രി, പെ​ൻ​ഗ്വി​ൻ പ​രേ​ഡി​ന്‍റെ അ​ത്ഭു​ത​ത്തി​നൊ​പ്പം, കാ​ത്തി​രി​പ്പി​ന്‍റെ​യും മ​ട​ങ്ങി​വ​ര​വി​ന്‍റെ​യും ആ​ഴ​ത്തി​ലു​ള്ള സൗ​ന്ദ​ര്യം​കൂ​ടി ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തും... ഇ​വി​ടെ കാ​ത്തി​രി​പ്പ് ഒ​രു ശൂ​ന്യ​ത​യ​ല്ല; അ​ത് പൂ​ർ​ണ​ത​യാ​ണ്.

കു​ഞ്ഞ​ൻ പെ​ൻ​ഗ്വി​ൻ, ഉ​യ​രം 40 സെ​ന്‍റി​മീ​റ്റ​ർ

യൂ​ഡി​പ്റ്റു​ല മൈ​ന​ർ എ​ന്നാ​ണ് ഫി​ലി​പ് ദ്വീ​പി​ലെ ഈ ​ചെ​റു പെ​ൻ​ഗ്വി​നു​ക​ളു​ടെ ശാ​സ്ത്ര​നാ​മം. 40 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യൊ​ക്കെ മാ​ത്ര​മേ ഇ​വ​യ്ക്ക് ഉ​യ​ര​മു​ണ്ടാ​കൂ. നാ​ല്പ​തി​നാ​യി​ര​ത്തി​ലേ​റെ പെ​ൻ​ഗ്വി​നു​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പെ​ൻ​ഗ്വി​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സ​ന്ന​ദ്ധ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​ണ് ഇ​വ​യ്ക്കു സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്.

ക​ട​ലി​ൽ മീ​ൻ, കൊ​ഞ്ച്, ക​ണ​വ തു​ട​ങ്ങി​യ​വ​യെ വേ​ട്ട​യാ​ടാ​ൻ പോ​യി വാ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്ന​താ​ണ് പെ​ൻ​ഗ്വി​നു​ക​ളു​ടെ പ​രേ​ഡ്. ആ​ൻ​ചോ​വി​സ് എ​ന്ന ചെ​റു​മ​ത്സ്യ​മാ​ണ് പെ​ൻ​ഗ്വി​നു​ക​ളു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം.

ഫി​ലി​പ് ഐ​ല​ൻ​ഡ് നേ​ച്ച​ർ പാ​ർ​ക്കി​ലേ​ക്ക് പെ​ൻ​ഗ്വി​ൻ പ​രേ​ഡ് കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ണ്ട്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് പെ​ൻ​ഗ്വി​ൻ പ​രേ​ഡ്. അ​ന്പ​തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​പ​രേ​ഡ് ഇ​വി​ടെ ന​ട​ക്കു​ന്നു. നേ​രി​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് സൗ​ക​ര്യം അ​ധി​കൃ​ത​ർ ഒ​രു​ക്കാ​റു​ണ്ട്.

നി​ശ്ചി​ത വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പെ​ൻ​ഗ്വി​നു​ക​ൾ ക​ട​ലി​ലേ​ക്കു പോ​കു​ന്ന​തും തി​രി​ച്ചു​വ​രു​ന്ന​തും. ദി​വ​സ​വും ഇ​വ​യു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​കും. അ​യ്യാ​യി​ര​ത്തി​ലേ​റെ പെ​ൻ​ഗ്വി​നു​ക​ൾ ഒ​രു​മി​ച്ചെ​ത്തി​യ ദി​വ​സ​വു​മു​ണ്ടാ​യി. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ ഏ​റ്റ​വു​മ​ധി​കം പെ​ൻ​ഗ്വി​നു​ക​ൾ എ​ത്തു​ക. മെ​ൽ​ബ​ണി​ൽ​നി​ന്ന് ഏ​താ​ണ്ട് 150 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഫി​ലി​പ് ഐ​ല​ൻ​ഡ്.

SUNDAY DEEPIKA

ലൈ​വ് മ​ല​യാ​ളം

കാ​ൽ​നൂ​റ്റാ​ണ്ടി​ലെ മാ​റ്റ​ങ്ങ​ൾ ക​ണ​ക്കെ​ടു​ത്ത് രാം​മോ​ഹ​ൻ പാ​ലി​യ​ത്ത് ത​യാ​റാ​ക്കി​യ ലേ​ഖ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗം...

17. ആ​ണ്‍-​പെ​ണ്‍ സൗ​ഹൃ​ദ​ങ്ങ​ള്‍

പ​ണ്ടു​കാ​ല​ങ്ങ​ളി​ല്‍ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധം ഇ​ക്ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​നി​ടെ ആ​ണ്‍-​പെ​ണ്‍ സൗ​ഹൃ​ദ​ങ്ങ​ളു​ടെ ആ​ഴ​വും അ​ടു​പ്പ​വും കൂ​ടി എ​ന്ന​തു സ​ത്യ​മാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും അ​ടു​പ്പം കൂ​ടു​ന്തോ​റും ച​തി​യും വെ​റു​പ്പും കൂ​ടി എ​ന്നൊ​രു ദു​ര്യോ​ഗം​കൂ​ടി സം​ഭ​വി​ച്ചു. കൂ​ട്ടു​കൂ​ട​ല്‍ എ​ളു​പ്പ​മാ​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ത​ന്നെ ച​തി​ക​ള്‍​ക്കും തെ​ളി​വു​ത​രു​ന്നു. ദു​ര​ഭി​മാ​ന​ക്കൊ​ല, പ്ര​ണ​യ​പ്പ​ക തു​ട​ങ്ങി​യ​വ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടു​ന്നു.

ബ​ന്ധ​ങ്ങ​ളു​ടെ ആ​യു​സ് കു​റ​ഞ്ഞ​തും ഇ​ക്കാ​ല​ത്തെ ഒ​രു വി​പ​ര്യ​യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വി​വാ​ഹ​മോ​ച​ന​ങ്ങ​ളും പെ​രു​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ദു​രി​തം​നി​റ​ഞ്ഞ ടോ​ക്സി​ക് ബ​ന്ധ​ങ്ങ​ളി​ല്‍​നി​ന്ന് മോ​ച​നം​നേ​ടു​ക​യാ​ണ് കെ​ട്ടു​റ​പ്പു​ള്ള ദാ​മ്പ​ത്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ നി​ന്നു​കൊ​ടു​ക്കു​ന്ന​തി​നേ​ക്കാ​ള്‍ പ്ര​ധാ​ന​മെ​ന്ന് ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യി തി​രി​ച്ച​റി​യു​ന്നു- വി​ശേ​ഷി​ച്ചും പു​തി​യ ത​ല​മു​റ. മാ​തൃ​കാ​ദ​മ്പ​തി​മാ​രാ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മാ​തൃ​കാ ഡൈ​വോ​ഴ്സി​ക​ളെ​ങ്കി​ലും ആ​കൂ- അ​വ​ര്‍ പ​റ​യു​ന്നു.

18. വാ​യ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്

വാ​യ​ന മ​രി​ച്ചോ എ​ന്ന ചോ​ദ്യം ഇ​ട​വി​ട്ട് ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും വാ​യ​ന​യും പ​ബ്ലി​ഷിം​ഗ് വ്യ​വ​സാ​യ​വും കേ​ര​ള​ത്തി​ല്‍ വ​ന്‍​കു​തി​പ്പി​ലാ​ണ്. "റാം ​കെ​യ​റോ​ഫ് ആ​ന​ന്ദി' പോ​ലു​ള്ള ജ​ന​പ്രി​യ പു​സ്ത​ക​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ​യി​ല്‍​പ്പെ​ട്ട​വ​രേ​യും വാ​യ​ന​യി​ലേ​ക്ക് ന​യി​ക്കു​ന്നു. പു​തി​യ ത​ല​മു​റ​യു​ടെ വാ​യ​ന അ​ധി​ക​വും ഇം​ഗ്ലീ​ഷി​ലാ​ണെ​ന്ന വ്യ​ത്യാ​സ​വു​മു​ണ്ട്.

കി​ന്‍​ഡി​ൽ, ഓ​ഡി​യോ ബു​ക്കു​ക​ള്‍, ടെ​ഡ് ടോ​ക്കു​ക​ള്‍, പോ​ഡ്കാ​സ്റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും വാ​യ​ന​യു​ടെ പു​തു​രൂ​പ​ങ്ങ​ളാ​യി പ്ര​ചാ​രം​നേ​ടു​ന്നു. അ​നു​ദി​ന​മെ​ന്നോ​ണം പെ​രു​കി​വ​രു​ന്ന സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളും ഒ​രു സ​മീ​പ​കാ​ല ട്രെ​ന്‍​ഡാ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക ഈ​ടു​വ​യ്പു​ക​ളി​ലൊ​ന്നാ​യ വാ​യ​ന​ശാ​ല​ക​ള്‍ മ​ര​ണ​ശ​യ്യ​യി​ലാ​ണെ​ന്ന​ത് വാ​യ​ന മു​ന്നേ​റു​ന്ന കാ​ല​ത്തെ വി​ധി​വൈ​പ​രീ​ത്യ​മാ​ണ്.

19. ശാ​സ്ത്ര​ബോ​ധം

ഇ​ന്‍റ​ര്‍​നെ​റ്റ് പോ​ലു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ല്‍ അ​ന്ധ​വി​ശ്വാ​സി​ക​ളും ദു​ര്‍​മ​ന്ത്ര​വാ​ദി​ക​ളും പി​ന്നി​ല​ല്ലെ​ങ്കി​ലും മ​റു​വ​ശ​ത്ത് ആ​ത്മാ​ര്‍​ഥ​ത​യു​ള്ള ശാ​സ്ത്ര​ബോ​ധ പ്ര​ചാ​ര​ണ​ത്തി​ന് നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന കാ​ല​ഘ​ട്ടം കൂ​ടി​യാ​ണി​ത്.

20. മ​ല​യോ​ര​കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച

മ​ല​യോ​ര​കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വു​മാ​ണ് അ​ക്കാ​ര്യ​ങ്ങ​ളി​ല്‍ നേ​രി​ട്ട് അ​നു​ഭ​സ്ഥ​ന​ല്ലെ​ങ്കി​ലും വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു കാ​ല്‍​നൂ​റ്റാ​ണ്ട​ന്‍ വി​ഷാ​ദം. കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​കു​ന്ന​തും പു​തി​യ ത​ല​മു​റ​യു​ടെ കു​ടി​യേ​റ്റ​വും തൊ​ഴി​ലാ​ളി​ക്ഷാ​മ​വു​മെ​ല്ലാ​മാ​ണ് ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ക്രി​യാ​ത്മ​ക പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പ​ക്കാ​ണ്ടേ​ത് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളു​ടേ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ക​ണ​ക്കാ​ക്കാ​തെ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ള്ള​തു​പോ​ലെ സ​മു​ദാ​യ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്നോ​ട്ടു വ​രേ​ണ്ട​തു​ണ്ട്.

21. ആ​ഗോ​ള മ​ല​യാ​ളി ബി​സി​ന​സു​കാ​ർ

1999-2000ല്‍ ​യു​എ​ഇ​യി​ലെ ര​ണ്ടി​ട​ത്തു​മാ​ത്രം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ്റ്റോ​റു​ക​ളു​മു​ള്ള ബ്രാ​ന്‍​ഡാ​യി​രു​ന്നു ലു​ലു. ഏ​താ​ണ്ട് ആ ​സ​മ​യ​ത്താ​ണ് ജോ​യ് ആ​ലു​ക്കാ​സും ദു​ബാ​യി​ല്‍ എ​ത്തി​യ​ത്. 1976ല്‍ ​ഒ​മാ​നി​ല്‍ ശോ​ഭാ ഗ്രൂ​പ്പി​ന് തു​ട​ക്ക​മി​ട്ട പി​എ​ന്‍​സി മേ​നോ​ന്‍റെ ഇ​ന്ത്യ​ന്‍ സം​രം​ഭ​വും 90ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ലെ​ത്തി.

ഇ​ക്ക​ഴി​ഞ്ഞ 25 വ​ര്‍​ഷം ഈ ​ബ്രാ​ന്‍​ഡു​ക​ള്‍​ക്കും ഇ​തു​പോ​ലു​ള്ള ഒ​ട്ടേ​റെ മ​ല​യാ​ളി ബ്രാ​ന്‍​ഡു​ക​ള്‍​ക്കു​മു​ണ്ടാ​യ ആ​ഗോ​ള വ​ള​ര്‍​ച്ച അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. മ​ല​യാ​ളി​ക​ളു​ടെ വി​ദേ​ശ കു​ടി​യേ​റ്റ​മാ​രം​ഭി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. എ​ന്നാ​ല്‍ ബി​സി​ന​സ് രം​ഗ​ത്ത്, വി​ശേ​ഷി​ച്ചും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ള്ള മി​ക​ച്ച ബ്രാ​ന്‍​ഡ് പ്ര​തി​ച്ഛാ​യ​യു​മാ​യി കേ​ര​ളീ​യ സം​രം​ഭ​ങ്ങ​ള്‍ ഇ​ങ്ങ​നെ വ​ന്‍​തോ​തി​ല്‍ വ​ള​ർ​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.

22. മാ​ന​സി​കാ​രോ​ഗ്യം

മാ​ന​സി​ക​രോ​ഗം ഏ​തു രോ​ഗ​ത്തേ​യും​പോ​ലെ മ​ന​സ് എ​ന്ന മ​റ്റൊ​രു അ​വ​യ​വ​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണെ​ന്നും അ​തി​നു പ​ര​സ്യ​മാ​യി ചി​കി​ത്സ​തേ​ടാ​മെ​ന്നും ആ​ളു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു​തു​ട​ങ്ങി​യ​തും ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഒ​രു ആ​ശ്വാ​സ​മാ​ണ്.

വി​ഷാ​ദം​പോ​ലു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ ഇ​ന്ന് സാ​ധാ​ര​ണ​മാ​ണ്. (അ​തോ പ​ല​പ്പോ​ഴും സ്വ​യം​പോ​ലും അ​റി​യാ​തെ​യും നി​ശ​ബ്ദം സ​ഹി​ച്ചി​രു​ന്ന​തു​മാ​യ കാ​ല​മാ​ണോ ആ ​മു​ന്‍​കാ​ലം?) ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ന​സി​കാ​രോ​ഗ്യം ഇ​ക്കാ​ല​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന വി​ഷ​യ​മാ​യി​ത്തീ​ര്‍​ന്നി​രി​ക്കു​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി പ്ര​ഫ​ഷ​ണ​ല്‍ സ​ഹാ​യം തേ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ ഒ​രു സം​ഗ​തി​യാ​ണെ​ന്ന് അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ര്‍ മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രും തി​രി​ച്ച​റി​യാ​ന്‍​പോ​കു​ന്ന ഒ​രു കാ​ല്‍​നൂ​റ്റാ​ണ്ടാ​യി​രി​ക്കും ഇ​നി വ​രാ​ന്‍​പോ​കു​ന്ന​ത്.

23. ജെ​ൻ സീ​യു​ടെ ക​ക്ഷി​രാ​ഷ്ട്രീ​യ വി​മു​ഖ​ത

ജെ​ന്‍ സീ​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ആ​രും പ​റ​യി​ല്ല. വി​ശേ​ഷി​ച്ചും ഒ​രു​പാ​ട് നൂ​ത​ന​വി​ഷ​യ​ങ്ങ​ളി​ല്‍ പ​ഴ​യ ത​ല​മു​റ​യെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കു​ന്ന​ത് ജെ​ന്‍ സീ​യാ​ണ്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്, ഭ​ര​ണം തു​ട​ങ്ങി​യ ക​ക്ഷി​രാ​ഷ്ട്രീ​യ ത​ല​ങ്ങ​ളി​ല്‍ അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മി​ല്ല.

കാ​ര​ണ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ട്. പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​യി​രി​ക്കും എ​ന്നോ​ര്‍​ത്താ​ണ് ബേ​ജാ​റു​ള്ള​ത്. 2036ല്‍ ​ന​മ്മ​ളെ ആ​രു ഭ​രി​ക്കും? ജെ​ന്‍ സീ​യു​ടെ സൂ​ക്ഷ്മ​ത​ല രാ​ഷ്ട്രീ​യ അ​വ​ബോ​ധം അ​പ്പോ​ഴേ​യ്ക്കും കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി ആ​ര്‍​ജി​ച്ച് ക​ളം പി​ടി​ക്കു​മോ?

24. ദേ​ശീ​യ​മാ​കു​ന്ന സി​നി​മ

ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള സി​നി​മ വീ​ണ്ടും ദേ​ശീ​യ ശ്ര​ദ്ധ​നേ​ടി. വേ​റി​ട്ട ഫി​ലിം മേ​ക്കിം​ഗി​നും അ​ഭി​ന​യ മി​ക​വു​ക​ള്‍​ക്കു​മൊ​പ്പം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ സം​സാ​രി​ക്കാ​നാ​വു​ന്ന​തും ന​മ്മു​ടെ ന​ല്ല സി​നി​മ​യു​ടെ സാ​ധ്യ​ത​ക​ള്‍ വ​രും​നാ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ വി​ശാ​ല​മാ​ക്കു​ന്നു.

25. ലൈ​വ് വാ​ര്‍​ത്ത

ക​ര്‍​ണാ​ട​ക​യി​ലെ ഗം​ഗാ​വാ​ലി ന​ദി​യി​ല്‍ താ​ന്‍ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യോ​ടൊ​പ്പം അ​ര്‍​ജു​ന്‍ എ​ന്ന മ​ല​യാ​ളി ചെ​റു​പ്പ​ക്കാ​ര​ന്‍ മു​ങ്ങി​പ്പോ​യ സം​ഭ​വ​ത്തി​ന്‍റെ ത​ത്സ​മ​യ ക​വ​റേ​ജ് മ​ല​യാ​ള​ത്തി​ലെ വാ​ര്‍​ത്താ സം​പ്രേ​ഷ​ണ​ത്തെ എ​ന്നെ​ന്നേ​ക്കു​മാ​യി മാ​റ്റി​യെ​ന്ന് മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ വാ​ര്‍​ത്താ ചാ​ന​ലി​ലെ സീ​നി​യ​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​ണ് പ​റ​ഞ്ഞ​ത്.

റേ​റ്റിം​ഗ് ഉ​യ​ര്‍​ത്താ​ന്‍​വേ​ണ്ടി ചാ​ന​ലു​ക​ള്‍ കാ​ട്ടു​ന്ന വി​ക്രി​യ​യാ​യി മാ​ത്രം അ​തി​നെ കാ​ണാ​നാ​കു​മോ? അ​നു​ദി​നം കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ക​ണ്‍​സ്യൂ​മ​റും ക​ണ്‍​സ്യൂ​മ​റി​സ്റ്റു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​ക്കാ​ര​ന്‍ മ​ല​യാ​ളി​ക്ക് അ​തി​ലൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലേ? അ​ല്ല, അ​യാ​ള്‍ മാ​ത്ര​മ​ല്ലേ അ​തി​നു​ത്ത​ര​വാ​ദി? പു​തി​യ ത​ല​മു​റ വാ​ര്‍​ത്ത​ക​ള​റി​യു​ന്ന​ത് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണെ​ന്ന​തി​ന് ഇ​വി​ടെ​യും അ​പ​വാ​ദ​മി​ല്ല. ഷോ​ര്‍​ട്ട് റീ​ലു​ക​ള്‍, പൂ​ര്‍​ണ​വാ​ര്‍​ത്ത​യു​ടെ ലി​ങ്കു​ക​ളി​ലേ​ക്ക് കൊ​ളു​ത്തി​വ​ലി​ക്കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ കാ​ര്‍​ഡു​ക​ള്‍...

ഇ​ന്‍​സ്റ്റാ വാ​ര്‍​ത്ത​ക​ളു​ടേ തേ​രോ​ട്ടം ഇ​വി​ടെ​യും പൂ​ര്‍​ണ​മാ​ണ്. ദേ​ശീ​യ ഇം​ഗ്ലീ​ഷ് വാ​രി​ക​ക​ള്‍ പ​ല​തും അ​പ്ര​സ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴും കു​റ​ച്ചെ​ങ്കി​ലും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന ന​മ്മു​ടെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വാ​രി​ക​ക​ളേ​യും ഇ​വി​ടെ ഓ​ര്‍​ക്കാ​തെ വ​യ്യ.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 15

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

 

ഇ​ന്ന​ലെ രാ​ത്രി കി​ട​ന്നി​ട്ടു സു​ഖ​മാ​യി ഉ​റ​ങ്ങി. നേ​രം പു​ല​ർ​ന്ന​പ്പോ​ഴാ​ണ​റി​ഞ്ഞ​ത്. ഞെ​ട്ടി ഉ​ണ​ര​ലോ പേ​ടി​സ്വ​പ്ന​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല. അ​വ​സാ​നം ക​ണ്ട​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സി​ന്‍റെ ദു​ർ​മു​ഖ​മാ​ണ്. എ​ന്നി​ട്ടും അ​തൊ​ന്നും എ​ന്‍റെ ഉ​റ​ക്ക​ത്തെ ബാ​ധി​ച്ചി​ല്ല.

ബ്രേ​ക്ക്ഫാ​സ്റ്റി​നി​രി​ക്കു​ന്പോ​ൾ ഫ്രി​ത്ത് വ​ന്നി​ട്ടു പ​റ​ഞ്ഞു: ""മാ​ഡം! ഇ​പ്പോ​ൾ ത​ന്നെ ല​ണ്ട​നി​ൽ​നി​ന്നു സാ​റു ഫോ​ണ്‍ വി​ളി​ച്ചു. ഇ​ന്നു വൈ​കീ​ട്ട് ഏ​ഴു​മ​ണി​യാ​വു​ന്പോ​ഴേ​ക്കും തി​രി​ച്ചെ​ത്തു​മെ​ന്ന്.''
""സ​ന്തോ​ഷം, ന​ന്ദി.''

മാ​ക്സിം ര​ണ്ടു ദി​വ​സ​മേ നീ​ങ്ങി​നി​ന്നു​ള്ളൂ. എ​ന്നാ​ലും തി​രി​ച്ചു​വ​രു​ന്നു എ​ന്നു​കേ​ട്ട​പ്പോ​ൾ എ​നി​ക്കു പു​തി​യ ഉ​ണ​ർ​വും സ​ന്തോ​ഷ​വും.
ഇ​ന്ന​ത്തെ പ​ക​ൽ​സ​മ​യം എ​ങ്ങ​നെ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​ക​യാ​ണ് ഞാ​ൻ. ഈ ​സ​മ​യ​ത്ത് റോ​ബ​ർ​ട്ട് വ​ന്നി​ട്ടു പ​റ​ഞ്ഞു: ""മാ​ഡ​ത്തി​ന് ബി​യാ​ട്രീ​സ് മാ​ഡ​ത്തി​ന്‍റെ ഫോ​ണു​ണ്ട്.'' ഉ​ട​നെ ഞാ​ൻ പോ​യി അ​റ്റ​ൻ​ഡ് ചെ​യ്തു.

""ഹ​ലോ! ഗു​ഡ്മോ​ണിം​ഗ് ബി​യാ​ട്രീ​സ്. എ​ന്തു​ണ്ട് വി​ശേ​ഷം?''
""ഞാ​ൻ വി​ളി​ച്ച​ത്, ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ഞാ​ൻ ഗ്രാ​ൻ​ഡ്മ​ദ​റി​നെ കാ​ണാ​ൻ പോ​കു​ന്നു​ണ്ട്. മൂ​ന്നു​മ​ണി​യോ​ടെ ഞാ​ൻ അ​തു​വ​ഴി വ​രാം. ന​മു​ക്കൊ​രു​മി​ച്ച് ഗ്രാ​ൻ​ഡ്മ​ദ​റി​നെ കാ​ണാ​ൻ പോ​കാം. പു​തു​പ്പെ​ണ്ണി​നെ ക​ണ്ടി​ട്ടി​ല്ല​ല്ലോ.''
""ശ​രി. വ​ള​രെ സ​ന്തോ​ഷം. ഞാ​ൻ കാ​ത്തി​രി​ക്കാം.''

എ​ന്താ​യാ​ലും ഇ​ന്ന​ത്തെ വി​ര​സ​ത മാ​റ്റാ​ൻ പ​റ്റി​യ പ്രോ​ഗ്രാ​മാ​യി.
പ​റ​ഞ്ഞ​സ​മ​യ​ത്തു​ത​ന്നെ ബി​യാ​ട്രീ​സ് കാ​റു​മാ​യി എ​ത്തി. എ​ന്നെ ക​ണ്ട​യു​ട​നെ എ​നി​ക്കൊ​രു സ്നേ​ഹ​ചും​ബ​നം ത​ന്നു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""മു​ഖ​ത്തു വ​ല്ലാ​ത്ത ക്ഷീ​ണ​മു​ണ്ട​ല്ലോ. എ​ന്തു​പ​റ്റി?''
""എ​നി​ക്കൊ​രു ക്ഷീ​ണ​വു​മി​ല്ല. മാ​ക്സിം ഇ​വി​ടെ​യി​ല്ലാ​ത്ത ക്ഷീ​ണ​മേ​യു​ള്ളൂ.''
""അ​ല്ല, ഞാ​ൻ പ​റ​യു​ന്ന​തു സ​ത്യ​മാ​ണ്. അ​ന്നു​ക​ണ്ട ഭം​ഗി​യി​ല്ല​ല്ലോ.''

""വെ​റും തോ​ന്ന​ലാ​ണ്. അ​ന്ന് മാ​ക്സിം എ​ന്നോ​ടു പ​റ​ഞ്ഞ​ത് ഓ​ർ​മ​യു​ണ്ടോ? ബി​യാ​ട്രീ​സ് എ​പ്പോ​ഴും ക​ല​പി​ലാ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും.'' ഇ​തു പ​റ​ഞ്ഞു ഞ​ങ്ങ​ൾ ചി​രി​ച്ചു.
""ഞാ​ൻ ചോ​ദി​ച്ച​തി​ൽ കാ​ര്യ​മു​ണ്ട്. അ​മ്മ​യാ​വാ​നു​ള്ള വ​ല്ല ല​ക്ഷ​ണ​വു​മു​ണ്ടോ?''
""ഒ​ന്നു പോ ​ക​ളി​യാ​ക്കാ​തെ.''
""ഞാ​ൻ കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്. വി​ശേ​ഷം വ​ല്ല​തു​മു​ണ്ടോ പെ​ണ്ണേ?''

""ഒ​ന്നു​മി​ല്ല.''
""ത​ട​ഞ്ഞു​നി​ർ​ത്താ​നു​ള്ള പ​ണി​യൊ​ന്നും ചെ​യ്തി​ട്ടി​ല്ല​ല്ലോ?''
""ഒ​രി​ക്ക​ലു​മി​ല്ല.''
""മാ​ക്സി​മി​ന് നീ ​ഒ​രാ​ണ്‍​കു​ഞ്ഞി​നെ സ​മ്മാ​നി​ക്ക​ണം. മാ​ൻ​ഡെ​ർ​ലി​യു​ടെ അ​ടു​ത്ത അ​വ​കാ​ശി​യാ​യി​ട്ട്.''
""ഞാ​ൻ ചാ​യ​യെ​ടു​ക്ക​ട്ടേ?''
""വേ​ണ്ട വേ​ണ്ട. ന​മു​ക്കി​പ്പോ​ൾ​ത​ന്നെ ഇ​റ​ങ്ങാം. വ​രൂ!''
ഞ​ങ്ങ​ൾ കാ​റി​ൽ ക​യ​റി. ബി​യാ​ട്രീ​സ് ന​ല്ല സ്പീ​ഡി​ൽ വ​ണ്ടി​യോ​ടി​ച്ചു.
""മ​ക​ൻ എ​ന്തു​പ​റ​യു​ന്നു? അ​വ​ന്‍റെ പേ​ര്...?''

""റോ​ജ​ർ. അ​വ​ൻ അ​ടു​ത്ത ടേ​മി​ൽ ഓ​ക്സ്ഫോ​ഡി​ൽ ചേ​രാ​നൊ​രു​ങ്ങു​ന്നു. ദൈ​വ​ത്തി​ന​റി​യാം അ​വ​ന്‍റെ ഭാ​വി. അ​ത്ര ബ്രി​ല്യ​ന്‍റ​ല്ല. എ​ന്തെ​ങ്കി​ലു​മാ​വ​ട്ടെ.''
അ​ങ്ങ​നെ ഓ​രോ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചും പ​റ​ഞ്ഞും അ​മ്മൂ​മ്മ​യു​ടെ വീ​ടെ​ത്താ​റാ​യി. ബി​യാ​ട്രീ​സ് പ​റ​ഞ്ഞു: ""അ​മ്മൂ​മ്മ​യ്ക്ക് പ്രാ​യം കു​റേ​യാ​യി. ഓ​ർ​മ​ക്കു​റ​വ്, കാ​ഴ്ച​ക്കു​റ​വ്, അ​ങ്ങ​നെ പ​ല കു​റ​വു​ക​ളു​മു​ണ്ട്.''

നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ടെ​ത്തി. വേ​ല​ക്കാ​രി വാ​തി​ൽ തു​റ​ന്ന് ഞ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. പ​രി​ച​രി​ക്കു​ന്ന ന​ഴ്സ് അ​മ്മൂ​മ്മ​യു​ടെ അ​ടു​ത്തു​ണ്ട്.
""അ​മ്മൂ​മ്മേ! ഇ​തു ഞാ​ൻ ബി​യാ​ട്രീ​സ്!''
""ങാ... ​എ​ന്നെ കാ​ണാ​ൻ​വ​രാ​ൻ സ​ന്മ​ന​സു കാ​ണി​ച്ച​ല്ലോ. സ​ന്തോ​ഷം.'' ബി​യാ​ട്രീ​സ് അ​മ്മൂ​മ്മ​യെ ചും​ബി​ച്ചു. തു​ട​ർ​ന്ന് എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി.

""അ​മ്മൂ​മ്മേ! ഞാ​ൻ പു​തി​യൊ​രാ​ളെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​തു മാ​ക്സി​മി​ന്‍റെ ഭാ​ര്യ.''
അ​മ്മൂ​മ്മ​യെ ചും​ബി​ക്കാ​ൻ ആം​ഗ്യം കാ​ണി​ച്ചു. അ​പ്ര​കാ​രം ഞാ​ൻ കു​നി​ഞ്ഞ് അ​മ്മൂ​മ്മ​യു​ടെ ക​വി​ള​ത്ത് മു​ത്തം​കൊ​ടു​ത്തു.
അ​മ്മൂ​മ്മ സ്നേ​ഹ​പൂ​ർ​വം എ​ന്‍റെ മു​ഖ​ത്തു വി​ര​ലു​ക​ളോ​ടി​ച്ചു.
""മോ​ളേ! നീ ​മാ​ക്സി​മി​നെ​യും​കൂ​ട്ടി വ​രേ​ണ്ട​താ​യി​രു​ന്നു.''
""മാ​ക്സിം ല​ണ്ട​നി​ലാ​ണ്. ഇ​ന്നു രാ​ത്രി എ​ത്തും.''

""മോ​ളു താ​മ​സി​ക്കു​ന്ന​ത് എ​വി​ടെ​യാ?''
അ​മ്മൂ​മ്മ​യു​ടെ ഓ​ർ​മ​ക്കു​റ​വ് മ​ന​സി​ലാ​ക്കി ബി​യാ​ട്രീ​സ് ഉ​ട​നെ പ​റ​ഞ്ഞു: ""അ​മ്മൂ​മ്മേ! ഇ​തു മാ​ക്സി​മി​ന്‍റെ ഭാ​ര്യ​യാ​ണ്. താ​മ​സി​ക്കു​ന്ന​ത് മാ​ൻ​ഡെ​ർ​ലി​യി​ൽ. ഞ​ങ്ങ​ൾ ഒ​ന്നി​ച്ചാ വ​ന്ന​ത്.''
""അ​പ്പോ അ​വ​നെ​ന്താ വ​രാ​ഞ്ഞ​ത്?''
""അ​ത​ല്ലേ നേ​ര​ത്തേ പ​റ​ഞ്ഞ​ത്. അ​വ​ൻ ല​ണ്ട​നി​ലാ​ണ്.'
'
""ഓ, ​അ​തു ശ​രി.''
അ​പ്പോ​ഴേ​ക്കും ചാ​യ കൊ​ണ്ടു​വ​ന്നു. ഞ​ങ്ങ​ളെ​ല്ലാ​വ​രും ചാ​യ കു​ടി​ച്ചു.
പി​ന്നെ എ​ന്നെ​നോ​ക്കി അ​മ്മൂ​മ്മ പ​റ​ഞ്ഞ​ത്:
""കു​ഞ്ഞേ! നീ ​ഏ​താ? ഇ​തി​നു​മു​ന്പ് നി​ന്നെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല​ല്ലോ. ബി​യാ​ട്രീ​സ്, ഇ​വ​ളേ​താ മോ​ളേ?''
""ഞാ​ൻ പ​റ​ഞ്ഞി​ല്ലേ അ​മ്മൂ​മ്മേ. ഇ​വ​ൾ മാ​ക്സി​മി​ന്‍റെ ഭാ​ര്യ!''

""ഓ... ​ഇ​പ്പോ​ൾ മ​ന​സി​ലാ​യി... മാ​ക്സി​മി​ന്‍റെ ഭാ​ര്യ.. റെ​ബേ​ക്ക.. അ​വ​ളെ​ന്താ വ​രാ​ഞ്ഞ​ത്? റെ​ബേ​ക്ക​യെ എ​നി​ക്ക് പെ​രു​ത്ത് ഇ​ഷ്ട​മാ​ണ്. എ​നി​ക്ക​വ​ളെ കാ​ണ​ണം.''
ക്ഷ​മ​യ​റ്റ​പോ​ലെ ബി​യാ​ട്രീ​സും ന​ഴ്സും വാ​ച്ചി​ൽ നോ​ക്കി. കൂ​ടു​ത​ൽ സ​മ​യം ഇ​രി​ക്കു​ന്ന​തു ന​ന്ന​ല്ല എ​ന്നു​തോ​ന്നി, ഞ​ങ്ങ​ൾ എ​ഴു​ന്നേ​റ്റു. അ​മ്മൂ​മ്മ​യു​ടെ കൈ​ക​ൾ പി​ടി​ച്ച് ബി​യാ​ട്രീ​സ് പ​റ​ഞ്ഞു: ""അ​മ്മൂ​മ്മേ! ഞ​ങ്ങ​ൾ പോ​ക​ട്ടെ.''

""ശ​രി, ശ​രി... എ​ന്നെ കാ​ണാ​ൻ വ​ന്ന​തി​ൽ സ​ന്തോ​ഷം. ഇ​നി വ​രു​ന്പോ റെ​ബേ​ക്ക​യെ കൊ​ണ്ടു​വ​രാ​ൻ മ​റ​ക്ക​രു​ത്...''
മ​ങ്ങി​യ മു​ഖ​ത്തോ​ടെ ഞ​ങ്ങ​ൾ യാ​ത്ര​പ​റ​ഞ്ഞ് ഇ​റ​ങ്ങി. ഞ​ങ്ങ​ളോ​ടൊ​പ്പം ന​ഴ്സ് പു​റ​ത്തേ​ക്കു വ​ന്നു.
""ക്ഷ​മി​ക്ക​ണം. ചി​ല​നേ​ര​ത്തു ഇ​തു​പോ​ലെ ഓ​ർ​മ​ക്കു​റ​വാ​ണ്. പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​തെ പ​ല​തും പ​റ​യും. എ​ന്നാ​ൽ ചി​ല​നേ​ര​ത്തു ന​ല്ല വെ​ളി​വു​ണ്ട്. ഇ​ട​യ്ക്കി​ട​ക്ക് ശാ​ഠ്യ​വും വാ​ശി​യും ദേ​ഷ്യ​വും പി​ണ​ക്ക​വും... എ​ല്ലാം സ​ഹി​ക്ക​യാ​ണ് ഞ​ങ്ങ​ൾ.''

ഞാ​നും ബി​യാ​ട്രീ​സും തി​രി​ച്ചു​പോ​രു​ക​യാ​ണ്. കു​റേ നേ​ര​ത്തേ​ക്ക് ഞ​ങ്ങ​ൾ പ​ര​സ്പ​രം മി​ണ്ടി​യി​ല്ല. എ​ന്‍റെ മു​ഖം മ്ലാ​ന​മാ​യി​രു​ന്നു. എ​ന്നെ കൂ​ടെ കൊ​ണ്ടു​വ​ന്ന​തി​ൽ ബി​യാ​ട്രീ​സ് ഖേ​ദി​ക്കു​ന്നു​ണ്ടാ​വും. തെ​ല്ലു ക​ഴി​ഞ്ഞ​പ്പോ​ൾ എ​ന്നോ​ടു പ​റ​ഞ്ഞു: ""സോ​റി... വെ​രി സോ​റി. നി​ന്നോ​ട് എ​ന്തു പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക​റി​ഞ്ഞു​കൂ​ടാ മോ​ളേ..''
""ഓ, ​അ​തു സാ​ര​മി​ല്ല.''

""നി​ങ്ങ​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് അ​മ്മൂ​മ്മ​യോ​ട് ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ഴു​തി​യി​രു​ന്നു. മാ​ക്സി​മും പ​റ​ഞ്ഞി​രു​ന്നു. വി​വാ​ഹ​വും മ​ധു​വി​ധു​വും ഇ​റ്റ​ലി​യി​ലാ​യി​രു​ന്നു​വെ​ന്നും ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും മാ​ക്സി​മി​ന്‍റെ ഭാ​ര്യ റെ​ബേ​ക്ക​യാ​ണെ​ന്ന് ഇ​പ്പോ​ഴും ധ​രി​ക്കു​ന്ന​താ​ണ് ക​ഷ്ടം.''
""അ​മ്മൂ​മ്മ​യെ എ​ന്തി​നു കു​റ്റ​പ്പെ​ടു​ത്തു​ന്നു? ഇ​ത്ര​യും പ്രാ​യ​മാ​യി​ല്ലേ? ഓ​ർ​മ​ക്കു​റ​വി​ല്ലേ? ന​മ്മ​ള​തു ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ടേ?''

""ഗൈ​ൽ​സ് ഇ​ത​റി​ഞ്ഞാ​ൽ എ​ന്നെ​യാ​ണ് വ​ഴ​ക്കു​പ​റ​യു​ക- നി​ന്നെ കൂ​ടെ കൊ​ണ്ടു​പോ​യ​തി​ന്.''
""ബി​യാ​ട്രീ​സ്! ഈ ​മാ​റ്റ​ർ വി​ടൂ. ഒ​ന്നും സാ​ര​മാ​ക്കേ​ണ്ട.''
കൂ​ടു​ത​ൽ സം​സാ​രി​ക്കാ​തെ ബി​യാ​ട്രീ​സ് വ​ണ്ടി​യോ​ടി​ക്കു​ക​യാ​ണ്. എ​ന്‍റെ അ​പ്പോ​ഴ​ത്തെ ചി​ന്ത ഈ ​വി​വ​രം മാ​ക്സിം ഒ​രി​ക്ക​ലും അ​റി​യ​രു​തേ എ​ന്നാ​യി​രു​ന്നു. എ​ന്താ​യാ​ലും കു​റേ​ദി​വ​സം ക​ഴി​ഞ്ഞി​ട്ട് മാ​നേ​ജ​ർ ഫ്രാ​ങ്കി​നോ​ടെ​ങ്കി​ലും ഞാ​നി​തു പ​റ​യും.

മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു തി​രി​യു​ന്ന കു​ന്നി​ന്‍റെ മു​ക​ളി​ൽ വ​ണ്ടി​യെ​ത്തി. അ​വി​ടെ​നി​ന്നു നോ​ക്കി​യാ​ൽ അ​ല്പ​മ​ക​ലെ ഇ​ട​തൂ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും അ​ങ്ങു​ദൂ​രെ ക​ട​ലും കാ​ണാം.
ബി​യാ​ട്രീ​സ് പ​റ​ഞ്ഞു: ""മോ​ളേ! ഞാ​ൻ നി​ന്നെ ഗേ​റ്റി​ന്‍റെ​യ​ടു​ത്ത് ഇ​റ​ക്കി​യാ​ൽ മ​തി​യോ? വാ​ച്ച് നോ​ക്കി തു​ട​ർ​ന്നു: ഗൈ​ൽ​സ് ല​ണ്ട​ൻ ട്രെ​യി​നി​ൽ വ​രു​ന്നു​ണ്ട്. പെ​ട്ടെ​ന്നു പോ​യാ​ൽ എ​നി​ക്കു ഗൈ​ൽ​സി​നെ പി​ക്ക് ചെ​യ്യാ​നാ​വും. അ​ല്ലെ​ങ്കി​ൽ ആ​ളു ടാ​ക്സി​യെ​ടു​ത്തു വീ​ട്ടി​ലേ​ക്കു പോ​കും.''
""വേ​ഗം പൊ​യ്ക്കോ​ളൂ. ഞാ​നി​വി​ടെ ഇ​റ​ങ്ങാം.''

ചും​ബ​നം ത​ന്ന് ഗു​ഡ്ബൈ പ​റ​ഞ്ഞ് ബി​യാ​ട്രീ​സ് കാ​റു​മാ​യി മി​ന്നി​ച്ചു​പോ​യി.
സാ​യാ​ഹ്ന സൂ​ര്യ​ൻ ചെ​ടി​ക​ളി​ലും വൃ​ക്ഷ​ത്ത​ല​പ്പു​ക​ളി​ലും ത​ങ്ക​പ്പൊ​ടി വി​ത​റു​ന്ന വ​ഴി​യി​ലൂ​ടെ ഞാ​ൻ ന​ട​ന്നു. ഗേ​റ്റ് എ​ത്താ​റാ​യ​പ്പോ​ൾ അ​താ മാ​ക്സി​മി​ന്‍റെ കാ​ർ വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ന്നു. അ​തി​ര​റ്റ ആ​ഹ്ലാ​ദ​ത്തോ​ടെ ഞാ​ൻ വീ​ട്ടി​ലേ​ക്കു കു​തി​ച്ചു. ഹാ​ളി​ലേ​ക്കു ക​യ​റി. തു​ട​ർ​ന്നു ലൈ​ബ്ര​റി​യി​ലേ​ക്കു നീ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​തി​നു​ള്ളി​ൽ​നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള​തും എ​ന്നാ​ൽ ഒ​ച്ച കു​റ​ഞ്ഞ​തു​മാ​യ സ്വ​ര​ങ്ങ​ൾ കേ​ട്ടു. വാ​തി​ൽ അ​ട​ച്ചി​രി​ക്കു​ന്നു. മാ​ക്സിം ആ​രെ​യോ ശ​കാ​രി​ക്കു​ക​യാ​ണ്. ആ​ളി​പ്പി​ടി​ക്കു​ന്ന കോ​പ​ത്തോ​ടെ​യാ​ണ് പ​റ​ച്ചി​ൽ.

""അ​വ​ന്‍റെ കാ​റ് ഇ​വി​ടെ ക​ണ്ടു എ​ന്നു കേ​ട്ടു. അ​വ​നെ​ന്തി​ന് ഇ​വി​ടെ വ​ന്നു? അ​വ​ന് നീ ​ക​ത്തെ​ഴു​തി​യേ​ക്ക്, മേ​ലി​ൽ ഇ​വി​ടെ കാ​ലു​കു​ത്ത​രു​തെ​ന്ന്. നി​ങ്ങ​ളു​ടെ നാ​ട​ക​മാ​ട​ലും ര​ഹ​സ്യ​സ​ന്ദ​ർ​ശ​ന​വും ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ ന​ട​ക്കി​ല്ല. മ​ന​സി​ലാ​യോ നി​ന​ക്ക്? ഇ​ത് അ​വ​സാ​ന​ത്തെ വാ​ണി​ങ്ങാ​ണ്. സൂ​ക്ഷി​ച്ചോ! ഉം.. ​പൊ​യ്ക്കോ​ളൂ!''

വാ​തി​ൽ തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ട​പ്പോ​ൾ ഞാ​ൻ മ​റ​ഞ്ഞു​നി​ന്നു. മി​സി​സ് ഡാ​ൻ​വേ​ഴ്സ് പു​റ​ത്തു​വ​ന്നു. ദേ​ഷ്യ​വും അ​മ​ർ​ഷ​വും നി​സ​ഹാ​യ​ത​യും മു​റ്റി​നി​ൽ​ക്കു​ന്ന ഇ​രു​ണ്ട മു​ഖ​ത്തോ​ടെ അ​വ​ർ മു​ക​ളി​ലേ​ക്കു ക​യ​റി​പ്പോ​യി.
(തു​ട​രും)

SUNDAY DEEPIKA

25 വ​ർ​ഷം 25 മാ​റ്റം

പു​തി​യ നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ കാ​ല്‍​നൂ​റ്റാ​ണ്ട് അ​വ​സാ​നി​ക്കു​ന്ന​വേ​ള​യി​ല്‍ സ​മൂ​ഹ​ത്തി​ലും മ​ന​സു​ക​ളി​ലു​മു​ണ്ടാ​യ ശ്ര​ദ്ധേ​യ​മാ​യ 25 മാ​റ്റ​ങ്ങ​ളെ എ​ണ്ണി​നോ​ക്കു​ക​യാ​ണി​വി​ടെ... ആ​ദ്യ​ഭാ​ഗം ഈ​യാ​ഴ്ച വാ​യി​ക്കാം...

 

ഇ​ക്കാ​ല​ത്ത് 25 വ​ര്‍​ഷ​മ​ല്ല 25 ദി​വ​സം പോ​ലും വ​ലി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. ഇ​ന്‍റ​ര്‍​നെ​റ്റ്, വി​മാ​ന​യാ​ത്ര, ഷി​പ്പിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍​വാ​ധി​കം വി​ക​സി​ച്ച​തു​കൊ​ണ്ട് പ​ണ്ടെ​ന്ന​ത്തേ​ക്കാ​ളും വേ​ഗ​ത്തി​ല്‍, പ​ല​പ്പോ​ഴും ത​ത്സ​മ​യം​ത​ന്നെ, അ​വ ലോ​ക​മെ​ങ്ങും പ​ട​ര്‍​ന്നു​പി​ടി​ക്ക​യും ചെ​യ്യും.

അ​പ്പോ​ള്‍​പ്പി​ന്നെ 25 വ​ര്‍​ഷം​കൊ​ണ്ടു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ടോ? പു​തി​യ നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ കാ​ല്‍​നൂ​റ്റാ​ണ്ട് അ​വ​സാ​നി​ക്കു​ന്ന വേ​ള​യി​ല്‍ അ​വ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ​യെ​ന്നു തോ​ന്നി​യ 25 മാ​റ്റ​ങ്ങ​ളെ എ​ണ്ണി​നോ​ക്കു​ക​യാ​ണി​വി​ടെ. ഇ​ത്ത​രം ലി​സ്റ്റു​ക​ളി​ല്‍ ആ​ര്‍​ക്കും പൂ​ര്‍​ണ​തൃ​പ്തി ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്ന​കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല. മി​ക്ക​വാ​റും​പേ​ര്‍​ക്ക് ചി​ല​ത് ഒ​ഴി​വാ​ക്കാ​ന്‍ തോ​ന്നും, വി​ട്ടു​പോ​യെ​ന്നു തോ​ന്നു​ന്ന ചി​ല​ത് ചേ​ര്‍​ക്കാ​നും തോ​ന്നും.

ബ​ഹു​ജ​നം പ​ല​വി​ധം എ​ന്നാ​ണ​ല്ലോ. ഇ​ക്കൂ​ട്ട​ത്തി​ലെ പ​ല പു​തി​യ മാ​റ്റ​ങ്ങ​ളും ആ​ഗോ​ള​ത​ല​ത്തി​ലും, ചി​ല​തെ​ങ്കി​ലും ഇ​ന്ത്യ​യൊ​ട്ടാ​കെ​യും സം​ഭ​വി​ച്ച​താ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ചി​ല മാ​റ്റ​ങ്ങ​ളും കൂ​ട്ട​ത്തി​ലു​ണ്ട്.

1. മൊ​ബൈ​ല്‍ ഫോ​ണ്‍

ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന വ​ര്‍​ഷ​ങ്ങ​ളി​ല്‍​ത്ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ര​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും അ​ത് വ്യാ​പ​ക​മാ​യ​ത് ഈ ​നൂ​റ്റാ​ണ്ട് പി​റ​ന്ന​തി​നു ശേ​ഷ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്മു​ടെ ജീ​വി​ത​ങ്ങ​ളെ വ​ന്‍​തോ​തി​ല്‍ മാ​റ്റി​മ​റി​ച്ച​തും ഈ 25 ​വ​ര്‍​ഷ​ത്തി​നി​ട​യ്ക്കു​ത​ന്നെ. സാ​ധാ​ര​ണ ടെ​ലി​ഫോ​ണി​നെ ലാ​ന്‍​ഡ് ഫോ​ണ്‍ എ​ന്നു വി​ളി​ച്ചു​കേ​ട്ട​തും ഈ ​കാ​ല​ത്താ​ണ്. ലാ​ന്‍​ഡ് ഫോ​ണ്‍ പ​ക്ഷേ അ​തി​ന്‍റെ സു​വ​ര്‍​ണ​കാ​ല​ത്തും ഒ​രു ചെ​റി​യ ആ​ഡം​ബ​ര​മാ​യി​രു​ന്നു. അ​ഥ​വാ എ​ല്ലാ വീ​ടു​ക​ളി​ലും അ​ത് എ​ത്തി​പ്പെ​ട്ടി​ല്ല.

എ​ന്നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഒ​രു അ​വ​യ​വം​പോ​ലെ​യും മ​ന​സി​ന്‍റെ ഒ​രു ഭാ​ഗം​പോ​ലെ​യും ഏ​താ​ണ്ടെ​ല്ലാ​വ​ര്‍​ക്കും അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ മ​റ്റി​ട​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലെ മൊ​ബൈ​ല്‍ വ്യാ​പ​നം വ​ള​രെ​യേ​റെ ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. വ​ലി​യ ശ​ത​മാ​നം പേ​ർ​ക്ക് ആ​ളാം​പ്ര​തി ര​ണ്ടു ഫോ​ണും ന​മ്പ​റു​മു​ണ്ടെ​ന്ന അ​വ​സ്ഥ. വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​താ​ണ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളോ​ടെ പെ​രു​പ്പ​ത്തി​ന്‍റെ ഒ​രു ഫ​ലം.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടേ​യും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടേ​യും വി​ദ്ഗ​ധ​മാ​യ ന​ട​ത്തി​പ്പി​നും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ​ഹാ​യ​ക​ര​മാ​യി. ഒ​പ്പം മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നു​ക​ള്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള വ​ലി​യ ചൂ​ണ്ടു​പ​ല​ക​ക​ളും ആ​യി.

2. ഇ​ന്‍റ​ര്‍​നെ​റ്റ്

മൊ​ബൈ​ല്‍ ഫോ​ണി​നെ​പ്പോ​ലെ ഇ​ന്‍റ​ര്‍​നെ​റ്റും ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു സം​ഭ​വി​ച്ച ആ​ക​ര്‍​ഷ​ക ഡാ​റ്റാ പ്ലാ​നു​ക​ളു​ടെ വ​ര​വോ​ടെ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളു​ടെ എ​ണ്ണം സ്ഫോ​ട​നാ​ത്മ​കാ​യി വ​ള​ര്‍​ന്നു. ഇ​ന്‍റ​ര്‍​നെ​റ്റും സ്മാ​ര്‍​ട്ട്ഫോ​ണും ആ​പ്പു​ക​ള്‍ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളും ചേ​ര്‍​ന്ന് ന​മ്മു​ടെ ജീ​വി​ത​മി​പ്പോ​ള്‍ വ​ലി​യൊ​ര​ള​വി​ല്‍ ഡി​ജി​റ്റ​ല്‍ ജീ​വി​ത​മാ​യെ​ന്നു പ​റ​യാം.

വി​വ​രാ​ന്വേ​ഷ​ണം, വാ​ര്‍​ത്ത​ക​ള്‍, ഇ​മെ​യി​ല്‍, ഇ​ന്‍​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍, ജി​പേ തു​ട​ങ്ങി​യ യു​പി​ഐ സേ​വ​ന​ങ്ങ​ള്‍, ബാ​ങ്കിം​ഗ്, ഇ​കോ​മേ​ഴ്സ്, ക്യു​കോ​മേ​ഴ്സ്, വാ​ര്‍​ത്ത​ക​ള്‍, ഒ​ടി​ടി മു​ത​ല്‍ മ്യൂ​സി​ക് ആ​പ്പു​ക​ള്‍ വ​രെ​യു​ള്ള വി​നോ​ദോ​പാ​ധി​ക​ള്‍, ടാ​ക്സി മു​ത​ല്‍ സി​നി​മ​ക​ള്‍​ക്കു​വ​രെ​യു​ള്ള ബു​ക്കിം​ഗ് സേ​വ​ന​ങ്ങ​ള്‍, ഓ​ഹ​രി നി​ക്ഷേ​പം, എ​ഐ സേ​വ​ന​ങ്ങ​ള്‍, ഗൂ​ഗി​ള്‍ മാ​പ് നോ​ക്കി​യു​ള്ള യാ​ത്ര​ക​ള്‍, നെ​റ്റ് മീ​റ്റിം​ഗ്...

എ​ല്ലാം തീ​ര്‍​ത്തും സ്വാ​ഭാ​വി​ക​മാ​യ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ പ്ര​ചാ​രം വ​ര്‍​ധി​ച്ച​തോ​ടെ ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍​മാ​ര്‍, വ്ളോ​ഗ​ര്‍​മാ​ര്‍ എ​ന്നി​ങ്ങ​നെ ആ​ര്‍​ക്കും പ്ര​ശ​സ്ത​മാ​കാ​വു​ന്ന, വ​ന്‍​വ​രു​മാ​ന​മു​ണ്ടാ​ക്കാ​വു​ന്ന അ​വ​സ​ര​ങ്ങ​ളും തു​റ​ന്നു​വ​ന്നി​രി​ക്കു​ന്നു.

3. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍

ആ​സാ​മാ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തി​ന്‍റെ ത​ല​സ്ഥാ​നം. കാ​ട്ടു​മ​ര​ങ്ങ​ളാ​യി​രു​ന്നു അ​തി​ന്‍റെ ഭ​ക്ഷ​ണം. 1996ല്‍ ​ടി.​വി. ഗോ​ദ​വ​ര്‍​മ​ന്‍ തി​രു​മു​ല്‍​പ്പാ​ട് കൊ​ടു​ത്ത കേ​സി​ല്‍ കാ​ട്ടു​മ​ര​ങ്ങ​ള്‍ വെ​ട്ടി പ്ലൈ​വു​ഡ് ഉ​ണ്ടാ​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി രാ​ജ്യ​മൊ​ട്ടാ​കെ നി​രോ​ധി​ച്ചു. ആ​സാ​മി​ലെ പ്ലൈ​വു​ഡ് വ്യ​വ​സാ​യം ത​ക​ര്‍​ന്നു.

അ​തു പ​ക്ഷേ കേ​ര​ള​ത്തി​ന് ഗു​ണ​മാ​യി. ക​ടും​വെ​ട്ടു വെ​ട്ടി​ക്കി​ട്ടു​ന്ന റ​ബ​ര്‍ ത​ടി​യു​ടെ ല​ഭ്യ​ത​യും ആ​സാ​മി​ല്‍​നി​ന്ന് വ​ന്‍​തോ​തി​ല്‍ സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് പ്ലൈ​വു​ഡ് മെ​ഷീ​ന​റി വ​ന്ന​തു​മെ​ല്ലാം ചേ​ര്‍​ന്ന് പെ​രു​മ്പാ​വൂ​ര്‍ ദ​ക്ഷി​ണേ​ഷ്യ​യി​ല്‍​ത്ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ​വി​ല​യി​ല്‍ ന​ല്ല പ്ലൈ​വു​ഡ് ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി. വ​ന്‍​തോ​തി​ല്‍ എ​ന്തു​ണ്ടാ​യാ​ലും അ​ത് ഒ​റ്റ​യ്ക്കാ​യി​രി​ക്കി​ല്ല​ല്ലോ.

ആ​സാ​മി​ല്‍​നി​ന്നു വ​ന്ന സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് മെ​ഷീ​ന​റി​ക്കൊ​പ്പം വ​ന്‍​തോ​തി​ല്‍ ഫ​സ്റ്റ് ഹാ​ന്‍​ഡ് മ​നു​ഷ്യ​രും വ​ന്നു​തു​ട​ങ്ങി. പി​ന്നീ​ടു​ള്ള​ത് ച​രി​ത്രം. അ​ത് കേ​ര​ള​ത്തി​ന്‍റെ ഉ​ള്‍​നാ​ടു​ക​ളി​ലേ​ക്കു​വ​രെ പ​ട​ര്‍​ന്നു. വി​ദ്യാ​ഭ്യാ​സ​നി​ല​വാ​രം വ​ര്‍​ധി​ച്ച​ത്, വി​ദേ​ശ കു​ടി​യേ​റ്റം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള തൊ​ഴി​ലു​ക​ളി​ലേ​ക്ക് കാ​ല​ക്ര​മേ​ണ മ​ല​യാ​ളി​ക​ള്‍ മാ​റി​യ​തും ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ബൂം ​മൂ​ലം കാ​യി​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ച്ച​തു​മെ​ല്ലാം ചേ​ര്‍​ന്ന​പ്പോ​ൾ അ​തി​ന് വേ​ഗം​കൂ​ടി.

ഇ​ന്ന് ന​ഴ്സിം​ഗ്, ഡ്രൈ​വിം​ഗ്, സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ അ​പൂ​ര്‍​വം ജോ​ലി​ക​ളൊ​ഴി​ച്ചാ​ല്‍ കേ​ര​ള​ത്തി​ലെ ബ്ലൂ ​കോ​ള​ര്‍ ജോ​ലി​ക​ളി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ഏ​താ​ണ്ട് സ​മ്പൂ​ര്‍​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് 35 മു​ത​ല്‍ 40 ല​ക്ഷം വ​രെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ജ​ന​സം​ഖ്യ​യു​ടെ ഏ​ഴു മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ. ഇ​തി​ന്‍റെ ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​യി​രി​ക്കും? ന​ട​ന്നു പോ​യി​രു​ന്ന ന​മ്മ​ള്‍ ന​ട​ക്കാ​ന്‍ പോ​കേ​ണ്ടി വ​രു​ന്നു എ​ന്ന​താ​ണ് അ​തി​ലൊ​ന്ന്.

4. സ്ത്രീ ​മു​ന്നേ​റ്റം

സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍​വ​രെ വ​നി​താ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​വ​ന്നി​ട്ടും കേ​ര​ള​ത്തി​ല്‍ ഒ​രു വ​നി​താ മു​ഖ്യ​മ​ന്ത്രി വ​ന്നി​ട്ടി​ല്ലെ​ന്ന​ത് ശ​രി. എ​ന്നാ​ല്‍ ലിം​ഗാ​നു​പാ​ത​ത്തി​ലെ താ​ര​ത​മ്യ മി​ക​വ്, പ​ണ്ടു​മു​ത​ല്‍​ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് തു​ല്യ​പ്ര​ധാ​ന്യം ന​ല്‍​കു​ന്ന​ത്, വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍ മു​ത​ല്‍ ഗി​യ​റി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​വ​രെ പ്ര​ചാ​ര​ത്തി​ലാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ മു​ന്നേ​റ്റം,

കു​ടും​ബ​ശ്രീ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വ​ര​ണം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ല്‍ കേ​ര​ള​ത്തി​ലെ സ്ത്രീ​മു​ന്നേ​റ്റം എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​ക​ട​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ലെ മീ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കേ​ര​ളീ​യ പ്ര​തി​ഫ​ല​ന​ങ്ങ​ളും ജ​സ്റ്റി​സ് ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ന​ട​പ​ടി​ക​ളും ഉ​ദ്ദേ​ശി​ച്ച ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും കാ​ല​ക്ര​മേ​ണ ഉ​ണ്ടാ​യി​വ​രു​ന്ന മ​നോ​ഭാ​വ മാ​റ്റ​ങ്ങ​ള്‍​ക്ക് അ​വ​യും വ​ലി​യ പ്രേ​ര​ക​ശ​ക്തി​ക​ളാ​കു​ന്നു.

5. ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ചാ നി​ര​ക്കി​ല്‍ ഇ​ടി​വ്

രാ​ജ്യ​ത്തെ 2021 വ​ര്‍​ഷ​ത്തെ ജ​ന​ന, മ​ര​ണ ക​ണ​ക്കു​ക​ള്‍ ഈ​യി​ടെ പു​റ​ത്തു വ​ന്ന​പ്പോ​ള്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ 49 ജി​ല്ല​ക​ളി​ല്‍ ജ​ന​ന​ങ്ങ​ള്‍ ന​ട​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ള്‍ ന​ട​ന്നു​വെ​ന്നു വെ​ളി​വാ​യി. അ​തി​ലേ​റെ​യും ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു (ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നേ​രേ​മ​റി​ച്ചാ​ണ് സ്ഥി​തി എ​ന്ന വ​സ്തു​ത​യും പ​റ​യ​ണം).

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ശ​ത​മാ​ന​ക്ക​ണ​ക്കെ​ടു​ത്താ​ല്‍ അ​ത് സം​ഭ​വി​ച്ച​താ​ക​ട്ടെ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ലും. വി​ശേ​ഷി​ച്ചും കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ന്‍ ജി​ല്ല​ക​ള്‍ മു​ഴു​വ​ന്‍. നേ​താ​ക്ക​ളി​ല്ലാ​താ​കു​ന്ന തെ​ക്ക​ന്‍ കേ​ര​ളം എ​ന്നൊ​രു ലേ​ഖ​നം ഈ ​ലേ​ഖ​ക​ന്‍ എ​ഴു​തി​യി​രു​ന്നു. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു എ​ന്നാ​ണ് അ​തി​ന്‍റെ ഒ​രു തെ​ളി​വാ​യി ഹാ​ജ​രാ​ക്കി​യ​ത്.

ഇ​പ്പോ​ഴി​താ അ​തി​നു​പി​ന്നി​ലെ മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നേ​താ​ക്ക​ള്‍ മാ​ത്ര​മ​ല്ല ആ​ളും കു​റ​യു​ന്നു. ആ​ളു​ണ്ടെ​ങ്കി​ലേ നേ​താ​വു​ള്ളു! 2021ലെ ​ക​ണ​ക്കു​ക​ള്‍ വ​ന്ന​തോ​ടെ തെ​ക്ക​ന്‍ കേ​ര​ളം മൊ​ത്തം ഈ ​ട്രെ​ന്‍​ഡി​ന് അ​ടി​പ്പെ​ട്ടു. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ആ​റു ജി​ല്ല​ക​ളി​ലാ​ണ് ഈ ​പ്ര​വ​ണ​ത കാ​ണാ​യി​രി​ക്കു​ന്ന​ത്.

6. വി​ദ്യാ​ഭ്യാ​സ കു​ടി​യേ​റ്റം

2024-25 വ​ര്‍​ഷം ഇ​ന്ത്യ​യി​ല്‍​നി​ന്ന് 13 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല കു​ടി​യേ​റ്റ പാ​ര​മ്പ​ര്യ​വും മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം ഈ ​രം​ഗ​ത്തും ഇ​ന്ത്യ​യി​ലെ മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളേ​യും അ​പേ​ക്ഷി​ച്ച് കേ​ര​ളം ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന് 2023ല്‍​ത്ത​ന്നെ 2.5 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കേ​ര​ളം വി​ട്ടെ​ന്നാ​ണ് ക​ണ​ക്ക്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ അ​വ​സ​ര​ങ്ങ​ള്‍ എ​ന്ന​തു​പോ​ലെ​ത്ത​ന്നെ കേ​ര​ള​ത്തി​ല്‍ നി​ല​വി​ലു​ള്ള സ​ദാ​ചാ​ര പോ​ലീ​സിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളും ഈ ​കു​ടി​യേ​റ്റ​ങ്ങ​ള്‍​ക്ക് പ്രേ​ര​ണ​യാ​ണ്. കേ​ര​ള​ത്തി​ന​ക​ത്താ​യാ​ലും പ​ര​മ്പ​രാ​ഗ​ത കോ​ഴ്സു​ക​ളി​ല്‍​നി​ന്നു​മാ​റി നൂ​ത​ന​വി​ദ്യ​ക​ള്‍ അ​ഭ്യ​സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രു​ന്നു.

7. ഇ​ട​ത്ത​ര​ക്കാ​രു​ടെ വ​ള​ര്‍​ച്ച

1990ക​ളി​ൽ ന​ര​സിം​ഹ​റാ​വു​വും മ​ന്‍​മോ​ഹ​ന്‍​സിം​ഗും തു​ട​ക്ക​മി​ട്ട സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ പൊ​തു​വി​ലും സ്വ​കാ​ര്യ ബി​സി​ന​സ് സം​ര​ഭ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യി​ല്‍ വി​ശേ​ഷി​ച്ചു​മു​ണ്ടാ​യ ഉ​ണ​ര്‍​വും മൂ​ന്നാം​ഘ​ട്ട ഗ​ള്‍​ഫ്, കു​ടി​യേ​റ്റ​വും​മൂ​ലം കേ​ര​ത്തി​ലെ ഇ​ട​ത്ത​രം കു​ടും​ബ​ങ്ങ​ള്‍ സാ​മ്പ​ത്തി​ക​മാ​യി കു​തി​ച്ചു​വ​ള​ര്‍​ന്ന കാ​ലം കൂ​ടി​യാ​ണ് ഇ​ക്ക​ഴി​യു​ന്ന കാ​ല്‍​നൂ​റ്റാ​ണ്ട്. മി​ക്ക​വാ​റും എ​ല്ലാ ഇ​ട​ത്ത​ര​ക്കാ​രു​ടെ വീ​ടു​ക​ളി​ലും കാ​റു​ക​ളും വി​ല​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ധാ​ര​ണ​മാ​യി. വീ​ടു​ക​ള്‍ വ​ലു​താ​വു​ക​യും പെ​രു​കു​ക​യും ചെ​യ്തു. സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടി.

8. ഏ​ക"​പ​ക്ഷീ'​യം, ചി​ക്ക​ൻ

ഇ​റ​ച്ചി​ക്കോ​ഴി കേ​ര​ള​ത്തി​ലും (ലോ​ക​മെ​ങ്ങും) വ്യാ​പ​ക​മാ​യ​തും ഇ​ക്ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ്. വീ​ട്ടി​ലാ​യാ​ലും ഈ​റ്റിം​ഗ് ഔ​ട്ടാ​യാ​ലും വ​ലി​യ വി​രു​ന്നു​ക​ളി​ലാ​യാ​ലും ചി​ക്ക​ന്‍റെ ആ​ധി​പ​ത്യം ഇ​ന്ന് ഏ​ക"​പ​ക്ഷീ’​യ​മാ​ണ്. വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന നാ​ട​ന്‍​കോ​ഴി​ക​ളെ വ​ല്ല​പ്പോ​ഴും ഏ​ത്ത​ക്കാ​യ​യോ ഉ​രു​ള​ക്കി​ഴ​ങ്ങോ​ചേ​ര്‍​ത്ത് നീ​ട്ടി ക​റി​വ​ച്ചി​രു​ന്ന കാ​ലം എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​യി.

 കേ​ര​ളം മാ​ത്രം ഒ​രു ദി​വ​സം 10 ല​ക്ഷ​ത്തോ​ളം കോ​ഴി​ക​ളെ ശാ​പ്പി​ടു​ന്നു​വെ​ന്നു ക​ണ​ക്ക്. ഒ​രു​കാ​ല​ത്ത് ആ​ഡം​ബ​ര​മാ​യി​രു​ന്ന ചി​ക്ക​ന്‍ മു​ത​ല്‍ പാ​ല​ട വ​രെ​യു​ള്ള വി​ഭ​വ​ങ്ങ​ള്‍ അ​മി​ത​ല​ഭ്യ​ത​മൂ​ലം മ​ടു​ത്തു തു​ട​ങ്ങി​യ​തും (ഹാ!) ​ക​ട​യ​പ്പം തീ​റ്റി (ഈ​റ്റിം​ഗ് ഔ​ട്ട്) വ​ര്‍​ധി​ച്ച​തു​മാ​ണ് ഭ​ക്ഷ്യ​രം​ഗ​ത്തെ മ​റ്റു പ്ര​വ​ണ​ത​ക​ള്‍.

9. ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, മ​ള്‍​ട്ടി​പ്ലെ​ക്സു​ക​ള്‍

കേ​ര​ള​ത്തി​ലെ ര​ണ്ടാം​ത​ട്ട് പ​ട്ട​ണ​ങ്ങ​ളി​ല്‍​പ്പോ​ലും ഈ 25 ​വ​ര്‍​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ ഇ​ടം​പി​ടി​ച്ചു. പ​ഴ​യ വ​ലി​യ സി​നി​മാ​തി​യ​റ്റ​റു​ക​ളു​ടെ സ്ഥാ​ന​ത്ത് സീ​റ്റെ​ണ്ണം കു​റ​വു​ള്ള​തും കൂ​ടു​ത​ല്‍ സ്ക്രീ​നു​ക​ളു​ള്ള​തു​മാ​യ മ​ള്‍​ട്ടി​പ്ലെ​ക്സു​ക​ളും വ​ന്നു. ഷോ​പ്പിം​ഗ് എ​ന്നാ​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ക മാ​ത്ര​മ​ല്ല വി​നോ​ദ​ങ്ങ​ളും ഈ​റ്റിം​ഗ് ഔ​ട്ടും ചേ​ര്‍​ന്ന അ​നു​ഭ​വ​മാ​ണെ​ന്നും വ​ന്നു.

10. കൊ​ച്ചി മെ​ട്രോ

കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി മെ​ട്രോ വ​ന്ന​തും ഈ 25 ​വ​ര്‍​ഷ​ത്തി​നി​ട​യി​ലെ പ്ര​ധാ​ന സം​ഭ​വ​മാ​ണ്. സ്ഥ​ല​ദൗ​ര്‍​ല​ഭ്യ​വും ഉ​യ​ര്‍​ന്ന സ്ഥ​ല​വി​ല​യും ജ​ന​സാ​ന്ദ്ര​ത​യും വി​ക​സ​നം പൊ​തു​വി​ല്‍ വ​രു​ന്ന വേ​ഗ​ത​ക്കു​റ​വും പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു മു​ന്നേ​റ്റം.

11. 18ലെ ​പ്ര​ള​യം

1924ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തെ 99ലെ ​വെ​ള്ള​പ്പൊ​ക്ക​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു ത​ല​മു​റ ഏ​താ​ണ്ട് തീ​ര്‍​ത്തും ഇ​ല്ലാ​താ​യി​രി​ക്കു​ന്ന ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​തി​നു ശേ​ഷ​മു​ള്ള ത​ല​മു​റ​ക​ള്‍​ക്ക് ഓ​ര്‍​ക്കാ​ന്‍ മ​റ്റൊ​രു വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​തും ഈ ​കാ​ല്‍​നൂ​റ്റാ​ണ്ടി​നി​ട​യി​ലാ​ണ്. അ​ണ​ക്കെ​ട്ടു​ക​ള്‍ വ​ന്നാ​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​വി​ല്ലെ​ന്ന വി​ശ്വാ​സ​ത്തെ ത​ക​ര്‍​ത്ത വ​ലി​യ പേ​മാ​രി കൊ​ണ്ടു​വ​ന്ന മി​ന്ന​ല്‍​പ്ര​ള​യ​വും വ​ര്‍​ധി​ച്ചു​വ​രു​ന്ന തീ​ര​ദേ​ശ വേ​ലി​യേ​റ്റ​ങ്ങ​ളും അ​ങ്ങ​നെ കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തെ ന​മ്മു​ടെ വീ​ട്ടു​വ​ള​പ്പി​ലും എ​ത്തി​ച്ചു.

12. ബി​ഗ് ഫാ​റ്റ് ഇ​ന്ത്യ​ന്‍ വെ​ഡിം​ഗ്

90ക​ളി​ലെ ഉ​ദാ​ര​വ​ത്ക്ക​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​യി​ലെ വി​വാ​ഹ​ങ്ങ​ളും ബി​ഗ് ഫാ​റ്റി ഇ​ന്ത്യ​ന്‍ വെ​ഡിം​ഗു​ക​ളാ​യി​ത്. സ​മീ​പ​കാ​ല​ത്താ​യി കേ​ര​ള​ത്തി​ലെ വി​വാ​ഹ​ങ്ങ​ളും ബി​ഗ് ആ​ന്‍​ഡ് ഫാ​റ്റി ആ​യി​ട്ടു​ണ്ട്. പ​ണ്ട് ഒ​രു ദി​വ​സം​കൊ​ണ്ട് തീ​ര്‍​ന്നി​രു​ന്ന ച​ട​ങ്ങു​ക​ള്‍ ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ഹ​ല്‍​ദി, മെ​ഹ​ന്ദി, സം​ഗീ​ത് എ​ന്നി​ങ്ങ​നെ വി​ക​സി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ (കോ​ടി​ക​ളു​ടെ​യ​ല്ലെ​ങ്കി​ല്‍) ഇ​ട​പാ​ടാ​യി.

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ല്‍ പൊ​തു​വി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി​യു​ടെ പ്ര​തി​ഫ​ല​നം മാ​ത്ര​മാ​ണ് ആ​ഡം​ബ​ര വി​വാ​ഹ​ങ്ങ​ളി​ലു​മു​ള്ള​തെ​ന്ന​താ​ണ് സ​ത്യം. എ​ന്നു​മാ​ത്ര​മ​ല്ല സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ര്‍​ന്ന​ത​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​ക്കൊ​ണ്ട് വി​വാ​ഹ​ങ്ങ​ള്‍ അ​ത്യാ​ഡം​ബ​ര​മാ​യി ന​ട​ത്തി​ച്ച് അ​വ​ര്‍ ചെ​ല​വ​ഴി​ക്കാ​തെ കൂ​ട്ടി​വ​ച്ചി​രി​ക്കു​ന്ന പ​ണം സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ക്കു​ന്നു എ​ന്നൊ​രു സ​ത്ക​ര്‍​മം​കൂ​ടി ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ള്‍ അ​നു​ഷ്ടി​ക്കു​ന്നു.

അ​തെ, പ​ന്ത​ലു​പ​ണി​ക്കാ​ര്‍, ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന സെ​ക്യൂ​രി​റ്റി​ക്കാ​ര്‍, പാ​ച​ക​ക്കാ​ര്‍, വി​ള​മ്പു​കാ​ര്‍, കാ​മ​റാ​മാ​ന്‍​മാ​ര്‍... ഒ​രു ആ​ഡം​ബ​ര വി​വാ​ഹം എ​ത്ര​പേ​ര്‍​ക്കാ​ണ് തൊ​ഴി​ല്‍ കൊ​ടു​ക്കു​ന്ന​ത്! അ​വ​ന​വ​ന് സാ​ധി​ക്കു​ന്ന​തും അ​വ​ന​വ​ന്‍ ആ​സ്വ​ദി​ക്കു​ന്ന​തു​മൊ​ഴി​കെ മ​റ്റെ​ല്ലാം ധൂ​ര്‍​ത്തും ആ​ഡം​ബ​ര​വു​മാ​യി വി​ചാ​രി​ക്കു​മ്പോ​ള്‍ കാ​ണാ​തെ​പോ​കു​ന്ന​ത് സ​മൂ​ഹ​ത്തെ ച​ലി​പ്പി​ക്കു​ന്ന ഈ ​ക്ര​യ​വി​ക്ര​യ​ങ്ങ​ളാ​ണ്.

വി​വാ​ഹ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മ​ര​ണ​വും പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പും സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളു​മെ​ല്ലാം ഇ​ങ്ങ​നെ ഇ​വ​ന്‍റു​ക​ളാ​യി, അ​വ ന​ട​ത്താ​ന്‍ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​ക​ള്‍ വേ​ണ​മെ​ന്നാ​യി, അ​വ​രു​ടെ ആ​ള്‍​ക്കാ​ര്‍ വാ​ക്കി ടോ​ക്കി​ക​ളു​മാ​യി ഇ​ടം​വ​ലം ന​ട​ക്ക​ണ​മെ​ന്നു​മാ​യി.

13. നി​ശാ​ജീ​വി​തം

പ​ണ്ട് കോ​ഴി​ക്കോ​ട്ടും ഒ​രു പ​രി​ധി​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തും മാ​ത്ര​മു​ണ്ടാ​യി​രു​ന്ന നൈ​റ്റ് ലൈ​ഫ് ന​മ്മു​ടെ ഉ​ള്‍​നാ​ടു​ക​ളി​ല്‍​വ​രെ ട്രെ​ന്‍​ഡാ​യി. കോ​വി​ഡും സോ​ഷ്യ​ല്‍ മീ​ഡി​യ​യും അ​തി​നു ചൂ​ട്ടു​ക​ത്തി​ച്ചു. എ​ന്നാ​ല്‍ നൈ​റ്റ് ലൈ​ഫ് ഇ​ന്ന് പു​റ​ത്തു​മാ​ത്ര​മ​ല്ല, അ​ക​ത്തു​മു​ണ്ട്. രാ​ത്രി മു​ഴു​വ​ന്‍ ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന ജെ​ന്‍ സീ, ​മു​റി​യി​ല്‍ അ​ട​ച്ചി​രി​ക്കു​ന്ന ജെ​ന്‍ സീ, ​പ​ക​ലു​റ​ങ്ങു​ന്ന ജെ​ന്‍ സീ... ​അ​ങ്ങ​നെ ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യി​വ​രെ മ​നു​ഷ്യ​ജ​ന്തു​വി​ന് പ​രി​ണാ​മം സം​ഭ​വി​ക്കു​ക​യാ​ണോ​യെ​ന്ന് ശ​ങ്ക തോ​ന്നും​വി​ധം ന​മ്മ​ള്‍ മാ​റി​ത്തു​ട​ങ്ങു​ന്നു.

14. ല​ഹ​രി​ക​ള്‍

മൂ​ക്കി​പ്പൊ​ടി വ​ലി എ​ന്നൊ​രു സം​ഗ​തി തീ​ര്‍​ത്തും ഇ​ല്ലാ​താ​യി. (വെ​റ്റി​ല) മു​റു​ക്ക​ലും ന​ന്നാ​യി ശോ​ഷി​ച്ചു. എ​ന്നാ​ല്‍ പ​ണ്ട് അ​നു​മ​തി​യോ​ടെ വാ​ങ്ങി ന​ട​ത്തി​യി​രു​ന്ന ക​റ​പ്പു​തീ​റ്റി​യു​ടെ അ​തി​ലേ​റെ അ​പ​ക​ട​കാ​രി​ക​ളാ​യ പു​തി​യ അ​വ​താ​ര​ങ്ങ​ള്‍​വ​ന്നു- രാ​സ​ല​ഹ​രി​ക​ള്‍. ഒ​പ്പം ചി​ല വീ​ഡി​യോ ഗെ​യി​മു​ക​ളും ഇ​തേ ജോ​ലി​ചെ​യ്യു​ന്നു.

15. വ​സ്ത്ര​ധാ​ര​ണം

ക്രി​ക്ക​റ്റ്, വീ​ഡി​യോ​ക​ൾ എ​ന്നി​വ​യെ​പ്പോ​ലെ വേ​ഷ​വി​താ​ന​ങ്ങ​ളും ഷോ​ര്‍​ട്ടാ​യി. വി​ശേ​ഷി​ച്ചും പു​തി​യ ത​ല​മു​റ​യു​ടൈ കാ​ര്യ​ത്തി​ല്‍. ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍ സാ​രി​യു​ടു​ക്കു​ന്ന​ത് വി​ശേ​ഷ​ത്തി​നു മാ​ത്ര​മാ​യി. മ​ധ്യ​വ​യ​സ്ക​രും പ​ര​സ്യ​മാ​യി ഷോ​ര്‍​ട്സി​ട്ടു തു​ട​ങ്ങി. പ​ണ്ട​ധി​കം സ്ത്രീ​ക​ള്‍ ഇ​ട്ടു ക​ണ്ടി​ട്ടി​ല്ലാ​ത്ത പ​ര്‍​ദ​യും ഇ​ക്കാ​ല​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ പ്ര​ചാ​രം നേ​ടി​യി​രി​ക്കു​ന്നു.

16. ഔ​ട്ട്ബൗ​ണ്ട് ടൂ​റി​സം

1980ക​ളു​ടെ അ​വ​സാ​ന​മാ​ണ് "ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്' എ​ന്ന മു​ദ്രാ​വാ​ക്യം ന​മ്മു​ടെ ഇ​ന്‍​ബൗ​ണ്ട് ടൂ​റി​സ​ത്തി​നു വ​ന്നു​ചേ​ര്‍​ന്ന​ത്. ഇ​ന്ന് ന​മ്മു​ടെ ജി​ഡി​പി​യു​ടെ 10 ശ​ത​മാ​നം​വ​രും ടൂ​റി​സ​ത്തി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം. ഉ​ദാ​ര​വ​ല്‍​ക്ക​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ല്‍​നി​ന്ന് വി​ദേ​ശ​സ​ഞ്ചാ​ര​ത്തി​നു പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ച്ചു​വ​രു​ന്നു. 2024ല്‍ 3.89 ​കോ​ടി ഇ​ന്ത്യ​ക്കാ​രാ​ണ് വി​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് ടൂ​റു പോ​യ​ത്.

കേ​ര​ളം എ​ങ്ങ​നെ പി​ന്നി​ല്‍​നി​ല്‍​ക്കും? കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളി​ല്ലെ​ങ്കി​ലും ഒ​രു കാ​ര്യം ഉ​റ​പ്പ്- ഹ​ജ്, വി​ശു​ദ്ധ​നാ​ട് തീ​ര്‍​ഥ​യാ​ത്ര​ക​ള്‍​ക്കാ​യി​മാ​ത്രം വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​യാ​ത്ര ചെ​യ്തി​രു​ന്ന മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് ലോ​ക​മെ​ങ്ങും ക​റ​ങ്ങു​ന്നു. സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര മു​ത​ല്‍ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത വ്ളോ​ഗ​ര്‍​മാ​രു​ടെ​വ​രെ യാ​ത്ര​ക​ള്‍ നാ​മ​റി​യു​ന്നു. അ​റി​യ​പ്പെ​ടാ​ത്ത യാ​ത്രാ​നു​ഭ​വ​ങ്ങ​ള്‍ അ​തി​ലേ​റെ​യാ​യി പെ​രു​കു​ന്നു.

(ശേ​ഷം പു​തു​വ​ർ​ഷ​ത്തി​ൽ)

SUNDAY DEEPIKA

നി​ഡാ​ര്‍ വാ​ലി: ഇ​ന്ത്യ​യു​ടെ സൈ​ബീ​രി​യ

ജ​മ്മു​കാ​ഷ്മീ​രി​ലെ കാ​ര്‍​ഗി​ല്‍ ജി​ല്ല​യി​ല്‍, സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 12,000 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഒ​റ്റ​പ്പെ​ട്ട​തും ദു​രൂ​ഹ​വു​മാ​യ മ​നു​ഷ്യ​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് നി​ഡാ​ര്‍ എ​ന്ന താ​ഴ്‌​വ​ര.

അ​ത്യ​ന്തം ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ, ദൈ​ര്‍​ഘ്യ​മേ​റി​യ ശീ​ത​കാ​ലം, പു​റം​ലോ​ക​ത്തു​നി​ന്നു​ള്ള അ​ക​ലം എ​ന്നി​വ കാ​ര​ണം ഇ​ത് "സൈ​ബീ​രി​യ ഓ​ഫ് ഇ​ന്ത്യ' എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വ​ര്‍​ഷ​ത്തി​ലെ ഭൂ​രി​ഭാ​ഗം സ​മ​യ​വും മ​ഞ്ഞി​ന​ടി​യി​ലാ​കു​ന്ന​തും ത​ല​മു​റ​ക​ളാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന ജീ​വി​ത​രീ​തി​യും വ്യ​ത്യ​സ്ത​മാ​യ സാം​സ്കാ​രി​ക ആ​ചാ​ര​ങ്ങ​ളും നി​ഡാ​ര്‍ വാ​ലി​യെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ര​ഹ​സ്യാ​ത്മ​ക​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്നു.

നി​ഡാ​ര്‍ വാ​ലി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ച​രി​ത്ര​രേ​ഖ​ക​ള്‍ ല​ഭ്യ​മ​ല്ലെ​ങ്കി​ലും ല​ഡാ​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ സ്ഥാ​ന​മാ​ണ് ഈ ​താ​ഴ്‌​വ​ര​യ്ക്കു​ള്ള​ത്. ചൈ​ന​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഹാ​ന്‍​ലെ ടെ​ഹ്സി​ല്‍ മേ​ഖ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ല്‍ ഇ​വി​ടു​ത്ത പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ത്യ​ക അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​നാ​വൂ.

താ​ഴ്‌​വ​ര​യു​ടെ പ്രാ​ദേ​ശി​ക ച​രി​ത്ര​ത്തി​ലേ​ക്കു വ​ന്നാ​ല്‍, ദീ​ര്‍​ഘ​കാ​ലം ഈ ​പ്ര​ദേ​ശം നാം​ഗ്യാ​ല്‍ രാ​ജ​വം​ശ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു. പി​ന്നീ​ട് പ​ല​രും ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഭ​ര​ണം കൈ​യാ​ളി.
നൂ​റ്റാ​ണ്ടു​ക​ളാ​യി ടി​ബ​റ്റ​ന്‍ ബു​ദ്ധ​മ​ത​നു​യാ​യി​ക​ളാ​യി​രു​ന്ന ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രും ഇ​ട​യ​ന്മാ​രും അ​ധി​വ​സി​ച്ചു​വ​രു​ന്ന പ്ര​ദേ​ശം പു​രാ​ത​ന​കാ​ല​ത്ത് വ്യാ​പാ​ര​പാ​ത​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

കാ​ല​ങ്ങ​ള്‍ ഏ​റെ​ക്ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും നി​ഡാ​ര്‍ താ​ഴ്‌​വ​ര നി​വാ​സി​ക​ളി​ല്‍ ഏ​റെ​പ്പേ​രു​ടെ​യും ജീ​വി​തോ​പാ​ധി ഇ​ട​യ​വൃ​ത്തി ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ രൂ​പ​ഭാ​വ​ത്തി​ല്‍ കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​ക​ളി​ലെ മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​ണി​വ​ര്‍.

കാ​ഴ്ച​യി​ല്‍ യൂ​റോ​പ്യ​ന്മാ​രെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഇ​വ​ര്‍ മ​ഹാ​നാ​യ അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ സൈ​നി​ക​രു​ടെ പി​ന്മു​റ​ക്കാ​രാ​ണെ​ന്ന ഒ​രു വാ​ദ​വു​മു​ണ്ട്. അ​ല​ക്സാ​ണ്ട​ര്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ള്‍ ഈ ​വ​ഴി ക​ട​ന്നു​പോ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സൈ​നി​ക​രി​ല്‍ ഒ​രു​വി​ഭാ​ഗം ഇ​വി​ടെ സ്ഥി​ര​മാ​യി താ​മ​സ​മാ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഈ ​വാ​ദ​മു​ഖ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ​മാ​യ സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല.

അ​തേ​സ​മ​യം വ​ള​രെ വി​ചി​ത്ര​മാ​യ ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്ന ഒ​രി​ടം കൂ​ടി​യാ​ണി​ത്. ജ​ല​സ്രോ​ത​സു​ക​ളാ​യ ന​ദി​ക​ളെ​യും ത​ടാ​ക​ങ്ങ​ളെ​യും ബു​ദ്ധ​മ​ത​ത്തി​ലും ബോ​ണ്‍ പാ​ര​മ്പ​ര്യ​ത്തി​ലും വി​ശു​ദ്ധ​മാ​യാ​ണ് കാ​ണു​ന്ന​ത്. "നാ​ഗ​ങ്ങ​ള്‍’ ആ​ണ് ഈ ​ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ര്‍ എ​ന്നാ​ണ് വി​ശ്വാ​സം. ല​ഡാ​ക്കി​ലെ താ​ഴ്‌​വ​ര​ക​ള്‍ ലാ​മ​മാ​രു​ടെ​യും റി​ന്‍​പോ​ച്ചെ​മാ​രു​ടെ​യും ത​പോ​ഭൂ​മി​ക​ളാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. നി​ഡാ​ര്‍ വാ​ലി​യി​ലെ മ​ല​യി​ടു​ക്കു​ക​ളും ഗു​ഹ​ക​ളും നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​മ്പു​ത​ന്നെ ബു​ദ്ധ​സ​ന്യാ​സി​മാ​ര്‍ ധ്യാ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

പ്ര​കൃ​തി ആ​രാ​ധ​ക​രാ​യ നി​ഡാ​റി​ലെ ജ​ന​വി​ഭാ​ഗം മ​ല​ക​ളു​ടെ​യും താ​ഴ്‌​വ​ര​ക​ളു​ടെ​യും സം​ര​ക്ഷ​ക​രാ​യി യൂ​ള്‍​ഹാ, ലൂ​ഹാ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ദേ​വ​ത​ക​ളെ​യും ആ​രാ​ധി​ച്ചു​പോ​രു​ന്നു.
ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ലും ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ​മേ​ഖ​ല ആ​യ​തി​നാ​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​വി​ടേ​ക്കു​ള്ള വ​ര​വ് ദു​ഷ്ക​ര​മാ​ണ്.

അ​സു​ല​ഭ​മാ​യ പ്ര​കൃ​തി​ഭം​ഗി​യാ​ണ് നി​ഡാ​ര്‍ വാ​ലി​യു​ടെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്. അ​തി​ലൊ​ന്നാ​ണ് റ്യൂ​ള്‍ ത​ടാ​കം. ത​ണു​ത്തു​റ​ഞ്ഞ മ​ല​നി​ര​ക​ള്‍​ക്കി​ട​യി​ലു​ള്ള ഈ ​ത​ടാ​കം ആ​രു​ടെ​യും മ​നം​മ​യ​ക്കും.
നി​ഡാ​ര്‍ വാ​ലി​ക്ക് സ​മീ​പ​മാ​ണ് ഇ​ന്ത്യ​ന്‍ അ​സ്ട്രോ​ഫി​സി​ക്ക​ല്‍ ഒ​ബ്സ​ര്‍​വേ​റ്റ​റി സ്ഥി​തി​ചെ​യ്യു​ന്ന ഹാ​ന്‍​ലെ പ്ര​ദേ​ശം. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം തീ​രെ​യി​ല്ലാ​ത്ത ഈ ​താ​ഴ്‌​വ​ര​ക​ള്‍ രാ​ത്രി​കാ​ല ന​ക്ഷ​ത്ര നി​രീ​ക്ഷ​ണ​ത്തി​ന് ലോ​ക​ത്തി​ലെ ത​ന്നെ മി​ക​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

മ​ഞ്ഞു​മൂ​ടി​യ പ​ര്‍​വ​ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി​പ്പെ​ടു​ത്തു​ന്ന നി​ശ​ബ്ദ​ത​യാ​ല്‍ വ​ല​യം​ചെ​യ്ത് ഒ​രു പ്ര​ഹേ​ളി​ക​യാ​യി തു​ട​രു​ക​യാ​ണ് നി​ഡാ​ര്‍ വാ​ലി​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളും. ഒ​രു സാ​ഹ​സി​ക സ​ഞ്ചാ​രി ഒ​രി​ക്ക​ലെ​ങ്കി​ലും എ​ത്തി​പ്പെ​ടേ​ണ്ട ഒ​രി​ട​മാ​യി നി​ഡാ​ര്‍ വാ​ലി​യെ മാ​റ്റു​ന്ന​തും ഈ ​ദു​രൂ​ഹ​ത​യാ​ണ്.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 14

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

ഞാ​ൻ മാ​ൻ​ഡെ​ർ​ലി​യി​ൽ വ​ന്നി​ട്ട് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും വ​ള​രെ വ​ലു​തും വി​സ്താ​ര​മേ​റി​യ​തു​മാ​യ വീ​ടി​ന്‍റെ വി​വി​ധ മു​റി​ക​ളും ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടു​മു​ള്ള അ​വ​യു​ടെ ദി​ശ​ക​ളും മു​ക​ളി​ലേ​ക്കും താ​ഴേ​ക്കു​മു​ള്ള വ​ഴി​ക​ളും ഇ​പ്പോ​ഴും കൃ​ത്യ​മാ​യി മ​ന​സി​ൽ പ​തി​ഞ്ഞി​ട്ടി​ല്ല. ഇ​ട​നാ​ഴി​യി​ൽ നി​ന്നി​രു​ന്ന ഞാ​ൻ അ​പ്പു​റ​ത്തു​ള്ള ഒ​രു മു​റി ക​ണ്ട് അ​വി​ടേ​ക്കു നീ​ങ്ങി. അ​റി​യാ​നു​ള്ള കൗ​തു​ക​ത്തോ​ടെ അ​തു തു​റ​ന്നു. വെ​ളി​ച്ചം കു​റ​വാ​യ​തി​നാ​ൽ ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു.

ഒ​രു ഡ്രെ​സിം​ഗ് റൂം. ​ചു​മ​രി​ൽ ഉ​റ​പ്പി​ച്ച അ​ല​മാ​ര​ക​ൾ. അ​തി​ന​പ്പു​റ​ത്ത് വ​ലി​യൊ​രു മു​റി​യി​ലേ​ക്കു​ള്ള മ​റ്റൊ​രു വാ​തി​ൽ. അ​തു തു​റ​ന്ന​പ്പോ​ൾ ഞാ​ൻ അ​തി​ശ​യി​ച്ചു​പോ​യി. അ​ത്യാ​ക​ർ​ഷ​ക​മാ​യി അ​ല​ങ്ക​രി​ച്ച മു​റി. ചു​മ​രി​നോ​ടു ചേ​ർ​ന്ന് വ​ലി​യ ഡ​ബി​ൾ ബെ​ഡ്. ഡ്രെ​സിം​ഗ് ടേ​ബി​ളി​ൽ ബ്ര​ഷ്, ചീ​ർ​പ്പ്, സെ​ന്‍റ്, പൗ​ഡ​ർ മു​ത​ലാ​യ​വ. ഫ്ള​വ​ർ​വേ​സി​ൽ സു​ഗ​ന്ധം പൊ​ഴി​ക്കു​ന്ന പു​തി​യ പൂ​ക്ക​ൾ. സാ​റ്റി​ൻ​കൊ​ണ്ടു​ള്ള ഡ്രെ​സിം​ഗ് ഗൗ​ണ്‍ ക​സേ​ര​യി​ൽ വീ​ണു​കി​ട​ക്കു​ന്നു.

അ​തി​നു​കീ​ഴെ കി​ട​പ്പു​മു​റി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​രി​പ്പു​ക​ൾ. ഇ​വ​യെ​ല്ലാം ക​ണ്ട് അ​ന്തം​വി​ട്ടു​നി​ന്ന​പ്പോ​ൾ എ​ന്‍റെ ത​ല​ച്ചോ​റി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ​യെ​ന്ന് സം​ശ​യി​ച്ചു​പോ​യി. എ​ന്‍റെ കാ​ലു​ക​ൾ വി​റ​യ്ക്കു​ന്ന​തു​പോ​ലെ. ഉ​ട​നെ ഞാ​ൻ വാ​ച്ചി​ൽ നോ​ക്കി. ചു​മ​രി​ലി​രി​ക്കു​ന്ന ക്ലോ​ക്കി​ലും അ​തേ കൃ​ത്യ​സ​മ​യം.

റെ​ബേ​ക്ക ഇ​പ്പോ​ഴും ഇ​വി​ടെ വ​രു​ന്നു​ണ്ടോ? അ​തെ​ങ്ങ​നെ? ഒ​രു​വ​ർ​ഷം മു​ന്പ് മ​രി​ച്ചു​പോ​യ​ത​ല്ലേ? പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ അ​ട​ക്കം ചെ​യ്ത​ത​ല്ലേ? ഇ​തെ​ല്ലാം അ​വ​ൾ​ക്കു​വേ​ണ്ടി മി​സി​സ് ഡാ​ൻ​വേ​ഴ്സ് ചെ​യ്യു​ന്ന​താ​ണ്. ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ ഒ​രു മു​റി ഈ ​വീ​ട്ടി​ൽ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. ഇ​തു​മാ​ത്രം എ​ന്നെ എ​ന്തു​കൊ​ണ്ട് ഇ​തു​വ​രെ കാ​ണി​ച്ചി​ല്ല!

ഈ ​മു​റി​യി​ൽ ഒ​റ്റ​യ്ക്കി​ങ്ങ​നെ നി​ൽ​ക്കാ​ൻ എ​നി​ക്കു നേ​രി​യ ഭ​യം. തി​രി​ഞ്ഞു​ന​ട​ക്കു​ന്ന​തി​നി​ടെ ചു​മ​ര​ല​മാ​ര​ക​ളി​ലൊ​ന്ന് ഞാ​ൻ വെ​റു​തേ​യൊ​ന്നു തു​റ​ന്നു നോ​ക്കി. അ​തു നി​റ​യെ വി​ല​കൂ​ടി​യ വി​വി​ധ വ​സ്ത്ര​ങ്ങ​ൾ, ഈ​വ​നിം​ഗ് ഡ്രെ​സു​ക​ൾ, വെ​ള്ള സാ​റ്റി​ൻ​കൊ​ണ്ടു നി​ർ​മി​ച്ച ഉ​ടു​പ്പു​ക​ൾ, ക​സ​വു​കൊ​ണ്ട് അ​ല​ങ്കാ​ര​പ്പ​ണി​ചെ​യ്ത പ​ട്ടു​വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ.

പെ​ട്ടെ​ന്ന് ആ​രോ വ​രു​ന്ന​തി​ന്‍റെ കാ​ല​ടി​ശ​ബ്ദം. തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ മി​സി​സ് ഡാ​ൻ​വേ​ഴ്സ് തു​റി​ച്ച ക​ണ്ണു​ക​ളു​മാ​യി നി​ൽ​ക്കു​ന്നു. ഉ​ള്ളാ​ലെ ഞാ​നൊ​ന്നു ഞെ​ട്ടി. പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഞാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​ർ ചോ​ദി​ച്ചു:
""പ്ര​ത്യേ​കി​ച്ച് എ​ന്താ​ണ് മാ​ഡം?''
""ഇ​ല്ല. ഈ ​മു​റി ഞാ​ൻ ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. ഇ​ത്ര​യും ഗം​ഭീ​ര​മാ​യ മു​റി എ​ന്നെ ഇ​തു​വ​രെ ആ​രും കാ​ണി​ച്ചി​ല്ല​ല്ലോ?''
""മാ​ഡം ഇ​പ്പോ​ൾ ഇ​വി​ടെ​യു​ണ്ട​ല്ലോ. എ​ല്ലാം ഞാ​ൻ വി​സ്ത​രി​ച്ചു കാ​ണി​ച്ചു​ത​രാം.''

ഇ​പ്പോ​ൾ നോ​ട്ട​ത്തി​ൽ ഒ​രു മ​യം. ചു​ണ്ടി​ൽ ഒ​രു പു​ഞ്ചി​രി, സം​സാ​ര​ത്തി​ന് തേ​നി​ന്‍റെ മ​ധു​രം. എ​ല്ലാം കൃ​ത്രി​മ​മാ​ണെ​ന്നും ക​ള്ള​ത്ത​ര​മാ​ണെ​ന്നും എ​നി​ക്ക​റി​യാം. ഫാ​വെ​ലി​ന്‍റെ വി​ഷ​യ​ത്തി​ൽ എ​ന്നെ​യൊ​ന്നു ത​ണു​പ്പി​ക്കാ​നു​ള്ള അ​ട​വ്.

""വ​രൂ, എ​ല്ലാം ഞാ​ൻ കാ​ണി​ച്ചു​ത​രാം. മാ​ഡം എ​ന്നോ​ട് മു​ന്പ് ഒ​രു വാ​ക്കു പ​റ​ഞ്ഞാ​ൽ മ​തി​യാ​യി​രു​ന്നു. അ​തി​നെ​ങ്ങ​നെ​യാ, തു​റ​ന്നു​പ​റ​യാ​നും ചോ​ദി​ക്കാ​നും മാ​ഡ​ത്തി​ന് സ​ങ്കോ​ച​വും നാ​ണ​വു​മാ​ണ്!''
വേ​ണ്ടെ​ന്നു ഞാ​ൻ പ​റ​ഞ്ഞി​ല്ല. അ​വ​രെ ബോ​ധി​പ്പി​ക്കാ​ൻ​വേ​ണ്ടി അ​ല്പ​നേ​രം കൂ​ടെ​നി​ന്നു.

""ഇ​തു റെ​ബേ​ക്കാ മാ​ഡ​ത്തി​ന്‍റെ ബെ​ഡ് ആ​ണ്. കാ​ണാ​ൻ ന​ല്ല ഭം​ഗി​യി​ല്ലേ? സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള ഇ​തി​ന്‍റെ വി​രി ഞാ​നാ​ണ് വി​രി​ച്ചു​കൊ​ടു​ക്കു​ക. ദേ, ​ഇ​തു നൈ​റ്റ് ഡ്രെ​സ് ആ​ണ്. മ​രി​ക്കു​ന്ന​തു​വ​രെ ഇ​താ​ണു ധ​രി​ച്ചി​രു​ന്ന​ത്. ഒ​ന്നു തൊ​ട്ടു​നോ​ക്കൂ! എ​ന്തൊ​രു മി​നു​സ​വും മാ​ർ​ദ​വ​വു​മാ​ണ്. ഈ ​ഗൗ​ണും സ്ലി​പ്പേ​ഴ്സും കി​ട​ക്കു​ന്ന​തു ക​ണ്ടി​ല്ലേ? ധ​രി​ക്കാ​ൻ ഒ​രു​ക്കി​വ​ച്ച​താ. പ​ക്ഷേ ആ ​രാ​ത്രി! മാ​ഡം തി​രി​ച്ചു​വ​രാ​ത്ത രാ​ത്രി​യാ​യി​രു​ന്നു, മു​ങ്ങി​മ​രി​ച്ച രാ​ത്രി​യാ​യി​രു​ന്നു.''

ജി​ജ്ഞാ​സ​യോ​ടെ ഞാ​ന​തെ​ല്ലാം കേ​ട്ടു​നി​ന്നു.
""റെ​ബേ​ക്കാ മാ​ഡ​ത്തി​ന് എ​ല്ലാ കാ​ര്യ​ത്തി​നും ഞാ​ൻ വേ​ണം. വേ​റെ പ​രി​ചാ​രി​ക​മാ​രെ​യൊ​ന്നും തൃ​പ്തി​യി​ല്ല. ഡാ​നീ, അ​വ​രൊ​ന്നും വേ​ണ്ട, നീ ​മ​തി എ​ന്നു നി​ർ​ബ​ന്ധി​ക്കും. സ​മൃ​ദ്ധ​മാ​യ ക​റു​ത്ത​മു​ടി ചീ​കി​ക്കൊ​ടു​ക്കാ​ൻ ഞാ​ൻ വേ​ണം. ഡ്രെ​സു​ക​ൾ ഓ​രോ​ന്നും അ​ണി​യി​ക്കാ​ൻ ഞാ​ൻ വേ​ണം. അ​ങ്ങ​നെ എ​ല്ലാ​ത്തി​നും.''

വേ​റെ പ​ല​തും കാ​ണി​ച്ചു​ത​രു​ന്ന കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു: ""സ​ത്യം പ​റ​ഞ്ഞാ​ൽ ഈ ​അ​ത്യാ​ഹി​ത​ത്തി​ൽ ഞാ​ൻ എ​ന്നെ​ത്ത​ന്നെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ക. എ​നി​ക്ക​ന്ന് കെ​രി​ത്ത് എ​ന്ന സ്ഥ​ല​ത്തേ​ക്കു പോ​കേ​ണ്ട അ​ത്യാ​വ​ശ്യം വ​ന്നു. മ​റ്റൊ​രു കാ​ര്യ​ത്തി​നാ​യി മാ​ഡ​ത്തി​നു ല​ണ്ട​നി​ലേ​ക്കു പോ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. മാ​ഡം മ​ട​ങ്ങി​വ​രു​ന്പോ​ഴേ​ക്കും കെ​രി​ത്തി​ൽ​നി​ന്ന് തി​രി​ച്ചെ​ത്താ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. രാ​ത്രി ഒ​ന്പ​തു​മ​ണി​യാ​യി ഞാ​ൻ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ. ഇ​തി​ന​കം മാ​ഡം മ​ട​ങ്ങി​വ​ന്ന് ഡി​ന്ന​ർ ക​ഴി​ച്ച് ബീ​ച്ചി​ലേ​ക്കു പോ​യി.''

""മാ​ക്സിം സാ​ർ അ​ന്നു മാ​നേ​ജ​ർ ഫ്രാ​ങ്കി​ന്‍റെ വീ​ട്ടി​ലാ​ണ് ഡി​ന്ന​ർ ക​ഴി​ച്ച​ത്. തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ഏ​താ​ണ്ടു പ​തി​നൊ​ന്നു​മ​ണി​യാ​യി​ക്കാ​ണ​ണം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്തി​യാ​യി വീ​ശു​ന്നു​ണ്ടാ​യി​രു​ന്നു. തി​ര​മാ​ല​ക​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ക്കു​ന്ന​തി​ന്‍റെ മു​ഴ​ക്കം ഇ​വി​ടെ കേ​ൾ​ക്കാ​മാ​യി​രു​ന്നു. പാ​തി​രാ​ത്രി​യാ​യി​ട്ടും മാ​ഡം വ​ന്നി​ട്ടി​ല്ല. എ​നി​ക്ക് പ​രി​ഭ്രാ​ന്തി​യാ​യി. ഞാ​ൻ മു​ക​ളി​ലേ​ക്കു ക​യ​റി സാ​റു കി​ട​ക്കു​ന്ന മു​റി​യു​ടെ വാ​തി​ൽ​ക്ക​ൽ ചെ​ന്നു മു​ട്ടി.

അ​ക​ത്തു​നി​ന്നു വി​ളി​ച്ചു​ചോ​ദി​ച്ചു- ആ​രാ​ണ​ത്... എ​ന്താ​ണു വേ​ണ്ട​ത്? ഞാ​ൻ വ്യ​സ​ന​ത്തോ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞു: മാ​ഡം ബീ​ച്ചി​ൽ പോ​യി​ട്ടു തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല.''
""നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഗൗ​ണ്‍ ധ​രി​ച്ചു സാ​റു പു​റ​ത്തു​വ​ന്നു. ഞാ​ൻ വി​ചാ​രി​ക്കു​ന്ന​ത് അ​വ​ൾ കോ​ട്ടേ​ജി​ൽ രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടു​ന്ന പ​തി​വി​ല്ലേ? അ​വ​ൾ തി​രി​ച്ചു​വ​രി​ല്ല. അ​ത​ങ്ങ​നെ ന​ട​ക്ക​ട്ടെ. എ​നി​ക്ക് ഉ​റ​ങ്ങ​ണം, വ​ല്ലാ​ത്ത ക്ഷീ​ണ​മു​ണ്ട്. വാ​തി​ല​ട​ച്ചു സാ​റു പോ​യി. മാ​ഡ​ത്തി​ന്‍റെ മു​ങ്ങി​മ​ര​ണ​ത്തി​നു ശേ​ഷം സാ​റു പി​ന്നെ ഈ ​മു​റി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.''

ഞാ​ൻ പ​റ​ഞ്ഞു: ""മ​തി, ഞാ​ൻ പോ​ക​ട്ടെ.''
മു​റി​പൂ​ട്ടി അ​വ​ർ പു​റ​ത്തു​ക​ട​ന്നു.
""മാ​ഡ​ത്തി​ന് റെ​ബേ​ക്ക മാ​ഡ​ത്തി​ന്‍റെ ഈ ​മു​റി കാ​ണ​ണ​മെ​ന്നു തോ​ന്നു​ന്പോ​ൾ വീ​ട്ടു ഫോ​ണി​ലൂ​ടെ വി​ളി​ച്ചാ​ൽ മ​തി. ഉ​ട​നെ​വ​ന്നു ഞാ​ൻ തു​റ​ന്നു ത​രാം. മ​രി​ച്ചു​പോ​യെ​ങ്കി​ലും മാ​ഡം ഇ​ന്നും ജീ​വി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു. ഈ ​മു​റി​യി​ൽ താ​മ​സി​ക്കു​ന്ന​പോ​ലെ തോ​ന്നു​ന്നു.''
""ഈ ​മു​റി നി​ങ്ങ​ൾ ഇ​ങ്ങ​നെ ഗം​ഭീ​ര​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ എ​നി​ക്കും അ​ങ്ങ​നെ തോ​ന്നി.''

ഭാ​വം മാ​റി പ​തി​ഞ്ഞ സ്വ​ര​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു: ""ന​മ്മ​ൾ ര​ണ്ടു​പേ​രും ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത് റെ​ബേ​ക്ക മാ​ഡം കാ​ണു​ന്നു​ണ്ട് എ​ന്നു തോ​ന്നു​ന്നു​ണ്ടോ? മ​രി​ച്ച​വ​ർ തി​രി​ച്ചു​വ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നു വി​ചാ​രി​ക്കു​ന്നു​ണ്ടോ?''
ഞാ​ന​തി​നു മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല.

""ഒ​രു​പ​ക്ഷേ റെ​ബേ​ക്കാ മാ​ഡം ഇ​വി​ടേ​ക്കു തി​രി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ൽ ആ ​സ​മ​യ​ത്ത് ഈ ​മാ​ഡ​ത്തി​നെ​യും മാ​ക്സിം സാ​റി​നെ​യും ഒ​രു​മി​ച്ചു​ക​ണ്ടാ​ൽ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ?''
ഇ​തു പ​റ​ഞ്ഞ​പ്പോ​ൾ ആ ​സ്ത്രീ​യു​ടെ മു​ഖ​മൊ​ന്നു കാ​ണ​ണം. ശ​ത്രു​ത​യും വി​ദ്വേ​ഷ​വും ഒ​തു​ക്കി​പ്പി​ടി​ച്ച, രൂ​ക്ഷ​മാ​യ ഒ​രു പൈ​ശാ​ചി​ക നോ​ട്ടം!

ഞാ​ന​ത് നി​സാ​ര​മാ​യി ത​ള്ളി താ​ഴേ​ക്ക് ഇ​റ​ങ്ങി​പ്പോ​ന്നു. അ​വ​രു​ടെ​യു​ള്ളി​ൽ സാ​ത്താ​നു​ണ്ടെ​ങ്കി​ൽ എ​ന്‍റെ ഉ​ള്ളി​ൽ വ​സി​ക്കു​ന്ന​ത് ദൈ​വ​മാ​ണ്. ഞാ​ൻ വേ​ഗം എ​ന്‍റെ മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു കു​റ്റി​യി​ട്ടു.
"ഓ! ​മൈ ജീ​സ​സ്!' എ​ന്ന പ​തി​വു​ള്ള പ്രാ​ർ​ഥ​ന​ചൊ​ല്ലി ഞാ​ൻ കി​ട​ന്നു.

(തു​ട​രും)

SUNDAY DEEPIKA

ഇ​രു​ണ്ട വ​ഴി​ക​ളി​ൽ പ്ര​തീ​ക്ഷ​യോ​ടെ...

2026 എ​ന്ന പു​തി​യ വ​ർ​ഷ​ത്തി​ലേ​ക്ക് നാം ​പ്ര​വേ​ശി​ക്കാ​ൻ പോ​വു​ക​യാ​ണ്. അ​തി​നു​മു​ന്പ്, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ലെ അ​നു​ഗ്ര​ങ്ങ​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യാ​ൻ മ​റ​ന്നു​പോ​കേ​ണ്ട. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പാ​ഠം പ​ഠി​ക്കാ​നും നാം ​മ​റ​ന്നു​പോ​ക​രു​ത്. ആ ​അ​നു​ഭ​വ​ങ്ങ​ളി​ൽ പ​ല​തും സ​ന്തോ​ഷ​ക​ര​വും മ​റ്റു​ള്ള​വ ദുഃ​ഖ​ക​ര​വു​മാ​കാം. ദുഃ​ഖ​ക​ര​മാ​യ​വ​യി​ൽ ചി​ല​ത് ന​മ്മു​ടെ ബ​ല​ഹീ​ന​ത​ക​ൾ​മൂ​ലം സം​ഭ​വി​ച്ച​വ​യു​മാ​കാം. അ​ങ്ങ​നെ​യെ​ങ്കി​ൽ നാം ​അ​വ​യെ​ക്കു​റി​ച്ച് ദൈ​വ​ത്തോ​ട് മാ​പ്പ​പേ​ക്ഷി​ക്കു​ക​യും വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ ദൈ​വാ​നു​ഗ്ര​ഹ​ത്തോ​ടെ സ​ന്തോ​ഷ​ക​ര​മാ​യി പു​തി​യ​വ​ർ​ഷം ന​മു​ക്കു തു​ങ്ങാ​ൻ സാ​ധി​ക്കൂ.

ഓ​രോ പു​തി​യ വ​ർ​ഷ​വും ന​മ്മു​ടെ ജീ​വി​തം പു​തി​യ​താ​യി തു​ട​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്. അ​തി​നു വ​ലി​യ പ്ലാ​നും പ​ദ്ധ​തി​യും എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ ജീ​വി​തം എ​ല്ലാ രീ​തി​യി​ലും മെ​ച്ച​പ്പെ​ടു​ത്താ​ൻ​വേ​ണ്ടി ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളും ധീ​ര​മാ​യ ചു​വ​ടു​വ​യ്പ്പു​ക​ളും ഉ​ണ്ടാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ പ​ല​പ്പോ​ഴും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന ലോ​ക​ത്തി​ൽ ന​മു​ക്കു വി​ജ​യം​വ​രി​ക്കാ​നാ​കൂ.

അ​ടു​ത്ത​കാ​ല​ത്ത് അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​നി​ലും പ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വാ​ൾ​ട്ട​ർ കാ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ ഇ​വി​ടെ കു​റി​ക്ക​ട്ടെ. അ​ല​ബാ​മ സം​സ്ഥാ​ന​ത്തെ ഹോം​വു​ഡ് സ്വ​ദേ​ശി​യാ​ണു വാ​ൾ​ട്ട​ർ. കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ഈ ​യു​വാ​വ് പാ​ർ​ട്ട് ടൈം ​ജോ​ലി​ചെ​യ്താ​ണ് ത​ന്‍റെ പ​ഠ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ഒ​രു ജോ​ലി​ക്ക് ഓ​ഫ​ർ ല​ഭി​ച്ച​ത് താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് മു​പ്പ​ത്തി​ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പെ​ൽ​ഹാം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു.

പ​ഴ​യൊ​രു കാ​റാ​യി​രു​ന്നു വാ​ൾ​ട്ട​റി​ന്‍റേ​ത്. ജോ​ലി​ക്കു പോ​കേ​ണ്ട ത​ലേ​ദി​വ​സം രാ​ത്രി​യാ​യ​പ്പോ​ൾ അ​തു സ്റ്റാ​ർ​ട്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്നു. കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് കാ​ർ ന​ന്നാ​ക്കി​യെ​ടു​ക്കാ​നോ ടാ​ക്സി വി​ളി​ച്ച് ജോ​ലി​ക്കു പോ​കാ​നോ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ത​ന്നെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി​ക്കാ​ൻ വാ​ൾ​ട്ട​രി​ന് ആ​രു​ടെ​യും സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല.

ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കാ​ൻ ഇ​തൊ​രു ന്യാ​യീ​ക​ര​ണ​മാ​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ വാ​ൾ​ട്ട​റി​ന്‍റെ തീ​രു​മാ​നം മ​റി​ച്ചാ​യി​രു​ന്നു. അ​യാ​ൾ ജോ​ലി​ക്കു ഹാ​ജ​രാ​കാ​ൻ​ത​ന്നെ തീ​രു​മാ​നി​ച്ചു. അ​തി​ന് ഒ​രു​ക്ക​മാ​യി ഭ​ക്ഷ​ണം​ക​ഴി​ച്ച​ശേ​ഷം നാ​ലു മ​ണി​ക്കൂ​ർ ഉ​റ​ങ്ങി. പി​ന്നീ​ട് അ​വ​ൻ ജോ​ലി​സ്ഥ​ല​ത്തേ​ക്കു ന​ട​ന്നു. ന​മ്മു​ടെ നാ​ട്ടി​ലേ​തു​പോ​ലെ ബ​സ് സൗ​ക​ര്യ​വും മ​റ്റു​മു​ള്ള സ്ഥ​ല​മ​ല്ല അ​ല​ബാ​മ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ. യാ​ത്ര​യ്ക്കി​ട​യി​ൽ വാ​ൾ​ട്ട​ർ ത​ള​ർ​ന്ന​വ​ശ​നാ​യി വി​ശ്ര​മി​ക്കു​ന്പോ​ൾ ഒ​രു പോ​ലീ​സു​കാ​ര​ൻ അ​വ​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തി.

വേ​റെ ര​ണ്ടു പോ​ലീ​സു​കാ​രും ഒ​പ്പം​ചേ​ർ​ന്ന് അ​വ​നു ഭ​ക്ഷ​ണം വാ​ങ്ങി​ക്കൊ​ടു​ത്തു. അ​തു മാ​ത്ര​മ​ല്ല അ​വ​നെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ൻ ഒ​രു പോ​ലീ​സു​കാ​ര​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.
വാ​ൾ​ട്ട​ർ ജോ​ലി​ക്കെ​ത്തി​യ സ്ഥ​ലം ഒ​രു വീ​ടാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ന്ന ജോ​ലി​യാ​യി​രു​ന്നു ബെ​ൽ​ഹോ​പ്സ് മൂ​വിം​ഗ് ക​ന്പ​നി​യു​ടെ പേ​രി​ൽ മ​റ്റു ജോ​ലി​ക്കാ​രോ​ടൊ​പ്പം അ​വ​ൻ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

രാ​വി​ലെ എ​ട്ടു​മ​ണി​ക്കാ​ണ് ജോ​ലി തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ രാ​വി​ലെ ആ​റ​ര​യ്ക്ക് വാ​ൾ​ട്ട​ർ അ​വി​ടെ എ​ത്തി​യി​രു​ന്നു. എ​ട്ടു​മ​ണി​വ​രെ ആ ​വീ​ട്ടി​ലെ വി​ശ്ര​മ​മു​റി​യി​ൽ ഉ​റ​ങ്ങി ക്ഷീ​ണം തീ​ർ​ക്കാ​ൻ വീ​ട്ടു​ട​മ​യാ​യ ജ​നി ലാ​മി പ​റ​ഞ്ഞി​ട്ടും അ​തി​നു ത​യാ​റാ​കാ​തെ അ​വ​ൻ ഉ​ട​നെ​ത്ത​ന്നെ ത​ന്‍റെ ജോ​ലി തു​ട​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്.

കി​ട്ടി​യ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ കാ​ൽ​ന​ട​യാ​യി യാ​ത്ര​ചെ​യ്ത വാ​ൾ​ട്ട​റി​ന്‍റെ ക​ഥ ജ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ന്നു​മാ​ത്ര​മ​ല്ല കോ​ള​ജ് പ​ഠ​ന​ത്തി​ന് വാ​ൾ​ട്ട​റെ സ​ഹാ​യി​ക്കാ​നാ​യി ജ​നി ഒ​രു ഫ​ണ്ട് സ​മാ​ഹ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ വാ​ൾ​ട്ട​റി​നെ​ക്കു​റി​ച്ച് കേ​ൾ​ക്കാ​നി​ട​യാ​യ മൂ​വിം​ഗ് ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ലൂ​ക്ക് മാ​ർ​ക്ക്‌​ലി​ൻ അ​വ​നെ കാ​ണാ​നെ​ത്തി സ്വ​ന്തം കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി. വാ​ൾ​ട്ട​റി​ന്‍റെ ക​ഥ കേ​ട്ട​വ​ർ അ​വ​നു​വേ​ണ്ടി​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ സ​ഹാ​യി​ച്ചു. അ​ങ്ങ​നെ വാ​ൾ​ട്ട​റി​ന് ഒ​രു ല​ക്ഷ​ത്തോ​ളം ഡോ​ള​ർ ല​ഭി​ച്ചു.

എ​ന്നാ​ൽ ആ ​തു​ക മു​ഴു​വ​നും വാ​ൾ​ട്ട​ർ എ​ടു​ത്തി​ല്ല. അ​തി​ൽ​നി​ന്ന് 25,000 ഡോ​ള​ർ ബ​ർ​മിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന് സം​ഭാ​വ​ന​ചെ​യ്തു. ആ ​ഫൗ​ണ്ടേ​ഷ​നാ​ക​ട്ടെ ആ ​തു​ക ഉ​പ​യോ​ഗി​ച്ച് വാ​ൾ​ട്ട​റി​ന്‍റെ പേ​രി​ൽ ഒ​രു സ്കോ​ള​ർ​ഷി​പ് ആ​രം​ഭി​ച്ചു. വാ​ൾ​ട്ട​ർ ഇ​ന്നു പ​ല​ർ​ക്കും ഒ​രു റോ​ൾ മോ​ഡ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

2005ലെ ​ക​ത്രീ​ന എ​ന്ന കൊ​ടു​ങ്കാ​റ്റി​ൽ വാ​ൾ​ട്ട​റി​ന് വീ​ടു ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ന്ന് അ​ഞ്ചു​വ​യ​സു​കാ​ര​നാ​യി​രു​ന്ന വാ​ൾ​ട്ട​ർ പി​താ​വി​ല്ലാ​തെ അ​മ്മ​യോ​ടൊ​പ്പം ക​ഷ്ട​പ്പെ​ട്ടാ​ണ് വ​ള​ർ​ന്ന​ത്. ക​റു​ത്ത വം​ശ​ജ​നാ​യ വാ​ൾ​ട്ട​ർ കോ​ള​ജ് പ​ഠ​ന​ത്തി​നു​ശേ​ഷം സൈ​നി​ക​സേ​വ​ന​മാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. 32 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ജോ​ലി​ക്കു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ഒ​രാ​ൾ ചോ​ദി​ച്ച​പ്പോ​ൾ വാ​ൾ​ട്ട​ർ പ​റ​ഞ്ഞു: ""എ​ന്നെ തോ​ല്പി​ക്കാ​ൻ എ​നി​ക്കു മ​ന​സി​ല്ലാ​യി​രു​ന്നു.''

പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ന​മ്മി​ൽ പ​ല​രും "എ​നി​ക്കു മ​ടു​ത്തു, എ​നി​ക്കു മ​തി​യാ​യി' എ​ന്നു​പ​റ​ഞ്ഞ് ജീ​വി​ത​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ക​യാ​ണു പ​തി​വ്. ന​മ്മി​ൽ ചി​ല​രെ​ങ്കി​ലും ചി​ല​പ്പോ​ൾ ഒ​രു പ​രാ​ജ​യ​കാ​ര​ണം കാ​ണു​വാ​ൻ കാ​ത്തി​രു​ന്നു​വെ​ന്നും വ​രാം. അ​തു കി​ട്ടു​ന്പോ​ൾ അ​വ​ർ​ക്കു സ​മാ​ധാ​ന​മാ​യി.

എ​ന്നാ​ൽ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ വാ​ൾ​ട്ട​റി​നെ ത​ള​ർ​ത്തി​യി​ല്ല. അ​വ​ൻ അ​വ​യെ സ​ധൈ​ര്യം നേ​രി​ടു​ക​ത​ന്നെ​ചെ​യ്തു. അ​ന്ധ​യും ബ​ധി​ര​യും മൂ​ക​യു​മാ​യി​രു​ന്ന ലോ​ക​പ്ര​സി​ദ്ധ പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​കാ​രി ഹെ​ല​ൻ കെ​ല്ല​ർ എ​ഴു​തി: ""സു​ഖ​ത്തി​ലും നി​ശ​ബ്ദ​ത​യി​ലും സ്വ​ഭാ​വം മെ​ച്ച​പ്പെ​ടു​ന്നി​ല്ല. പ​രീ​ക്ഷ​ണ​ങ്ങ​ളും വേ​ദ​ന​ക​ളും വ​ഴി​യാ​ണ് ഒ​രാ​ളു​ടെ ആ​ത്മാ​വ് ശ​ക്ത​മാ​കു​ന്ന​ത്.''

വാ​ൾ​ട്ട​റി​ന്‍റെ ജീ​വി​തം ഈ ​സ​ത്യ​മാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. പ്ര​തി​ബ​ന്ധ​ങ്ങ​ൾ അ​വ​നെ ത​ള​ർ​ത്തി​യി​ല്ല. അ​വ അ​വ​നെ മെ​ച്ച​പ്പെ​ട്ട ഒ​രു വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി രൂ​പ​പ്പെ​ടു​ത്തി. പ​രാ​ജ​യ​ത്തി​ന് ഒ​രു നാ​യീ​ക​ര​ണം ക​ണ്ടെ​ത്താ​ന​ല്ല വാ​ൾ​ട്ട​ർ ശ്ര​മി​ച്ച​ത്. അ​തി​നു​പ​ക​രം ഇ​രു​ട്ടി​ലൂ​ടെ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടാ​ത്ത​വ​നാ​യി ന​ട​ക്കു​ക​യാ​ണു ചെ​യ്ത​ത്.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ക​ർ​ത്താ​വി​നു സ​മ​ർ​പ്പി​ക്കു​ക. അ​പ്പോ​ൾ നി​ന്‍റെ പ​ദ്ധ​തി​ക​ൾ വി​ജ​യി​ക്കും'' (സു​ഭാ​ഷി​ത​ങ്ങ​ൾ 16: 3). ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ൾ നാം ​ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ത​ട​സ​ങ്ങ​ൾ വേ​ഗം ഇ​ല്ലാ​താ​ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ആ ​ത​ട​സ​ങ്ങ​ളെ നേ​രി​ടാ​നും അ​തി​ജീ​വി​ക്കാ​നു​മു​ള്ള ശ​ക്തി ദൈ​വം അ​പ്പോ​ൾ ന​മു​ക്കു ന​ൽ​കും. ആ ​ശ​ക്തി​യാ​ണ് വാ​ൾ​ട്ട​റി​നെ​പ്പോ​ലെ രാ​ത്രി​യി​ലും ന​ട​ന്നു ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്.

പു​തി​യൊ​രു വ​ർ​ഷ​ത്തി​ലേ​ക്കു നാം ​ക​ട​ക്കു​ന്പോ​ൾ പ​രാ​ജ​യ​ങ്ങ​ൾ​ക്കു​ള്ള ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ന​മു​ക്കു മാ​റ്റി​വ​യ്ക്കാം. അ​നു​കൂ​ല​മാ​യ അ​വ​സ​ര​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ​ട് വി​ശ്വ​സ്ത​ത​യു​ള്ള​വ​രാ​യി ന​മു​ക്കു മു​ന്നോ​ട്ടു​പോ​കാം. അ​പ്പോ​ൾ ന​മ്മു​ടെ യാ​ത്ര ഇ​രു​ട്ടി​ലൂ​ടെ​യാ​ണെ​ങ്കി​ലും ഓ​രോ ചു​വ​ടും വി​ജ​യ​ത്തി​ലേ​ക്കു​ള്ള​തു​ത​ന്നെ എ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

എ​ല്ലാ​വ​ർ​ക്കും
ന​വ​വ​ത്സ​രാ​ശം​സ​ക​ൾ!

SUNDAY DEEPIKA

മ​ധു​രം മെ​ക്കാ​നി​ക്ക​ല​ല്ല!

ശ​ർ​ക്ക​ര​യു​ണ്ടാ​ക്കാ​ൻ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഒ​രു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ​ക്ക് ശ​ർ​ക്ക​ര​യു​ണ്ടാ​ക്കി വി​പ​ണി​യി​ലെ​ത്തി​ച്ച് നേ​ട്ട​മു​ണ്ടാ​ക്കു​ന്ന മി​ക​ച്ച സം​രം​ഭ​ക​നാ​കാ​മെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് നെ​ല്ലാ​പ്പാ​റ അ​ര​ക്ക​മ​റ്റ​ത്തി​ൽ മ​നു മാ​ത്യു. തൊ​ടു​പു​ഴ- പാ​ലാ റൂ​ട്ടി​ൽ നെ​ല്ലാ​പ്പാ​റ​യ്ക്കു സ​മീ​പ​ത്തെ നാ​ട​ൻ ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റ് മ​നു എ​ന്ന യു​വാ​വി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ തെ​ളി​വാ​ണ്.

2017ൽ ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി​യ മ​നു ജ​ർ​മ​നി​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​ന​വും വീ​സ പ്രോ​സ​സിം​ഗു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ലോ​കം മു​ഴു​വ​ൻ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ മ​നു​വി​ന്‍റെ ജ​ർ​മ​ൻ പ​ദ്ധ​തി​ക്കും പൂ​ട്ടു​വീ​ണു.

പൈ​നാ​പ്പി​ൾ വ​ഴി ക​രി​ന്പി​ൽ

സ്വ​ന്ത​മാ​യി ഒ​രു സം​രം​ഭം തു​ട​ങ്ങി​യാ​ലോ എ​ന്ന ചി​ന്ത ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് മ​നു​വി​നു​ണ്ടാ​യ​ത്. മാ​തൃ​സ​ഹോ​ദ​ര​ൻ പൈ​നാ​പ്പി​ൾ കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​ൽ, ഈ ​പാ​ത പി​ന്തു​ട​ർ​ന്നാ​ലോ എ​ന്നാ​യി​രു​ന്നു ആ​ദ്യ​ചി​ന്ത. കോ​വി​ഡ് കാ​ല​ത്ത് അ​മ്മാ​വ​ൻ റോ​ബി ജോ​ണി​നൊ​പ്പം പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പാ​ട്ട​കൃ​ഷി വ്യ​വ​സ്ഥ​ക​ൾ നേ​രി​ട്ടു​മ​ന​സി​ലാ​ക്കി.

പാ​ലാ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ന്പു​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് മ​നു ഇ​തി​ന​കം അ​റി​ഞ്ഞി​രു​ന്നു. ക​രി​ന്പു കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്ന് മ​ന​സി​ലാ​ക്കു​ക​യും തു​ട​ർ പ​ഠ​ന​ത്തി​നാ​യി തി​രു​വ​ല്ല ക​രി​ന്പ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ഗ​വേ​ഷ​ണ​ത്തി​നി​ടെ ചെ​റി​യ​തോ​തി​ൽ ക​രി​ന്പു കൃ​ഷി ആ​രം​ഭി​ച്ചു.

നി​ല​വി​ൽ മു​പ്പ​തേ​ക്ക​റോ​ളം സ്ഥ​ല​ത്ത് മ​നു പാ​ട്ട​കൃ​ഷി ചെ​യ്യു​ന്നു. പ​ത്തു​മാ​സ​വും വി​ള​ഞ്ഞ ക​രി​ന്പ് കി​ട്ടു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി. മു​പ്പ​തി​നാ​യി​രം രൂ​പ വ​രെ പാ​ട്ടം ന​ൽ​കി ക​ര​ക്ക​ണ്ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം ഒ​ഴു​കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യം. ക​രി​ന്പി​ൻ​നീ​രി​ൽ സ്വാ​ഭാ​വി​ക​മാ​യി ഉ​പ്പു​ര​സ​മു​ണ്ട്. നീ​രൊ​ഴു​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​ചെ​യ്താ​ൽ ഇ​തി​ല്ലാ​താ​കും. ഭൂ​മി ത​ട്ടു​ത​ട്ടാ​യി തി​രി​ച്ചാ​ണ് കൃ​ഷി. കൃ​ഷി വ​കു​പ്പി​ന്‍റെ ലാ​ബി​ൽ മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വ​ള​പ്ര​യോ​ഗം. ചെ​ടി​ക്ക് യൂ​റി​യ കൂ​ടു​ത​ലാ​യാ​ൽ അ​ധി​കം ജ്യൂ​സ് ല​ഭി​ക്കി​ല്ല. പൊ​ട്ടാ​ഷ് ന​ൽ​കു​ന്ന​ത് മി​ക​ച്ച വി​ള​വി​നു സ​ഹാ​യ​ക​മാ​ണ്.

ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റ്

സ്വ​ന്ത​മാ​യി ക​രി​ന്പ് ച​ക്കി​ലാ​ട്ടി നീ​രു​ചൂ​ടാ​ക്കി കു​റു​ക്കി ശ​ർ​ക്ക​ര​യാ​യി വി​പ​ണി​യി​ൽ എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ വേ​ണ്ട ആ​ദാ​യം ല​ഭി​ക്കൂ​യെ​ന്ന് മ​നു നേ​ര​ത്തെ മ​ന​സി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി നെ​ല്ലാ​പ്പാ​റ​യി​ലും പാ​ലാ​യി​ലും ര​ണ്ടു ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു.

ഡീ​സ​ൽ എ​ൻ​ജി​നി​ലും വി​റ​കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മാ​ണ യൂ​ണി​റ്റ് വൈ​ദ്യു​ത​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ജ്യൂ​സ് ക​രി​ന്പ്, ശ​ർ​ക്ക​ര ക​രി​ന്പ് എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. തി​രു​മ​ധു​രം, ജാ​വ, ന​ന്പ​ർ-7, മാ​ധു​രി എ​ന്നി​വ​യാ​ണ് ശ​ർ​ക്ക​ര​യ്ക്കാ​യി കൃ​ഷി​ചെ​യ്യു​ന്ന ഇ​ന​ങ്ങ​ൾ. തി​രു​വ​ല്ല ക​രി​ന്പു ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ച, കൂ​ടു​ത​ൽ ശ​ർ​ക്ക​ര ല​ഭി​ക്കു​ന്ന മാ​ധു​രി​യാ​ണ് മ​നു കൃ​ഷി ചെ​യ്യു​ന്ന​ത്.

കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു ക​രി​ന്പു വെ​ട്ടി നി​ർ​മാ​ണ യൂ​ണി​റ്റി​ലെ​ത്തി​ച്ച് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ജ്യൂ​സാ​ക്കി മാ​റ്റും. ക​രി​ന്പി​ൻ ജ്യൂ​സ് 70 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ആ​ദ്യ​ത്തെ ചെ​ന്പി​ൽ (പ്രൈ​മ​റി ക​ണ്ടെ​യ്ന​ർ) തി​ള​യ്ക്കു​ന്പോ​ൾ ലാ​യി​നി​ലെ അ​ഴു​ക്കും പൊ​ടി​യും പ​ത​യ്ക്കൊ​പ്പം പൊ​ങ്ങി​വ​രും ഇ​തു നീ​ക്കം​ചെ​യ്ത​ശേ​ഷം ര​ണ്ടാ​മ​ത്തെ ചെ​ന്പി​ലേ​ക്ക് മാ​റ്റും. 230 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ര​ണ്ടാം​ചെ​ന്പി​ൽ ലാ​യി​നി തി​ള​ച്ച് ലാ​വ പ​രു​വ​ത്തി​ലാ​ക്കും. പി​ന്നീ​ട് ശ​ർ​ക്ക​ര ലാ​വ 60 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ത​ണു​പ്പി​ച്ച് തോ​ണി​യി​ലൊ​ഴി​ച്ച് ഉ​ണ്ട​പി​ടി​ച്ച് ത​കി​ടി​ലേ​ക്കു മാ​റ്റും.

പാ​നി, പ​തി​യ​ൻ, ശ​ർ​ക്ക​ര, ശ​ർ​ക്ക​ര പൊ​ടി, എ​ന്നി​വ​യാ​ണ് മ​നു ഒൗ​ട്ട്‌​ലെ​റ്റി​ലൂ​ടെ വി​ല്ക്കു​ന്ന​ത്. ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള​താ​ണ് പാ​നി. നേ​ര​ത്തെ ക​ല്യാ​ണ​സ​ദ്യ​യ്ക്കൊ​പ്പം മ​ധു​ര​മാ​യി വി​ള​ന്പി​യി​രു​ന്ന​ത് പാ​നി​യാ​യി​രു​ന്നു. പാ​നി​യു​ടെ ക​ട്ടി​കൂ​ടി​യ ലാ​യി​നി രൂ​പ​മാ​ണ് പ​തി​യ​ൻ. തി​രു​വ​ല്ല, പ​ന്ത​ളം ഭാ​ഗ​ങ്ങ​ളി​ൽ ശ​ർ​ക്ക​ര​യെ​ന്നാ​ണ് ഇ​തി​നു പ​റ​യു​ന്ന​ത്.

ഉ​ണ്ട​പി​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ശ​ർ​ക്ക​ര പൊ​ടി​രൂ​പ​ത്തി​ൽ വി​ല്ക്കു​ന്നു. ജീ​ര​കം, ചു​ക്ക്, ഏ​ല​ക്ക എ​ന്നി​വ​ചേ​ർ​ത്ത ശ​ർ​ക്ക​ര​യും വി​ൽ​ക്കു​ന്നു​ണ്ട്. ക​രി​ന്പി​ൻ ച​ണ്ടി ഫാ​ക്ട​റി​യി​ലേ​ക്കു​ള്ള വി​റ​ക് ആ​വ​ശ്യ​ത്തി​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​സ​ഞ്ചി നി​ർ​മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്നു. ശ​ർ​ക്ക​ര നി​ർ​മാ​ണ​ത്തി​നി​ടെ വെ​ട്ടി​ക്ക​ള​ഞ്ഞ മാ​ല​ന്യം (ചെ​ളി) ജൈ​വ​കൃ​ഷി​ക്കു​ള്ള ജീ​വാ​മൃ​തം നി​ർ​മി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​ക്കാ​ർ കൊ​ണ്ടു​പോ​കാ​റു​ണ്ട്.

ദി​വ​സം 180 കി​ലോ ശ​ർ​ക്ക​ര

ര​ണ്ടു ട​ണ്‍ ക​രി​ന്പി​ൽ​നി​ന്ന് 180 കി​ലോ ശ​ർ​ക്ക​ര​യാ​ണ് ഒ​രു ദി​വ​സം ഒ​രു യൂ​ണി​റ്റി​ൽ ഉ​പാ​ദി​പ്പി​ക്കു​ന്ന​ത്. 150 ലി​റ്റ​റി​ന്‍റെ ചെ​ന്പി​ൽ അ​ഞ്ചു ത​വ​ണ​യാ​യാ​ണ് ലാ​യി​നി പാ​കം​ചെ​യ്യു​ന്ന​ത്. ക​രി​ന്പ് സ്വ​ന്ത​മാ​യി കൃ​ഷി​ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം തി​രു​വ​ല്ല റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ​നി​ന്നും ലേ​ല​ത്തി​ൽ വാ​ങ്ങും. മി​ക​ച്ച ഒ​രു ടീം ​കൂ​ടെ​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കൃ​ഷി​യും ബി​സി​ന​സും വി​ജ​യി​ക്കൂ​വെ​ന്നാ​ണ് മ​നു​വി​ന്‍റെ പ​ക്ഷം. പൈ​നാ​പ്പി​ൾ കൃ​ഷി പോ​ലെ​ത്ത​ന്നെ ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം ന​ന്നാ​യി അ​ധ്വാ​നി​ച്ചാ​ൽ മാ​ത്ര​മേ മൂ​ന്നാം വ​ർ​ഷം ലാ​ഭം ല​ഭി​ക്കൂ​യെ​ന്നും മ​നു പ​റ​ഞ്ഞു.

ശ​ർ​ക്ക​ര നി​ർ​മി​ക്കു​ന്ന​വ​ർ, ക​രി​ന്പു ന​ടു​ന്ന​വ​ർ, വെ​ട്ടു​കാ​ർ, ക​യ​റ്റ​ക്കാ​ർ എ​ന്നി​ങ്ങ​നെ​യാ​യി കൃ​ഷി​യി​ട​ത്തി​ലും നി​ർ​മാ​ണ​യൂ​ണി​റ്റി​ലു​മാ​യി മൊ​ത്തം 28 പേ​ർ തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ഇ​തി​ൽ 14 പേ​ർ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​ഞ്ചേ​ക്ക​റി​ൽ താ​ഴെ ക​രി​ന്പ് വ്യ​വ​സാ​യി​കാ​ടി​സ്ഥ​ന​ത്തി​ൽ കൃ​ഷി​ചെ​യ്താ​ൽ ന​ഷ്ട​സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​നു പ​റ​ഞ്ഞു. ശ​ർ​ക്ക​ര നി​ർ​മാ​ണ യൂ​ണി​റ്റ് ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മ​നു​വും സം​ഘ​വും നാ​ട്ടി​ൽ മ​ധു​രം വി​ത​റി മു​ന്നോ​ട്ട്.

SUNDAY DEEPIKA

നി​രൂ​പ​ണ​ത്തി​ന്‍റെ സി​ദ്ധി സാ​മൂ​ഹ്യ​ചി​ന്ത​യു​ടെ സാ​ധ​ന

മ​ല​യാ​ളി​ക​ളു​ടെ ചി​ന്ത​ക​ളെ ഉ​ണ​ര്‍​ത്തു​ക​യും ഭാ​വ​ന​യെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ (1925-1991). കേ​സ​രി ബാ​ല​കൃ​ഷ്ണ​പ്പി​ള്ള, എം. ​ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ ചി​ന്ത​ക​രു​ടെ പി​ന്‍​ഗാ​മി എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​ന്‍, ച​രി​ത്ര​ഗ​വേ​ഷ​ക​ന്‍, നോ​വ​ലി​സ്റ്റ്, രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​ന്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍, പ​ത്രാ​ധി​പ​ര്‍, പൊ​തു​ജ​ന​സേ​വ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ക​ര്‍​മ​മ​ണ്ഡ​ലം വി​പു​ല​മാ​യി​രു​ന്നു. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും സാ​ഹി​ത്യ​ചി​ന്ത​യി​ലും സു​വ്യ​ക്ത​മാ​യ ധാ​ര​ണ​യും അ​ഭി​പ്രാ​യ​വും പു​ല​ര്‍​ത്തി​യ പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി വ​ര്‍​ഷ​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

1925 മാ​ര്‍​ച്ച് ര​ണ്ടി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ട​വ​ന​ക്കാ​ട് ഗ്രാ​മ​ത്തി​ല്‍ കേ​ശ​വ​ന്‍ ആ​ശാ​ന്‍റെ​യും മ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. എ​ട​വ​ന​ക്കാ​ടും ചെ​റാ​യി​യി​ലും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ന​ട​ത്തി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ബി​രു​ദ​പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്നെ​ങ്കി​ലും ക്വി​റ്റ് ഇ​ന്ത്യാ പ്ര​ക്ഷോ​ഭ​ത്തി​ല്‍ എ​ടു​ത്തു​ചാ​ടി​യ​തി​നാ​ല്‍ പ​ഠ​നം മു​ട​ങ്ങി. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​വും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വും മു​ട​ങ്ങി​യി​ല്ല.

പ്ര​ജാ​മ​ണ്ഡ​ലം പാ​ര്‍​ട്ടി സ്ഥാ​പ​ക​നാ​യി​രു​ന്ന മ​ത്താ​യി മാ​ഞ്ഞൂ​രാ​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​യി​ലും പ്ര​വ​ര്‍​ത്തി​ച്ചു. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മൂ​ല്യ​ച്യു​തി അ​ന്നേ തി​രി​ച്ച​റി​ഞ്ഞ ബാ​ല​കൃ​ഷ്ണ​ന്‍ രം​ഗം​വി​ട്ടു. പ​ക്ഷെ, ച​രി​ത്ര​പ​ഠ​ന​വും എ​ഴു​ത്തും സാ​ഹി​ത്യ​ര​ച​ന​യും തു​ട​ര്‍​ന്നു. ശ്രീ​നാ​രാ​യ​ണ​ഗു​രു, സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ എ​ന്നി​വ​രു​ടെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് സ​ഞ്ച​രി​ച്ച​ത്.

സാ​ഹി​ത്യ​നി​രൂ​പ​ണ​ത്തി​ല്‍ സാ​മ്പ്ര​ദാ​യി​ക രീ​തി​ക​ള്‍ വി​ട്ടാ​യി​രു​ന്നു യാ​ത്ര. ത​ന്‍റെ വ​ഴി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം മാ​ത്ര​മ​ല്ല, അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​നു​ള്ള ആ​ര്‍​ജ​വ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

പ്ലൂ​ട്ടോ! പ്രി​യ​പ്പെ​ട്ട പ്ലൂ​ട്ടോ!

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​ദ്യ​നോ​വ​ലാ​യ പ്ലൂ​ട്ടോ! പ്രി​യ​പ്പെ​ട്ട പ്ലൂ​ട്ടോ! വ്യ​ത്യ​സ്ത​മാ​യ ര​ച​ന​യാ​ണ്. 1963ലാ​ണ് പ്ലൂ​ട്ടോ എ​ഴു​തു​ന്ന​ത്. വ​ള​ര്‍​ത്തു​നാ​യ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​യാ​ണ് നോ​വ​ല്‍. അ​തേ​സ​മ​യം, സം​സ്കാ​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​കാ​ന്‍ ത​യാ​റാ​വു​ന്ന​വ​രു​ടെ നാ​ട്യ​പ്ര​ധാ​ന​മാ​യ ജീ​വി​ത​വും ഇ​തി​ല്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്നു. ഇ​ത്ത​ര​മൊ​രു വി​ഷ​യം കൈ​കാ​ര്യം ചെ​യ്തു​ക​ള​യാം എ​ന്ന കു​സൃ​തി​നി​റ​ഞ്ഞ ആ​ത്മ​വി​ശ്വാ​സം പി.​കെ. ബാ​ല​കൃ​ഷ്ണ​ന് വേ​ണ്ടു​വോ​ളം ഉ​ണ്ടാ​യി​രി​ക്ക​ണം.

ചി​ന്ത​ക​നും രാ​ഷ്ട്രീ​യ​ക്കാ​ര​നും പ്രാ​സം​ഗി​ക​നു​മെ​ല്ലാ​മാ​യ ആ​ഖ്യാ​താ​വി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ലൂ​ട്ടോ രം​ഗ​ത്തു വ​രു​ന്ന​ത്. സം​സ്കാ​ര​ചി​ത്ത​നെ​ന്ന് സ്വ​യം ക​രു​തു​ന്ന ആ​ഖ്യാ​താ​വ് ന​ഗ​ര​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ നാ​ട്ടി​ലെ​ത്തും. അ​വി​ടെ അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ ഉ​ണ്ട്. അ​വ​രെ ബോ​ധ​വ​ല്‍​ക്ക​രി​ക്ക​ലാ​ണ് ആ​ഖ്യാ​താ​വി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. അ​തി​നി​ട​യി​ലാ​ണ് പ്ലൂ​ട്ടോ ക​ട​ന്നു​വ​രു​ന്ന​ത്.

നാ​യ​യെ വ​ള​ര്‍​ത്താ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​ന്ന ആ​ഖ്യാ​താ​വി​നെ​യാ​ണ് നോ​വ​ലി​ല്‍ കാ​ണു​ന്ന​ത്. അ​ത് ഒ​രു അ​ന്ത​സും മാ​ന്യ​ത​യു​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ക​യാ​ണ്. അ​ള്‍​സേ​ഷ്യ​ന്‍ ഇ​ന​ത്തി​ല്‍​പെ​ട്ട നാ​യ​യെ​യാ​ണ് വ​ള​ര്‍​ത്തേ​ണ്ട​തെ​ന്ന് അ​യാ​ള്‍​ക്ക് അ​റി​യാം. അ​ങ്ങ​നെ​യൊ​ന്നി​നെ​യാ​ണ് വാ​ങ്ങു​ന്ന​തും. എ​ന്നാ​ല്‍, പ്ലൂ​ട്ടോ ത​നി നാ​ട​ന്‍ നാ​യ​യാ​ണെ​ന്ന് താ​മ​സി​യാ​തെ തി​രി​ച്ച​റി​യ​പ്പെ​ടു​ന്നു. അ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കീ​ഴ്മേ​ൽ മ​റി​യു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ ചി​ട്ട​ക​ളി​ല്‍​നി​ന്ന് വ്യ​തി​ച​ലി​ച്ചു നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളെ മ​ഹാ​ന്മാ​രാ​യി ആ​ദ​രി​ക്കു​ക​യും എ​ന്നാ​ല്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ അ​വ​രെ നി​ഷ്ക​രു​ണം വി​ചാ​ര​ണ ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ​തി​വ് ഉ​ണ്ട​ല്ലോ. അ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​മാ​ണ് പ്ലൂ​ട്ടോ​യ്ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. വീ​ട്ടി​ല്‍​നി​ന്ന് പ്ലൂ​ട്ടോ പു​റ​ത്താ​വു​ന്നു. അ​വ​ന​ന്‍റെ വം​ശം അ​ല്‍​സേ​ഷ്യ​ന്‍ പോ​ലെ കു​ലീ​ന​മാ​ണോ എ​ന്ന സം​ശ​യം അ​തി​ന് പ്ര​ധാ​ന ഹേ​തു​വാ​ണ്. അ​വ​ന്‍റെ നൈ​സ​ര്‍​ഗി​ക​മാ​യ പ്ര​വൃ​ത്തി​ക​ളും വി​ന​യാ​യി.

ഏ​താ​യാ​ലും തെ​രു​വി​ല്‍ സ്വാ​ഭാ​വി​ക​മാ​യും പ്ലൂ​ട്ടോ അ​നി​ഷേ​ധ്യ​മാ​യ നേ​തൃ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ന്നു. ചി​ല്ല​റ അ​ക്ര​മ​ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​യി പ്ലൂ​ട്ടോ നോ​ട്ട​പ്പു​ള്ളി​യാ​യി. അ​വ​നെ നാ​ടു​ക​ട​ത്താ​ന്‍ ആ​ഖ്യാ​താ​വ് തീ​രു​മാ​നി​ക്കു​ന്നു. എ​ന്നാ​ല്‍ അ​തി​നും പ്ര​യാ​സ​ങ്ങ​ളും പ​രി​മി​തി​യു​മു​ണ്ട്. ഒ​ടു​വി​ല്‍ തോ​ക്കു​ള്ള ഒ​രു​വ​നെ വ​രു​ത്തി പ്ലൂ​ട്ടോ​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ന്‍ തീ​രു​മാ​ന​മാ​വു​ന്നു. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​നെ തു​ട​ലു​പ​യോ​ഗി​ച്ച് ബ​ന്ധി​ക്കു​ന്നു.

എ​ന്നാ​ല്‍, മ​ന:​പ്ര​യാ​സ​മു​ള്ള ആ ​വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​ന്നി​ല്ല.​സ​ഹോ​ദ​രി​യും കു​ടും​ബ​വും വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷം അ​യ​യു​ന്നു. പ്ലൂ​ട്ടോ​യെ മ​ര്യാ​ദ പ​ഠി​പ്പി​ക്കാ​ന്‍ അ​ളി​യ​ന്‍ ത​യാ​റാ​വു​ന്നു. മാ​ത്ര​മ​ല്ല, അ​വ​നെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും അ​യാ​ള്‍ സ​ന്ന​ദ്ധ​നാ​യ​തോ​ടെ പ്ര​തി​സ​ന്ധി​ഘ​ട്ടം ത​ര​ണം​ചെ​യ്യാ​നാ​വു​ന്നു.

സ​ഹോ​ദ​രി​യു​ടെ വീ​ടി​ന​ടു​ത്ത് ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍​പോ​യ​പ്പോ​ള്‍ അ​വി​ടെ പ്ലൂ​ട്ടോ​യെ കാ​ണു​ന്നു. എ​ച്ചി​ലി​ല​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന തെ​രു​വു പ​ട്ടി​ക​ളു​ടെ നേ​താ​വാ​ണ് അ​വി​ടെ പ്ലൂ​ട്ടോ. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ പൊ​റു​തി​യൊ​ക്കെ അ​വ​സാ​നി​പ്പി​ച്ച മ​ട്ടാ​ണ്. ആ​ഖ്യാ​താ​വി​ന്‍റെ വി​ളി​കേ​ട്ട് ഓ​ടി​വ​ന്ന പ്ലൂ​ട്ടോ അ​യാ​ളു​ടെ മേ​ല്‍ സ്നേ​ഹാ​തി​രേ​ക​ത്തോ​ടെ ചാ​ടി​വീ​ഴു​ന്നു.

സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യെ​ങ്കി​ലും പ്ലൂ​ട്ടോ​യെ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ ക​ഥാ​നാ​യ​ക​ന്‍ ത​യാ​റാ​വു​ന്നി​ല്ല. പി​ന്നീ​ട് കൂ​ടു​ത​ല്‍ ഉ​ന്ന​ത​മാ​യ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും പ്ലൂ​ട്ടോ​യെ​പ്പ​റ്റി​യു​ള്ള ചി​ന്ത​ക​ള്‍ അ​ല​ട്ടു​ന്നി​ല്ല. പി​ന്നീ​ട് മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം എ​ത്തു​ന്ന സ​ഹോ​ദ​രി​യു​ടെ ക​ത്തി​ല്‍ നി​ന്നാ​ണ് പ്ലൂ​ട്ടോ​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. അ​ത് ക​ഥാ​നാ​യ​ക​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ന്നു.

ഇ​തി​നി​ടെ പ​ല ചി​ന്ത​ക​ളും നോ​വ​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​രു​ടെ മാ​ന​സി​ക​ലോ​ക​വും മൃ​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക​ലോ​ക​വും ച​ര്‍​ച്ച​യാ​വു​ന്നു. ഫ്രോ​യി​ഡി​ന്‍റെ മാ​ന​സി​കാ​പ​ഗ്ര​ഥ​നം ക​ട​ന്നു​വ​രു​ന്നു. തെ​ണ്ടി​പ്പ​ട്ടി​യാ​യി പ​രി​ണ​മി​ക്കു​ന്ന വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ഥ നോ​വ​ലാ​ക്കി മാ​റ്റാം എ​ന്ന നോ​വ​ലി​സ്റ്റി​ന്‍റെ ച​ങ്കൂ​റ്റ​ത്തെ ന​മി​ക്കാ​തെ ക​ട​ന്നു​പോ​കാ​ന്‍ പ​റ്റി​ല്ല.

സി​ദ്ധി​യു​ടെ നോ​വ​ല്‍, സാ​ധ​ന​യു​ടെ​യും

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ഏ​റ്റ​വും ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ട നി​രൂ​പ​ണ​ഗ്ര​ന്ഥ​മാ​ണ് "നോ​വ​ല്‍: സി​ദ്ധി​യും സാ​ധ​ന​യും’. താ​രാ​ശ​ങ്ക​ര്‍ ബാ​ന​ര്‍​ജി​യു​ടെ ആ​രോ​ഗ്യ നി​കേ​ത​നം, ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​രി ജെ​യി​ന്‍ ഓ​സ്റ്റ​ന്‍റെ പ്രൈ​ഡ് ആ​ൻ​ഡ് പ്രി​ജു​ഡി​സ്, ദ​സ്ത​യേ​വ്സ്കി​യു​ടെ ര​ച​ന​ക​ള്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി നോ​വ​ല്‍ എ​ന്ന സാ​ഹി​ത്യ​രൂ​പ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 1965 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഈ ​പു​സ്ത​കം എ​ഴു​തു​ന്ന​ത്.

സ​ഹ​ജ​മാ​യ പ്ര​തി​ഭ​യോ​ടൊ​പ്പം പ​ഠ​ന​വും മ​ന​ന​വും നി​രീ​ക്ഷ​ണ​വും എ​ല്ലാ​മ​ട​ങ്ങു​ന്ന സാ​ധ​ന​യും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ഈ ​പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. സ​ഹ​ജ​പ്ര​തി​ഭ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും നോ​വ​ല്‍​മേ​ഖ​ല​യി​ല്‍ ക​യ​റി​വ​രാം. എ​ന്നാ​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​ന്‍ സാ​ധ​നാ​വൈ​ഭ​വം അ​നി​വാ​ര്യ​മാ​ണ്.

"ആ​രോ​ഗ്യ​നി​കേ​ത​നം' ച​ര്‍​ച്ച ചെ​യ്യു​മ്പോ​ള്‍ ബം​ഗാ​ളി​ലെ ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ത്തി​ല്‍ ചി​കി​ത്സ ന​ട​ത്തു​ന്ന ജീ​വ​ന്‍ മ​ശാ​യ് എ​ന്ന ഭി​ഷ​ഗ്വ​ര​ന്‍ ക​ട​ന്നു​വ​രു​ന്നു. പാ​ര​മ്പ​ര്യ​വൈ​ദ്യ​വും ആ​ധ​നി​ക വൈ​ദ്യ​ശാ​സ്ത്ര​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ആ​രോ​ഗ്യ​നി​കേ​ത​നം എ​ന്ന നോ​വ​ലി​ല്‍ കാ​ണാ​മെ​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ചി​കി​ത്സ​യു​ടെ ക​ഥ ആ​രോ​ഗ്യ​നി​കേ​ത​ന​ത്തി​ന്‍റെ അ​സം​സ്കൃ​ത​വ​സ്തു മാ​ത്ര​മാ​ണെ​ന്നും പ്ര​മേ​യം മാ​നു​ഷി​ക​മാ​യ മ​ഹ​ത്വ​വും മ​നു​ഷ്യ​നി​ലെ ന​ന്മ​യു​മാ​ണെ​ന്നും ലേ​ഖ​ന​ത്തി​ല്‍ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്.

ജെ​യി​ന്‍ ഓ​സ്റ്റ​ന്‍ ജ​ന്മ​നാ നോ​വ​ലി​സ്റ്റ് ആ​യി​രു​ന്നു എ​ന്നാ​ണ് നി​രീ​ക്ഷ​ണം. വൈ​കാ​രി​ക ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലാ​ത്ത നി​ഷേ​ധ​ചി​രി​യും വി​ഷാ​ദ​ത്തി​ന്‍റെ ക​റ പ​റ്റാ​ത്ത സ​ന്തോ​ഷ​വും ആ​യി​രു​ന്നു ഓ​സ്റ്റ​ന്‍റെ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. എ​ല്ലാ കാ​ല​ത്തും ര​സി​പ്പി​ക്കു​ന്ന കൃ​തി​ക​ളു​ടെ മു​ന്‍​പ​ന്തി​യി​ല്‍ ഓ​സ്റ്റ​ന്‍​കൃ​തി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഗ്ര​ന്ഥ​ക​ര്‍​ത്താ​വി​ന് സം​ശ​യ​മി​ല്ല.
1796ലാ​ണ് ജെ​യി​ന്‍ ഓ​സ്റ്റ​ന്‍ പ്രൈ​ഡ് ആ​ൻ​ഡ് പ്രി​ജു​ഡീ​സ് എ​ഴു​തു​ന്ന​ത്.

ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞ് പ്ര​സാ​ധ​ക​ന് അ​യ​ച്ചു​കൊ​ടു​ത്തു. അ​ത് തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ഓ​സ്റ്റ​ന്‍ നി​രാ​ശ​പ്പെ​ട്ടി​ല്ല. 15 വ​ര്‍​ഷ​ക്കാ​ലം കൃ​തി കൈ​വ​ശം വെ​ച്ചു. പ​ല​ത​വ​ണ മാ​റ്റി​യെ​ഴു​തി. അ​ത് ദീ​ര്‍​ഘ​മാ​യ സാ​ധ​ന ത​ന്നെ​യാ​യി​രു​ന്നു. 1813ല്‍ ​പ്രൈ​ഡ് ആ​ൻ​ഡ് പ്രി​ജു​ഡീ​സ് ഇ​ന്ന​ത്തെ രൂ​പ​ത്തി​ല്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ ജെ​യി​ന്‍ ഓ​സ്റ്റ​ന്‍റെ പ്ര​തി​ഭ​യു​ടെ പ​രാ​ഗം നോ​വ​ലി​ന്‍റെ ഓ​രോ അ​ണു​വി​ലും സം​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ദ​സ്ത​യേ​വ്സ്കി​യു​ടെ കൃ​തി​ക​ള്‍ അ​ജ്ഞേ​യ​വും ഭീ​ക​ര​വും വി​ചി​ത്ര​വു​മാ​യ സം​ഘ​ട്ട​ന​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു എ​ന്നാ​ണ് നി​രീ​ക്ഷ​ണം. ക്രൂ​ര​മാ​യ സ്നേ​ഹ​വും ഇ​രു​ണ്ട പ്ര​കാ​ശ​വും വേ​ദ​നി​പ്പി​ക്കു​ന്ന ആ​ന​ന്ദ​വും നി​റ​ഞ്ഞ​താ​ണ് ദ​സ്ത​യേ​വ്സ്കി​യു​ടെ ഭാ​വ​നാ​ലോ​കം. നോ​വ​ലി​ന്‍റെ പാ​രാ​യാ​ണം എ​ത്ര​മാ​ത്രം വ്യ​ത്യ​സ്ത​മാ​ണെ​ന്ന് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ടോ​ള്‍​സ്റ്റോ​യി​യു​ടെ കൃ​തി​ക​ള്‍ വാ​യി​ക്കു​ന്ന​ത്് റി​സ​ര്‍​വ് വ​ന​ത്തി​ലെ യാ​ത്ര​പോ​ലെ​യാ​ണ്. ഓ​രോ യാ​ത്ര​യി​ലും പു​തി​യ കാ​ഴ്ച​ക​ള്‍ കാ​ണു​ന്നു. ദ​സ്ത​യേ​വ്സ്കി​യു​ടെ കൃ​തി​ക​ളു​ടെ വാ​യ​ന​യാ​വ​ട്ടെ ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ര്യ​വേ​ഷ​ണ സ​ഞ്ചാ​രം പോ​ലെ​യും.

മ​ര​ണ​ത്തി​ന്‍റെ​യും നി​ത്യ​ത​യു​ടെ​യും ത​ണു​പ്പും വെ​ളു​പ്പു​മ​ണി​ഞ്ഞ അ​ന​ന്ത​വി​സ്തൃ​ത​മാ​യ ധാ​വ​ള്യ​പ​ര​പ്പ് എ​ന്നാ​ണ് ദ​സ്ത​യേ​വ്സ്കി​യു​ടെ ര​ച​നാ​ലോ​ക​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​പ്ര​കാ​രം ലോ​കോ​ത്ത​ര ര​ച​ന​ക​ളി​ലൂ​ടെ വാ​യ​ന​ക്കാ​രെ പ​ഠി​പ്പി​ക്കു​ക​യും പാ​ക​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ദൗ​ത്യ​മാ​ണ് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ഏ​റ്റെ​ടു​ത്ത​ത്. സാ​ഹി​ത്യ​നി​രൂ​പ​ണ​ത്തി​ന്‍റെ വീ​ക്ഷ​ണ​ച​ക്ര​വാ​ളം വി​ക​സി​ക്കു​ന്ന​തി​ന് മി​ക​ച്ച ദൃ​ഷ്ടാ​ന്തം എ​ന്നാ​ണ് നോ​വ​ല്‍: സി​ദ്ധി​യും സാ​ധ​ന​യും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​വ​താ​രി​ക​യി​ല്‍ കെ. ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ര്‍ പ​റ​യു​ന്ന​ത്.

മ​ഹാ​ഭാ​ര​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച "ഇ​നി ഞാ​ന്‍ ഉ​റ​ങ്ങ​ട്ടെ' എ​ന്ന നോ​വ​ലി​ന് 1978ലെ ​വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ക​ര്‍​ണ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ര​ചി​ച്ച ഈ ​നോ​വ​ല്‍ മൂ​ല​കൃ​തി​യോ​ട് നൂ​റു​ശ​ത​മാ​നം നീ​തി​പു​ല​ര്‍​ത്തു​ന്ന​താ​ണ്. ദ്രൗ​പ​ദി​യു​ടെ ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ളും സ​മാ​ന്ത​ര​മാ​യി വ​രു​ന്നു​ണ്ട്. അ​ര്‍​ജു​ന​ന്‍റെ​യും ഭീ​മ​ന്‍റെ​യും ജീ​വ​ന്‍ ത​ന്‍റെ ഭി​ക്ഷ​യാ​യി​രു​ന്നു​വെ​ന്ന് ക​ര്‍​ണ​ന്‍ പ​റ​യു​ന്നു​ണ്ട്.

കു​ന്തീ​ദേ​വി ക​ര്‍​ണ​ന്‍റെ അ​ടു​ത്ത് എ​ത്തു​ന്ന രം​ഗ​വും നോ​വ​ലി​നെ ദീ​പ്ത​മാ​ക്കു​ന്നു. അ​മ്മ​യ്ക്ക് എ​ങ്ങ​നെ​യാ​യാ​ലും അ​ഞ്ചു​മ​ക്ക​ള്‍ ഉ​ണ്ടാ​വും എ​ന്നാ​ണ് ക​ര്‍​ണ​ന്‍ കു​ന്തീ​ദേ​വി​യോ​ട് പ​റ​യു​ന്ന​ത്. ദു​ര്യോ​ധ​ന​നും ക​ര്‍​ണ​നും ത​മ്മി​ലു​ള്ള നി​താ​ന്ത സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴ​വും നോ​വ​ലി​ല്‍ കാ​ണാം. എ​ന്നാ​ല്‍, ഇ​നി ഞാ​ന്‍ ഉ​റ​ങ്ങ​ട്ടെ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. മാ​ധ്യ​മ​ശ്ര​ദ്ധ​യും നി​രൂ​പ​ക​ശ്ര​ദ്ധ​യും നേ​ടി​യി​ല്ല. എ​ഴു​ത്തു​കാ​ര​ന്‍ അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന ആ​ളു​മാ​യി​രു​ന്നി​ല്ല​ല്ലോ.

കു​മാ​രാ​ശാ​ന്‍റെ കാ​വ്യ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി ര​ചി​ച്ച കാ​വ്യ​ക​ല കു​മാ​ര​നാ​ശാ​നി​ലൂ​ടെ എ​ന്ന പ​ഠ​ന​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​കു​മാ​ര​നാ​ശാ​ന്‍റെ കൃ​തി​ക​ളി​ലൂ​ടെ​യും നാ​രാ​യ​ണ​ഗു​രു, ഡോ. ​പ​ല്പു തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ശാ​നു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യും ഈ ​കൃ​തി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. 1970ലാ​ണ് കാ​വ്യ​ക​ല കു​മാ​ര​നാ​ശാ​നി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

നാ​രാ​യ​ണ​ഗു​രു, ടി​പ്പു സു​ല്‍​ത്താ​ന്‍ എ​ന്നീ ജീ​വ​ച​രി​ത്ര​കൃ​തി​ക​ളും മ​റ്റ​നേ​കം ലേ​ഖ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്നു വാ​യ​ന​ക്കാ​ര്‍​ക്ക് ല​ഭി​ച്ചു. കേ​ര​ള​കൗ​മു​ദി, കേ​ര​ള​ഭൂ​ഷ​ണം എ​ന്നീ പ​ത്ര​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തു. മാ​ധ്യ​മം പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ കൃ​തി​ക​ള്‍ പ​ല​തും വാ​യ​ന​ശാ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​കൃ​തി​ക​ള്‍ തൃ​ശൂ​ര്‍ ക​റ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ചി​ന്ത​യു​ടെ​യും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും തെ​ളി​ച്ച​മു​ള്ള ആ ​ര​ച​ന​ക​ള്‍ ജ​ന്മ​ശ​താ​ബ്ദി പി​ന്നി​ട്ടാ​ണെ​ങ്കി​ലും​വാ​യ​ന​ക്കാ​ര്‍​ക്കു ല​ഭി​ക്ക​ട്ടെ എ​ന്നാ​ശി​ക്കാം.

ച​ന്തു​മേ​നോ​ന്‍ കോ​ട​തി​യി​ല്‍ ചെ​ണ്ട​കൊ​ട്ടി​ച്ച ക​ഥ

പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​ദ്യ​ത്തെ കൃ​തി​യാ​ണ് "ച​ന്തു​മേ​നോ​ന്‍ ഒ​രു പ​ഠ​നം’. ല​ക്ഷ്ണ​യു​ക്ത​മാ​യ ആ​ദ്യ​നോ​വ​ലി​ന്‍റെ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ച​ന്തു​മേ​നോ​നു​ള്ള സ്ഥാ​നം അ​നി​ഷേ​ധ്യ​മാ​ണ്. ച​ന്തു​മേ​നോ​ന്‍റെ ര​ച​നാ​സ​മ്പ്ര​ദാ​യം, സാ​ഹി​ത്യ​ത്തോ​ടു​ള്ള സ​മീ​പ​നം, വ്യ​ക്തി​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍, ന​ര്‍​മ​ബോ​ധം എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷി​ച്ച​റി​ഞ്ഞാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ ത​ന്‍റെ ആ​ദ്യ കൃ​തി എ​ഴു​താ​ന്‍ ത​യാ​റാ​യ​ത്.

1956 സെ​പ്റ്റം​ബ​റി​ലാ​ണ് ഈ ​പു​സ്ത​കം എ​ഴു​തി​യ​തെ​ന്ന് മു​ഖ​വു​ര​യാ​യി ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. അ​ച്ച​ടി​യി​ല്‍ 208 പേ​ജു​ള്ള പു​സ്ത​കം ര​ണ്ടാ​ഴ്ച​കൊ​ണ്ട് എ​ഴു​തി​തീ​ര്‍​ത്തു. ര​ച​ന​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ നേ​ര​ത്തെ സ​മ്പാ​ദി​ച്ചി​രു​ന്നു. എ​ങ്കി​ലും എ​ഴു​ത്ത് എ​ത്ര വേ​ഗ​ത​യി​ലാ​ണ് ന​ട​ന്ന​തെ​ന്ന് ആ​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​കും. 1956ല്‍ ​എ​ഴു​തി​യെ​ങ്കി​ലും 1957 ഡി​സം​ബ​റി​ലാ​ണ് സാ​ഹി​ത്യ​പ്ര​വ​ര്‍​ത്ത​ക സ​ഹ​ക​ര​ണ സം​ഘം ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​ക​യും അ​തി​ന്‍റെ ചു​ട​വു​പി​ടി​ച്ച് ഒ​രു കൃ​തി മ​ല​യാ​ള​ത്തി​ല്‍ എ​ഴു​താ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ക​യും ചെ​യ്ത ച​ന്തു​മേ​നോ​ന്‍ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ​ഹ​ര്‍​ഷം ത​ന്നെ എ​ന്നാ​ണ് പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ആ​രെ​യും വ​ക​വ​യ്ക്കാ​ത്ത പ്ര​കൃ​ത​മാ​യി​രു​ന്നു ച​ന്തു​മേ​നോ​ന്‍റേ​ത്. സ​ബ്ജ​ഡ്ജി​യാ​യ അ​ദ്ദേ​ഹം ബ്രീ​ട്ടീ​ഷു​കാ​രാ​യ മേ​ലു​ദ്യോ​ഗ​സ്ഥ​രെ പോ​ലും ത​രി​ന്പും വി​ല​വ​ച്ചി​രു​ന്നി​ല്ല. കോ​ട​തി​മു​റി​യി​ല്‍ വാ​ദ്യ​ക​ലാ​കാ​ര​നെ​ക്കൊ​ണ്ട് ചെ​ണ്ട കൊ​ട്ടി​ച്ച സം​ഭ​വം ഇ​തി​ന് തെ​ളി​വാ​ണ്.

മേ​ള​ത്തി​ന് കൊ​ട്ടു​മ്പോ​ള്‍ ത​നി​ക്ക് അ​ര്‍​ഹ​മാ​യ സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​മാ​യി എ​ത്തി​യ ക​ലാ​കാ​ര​നെ​ക്കൊ​ണ്ട് കോ​ട​തി മു​റി​യി​ല്‍ ചെ​ണ്ട കൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു ന്യാ​യാ​ധി​പ​നാ​യ ച​ന്തു​മേ​നോ​ന്‍. തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍​നി​ന്ന് ജി​ല്ലാ ജ​ഡ്ജി ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഡേ​വി​ഡ്സ് ഇ​ത് കേ​ട്ടു. അ​ദ്ദേ​ഹം ശി​പാ​യി​വ​ശം കു​റി​പ്പ് കൊ​ടു​ത്തു​വി​ട്ടു.

എ​ന്നാ​ല്‍ അ​തൊ​ന്നും ച​ന്തു​മേ​നോ​ന്‍ സ്വീ​ക​രി​ച്ചി​ല്ല. വാ​ദം കേ​ള്‍​ക്കു​ക​യും തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ചെ​ണ്ട​കൊ​ട്ട​ല്‍ എ​ന്നാ​യി​രു​ന്നു ച​ന്തു​മേ​നോ​ന്‍റെ നി​ല​പാ​ട്. ഏ​താ​യാ​ലും ജി​ല്ലാ ജ​ഡ്ജി​ക്കും ഇ​ത് അം​ഗീ​ക​രി​ക്കേ​ണ്ടി​വ​ന്നു. ഇ​ന്ദു​ലേ​ഖ​യു​ടെ സാ​മൂ​ഹി​ക പ്ര​സ​ക്തി, ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ള്‍, നോ​വ​ല്‍ നി​ര്‍​ധാ​ര​ണം എ​ന്നി​വ​യെ​ല്ലാം ഈ ​കൃ​തി​യി​ല്‍ ച​ര്‍​ച്ച​ചെ​യ്യു​ന്നു. ച​ന്തു​മേ​നോ​നെ സം​ബ​ന്ധി​ച്ചു​ള്ള സ​മ​ഗ്ര​പ​ഠ​ന​മാ​യി ഇ​ത് മാ​റു​ന്നു​ണ്ട്.

SUNDAY DEEPIKA

വേ​ദ​പു​സ്ത​കം, വാ​ക്കി​ന്‍റെ പി​ൻ​ബ​ലം

 വി​ശു​ദ്ധ ലൂ​ക്കാ​യു​ടെ സു​വി​ശേ​ഷം ഇ​രു​പ​ത്തി​മൂ​ന്നാം അ​ധ്യാ​യം നാ​ല്‍​പ്പ​ത്തി​യേ​ഴാം വാ​ക്യം ഇ​ങ്ങ​നെ: ""ഈ ​സം​ഭ​വ​മെ​ല്ലാം ക​ണ്ടു​നി​ന്നി​രു​ന്ന ശ​താ​ധി​പ​ൻ ദൈ​വ​ത്തെ സ്തു​തി​ച്ചു പ​റ​ഞ്ഞു: ഈ ​മ​നു​ഷ്യ​ൻ തീ​ർ​ച്ച​യാ​യും നീ​തി​മാ​നാ​യി​രു​ന്നു.''

വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ലെ ഈ ​വാ​ക്യം ഉ​ദ്ധ​രി​ച്ച്് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഒ​രു പ്ര​സം​ഗം ന​ട​ത്തി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ കേ​ര​ള നി​യ​മ​സ​ഭ അ​നു​സ്മ​രി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​ത്. അ​തേ വാ​ക്യ​ങ്ങ​ളാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലും എ​ഴു​തി​ച്ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ല്‍ ബൈ​ബി​ള്‍ വാ​ക്യം ഉ​ദ്ധ​രി​ച്ച് പ്ര​സം​ഗി​ച്ച വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വാ​യ​തി​നു ശേ​ഷം ഇ​തു​വ​രെ 250 ല​ധി​കം ക്രൈ​സ്ത​വ പ​രി​പാ​ടി​ക​ളി​ലാ​ണ് പ്രാ​സം​ഗി​ക​നാ​യോ ഉ​ദ്ഘാ​ട​ക​നാ​യോ എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ആ ​പ്ര​സം​ഗ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ പു​സ്ത​കം ഒ​രു​ങ്ങു​ന്നു.

പ​ത്ര​വാ​യ​ന​യി​ൽ തു​ട​ക്കം

ചെ​റു​പ്രാ​യ​ത്തി​ൽ പ​ത്രം വാ​യി​ച്ചു തു​ട​ങ്ങി​യ ശീ​ലം പി​ന്നീ​ടു ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലും രാ​ജ​ഗി​രി കോ​ള​ജി​ലും ഉ​പ​രി​പ​ഠ​ന​കാ​ല​ത്ത് വാ​യ​ന വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ലേ​ക്കു പ​ട​ർ​ന്നു. പ്രീ​ഡി​ഗ്രി കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ബൈ​ബി​ള്‍ വാ​യ​ന​യി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ത്മീ​യ​ത​യി​ലേ​ക്കു മാ​ത്ര​മ​ല്ല ബൈ​ബി​ള്‍ വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്നും മ​നു​ഷ്യ​നെ ശ​ക്ത​നാ​ക്കാ​ന്‍ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം അ​തു ന​ല്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​യു​ന്നു.

സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ല്‍ ബൈ​ബി​ള്‍ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ചാ​ല​ക​ശ​ക്തി​യാ​ണ്. ബൈ​ബി​ളും ഗീ​ത​യും ഖു​റാ​നു​മു​ള്‍​പ്പെ​ടെ എ​ല്ലാ മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ലെ​യും ന​ന്മ ലോ​ക​ത്തി​നു പ്ര​കാ​ശ​മാ​ണെ​ന്നാ​ണ് എ​ന്‍റെ പ​ക്ഷം. മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ എ​നി​ക്കു ന​ല്കി​യ സു​വി​ശേ​ഷ​ക​ന്‍ എ​ന്ന പ​രാ​മ​ര്‍​ശം ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് കാ​ണു​ന്ന​ത്. ദൈ​വ​വും മ​നു​ഷ്യ​നും ത​മ്മി​ലു​ള​ള ആ​ശ​യ​വി​നി​മ​യം ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ബൈ​ബി​ള്‍. ബൈ​ബി​ളും ക്രി​സ്തു​വും ഏ​തൊ​രു വ്യ​ക്തി​യെ​യും സ്വാ​ധീ​നി​ക്കും.

ബൈ​ബി​ളി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞാ​ന്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നെ പ്രീ​ണ​നം എ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​തി​നൊ​ന്നും മ​റു​പ​ടി​യി​ല്ല. ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​ര്‍ ഈ ​നാ​ടി​നു ന​ല്കി​യി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, സാ​മൂ​ഹ്യ​മേ​ഖ​ല​ക​ളി​ലെ ന​ന്മ​ക​ളെ കാ​ണാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​ര്‍​ക്ക് വി​ള​ക്കാ​യി നി​ന്ന​ത് ബൈ​ബി​ളി​ലെ വാ​ക്യ​ങ്ങ​ള്‍ ത​ന്ന​യാ​ണ്. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വ് ഒ​രു മ​ത​ത്തി​ന്‍റെ ന​ല്ല അം​ശ​ങ്ങ​ള്‍ പ​റ​യു​മ്പോ​ള്‍ അ​തി​നെ പ്രീ​ണ​നം എ​ന്നു പ​റ​യേ​ണ്ട​തി​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ​യും സം​സ്കാ​ര​ത്തേ​യും ക​ല​യേ​യും എ​ല്ലാം ബൈ​ബി​ള്‍ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്- സ​തീ​ശ​ൻ പ​റ​യു​ന്നു.

അ​റി​വു ന​ൽ​കു​ന്ന പ്ര​കാ​ശം

ബൈ​ബി​ള്‍ വാ​ക്യ​ങ്ങ​ള്‍ ആ​ധാ​ര​മാ​ക്കി സ​മ​കാ​ലി​ക ലോ​ക​സം​ഭ​വ​ങ്ങ​ള്‍ കൂ​ട്ടി​യി​ണ​ക്കി ന​ട​ത്തു​ന്ന സ​തീ​ശ​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. പൊ​തു​ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും പു​സ്ത​ക വാ​യ​ന​യ്ക്കാ​യി പ്ര​ത്യേ​കം സ​മ​യം ക​ണ്ടെ​ത്താ​റു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് താ​ന്‍ വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ള്‍ പൊ​തു​സ​മ​ക്ഷ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും ഏ​റെ ശ്ര​ദ്ധാ​ലു​വാ​ണ്. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​പ്പോ​ലും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ബൈ​ബി​ൾ അ​റി​വ്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ണം, തി​രു​വ​ന​ന്ത​പു​രം ലൂ​ര്‍​ദ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ മാ​ര്‍​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ​ത്തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യി​ലെ പ്ര​സം​ഗം, മ​ല​ങ്ക​ര സ​ഭ പു​ന​രൈ​ക്യ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം, മോ​ണ്‍.​ഡോ. ജോ​ണ്‍​സ​ണ്‍ കൈ​മ​ല​യി​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പ എ​ഴു​തി​യ ദാ​വീ​ദി​ന്‍റെ കി​ന്ന​രം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം എ​ന്നി​വ​യെ​ല്ലാം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

കെ.​പി. അ​പ്പ​ന്‍റെ വാ​ക്കു​ക​ള്‍

ബൈ​ബി​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​ത​ത്തെ എ​ത്ര​മാ​ത്രം മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്നും ന​ന്മ​യു​ടെ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കാ​ന്‍ കെ.​പി. അ​പ്പ​ന്‍റെ വാ​ക്കു​ക​ള്‍ സ​തീ​ശ​ന്‍ കോ​ട്ട​യ​ത്ത് ബെ​ഞ്ച​മി​ന്‍ ബെ​യ്‌​ലി അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ത്തി​ല്‍ മു​ന്നോ​ട്ടു​വെ​ച്ചു. ""ദൈ​വം മ​നു​ഷ്യ​രി​ലൂ​ടെ അ​ത്ഭു​ത​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്നാ​ണ് ബെ​ഞ്ച​മി​ന്‍ ബെ​യ്‌​ലി​യു​ടെ ജീ​വി​തം ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. ബൈ​ബി​ള്‍ എ​ങ്ങ​നെ​യൊ​ക്കെ മ​ല​യാ​ളി​യെ സ്വാ​ധീ​നി​ച്ചു​വെ​ന്ന് എ​ഴു​ത്തു​കാ​ര​നും ബൈ​ബി​ള്‍ വ്യാ​ഖ്യാ​താ​വു​മാ​യ കെ.​പി. അ​പ്പ​ന്‍ എ​ഴു​തി​യി​ട്ടു​ണ്ട്. അ​തി​ന​പ്പു​റം മ​റ്റൊ​രു നി​ര്‍​വ​ച​ന​മോ വ്യാ​ഖ്യാ​ന​മോ ആ​വ​ശ്യ​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല.''

ക​ലാ​സൃ​ഷ്ടി​ക​ളെ ആ​ധ്യാ​ത്മി​ക​മാ​യ ത​ല​ത്തി​ല്‍ സ​ന്തോ​ഷ​പൂ​ര്‍​വം സ്വീ​ക​രി​ക്കാ​ന്‍ ബൈ​ബി​ള്‍ പ​ഠി​പ്പി​ച്ചു​വെ​ന്നും ശൈ​ലി​യെ നി​ര​ന്ത​രം ന​വീ​ക​രി​ക്കാ​നു​ള്ള സൗ​ന്ദ​ര്യ​ശി​ക്ഷ​ണം ന​ല്കി​യെ​ന്നും "ബൈ​ബി​ള്‍ വെ​ളി​ച്ച​ത്തി​ന്‍റെ ക​വ​ചം' എ​ന്ന പു​സ്ത​ക​ത്തി​ൽ കെ.​പി. അ​പ്പ​ൻ പ​റ​യു​ന്നു. ബൈ​ബി​ളി​നെ​ക്കു​റി​ച്ച് ഏ​റ്റ​വും വ​ലി​യ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​പ്പ​ന്‍ വ​ര​ച്ചു കാ​ട്ടി​യ​തെ​ന്നു സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

നി​ല​പാ​ടു​ക​ളി​ല്‍ പ​ത​റാ​തെ

ക്രി​സ്തു​ശി​ഷ്യ​ന്‍​മാ​രി​ല്‍ തോ​മ​സ് അ​പ്പോ​സ്ത​ല​ന്‍ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു​വെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്. മ​റ്റാ​ര്‍​ക്കു​മി​ല്ലാ​ത്ത ധൈ​ര്യം, അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സം, പ്ര​തി​സ​ന്ധി​ക​ളി​ല്‍ പ​ത​റാ​തെ ക​ര്‍​ത്താ​വി​ല്‍ മാ​ത്രം ആ​ശ്ര​യി​ക്കാ​നു​ള്ള ധാ​ര്‍​മി​ക നി​ല​പാ​ട് എ​ന്നീ ഗു​ണ​ങ്ങ​ളാ​ണ് തോ​മ​സി​നെ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

തോ​മ​സി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​ത് യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷം പ​തി​നൊ​ന്നാം അ​ധ്യാ​യ​ത്തി​ലാ​ണ്. പ്രി​യ​ശി​ഷ്യ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്ന ലാ​സ​ര്‍ രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ക്കു​ന്ന​ത​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ ക്രി​സ്തു ഏ​റെ തി​ടു​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ അ​വി​ടേ​ക്കു പോ​കു​ന്ന​ത് ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നു ശി​ഷ്യ​രി​ല്‍ ചി​ല​ര്‍ മു​ന്ന​റി​യി​പ്പു ന​ല്കി. ശി​ഷ്യ​രി​ല്‍ ഏ​റെ​പ്പേ​രും പ​ത​റി​നി​ന്ന​പ്പോ​ള്‍ എ​ല്ലാ​വ​രേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് തോ​മ​സി​ന്‍റെ ദൃ​ഢ​ത​യാ​ര്‍​ന്ന ശ​ബ്ദം ഉ​യ​ര്‍​ന്നു.

ഒ​പ്പ​മു​ള്ള​വ​രോ​ട് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​താ​യി യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷം 11-ാം അ​ധ്യാ​യം 16-ാം വാ​ക്യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു- "അ​വ​നോ​ടു​കൂ​ടെ മ​രി​ക്കേ​ണ്ട​തി​നു നാ​മും പോ​കു​ക.'
യേ​ശു ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി, നി​ല​പാ​ടു​ക​ള്‍​ക്കു​വേ​ണ്ടി, ദൈ​വ​സ്നേ​ഹ​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മ​രി​ക്കേ​ണ്ടി വ​ന്നാ​ലും താ​ന്‍ അ​തി​നു ത​യാ​റാ​ണെ​ന്ന് ഉ​ച്ച​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ക്രി​സ്തു​ശി​ഷ്യ​നാ​യ തോ​മാ​ശ്ലീ​ഹാ​യെ​ന്നു നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​വ​നോ​ടു​കൂ​ടെ മ​രി​ക്കേ​ണ്ട​തി​നു നാ​മും പോ​ക എ​ന്ന നി​ല​പാ​ട് ഉ​ന്ന​ത​മാ​യ ധാ​ര്‍​മി​ക​മൂ​ല്യ​വും വി​ശ്വാ​സ​സ്ഥൈ​ര്യ​വും ഉ​ള്ള ഒ​രു വ്യ​ക്തി​ക്കു​മാ​ത്രം പ​റ​യാ​ന്‍​ക​ഴി​യു​ന്ന ഒ​ന്നാ​ണ്. ക്രി​സ്തു ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്താ​ന്‍ എ​ത്ര​പേ​ര്‍​ക്കു ക​ഴി​യു​മെ​ന്ന​തും കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണം. രാ​ജ്യ​ത്ത് വെ​റു​പ്പി​ന്‍റെ അ​ന്ത​രീ​ക്ഷം അ​ല​യ​ടി​ക്കു​മ്പോ​ള്‍ സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും മാ​ഞ്ഞു​പോ​കു​മ്പോ​ള്‍ ക്രി​സ്തു​വി​ല്‍ പ​ത​റാ​തെ നി​ല്ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്രം പ​റ​യാ​ന്‍ ക​ഴി​യു​ന്ന ഒ​ന്നാ​ണ് ’അ​വ​നോ​ടു​കൂ​ടെ മ​രി​ക്കേ​ണ്ട​തി​നു നാ​മും പോ​ക’ എ​ന്ന വാ​ക്യം.

ക്രി​സ്തു മാ​ര്‍​ഗ​ദ​ര്‍​ശി

"ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്രി​സ്തു മാ​ര്‍​ഗ​ദ​ര്‍​ശി​യാ​ണ്. സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ങ്ങ​ളി​ല്‍ എ​ഴു​തി​യ​തു​പോ​ലെ "നി​ന്‍റെ വ​ച​ന​ങ്ങ​ള്‍ എ​ന്‍റെ കാ​ലി​നു ദീ​പ​വും പാ​ത​യ്ക്ക് പ്ര​കാ​ശ​വു​മാ​കു​ന്നു.’ ഈ ​വാ​ക്യം പ​റ​യാ​ന്‍ എ​നി​ക്ക് ഭ​യ​മോ പ്ര​യാ​സ​മോ ഇ​ല്ല.

ക്രി​സ്തു​വി​ന്‍റെ ദ​ര്‍​ശ​ന​ങ്ങ​ൾ ഗാ​ന്ധി​ജി​യെ സ്വാ​ധീ​നി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് അ​ഹിം​സാ സി​ദ്ധാ​ന്തം. ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് വി​ള​വെ​ടു​പ്പു ന​ട​ത്തു​ന്ന​വ​ര്‍​ക്കേ​തി​രേ നി​ല്ക്കാ​ന്‍ വി​ശു​ദ്ധ തോ​മ​സി​നെ​പ്പോ​ലു​ള്ള ധൈ​ര്യ​ശാ​ലി​ക​ളാ​വാ​ന്‍ ക​ഴി​യ​ണം, വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്യാ​ന്‍ ച​രി​ത്ര​ത്തി​ല്‍​ത​ന്നെ വ​ള​രെ ചു​രു​ക്കം ആ​ളു​ക​ള്‍​ക്കേ ക​ഴി​ഞ്ഞി​ട്ടു​ള്ളു. മു​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍, മ​ഹാ​ത്മാ​ഗാ​ന്ധി, മാ​ര്‍​ട്ടി​ന്‍ ലൂ​ത​ര്‍ കിം​ഗ്, നെ​ല്‍​സ​ണ്‍ മ​ണ്ടേ​ല ഇ​ങ്ങ​ന വ​ള​രെ ചു​രു​ക്ക​മാ​ളു​ക​ള്‍'- സ​തീ​ശ​ൻ പ​റ​യു​ന്നു.

തോ​മ​സ് അ​ക്കെ​ന്പി​സി​ന്‍റെ ദി ​ഇ​മി​റ്റേ​ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ് എ​ന്ന പു​സ്ത​ക​ത്തി​ലെ ഒ​രു ഭാ​ഗം ഉ​ദ്ധ​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ: "ക്രി​സ്തു​വി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​രി​ശു ചു​മ​ക്കാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള​വ​രു​ടെ എ​ണ്ണം തു​ലോം ചു​രു​ക്ക​മാ​ണ്. തോ​മ​സ് അ​ക്കെ​ന്പി​സി​ന്‍റെ ഈ ​ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ ന​മു​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും മു​ന്ന​റി​യി​പ്പും അ​തു​വ​ഴി ക്രി​സ്തു​വി​ന്‍റെ ആ​ഗ്ര​ഹ​വു​മാ​ണ്.

 

"ദൈ​വം മ​ന​ഷ്യ​രാ​ശി​ക്കു ന​ൽ​കി​യ ഉ​റ​പ്പ്'

(വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​സം​ഗ​ത്തി​ൽ​നി​ന്നു​ള്ള പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ)

എ​ന്നെ എ​ന്നും വി​സ്മ​യി​പ്പി​ക്കു​ക​യും ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പു​സ്ത​ക​മാ​ണ് ബൈ​ബി​ള്‍. ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ തി​രി​ച്ച​റി​യു​ക​യും വീ​ണ്ടെ​ടു​ക്കു​ക​യും പ​രി​മി​തി​ക​ളി​ല്‍​നി​ന്ന് വി​ടു​ത​ല്‍ തേ​ടു​ക​യും ചെ​യ്യു​ന്ന​ത് ബൈ​ബി​ളി​ലൂ​ടെ​യാ​ണ്. ലോ​ക​ത്ത് എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള ഏ​റ്റ​വും മ​നോ​ഹ​ര​വും ജീ​വ​നു​ള്ള​തു​മാ​യ ക​വി​താ സ​മാ​ഹാ​ര​മാ​ണ് ദാ​വീ​ദി​ന്‍റെ സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍. ഈ ​മ​ഹാ​കാ​വ്യ​ത്തെ മ​റി​ക​ട​ക്കു​ന്ന ക​വി​ത​യോ സാ​ഹി​ത്യ​സൃ​ഷ്ടി​യോ നാ​ളി​തു​വ​രെ ര​ചി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

വ​ത്തി​ക്കാ​നി​ലെ പ്ര​സി​ദ്ധ​മാ​യ സെ​ന്‍റ്് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ മേ​ല്‍​ത്ത​ട്ടി​ലും ഉ​ന്ന​ത​ങ്ങ​ളി​ലു​മൊ​ക്കെ തേ​ജോ​മ​യ​മാ​യ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച വൃ​ദ്ധ ക​ലാ​കാ​ര​നെ അ​റി​യാ​ത്ത​വ​ര്‍ അ​ധി​ക​മു​ണ്ടാ​വു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. തൊ​ണ്ണൂ​റി​ന​ടു​ത്ത് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് മൈ​ക്ക​ലാ​ഞ്ച​ലോ ദേ​വാ​ല​യ​ത്തി​ന്‍റെ വി​താ​ന​ങ്ങ​ളി​ല്‍ ചാ​യം മു​ക്കി​യ ബ്ര​ഷ് കൊ​ണ്ട് അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്.

അ​വ​ശ​മാ​യ ജീ​വി​താ​വ​സ്ഥ​യി​ലും മൈ​ക്ക​ലാ​ഞ്ച​ലോ എ​ന്ന മ​നു​ഷ്യ​ന്‍റെ മ​ന​സ് കൗ​മാ​ര പ്രാ​യം പി​ന്നി​ടാ​ത്ത കു​തി​ര​യെ​പ്പോ​ലെ പാ​യു​ക​യാ​യി​രു​ന്നു. വ്യാ​കു​ല​മാ​താ​വി​ന്‍റെ വെ​ണ്ണ​ക്ക​ല്‍ പ്ര​തി​മ മാ​ത്രം മ​തി ഈ ​ഈ ശി​ല്പി യെ ​ഇ​ന്നും എ​ന്നും മ​ര​ണ​മി​ല്ലാ​ത്ത​വ​നാ​യി നി​ല​നി​ര്‍​ത്താ​ന്‍. പ്രാ​യ​മേ​റു​ന്തോ​റും സ​ഹാ​യി​ക​ളും സ്വ​ന്ത​ക്കാ​രും ബ​ന്ധു​ക്ക​ളും രം​ഗം​വി​ട്ടു​പോ​വു​മ്പോ​ഴും ജ്ഞാ​നി​യാ​യ വൃ​ദ്ധ​ന്‍ ത​ന്‍റെ സൃ​ഷ്ടി തു​ട​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു.

ചെ​റു​കു​ട​ലി​ലെ വ്ര​ണ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച വേ​ദ​ന​യി​ല്‍ പു​ള​യു​മ്പോ​ഴും ത​ന്‍റെ ദൗ​ത്യ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റാ​ന്‍ അ​ദ്ദേ​ഹം ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ സിം​ഹാ​സ​ന പ​ള്ളി​യു​ടെ നി​ര്‍​മാ​ണ​ച്ചുു​മ​ത​ല ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ മൈ​ക്ക​ലാ​ഞ്ച​ലോ പ​റ​ഞ്ഞ പ്ര​സി​ദ്ധ​മാ​യ ഒ​രു വാ​ച​ക​മു​ണ്ട് - "ദൈ​വം ഏ​ല്പി​ച്ച ഒ​രു ചു​മ​ത​ല​യും ദൗ​ത്യ​വു​മാ​ണ് ഞാ​ന്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​നി​ക്ക് ദൈ​വ​ത്തി​നു വേ​ണ്ടി ചെ​യ്യാ​ന്‍ ഒ​രു​പാ​ടു പ​ണി​ക​ള്‍ ബാ​ക്കി​യു​ണ്ട്.’

രോ​ഗ​വും പീ​ഡ​യും ഏ​കാ​ന്ത​ത​യും സൃ​ഷ്ടി​ച്ച ചി​ല​ന്തി​വ​ല​ക്കി​ട​യി​ല്‍​നി​ന്ന് ആ ​മ​ഹാ​നാ​യ ശി​ല്പി​യെ മു​ന്നോ​ട്ടു ന​യി​ച്ച ഘ​ട​ക​മെ​ന്താ​യി​രു​ന്നു. ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യാ​ന്‍ അ​ധി​ക​മൊ​ന്നും ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. ത​നി​ക്കീ ഭൂ​മി​യി​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ദൈ​വ​ത്തി​നാ​യി ചെ​യ്തു​തീ​ര്‍​ക്ക​ണ​മെ​ന്ന അ​ദ​മ്യ​മാ​യ ആ​വേ​ശ​മാ​ണ് ഓ​രോ നി​മി​ഷ​വും അ​ദ്ദേ​ഹ​ത്തെ മു​ന്നോ​ട്ടു​ന​യി​ച്ചി​രു​ന്ന​ത്.

സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഞാ​നേ​റ്റ​വും കൂ​ടു​ത​ല്‍ വാ​യി​ക്കു​ക​യും പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് 121-ാമ​ത്തെ സ​ങ്കീ​ര്‍​ത്ത​ന​മാ​ണ്. കേ​വ​ലം എ​ട്ട് വാ​ക്യ​ങ്ങ​ളി​ല്‍ ദൈ​വം മ​നു​ഷ്യ​ന് ന​ല്കു​ന്ന വ​ലി​യൊ​രു വി​ശ്വാ​സ പ്ര​മാ​ണ​മാ​ണ്. ഭ​ര​ണാ​ധി​കാ​രി​യാ​യ ദാ​വീ​ദ് രാ​ജാ​വ് ത​ന്‍റെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ത​ന്‍റെ വി​ശ്വാ​സ​വും ജീ​വി​ത സ​ത്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ഴു​തി​യ​താ​ണ് 120 മു​ത​ല്‍ 134 വ​രെ​യു​ള്ള സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍.

സ​ങ്കീ​ര്‍​ത്ത​നം‍ 121 തു​ട​ങ്ങു​ന്ന​ത് ഞാ​ന്‍ എ​ന്‍റെ ക​ണ്ണു പ​ര്‍​വ​ത​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്നു; എ​നി​ക്കു സ​ഹാ​യം എ​വി​ടെ​നി​ന്നു വ​രും, എ​ന്‍റെ സ​ഹാ​യം ആ​കാ​ശ​ത്തെ​യും ഭൂ​മി​യെ​യും ഉ​ണ്ടാ​ക്കി​യ യ​ഹോ​വ​യി​ങ്ക​ല്‍​നി​ന്നു വ​രു​ന്നു. നി​ന്‍റെ കാ​ല്‍ വ​ഴു​തു​വാ​ന്‍ അ​വ​ന്‍ സ​മ്മ​തി​ക്ക​യി​ല്ല; നി​ന്നെ കാ​ക്കു​ന്ന​വ​ന്‍ മ​യ​ങ്ങു​ക​യു​മി​ല്ല. ഇ​സ്രാ​യേ​ലി​ന്‍റെ പ​രി​പാ​ല​ക​ന്‍ മ​യ​ങ്ങു​ക​യി​ല്ല, ഉ​റ​ങ്ങു​ക​യു​മി​ല്ല. യ​ഹോ​വ നി​ന്‍റെ പ​രി​പാ​ല​ക​ന്‍; യ​ഹോ​വ നി​ന്‍റെ വ​ല​ത്തു​ഭാ​ഗ​ത്തു നി​ന​ക്കു ത​ണ​ല്‍. പ​ക​ല്‍ സൂ​ര്യ​നെ​ങ്കി​ലും രാ​ത്രി ച​ന്ദ്ര​നെ​ങ്കി​ലും നി​ന്നെ ബാ​ധി​ക്ക​യി​ല്ല.​യ​ഹോ​വ ഒ​രു ദോ​ഷ​വും ത​ട്ടാ​ത്ത​വ​ണ്ണം നി​ന്നെ പ​രി​പാ​ലി​ക്കും. അ​വ​ന്‍ നി​ന്‍റെ പ്രാ​ണ​നെ പ​രി​പാ​ലി​ക്കും.​യ​ഹോ​വ നി​ന്‍റെ ഗ​മ​ന​ത്തെ​യും ആ​ഗ​മ​ന​ത്തെ​യും ഇ​ന്നു​മു​ത​ല്‍ എ​ന്നേ​ക്കും പ​രി​പാ​ലി​ക്കും.’

ദൈ​വം മ​നു​ഷ്യ​രാ​ശി​ക്ക് ന​ല്കി​യ ഏ​റ്റ​വും വ​ലി​യ ഉ​റ​പ്പി​ന്‍റെ പ്ര​തീ​ക​മാ​ണ് ഈ ​എ​ട്ടു വാ​ക്യ​ങ്ങ​ള്‍. എ​നി​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ല്കു​ന്ന വാ​ക്കു​ക​ളാ​ണ്. എ​ന്‍റെ സ​ങ്ക​ട​ങ്ങ​ളി​ല്‍, പ്ര​തി​സ​ന്ധി​ക​ളി​ല്‍, സ​ന്ദി​ഗ്ധാ​വ​സ്ഥ​ക​ളി​ല്‍ ഈ ​വാ​ച​ക​ങ്ങ​ള്‍ വാ​യി​ക്കു​മ്പോ​ള്‍, ഓ​ര്‍​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ആ​ശ്വാ​സ​ത്തി​നും ധൈ​ര്യ​ത്തി​നും വ​ല്ലാ​ത്തൊ​രു മാ​സ്മ​രി​ക ശ​ക്തി​യു​ണ്ട്.
"യ​ഹോ​വ നി​ന്‍റെ ഗ​മ​ന​ത്തെ​യും ആ​ഗ​മ​ന​ത്തെ​യും ഇ​ന്നു​മു​ത​ല്‍ എ​ന്നേ​ക്കും പ​രി​പാ​ലി​ക്കും.’ -ഇ​തി​നേ​ക്കാ​ള്‍ വ​ലി​യ ഉ​റ​പ്പ് ഈ ​ലോ​ക​ത്ത് ആ​ര്‍​ക്ക് ത​രാ​നാ​വും!

SUNDAY DEEPIKA

മൊ​സ​യി​ക്കി​ൽ വി​രി​ഞ്ഞ ക​വി​ത​ക​ൾ

 "ഫ്രാ​ൻ​സി​സ് അ​ൾ​ത്താ​ര​യു​ടെ മു​ക​ളി​ലെ രൂ​പ​ത്തി​ലേ​ക്കു​ത​ന്നെ ദൃ​ഷ്ടി​ക​ൾ ഉ​യ​ർ​ത്തി വി​കാ​ര​മൂ​ർ​ച്ഛ​യി​ൽ എ​ന്നോ​ണം മു​ട്ടു​കു​ത്തി നി​ന്നു. എ​നി​ക്കു സം​ശ​യം. എ​ന്താ​ണീ​ക്കാ​ണു​ന്ന​ത്? പ​റു​ദീ​സ​യോ? നാ​നാ​വ​ർ​ണ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​യൂ​സി​ന്‍റെ രൂ​പം. ചു​റ്റി​ലും സൈ​പ്ര​സ് മ​ര​ങ്ങ​ൾ. വെ​ളു​ത്ത ചെ​മ്മ​രി​യാ​ടു​ക​ൾ. പൂ​ത്തും കാ​യ്ച്ചും നി​ൽ​ക്കു​ന്ന ചെ​ടി​ക​ൾ. ഏ​താ​ണീ ഹ​രി​താ​ഭ​മാ​യ രം​ഗം? ഈ ​പു​തു​മ? ഈ ​മ​ധു​രി​മ? എ​ത്ര പ​ര​മ​മാ​യ നി​ശ​ബ്ദ​ത​യാ​ണി​വി​ടെ. അ​മാ​നു​ഷ​മാ​യ ശാ​ന്ത​ത​യാ​ണി​വി​ടെ.

ആ​ത്മാ​ക്ക​ൾ​ക്ക് യു​ഗാ​ന്ത്യം​വ​രെ മേ​ഞ്ഞു ന​ട​ക്കാ​ൻ പ​റ്റി​യ പ​ച്ച​പ്പു​ൽ​മേ​ട്... അ​ട​ക്കാ​നാ​വാ​തെ ഞാ​ൻ വി​ങ്ങി​ക്ക​ര​ഞ്ഞു.' -ക​സാ​ൻ​ദ്സാ​ക്കി​സി​ന്‍റെ "ദൈ​വ​ത്തി​ന്‍റെ ദ​രി​ദ്ര​നി'​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി റാ​വെ​ന്ന​യ്ക്കു സ​മീ​പ​മു​ള്ള ക്ലാ‌​സെ​യി​ലെ വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ ബ​സി​ലി​ക്ക​യി​ലെ മ​ദ്ബ​ഹാ​ഭി​ത്തി​യി​ലെ മൊ​സ​യി​ക്ക് ചി​ത്രം​ക​ണ്ട് വി​കാ​ര വി​വ​ശ​നാ​കു​ന്ന​താ​ണ് രം​ഗം.

ഫ്രാ​ൻ​സി​സ്(1181-1226) ക​ണ്ട് അ​ത്ഭു​ത​പ​ര​നാ​യി​ത്തീ​ർ​ന്ന ആ ​മൊ​സ​യി​ക്ക് ചി​ത്ര​ങ്ങ​ൾ​ക്കു മു​മ്പി​ലാ​ണ് നാ​മി​പ്പോ​ൾ. ഇ​ന്നേ​ക്ക് 806 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് അ​ദ്ദേ​ഹം ഈ ​മൊ​സ​യി​ക്കി​നു​മു​മ്പി​ൽ നി​ന്ന​ത്. ഫ്രാ​ൻ​സി​സ് അ​വി​ടെ നി​ൽ​ക്കു​മ്പോ​ൾ​ത​ന്നെ ഈ ​മൊ​സ​യി​ക്കു​ക​ൾ​ക്ക് ഏ​ക​ദേ​ശം ഏ​ഴു നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഇ​ത് എ​ഡി 549ൽ ​വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ പേ​രി​ൽ ഇ​റ്റ​ലി​യി​ലെ റാ​വെ​ന്ന പ​ട്ട​ണ​ത്തി​ൽ നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്ലാ​സെ പ​ട്ട​ണ​ത്തി​ൽ പ​ണി​തീ​ർ​ത്ത ബ​സി​ലി​ക്ക. ലോ​ക പൈ​തൃ​ക പ​ദ​വി നേ​ടി​യ റാ​വെ​ന്ന​യി​ലെ എ​ട്ടു സൈ​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഇ​ത് റാ​വെ​ന്ന യി​ലെ ആ​ദ്യ മെ​ത്രാ​നാ​യി​രു​ന്ന വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ ക​ബ​റി​ട​ത്തി​ന്മേ​ലാ​ണ് പ​ണി​തി​രി​ക്കു​ന്ന​ത്.

റാ​വെ​ന്ന ന​ഗ​രം ഇ​റ്റ​ലി​യി​ലെ 20 റീ​ജ​ണു​ക​ളി​ൽ ഒ​ന്നാ​യ എ​മി​ലി​യ റൊ​മാ​ഞ്ഞ​യി​ലെ റാ​വെ​ന്ന പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​ണ്. ഒ​ന്ന​ര​ല​ക്ഷ​ത്തി​ൽ അ​ല്പം കൂ​ടു​ത​ൽ മാ​ത്രം ജ​ന​സം​ഖ്യ. അ​തീ​വ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും സാം​സ്കാ​രി​ക​ശേ​ഷി​പ്പു​ക​ളു​മാ​ണ് റാ​വെ​ന്ന​യു​ടെ ആ​ക​ർ​ഷ​ണം. മൊ​സ​യി​ക്കു​ക​ളു​ടെ ലോ​ക​ത​ല​സ്ഥാ​നം എ​ന്നാ​ണ് റാ​വെ​ന്ന അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​തീ​വ സു​ന്ദ​ര​വും അ​മൂ​ല്യ​വു​മാ​യ മൊ​സ​യി​ക്കു​ക​ൾ കൊ​ണ്ട് അ​ലം​കൃ​ത​മാ​യ എ​ത്ര​യെ​ത്ര നി​ർ​മി​തി​ക​ൾ! അ​തു​ല്യ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ര​വി​രു​വി​ൽ ജ​ന്മം​കൊ​ണ്ട അ​ന​ശ്വ​ര ചി​ത്ര​ങ്ങ​ൾ. ചി​ത്രാ​ങ്കി​ത​മാ​യ ഈ ​ചു​മ​രു​ക​ൾ​ക്കു​മു​മ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ 15 നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ക​ൽ​ക്ക​ഷ​ണം​കൊ​ണ്ട് ദൃ​ശ്യ​വി​സ്മ​യം തീ​ർ​ത്ത ആ ​അ​ജ്ഞാ​ത ക​ലാ​കാ​ര​ന്മാ​രു​ടെ സ​ർ​ഗ​വൈ​ഭ​വ​ത്തി​നു മു​മ്പി​ൽ നാം ​കൈ​കൂ​പ്പു​ക​ത​ന്നെ​ചെ​യ്യും.

മൊ​സ​യി​ക്ക് 

വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള ക​ല്ല്, മാ​ർ​ബി​ൾ, ചി​ല്ല് , ഓ​ട് തു​ട​ങ്ങി​യ​വ​യു​ടെ ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളോ ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ളോ ഒ​ക്കെ മൊ​സ​യി​ക്ക് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ​ള്ളി​ക​ളു​ടെ​യും ന​ട​പ്പാ​ത, ത​റ, ചു​മ​രു​ക​ൾ, മ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ മൊ​സ​യി​ക്കു​ക​ൾ പ​തി​പ്പി​ച്ചു മ​നോ​ഹ​ര​മാ​ക്കു​ന്ന സ​മ്പ്ര​ദാ​യം വ​ള​ർ​ന്ന​ത് റോ​മ​ൻ സാ​മ്രാ​ജ്യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് (ബി​സി എ​ട്ടു മു​ത​ൽ എ​ഡി 6 വ​രെ നൂ​റ്റാ​ണ്ടു​ക​ളി​ൽ).

തു​ട​ർ​ന്ന് ബൈ​സ​ന്‍റൈ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ (പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ട് വ​രെ) മൊ​സ​യി​ക്ക് ക​ലാ​സ​ങ്കേ​തം വ​ള​രെ പു​ഷ്ടി​പ്പെ​ട്ടു. ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​തി​മ​ക​ൾ സ്ഥാ​നം​പി​ടി​ച്ചു തു​ട​ങ്ങി​യി​രു​ന്നി​ല്ല. ചി​ത്ര​ങ്ങ​ളും ഐ​ക്ക​ണു​ക​ളും മൊ​സ​യി​ക്കും കൊ​ണ്ട് ദേ​വാ​ല​യ​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. കൊ​ത്തു​രൂ​പ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലാ​യ​തോ​ടെ പ​ള്ളി​ക​ളി​ൽ മൊ​സ​യി​ക്ക് പ​ണി​ക​ൾ ചെ​യ്യാ​നു​ള്ള താ​ല്പ​ര്യം കു​റ​ഞ്ഞു.

റാ​വെ​ന്ന ന​ഗ​രം

ബി​സി അ​ഞ്ചാം നൂ​റ്റാ​ണ്ടു​മു​ത​ലു​ള്ള ച​രി​ത്രം റാ​വെ​ന്ന ന​ഗ​ര​ത്തി​നു​ണ്ട്. ച​തി​പ്പു​നി​ല​മാ​യി​രു​ന്ന റാ​വെ​ന്ന ബി​സി 89ൽ ​റോ​മാ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ബി​സി 31ൽ ​റാ​വെ​ന്ന​യു​ടെ സ​മീ​പ​ത്ത് ഒ​രു നാ​വി​ക തു​റ​മു​ഖം സ്ഥാ​പി​ച്ചു.

"കാ​സ്ത്രും ക്ലാ​സി​സ്’ (നാ​വി​ക​കോ​ട്ട) എ​ന്ന ആ ​പേ​രി​ൽ നി​ന്നാ​ണ് ക്ര​മേ​ണ ക്ലാ​സെ എ​ന്ന പേ​ര് ആ ​സ്ഥ​ല​ത്തി​നു കി​ട്ടി​യ​ത്. റോ​മ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ പ്രി​യ​പ്പെ​ട്ട ഒ​രു ന​ഗ​ര​മാ​യി​രു​ന്നു റാ​വെ​ന്ന. എ​ഡി 401ൽ ​ഹൊ​ണോ​രി​യൂ​സ് ച​ക്ര​വ​ർ​ത്തി പാ​ശ്ചാ​ത്യ റോ​മാ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​നം മി​ലാ​നി​ൽ​നി​ന്ന് റാ​വെ​ന്ന​യി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ ത​ല​വ​ര തെ​ളി​ഞ്ഞു. തു​റ​മു​ഖം വ​ള​ർ​ന്നു. അ​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ സ്ഥാ​പി​ത​മാ​യ ഇ​റ്റ​ലി എ​ന്ന രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​വു​മാ​യി റാ​വെ​ന്ന.

പ​ട്ട​ണ​മ​ധ്യ​ത്തി​ൽ വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ ന​വ (നു​വോ​വോ) ദേ​വാ​ല​യം നി​ർ​മി​ത​മാ​യി. അ​ടു​ത്ത നൂ​റ്റാ​ണ്ടി​ൽ ബൈ​സ​ന്‍റൈ​ൻ ത​ല​സ്ഥാ​ന​മാ​യ​ശേ​ഷം നി​ർ​മി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ (ക്ലാ​സെ​യി​ൽ) ബ​സി​ലി​ക്ക​യും വി​ശു​ദ്ധ വി​ത്താ​ല​സ്‌​സി​ന്‍റെ ബ​സി​ലി​ക്ക​യും ഇ​പ്പോ​ഴു​മു​ണ്ട്. പൗ​ര​സ്ത്യ സ​ഭ​ക​ളു​മാ​യി ഉ​റ്റ ബ​ന്ധം പു​ല​ർ​ത്തി​യ റാ​വെ​ന്ന​യി​ലെ ആ​ർ​ച്ച് ബി​ഷ​പ്പി​ന് ബൈ​സ​ന്‍റൈ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ റോ​മി​ലെ മാ​ർ​പാ​പ്പ ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്നു.

ശ​ര​ത്കാ​ല​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞ നേ​ര​ത്താ​ണ് ഞ​ങ്ങ​ൾ റാ​വെ​ന്ന​യി​ൽ എ​ത്തി​യ​ത്. വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ പു​തി​യ​പ​ള്ളി​യു​ടെ അ​ടു​ത്തു കാ​ർ പാ​ർ​ക്ക് ചെ​യ്ത് ഞ​ങ്ങ​ൾ അ​ങ്ങോ​ട്ടു ന​ട​ന്നു. മൊ​ബൈ​ലി​ൽ ജി​പി​എ​സ് സം​വി​ധാ​നം ഉ​ള്ള​തു​കൊ​ണ്ട് പ​ട്ട​ണ​ത്തി​ൽ വ​ഴി​തെ​റ്റാ​തെ ന​ട​ക്കാം. ന​ഗ​ര​ത്തി​ന​ക​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ള്ള നി​ര​ത്തു​ക​ൾ ഏ​റെ​യാ​ണ്. വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള​തും ക​ല്ലു​ക​ൾ പാ​കി​യ​തു​മാ​യ നി​ര​ത്തു​ക​ൾ.

പൗ​രാ​ണി​ക സൗ​ന്ദ​ര്യ​ത്തി​ന് കേ​ടു​പ​റ്റാ​തെ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ. വ​ഴി​ക​ൾ​ക്കി​രു​പു​റ​വും നി​ര​യൊ​പ്പി​ച്ചു നി​ൽ​ക്കു​ന്ന​തും വെ​ട്ടി​യൊ​രു​ക്കി​യ​തു​മാ​യ മ​ര​ങ്ങ​ൾ. ന​ല്ല സൗ​ന്ദ​ര്യ​ബോ​ധ​മു​ള്ള ഒ​രു ജ​ന​ത​യാ​ണ് ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന​ത് എ​ന്ന കാ​ര്യം നി​ശ്ച​യ​മാ​ണ്. കാ​ഴ്ച​ക​ൾ​ക​ണ്ടു നീ​ങ്ങു​ന്ന കൊ​ച്ചു ടൂ​റി​സ്റ്റ് സം​ഘ​ങ്ങ​ൾ.

മൊ​സ​യി​ക്കു​ക​ളു​ടെ മാ​സ്മ​രി​ക ലോ​കം 

വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ പു​തി​യ പ​ള്ളി ആ​റാം നൂ​റ്റാ​ണ്ടി​ൽ പ​ണി​യ​പ്പെ​ട്ട​താ​ണ്. ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ പൂ​മു​ഖം പു​ന​ർ​നി​ർ​മി​ച്ച​തൊ​ഴി​ച്ചാ​ൽ നാം ​കാ​ണു​ന്ന പ​ള്ളി ആ​റാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച​തു​പോ​ലെ ത​ന്നെ​യാ​ണ്. പ​ള്ളി​യു​ടെ വ​ല​തു​വ​ശ​ത്ത് 40 മീ​റ്റ​ർ ഉ​യ​ര​മു​ള്ള വൃ​ത്താ​കാ​ര​ത്തി​ലെ മ​ണി​മാ​ളി​ക 11ാം നൂ​റ്റാ​ണ്ടി​ൽ പ​ണി​ത​താ​ണ്. പ​ള്ളി​യ​കം അ​തി​വി​ശാ​ല​വും ഗം​ഭീ​ര​വും. പ​ള്ളി​യു​ടെ പ്ര​ധാ​ന ശാ​ല​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ഭി​ത്തി​ക​ളി​ലാ​ണ് റാ​വെ​ന്ന​യു​ടെ പ്ര​സി​ദ്ധി​ക്ക് നി​ദാ​ന​മാ​യ മൊ​സ​യി​ക്കു​ക​ൾ.

വ​ല​തു​വ​ശ​ത്ത് ബൈ​ബി​ളി​ലെ സം​ഭ​വ​ങ്ങ​ളും നി​ര​യാ​യി നി​ൽ​ക്കു​ന്ന വി​ശു​ദ്ധ​രും പ്ര​വാ​ച​ക​രും ര​ക്ത​സാ​ക്ഷി​ക​ളും ചേ​തോ​ഹ​ര​മാ​യ ദൃ​ശ്യ​മാ​ണ്. സിം​ഹാ​സ​ന​സ്ഥ​നാ​യ മി​ശി​ഹാ​യു​ടെ പ​ക്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​മാ​യി നീ​ങ്ങു​ന്ന അ​വ​ർ കൈ​ക​ളി​ൽ കി​രീ​ട​ങ്ങ​ൾ സം​വ​ഹി​ക്കു​ന്നു​ണ്ട്. പ്ര​തീ​ക​ങ്ങ​ളു​ടെ സ​മൃ​ദ്ധി​കൊ​ണ്ട് ഓ​രോ ചി​ത്ര​വും മ​ന​സി​ലാ​ക്കാ​ൻ സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. റോ​മ​ൻ ബൈ​സ​ന്‍റൈ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ളാ​യ 22 ക​ന്യ​ക​ക​ൾ നി​ര​യാ​യി നീ​ങ്ങു​ന്നു.

അ​വ​ർ കി​രീ​ട​ങ്ങ​ളു​മാ​യി ആ​ദ​ര​പൂ​ർ​വം പോ​കു​ന്ന​ത് ബാ​ല​നാ​യ ഈ​ശോ​യെ മ​ടി​യി​ലി​രു​ത്തി സിം​ഹാ​സ​ന​സ്ഥ​യാ​യി​രി​ക്കു​ന്ന മ​റി​യ​ത്തി​ന്‍റെ പ​ക്ക​ലേ​ക്കാ​ണ്. ഈ ​മൊ​സ​യി​ക്കി​ലെ നി​റ​ങ്ങ​ളു​ടെ ശോ​ഭ കു​റ​യ്ക്ക​ണ​മെ​ന്ന് മ​ഹാ​നാ​യ ഗ്രി​ഗോ​റി​യ​സ് പാ​പ്പ ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ആ ​ചി​ത്ര​ങ്ങ​ളു​ടെ ശോ​ഭ​യും വ​ർ​ണ​ശ​ബ​ളി​മ​യും പ​ള്ളി​യി​ൽ ആ​രാ​ധി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​തി​നു​പ​റ​ഞ്ഞ ന്യാ​യം.

പ​രി​ശു​ദ്ധ റൂ​ഹ​യു​ടെ പ​ള്ളി​ക്ക് സ​മീ​പ​ത്തെ മാ​മ്മോ​ദീ​സ​ക​പ്പേ​ള​യും പു​തി​യ വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ ബ​സി​ലി​ക്ക​യും ആ​റാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ണി​യ​പ്പെ​ട്ട​താ​ണ്. മാ​മ്മോ​ദീ​സാ ക​പ്പേ​ള​യു​ടെ മേ​ൽ​ക്കൂ​ര കും​ഭ​ഗോ​പു​ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ്. അ​തി​ന്‍റെ മ​ച്ചി​ലും അ​തി​മ​നോ​ഹ​ര​മാ​യ ചി​ത്ര​വേ​ല​ക​ൾ ഉ​ണ്ട്. ഇ​റ്റാ​ലി​യ​ൻ രാ​ജ്യ​ത്തി​ന്‍റെ രാ​ജാ​വാ​യി​രു​ന്ന തെ​യോ​ദെ​റി​ക്ക് (ആ​രി​യൂ​സി​ന്‍റെ അ​നു​യാ​യി) ആ​ണ് ഇ​തി​ന്‍റെ നി​ർ​മാ​താ​വ്. ചു​റ്റു​ഭി​ത്തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​സ​യി​ക്കു​ക​ൾ ന​ഷ്ട​പ്പെ​ട്ടു.
ജോ​ർ​ദാ​ൻ ന​ദി​യി​ൽ ഈ​ശോ സ്നാ​പ​ക​യോ​ഹ​ന്നാ​നി​ൽ​നി​ന്ന് സ്നാ​ന​മേ​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​ണ് മൊ​സ​യി​ക്കി​ൽ ഉ​ള്ള​ത്. മാ​മ്മോ​ദി​സാ​യു​ടെ ചി​ത്ര​ത്തി​നു​ചു​റ്റും 12 ശ്ലീ​ഹ​ന്മാ​രെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

സ​മൃ​ദ്ധ​മാ​യ പ​ഴ​ക്കു​ല​ക​ൾ വ​ഹി​ക്കു​ന്ന ഈ​ന്ത​പ്പ​ന​ക​ളാ​ണ് ശ്ലീ​ഹ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ. ശ്ലീ​ഹ​ന്മാ​രു​ടെ വൃ​ത്ത​ത്തി​ന്‍റെ അ​ധ്യ​ക്ഷ​പ​ദ​വി​യി​ൽ സിം​ഹാ​സ​ന​സ്ഥ​മാ​യ നി​ല​യി​ൽ ര​ത്ന​ഖ​ചി​ത​മാ​യ ഒ​രു സ്ലീ​വാ. ക​ത്തീ​ഡ്ര​ൽ പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള മാ​മ്മോ​ദീ​സ ക​പ്പേ​ള​യാ​ണ് റാ​വെ​ന്ന​യി​ലെ ഇ​ന്ന​വ​ശേ​ഷി​ക്കു​ന്ന ഏ​റ്റ​വും പു​രാ​ത​ന​മാ​യ നി​ർ​മി​തി. അ​ഞ്ചാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ണി​ത അ​ഷ്ട​കോ​ണാ​കൃ​തി​യി​ലു​ള്ള കും​ഭ​ഗോ​പു​ര​ത്തി​ന്‍റെ മ​ച്ചി​ൽ ഈ​ശോ​യു​ടെ ജ്ഞാ​ന സ്നാ​ന​ത്തി​ന്‍റെ ആ​ലേ​ഖ​നം ഉ​ണ്ട്. ശ്ലീ​ഹ​ന്മാ​രു​ടെ ചി​ത്രീ​ക​ര​ണ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​ണ്.

റാ​വെ​ന്ന​യി​ലെ പു​രാ​ത​ന നി​ർ​മി​തി​ക​ളി​ൽ ജ​സ്റ്റീ​നി​യ​ന്‍റെ (എ​ഡി 482-565) കാ​ല​ത്തു​നി​ന്നു​ള്ള ഏ​റ്റ​വും പൂ​ർ​ണ​മാ​യ ഒ​രു പ​ള്ളി​യാ​ണ് വി​ശു​ദ്ധ വി​ത്താ​ല​സി​ന്‍റെ പേ​രി​ലു​ള്ള​ത്. കോ​ൺ​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ലെ വി​വി​ധ ബ​സി​ലി​ക്ക​ക​ളോ​ട് വ​ള​രെ സാ​മ്യ​മു​ള്ള ഈ ​പ​ള്ളി അ​തി​ന്‍റെ സ​വി​ശേ​ഷ​മാ​യ രൂ​പ​ക​ല്പ​ന​കൊ​ണ്ടും അ​ത്യാ​ക​ർ​ഷ​ക​മാ​യ മൊ​സ​യി​ക്കു​ക​ൾ​കൊ​ണ്ടും കാ​ണി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റും. ഉ​ൾ​ഭാ​ഗ​ത്തി​ന് പാ​ദു​വാ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ബ​സി​ലി​ക്ക​യു​മാ​യി വി​ദൂ​ര​സാ​മ്യ​മു​ണ്ട്.

റോ​മ​ൻ ബ​സി​ലി​ക്ക​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​ഷ്ട​കോ​ണാ​കൃ​തി​യി​ലാ​ണ് നി​ർ​മാ​ണം. എ​ഡി 548ലാ​യി​രു​ന്നു പ​ള്ളി വെ​ഞ്ച​രി​പ്പ്. ഭി​ത്തി​ക​ളി​ലും മ​ച്ചി​ലും തൂ​ണു​ക​ളി​ലും മാ​ത്ര​മ​ല്ല ത​റ​യി​ലും ന​ട​പ്പാ​ത​യി​ലും എ​ല്ലാ​മു​ള്ള മൊ​സ​യി​ക്കു​ക​ളു​ടെ ബാ​ഹു​ല്യ​വും വൈ​ചി​ത്ര്യ​വും അ​വ​തീ​ർ​ക്കു​ന്ന വ​ർ​ണ​പ്ര​പ​ഞ്ച​വും വി​വ​ര​ണാ​തീ​ത​മാ​ണ്.

ബൈ​ബി​ളി​ൽ​നി​ന്നു​ള്ള പ്ര​മേ​യ​ങ്ങ​ൾ മാ​ത്ര​മ​ല്ല ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ളും വൃ​ക്ഷ​ല​താ​ദി​ക​ളും ഫ​ല​മൂ​ലാ​ദി​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​യി മാ​റു​ന്ന മൊ​സ​യി​ക്കു​ക​ൾ. സിം​ഹാ​സ​നാ​രൂ​ഢ​നാ​യി​രി​ക്കു​ന്ന ഈ​ശോ​മി​ശി​ഹാ​യെ ആ​രാ​ധി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ന്ന ജ​സ്റ്റീ​നി​യ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ​യും തെ​യ​ദോ​റ ച​ക്ര​വ​ർ​ത്തി​നി​യു​ടെ​യും അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന നി​ര​വ​ധി ച​രി​ത്ര വ്യ​ക്തി​ക​ളു​ടെ​യും ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ജീ​വ​ൻ തു​ടി​ക്കു​ന്ന​വ​യാ​ണ്.

ബ​സി​ലി​ക്ക​യോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് ഗാ​ല്ല പ്ല​സീ​ദി​യ എ​ന്നു പേ​രു​ള്ള ശ​വ​കു​ടീ​രം. റോ​മ​ൻ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന തെ​യ​ഡോ​ഷ്യ​സ് ഒ​ന്നാ​മ​ന്‍റെ മ​ക​ളാ​ണ് ഗാ​ല്ല പ്ല​സീ​ദി​യ (എ​ഡി 392-450). കോ​ൺ​സ്റ്റ​ന്‍റൈ​ൻ മൂ​ന്നാ​മ​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന അ​വ​ർ പ​ശ്ചാ​ത്യ റോ​മാ​സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഇ​ട​ക്കാ​ല ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു.

റാ​വെ​ന്ന, റോം, ​ജ​റൂ​സ​ലെം, കോ​ൺ​സ്റ്റാ​ന്‍റി​നോ​പ്പി​ൾ ന​ഗ​ര​ങ്ങ​ളി​ലെ പ​ല മ​ന്ദി​ര​ങ്ങ​ളും അ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യോ പു​തു​താ​യി നി​ർ​മി​ക്ക​പ്പെ​ടു​ക​യോ ചെ​യ്തു. സാ​മ്രാ​ജ്യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി ഇ​ട​പെ​ട്ട അ​വ​ർ ത​നി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച ശ​വ​കു​ടീ​ര​മാ​ണ് ഗാ​ല്ല പ്ല​സീ​ദി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. അ​വ​ർ ഇ​വി​ടെ സം​സ്ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ് പ​ണ്ഡി​ത​മ​തം. വി​ശു​ദ്ധ ലോ​റ​ൻ​സി​ന്‍റെ പേ​രി​ലു​ള്ള ഒ​രു പ​ള്ളി​യാ​യി ഇ​ത് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ത്ര വ​ശ്യ​സു​ന്ദ​ര​മ​ല്ല കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ഹ്യ​ദ​ർ​ശ​നം. എ​ന്നാ​ൽ അ​ക​ത്തു ക​യ​റി​യാ​ലോ! ഒ​രു ചെ​ണ്ട നെ​ടു​കെ മു​റി​ച്ചു ക​മ​ഴ്ത്തി​യ​തു പോ​ലെ​യു​ള്ള പ്ര​ധാ​ന ശാ​ല​യി​ലേ​ക്കാ​ണ് നാം ​ക​യ​റു​ന്ന​ത്.

ആ​ദ്യം കാ​ണു​ന്ന​ത് ചെ​ണ്ട​യു​ടെ കു​റി​യ​വ​ശ​ത്തെ അ​കം ഭി​ത്തി​യി​ൽ ആ​ട്ടി​ൻ​പ​റ്റ​ത്തെ മേ​യ്ക്കു​ന്ന ന​ല്ല ഇ​ട​യ​ന്‍റെ ചി​ത്ര​മാ​ണ്. ചെ​ണ്ട​യു​ടെ വ​ർ​ത്തു​ള​മാ​യ ഭി​ത്തി​യി​ൽ നീ​ലാ​കാ​ശ​ത്തി​ൽ തി​ള​ങ്ങു​ന്ന ര​മ​ണീ​യ താ​ര​ക​ങ്ങ​ൾ. കെ​ട്ടി​ട​ത്തി​ന്‍റെ മ​ധ്യ​ശാ​ല​യു​ടെ മ​ച്ചി​ൽ സു​വ​ർ​ണ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ന​ടു​വി​ൽ വി​ള​ങ്ങു​ന്ന സു​വ​ർ​ണ സ്ലീ​വാ. നാ​ലു മൂ​ല​യ്ക്കും സു​വി​ശേ​ഷ​ക​ന്മാ​രു​ടെ പ്ര​തീ​ക​ങ്ങ​ൾ സ്വ​ർ​ണ​വ​ർ​ണ​ത്തി​ൽ. കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ മു​ഴു​വ​ൻ ബൈ​ബി​ൾ പ്ര​മേ​യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന അ​തി​സു​ന്ദ​ര​മാ​യ മൊ​സ​യി​ക്കു​ക​ൾ.

പ​ച്ച​ക്കു​ട നി​വ​ർ​ത്തി​നി​ൽ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള വ​മ്പ​ൻ പൈ​ൻ മ​ര​ങ്ങ​ൾ കാ​വ​ൽ നി​ൽ​ക്കു​ന്ന വി​ശു​ദ്ധ അ​പ്പോ​ള്ളി​നാ​രി​സി​ന്‍റെ ക്ലാ​സെ​യി​ലെ ബ​സി​ലി​ക്ക​യും വൃ​ത്താ​കാ​ര​ത്തി​ൽ 38 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മ​ണി​മാ​ളി​ക​യും ദൂ​രെ​നി​ന്നു​ത​ന്നെ കാ​ണാം. റാ​വെ​ന്ന​യി​ലെ ആ​ദ്യ മെ​ത്രാ​നാ​യി​രു​ന്ന അ​പ്പോ​ള്ളി​നാ​രി​സ് ഇ​വി​ടെ​യാ​ണ് മെ​ത്രാ​സ​നം സ്ഥാ​പി​ച്ച​ത്. അ​ദ്ദേ​ഹം അ​ന്ത്യോ​ഖ്യ സ്വ​ദേ​ശി​യാ​യി​രു​ന്നു. എ​ഡി 549ൽ ​ഈ പ​ള്ളി​യു​ടെ കൂ​ദാ​ശ ക​ർ​മം ന​ട​ന്നു.

പ​ള്ളി​യ​കം അ​ഭൗ​മ​മാ​യ സൗ​ന്ദ​ര്യ പ്ര​ക​ർ​ഷ​ത്തി​ൽ ജ്വ​ലി​ച്ചു​നി​ൽ​ക്കു​ന്നു. പ​റു​ദീ​സ​യു​ടെ പ​ക​ർ​പ്പു ത​ന്നെ​യെ​ന്നു തോ​ന്നി​പ്പോ​കും. മ​ദ്ബ​ഹാ ഭി​ത്തി​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന പ​ച്ച​പ്പു​ൽ​ത​കി​ടി​യും അ​പ്പോ​ള്ളി​നാ​രി​സും വൃ​ക്ഷ​ല​താ​ദി​ക​ളും ആ​ട്ടി​ൻ​പ​റ്റ​വു​മൊ​ക്കെ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ പോ​ലെ ന​മ്മെ​യും വ്യാ​മു​ഗ്ധ​രാ​ക്കും. 12 വീ​തം മാ​ർ​ബി​ൾ തൂ​ണു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന ഹൈ​ക്ക​ലാ​യും ഇ​രു​വ​ശ​ത്തു​മു​ള്ള ഉ​പ​ശാ​ല​ക​ളും. മേ​ൽ​ക്കൂ​ര​യു​ടെ ഭി​ത്തി​ക​ളി​ൽ പ്ര​വാ​ച​ക​ൻ​മാ​രും ശ്ലീ​ഹ​ന്മാ​രും വി​ശു​ദ്ധ​രും മാ​ലാ​ഖ​മാ​രും ച​രി​ത്ര​പു​രു​ഷ​ന്മാ​രു​മൊ​ക്കെ ജീ​വ​ൻ തു​ളു​മ്പു​ന്ന വ്യ​ക്തി​ക​ളാ​യി സ​ന്നി​ഹി​ത​രാ​ണ്...

റാ​വെ​ന്ന​യി​ൽ ഇ​നി​യും ഏ​റെ​യു​ണ്ട് കാ​ഴ്ച​ക​ൾ. എ​ല്ലാ​യി​ട​ത്തു​മു​ണ്ട് മൊ​സ​യി​ക്കി​ൽ ചെ​യ്ത വി​ശി​ഷ്ട ര​ച​ന​ക​ളു​ടെ സ​മൃ​ദ്ധി. ക​ത്തീ​ഡ്ര​ൽ പ​ള്ളി, പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ​യും വി​ശു​ദ്ധ അ​ഗാ​ഥ​യു​ടെ​യും ബ​സി​ലി​ക്ക​ക​ൾ, പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ​ള്ളി, വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍റെ പ​ള്ളി, പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ ആ​ശ്ര​മം, ക​ത്തീ​ഡ്ര​ൽ മ്യൂ​സി​യം, ദാ​ന്തെ​യു​ടെ ശ​വ​കു​ടീ​രം, ടൗ​ൺ ആ​ർ​ട്ട് മ്യൂ​സി​യം, മൊ​സ​യി​ക്ക് ക​ലാ പ​ഠ​ന​ത്തി​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ കേ​ന്ദ്രം, പ​രി. മ​റി​യ​വും ബാ​ല​നാ​യ ഈ​ശോ​യും, ക്ലാ​സെ​യി​ലെ പൈ​ൻ മ​ര​ക്കാ​ട്...

SUNDAY DEEPIKA

പാ​ലാ​യി​ലു​ണ്ട്, കേ​ക്കി​ന്‍റെ നാ​ട​ൻ രു​ചി​ക്കൂ​ട്ട്

ന​ക്ഷ​ത്ര​ങ്ങ​ള്‍ പ്ര​കാ​ശം ചൊ​രി​യു​ന്ന സു​ന്ദ​ര​രാ​ത്രി​ക​ള്‍... കു​ളി​രി​ല്‍ മൂ​ടി​പ്പു​ത​ച്ചു കി​ട​ക്കു​മ്പോ​ഴും ദൂ​രെ​നി​ന്നു നേ​ര്‍​ത്ത ശ​ബ്ദ​ത്തി​ല്‍ ഒ​ഴു​കി​യെ​ഴു​ത്തു​ന്ന കാ​ര​ള്‍ ഗാ​ന​ത്തി​നു കാ​തോ​ര്‍​ക്കു​ന്ന ക്രി​സ്മ​സ് രാ​ത്രി​ക​ള്‍. പു​ല്‍​ക്കൂ​ടൊ​രു​ക്കി മ​ര​ക്കൊ​മ്പി​ല്‍ വ​ലി​യ ന​ക്ഷ​ത്ര​വും മു​റ്റ​ത്ത് ക്രി​സ്മ​സ് ട്രീ​യും ത​യാ​റാ​ക്കി പാ​തി​രാ കു​ര്‍​ബാ​ന ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ കി​ട്ടു​ന്ന ഫ്രൂ​ട്ട് കേ​ക്കി​ന്‍റെ മ​ധു​രം- അ​തു ക്രി​സ്മ​സി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

പ​ണ്ട് ക്രി​സ്മ​സ് കാ​ല​ത്ത് ഏ​റ്റ​വും പ്ര​ചാ​രം ഫ്രൂ​ട്ട് കേ​ക്കി​നാ​യി​രു​ന്നു. ഇ​തി​നു രു​ചി​യും വീ​ര്യ​വും കൂ​ടും. ഇ​ഷ്ടി​ക​ച്ചു​വ​രു​ള്ള ബോ​ര്‍​മ​യി​ല്‍, ചി​ര​ട്ട​ക​ള്‍ ക​ത്തി​ച്ച ക​ന​ലി​ല്‍ വെ​ന്തു പാ​ക​മാ​കു​ന്ന കേ​ക്കു​ക​ൾ... പ​ക്ഷേ പു​തു​ത​ല​മു​റ ഇ​ത്ത​രം കേ​ക്ക് രു​ചി​ച്ചു​കാ​ണി​ല്ല. മാ​ര്‍​ബി​ള്‍ കേ​ക്കും ചോ​ക്ലേ​റ്റ് കേ​ക്കു​മൊ​ക്കെ​യാ​യു​ള്ള ന്യൂ​ജെ​ന്‍, ജെ​ന്‍ സി ​ക്രി​സ്മ​സ് കാ​ല​ത്തും ബോ​ര്‍​മ​യി​ല്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ കേ​ക്കു നി​ര്‍​മി​ക്കു​ന്ന അ​പൂ​ര്‍​വം ചി​ല​രു​ണ്ട്. പാ​ലാ​യ്ക്കു സ​മീ​പം പൈ​ക, മ​ല്ലി​ക​ശേ​രി, ക​ള്ളി​വ​യ​ലി​ല്‍ ഷീ​ല ടോ​മി അ​വ​രി​ൽ മു​ൻ​നി​ര​യി​ലു​ണ്ട്. ഷീ​ല​യു​ടെ ക​ള്ളി​വ​യ​ലി​ല്‍ ബേ​ക്്സി​ന്‍റെ ക്രി​സ്മ​സ് രു​ചി ഇ​ന്നു ലോ​ക​മെ​ങ്ങും പ​രി​ചി​തം.

ആ​ദ്യ​ത്തെ 150 കേ​ക്കു​ക​ൾ

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് പാ​ലാ​യി​ല്‍ ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ലി​ന്‍റെ ദേ​വ​ദാ​ന്‍ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കു ന​ല്‍​കു​ന്ന​തി​നാ​യി കേ​ക്ക് ത​യാ​റാ​ക്ക​ണ​മെ​ന്ന് ഭ​ര്‍​ത്താ​വ് ടോ​മി​യു​ടെ പി​താ​വ് ജോ​ര്‍​ജ് ഷീ​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

150 കേ​ക്കു​ക​ള്‍ റ​ബ​ര്‍ ഉ​ണ​ങ്ങു​ന്ന പു​ക​പ്പു​ര​യി​ല്‍​വ​ച്ചാ​ണ് ബേ​ക്ക് ചെ​യ്ത​ത്. പി​റ്റ​ത്തേ വ​ര്‍​ഷം ആ​ദ്യ ഓ​ര്‍​ഡ​ര്‍ ചെ​ന്നൈ​യി​ലു​ള്ള ഷീ​ല​യു​ടെ ബ​ന്ധു​വി​ന്‍റേ​താ​യി​രു​ന്നു. 30 കേ​ക്കു​ക​ള്‍. പി​ന്നീ​ട് വാ​മൊ​ഴി​യാ​യി കേ​ക്ക് രു​ചി പ​തു​ക്കെ വ​ള​ര്‍​ന്നു. മ​ല്ലി​ക​ശേ​രി, വി​ള​ക്കു​മാ​ടം പ്ര​ദേ​ശ​ത്തെ പ​ല കു​ടും​ബ​ങ്ങ​ള്‍​ക്കും സു​പ​രി​ചി​ത​മാ​യ പാ​ച​ക​ക്കു​റി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഷീ​ല തു​ട​ക്കം​കു​റി​ച്ച​ത്. കാ​ല​ക്ര​മേ​ണ അ​തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി പൂ​ര്‍​ണ​ത​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ത​നി നാ​ട​ന്‍ രു​ചി​ക്കൂ​ട്ടാ​ണ് ഈ ​സ്പെ​ഷ​ൽ ഫ്രൂ​ട്ട് കേ​ക്കി​ന്‍റേ​ത്.‍ ആ​ദ്യ കാ​ല​ത്ത് വീ​ട്ടി​ല്‍ എ​ല്ലാ​വ​രും ചേ​ര്‍​ന്നു​ള്ള കൂ​ട്ടാ​യ്മ​യി​ലാ​ണ്് കേ​ക്ക് ത​യാ​റാ​ക്കി​യി​രു​ന്ന​ത്, ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ന്‍, എ​ന്‍​ജി​നീ​യ​ര്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് ടോ​മി വീ​ടി​നോ​ടു ചേ​ര്‍​ന്നൊ​രു ബോ​ര്‍​മ​യൊ​രു​ക്കി. ഇ​പ്പോ​ള്‍ 3000 കേ​ക്കു​വ​രെ ഇ​വി​ടെ ബേ​ക്ക് ചെ​യ്യു​ന്നു.

ഒ​രു വ​ർ​ഷ​ത്തെ ഒ​രു​ക്കം

ഒ​രു ക്രി​സ്മ​സ് ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍​ത​ന്നെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ജോ​ലി​ക​ള്‍ തു​ട​ങ്ങു​മെ​ന്ന് ഷീ​ല പ​റ​യു​ന്നു. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ പ​ഴ​ങ്ങ​ള്‍ അ​രി​ഞ്ഞു വൈ​നി​ല്‍ കു​തി​ര്‍​ത്തു വ​യ്ക്കു​മ്പോ​ള്‍ മു​ത​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ത്താ​ലേ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ കേ​ക്കു​ക​ള്‍ ബോ​ക്സി​ലാ​കു​ക​യു​ള്ളു. ഡി​സം​ബ​ര്‍ ആ​ദ്യ​ത്തോ​ടെ കേ​ക്കു​ക​ള്‍ മ​ല്ലി​ക​ശേ​രി​യും പാ​ലാ​യും കോ​ട്ട​യ​വും ക​ട​ന്ന് കേ​ര​ള​വും ഇ​ന്ത്യ​യും വി​ട്ട് പ​ല നാ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​തു​ട​ങ്ങും.

തേ​ക്കു​ത​ടി​യി​ല്‍ നി​ര്‍​മി​ച്ച പെ​ട്ടി​ക്കു​ള്ളി​ല്‍ എ​ത്തു​ന്ന എ​ക്സ്ക്വി​സി​റ്റാ​ണ് ഷീ​ല ഉ​ണ്ടാ​ക്കു​ന്ന കേ​ക്കു​ക​ളി​ല്‍ ഏ​റ്റ​വും മു​ന്തി​യ​ത്. ത​ടി​പ്പെ​ട്ടി​യി​ലു​ള്ള കേ​ക്ക് എ​ന്ന ആ​ശ​യം പ​റ​ഞ്ഞ​തും കേ​ക്കി​നു​ള്ള പെ​ട്ടി ഡി​സൈ​ന്‍ ചെ​യ്ത​തും ഇ​ള​യ​മ​ക​ന്‍ മൈ​ക്കി​ളാ​ണ്.

ചൂ​ടി​ന് ഏ​ഴു​കു​ട്ട ചി​ര​ട്ട

ബോ​ര്‍​മ​യി​ലെ ബേ​ക്കിം​ഗ് രീ​തി​യി​ല്‍ കേ​ക്ക് ത​യാ​റാ​ക്കു​മ്പോ​ള്‍ ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണ്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍, ഏ​ഴ് കു​ട്ട​യോ​ളം ചി​ര​ട്ട​യി​ട്ട് ക​ത്തി​ച്ച് അ​തി​ന്‍റെ ക​ന​ല്‍ വാ​രി മാ​റ്റി​യ ശേ​ഷ​മാ​ണ് കേ​ക്ക് മി​ക്സ് ബോ​ര്‍​മ​യി​ലേ​ക്കു ക​യ​റ്റു​ന്ന​ത്. ബോ​ര്‍​മ​യി​ലെ ചൂ​ട് കൃ​ത്യ​മാ​യി ക്ര​മീ​ക​രി​ക്ക​ണം. അ​തി​നാ​ല്‍ ഓ​രോ നി​മി​ഷ​വും കേ​ക്കി​നൊ​പ്പം ശ്ര​ദ്ധ​യോ​ടെ അ​ടു​ത്തു​ണ്ടാ​ക​ണം.

മ​ല്ലി​ക​ശേ​രി എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ല്‍, ക്രി​സ്മ​സി​ന് മു​മ്പു​ള്ള ആ​ഴ്ച​ക​ള്‍ 12 പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘ​ത്തി​ന് തി​ര​ക്കേ​റി​യ സ​മ​യ​മാ​ണ്. എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ എ​ല്ലാ​വ​രും ഷീ​ല​യ്ക്കൊ​പ്പം ഒ​ത്തു​ചേ​രു​ന്നു. പു​ല​ര്‍​ച്ചെ 5.30ന് ​ഷീ​ല​യു​ടെ ഒ​രു ദി​വ​സം ആ​രം​ഭി​ക്കും. ആ​ദ്യ ജോ​ലി അ​ടു​പ്പ് മു​ന്‍​കൂ​ട്ടി ചൂ​ടാ​ക്കു​ക എ​ന്ന​താ​ണ്. ടീ​മി​ലെ ഏ​ക പു​രു​ഷ​നാ​യ ജോ​സി​നാ​ണ് ബോ​ര്‍​മ​യു​ടെ ചു​മ​ത​ല.

""ഇ​പ്പോ​ള്‍ എ​നി​ക്ക് 70 വ​യ​സാ​യി. ക​ഴി​യു​ന്നി​ട​ത്തോ​ളം കാ​ലം എ​ന്‍റെ ജോ​ലി തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഓ​രോ ക്രി​സ്മ​സും ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള​വ​ര്‍ എ​ന്‍റെ കേ​ക്കി​ലൂ​ടെ മ​ധു​ര​ത​ര​മാ​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്''- ഷീ​ല പ​റ​യു​ന്നു. ഭ​ര്‍​ത്താ​വ് ടോ​മി ജോ​ര്‍​ജ്, മ​ക്ക​ളാ​യ സി​ന്ധു, ശോ​ഭ, ജോ​ര്‍​ജ്, ഷീ​ലു, മൈ​ക്കി​ള്‍ എ​ന്നി​വ​രും ഷീ​ല​യ്ക്കൊ​പ്പം ക​ള്ളി​വ​യ​ലി​ല്‍ ബേ​ക്സി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. 

SUNDAY DEEPIKA

ഒ​രു​ക്കാം, ക്രി​സ്മ​സ് വി​ഭ​വ​ങ്ങ​ൾ...

ന​ക്ഷ​ത്ര​ങ്ങ​ൾ എ​ങ്ങും മി​ഴി​തു​റ​ന്നി​രി​ക്കു​ന്നു. പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം​പ​ക​ർ​ന്ന് ക്രി​സ്മ​സ് ഇ​ങ്ങെ​ത്തി. ആ​ഘോ​ഷം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​ത്തി​നൊ​പ്പം ആ​ഹാ​ര​ത്തി​നും സ്ഥാ​ന​മു​ണ്ട​ല്ലോ. ഇ​താ, ക്രി​സ്മ​സ് ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ഏ​താ​നും രു​ചി​ക്കൂ​ട്ടു​ക​ൾ...

 1. മ​ഷ്റൂം- മാ​ത​ള​നാ​ര​ങ്ങ പു​ലാ​വ് 

ചേ​രു​വ​ക​ൾ:

ബ​സു​മ​തി അ​രി- ര​ണ്ടു ക​പ്പ്
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
നെ​യ്യ്- അ​ര ക​പ്പ്
മ​ഷ്റൂ- 200 ഗ്രാം
​മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
നാ​ര​ങ്ങാ​നീ​ര്- ര​ണ്ടു ടീ​സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്
അ​ല​ങ്ക​രി​ക്കാ​ൻ- മാ​ത​ള​നാ​ര​ങ്ങാ കു​രു- ഒ​രു ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം:

നെ​യ്യ് ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. മ​ഷ്റൂം ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഉ​പ്പി​ട്ട് മ​ഷ്റൂം ചു​രു​ങ്ങു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. അ​രി ക​ഴു​കി, അ​രി​ച്ചു​വാ​രി അ​ല്പ​നേ​രം കു​തി​ർ​ത്ത​ശേ​ഷം ഇ​തി​ലേ​ക്ക് ഇ​ടു​ക. മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ക്കാം.
പാ​ക​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ച്ചു വാ​ങ്ങു​ക. നാ​ര​ങ്ങാ​നീ​ര് ഒ​ഴി​ക്കു​ക. ഒ​രു പ്ലേ​റ്റി​ലേ​ക്ക് പ​ക​ർ​ന്ന് മീ​തെ മാ​ത​ള​നാ​ര​ങ്ങാ​ക്കു​രു​വി​ട്ട് അ​ല​ങ്ക​രി​ച്ചു വി​ള​ന്പു​ക.

2. സാ​ലി ചി​ക്ക​ൻ 

ചേ​രു​വ​ക​ൾ:

കോ​ഴി​യി​റ​ച്ചി- ഒ​രു കോ​ഴി,
ചെ​റി​യ​ക​ഷ​ണ​ങ്ങ​ൾ
സ​വാ​ള- നാ​ലെ​ണ്ണം, നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്
ഉ​രു​ള​ക്കി​ഴ​ങ്ങ്- മൂ​ന്നെ​ണ്ണം, നീ​ള​ത്തി​ൽ ക​നം​കു​റ​ച്ച് അ​രി​ഞ്ഞ​ത്
ഏ​ല​യ്ക്ക, ഗ്രാ​ന്പൂ- ര​ണ്ടെ​ണ്ണം വീ​തം 
കു​രു​മു​ള​ക്- എ​ട്ടെ​ണ്ണം
പ​ട്ട- മൂ​ന്നെ​ണ്ണം, നീ​ള​ത്തി​ൽ
ഉ​ണ​ക്ക മു​ള​ക്- മൂ​ന്നെ​ണ്ണം
മ​ല്ലി​പ്പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- ര​ണ്ടെ​ണ്ണം
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം:

എ​ണ്ണ ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കി സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്, ഏ​ല​യ്ക്ക, ഗ്രാ​ന്പൂ, കു​രു​മു​ള​ക്, പ​ട്ട എ​ന്നി​വ​യി​ട്ട് സ​വാ​ള ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. ഉ​ണ​ക്ക​മു​ള​കും പൊ​ടി​ക​ളും ചേ​ർ​ക്കാം. വ​റു​ത്ത് വാ​ങ്ങി​വ​യ്ക്കു. ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളി​ൽ ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്യു​ക. അ​ല്പം ഉ​പ്പും ചേ​ർ​ക്കാം. മ​സാ​ല ന​ന്നാ​യി വ​റു​ത്ത​ശേ​ഷം ഇ​റ​ച്ചി ചേ​ർ​ത്ത് വീ​ണ്ടും അ​ടു​പ്പ​ത്തു​വ​യ്ക്കു​ക. ഇ​റ​ച്ചി​ക്ക് ബ്രൗ​ണ്‍​നി​റം ആ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. ഒ​രു ഗ്ലാ​സ് വെ​ള്ളം ഒ​ഴി​ച്ച് ഇ​റ​ച്ചി മ​യ​മാ​കും​വ​രെ വേ​വി​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് അ​രി​ഞ്ഞ​ത് എ​ണ്ണ​യി​ൽ വ​റു​ത്ത് (സാ​ലി) ഇ​റ​ച്ചി​ക്കു മീ​തെ വി​ത​റു​ക.

3. ഗ്രീ​ൻ മ​സാ​ല മ​ട്ട​ണ്‍ 

ചേ​രു​വ​ക​ൾ:

ആ​ട്ടി​റ​ച്ചി- അ​ര കി​ലോ, ചെ​റു ക​ഷ​ണ​ങ്ങ​ൾ
സ​വാ​ള- ഒ​രെ​ണ്ണം, നീ​ള​ത്തി​ലും വ​ട്ട​ത്തി​ലും അ​രി​ഞ്ഞ​ത്
ഇ​ഞ്ചി അ​ര​ച്ച​ത്- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത്- അ​ര ടീ​സ്പൂ​ണ്‍
ഗ​രം​മ​സാ​ല​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
നാ​ര​ങ്ങ- ഒ​രെ​ണ്ണം, നീ​രി​ന്
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

പേ​സ്റ്റി​ന്
പ​ച്ച​മു​ള​ക്- നാ​ലെ​ണ്ണം
മ​ല്ലി​യി​ല- കാ​ൽ കെ​ട്ട്
പു​തി​ന​യി​ല- ആ​റെ​ണ്ണം

ത​യാ​റാ​ക്കു​ന്ന​വി​ധം: 

എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് ഇ​ട്ടു വ​റു​ക്കു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കു​ന്പോ​ൾ ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളും ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി അ​ര​പ്പു​ക​ളും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​റു​ക്കു​ക. പ​ച്ച​മു​ള​കും മ​ല്ലി​യി​ല​യും പു​തി​ന​യി​ല​യും ക​ഴു​കി ന​ന്നാ​യി അ​ര​ച്ച് ഇ​തി​ൽ ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കു​ക. അ​ര ക​പ്പ് വെ​ള്ള​മൊ​ഴി​ച്ച പ്ര​ഷ​ർ കു​ക്ക​റി​ലേ​ക്ക് ഇ​ത് മാ​റ്റു​ക. അ​ട​ച്ച് ഇ​റ​ച്ചി​ക്ക് മ​യം​വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക. ശേ​ഷം തു​റ​ന്നു​വ​ച്ച് വേ​വി​ക്കു​ക. എ​ണ്ണ മീ​തെ തെ​ളി​യു​ന്പോ​ൾ സ​വാ​ള വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​തും നാ​ര​ങ്ങാ​നീ​രും ഗ​രം​മ​സാ​ല​പ്പൊ​ടി​യും ഇ​ട്ട് ഒ​ന്ന് അ​ട​ച്ചു​വ​ച്ച​ശേ​ഷം വി​ള​ന്പു​ക.

4. പ്രോ​ണ്‍​സ് പാ​ട്ടി​യ 

ചേ​രു​വ​ക​ൾ:

കൊ​ഞ്ച്- ഒ​രു കി​ലോ
മ​ഞ്ഞ​ൾ​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി- 10 അ​ല്ലി
ഉ​ണ​ക്ക​മു​ള​ക്- എ​ട്ടെ​ണ്ണം
സ​വാ​ള- ര​ണ്ടെ​ണ്ണം
വി​നാ​ഗി​രി- മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി- മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍
ത​ക്കാ​ളി- അ​ഞ്ചെ​ണ്ണം
പ​ച്ച​മു​ള​ക്- മൂ​ന്നെ​ണ്ണം
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​യി​ല- കു​റ​ച്ച്, അ​ല​ങ്ക​രി​ക്കാ​ൻ
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം: 

കൊ​ഞ്ച് ക​ഴു​കി, ശ​രി​യാ​ക്കി വീ​ണ്ടും ക​ഴു​കി​വ​യ്ക്കു​ക. മ​ഞ്ഞ​ൾ, ജീ​ര​കം, വെ​ളു​ത്തു​ള്ളി എ​ന്നി​വ ഒ​രു​മി​ച്ച് ന​ന്നാ​യി അ​ര​യ്ക്കു​ക. ഇ​തി​ൽ കൊ​ഞ്ച് ഇ​ട്ട് ന​ന്നാ​യി പി​ടി​പ്പി​ക്കു​ക. ഉ​ണ​ക്ക​മു​ള​കി​ൽ അ​ല്പം വെ​ള്ളം ത​ളി​ച്ച് ന​ന്നാ​യി അ​ര​ച്ചു​വ​യ്ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് സ​വാ​ള​യി​ട്ട് വ​ഴ​റ്റു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​യാ​ൽ മു​ള​ക​ര​ച്ച​തും വി​നാ​ഗി​രി​യും മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ക്കാം.

ത​ക്കാ​ളി ചെ​റു​താ​യി നു​റു​ക്കി​യ​തും അ​ല്പം വെ​ള്ള​വും ചേ​ർ​ക്കു​ക. ചെ​റു​തീ​യി​ൽ വ​ച്ച് ന​ന്നാ​യി ഇ​ള​ക്കി ത​ക്കാ​ളി ഉ​ട​യാ​ൻ അ​നു​വ​ദി​ക്കു​ക. ഇ​നി കൊ​ഞ്ചു ചേ​ർ​ത്ത് മൂ​ന്നു​മി​നി​റ്റ് തി​ള​പ്പി​ക്കു​ക. ഉ​പ്പി​ട്ട് അ​വ​സാ​നം പ​ച്ച​മു​ള​കും ചെ​റു​താ​യി അ​രി​ഞ്ഞ മ​ല്ലി​യി​ല​യും ചേ​ർ​ത്ത് അ​ഞ്ചു​മി​നി​റ്റു​കൂ​ടി വേ​വി​ച്ച​ശേ​ഷം വാ​ങ്ങു​ക.

SUNDAY DEEPIKA

സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് ഒ​രു കാ​രു​ണ്യ​മ​ഴ

 വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ അ​ജ​യ്യ​നാ​യൊ​രു കൊ​ടു​മു​ടി​യാ​ണ് വി​ല്യം ഷേ​ക്സ്പി​യ​ർ (1564-1616). ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 37 നാ​ട​ക​ങ്ങ​ൾ, 154 സോ​ണ​റ്റു​ക​ൾ എ​ന്നി​വ കൂ​ടാ​തെ ഒ​ട്ടേ​റെ ദീ​ർ​ഘ ക​വി​ത​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളെ അ​നാ​വ​ര​ണം​ചെ​യ്യു​ന്ന​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ. സ്നേ​ഹം, അ​സൂ​യ, അ​തി​മോ​ഹം, വ​ഞ്ച​ന, പ്ര​ത്യാ​ശ, ക്ഷ​മ എ​ന്നി​വ​യൊ​ക്കെ ത​ന്‍റെ കൃ​തി​ക​ളി​ൽ അ​തി​മ​നോ​ഹ​ര​മാ​യി അ​ദ്ദേ​ഹം വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.

ഷേ​ക്സ്പി​യ​റി​ന്‍റെ ര​ച​ന​ക​ളി​ൽ ദൈ​വ​കാ​രു​ണ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന​ശ്വ​ര​മാ​യ ഒ​രു ദ​ർ​ശ​നം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​മാ​ണ് "ദ ​മെ​ർ​ച്ച​ന്‍റ് ഓ​ഫ് വെ​നീ​സ്'. പ​ര​സ്പ​ര ബ​ന്ധി​ത​മാ​യ ര​ണ്ടു ക​ഥാ​ധാ​ര​ക​ളാ​ണ് ഈ ​നാ​ട​ക​ത്തി​ലു​ള്ള​ത്. ആ​ദ്യ ക​ഥാ​ധാ​ര വെ​നീ​സി​ലെ വ്യാ​പാ​രി​യാ​യ അ​ന്‍റോ​ണി​യോ, അ​യാ​ളു​ടെ ആ​ത്മ​മി​ത്ര​മാ​യ ബ​സാ​നി​യോ എ​ന്നി​വ​രെ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. പ​ണ​ക്കാ​ര​ന്‍റെ മ​ക​ളും വി​ദ്യാ​സ​ന്പ​ന്ന​യു​മാ​യ പോ​ർ​ഷ്യ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തേ​ത്.

പോ​ർ​ഷ്യ​യെ വി​വാ​ഹം ചെ​യ്യാ​ൻ ബ​സാ​നി​യോ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, പ​ണ​മി​ല്ലാ​തെ ആ ​യു​വ​തി​യെ സ്വാ​ധീ​നി​ക്കാ​നാ​വി​ല്ല. ബ​സാ​നി​യോ​യു​ടെ കൈ​യി​ൽ പ​ണ​മി​ല്ല​താ​നും. യാ​ത്ര​യ്ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി അ​യാ​ൾ അ​ന്‍റോ​ണി​യോ​യോ​ട് മൂ​വാ​യി​രം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ക​പ്പ​ലു​ട​മ​യാ​യ അ​ന്‍റോ​ണി​യോ ധ​ന​വാ​നാ​യി​രു​ന്നെ​ങ്കി​ലും മൂ​വാ​യി​രം സ്വ​ർ​ണ​നാ​ണ​യം അ​പ്പോ​ൾ അ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ത​ന്മൂ​ല​മാ​ണ് അ​യാ​ൾ ഷൈ​ലോ​ക്ക് എ​ന്ന പ​ണ​ക്കാ​ര​നി​ൽ​നി​ന്ന് ബ​സാ​നി​യോ​യ്ക്കു​വേ​ണ്ടി അ​ത്ര​യും തു​ക ക​ടം​വാ​ങ്ങി​യ​ത്. തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നാ​ൽ ത​ന്‍റെ മാം​സ​ത്തി​ൽ​നി​ന്ന് ഒ​രു പൗ​ണ്ട് ഷൈ​ലോ​ക്കി​നു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു അ​ന്‍റോ​ണി​യോ​യു​ടെ വാ​ഗ്ദാ​നം.
അ​ന്‍റോ​ണി​യോ വ​ഴി ല​ഭി​ച്ച പ​ണ​വു​മാ​യി ബ​സാ​നി​യോ പോ​ർ​ഷ്യ​യെ തേ​ടി​പ്പോ​യി. പോ​ർ​ഷ്യ​യു​ടെ പി​താ​വി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ബ​സാ​നി​യോ​യ്ക്കു സാ​ധി​ക്കു​ക​യും ചെ​യ്തു.

അ​പ്പോ​ഴേ​ക്കും ദു​ര​ന്ത​വാ​ർ​ത്ത​യു​മാ​യി ബ​സാ​നി​യോ​യ്ക്ക് ഒ​രു ക​ത്തു ല​ഭി​ച്ചു. ക​പ്പ​ൽ​നാ​ശം​മൂ​ലം അ​ന്‍റോ​ണി​യോ​യ്ക്ക് ഷൈ​ലോ​ക്കി​ന്‍റെ ക​ടം വീ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം. വി​വ​ര​മ​റി​ഞ്ഞ പോ​ർ​ഷ്യ വേ​ഗം ബ​സാ​നി​യോ​യോ​ട് മ​ട​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു​ശേ​ഷം പോ​ർ​ഷ്യ വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി ത​ന്‍റെ സു​ഹൃ​ത്താ​യ നെ​റീ​സ​യോ​ടൊ​പ്പം ബ​സാ​നി​യോ​യെ പി​ൻ​തു​ട​ർ​ന്നു.

അ​ന്‍റോ​ണി​യോ​യ്ക്ക് പ​ണം തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന​തു​കൊ​ണ്ട് ഷൈ​ലോ​ക്ക് കേ​സു​മാ​യി വെ​നീ​സി​ലെ ഭ​ര​ണാ​ധി​കാ​രി​യാ​യ ഡ്യൂ​ക്കി​ന്‍റെ മു​ന്നി​ലെ​ത്തി. പ​റ​ഞ്ഞു സ​മ്മ​തി​ച്ചി​രു​ന്ന മൂ​ന്നു​മാ​സ​ത്തി​ന​കം പ​ണം തി​രി​ച്ചു​ന​ൽ​കാ​തി​രു​ന്ന​തു​മൂ​ലം ത​നി​ക്ക് അ​ന്‍റോ​ണി​യോ​യു​ടെ ഒ​രു പൗ​ണ്ട് മാം​സം ല​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഷൈ​ലോ​ക്കി​ന്‍റെ പി​ടി​വാ​ശി. നീ​തി ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ഡ്യൂ​ക്ക് ഷൈ​ലോ​ക്കി​ൽ​നി​ന്ന് ക​രു​ണ പ്ര​തീ​ക്ഷി​ച്ചു. അ​യാ​ൾ ക​രു​ണ കാ​ണി​ച്ചി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ർ​ഷ്യ വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി അ​ന്‍റോ​ണി​യോ​യു​ടെ വ​ക്കീ​ലാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്.

ഷൈ​ലോ​ക്കി​ന് അ​ന്‍റോ​ണി​യോ​യു​ടെ ഒ​രു പൗ​ണ്ട് മാം​സ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നു സ​മ്മ​തി​ച്ച പോ​ർ​ഷ്യ, ഷൈ​ലോ​ക്ക് അ​യാ​ളോ​ടു ക​രു​ണ​കാ​ണി​ക്ക​ണ​മെ​ന്നു വാ​ദി​ച്ചു. ഈ ​വാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്ത് പോ​ർ​ഷ്യ ഇ​പ്ര​കാ​രം പ​റ​ഞ്ഞു:
""യ​ഥാ​ർ​ഥ കാ​രു​ണ്യം ആ​രി​ൽ​നി​ന്നും നി​ർ​ബ​ന്ധി​ച്ചു നേ​ടു​ന്ന ഒ​ന്ന​ല്ല. അ​തു സ്വ​ർ​ഗ​ത്തി​ൽ​നി​ന്നു ഭൂ​മി​യി​ൽ പ​തി​ക്കു​ന്ന മൃ​ദു​ല​മാ​യ മ​ഴ​പോ​ലെ​യാ​ണ്.''

ര​ണ്ടാ​യി​രം വ​ർ​ഷം മു​ന്പ് സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ ഒ​രു കാ​രു​ണ്യ​വ​ർ​ഷ​മു​ണ്ടാ​യി. മൃ​ദു​ല​മാ​യ ഒ​രു യ​ഥാ​ർ​ഥ കാ​രു​ണ്യ​വ​ർ​ഷം. അ​തു സം​ഭ​വി​ച്ച​ത് ബെ​ത്‌​ല​ഹേ​മി​ലാ​യി​രു​ന്നു. ദൈ​വം സ്വ​ന്തം മ​ന​സാ​ലെ ത​ന്‍റെ പു​ത്ര​നെ ലോ​ക​ത്തി​ലേ​ക്ക​യ​ച്ച സം​ഭ​വം. അ​തി​നു കാ​ര​ണ​മാ​ക​ട്ടെ ദൈ​വം ലോ​ക​ത്തെ അ​ത്ര​മാ​ത്രം സ്നേ​ഹി​ച്ച​തും(​യോ​ഹ 3:16). ആ ​കാ​രു​ണ്യ​വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ് നാം ​ഇ​പ്പോ​ൾ ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്മ​സ്.

പാ​പ​ത്തി​ന്‍റെ അ​ന്ധ​കാ​ര​ത്തി​ലാ​ണ്ടു​പോ​യ മ​നു​ഷ്യ​വം​ശ​ത്തി​ലേ​ക്കാ​ണ് ദൈ​വം ക​രു​ണ കാ​ണി​ച്ചു​കൊ​ണ്ട് ത​ന്‍റെ പു​ത്ര​നെ അ​യ​ച്ച​ത്. അ​പ്പോ​ൾ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​റ​യു​ന്നു: ""അ​ന്ധ​കാ​ര​ത്തി​ൽ ക​ഴി​യു​ന്ന ജ​നം മ​ഹ​ത്താ​യ ഒ​രു പ്ര​കാ​ശം ക​ണ്ടു. കൂ​രി​രു​ട്ടി​ന്‍റെ ദേ​ശ​ത്തു വ​സി​ച്ചി​രു​ന്ന​വ​രു​ടെ​മേ​ൽ പ്ര​കാ​ശം ഉ​ദി​ച്ചു'' (ഏ​ശ​യ്യാ 9:2). ആ ​പ്ര​കാ​ശം പ്ര​സ​രി​ച്ച​ത് ബെ​ത്‌​ല​ഹേ​മി​ലെ പു​ൽ​ത്തൊ​ട്ടി​യി​ൽ കി​ട​ന്ന ശി​ശു​വി​ൽ​നി​ന്നാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് സ്വ​ർ​ഗീ​യ ദൂ​ത​ന്മാ​ർ ആ​കാ​ശ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ട് പാ​ടി​യ​ത്, ""അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി. ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ച്ച​വ​ർ​ക്കു സ​മാ​ധാ​നം'' (ലൂ​ക്കാ 2:14).

ആ​ർ​ക്കാ​ണ് ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ക്കു​ന്ന​ത്? അ​തു ല​ഭി​ക്കു​ന്ന​ത് മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച ദൈ​വ​പു​ത്ര​നാ​യ യേ​ശു​വി​നാ​യി ഹൃ​ദ​യം​തു​റ​ക്കു​ന്ന​വ​ർ​ക്കാ​ണ്. ആ​രൊ​ക്കെ, എ​പ്പോ​ഴൊ​ക്കെ ഉ​ണ്ണി​യേ​ശു​വി​നാ​യി ഹൃ​ദ​യം​തു​റ​ക്കു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ അ​വ​രു​ടെ​മേ​ൽ ദൈ​വ​കൃ​പ​യു​ടെ കാ​രു​ണ്യ​വ​ർ​ഷം ഉ​ണ്ടാ​കും. ആ ​കാ​രു​ണ്യ​വ​ർ​ഷ​മാ​ണ് ന​മു​ക്കു ഹൃ​ദ​യ​സ​മാ​ധാ​നം ന​ൽ​കു​ന്ന​ത്. അ​പ്പോ​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ണി​യേ​ശു പി​റ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ർ​ച്ച.

പോ​ർ​ഷ്യ ത​ന്‍റെ വാ​ദ​ത്തി​ൽ അ​നു​സ്മ​രി​ച്ച​തു​പോ​ലെ, കാ​രു​ണ്യം എ​ന്ന​ത് സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി പെ​യ്തി​റ​ങ്ങു​ന്ന മ​ഴ പോ​ലെ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള കാ​രു​ണ്യ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലും നാം ​കാ​ണി​ക്കേ​ണ്ട​ത്. ക്രി​സ്മ​സ് ആ​ഘോ​ഷം ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്. അ​ങ്ങ​നെ​യു​ള്ള കാ​രു​ണ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ന​മു​ക്കു സാ​ധി​ച്ചാ​ൽ അ​തു​വ​ഴി​യാ​യി ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലു​മൊ​ക്കെ ശാ​ന്തി​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

ബ്രി​ട്ടീ​ഷ് ചി​ന്ത​ക​നാ​യ സി.​എ​സ്. ലൂ​വീ​സ് പ​റ​യു​ന്നു: ""ദൈ​വം മ​നു​ഷ്യ​നാ​യ​ത് നാം ​യ​ഥാ​ർ​ഥ ദൈ​വ​പു​ത്ര​ന്മാ​രാ​കാ​ൻ വേ​ണ്ടി​യാ​ണ്.'' അ​തു സാ​ധി​ക്കു​ന്ന​താ​ക​ട്ടെ നാം ​കാ​രു​ണ്യ​മു​ള്ള​വ​രാ​യി മാ​റു​ന്പോ​ഴും. അ​തു​കൊ​ണ്ട​ല്ലേ, ""നി​ങ്ങ​ളു​ടെ പി​താ​വ് ക​രു​ണ​യു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നി​ങ്ങ​ളും ക​രു​ണ​യു​ള്ള​വ​രാ​യി​രി​ക്കു​വി​ൻ'' (ലൂ​ക്കാ 6:36) എ​ന്ന് യേ​ശു പ​ഠി​പ്പി​ച്ച​ത്?

അ​ന്‍റോ​ണി​യോ​യോ​ടു ക​രു​ണ കാ​ണി​ക്കു​വാ​ൻ പോ​ർ​ഷ്യ ഷൈ​ലോ​ക്കി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​തു​ണ്ടാ​യി​ല്ല. അ​പ്പോ​ഴാ​ണ് ഒ​രു​തു​ള്ളി ര​ക്തം​പോ​ലും ചി​ന്താ​തെ‌​വേ​ണം മാം​സം മു​റി​ച്ചെ​ടു​ക്കാ​ൻ എ​ന്ന് പോ​ർ​ഷ്യ ശ​ഠി​ച്ച​ത്. അ​പ്പോ​ഴേ​ക്കും വാ​ദി പ്ര​തി​യാ​യി മാ​റി. ഷൈ​ലോ​ക്ക് ശി​ക്ഷി​ത​നാ​വു​ക​യും ചെ​യ്തു. ക​രു​ണ കാ​ണി​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​മോ ഇ​ത്? എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ​യും ന​വ​വ​ത്സ​ര​ത്തി​ന്‍റെ​യും മം​ഗ​ളാ​ശം​സ​ക​ൾ!

SUNDAY DEEPIKA

ക​ര​ളി​ല്ലാ​ത്ത അ​മ്മാ​വ​ൻ

ആ​ർ​ത്തി​യോ​ടെ​യാ​ണ് ക്ലീ​റ്റ​സ് ഊ​ണു ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ത​ന്‍റെ ആ​ർ​ത്തി ദേ​വ​സി​യും ഭാ​ര്യ​യും ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​യാ​ൾ​ക്കു മ​ന​സി​ലാ​യി.
""ന​ല്ല രു​ചി'', ക്ലീ​റ്റ​സ് പ​റ​ഞ്ഞു.
""ക​ഴി​ച്ചോ​ളൂ. മൂ​ന്നു​പേ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു ചോ​റു​ണ്ട്.'' ദേ​വ​സി പ​റ​ഞ്ഞു.
""സാ​ന്പാ​റും പ​പ്പ​ട​വും മാ​ത്രം കൂ​ട്ടി ചോ​റു ത​രു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്പോ...'' സി​സി​ലി​യു​ടെ വാ​ക്കു​ക​ളി​ൽ ക്ഷ​മാ​പ​ണം.

""സാ​ന്പാ​റി​നു ന​ല്ല രു​ചി''- സി​സി​ലി​ക്കു​ള്ള അ​ഭി​ന​ന്ദ​ന​മാ​യി ക്ലീ​റ്റ​സ് ചോ​റു നി​റ​ഞ്ഞ വാ​യ്കൊ​ണ്ടു പു​ഞ്ചി​രി​ച്ചു. ""ഇ​ത്രേം ന​ല്ല സാ​ന്പാ​ർ... കാ​ച്ചി​യ പ​പ്പ​ടം​കൂ​ടി ആ​യ​പ്പോ​ൾ... പ​ണ്ട​ത്തെ ഓ​ണ​മൊ​ക്കെ ഓ​ർ​മ​വ​രു​ന്നു...'' ആ​ർ​ത്തി​യി​ലും ന​ന്ദി​യി​ലും കു​ഴ​ഞ്ഞ​താ​യി​രു​ന്നു അ​യാ​ളു​ടെ വാ​ക്കു​ക​ൾ.

""പ​പ്പ​ടം പ​തി​വു​ള്ള​ത​ല്ല. സാ​ന്പാ​റാ​ണ് എ​ന്നും ഉ​ച്ച​യ്ക്ക്''- ദേ​വ​സി പ​റ​ഞ്ഞു.
""എ​ന്നും സാ​ന്പാ​റേ ഉ​ള്ളൂ​വെ​ന്ന് എ​ന്നോ​ടു പ​രാ​തി​ത​ന്നെ പ​രാ​തി. ഞാ​നെ​ന്തു ചെ​യ്യാ​ൻ? ഇ​റ​ച്ചി​യു​മൊ​ക്കെ ഞാ​നെ​വി​ടു​ന്നു കൊ​ണ്ടു​വ​രും?'' സി​സി​ലി പ​രാ​തി​പ്പെ​ട്ടു.
""അ​തൊ​ക്കെ ഞാ​നും ക​ണ്ടി​ട്ടു കാ​ലം കു​റേ​യാ​യി.'' ത​ല​യു​യ​ർ​ത്താ​തെ ക്ലീ​റ്റ​സ് പ​റ​ഞ്ഞു. ""ന​ല്ല സാ​ന്പാ​ർ, ന​ല്ല പ​പ്പ​ടം...''

ഇ​ട​യ്ക്ക് ദേ​വ​സി​യു​ടെ​യും സി​സി​ലി​യു​ടെ​യും പാ​ത്ര​ങ്ങ​ളി​ലേ​ക്കു നോ​ക്കി​യ​പ്പോ​ഴാ​ണ് താ​ൻ അ​തി​വേ​ഗ​ത്തി​ലാ​ണ് ഉൗ​ണു ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​തെ​ന്ന് ക്ലീ​റ്റ​സ് അ​റി​ഞ്ഞ​ത്. അ​യാ​ൾ തീ​റ്റി സാ​വ​ധാ​ന​ത്തി​ലാ​ക്കി.
ദേ​വ​സി​യോ​ടും ഭാ​ര്യ​യോ​ടു​മൊ​പ്പം ഭ​ക്ഷ​ണം തീ​ർ​ത്ത് കൈ​യും വാ​യും ക​ഴു​കു​വോ​ളം അ​യാ​ൾ ഉൗ​ണി​ന്‍റെ രു​ചി ആ​സ്വ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു.
എ​ത്ര മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് രു​ചി​യു​ള്ള ഭ​ക്ഷ​ണം വ​യ​ർ​നി​റ​യെ ക​ഴി​ക്കു​ന്ന​ത്.

പെ​ട്ടെ​ന്ന് അ​യാ​ൾ മ​ക്ക​ളെ ഓ​ർ​മി​ച്ചു. പാ​വ​ങ്ങ​ൾ ര​ണ്ടു​പേ​രും രു​ചി​യു​ള്ള ആ​ഹാ​രം ക​ഴി​ച്ചി​ട്ട് ആ​ഴ്ച​ക​ളാ​യി. കു​ഞ്ഞു​മോ​ളു​ടെ പി​റ​ന്നാ​ളി​ന് പാ​യ​സം വ​ച്ചു കൊ​ടു​ത്തി​രു​ന്നു. അ​ന്നു ര​ണ്ടു​പേ​രും പാ​ത്രം വ​ടി​ച്ചു​ന​ക്കി ക​ഴി​ച്ചു. അ​തി​നു​ശേ​ഷം അ​വ​ർ​ക്ക് രു​ചി​യു​ള്ള​തൊ​ന്നും കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ല്ല​പ്പോ​ഴും വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന നാ​ര​ങ്ങാ മി​ഠാ​യി​യി​ൽ അ​വ​ർ തൃ​പ്ത​രാ​ണ്. കൂ​ടു​ത​ലൊ​ന്നും ആ​ഗ്ര​ഹി​ക്കാ​തി​രി​ക്കാ​ൻ അ​വ​ർ പ​ഠി​ച്ചി​രി​ക്കു​ന്നു.

അ​മ്മ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യി അ​വ​ർ പൊ​രു​ത്ത​പ്പെ​ട്ടു​ക​ഴി​ഞ്ഞു.
കു​ട്ടി​ക​ൾ​ക്ക് രു​ചി​യു​ള്ള ആ​ഹാ​രം കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത താ​ൻ രു​ചി​യേ​റി​യ ഉ​ച്ച​ഭ​ക്ഷ​ണം വ​യ​ർ​നി​റ​യേ ക​ഴി​ച്ച​തോ​ർ​ത്ത​പ്പോ​ൾ ക്ലീ​റ്റ​സി​ന് വ​ല്ലാ​ത്ത കു​റ്റ​ബോ​ധം തോ​ന്നി. ഒ​ന്നും ചി​ന്തി​ക്കാ​തെ ആ​ർ​ത്തി​മൂ​ത്ത് മൂ​ക്കു​മു​ട്ടെ ക​ഴി​ച്ചു! അ​പ്പോ​ൾ മ​ക്ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​തി​രി​ക്കാ​ൻ ത​നി​ക്കെ​ങ്ങ​നെ ക​ഴി​ഞ്ഞു?
ക​ഞ്ഞി​യും വെ​ണ്ട​യ്ക്കാ ക​റി​യും അ​ട​ച്ചു വ​ച്ച്, ഉ​ച്ച​യ്ക്കു ക​ഴി​ച്ചു​കൊ​ള്ള​ണ​മെ​ന്ന് കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചി​ട്ടാ​ണ് രാ​വി​ലെ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്.

അ​വ​ര​തു ക​ഴി​ച്ചി​ട്ടു​ണ്ടാ​വു​മോ? വെ​ണ്ട​യ്ക്കാ ക​റി ഇ​പ്പോ​ൾ അ​വ​ർ​ക്കു മ​ടു​ത്തി​ട്ടു​ണ്ടാ​വു​മെ​ങ്കി​ലും ത​ന്‍റെ ശ​കാ​രം ഭ​യ​ന്ന് അ​ല്പ​മെ​ങ്കി​ലും ക​ഴി​ച്ചി​ട്ടു​ണ്ടാ​വും. നാ​ല​ര​വ​യ​സു​കാ​രി ര​ണ്ട​ര​വ​യ​സു​കാ​രി​യെ നി​ർ​ബ​ന്ധി​ച്ചാ​വും ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
അ​തൊ​ന്നും താ​ൻ ആ​ലോ​ചി​ച്ചി​ല്ല​ല്ലോ എ​ന്ന ചി​ന്ത ക്ലീ​റ്റ​സി​ന്‍റെ വ​യ​റ്റി​ൽ നോ​വാ​യി.
ദേ​വ​സി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും അ​ടു​ത്തു​ചെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു:

""ഞാ​നി​റ​ങ്ങ​ട്ടെ.''
""ക്ലീ​റ്റ​സ് കു​റ​ച്ചു​നേ​രം ഇ​രു​ന്നി​ട്ടു പോ​കൂ.'' ദേ​വ​സി അ​യാ​ളു​ടെ തോ​ളി​ൽ കൈ​വ​ച്ചു.
""കു​ഞ്ഞു​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്.''
ദേ​വ​സി​യോ​ടും ഭാ​ര്യ​യോ​ടും ന​ന്ദി​പ​റ​യാ​ൻ​പോ​ലും മ​റ​ന്ന് പു​റ​ത്തേ​ക്കു ന​ട​ക്കു​ന്പോ​ൾ അ​യാ​ൾ സ്വ​ന്തം വ​യ​റി​ൽ മെ​ല്ലെ തി​രു​മ്മി.

ന​ട​ന്നു മെ​റ്റ​ൽ റോ​ഡി​ൽ ചെ​ന്ന​പ്പോ​ൾ ക​ണ്ട പ​ല​ച​ര​ക്കു ക​ട​യു​ടെ മു​ന്നി​ൽ നി​ന്നു. കു​റ​ച്ചു പ​പ്പ​ടം വാ​ങ്ങാം. പ​പ്പ​ടം കാ​ച്ചി​ക്കൊ​ടു​ത്താ​ൽ കു​ട്ടി​ക​ൾ​ക്കു സ​ന്തോ​ഷ​മാ​കും. അ​യാ​ൾ പോ​ക്ക​റ്റി​ൽ നോ​ക്കി. ഉ​ണ്ട്, കു​റ​ച്ചു പൈ​സ​യു​ണ്ട്. അ​ഞ്ചു പൈ​സ​യു​ടെ​യും പ​ത്തു പൈ​സ​യു​ടെ​യും തു​ട്ടു​ക​ൾ പെ​റു​ക്കി​യെ​ടു​ത്തു.
ക​ട​യി​ൽ ബീ​ഡി തെ​റു​ത്തു​കൊ​ണ്ടി​രു​ന്ന ഉ​ട​മ​യോ​ടു പ​റ​ഞ്ഞു:
""മു​പ്പ​തു പൈ​സ​യ്ക്കു പ​പ്പ​ടം.''

ബീ​ഡി​യി​ല​ക​ളു​ടെ​യും ചു​ക്ക​യു​ടെ​യും മു​റം മാ​റ്റി​വ​ച്ച് അ​യാ​ൾ വ​ന്ന് പ​പ്പ​ടം എ​ണ്ണി​യെ​ടു​ത്തു.
""മു​പ്പ​തു പൈ​സ​യ്ക്ക് ഇ​ത്രേ​യേ​യു​ള്ളോ?''
""പ​പ്പ​ട​ത്തി​നൊ​ക്കെ വി​ല​കൂ​ടി ചേ​ട്ടാ'', ര​ണ്ടു പ​പ്പ​ടം​കൂ​ടി എ​ടു​ത്തു​വ​ച്ച് പ​ത്ര​ക്ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞു​കൊ​ണ്ടു ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞു. ""വേ​റെ എ​ന്തു വേ​ണം?''
""ഒ​ന്നും വേ​ണ്ട.''

""ക്രി​സ്മ​സ് പെ​രു​ന്നാ​ളാ​യി​ട്ട് ഉ​ള്ളീം സ​വാ​ളേം ഒ​ന്നും വേ​ണ്ടേ?''
""എ​ല്ലാം ഉ​ണ്ട്.'' ക​ള്ളം പ​റ​യാ​ൻ ക്ലീ​റ്റ​സി​ന് ഇ​പ്പോ​ൾ തീ​രെ മ​ടി​യി​ല്ല.
അ​യാ​ൾ ന​ട​ന്നു. ക​ടി​ച്ചു​കീ​റു​ന്ന വെ​യി​ൽ. കു​റേ​നേ​രം കാ​ത്തു​നി​ന്നാ​ൽ ബ​സ് കി​ട്ടും. പ​ക്ഷേ നാ​ല​ണ​യാ​ണു ചാ​ർ​ജ്. കൈ​യി​ലു​ള്ള പൈ​സ തീ​ർ​ക്കേ​ണ്ട.

ടാ​റി​ട്ട റോ​ഡി​ൽ ന​ട​ക്കു​ന്പോ​ൾ കാ​ലു പൊ​ള്ളു​ന്നു​ണ്ട്. വ​ഴി​യു​ടെ ഓ​രം​പ​റ്റി അ​യാ​ൾ ന​ട​ന്നു.
ക്രി​സ്മ​സ് പ്ര​മാ​ണി​ച്ചു പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന ഉ​ദ​യാ പ​ട​ത്തി​ന്‍റെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ ഘ​ടി​പ്പി​ച്ച ഉ​ന്തു​വ​ണ്ടി എ​തി​രേ വ​രു​ന്നു. വ​ണ്ടി​യി​ൽ​നി​ന്ന് ഒ​രു നോ​ട്ടീ​സ് അ​യാ​ൾ വാ​ങ്ങി. കു​ട്ടി​ക​ൾ​ക്കു സി​നി​മാ നോ​ട്ടീ​സ് വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​വ​ര​തു സൂ​ക്ഷി​ച്ചു​വ​യ്ക്കും. സി​നി​മാ നോ​ട്ടീ​സ് അ​വ​ർ​ക്കു സി​നി​മ​യാ​ണ്. അ​തി​ലെ ചി​ത്ര​ങ്ങ​ൾ കാ​ണാ​നും ക​ഥാ​സാ​രം വാ​യി​ച്ചു​കേ​ൾ​ക്കാ​നും വ​ലി​യ താ​ത്പ​ര്യ​മാ​ണ്. ക്ലീ​റ്റ​സ് നോ​ട്ടീ​സ് മ​ട​ക്കി പോ​ക്ക​റ്റി​ലി​ട്ടു.
എ​ത്ര​യും വേ​ഗം വീ​ട്ടി​ലെ​ത്താ​ൻ തി​ടു​ക്ക​ത്തി​ൽ ന​ട​ക്കു​ന്പോ​ൾ ക​ള്ളു​ഷാ​പ്പി​നു മു​ന്നി​ൽ​നി​ന്ന് ഒ​രാ​ൾ ഓ​ടി​വ​ന്നു.

""ചേ​ട്ടാ, ക​ള്ളു​കു​ടി​ക്കാ​ന​ല്ല, എ​നി​ക്കൊ​രു എ​ട്ട​ണ ത​രു​മോ? വി​ശ​ന്നി​ട്ടാ​ണ്.''
ക്ലീ​റ്റ​സ് അ​യാ​ളെ തു​റി​ച്ചു​നോ​ക്കി.
""എ​ന്നെ അ​റി​യി​ല്ലേ? ന​മ്മ​ളൊ​രു​മി​ച്ച് ഇ​തി​ന​ക​ത്തി​രു​ന്നു കു​ടി​ച്ചി​ട്ടു​ള്ള​ത​ല്ലേ? പി​ന്നെ!''
ക്ലീ​റ്റ​സി​ന് അ​യാ​ളെ ഓ​ർ​മ​യി​ൽ കി​ട്ടി​യി​ല്ല. അ​യാ​ൾ പ​റ​യു​ന്ന​ത് ശ​രി​യാ​യി​രി​ക്കാം. എ​ത്ര​യോ ഷാ​പ്പു​ക​ളി​ൽ മ​ദ്യ​പി​ച്ചി​ട്ടു​ള്ള​വ​നാ​ണ് ക്ലീ​റ്റ​സ്. എ​ത്ര​യോ പേ​രു​മൊ​ത്തു കു​ടി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും ഓ​ർ​മി​ക്കാ​ൻ എ​ങ്ങ​നെ ക​ഴി​യും?

""എ​ട്ട​ണ കൊ​ടു​ത്താ​ൽ ഷാ​പ്പി​ൽ​നി​ന്ന് ക​പ്പ​യും പീ​ര​യും കി​ട്ടും. അ​തു മാ​ത്ര​മേ വേ​ണ്ടൂ. ഇ​പ്പോ​ൾ ഞാ​ൻ കാ​ശു​ചെ​ല​വാ​ക്കി ക​ള്ളു​കു​ടി​ക്കാ​റി​ല്ല. പ​രി​ച​യ​ക്കാ​ർ സ്നേ​ഹ​ബു​ദ്ധ്യാ വാ​ങ്ങി​ത്ത​രു​ന്പോ​ൾ സ്വീ​ക​രി​ക്കും. അ​തു വേ​ണ​മ​ല്ലോ. ഇ​ന്നു യാ​തൊ​ന്നും ക​ഴി​ച്ചി​ല്ല.''
""എ​നി​ക്കു സ്നേ​ഹ​ബു​ദ്ധി ഇ​ല്ല. കൈ​യി​ൽ കാ​ശു​മി​ല്ല.''

""ഇ​ല്ലെ​ങ്കി​ൽ വേ​ണ്ട. പ​ഴ​യ പ​രി​ച​യം​കൊ​ണ്ടു ചോ​ദി​ച്ച​താ. വെ​ശ​പ്പ് ഇ​പ്പോ ന​ല്ല പ​രി​ച​യ​മാ.''
ക്ലീ​റ്റ​സ് മു​ന്നോ​ട്ടു ന​ട​ന്നു. അ​യാ​ൾ പ​റ​ഞ്ഞ​തു ക​ള്ള​മാ​വ​ണ​മെ​ന്നി​ല്ലെ​ന്നു തോ​ന്നി. മു​ട​ങ്ങാ​തെ കു​ടി​ക്കു​ന്ന ഒ​രാ​ളു​ടെ ല​ക്ഷ​ണ​മി​ല്ല. കു​ടി​ക്കു​ന്ന​തും വി​ശ​പ്പ​ട​ക്കു​ന്ന​തും പ​രി​ച​യ​ക്കാ​രു​ടെ ചെ​ല​വി​ലാ​യി​രി​ക്ക​ണം. ന​ല്ലൊ​രു ശാ​പ്പാ​ടു ക​ഴി​ച്ചി​രി​ക്കു​ന്ന താ​ൻ അ​യാ​ളു​ടെ വി​ശ​പ്പു മാ​റ്റാ​ൻ എ​ന്തെ​ങ്കി​ലും കൊ​ടു​ക്കേ​ണ്ട​ത​ല്ലേ?

ക്ലീ​റ്റ​സ് പോ​ക്ക​റ്റ് പ​രി​ശോ​ധി​ച്ചു. എ​ട്ട​ണ മാ​ത്ര​മേ​യു​ള്ളൂ. ഇ​ത് അ​യാ​ൾ​ക്കു കൊ​ടു​ത്താ​ൽ... അ​തു സ്വ​ന്തം മ​ക്ക​ളോ​ടു ചെ​യ്യു​ന്ന അ​നീ​തി​യാ​വി​ല്ലേ?
ക്ലീ​റ്റ​സ് തി​രി​കെ ന​ട​ന്ന് അ​യാ​ളു​ടെ അ​ടു​ത്തെ​ത്തി.
""നാ​ല​ണ​യ്ക്കു ക​പ്പ വാ​ങ്ങി​ത്ത​രാം.''
""മ​തി.''

അ​യാ​ൾ​ക്കു ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന് നാ​ല​ണ​യ്ക്കു ക​പ്പ​പ്പു​ഴു​ക്കും മീ​ൻ​പീ​ര​യും വാ​ങ്ങി​ക്കൊ​ടു​ത്തി​ട്ടു മ​ട​ങ്ങു​ന്പോ​ൾ ക്ലീ​റ്റ​സ് താ​ൻ മ​ദ്യ​ത്തി​നു കൊ​ടു​ത്ത വ​ർ​ഷ​ങ്ങ​ളെ​പ്പ​റ്റി ചി​ന്തി​ച്ചു. ഒ​രു​വി​ധം മെ​ച്ച​പ്പെ​ട്ട വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന​കാ​ല​ത്ത് മ​ദ്യം പ​ണം ചോ​ർ​ത്തി​ക്കൊ​ണ്ടു​പോ​യ​തു ശ്ര​ദ്ധി​ച്ചി​ല്ല. മി​ച്ച​മൊ​ന്നും ഇ​ല്ലാ​താ​യ​പ്പോ​ഴാ​ണ് ശ്ര​ദ്ധി​ച്ച​ത്.

മി​ച്ച​മി​ല്ലെ​ങ്കി​ലെ​ന്ത്, പ​ണം ഇ​നി​യും വ​രും എ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ക​ടം​വാ​ങ്ങി കു​ടി​തു​ട​രാ​ൻ മ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ക​ടം​ത​രാ​ൻ ആ​ളു​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​ലെ ഉ​റ്റ സു​ഹൃ​ത്താ​യ വി​ശ്വ​നാ​ഥ​ന് പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ​പേ​രി​ൽ ത​ന്‍റെ കു​ടി മു​ട​ങ്ങ​രു​തെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.
""ക​ടം ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു വീ​ട്ടി​യാ​ലും മ​തി​യെ​ടേ. ഇ​പ്പോ​ൾ പ്ര​ധാ​നം നി​ന്‍റെ സ​ന്തോ​ഷ​വും എ​ന്‍റെ സ​ന്തോ​ഷ​വും. നീ ​മ​ടി​ക്കേ​ണ്ടെ​ടേ. നി​ന​ക്ക് ആ​രോ​ഗ്യ​വു​മു​ണ്ട്. പ​ണി​ചെ​യ്തു പ​ണ​മു​ണ്ടാ​ക്കാ​ൻ നി​ന​ക്കു പ​റ്റും. പൈ​സ കി​ട്ടു​ന്പോ​ൾ നീ ​തി​രി​ച്ചു​ത​രു​മെ​ന്ന് എ​നി​ക്കു നി​ന്നേ​ക്കാ​ൾ ഉ​റ​പ്പു​ണ്ട്. വാ​ടേ..'' വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞി​രു​ന്നു.

കൂ​ടു​ത​ൽ ശ​ന്പ​ളം​തേ​ടി ജോ​ലി​ക​ൾ മാ​റി​ക്കൊ​ണ്ടി​രു​ന്നു. ജോ​ലി​യും ശ​ന്പ​ള​വു​മി​ല്ലാ​തി​രു​ന്ന വേ​ള​ക​ളി​ൽ ക​ടം​ത​ന്നു സ​ന്തോ​ഷം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വി​ശ്വ​നാ​ഥ​ൻ.
ക​ടം ഏ​റി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ലും ആ​ത്മ​വി​ശ്വാ​സ​ത്തി​നു കു​റ​വി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് വി​വാ​ഹം ചെ​യ്ത​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ക​ട​വും മ​ദ്യ​മേ​ശ​യു​ടെ വ​ശ​ങ്ങ​ളി​ലെ സൗ​ഹൃ​ദ​വു​മാ​ണ് ക്ലീ​റ്റ​സി​ന്‍റെ സ​ന്പാ​ദ്യ​മെ​ന്ന് ഭാ​ര്യ അ​റി​ഞ്ഞ​ത്.

കു​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ൽ പെ​ട്ടെ​ന്ന​ങ്ങു ബ​ന്ധ​മൊ​ഴി​ഞ്ഞു പോ​കു​ന്ന​വ​ള​ല്ല മ​ദ്യം.
വി​ശ്വ​നാ​ഥ​ൻ പ​ണം തി​രി​ച്ചു ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന് ഒ​ഴി​വു​ക​ഴി​വു​ക​ൾ പ​റ​യാ​ൻ ധൈ​ര്യം ത​ന്ന​തും മ​ദ്യം​ത​ന്നെ.
കു​ട്ടി​ക​ൾ ര​ണ്ടാ​യ​പ്പോ​ഴേ​ക്കും ഒ​ന്നു​കി​ൽ മ​ദ്യം, അ​ല്ലെ​ങ്കി​ൽ കു​ടും​ബം എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ടി​വ​ന്നു. ഭാ​ര്യ​യ്ക്കു രോ​ഗ​വും​കൂ​ടി​യാ​യ​പ്പോ​ൾ തീ​രു​മാ​നം അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​യി.

""ന​മു​ക്കു ര​ണ്ടു പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ഓ​ർ​മ​വേ​ണം. എ​നി​ക്കി​നി ഏ​റെ​നാ​ൾ ഇ​ല്ലെ​ന്ന് അ​റി​യാ​മ​ല്ലോ. ചേ​ട്ട​ൻ ക​ള്ളു​കു​ടി നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ഗ​തി എ​ന്താ​വും? അ​തു​മാ​ത്ര​മാ​ണ് മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ പേ​ടി.'' സെ​ലീ​ന വി​തു​മ്മി.
അ​വ​ളു​ടെ മെ​ലി​ഞ്ഞ് അ​വ​ശ​മാ​യ ശ​രീ​രം നെ​ഞ്ചോ​ടു​ചേ​ർ​ത്തു ക്ലീ​റ്റ​സ് പ​റ​ഞ്ഞു: ""ഞാ​ൻ കു​ടി​ച്ചി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞു. ഇ​നി ഇ​തു​വ​ഴി​യേ​ത​ന്നെ. വാ​ക്ക്.''

ആ​ശു​പ​ത്രി​യ്ക്ക​ടു​ത്തൊ​രു സ്ഥ​ല​ത്തേ​ക്ക് താ​മ​സം മാ​റ്റി​യ​തു സെ​ലീ​ന​യു​ടെ ചി​കി​ത്സാ സൗ​ക​ര്യ​ത്തി​നും വാ​ട​ക​ക്കു​റ​വി​നും വേ​ണ്ടി മാ​ത്ര​മ​ല്ല, വി​ശ്വ​നാ​ഥ​ന്‍റെ ക​ണ്ണി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു കൂ​ടി​യു​മാ​യി​രു​ന്നു. പ​ണം തി​രി​കെ ചോ​ദി​ക്കു​ന്ന വി​ശ്വ​നാ​ഥ​നെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കാ​ൻ​ത​ന്നെ ഭ​യ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

കു​ട്ടി​ക​ൾ​ക്കു വാ​ങ്ങി​യ പ​പ്പ​ട​വു​മാ​യി വേ​ഗ​ത്തി​ൽ ന​ട​ന്ന് വാ​ട​ക​വീ​ട്ടി​ലെ​ത്തു​ന്പോ​ൾ അ​യാ​ൾ വി​യ​ർ​പ്പി​ൽ കു​ളി​ച്ചി​രു​ന്നു. സി​മ​ന്‍റു പൊ​ളി​ഞ്ഞ തി​ണ്ണ​യി​ലി​രു​ന്നു മോ​ളും കു​ഞ്ഞു​മോ​ളും അ​ടു​ത്ത​വീ​ട്ടി​ലെ റേ​ഡി​യോ​യി​ൽ​നി​ന്നു​ള്ള പാ​ട്ടു കേ​ൾ​ക്കു​ക​യാ​യി​രു​ന്നു.
""മ​ക്ക​ളേ, പു​റ​ത്തി​റ​ങ്ങി ഇ​രി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലേ?''
""ഞ​ങ്ങ​ൾ പാ​ട്ടു​കേ​ൾ​ക്ക്വാ​യി​രു​ന്നു, ഇ​ച്ചാ.''

""പാ​ട്ട് വീ​ടി​ന​ക​ത്തി​രു​ന്നു കേ​ട്ടാ​ൽ​മ​തി. പു​റ​ത്തു പി​ള്ളാ​രെ​പ്പി​ടി​ത്ത​ക്കാ​രു​ണ്ട്. ക​ത​കു കു​റ്റി​യി​ട്ട് അ​ക​ത്തേ ഇ​രി​ക്കാ​വൂ.''​അ​യാ​ൾ കു​ട്ടി​ക​ളു​മാ​യി അ​ക​ത്തേ​ക്കു ക​യ​റി.
ക​ഞ്ഞി​യു​ടെ​യും ക​റി​യു​ടെ​യും പാ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കു​ട്ടി​ക​ൾ തീ​രെ​ക്കു​റ​ച്ചേ ക​ഴി​ച്ചി​ട്ടു​ള്ളൂ. പ​തി​വു വെ​ണ്ട​യ്ക്കാ ക​റി അ​വ​ർ​ക്കു മ​ടു​ത്തി​രി​ക്ക​ണം. ക്ലീ​റ്റ​സ് വെ​ളി​ച്ചെ​ണ്ണ​യു​ടെ കു​പ്പി നോ​ക്കി. ഭാ​ഗ്യം, അ​ല്പം എ​ണ്ണ ബാ​ക്കി​യു​ണ്ട്.

""ഞാ​ൻ നി​ങ്ങ​ൾ​ക്കു പ​പ്പ​ടം കാ​ച്ചി​ത്ത​രാം. കു​റ​ച്ചു ക​ഞ്ഞി​കൂ​ടി ക​ഴി​ക്കാ​മോ?''
കു​ട്ടി​ക​ൾ തു​ള്ളി​ച്ചാ​ടാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നാ​ണ് അ​വ​ർ അ​വ​സാ​നം പ​പ്പ​ടം ക​ഴി​ച്ച​ത്.
പ​പ്പ​ടം​കൂ​ട്ടി ക​ഞ്ഞി കു​ടി​ക്കു​ന്പോ​ൾ മോ​ൾ ചോ​ദി​ച്ചു:
""ഇ​ച്ചാ, നാ​ളെ​യ​ല്ലേ പി​റ​വി​പ്പെ​രു​ന്നാ​ൾ?''
""അ​തേ.''
""അ​തു​കൊ​ണ്ടാ​ണോ ഇ​ന്നു പ​പ്പ​ടം ത​രു​ന്ന​ത്?''
അ​തേ എ​ന്നു പ​റ​യു​ന്പോ​ൾ ക്ലീ​റ്റ​സി​നു വി​ക്കി.

""നാ​ളെ പ​പ്പ​ട​വും അ​പ്പ​വും ഇ​റ​ച്ചി​ക്ക​റി​യും ഉ​ണ്ടാ​വു​മോ? പ​ട​ക്കം പൊ​ട്ടി​ക്ക​ണ്ടേ?''
പെ​ട്ടെ​ന്നു മ​റു​പ​ടി പ​റ​യാ​ൻ അ​യാ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല. ക്രി​സ്മ​സി​നു വീ​ടു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു താ​ൻ പ​റ​ഞ്ഞു​കൊ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും മോ​ൾ എ​വി​ടെ​നി​ന്നോ കേ​ട്ടി​രി​ക്കു​ന്നു.
അ​യാ​ൾ പ​തു​ക്കെ പ​റ​ഞ്ഞു:
""ചി​ല വീ​ടു​ക​ളി​ൽ... ഉ​ണ്ടാ​വും. ചി​ല വീ​ടു​ക​ളി​ൽ അ​തൊ​ന്നും... ഉ​ണ്ടാ​വി​ല്ല.''
""ന​മ്മു​ടെ വീ​ട്ടി​ൽ?''

""ക്രി​സ്മ​സി​നു ന​മു​ക്ക്.. അ​മ്മ​യ്ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണം... മ​റ​ക്ക​രു​ത്. ഞാ​ൻ പു​റ​ത്തേ​ക്കൊ​ന്ന് ഇ​റ​ങ്ങ​ട്ടെ. അ​യാ​ൾ എ​ഴു​ന്നേ​റ്റു. വീ​ടി​ന​ക​ത്ത് ക​ത​കി​നു കു​റ്റി​യി​ട്ട് ഇ​രു​ന്നു​കൊ​ള്ള​ണം. പ​പ്പ​ടം​കൂ​ട്ടി വ​യ​ർ നി​റ​യേ ക​ഞ്ഞി​കു​ടി​ക്ക​ണം, കേ​ട്ടോ.''
""ഇ​ച്ചാ ശ​ന്പ​ളം വാ​ങ്ങി​ക്കാ​ൻ പോ​ക​യാ​ണോ?''
""നോ​ക്ക​ട്ടെ.'' കാ​ര്യ​ങ്ങ​ൾ ഉൗ​ഹി​ച്ചെ​ടു​ക്കാ​ൻ മോ​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്ന് അ​യാ​ൾ ക​ണ്ടു. ര​ണ്ടു​മാ​സ​മാ​യി ശ​ന്പ​ളം കി​ട്ടു​ന്നി​ല്ലെ​ന്ന് മോ​ളോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് വീ​ട്ടി​ൽ ഇ​ത്ര ദാ​രി​ദ്ര്യ​മെ​ന്ന് അ​വ​ൾ​ക്ക​റി​യാം.

ക്രി​സ്മ​സി​നു മു​ന്പാ​യി എ​ല്ലാ​വ​രു​ടെ​യും ശ​ന്പ​ള​ക്കു​ടി​ശി​ക തീ​ർ​ക്കാ​മെ​ന്നു ഫാ​ക്ട​റി​യു​ട​മ പ​റ​ഞ്ഞി​രു​ന്നു. അ​യാ​ളെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. ഫാ​ക്ട​റി പൊ​ളി​ഞ്ഞു വ​ലി​യ ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന അ​യാ​ൾ എ​ന്തു​ചെ​യ്യാ​ൻ! നാ​ട്ടി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​ക്കൂ​ടി കു​ടി​ശി​ക ചോ​ദി​ക്കും. ഇ​ന്നു രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ അ​യാ​ളു​ടെ വീ​ടി​നു മു​ന്നി​ൽ ദേ​വ​സി​യോ​ടൊ​പ്പം കാ​ത്തു​നി​ന്നു വി​ശ​ന്നു​വ​ല​ഞ്ഞു മ​ട​ങ്ങു​ന്പോ​ൾ ദേ​വ​സി​യു​ടെ വീ​ട്ടി​ൽ ക​യ​റി​യ​തു​കൊ​ണ്ട് ഊ​ണു ത​ര​പ്പെ​ട്ടു.

ഫാ​ക്ട​റി​യു​ട​മ​യു​ടെ വീ​ടു​വ​രെ ക്ലീ​റ്റ​സ് ന​ട​ന്നു. വീ​ട് ഇ​പ്പോ​ഴും പൂ​ട്ടി​ത്ത​ന്നെ.
ഗേ​റ്റി​നു മു​ന്നി​ൽ നി​ന്നു മ​ടു​ത്ത​പ്പോ​ൾ ഇ​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ആ​രെ​യും കാ​ണാ​നി​ല്ല.

സ്ഥ​ല​വാ​സി​യാ​യ ഒ​രു പ​രി​ചി​ത​ൻ അ​ടു​ത്തു​വ​ന്ന് ഫാ​ക്ട​റി​ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​ക​ളും ഉ​ട​മ​യു​ടെ തെ​റ്റു​ക​ളും വി​വ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​വ​സാ​നം ക്ലീ​റ്റ​സ് പ​റ​ഞ്ഞു: ""നാ​ളെ ക്രി​സ്മ​സാ​യി​ട്ട് കൈ​യി​ൽ ന​യാ​പൈ​സ​യി​ല്ല. ഒ​ര​ഞ്ചു രൂ​പ ത​രു​മോ? കു​ടി​ശി​ക കി​ട്ടു​ന്പോ​ൾ തി​രി​ച്ചു​ത​രാം.''
""കു​ടി​ശി​ക എ​ന്നു കി​ട്ടാ​നാ? അ​യാ​ൾ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഇ​വി​ടെ പൊ​ങ്ങി​ല്ല. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ ശ​ന്പ​ളം മി​ച്ചം​വ​ച്ച് ഫ​ണ്ട് ഉ​ണ്ടാ​ക്ക​ണ​മാ​യി​രു​ന്നു.'' ന​ട​ന്നു​നീ​ങ്ങു​ന്പോ​ഴും അ​യാ​ൾ എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.

സ​ന്ധ്യ​യു​ടെ കു​ളി​രു വീ​ഴാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ക്ലീ​റ്റ​സ് എ​ഴു​ന്നേ​റ്റ് വീ​ട്ടി​ലേ​ക്കു ന​ട​ന്നു. പോ​ക്ക​റ്റി​ൽ ശേ​ഷി​ച്ചി​രു​ന്ന തു​ട്ടു​ക​ൾ​കൊ​ണ്ടു ര​ണ്ടു കോ​ഴി​മു​ട്ട വാ​ങ്ങി. ഇ​തു​കൊ​ണ്ടു കു​ട്ടി​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താം.
മി​ക്ക വീ​ടു​ക​ളി​ലും ന​ക്ഷ​ത്ര​ങ്ങ​ൾ തൂ​ങ്ങി​യി​രി​ക്കു​ന്നു. അ​വ​യി​ൽ മി​ക്ക​തി​ലും ഇ​ല​ക്ട്രി​ക് ബ​ൾ​ബു​ക​ളാ​ണ് ക​ത്തു​ന്ന​ത്. മെ​ഴു​കു​തി​രി​ക​ൾ വ​ച്ച ന​ക്ഷ​ത്ര​ങ്ങ​ൾ ചു​രു​ക്ക​മാ​യി​രി​ക്കു​ന്നു.
പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടു​ന്ന ശ​ബ്ദം പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ക്ലീ​റ്റ​സ് അ​സ്വ​സ്ഥ​നാ​യി. പ​ട​ക്ക​ങ്ങ​ളു​ടെ ശ​ബ്ദം ത​ന്‍റെ കു​ട്ടി​ക​ളും കേ​ൾ​ക്കു​ന്നു​ണ്ടാ​വു​മ​ല്ലോ.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ അ​ടു​ത്ത വീ​ടു​ക​ളി​ലെ വെ​ടി​ക്കെ​ട്ടു ശ​ബ്ദ​ങ്ങ​ളും പ്ര​കാ​ശ​വും ആ​സ്വ​ദി​ച്ചും പ​രി​ഭ​വി​ച്ചും നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത് അ​മ്മ മ​രി​ച്ച വ​ർ​ഷ​മ​ല്ലേ. ഇ​ത്ത​വ​ണ ന​മു​ക്ക് ആ​ഘോ​ഷ​മൊ​ന്നും വേ​ണ്ട. അ​ടു​ത്ത​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ന​മു​ക്ക് പൊ​ടി​പൂ​ര​മാ​ക്കാം. അ​യാ​ൾ കു​ട്ടി​ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.
അ​യാ​ൾ അ​വ​രെ കു​ളി​പ്പി​ച്ചു, അ​വ​രു​മൊ​ത്തു പ്രാ​ർ​ഥ​ന ചൊ​ല്ലി. പ​പ്പ​ടം വ​റു​ത്ത​തും വെ​ണ്ട​യ്ക്കാ ക​റി​യും കൂ​ട്ടി ക​ഞ്ഞി​കൊ​ടു​ത്തു.

ക​ഞ്ഞി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ അ​യാ​ൾ അ​വ​ർ​ക്ക് രാ​ജ​കു​മാ​ര​ന്‍റെ പ്ര​തി​മ​യു​ടെ ക​ഥ പ​റ​ഞ്ഞു​കൊ​ടു​ത്തു. ന​ഗ​ര​ത്തി​ൽ ഉ​യ​ർ​ന്ന പീ​ഠ​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന രാ​ജ​കു​മാ​ര പ്ര​തി​മ​യ്ക്ക് എ​ല്ലാം കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. പാ​വ​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ ക​ണ്ട് പ്ര​തി​മ ക​ര​യു​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ ​പ്ര​തി​മ​യ്ക്ക് ഒ​രു മീ​വ​ൽ പ​ക്ഷി​യെ കൂ​ട്ടാ​യി കി​ട്ടി. രാ​ജ​കു​മാ​ര​ന്‍റെ അ​പേ​ക്ഷ​യ​നു​സ​രി​ച്ച് പ​ക്ഷി പ്ര​തി​മ​യി​ലെ കി​രീ​ട​ത്തി​ലും വാ​ൾ​പ്പി​ടി​യി​ലും ക​ണ്ണു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന ര​ത്ന​ങ്ങ​ൾ ഓ​രോ​ന്നാ​യി കൊ​ത്തി​യെ​ടു​ത്ത് പാ​വ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ അ​വ​ര​റി​യാ​തെ എ​ത്തി​ച്ചു.

പ്ര​തി​മ​യു​ടെ ഉ​ൾ​ഭാ​ഗ​ത്തെ സ്വ​ർ​ണ​പ്പാ​ളി​ക​ളും അ​ങ്ങ​നെ​ത​ന്നെ ദ​രി​ദ്ര​ർ​ക്കു കൊ​ടു​ത്തു. പാ​വ​ങ്ങ​ൾ​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മാ​യി. അ​വ​സാ​നം രാ​ജ​കു​മാ​ര പ്ര​തി​മ വി​ല​യി​ല്ലാ​ത്തൊ​രു ഈ​യ​ക്ക​ട്ട​യാ​യി ശേ​ഷി​ച്ചു.
കു​ഞ്ഞു​ങ്ങ​ൾ ക​ഞ്ഞി കു​ടി​ച്ചു​തീ​ർ​ത്തു. പു​റ​ത്തെ ത​ണു​പ്പ് വീ​ടി​ന​ക​ത്തേ​ക്ക് അ​ടി​ച്ചു ക​യ​റി​ക്കൊ​ണ്ടി​രു​ന്നു.
കു​ട്ടി​ക​ളെ എ​ത്ര​യും വേ​ഗം ഉ​റ​ക്ക​ണം. അ​യ​ൽ​വീ​ടു​ക​ളി​ലെ ആ​ഘോ​ഷ​ങ്ങ​ൾ അ​വ​ർ അ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട.

ക്ലീ​റ്റ​സ് കു​ളി​ച്ച് കു​ട്ടി​ക​ളു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ അ​വ​ർ ജ​നാ​ല തു​റ​ന്നി​ട്ട് ആ​കാ​ശ​ത്തേ​ക്കു നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
""ഇ​തെ​ന്താ മ​ക്ക​ളേ, ജ​നാ​ല തു​റ​ന്നു ത​ണു​പ്പേ​റ്റു​നി​ൽ​ക്കു​ന്ന​ത്.''
""മീ​വ​ൽ പ​ക്ഷി ന​മ്മു​ടെ വീ​ട്ടി​ലേ​ക്കു വ​രു​ന്നു​ണ്ടെ​ങ്കി​ലോ ഇ​ച്ചാ...''
അ​യാ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു.
അ​യാ​ൾ അ​വ​രെ കെ​ട്ടി​പ്പി​ടി​ച്ചു.

""മീ​വ​ൽ പ​ക്ഷി അ​ന്ന​ത്തെ കൊ​ടും ത​ണു​പ്പി​ൽ ച​ത്തു​പോ​യി, മ​ക്ക​ളേ.. സ്വ​ർ​ണ​വും ര​ത്ന​ങ്ങ​ളും ഇ​ല്ലാ​താ​യ രാ​ജ​കു​മാ​ര​ന്‍റെ പ്ര​തി​മ ആ​ളു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വ​രൂ, ന​മു​ക്കു കി​ട​ന്നു​റ​ങ്ങാം. വെ​ളു​പ്പി​നേ പ​ള്ളി​യി​ൽ പോ​ക​ണം.'' ജ​നാ​ല അ​ട​ച്ചു​കൊ​ണ്ട് അ​യാ​ൾ പ​റ​ഞ്ഞു.
ക്ലീ​റ്റ​സ് മ​ക്ക​ളെ ഉ​മ്മ​വ​ച്ച് കി​ട​ക്ക​യി​ൽ കി​ട​ത്തി. തൊ​ണ്ട അ​ട​യു​ന്ന​താ​യി അ​യാ​ൾ​ക്കു തോ​ന്നി. എ​ങ്കി​ലും അ​യാ​ൾ പ​റ​ഞ്ഞു:
""ന​മു​ക്കു ക്രി​സ്മ​സി​ന്‍റെ പാ​ട്ടു​ക​ൾ പാ​ടാം, മ​ക്ക​ളേ.''

ത​നി​ക്ക​റി​യാ​വു​ന്ന പാ​ട്ടു​ക​ൾ പ​രു​ക്ക​ൻ സ്വ​ര​ത്തി​ൽ അ​യാ​ൾ പാ​ടി. തെ​റ്റി​യ ഈ​ണ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ അ​വ ഏ​റ്റു​പാ​ടി​ക്കൊ​ണ്ടി​രു​ന്നു. ഇ​ട​യ്ക്ക് കു​ഞ്ഞു​മു​ഖ​ങ്ങ​ളി​ൽ ത​ലോ​ടി​യ​പ്പോ​ൾ അ​വി​ടെ ന​ന​വു ക​ണ്ടു. കു​ഞ്ഞു​ങ്ങ​ൾ ക​ര​യു​ക​യാ​ണോ?
അ​ല്ല, ത​ന്‍റെ ക​ണ്ണു​ക​ളി​ൽ​നി​ന്നാ​ണ് ന​ന​വു പ​ട​രു​ന്ന​തെ​ന്ന് അ​യാ​ൾ അ​റി​ഞ്ഞു.
സ്വ​രം ശ​രി​യാ​ക്കാ​ൻ ശ്ര​മി​ച്ച് അ​യാ​ൾ പി​ന്നെ​യും പാ​ടി. കു​ഞ്ഞു​ങ്ങ​ളു​ടെ ശ​ബ്ദം താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​വ​ർ ഉ​റ​ക്ക​ത്തി​ലേ​ക്കു വീ​ഴു​ക​യാ​ണ്.

നേ​രം പു​ല​രും​മു​ന്പ് ഉ​ണ​ർ​ന്ന് ക്ലീ​റ്റ​സ് കു​ട്ടി​ക​ളെ ഉ​ണ​ർ​ത്തി. ഉ​ണ്ണി​യേ​ശു​വി​നെ കാ​ണാ​ൻ​പോ​കാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രു​ടെ ക​ണ്ണു​ക​ളി​ലെ ഉ​റ​ക്ക​ച്ച​ട​വ് ഒ​ഴു​കി​മാ​റി. പ​ള്ളി​യി​ലേ​ക്കു ന​ട​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ ത​ണു​ത്തു​വി​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞു​മോ​ളെ കൈ​യി​ലെ​ടു​ത്ത് അ​യാ​ൾ ന​ട​ന്നു.

പ​ള്ളി​യി​ൽ​നി​ന്നു മ​ട​ങ്ങി​വ​ന്നു പു​ട്ടും മു​ട്ട​ക്ക​റി​യും ഉ​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ൽ ക്ലീ​റ്റ​സ് ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​യ​പ്പോ​ൾ ഒ​രാ​ൾ വേ​ച്ചു​വേ​ച്ചു ന​ട​ന്നു​വ​രു​ന്നു.
സൂ​ക്ഷി​ച്ചു​നോ​ക്കി​യ ക്ലീ​റ്റ​സ് ഞെ​ട്ടി​പ്പോ​യി. വി​ശ്വ​നാ​ഥ​ൻ!
അ​വ​സാ​നം അ​യാ​ൾ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു. ക​ടം​വാ​ങ്ങി​യ പ​ണം ചോ​ദി​ക്കാ​ൻ ഇ​ങ്ങ​നെ​യൊ​രു ദി​വ​സം​ത​ന്നെ എ​ത്തി​യി​രി​ക്കു​ന്നു.

അ​യാ​ൾ കു​ട്ടി​ക​ളെ വി​ളി​ച്ചു​പ​റ​ഞ്ഞു: ""ആ ​വ​രു​ന്ന അ​മ്മാ​വ​നോ​ടു നി​ങ്ങ​ൾ ഞാ​നി​വി​ടെ ഇ​ല്ലെ​ന്നു പ​റ​യ​ണം. എ​പ്പോ​ൾ വ​രു​മെ​ന്നു ചോ​ദി​ച്ചാ​ൽ അ​റി​യി​ല്ലെ​ന്നും പ​റ​യ​ണം.''
ക്ലീ​റ്റ​സ് വീ​ടി​നു പി​ന്നി​ലി​റ​ങ്ങി പ​തു​ങ്ങി​നി​ന്നു.

അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ ആ​ര​വം കേ​ട്ടു:
""ഇ​ച്ചാ, ഞ​ങ്ങ​ക്കു ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ളു കി​ട്ടി! കേ​ക്കും കി​ട്ടി! കേ​ക്ക്! കേ​ക്ക്!!''
""നീ ​ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ​ല്ലേ! ഇ​റ​ങ്ങി​വാ​ടാ, ക​ള്ള ന​സ്രാ​ണീ!''
ക്ലീ​റ്റ​സ് ജാ​ള്യ​ത്തോ​ടെ വി​ശ്വ​നാ​ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​യി.

""ഞാ​ൻ ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്നു നീ ​വി​ചാ​രി​ച്ചോ? അ​തി​നു​ള്ള ആ​രോ​ഗ്യ​മെ​നി​ക്കു​ണ്ടെ​ടാ!''
""വി​ശ്വാ, ക​ടം മു​ഴു​വ​ൻ ഞാ​ൻ തീ​ർ​ത്തു​ത​രാം. എ​നി​ക്ക​ല്പം സാ​വ​കാ​ശം നീ ​ത​ര​ണം.''
""എ​ത്ര വ​ർ​ഷ​മാ​യി നീ​യി​തു പ​റ​യു​ന്നു!''
""ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ന​ല്ല ചെ​ല​വു വ​ന്നു. വ​ലി​യ ചെ​ല​വ്. ദ​യ​വു​ചെ​യ്ത് കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് എ​ന്നെ തെ​റി പ​റ​യ​രു​ത്.''

""കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ചു വേ​ണ്ട. നീ ​വാ.''
വി​ശ്വ​നാ​ഥ​ൻ ക്ലീ​റ്റ​സി​ന്‍റെ കൈ​യി​ൽ പി​ടി​ച്ചു.
""ന​ല്ല സൊ​യ​ന്പ​ൻ സാ​ധ​നം ഞാ​ൻ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ന​മു​ക്കാ മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലി​രി​ക്കാം.''
""എ​നി​ക്കു വേ​ണ്ട.'' ക്ലീ​റ്റ​സ് പ​റ​ഞ്ഞു.
""എ​ടാ, ഇ​ത് ഈ ​രാ​ജ്യ​ത്തെ​ങ്ങും കി​ട്ടു​ന്ന സാ​ധ​ന​മ​ല്ല. സാ​യി​പ്പു​മാ​രും രാ​ജാ​ക്ക​ന്മാ​രും ക​ഴി​ക്കു​ന്ന അ​മൃ​താ. വാ.'' ​അ​തി​മ​നോ​ഹ​ര​മാ​യൊ​രു മ​ദ്യ​ക്കു​പ്പി വി​ശ്വ​നാ​ഥ​ൻ സ​ഞ്ചി​യി​ൽ​നി​ന്നെ​ടു​ത്തു.
""വി​ശ്വാ, ഞാ​ൻ കു​ടി നി​ർ​ത്തി.''

""വാ​ടാ. ഇ​തു​പോ​ലൊ​രു സാ​ധ​നം ഞാ​നോ നീ​യോ ഇ​ന്നു​വ​രെ കു​ടി​ച്ചി​ട്ടി​ല്ല, ഇ​നി കു​ടി​ക്കു​ക​യു​മി​ല്ല.''
""സ​ത്യ​മാ​ണു വി​ശ്വാ, ഞാ​ൻ പ​റ​ഞ്ഞ​ത്. ഞാ​ൻ കു​ടി നി​ർ​ത്തി.''
""സ​ത്യ​മാ​ണോ​ടാ?!'' വി​ശ്വ​നാ​ഥ​ൻ അ​വി​ശ്വാ​സ​ത്തോ​ടെ ക്ലീ​റ്റ​സി​ന്‍റെ മു​ഖ​ത്തേ​ക്കു ത​റ​ച്ചു​നോ​ക്കി.
""സ​ത്യം.''

വി​ശ്വ​നാ​ഥ​ൻ കു​റേ​നേ​രം ക്ലീ​റ്റ​സി​നെ നോ​ക്കി​നി​ന്ന​ശേ​ഷം കു​പ്പി തു​റ​ന്ന് അ​തു മു​റ്റ​ത്തേ​ക്കു ക​മി​ഴ്ത്തി.
""നി​ന​ക്കു വേ​ണ്ടെ​ങ്കി​ൽ എ​നി​ക്കും വേ​ണ്ട.''
അ​യാ​ൾ പ​റ​ഞ്ഞു.
കു​പ്പി​യി​ൽ​നി​ന്നു സ്വ​ർ​ണ​നി​റ​മു​ള്ള ദ്രാ​വ​കം ഒ​ട്ടും തി​ടു​ക്ക​പ്പെ​ടാ​തെ മ​ണ്ണി​ലേ​ക്കു വീ​ണു​കൊ​ണ്ടി​രു​ന്നു. ക്ലീ​റ്റ​സ് അ​ന്പ​ര​ന്നു നോ​ക്കി​നി​ന്നു.
""നീ ​കു​ടി നി​ർ​ത്തി​യെ​ങ്കി​ൽ ഞാ​നും നി​ർ​ത്തു​ന്നു.'' കു​പ്പി കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് എ​റി​ഞ്ഞു​കൊ​ണ്ട് വി​ശ്വ​ൻ പ​റ​ഞ്ഞു. ""സ​ത്യം.''

മി​ണ്ടാ​നാ​വാ​തെ​നി​ന്ന ക്ലീ​റ്റ​സി​നോ​ട് അ​യാ​ൾ പ​റ​ഞ്ഞു: ""കു​ടി നി​ർ​ത്തി​യ​തി​നു നി​ന​ക്കു ഞാ​ൻ എ​ന്തു സ​മ്മാ​ന​മാ​ണു ത​രേ​ണ്ട​ത്?... നീ ​ത​രാ​നു​ള്ള രൂ​പാ മു​ഴു​വ​ൻ ഞാ​ൻ എ​ഴു​തി​ത്ത​ള്ളു​ന്നു!''
""വി​ശ്വാ, ക​ടം മു​ഴു​വ​ൻ ഞാ​ൻ വീ​ട്ടാം. എ​നി​ക്കു വേ​റെ ജോ​ലി​കി​ട്ടും. മി​ച്ചം​വ​ച്ചു ഞാ​ൻ ക​ടം​വീ​ട്ടും. ഇ​തു ക​ള്ള​മ​ല്ല.''

""എ​നി​ക്കെ​ന്തി​നാ​ടാ ഇ​നി പ​ണം? എ​ന്‍റെ ച​ങ്കും മ​ത്ത​ങ്ങാ​യും വാ​ഴ​യ്ക്കാ​യു​മെ​ല്ലാം പ​ഞ്ച​റാ​യി കി​ട​ക്കു​ക​യാ. ഇ​നി അ​ധി​കം ഓ​ടി​ല്ല.''
സ​ഞ്ചി​യി​ൽ​നി​ന്ന് ഒ​രു പ്ലാ​സ്റ്റി​ക് പൊ​തി​യെ​ടു​ത്ത് അ​യാ​ൾ വ​രാ​ന്ത​യി​ൽ വ​ച്ചു.
""പി​ള്ളാ​ർ​ക്കു കൊ​ട്. ക​ര​ളി​ല്ലാ​ത്ത അ​മ്മാ​വ​ൻ ത​ന്ന​താ​ണെ​ന്നു പ​റ. കോ​ഴി പൊ​രി​ച്ച​താ. കീ​ട​ന്‍റെ കൂ​ടെ​യ​ല്ലാ​തെ ന​മ്മ​ളി​തെ​ങ്ങ​നാ ക​ഴി​ക്കു​ന്നേ?''

വി​ശ്വ​ൻ വേ​ച്ചു​വേ​ച്ചു തി​രി​കെ​ന​ട​ന്നു.
""വി​ശ്വാ, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു പോ​കാം.''
""ഇ​ന്ന​ലെ ഞാ​ൻ ഖ​ര​ഭ​ക്ഷ​ണം ക​ഴി​ച്ച​താ. ഇ​നി നാ​ളെ​യേ പ​റ്റൂ.''
വി​ശ്വ​നാ​ഥ​ൻ ഉ​റ​ക്ക​ത്തി​ലെ​ന്ന​തു​പോ​ലെ ന​ട​ന്നു​നീ​ങ്ങു​ന്പോ​ൾ വീ​ടി​ന​ക​ത്തു​നി​ന്ന് കു​ട്ടി​ക​ളു​ടെ ചി​രി​യും ബ​ഹ​ള​വും ക്ലീ​റ്റ​സ് കേ​ട്ടു. പു​റ​ത്ത് പ​ട​ക്ക​ങ്ങ​ളു​ടെ ഒ​ച്ച​യും.

SUNDAY DEEPIKA

രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ വ​ഴി​ക​ൾ

1857, തി​രു​വ​ന​ന്ത​പു​രം.
കു​തി​ര​മാ​ളി​ക കൊ​ട്ടാ​ര​ത്തി​ൽ തി​ര​ക്കി​ട്ട ആ​ലോ​ച​ന. കാ​ര്യം ഗൗ​ര​വ​മു​ള​ള​താ​ണ്- മു​ന്പ് അ​ഞ്ചു​ത​വ​ണ സം​ഭ​വി​ച്ചി​ട്ടു​ള്ള​തു​പോ​ലെ ഇ​ത്ത​വ​ണ​യും രാ​ജ​പാ​ര​ന്പ​ര്യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്ക​ണം. മ​രു​മ​ക്ക​ത്താ​യം നി​ല​നി​ന്നി​രു​ന്ന തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ൽ തു​ട​ർ​ഭ​ര​ണ​ത്തി​ന് രാ​ജ​കു​മാ​ര​ന്മാ​ർ​ക്കു ജ​ന്മം​ന​ൽ​കാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. അ​താ​ണ് ഉ​ത്രം​തി​രു​ന്നാ​ൾ മാ​ർ​ത്താ​ണ്ഡ വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലെ അ​ക​ത്ത​ള​ങ്ങ​ളി​ൽ അ​ട​ക്കി​പ്പി​ടി​ച്ച ച​ർ​ച്ച​ക​ൾ.

രാ​ജ​കു​ടും​ബ​ത്തി​ലേ​ക്കാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ വേ​ണ്ട​ത്. പാ​ര​ന്പ​ര്യ​മ​നു​സ​രി​ച്ച് വ​ട​ക്ക് (ക​ണ്ണൂ​ർ) കോ​ല​ത്തു​നാ​ട്ടി​ൽ​നി​ന്നോ അ​തേ പാ​ര​ന്പ​ര്യ​മു​ള്ള മ​റ്റു രാ​ജ​കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നോ മാ​ത്ര​മേ ദ​ത്തെ​ടു​ക്കാ​നാ​വൂ. ആ​ലോ​ച​ന​ക​ളു​ടെ​യും സാ​ധ്യ​ത​ക​ളു​ടെ​യും പ​രി​സ​മാ​പ്തി​യാ​യി ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി. കോ​ല​ത്തി​രി പാ​ര​ന്പ​ര്യ​മു​ള്ള മാ​വേ​ലി​ക്ക​ര രാ​ജ​കു​ടും​ബ​ത്തി​ലെ ഭ​ര​ണി​ത്തി​രു​നാ​ൾ അ​മ്മ ത​ന്പു​രാ​ട്ടി​ക്ക് മൂ​ന്നു പെ​ണ്‍​മ​ക്ക​ളാ​ണ്.

അ​വ​രി​ൽ മൂ​ത്ത ര​ണ്ടു​പേ​രെ ദ​ത്തെ​ടു​ക്കു​ക. അ​ങ്ങ​നെ ഭ​ര​ണി​ത്തി​രു​നാ​ൾ ല​ക്ഷ്മി ബാ​യി​യെ​യും ഭ​ര​ണി​ത്തി​രു​നാ​ൾ പാ​ർ​വ​തി ബാ​യി​യെ​യും 1857ൽ​ത​ന്നെ ദ​ത്തെ​ടു​ക്കു​ന്നു. ഇ​വ​രി​ലൂ​ടെ​യാ​ണ് രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ പി​ൻ​തു​ട​ർ​ച്ച മു​ന്നോ​ട്ടു പോ​കേ​ണ്ട​ത്. അ​തു​കൊ​ണ്ട് അ​വ​രു​ടെ വി​വാ​ഹ​ത്തി​നു​ള്ള ആ​ലോ​ച​ന​ക​ളാ​യി അ​ടു​ത്ത ച​ർ​ച്ചാ​വി​ഷ​യം.

സ്വ​യം​വ​രം

1859ൽ ​ഉ​ത്രം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ വ​ർ​മ ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്കി. ര​ണ്ടു കു​മാ​രി​മാ​ർ​ക്കാ​യി മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളെ കോ​യി​ത്ത​ന്പു​രാ​ൻ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു തെ​ഞ്ഞെ​ടു​ത്തു. അ​വ​രി​ൽ​നി​ന്നു കു​മാ​രി​മാ​ർ​ക്ക് ഓ​രോ​രു​ത്ത​രെ തെ​ര​ഞ്ഞെ​ടു​ക്കാം. മ​ല​പ്പു​റം പ​ര​പ്പ​നാ​ട് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളി​ൽ പ​ല​രും ടി​പ്പു​വി​ന്‍റെ പ​ട​യോ​ട്ട​കാ​ല​ത്ത് അ​വി​ടെ നി​ന്നു പ​ലാ​യ​നം​ചെ​യ്ത് തി​രു​വി​താം​കൂ​റി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും താ​മ​സ​മു​റ​പ്പി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള പ​ത്തു കോ​യി​ത്ത​ന്പു​രാ​ൻ കു​ടും​ബ​ങ്ങ​ളു​ണ്ട് തി​രു​വി​താം​കൂ​റി​ൽ. ഈ ​കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​ണ് തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ കു​മാ​രി​മാ​ർ​ക്ക് വ​ര​ന്മാ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

അ​ങ്ങ​നെ ച​ങ്ങ​നാ​ശേ​രി രാ​ജ​കു​ടും​ബ​ത്തി​ലെ കേ​ര​ള​വ​ർ​മ വ​ലി​യ കോ​യി​ത്ത​ന്പു​രാ​ൻ, കി​ളി​മാ​നൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ കേ​ര​ള​വ​ർ​മ കോ​യി​ത്ത​ന്പു​രാ​ൻ, കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലെ​ത​ന്നെ സ​മ​ർ​ഥ​നാ​യ ര​വി​വ​ർ​മ എ​ന്നി​വ​രെ ക​ണ്ടെ​ത്തി. ഇ​വ​രി​നി​ന്നു കു​മാ​രി​മാ​ർ​ക്ക് ഇ​ഷ്ട​മു​ള്ള​വ​രെ വ​ര​നാ​യി സ്വീ​ക​രി​ക്കാം. അ​ങ്ങ​നെ 1859ൽ​ത​ന്നെ ല​ക്ഷ്മി​ബാ​യി ച​ങ്ങ​നാ​ശേ​രി രാ​ജ​കു​ടും​ബ​ത്തി​ലെ കേ​ര​ള​വ​ർ​മ വ​ലി​യ​കോ​യി​ത്ത​ന്പു​രാ​നെ​യും, പാ​ർ​വ​തി ബാ​യി കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലെ കേ​ര​ള​വ​ർ​മ​യെ​യും വ​ര​ണ​മാ​ല്യം ചാ​ർ​ത്തി.

ര​വി​വ​ർ​മ

മാം​ഗ​ല്യ​ത്തി​ൽ തി​ര​സ്കൃ​ത​നാ​യ ര​വി​വ​ർ​മ 1862ൽ ​ആ​യി​ല്യം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ കാ​ല​ത്ത് തി​രു​വി​താം​കൂ​ർ കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി. ചു​റു​ചു​റു​ക്കു​ള​ള സ​മ​ർ​ഥ​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​നെ രാ​ജാ​വി​ന് വ​ലി​യ ഇ​ഷ്ട​മാ​യി. ആ ​സ്വാ​ധീ​ന​ത്തി​ൽ കൊ​ട്ടാ​ര​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചി​ത്ര​ക​ല ആ​ഴ​ത്തി​ൽ പ​ഠി​ച്ച് പ്രാ​വീ​ണ്യം നേ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

അ​ദ്ദേ​ഹം ചി​ത്ര​ക​ല​യി​ലെ ഇ​തി​ഹാ​സ​തു​ല്യ​നാ​യ രാ​ജാ ര​വി​വ​ർ​മ​യാ​യി. 1866ലാ​യി​രു​ന്നു ര​വി​വ​ർ​മ​യു​ടെ വി​വാ​ഹം. ല​ക്ഷ്മി ബാ​യി ത​ന്പു​രാ​ട്ടി​യു​ടെ​യും പാ​ർ​വ​തി​ബാ​യി ത​ന്പു​രാ​ട്ടി​യു​ടെ​യും ഇ​ള​യ സ​ഹോ​ദ​രി ഭാ​ഗീ​ര​ഥി അ​മ്മ ത​ന്പു​രാ​ട്ടി (കൊ​ച്ചു​പ​ങ്കി/ മ​ഹാ​പ്ര​ഭ) ആ​യി​രു​ന്നു വ​ധു. അ​ങ്ങ​നെ സ്വ​യം​വ​ര​പ്പ​ന്ത​ലി​ൽ രാ​ജ്ഞി​മാ​ർ സ്വീ​ക​രി​ക്കാ​തെ​യി​രു​ന്ന ര​വി​വ​ർ​മ​യും ദ​ത്തെ​ടു​ക്ക​പ്പെ​ടാ​തെ​പോ​യ കൊ​ച്ചു​പ​ങ്കി​യും വി​വാ​ഹി​ത​രാ​യി. അ​വ​ർ​ക്ക് മൂ​ന്ന് ആ​ണ്‍​മ​ക്ക​ളും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മു​ണ്ടാ​യി.

വി​ധി​യു​ടെ തീ​രു​മാ​നം

പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട് തീ​രാ​റാ​യ​തോ​ടെ ഒ​രു കാ​ര്യം വ്യ​ക്ത​മാ​യി- ല​ക്ഷ്മി​ബാ​യി ത​ന്പു​രാ​ട്ടി​ക്കും പാ​ർ​വ​തി​ബാ​യി ത​ന്പു​രാ​ട്ടി​ക്കും രാ​ജ​ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള സ​ന്താ​ന​ങ്ങ​ളെ ന​ൽ​കാ​നാ​വി​ല്ല. ല​ക്ഷ്മി​ബാ​യി​ക്ക് മ​ക്ക​ളി​ല്ലാ​യി​രു​ന്നു. പാ​ർ​വ​തി​ബാ​യി​ക്ക് പെ​ണ്‍​മ​ക്ക​ൾ​ക്കു ജ​ന്മം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ണ്‍​മ​ക്ക​ൾ അ​കാ​ല​ത്തി​ൽ മ​രി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ സ്ഥി​തി​ഗ​തി​ക​ൾ 1857ൽ​നി​ന്ന് ഒ​ട്ടും വ്യ​ത്യ​സ്ത​മ​ല്ലാ​തെ തു​ട​ർ​ന്നു.

വീ​ണ്ടും ദ​ത്തെ​ടു​ക്ക​ൽ എ​ന്ന പ്ര​തി​വി​ധി​യി​ൽ രാ​ജ​കു​ടും​ബം എ​ത്തി​ച്ചേ​ർ​ന്നു. ച​ർ​ച്ച​ക​ളും ആ​ലോ​ച​ന​ക​ളും തു​ട​ർ​ന്നു. ഒ​ടു​വി​ൽ തീ​രു​മാ​നം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ര​വി​വ​ർ​മ​യു​ടെ​യും കൊ​ച്ചു​പ​ങ്കി​യു​ടെ​യും പെ​ണ്‍​മ​ക്ക​ളു​ടെ കു​ട്ടി​ക​ളെ (പേ​ര​ക്കു​ട്ടി​ക​ൾ) ദ​ത്തെ​ടു​ക്കു​ക!

മൂ​ത്ത​കു​ട്ടി സേ​തു​ല​ക്ഷ്മി ബാ​യി, ഇ​ള​യ​യാ​ൾ പാ​ർ​വ​തി ബാ​യി. 1900ത്തി​ൽ ശ്രീ​മൂ​ലം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ കാ​ല​ത്താ​ണ് ഇ​വ​രെ ദ​ത്തെ​ടു​ത്ത​ത്. സേ​തു​ല​ക്ഷ്മി ബാ​യി, മൂ​ലം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ കാ​ല​ശേ​ഷം 1924 മു​ത​ൽ 1931 വ​രെ തി​രു​വി​താം​കൂ​ർ വ​ള​രെ സ​മ​ർ​ഥ​മാ​യി ഭ​രി​ച്ചു. പാ​ർ​വ​തി​ബാ​യി​യു​ടെ മ​ക​നാ​ണ് ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ്. അ​ദ്ദേ​ഹ​മാ​യി​രു​ന്നു അ​ധി​കാ​ര​മു​ള്ള അ​വ​സാ​ന​ത്തെ തി​രു​വി​താം​കൂ​ർ രാ​ജാ​വ്. 1931 മു​ത​ൽ 1949 വ​രെ​യാ​യി​രു​ന്നു ഭ​ര​ണ​കാ​ലം.

SUNDAY DEEPIKA

സൗ​ത്ത് പാ​ര്‍​ക്കി​ലെ (പ്രേ​ത)​ക​ഥ​യും ച​രി​ത്ര​വും

ശ്മ​ശാ​ന​ങ്ങ​ളെ പ​ല​ര്‍​ക്കും ഭ​യ​മാ​ണ്. മ​രി​ച്ച​വ​രു​ടെ ആ​ത്മാ​ക്ക​ള്‍ പ​രി​സ​ര​ത്ത് അ​ല​ഞ്ഞു ന​ട​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ഇ​ത്ത​രം പേ​ടി​ക​ള്‍​ക്കാ​ധാ​രം. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ എ​ന്നു​വേ​ണ്ട പ​ക​ല്‍ പോ​ലും ഒ​റ്റ​പ്പെ​ട്ട സെ​മി​ത്തേ​രി​ക​ളു​ടെ സ​മീ​പ​ത്തു​കൂ​ടി യാ​ത്ര​ചെ​യ്യാ​ന്‍ പ​ല​രും മ​ടി​ക്കാ​റു​ണ്ട്.

കോ​ല്‍​ക്ക​ത്ത​യി​ലെ സൗ​ത്ത് പാ​ര്‍​ക്ക് സെ​മി​ത്തേ​രി ഇ​ത്ത​ര​ത്തി​ലു​ള്ള പ്രേ​ത​ക​ഥ​ക​ള്‍​ക്ക് പ്ര​ശ​സ്ത​മാ​ണ്. ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന​തും നി​ഗൂ​ഢ​വു​മാ​യ സെ​മി​ത്തേ​രി​ക​ളി​ലൊ​ന്നാ​ണി​ത്. കോ​ല്‍​ക്ക​ത്ത​യി​ലെ മ​ദ​ര്‍ തെ​രേ​സ സ​ര​ണി​യി​ലാ​ണ് ഈ ​ശ്മ​ശാ​നം.

"മ​രി​ച്ച​വ​രു​ടെ ന​ഗ​രം’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​സ്ഥ​ലം തി​ര​ക്കേ​റി​യ കോ​ല്‍​ക്ക​ത്ത ന​ഗ​ര​ത്തി​ന്‍റെ ന​ടു​വി​ല്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ, നി​ശ​ബ്ദ​മാ​യ ഒ​രു ലോ​ക​മാ​ണ് തു​റ​ന്നി​ടു​ന്ന​ത്. 1767ല്‍ ​ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​യാ​ണ് ഈ ​സെ​മി​ത്തേ​രി സ്ഥാ​പി​ച്ച​ത്. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ജീ​വി​ച്ചു മ​രി​ച്ച ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ട​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു നി​ര്‍​മാ​ണോ​ദ്ദേ​ശ്യം.

ക്രി​സ്ത്യ​ന്‍ പ​ള്ളി​ക്ക് പു​റ​ത്താ​യി നി​ര്‍​മി​ക്ക​പ്പെ​ട്ട ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ​കാ​ല സെ​മി​ത്തേ​രി​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. ഇ​വി​ടു​ത്തെ ക​ല്ല​റ​ക​ള്‍ സാ​ധാ​ര​ണ കാ​ണു​ന്ന​വ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. ഗോ​തി​ക്, ഇ​ന്‍​ഡോ​സാ​ര​സെ​നി​ക് വാ​സ്തു​വി​ദ്യാ ശൈ​ലി​യി​ല്‍ പി​ര​മി​ഡു​ക​ള്‍, ക​ല്‍ സ്തൂ​പ​ങ്ങ​ള്‍, വ​ലി​യ താ​ഴി​ക​ക്കു​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ആ​കൃ​തി​യി​ലാ​ണ് പ​ല ക​ല്ല​റ​ക​ളും നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 1830ഓ​ടെ ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു.

പ്രേ​ത​ക​ഥ​ക​ളാ​ണ് ഈ ​സെ​മി​ത്തേ​രി​യെ കു​പ്ര​സി​ദ്ധ​മാ​ക്കി​യ​ത്. ഏ​റ്റ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ഥ "ഡെ​നി​സ​ണ്‍’ എ​ന്ന കു​ടും​ബ​ത്തി​ന്‍റേ​താ​ണ്. ഒ​രൊ​റ്റ ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഈ ​കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു​വെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ ക​ല്ല​റ​യി​ല്‍​നി​ന്ന് മ​ഴ​ക്കാ​ല​ത്ത് ര​ക്തം പോ​ലു​ള്ള ദ്രാ​വ​കം ഒ​ലി​ച്ചി​റ​ങ്ങാ​റു​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. അ​തു​കൊ​ണ്ട് ഇ​തി​നെ "ബ്ലീ​ഡിം​ഗ് ടോം​ബ്’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.

ഇ​വി​ടെ എ​ത്തു​ന്ന പ​ല സ​ഞ്ചാ​രി​ക​ള്‍​ക്കും പെ​ട്ടെ​ന്ന് ത​ല​ക​റ​ക്ക​മോ, ശ്വാ​സം​മു​ട്ട​ലോ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട് എ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ചി​ല​ര്‍ കാ​മ​റ​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​വ്യ​ക്ത​മാ​യ രൂ​പ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ട​താ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ണ്ട്.

സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ളോ​ണി​യ​ല്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ജീ​വി​ച്ച നി​ര​വ​ധി പ്ര​മു​ഖ​രു​ടെ ശ​വ​കു​ടീ​ര​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. പ്ര​ശ​സ്ത ക​വി​യും അ​ധ്യാ​പ​ക​നും ന​വോ​ത്ഥാ​ന നാ​യ​ക​നു​മാ​യ ഹെ​ന്‍‌​റി ലൂ​യി​സ് വി​വി​യ​ന്‍ ഡെ​റോ​സി​യോ, ഏ​ഷ്യാ​റ്റി​ക് സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​ന്‍ സ​ര്‍ വി​ല്യം ജോ​ണ്‍​സ്, കൃ​ഷ്ണ​ഭ​ക്ത​നാ​യ ബ്രി​ട്ടീ​ഷ് ജ​ന​റ​ല്‍ ചാ​ള്‍​സ് ഹി​ന്ദു സ്റ്റു​വ​ര്‍​ട്ട് തു​ട​ങ്ങി​യ​വ​രു​ടെ ക​ല്ല​റ​ക​ളാ​ണ് അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്.

ഇ​തി​ല്‍ വി​വി​യ​ന്‍ ഡെ​റോ​സി​യോ​യു​ടെ ക​ല്ല​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​ല പ്രേ​ത​ക​ഥ​ക​ളും നി​ല​വി​ലു​ണ്ട്. ക​ല്ല​റ​യ്ക്ക​രി​കെ അ​സാ​ധാ​ര​ണ വെ​ളി​ച്ച​വും നി​ഴ​ല്‍​രൂ​പ​വും ക​ണ്ടി​ട്ടു​ള്ള​താ​യി പ​ല​രും അ​വ​കാ​ശ​പ്പെ​ടു​ന്നു.

സ​ത്യ​ജി​ത് റേ​യു​ടെ പ്ര​ശ​സ്ത​മാ​യ "ഗോ​രോ​സ്ഥാ​നെ സാ​ബ്ധാ​ന്‍’ എ​ന്ന സി​നി​മ​യി​ലും പ്ര​ശ​സ്ത​മാ​യ ഫെ​ലൂ​ദ ക​ഥ​ക​ളി​ലും ഈ ​സെ​മി​ത്തേ​രി ഒ​രു പ്ര​ധാ​ന പ​ശ്ചാ​ത്ത​ല​മാ​ണ്. പ്രേ​ത​ക​ഥ​ക​ളി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​തൊ​രു ഭ​യാ​ന​ക​മാ​യ സ്ഥ​ല​മാ​ണെ​ങ്കി​ല്‍, ച​രി​ത്ര​സ്നേ​ഹി​ക​ള്‍​ക്ക് ഇ​ത് അ​റി​വി​ന്‍റെ ക​ല​വ​റ​യാ​ണ്. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ര​ഹ​സ്യ​ങ്ങ​ളും പേ​റി ഇ​ന്നും ഈ ​സെ​മി​ത്തേ​രി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്നു.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 12

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

കു​റേ നാ​ളു​ക​ളാ​യി മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ ഞാ​ൻ നേ​രി​ട്ടു കാ​ണാ​റി​ല്ല. കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. ദി​വ​സ​വും രാ​വി​ലെ മോ​ണിം​ഗ് റൂ​മി​ലെ വീ​ട്ടു​ഫോ​ണി​ലൂ​ടെ അ​ന്ന​ന്ന​ത്തെ മെ​നു എ​ന്നെ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ പു​തി​യ​വ ചേ​ർ​ക്കാ​നോ വേ​ണ്ടി​യാ​ണ്. ഇ​തൊ​രു പ​തി​വു ച​ട​ങ്ങാ​യി മാ​റി. അ​വ​രു​മാ​യി വേ​റേ അ​ധി​കം സ​ന്പ​ർ​ക്ക​ങ്ങ​ളി​ല്ല. അ​ത്ര​യും ന​ല്ല​തെ​ന്ന് ഞാ​നും ക​രു​തി.

ആ​ലീ​സ് എ​ന്‍റെ പ​രി​ചാ​ര​ക​യാ​ണെ​ങ്കി​ലും എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക്ലാ​രീ​സ് എ​ന്ന പു​തി​യൊ​രു പെ​ണ്‍​കു​ട്ടി​യെ മി​സി​സ് ഡാ​ൻ​വേ​ഴ്സ് നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ എ​സ്റ്റേ​റ്റി​ലെ​ത​ന്നെ ഒ​രു വീ​ട്ടി​ലെ കു​ട്ടി​യാ​ണ​ത്രേ. അ​വ​ൾ അ​ക​ലെ​യു​ള്ള അ​മ്മാ​യി​യു​ടെ വീ​ട്ടി​ലാ​ണ് പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും. ന​ല്ല അ​ട​ക്ക​വും ഒ​തു​ക്ക​വും പ്ര​സ​രി​പ്പു​മു​ള്ള ഒ​രു കൊ​ച്ചു​മി​ടു​ക്കി. അ​വ​ൾ​ക്ക് ഞാ​ൻ യ​ജ​മാ​ന​ത്തി​യും മി​സി​സ് മാ​ക്സി​മു​മാ​ണ്. സ്നേ​ഹ​ബ​ഹു​മാ​ന​ത്തോ​ടെ അ​വ​ൾ എ​ന്നെ വി​ളി​ക്കു​ന്ന​ത് "കൊ​ച്ച​മ്മേ!' എ​ന്ന്.

മി​സി​സ് ഡാ​ൻ​വേ​ഴ്സ് എ​ന്നോ​ട് അ​തൃ​പ്തി​യും നീ​ര​സ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഞാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. ബി​യാ​ട്രീ​സ് അ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ആ ​സ്ത്രീ റെ​ബേ​ക്ക​യെ മ​ന​സി​ൽ കു​ടി​യി​രു​ത്തി ആ​രാ​ധി​ക്കു​ന്നു. അ​തി​നാ​ൽ​ത​ന്നെ റെ​ബേ​ക്ക​യു​ടെ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന എ​ന്നെ വെ​റു​ക്കു​ന്നു. ഞാ​ൻ മാ​ത്ര​മ​ല്ല ഇ​വി​ട​ത്തെ പ​ല​രും അ​വ​രെ വെ​റു​ക്കു​ന്നു​ണ്ട്. ഫ്രാ​ങ്ക് മോ​ണിം​ഗ് റൂ​മി​ൽ വ​രി​ല്ല. വ​ന്നാ​ൽ​ത​ന്നെ റെ​ബേ​ക്ക ഇ​രു​ന്നി​രു​ന്ന ചെ​യ​റി​ൽ ഇ​രി​ക്കി​ല്ല. ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ൾ തൊ​ടി​ല്ല. ഡൈ​നിം​ഗ് റൂ​മി​ൽ റെ​ബേ​ക്ക​യു​ടെ ചെ​യ​റി​ൽ ഇ​രി​ക്കി​ല്ല. ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി​യും ഫോ​ർ​ക്കും എ​ടു​ക്കി​ല്ല.

എ​ന്നാ​ൽ ഞാ​ൻ അ​ങ്ങ​നെ​യ​ല്ല. ഞാ​ൻ ഞാ​നാ​യി​ട്ടു​ത​ന്നെ ഇ​വി​ടെ പെ​രു​മാ​റും. റെ​ബേ​ക്ക എ​ന്ന ചി​ന്ത എ​ന്‍റെ മ​ന​സി​ലോ സ്വ​പ്ന​ത്തി​ൽ​പോ​ലു​മോ വ​രു​ത്ത​ല്ലേ എ​ന്നാ​ണ് ദൈ​വ​ത്തോ​ടു​ള്ള എ​ന്‍റെ പ്രാ​ർ​ഥ​ന. എ​നി​ക്കു സ​ന്തോ​ഷം വേ​ണം. സ​മാ​ധാ​നം വേ​ണം. മാ​ക്സി​മി​നെ സ​ന്തോ​ഷി​പ്പി​ക്കു​ക​യും ആ​ഹ്ലാ​ദി​പ്പി​ക്കു​ക​യും വേ​ണം. ഞ​ങ്ങ​ൾ ഒ​ന്നി​ച്ച് സൗ​ഭാ​ഗ്യ​ത്തി​ൽ ക​ഴി​യ​ണം. ഇ​തൊ​ഴി​ച്ച് മ​റ്റൊ​രാ​ഗ്ര​ഹ​വും എ​നി​ക്കി​ല്ല.

പൂ​ന്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​റു​ത്തെ​ടു​ത്ത അ​തി​സു​ന്ദ​ര​മാ​യ ഒ​രു​കൊ​ട്ട ലൈ​ലാ​ക്ക് പു​ഷ്പ​ങ്ങ​ളു​മാ​യി ഒ​രു​ദി​വ​സം ഞാ​ൻ ക​യ​റി​വ​ന്നു. ഫ്രി​ത്തി​നോ​ടു പ​റ​ഞ്ഞു: ""ഇ​ത് അ​ല​ങ്ക​രി​ച്ചു​വ​യ്ക്കാ​ൻ വ​ലു​തും ഉ​യ​ര​മു​ള്ള​തു​മാ​യ ഒ​രു ഫ്ള​വ​ർ​വേ​സ് വേ​ണം. ലൈ​ബ്ര​റി​യി​ൽ വ​യ്ക്കാ​നാ​ണ്. അ​വി​ടെ​യു​ള്ള​ത് ന​ന്നേ ചെ​റു​ത്.''
""ഒ​രെ​ണ്ണ​മു​ള്ള​ത് മോ​ണിം​ഗ് റൂ​മി​ലാ​ണ്. ഇ​ത്ത​രം പൂ​ക്ക​ൾ അ​തി​ലാ​ണ് വ​യ്ക്കാ​റു പ​തി​വ്.''
""ഓ, ​അ​ങ്ങ​നെ​യാ​ണോ?'' ഞാ​ൻ ശ​ങ്കി​ച്ചു​നി​ന്നു.

""റെ​ബേ​ക്കാ മാ​ഡം ചി​ല​പ്പോ​ൾ മാ​റ്റി​വ​യ്ക്കാ​റു​ണ്ട്. വേ​ണ​മെ​ങ്കി​ൽ കൊ​ണ്ടു​വ​രാം.''
""ശ​രി, കൊ​ണ്ടു​വ​രൂ!''
ഫ്രി​ത്ത് വേ​ഗം അ​തെ​ടു​ത്തു കൊ​ണ്ടു​വ​ന്നു. വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടു നി​ർ​മി​ച്ച അ​തി​മ​നോ​ഹ​ര​മാ​യ ഫ്ള​വ​ർ​വേ​സ്. അ​തി​ൽ ഞാ​ൻ ഓ​രോ പൂ​വും ഭം​ഗി​യാ​യി വ​ച്ചു​കൊ​ണ്ടി​രു​ന്നു. ഫ്രി​ത്ത് മ​റ്റു​പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി പോ​യി.

അ​ടു​ത്ത​ദി​വ​സം ല​ഞ്ച് ക​ഴി​ഞ്ഞ് പ​തി​വു​ള്ള കാ​പ്പി ഞ​ങ്ങ​ൾ​ക്കു കൊ​ണ്ടു​വ​ന്നു​ത​ന്ന​ശേ​ഷം ഫ്രി​ത്ത് അ​വി​ടെ ചു​റ്റി​പ്പ​റ്റി​നി​ന്നു. ജാ​സ്പ്പ​ർ എ​ന്‍റെ അ​രി​കി​ലേ​ക്ക് ഓ​ടി​വ​ന്ന​പ്പോ​ൾ ഞാ​ൻ നീ​ങ്ങി അ​പ്പു​റ​ത്തെ ക​സേ​ര​യി​ലേ​ക്കു മാ​റി ഇ​രു​ന്നു.
""മാ​ഡം! ഞാ​നൊ​രു കാ​ര്യം പ​റ​യ​ട്ടെ?''
മാ​ക്സിം തി​രി​ഞ്ഞു​നോ​ക്കി. ദുഃ​ഖ​ഭാ​വ​ത്തി​ൽ ഭ​യ​ഭ​ക്തി​പു​ര​സ​രം നി​ൽ​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ ഉ​ത്ക​ണ്ഠ​യോ​ടെ ചോ​ദി​ച്ചു.

""എ​ന്താ​ണ് ഫ്രി​ത്ത്?''
""റോ​ബ​ർ​ട്ടി​നെ​പ്പ​റ്റി പ​റ​യാ​നാ​ണ്.''
""റോ​ബ​ർ​ട്ടി​ന് എ​ന്തു​പ​റ്റി?''
""മി​സി​സ് ഡാ​ൻ​വേ​ഴ്സും റോ​ബ​ർ​ട്ടും ത​മ്മി​ലാ​ണ് പ്ര​ശ്നം. റോ​ബ​ർ​ട്ട് വ​ല്ലാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്നു മാ​ഡം.''
""എ​ന്താ​ണ് സം​ഭ​വം?''

""ദി​വ​സ​വും മോ​ണിം​ഗ് റൂ​മി​ൽ പു​തി​യ പൂ​ക്ക​ൾ അ​ല​ങ്ക​രി​ച്ചു​വ​യ്ക്കേ​ണ്ട ചു​മ​ത​ല റോ​ബ​ർ​ട്ടി​നാ​ണ്. മി​സി​സ് ഡാ​ൻ​വേ​ഴ്സ് കു​റേ​സ​മ​യം ക​ഴി​ഞ്ഞ് ആ ​മു​റി​യി​ൽ പോ​യ​പ്പോ​ൾ വ​ള​രെ വി​ല​പി​ടി​പ്പു​ള്ള ഒ​രു സാ​ധ​നം അ​വി​ടെ കാ​ണു​ന്നി​ല്ല. ഇ​ന്ന​ലെ അ​ത​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ട് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി- ഒ​ന്നു​കി​ൽ റോ​ബ​ർ​ട്ട് അ​തു മോ​ഷ്ടി​ച്ചു, അ​ല്ലെ​ങ്കി​ൽ അ​ത് ഉ​ട​ച്ചു. ഈ ​ര​ണ്ടു കു​റ്റ​ങ്ങ​ളും റോ​ബ​ർ​ട്ട് നി​ഷേ​ധി​ച്ചു. ക​ര​യാ​റാ​യ മ​ട്ടി​ലാ​ണ് അ​വ​ൻ എ​ന്‍റെ അ​ടു​ത്തു വ​ന്ന​ത്.''

""ശ​രി. റോ​ബ​ർ​ട്ടി​നോ​ടു ചോ​ദി​ക്കാം. വ​രാ​ൻ പ​റ​യൂ!''
നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ബ​ർ​ട്ട് വ​ന്നു. മാ​ക്സിം കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മാ​ർ​ബി​ളി​ന്‍റെ ഫ്ള​വ​ർ​വേ​സാ​ണ് കാ​ണാ​താ​യ​തെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഉ​ൾ​ക്കി​ടി​ല​മു​ണ്ടാ​യ​ത് എ​നി​ക്കാ​ണ്. റോ​ബ​ർ​ട്ട് പോ​യ​ശേ​ഷം മാ​ക്സിം പ​റ​ഞ്ഞു.

""ദൈ​വ​മേ! അ​ത് ഇ​വി​ട​ത്തെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഒ​രു മു​ത​ലാ​ണ്. തു​ട​ർ​ന്ന് എ​ന്‍റെ നേ​രേ തി​രി​ഞ്ഞ്- ജോ​ലി​ക്കാ​ർ ഓ​രോ​രു​ത്ത​ർ എ​ന്‍റെ മു​ന്പി​ലാ​ണ് വ​രു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ എ​ന്‍റെ മോ​ളേ, നീ​യാ​ണ് ഇ​ട​പെ​ടേ​ണ്ട​ത്.'' അ​സ്വ​സ്ഥ​ത ഉ​ള്ളി​ലൊ​തു​ക്കി മ​യ​ത്തി​ലാ​ണ് പ​റ​ഞ്ഞ​ത്.
ഞാ​ൻ മ​നോ​വി​ഷ​മ​ത്തോ​ടും ഉ​ൾ​ഭ​യ​ത്തോ​ടും കൂ​ടി മു​ന്നോ​ട്ടു​വ​ന്നി​ട്ടു പ​റ​ഞ്ഞു: ""എ​ന്‍റെ പ്രി​യ മാ​ക്സിം! ഇ​ന്ന​ലെ അ​ത് എ​ന്‍റെ കൈ​യി​ൽ​നി​ന്നാ​ണ് നി​ല​ത്തു​വീ​ണു പൊ​ട്ടി​യ​ത്.''
""ങേ! ​നി​ന്‍റെ കൈ​യി​ൽ​നി​ന്നോ?''

""ഞാ​നി​തു മു​ന്പേ പ​റ​യേ​ണ്ട​താ​യി​രു​ന്നു. സോ​റി, വെ​രി സോ​റി..''
""ഈ ​വി​വ​രം എ​ന്തേ ഫ്രി​ത്തി​നോ​ടും മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടും പ​റ​യാ​ഞ്ഞ​ത്?''
""ഭ​യ​ന്നി​ട്ട്. അ​വ​ർ എ​ന്നെ​ക്കു​റി​ച്ച് മോ​ശ​മാ​യി ധ​രി​ക്കു​മെ​ന്നു ക​രു​തി​യി​ട്ട്.''
""ഇ​പ്പോ​ഴ​ല്ലേ നീ ​കൂ​ടു​ത​ൽ മോ​ശ​മാ​യ​ത്! ഉം, ​ശ​രി. എ​ന്താ​യാ​ലും അ​വ​ർ വ​ര​ട്ടെ.''

അ​ല്പ​നേ​ര​ത്തി​നു​ള്ളി​ൽ ഫ്രി​ത്തും മി​സി​സ് ഡാ​ൻ​വേ​ഴ്സും വാ​തി​ൽ തു​റ​ന്ന് ക​ട​ന്നു​വ​ന്നു. ഞാ​ൻ വി​റ​പൂ​ണ്ടു നി​ന്നു. ആ ​സ​മ​യ​ത്ത് മാ​ക്സിം പ​കു​തി ത​മാ​ശ​രൂ​പ​ത്തി​ലും പ​കു​തി ദേ​ഷ്യ​ത്തോ​ടെ​യും പ​റ​ഞ്ഞു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സ്! സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്നു പ​റ​യ​ട്ടെ?'' (എ​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി) ""ഈ ​നി​ൽ​ക്കു​ന്ന ആ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ഒ​രു കൈ​പ്പി​ഴ​യാ​ണ്. അ​തു നി​ല​ത്തു​വീ​ണു പൊ​ട്ടി.''

ഞാ​ൻ ഒ​രു കു​റ്റ​വാ​ളി​യെ​പ്പോ​ലെ നി​ന്നു. ഫ്രി​ത്ത് അ​തു​കേ​ട്ട് വി​ഷ​മി​ച്ചു​നി​ന്നു. മി​സി​സ് ഡാ​ൻ​വേ​ഴ്സ് ത​ല​യോ​ടു​പോ​ലു​ള്ള അ​വ​രു​ടെ വെ​ളു​ത്ത മു​ഖ​വും ക​റു​ത്ത ക​ണ്ണു​ക​ളും​വ​ച്ച് എ​ന്‍റെ നേ​രേ നോ​ക്കി. തെ​ല്ലും അ​നു​ക​ന്പ​യി​ല്ലാ​ത്ത നോ​ട്ടം. ഞാ​നാ​ണ് അ​തു പൊ​ട്ടി​ച്ച​തെ​ന്ന് അ​വ​ർ​ക്ക് മു​ന്പേ അ​റി​യാം. റോ​ബ​ർ​ട്ടി​നെ കു​റ്റം​ചാ​ർ​ത്തി​യ​ത് ഞാ​നി​തു തു​റ​ന്നു​പ​റ​യു​മോ എ​ന്ന് പ​രീ​ക്ഷി​ക്കാ​നാ​ണ്.

""അ​തു റി​പ്പ​യ​ർ ചെ​യ്യാ​ൻ ക​ഴി​യു​മോ മാ​ഡം?''
""പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ല. അ​ത് അ​നേ​കം ക​ഷ​ണ​ങ്ങ​ളാ​യി.''
""എ​ന്നി​ട്ട് അ​തെ​ന്തു​ചെ​യ്തു?''
ഒ​രു ക​വ​റി​ലാ​ക്കി മേ​ശ​വ​ലി​പ്പി​ൽ വ​ച്ചു.

ഈ ​സ​മ​യ​ത്ത് മാ​ക്സിം എ​ന്‍റെ ര​ക്ഷ​യ്ക്കെ​ത്തി. മാ​ക്സിം പ​റ​ഞ്ഞു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സ് നി​ന്നെ പി​ടി​ച്ചു ജ​യി​ലി​ലി​ടു​മോ എ​ന്ന ഭ​യ​മു​ണ്ടോ?''
അ​ത് അ​വ​ർ​ക്കു​ള്ള ഒ​രു തൊ​ഴി​യാ​യി​രു​ന്നു.
വ​ന്ന​വ​ർ ര​ണ്ടു​പേ​രും ക​ത​ക​ട​ച്ചു പോ​യി. അ​പ​രാ​ധ​ബോ​ധ​ത്തോ​ടെ വീ​ണ്ടും ഞാ​ൻ പ​റ​ഞ്ഞു: ""തെ​റ്റു​പ​റ്റി. ഞാ​ൻ കു​റേ​ക്കൂ​ടി സൂ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു.''

""ഈ ​വി​ഷ​യം വി​ടൂ. ആ ​സ്ത്രീ ഇ​ത്ര ചൂ​ടാ​വാ​ൻ എ​ന്താ അ​വ​രു​ടെ സ്വ​ന്തം മു​ത​ലാ​ണോ? നീ ​ചി​ല​പ്പോ​ൾ പ​റ​യു​ന്നു​ണ്ട്, നി​ന​ക്ക​വ​രെ പേ​ടി​യാ​ണെ​ന്ന്. എ​ന്തി​ന്? അ​വ​ർ ഇ​വി​ട​ത്തെ ആ​രാ? ഇ​റ​ങ്ങി​പ്പോ​കാ​ൻ ഞാ​ൻ പ​റ​ഞ്ഞാ​ൽ അ​വ​ർ പോ​ക​ണം. മാ​ൻ​ഡെ​ർ​ലി അ​വ​രു​ടെ സ്വ​ന്ത​മൊ​ന്നു​മ​ല്ല. നീ​യാ​ണ് എ​ന്‍റെ സ്വ​ന്തം. നി​ന​ക്ക് ഞാ​നു​ണ്ട്. ന​മ്മ​ൾ ഒ​ന്നാ​ണ്. ഒ​രു​മി​ച്ചാ​ണ്.''

അ​ഭി​മാ​ന വി​ജൃം​ഭി​ത​യാ​യി ഞാ​ൻ മാ​ക്സി​മി​ന്‍റെ കൈ​യെ​ടു​ത്ത് അ​തി​ൽ ചും​ബി​ച്ചു. മാ​ക്സിം എ​ന്നെ മാ​റോ​ടു​ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്ലേ​ഷി​ച്ചു.

(തു​ട​രും)

SUNDAY DEEPIKA

പ്ര​കാ​ശം പ​ര​ത്തു​ന്ന ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ

ജ​പ്പാ​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തും സ​മാ​ധാ​ന​പൂ​ർ​ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു 1603 മു​ത​ൽ 1868 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ൾ. അ​ക്കാ​ല​ത്തും ജ​പ്പാ​നി​ൽ ച​ക്ര​വ​ർ​ത്തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യ​ഥാ​ർ​ഥ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഷോ​ഗ​ണ്‍ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന മി​ലി​ട്ട​റി നേ​താ​ക്ക​ളാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്ത് ടോ​ക്കി​യോ ആ​യി മാ​റി​യ ഇ​ഡോ ആ​യി​രു​ന്നു അ​വ​രു​ടെ ആ​സ്ഥാ​നം.

ടോ​ക്കു​ഗാ​വ ലെ​യാ​സു എ​ന്ന ഷോ​ഗ​ണ്‍ ആ​യി​രു​ന്നു ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ആ​ദ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്ത് യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക​യും സ​മാ​ധാ​നം സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തു​കൊ​ണ്ട് വി​വി​ധ രീ​തി​യി​ൽ ജ​പ്പാ​നി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യി. ഈ ​വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ജ​പ്പാ​നി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ. അ​തു​വ​രെ രാ​ത്രി​യി​ൽ പ്ര​കാ​ശം പ​ക​രാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് സാ​ധാ​ര​ണ വി​ള​ക്കു​ക​ളോ തീ​പ്പ​ന്ത​ങ്ങ​ളോ ആ​യി​രു​ന്നു.

മു​ള ഉ​പ​യോ​ഗി​ച്ച് ച​ട്ട​ക്കൂ​ടു​ണ്ടാ​ക്കി അ​തു ക​ട്ടി​യു​ള്ള ക​ട​ലാ​സു​കൊ​ണ്ട് നാ​ലു​വ​ശ​വും മ​റ​ച്ച് അ​തി​ൽ എ​ണ്ണ​വി​ള​ക്കു സ്ഥാ​പി​ച്ചാ​ണ് ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്. ഈ ​വി​ള​ക്കു​ക​ളാ​ണ് ആ​ളു​ക​ളു​ടെ രാ​ത്രി​കാ​ല സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു വെ​ളി​ച്ചം​പ​ക​ർ​ന്ന​ത്. ഒ​രാ​ൾ ഒ​റ്റ​യ്ക്ക് ഈ ​വി​ള​ക്കു​മാ​യി സ​ഞ്ച​രി​ക്കു​ന്പോ​ൾ വി​ള​ക്കി​ന്‍റെ പ്ര​കാ​ശം സ്വാ​ഭാ​വി​ക​മാ​യും ചെ​റു​താ​യി​രി​ക്കും. എ​ന്നാ​ൽ ഉ​ത്സ​വ​കാ​ല​ത്ത് രാ​ത്രി​യി​ൽ ഗ്രാ​മ​ങ്ങ​ളി​ലെ എ​ല്ലാ​വ​രും ഈ ​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കാ​റു​ണ്ട്. അ​പ്പോ​ൾ ആ ​ഗ്രാ​മം മു​ഴു​വ​ൻ പു​തി​യൊ​രു പ്ര​ഭാ​തം​പോ​ലെ തെ​ളി​ഞ്ഞു​നി​ൽ​ക്കും.

ഈ ​വി​ള​ക്കു​ക​ൾ ജ​പ്പാ​ൻ​കാ​രെ പ​ഠി​പ്പി​ച്ച ഒ​രു പാ​ഠ​മു​ണ്ട്. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ചാ​ൽ അ​ന്ധ​കാ​രം അ​തി​വേ​ഗം അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന സ​ത്യം. നാം ​ഓ​രോ​രു​ത്ത​രും ജീ​വി​ത​ത്തി​ൽ ന​ന്മ​യു​ടേ​താ​യി ഓ​രോ വി​ള​ക്കു തെ​ളി​യി​ക്കാ​നി​ട​യാ​യാ​ൽ അ​ത് സ​മൂ​ഹ​ത്തെ മൊ​ത്ത​ത്തി​ൽ ന​ന്മ​പൂ​രി​ത​മാ​ക്കു​മെ​ന്നു സാ​രം.

""നി​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ണ്.. നി​ങ്ങ​ളു​ടെ വെ​ളി​ച്ചം അ​വ​രു​ടെ മു​ൻ​പി​ൽ പ്ര​കാ​ശി​ക്ക​ട്ടെ'' (മ​ത്താ 5:14- 16) എ​ന്നാ​ണ് യേ​ശു​നാ​ഥ​ൻ ന​മ്മെ പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ന​ന്മ​യു​ടേ​താ​യ ഒ​രു ചെ​റി​യ വെ​ളി​ച്ച​മെ​ങ്കി​ലും പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​മു​ക്കു സാ​ധി​ച്ചാ​ൽ അ​തു തീ​ർ​ച്ച​യാ​യും ന​മ്മു​ടെ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഇ​രു​ട്ടി​നു പ​ല​പ്പോ​ഴും ക​നം​കൂ​ടി​വ​രു​ന്ന​താ​യാ​ണു കാ​ണു​ന്ന​ത്. അ​തി​ന്‍റെ കാ​ര​ണ​മാ​ക​ട്ടെ ന​ന്മ​യു​ടെ വി​ള​ക്കു​ക​ൾ കൊ​ളു​ത്തു​ന്ന​തി​നു പ​ക​രം, ഉ​ള്ള വി​ള​ക്കു​ക​ൾ പ​ല​രും കെ​ടു​ത്തി​ക്ക​ള​യു​ന്ന​താ​ണ്. സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ലു​മൊ​ക്കെ അ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ​ല്ലോ നാം ​കാ​ണു​ന്ന​ത്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ""ഇ​രു​ട്ടി​നെ ശ​പി​ക്കു​ന്ന​തി​നു പ​ക​രം ഒ​രു വി​ള​ക്കു കൊ​ളു​ത്തു​ന്ന​താ​ണ് ഏ​റെ ന​ല്ല​ത്'' എ​ന്ന പ​ഴ​മൊ​ഴി ഏ​റെ പ്ര​സ​ക്ത​മാ​ണ്. എ​ന്നാ​ൽ നാം ​കൊ​ളു​ത്തു​ന്ന വി​ള​ക്കു​ക​ൾ ന​ന്മ​യു​ടെ പ്ര​കാ​ശം പ്ര​സ​രി​പ്പി​ക്കു​ന്ന​വ ആ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം.

ക​ത്തോ​ലി​ക്കാ ആ​രാ​ധ​ന​ക്ര​മ​മ​നു​സ​രി​ച്ച് ഇ​പ്പോ​ൾ ആ​ഗ​മ​ന​കാ​ല​മാ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ ആ​ന്ത​രി​ക​മാ​യി ഒ​രു​ങ്ങു​ന്ന കാ​ലം. ആ​ന്ത​രി​ക​മാ​യ ഈ ​ഒ​രു​ക്ക​ത്തെ സ​ഹാ​യി​ക്കാ​ൻ​വേ​ണ്ടി ല​ത്തീ​ൻ സ​ഭ​യി​ൽ ആ​ഗ​മ​ന​കാ​ല മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ക്കു​ന്ന ഒ​രു പാ​ര​ന്പ​ര്യ​മു​ണ്ട്. ആ ​തി​രി​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ ഒ​രു റീ​ത്തി​നു മു​ക​ളി​ലാ​യി​ട്ടാ​ണ്. ഈ ​റീ​ത്തു​ക​ളു​ണ്ടാ​ക്കാ​ൻ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ക​ട്ടെ പൈ​ൻ വൃ​ക്ഷ​ത്തി​ന്‍റെ​യോ ഫി​ർ മ​ര​ത്തി​ന്‍റെ​യോ ദേ​വ​ദാ​രു​വി​ന്‍റെ​യോ പ​ച്ച​കെ​ടാ​ത്ത ചെ​റി​യ ശി​ഖ​ര​ങ്ങ​ളും.

ആ​ഗ​മ​ന​കാ​ല​ത്തെ നാ​ലു ഞാ​യ​റാ​ഴ്ച​ക​ളി​ൽ ആ​ദ്യ​ത്തേ​തി​ൽ ഒ​രു തി​രി മാ​ത്ര​മാ​ണ് ക​ത്തി​ക്കു​ന്ന​ത്. ആ ​തി​രി പ്ര​ത്യാ​ശ​യു​ടെ പ്ര​തീ​ക​മാ​ണ്. ര​ണ്ടാ​മ​ത്തെ ആ​ഴ്ച ആ​ദ്യ​ത്തെ തി​രി​യോ​ടു​കൂ​ടി ര​ണ്ടാ​മ​ത്തെ തി​രി​യും ക​ത്തി​ക്കും. അ​തു സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച ആ​ദ്യ​ത്തെ ര​ണ്ടു തി​രി​ക​ൾ​ക്കൊ​പ്പം മൂ​ന്നാ​മ​ത്തെ തി​രി​യും ക​ത്തി​ക്കും. ആ ​തി​രി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് സ​ന്തോ​ഷ​മാ​ണ്. നാ​ലാ​മ​ത്തെ ഞാ​യ​റാ​ഴ്ച ആ​ദ്യ​ത്തെ മൂ​ന്നു തി​രി​ക​ളോ​ടൊ​പ്പം നാ​ലാ​മ​ത്തെ തി​രി​യും ക​ത്തി​ക്കും. ഈ ​തി​രി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത് സ്നേ​ഹ​മാ​ണ്.

ആ​ഗ​മ​ന​കാ​ല​ത്തെ പ്ര​ഥ​മ ഞാ​യ​റാ​ഴ്ച തെ​ളി​യി​ക്കു​ന്ന പ്ര​ത്യാ​ശ​യു​ടെ തി​രി ന​മ്മോ​ടു പ​റ​യു​ന്ന​ത് ഇ​രു​ട്ട് എ​ത്ര ക​ന​ത്താ​ലും ഒ​രു ചെ​റി​യ വെ​ളി​ച്ചം​മ​തി ന​മ്മെ ദി​ശ​കാ​ണി​ക്കാ​ൻ എ​ന്നാ​ണ്.
സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സ്നേ​ഹ​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​റ്റു തി​രി​ക​ൾ ന​മ്മോ​ടു പ​റ​യു​ന്ന​ത് അ​വ​യു​ടെ വി​ള​ക്കു​ക​ൾ ജീ​വി​ത​ത്തി​ൽ അ​നു​ദി​നം തെ​ളി​യി​ക്കു​വാ​നാ​ണ്. ന​ന്മ​യു​ടെ ഈ ​തി​രി​ക​ൾ ജീ​വി​ത​ത്തി​ൽ തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​തു​വ​ഴി ന​മ്മു​ടെ സ​മൂ​ഹം ന​ന്മ​യാ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​കു​മെ​ന്നു തീ​ർ​ച്ച.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​ഡ്‌​വെ​ന്‍റ് റീ​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​യി അ​ഞ്ചാ​മ​തൊ​രു വെ​ളു​ത്ത തി​രി​കൂ​ടി സ്ഥാ​പി​ക്കാ​റു​ണ്ട്. അ​തു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​യി​വ​ന്ന യേ​ശു​നാ​ഥ​നെ​യാ​ണ്. യേ​ശു പ​റ​ഞ്ഞു: ""ഞാ​ൻ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ്. എ​ന്നെ അ​നു​ഗ​മി​ക്കു​ന്ന​വ​ൻ ഒ​രി​ക്ക​ലും അ​ന്ധ​കാ​ര​ത്തി​ൽ ന​ട​ക്കു​ക​യി​ല്ല. അ​വ​ന് ജീ​വ​ന്‍റെ പ്ര​കാ​ശ​മു​ണ്ടാ​യി​രി​ക്കും'' (യോ​ഹ 8:12). യേ​ശു​നാ​ഥ​ൻ പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ ജീ​വി​ച്ചാ​ൽ നാം ​ന​ന്മ​യു​ടെ പ്ര​കാ​ശം​പ​ര​ത്തു​ന്ന​വ​രാ​യി മാ​റു​മെ​ന്ന​ർ​ഥം.

ഈ ​ആ​ഗ​മ​ന​കാ​ല​ത്ത് നാം ​പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. ആ​ഡ്‌​വെ​ന്‍റ് തി​രി​ക​ൾ കൊ​ളു​ത്തു​ന്ന​ത് ഒ​രാ​ചാ​ര​മാ​യി മാ​ത്രം ചെ​യ്യു​ന്ന​ത​ല്ല. അ​ത് ജീ​വി​ത​ത്തി​ൽ നാം ​തെ​ളി​യി​ക്കേ​ണ്ട വെ​ളി​ച്ച​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കാ​നാ​ണ്. പ്ര​ത്യേ​കി​ച്ചും പ്ര​ത്യാ​ശ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​നു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ.

നാം ​ക്രി​സ്മ​സി​ന് ഒ​രു​ങ്ങു​ന്ന​ത് ഈ ​ന​ന്മ​ക​ളു​ടെ തി​രി​ക​ളോ​ടൊ​പ്പം എ​ല്ലാ ന​ന്മ​ക​ളു​ടെ​യും വി​ള​ക്കു​ക​ൾ ജീ​വി​ത​ത്തി​ൽ തെ​ളി​യി​ച്ചു​കൊ​ണ്ടാ​ക​ട്ടെ. അ​പ്പോ​ൾ ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ ഉ​ത്സ​വ​കാ​ല​ത്ത് ഗ്രാ​മം മു​ഴു​വ​ൻ പ്ര​ഭാ​പൂ​രി​ത​മാ​ക്കു​ന്ന​തു​പോ​ലെ ന​ന്മ​യു​ടെ വി​ള​ക്കു​ക​ൾ സ​മൂ​ഹ​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​മാ​റ്റും.

SUNDAY DEEPIKA

സ​ലി​ൽ​ദാ എ​ന്ന സം​ഗീ​ത നൂ​റ്റാ​ണ്ട്!

ചി​ത​റി​ത്തെ​റി​ക്കു​ന്ന ഒ​രു കാ​ട്ട​രു​വി​യു​ടെ കു​ളി​രു പ​ക​രു​ന്ന ഈ​ണ​ങ്ങ​ൾ.. കേ​ൾ​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല, അ​നു​ഭ​വി​ക്കാ​ൻ​കൂ​ടി​യു​ള്ള​താ​ണെ​ന്നു​റ​പ്പി​ച്ചു ആ ​സം​ഗീ​തം... പ​ക​ര​ക്കാ​ർ ആ​രു​മി​ല്ലാ​ത്ത പ്ര​തി​ഭ​യാ​ണ് ആ ​ഈ​ണ​ങ്ങ​ൾ​ക്ക് ഹൃ​ദ​യം​കൊ​ണ്ട് ഒ​പ്പു​ചാ​ർ​ത്തി​യ​ത്- സ​ലി​ൽ ചൗ​ധ​രി... ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നൂ​റാം ജന്മവാ​ർ​ഷി​ക​മാ​യി​രു​ന്നു...

ആ​സാ​മി​ലെ കാ​സി​രം​ഗ​യ്ക്ക​ടു​ത്തു​ള്ള തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി​രു​ന്ന ഡോ. ​ജ്ഞാ​നേ​ന്ദ്ര ചൗ​ധ​രി ബം​ഗാ​ളി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ​നി​ന്ന് ആ​റു​വ​യ​സു​കാ​ര​ൻ മ​ക​നെ​യും അ​ങ്ങോ​ട്ടു കൊ​ണ്ടു​പോ​യി. സ​ലി​ൽ എ​ന്ന ആ ​ബാ​ല​ന് അ​വി​ട​മൊ​രു വി​സ്മ​യ​ലോ​ക​മാ​യി​രു​ന്നു.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ചെ​റു നാ​ട​ക​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്ന പി​താ​വ് അ​വ​നെ പു​തി​യ ഈ​ണ​ങ്ങ​ൾ കേ​ൾ​പ്പി​ച്ചു. കാ​ടി​ന്‍റെ​യും മ​ല​ക​ളു​ടെ​യും സം​ഗീ​തം അ​വ​നി​ലേ​ക്ക് പ്ര​വ​ഹി​ച്ചു. അ​തൊ​രു ചെ​റി​യ തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. അ​ദ്ഭു​ത​ങ്ങ​ൾ പി​ന്നെ​യും അ​വ​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​ന്ന​വി​ടെ ഡോ. ​മ​ലോ​ണി​യാ​ണ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ. ഡോ​ക്ട​റു​ടെ ഗ്രാ​മ​ഫോ​ണ്‍ റെ​ക്കോ​ർ​ഡു​ക​ൾ സ​ലി​ലി​നെ പാ​ശ്ചാ​ത്യ സിം​ഫ​ണി​ക​ൾ കേ​ൾ​പ്പി​ച്ചു. സ്വ​ദേ​ശ​മാ​യ അ​യ​ർ​ല​ൻ​ഡി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ ആ ​ഡി​സ്കു​ക​ളൊ​ന്നും ഡോ​ക്ട​ർ കൊ​ണ്ടു​പോ​യി​ല്ല. സ​ലി​ൽ അ​വ​യി​ലൂ​ടെ സം​ഗീ​ത​സാ​ഗ​ര​ങ്ങ​ൾ ക​ട​ന്നു. ബീ​ഥോ​വ​നും മൊ​സാ​ർ​ട്ടും ചോ​പ്പി​നും അ​വ​ന് പു​തി​യ സ്വ​പ്ന​ങ്ങ​ൾ സ​മ്മാ​നി​ച്ചു. പു​ല്ലാ​ങ്കു​ഴ​ലി​ൽ അ​വ​ൻ ആ​സാ​മി​ന്‍റെ നാ​ടോ​ടി ഈ​ണ​ങ്ങ​ൾ വാ​യി​ച്ചു​തു​ട​ങ്ങി.

കോ​ള​ജി​ൽ പ​ഠി​ക്കാ​നെ​ത്തി​യ​തോ​ടെ സ്വ​ന്ത​മാ​യി പാ​ട്ടു​ക​ൾ​ക്ക് ഈ​ണ​മൊ​രു​ക്കി. സ​ലി​ലി​നെ, സ​ലി​ൽ ചൗ​ധ​രി​യെ ഈ​ണ​ങ്ങ​ളു​ടെ ലോ​കം സ്വ​ന്ത​മാ​ക്കി​യെ​ന്നും പ​റ​യാം. പ്രി​യ​പ്പെ​ട്ട സ​ലി​ൽ​ദാ​യു​ടെ ഉ​ദ​യം!

ഇ​പ്റ്റ​യു​ടെ വേ​ദി​ക​ൾ

ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 1944ൽ ​കോ​ൽ​ക്ക​ത്ത​യി​ൽ എ​ത്തി​യ സ​ലി​ൽ ചൗ​ധ​രി​യെ വ​ലി​യൊ​രു വേ​ദി ഹൃദയപൂർവം സ്വീകരിച്ചു- ഇ​ട​തു​പ​ക്ഷ ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​പ്റ്റ (ഇ​ന്ത്യ​ൻ പീ​പ്പി​ൾ​സ് തി​യ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ). ബ​ൽ​രാ​ജ് സാ​ഹ്നി, കൈ​ഫി ആ​സ്മി, കെ.​എ. അ​ബ്ബാ​സ് തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​ർ​ക്കൊ​പ്പം ഇ​പ്റ്റ​യു​ടെ മു​ൻ​നി​ര​യി​ൽ അ​ണി​ചേ​രാ​ൻ സ​ലി​ലി​നു ക​ഴി​ഞ്ഞു. ബം​ഗാ​ൾ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ സ​മ​ര​ജ്വാ​ല​ക​ൾ ഉ​യ​ർ​ത്തി​യ ഒ​ട്ടേ​റെ ഗാ​ന​ങ്ങ​ൾ ഇ​പ്റ്റ​യ്ക്കു​വേ​ണ്ടി സ​ലി​ൽ ഒ​രു​ക്കി. പാ​ട്ടെ​ഴു​ത്തും ചി​ട്ട​പ്പെ​ടു​ത്ത​ലും ഒ​രു​പോ​ലെ അ​ദ്ദേ​ഹ​ത്തി​നു വ​ഴ​ങ്ങി.

ടാ​ഗോ​ർ, പ​ങ്ക​ജ് മ​ല്ലി​ക്, ജ്യോ​തി​രീ​ന്ദ്ര മി​ത്ര തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു സ​ലി​ലി​നു പ്ര​ചോ​ദ​നം. ക​വി​ത​യു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും ക​ന​ൽ ജ്വ​ലി​ച്ച കാ​ലം. അ​ദ്ദേ​ഹ​മൊ​രു​ക്കി​യ സി​നി​മാ​പ്പാ​ട്ടു​ക​ൾ​ക്കും ഏ​റെ​യു​യ​ര​ത്തി​ലാ​ണ് അ​ന്ന​ത്തെ ഗാ​ന​ങ്ങ​ളു​ടെ സ്ഥാ​നം. റെ​ക്കോ​ർ​ഡ് ചെ​യ്യ​പ്പെ​ടാ​തെ​പോ​യെ അ​സം​ഖ്യം ഗാ​ന​ങ്ങ​ളും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ഒ​രു​ക്കി​യ പാ​ട്ടു​ക​ളു​ടെ വ​രി​ക​ൾ അ​ത്യ​ന്തം തീ​ക്ഷ്ണ​മാ​യി​രു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മു​ന്പ് സെ​ൻ​സ​റിം​ഗി​നു വി​ധേ​യ​മാ​ക്കാ​റു​ണ്ടായിരുന്നു.

ബം​ഗാ​ൾ ക്ഷാ​മ​കാ​ല​ത്തും ര​ണ്ടാം ലോ​ക​​യു​ദ്ധ​കാ​ല​ത്തും അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ട​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സു​ല​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​തി​ജീ​വ​ന​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ചു. സു​ന്ദ​ർ​ബ​ൻ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​മ​യ​ത്തും ഗ്രാ​മീ​ണ​ർ​ക്കാ​യി പാ​ട്ടു​ക​ളും നാ​ട​ക​ങ്ങ​ളു​മെ​ഴു​തി.

സി​നി​മ​യി​ൽ

"പ​രി​ബൊ​ർ​ത്ത​ൻ' എ​ന്ന ബം​ഗാ​ളി ചി​ത്ര​ത്തി​ലൂ​ടെ 1949ൽ ​സ​ലി​ൽ ചൗ​ധ​രി സി​നി​മ​യി​ലെ​ത്തി. ഇ​തി​ഹാ​സ​തു​ല്യ​നാ​യ സം​വി​ധാ​യ​ക​ൻ ബി​മ​ൽ റോ​യി​ക്ക് ഒ​രു ക​ഥ​യു​ടെ ആ​ശ​യം വി​വ​രി​ച്ചു​ന​ൽ​കി​യ സ​ലി​ലി​നെ അ​ദ്ദേ​ഹ​ത്തി​നു ന​ന്നാ​യി ബോ​ധി​ച്ചു. "ദോ ​ബി​ഗാ സ​മീ​ൻ' (1953) എ​ന്ന ചി​ത്ര​ത്തി​ന് പാ​ട്ടു​ക​ളൊ​രു​ക്കാ​ൻ അ​ങ്ങ​നെ അ​വ​സ​ര​മെ​ത്തി. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി ആ ​ചി​ത്രം മാ​റി. അ​തി​ലെ ഹ​രി​യാ​ലി സാ​വ​ൻ ഡോ​ൽ ബ​ജാ​താ ആ​യാ എ​ന്ന പാ​ട്ട് സൂ​പ്പ​ർ ഹി​റ്റാ​യി.

1944-45 കാ​ല​ത്ത് ബം​ഗാ​ളി ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ള​വെ​ടു​പ്പു​വേ​ള​യ്ക്ക് ഒ​രു​ക്കി​യ ഉ​രു ത​ക ത​ക ത​കി​ന എ​ന്ന മ​നോ​ഹ​ര​മാ​യ നാ​ട​ൻ ഈ​ണ​ത്തി​ന്‍റെ അ​തേ ആ​വി​ഷ്കാ​ര​മാ​യി​രു​ന്നു സി​നി​മ​യി​ലെ പാ​ട്ട്. ഒ​രേ ഈ​ണം പ​ല​ ഭാ​ഷ​ക​ളി​ൽ അ​തി​സു​ന്ദ​ര​മാ​യി ഇ​ണ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ഓ​രോ ഭാ​ഷ​ക​ളി​ലെ​യും പാ​ട്ടു​ക​ൾ ഓ​രോ അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു.

നാ​ടോ​ടി സം​ഗീ​തം, ശാ​സ്ത്രീ​യ സം​ഗീ​ത ശ​ക​ല​ങ്ങ​ൾ, വെ​സ്റ്റേ​ണ്‍ ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ- ഇ​വ​യു​ടെ അ​തി​സൂ​ക്ഷ്മ​വും അ​സാ​ധാ​ര​ണ​വു​മാ​യ മി​ശ്ര​ണ​മാ​ണ് സ​ലി​ൽ ചൗ​ധ​രി​യു​ടെ ഈ​ണ​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കാ​നാ​വു​ക. ഒ​രു​പ​ക്ഷേ മ​റ്റാ​രെ​ക്കൊ​ണ്ടും സാ​ധ്യ​മാ​വാ​ത്ത അ​ദ്ഭു​ത​പ്ര​വൃ​ത്തി!

ഹി​ന്ദി, ബം​ഗാ​ളി, മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​ഗ്, ഒ​ഡി​യ, ആ​സാ​മീ​സ്, ഗു​ജ​റാ​ത്തി, മ​റാ​ത്തി എ​ന്നി​ങ്ങ​നെ തു​ട​ങ്ങി 13 ഭാ​ഷ​ക​ളി​ൽ അ​ദ്ദേ​ഹം പാ​ട്ടു​ക​ളു​ണ്ടാ​ക്കി. 75 ഹി​ന്ദി സി​നി​മ​ക​ൾ, 41 ബം​ഗാ​ളി, 27 മ​ല​യാ​ളം സി​നി​മ​ക​ളും! മ​ല​യാ​ള​ത്തി​ൽ ചെ​മ്മീ​നി​ൽ തു​ട​ങ്ങി തു​ന്പോ​ളി ക​ട​പ്പു​റം വ​രെ അ​ദ്ദേ​ഹം കാ​തി​ൽ തേന്മഴ​യാ​യൊ​ഴു​ക്കി​യ പാ​ട്ടു​ക​ൾ!!
ഒ​രു ഭാ​ഷ​യി​ലെ​യും ഒ​രു പാ​ട്ടും മ​റ​ന്നു​പോ​കു​ക അ​സാ​ധ്യം.

ഭാ​ഷ​യു​ടെ​യും നാ​ടി​ന്‍റെ​യും അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​മൊ​ഴു​കു​ന്ന, മ​നോ​ഹ​ര​മാ​യ, എ​ന്നാ​ൽ ശ​ക്തി​യു​ള്ള, ഒ​രി​ക്ക​ലും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധ​മു​ള്ള ഈ​ണ​ങ്ങ​ൾ- അ​താ​യി​രു​ന്നു സ​ലി​ൽ ചൗ​ധ​രി​ക്ക് സ്വ​ന്തം പാ​ട്ടു​ക​ൾ. ഇ​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി അ​തി​ൽ​നി​ന്ന് പു​തി​യ​തൊ​ന്ന് സൃ​ഷ്ടി​ക്ക​ൽ അ​ദ്ദേ​ഹം മാ​യാ​ജാ​ലം​പോ​ലെ ചെ​യ്തു. പി​യാ​നോ​യും പു​ല്ലാ​ങ്കു​ഴ​ലും എ​സ്രാ​ജും മാ​ന്ത്രി​ക​നെ​പ്പോ​ലെ വാ​യി​ച്ചു. മൊ​സാ​ർ​ട്ടി​ന്‍റെ പു​ന​ർ​ജന്മമാ​ണ് താ​നെ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ​യാ​യി പ​റ​യാ​റു​ണ്ടെ​ന്ന് മ​ക​ൾ അ​ന്ത​ര ചൗ​ധ​രി ഒ​രി​ക്ക​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

സാ​ഗ​ര​മേ ശാ​ന്ത​മാ​ക നീ...

"ക​ഥ​യെ​ഴു​ത്ത്, ക​വി​ത​ക​ൾ, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ, സി​നി​മാ​പ്പാ​ട്ടു​ക​ൾ.. ഇ​തി​ൽ​നി​ന്നെ​ല്ലാം ഏ​തു തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ആ ​നി​മി​ഷം എ​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യ്ക്കു ചേ​രും​വി​ധം സൃ​ഷ്ടി​പ​ര​മാ​യി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് എ​ന്‍റെ പ​തി​വ്'- സ​ലി​ൽ​ദാ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നോ​ടു പ​റ​ഞ്ഞ​താ​ണി​ത്. ഒ​രു​പ​ക്ഷേ ഒ​ന്നി​ൽ​മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കാ​നു​ള്ള അ​നി​ഷ്ടം​ത​ന്നെ​യാ​ക​ണം അ​ദ്ദേ​ഹ​ത്തെ ഒ​രു മ​ഹാ​പ്ര​തി​ഭ​യാ​ക്കി​യ​ത്.


എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹം തൊ​ട്ട​ത് ഹൃ​ദ​യം​കൊ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്നും അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച ഈ​ണ​ങ്ങ​ൾ ഹൃ​ദ​യം​തൊ​ടു​ന്നു.., ജീ​വി​തം തൊ​ടു​ന്നു.. ഒ​രു ശാ​ന്ത​സാ​ഗ​രം​പോ​ലെ...

SUNDAY DEEPIKA

ലഹരിയെ ചവിട്ടിപ്പുറത്താക്കാൻ !

അ​ഞ്ചു രാ​ജ്യ​ങ്ങ​ള്‍... 49 ദി​വ​സം... 5,400 കി​ലോ​മീ​റ്റ​ര്‍, സൈ​ക്കി​ളി​ല്‍!... ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ല​ക്സ് വ​ര്‍​ക്കി ത​ന്‍റെ സൈ​ക്കി​ള്‍ ച​വി​ട്ടി​യ​ത് ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ന്ദേ​ശ​വു​മാ​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് "യാ​ത്ര​യാ​ണ് ല​ഹ​രി' എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​യ​റ്റ്നാ​മി​ല്‍ നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ള്‍ യാ​ത്ര സിം​ഗ​പ്പു​രി​ല്‍ സ​മാ​പി​ച്ച് ഇ​ദ്ദേ​ഹം ഒ​ക്ടോ​ബ​ര്‍ 23 നാ​ണ് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ആ ​യാ​ത്രാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്....

യാ​ത്ര​ക​ൾ ഹ​ര​മാ​ക്കി​യ കു​ട്ടി​ക്കാ​ലം

ആ​ല​പ്പു​ഴ ത​ക​ഴി മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ക്കി വ​ര്‍​ഗീ​സ്- റീ​ത്ത വ​ര്‍​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ല​ക്സി​ന് കു​ട്ടി​ക്കാ​ലം മു​ത​ല്‍ യാ​ത്ര​ക​ളോ​ട് ഇ​ഷ്ട​മാ​യി​രു​ന്നു. ത​ന്‍റെ കൊ​ച്ചു സൈ​ക്കി​ൾ ച​വി​ട്ടി സ​മീ​പ പ്ര​ദേ​ശ​ത്തൊ​ക്കെ എ​ത്തി. എ​ന്നാ​ല്‍ അ​ധി​കം ദൂ​രേ​ക്കൊ​ന്നും പോ​കാ​നു​ള്ള സാ​ഹ​ച​ര്യം അ​ന്നു​ണ്ടാ​യി​ല്ല.

എ​ങ്കി​ലും യാ​ത്രാ പു​സ്ത​ക​ങ്ങ​ളും സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യു​ടെ യാ​ത്രാ വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ അ​ല​ക്സ് വാ​യി​ക്കു​ക​യും കാ​ണു​ക​യു​മൊ​ക്കെ പ​തി​വാ​ക്കി​യി​രു​ന്നു. ഈ ​സ്ഥ​ല​ങ്ങ​ളൊ​ക്കെ എ​ന്നെ​ങ്കി​ലും ത​നി​ക്കും കാ​ണ​ണ​മെ​ന്ന് മ​ന​സി​ല്‍ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം 2010 ല്‍ ​അ​ല​ക്സ് പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യി.

അ​തോ​ടെ താ​ന്‍ ഏ​റെ സ്നേ​ഹി​ച്ചി​രു​ന്ന യാ​ത്ര​യ്ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തും വെ​റു​തെ സ്ഥ​ല​ങ്ങ​ള്‍​ ക​ണ്ട് മ​ട​ങ്ങാ​നാ​യി​രു​ന്നി​ല്ല അ​ല​ക്സ് ആ​ഗ്ര​ഹി​ച്ച​ത്. സൈ​ക്കി​ളി​ല്‍ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര​ക​ള്‍.

ആ​ദ്യയാ​ത്ര​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍

2019ലാ​ണ് അ​ല​ക്സ് ആ​ദ്യ​മാ​യി സൈ​ക്കി​ളി​ല്‍ ഇ​ന്ത്യ ഒ​ട്ടാ​കെ സ​ഞ്ച​രി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി കൊ​ച്ചി​യി​ല്‍​നി​ന്ന് കാ​ഷ്മീ​രി​ലേ​ക്കാ​യി​രു​ന്നു ആ ​യാ​ത്ര. ആ​ലു​വ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി അ​ടു​ത്ത​യി​ടെ വി​ര​മി​ച്ച വി.​എ​ന്‍. ന​വാ​സും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം.​കെ. വി​നി​ലു​മാ​യി​രു​ന്നു സ​ഹ​യാ​ത്രി​ക​ര്‍.

അ​ന്ന് 32 ദി​വ​സം​കൊ​ണ്ട് 3,600 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് ല​ഹ​രി​ക്കെ​തി​രേ ക്ലാ​സു​ക​ളെ​ടു​ത്തും സ​ന്ദേ​ശം ന​ല്‍​കി​യു​മൊ​ക്കെ​യാ​ണ് മൂ​വ​ര്‍​സം​ഘം തി​രി​ച്ചെ​ത്തി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യും അ​ല​ക്സ് ല​ഹ​രി​ക്കെ​തി​രെ സ​ന്ദേ​ശ​വു​മാ​യി യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. ഈ ​യാ​ത്ര​ക​ളു​ടെ പി​ന്‍​ബ​ല​ത്തി​ലാ​ണ് ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി സൈ​ക്കി​ള്‍ യാ​ത്ര​യ്ക്ക് ഇ​ത്ത​വ​ണ അ​ല​ക്സ് ഒ​രു​ങ്ങി​യ​ത്.

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ലോ​ക​സ​ഞ്ചാ​രം

94 ദി​വ​സം​കൊ​ണ്ട് ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലാ​യി 7,100 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ളി​ല്‍ താ​ണ്ടാ​നാ​യി​രു​ന്നു അ​ല​ക്സ് പ്ലാ​ന്‍ ചെ​യ്ത​ത്. വി​യ​റ്റ്നാ​മി​ല്‍ തു​ട​ങ്ങി ബാ​ലി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര. ലാ​വോ​സ്, താ​യ്‌​ല​ന്‍​ഡ്, മ​ലേ​ഷ്യ, സിം​ഗ​പ്പു​ര്‍, കം​ബോ​ഡി​യ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന രീ​തി​യി​ല്‍ ത​യാ​റാ​ക്കി​യ യാ​ത്ര​യി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം കം​ബോ​ഡി​യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ യാ​ത്ര ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്നു.

കൊ​ച്ചി​യി​ല്‍​നി​ന്ന് വി​മാ​ന മാ​ര്‍​ഗം വി​യ​റ്റ്നാ​മി​ലെ​ത്തി അ​വി​ടെ​നി​ന്നാ​ണ് അ​ല​ക്സ് വ​ര്‍​ക്കി ല​ഹ​രി​വി​രു​ദ്ധ സൈ​ക്കി​ള്‍ യാ​ത്ര ആ​രം​ഭി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ മാ​ര്‍​ക്ക​റ്റിം​ഗി​ല്‍ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്ത് സാ​യി​സും അ​ല​ക്സി​നൊ​പ്പം യാ​ത്ര​യ്ക്കു​ണ്ടാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് വി​യ​റ്റ്നാം ത​ല​സ്ഥാ​ന​മാ​യ ഹാ​നോ​യി​ല്‍​നി​ന്നാ​ണ് സൈ​ക്കി​ള്‍ പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. മോ​ഡി​ഫി​ക്കേ​ഷ​ന്‍ വ​രു​ത്തി​യ 1,30,000 രൂ​പ വി​ല​വ​രു​ന്ന ട്ര​ക്ക് 520 ടൂ​ര്‍ ബൈ​ക്കി​ലാ​യി​രു​ന്നു യാ​ത്ര. ലാ​വോ​സ്, താ​യ്‌​ല​ന്‍​ഡ്, കം​ബോ​ഡി​യ, മ​ലേ​ഷ്യ, സിം​ഗ​പ്പു​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.

ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളി​ല്‍​നി​ന്ന് പ്ര​ത്യേ​ക അ​നു​മ​തി​ വാ​ങ്ങി അ​വ​ധി​യെ​ടു​ത്താ​യി​രു​ന്നു അ​ല​ക്സി​ന്‍റെ യാ​ത്ര. താ​മ​സം മി​ക്ക​പ്പോ​ഴും ടെ​ന്‍റു​ക​ളി​ൽ. യാ​ത്ര​യി​ല്‍ ഭ​ക്ഷ​ണം സ്വ​യം ഉ​ണ്ടാ​ക്കി ക​ഴി​ക്കും.

ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്താ​നു​ഭ​വ​ങ്ങ​ള്‍

വാ​ക്കു​ക​ള്‍ കൊ​ണ്ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു ഓ​രോ രാ​ജ്യ​ത്തു​നി​ന്നും ല​ഭി​ച്ച​തെ​ന്ന് അ​ല​ക്സ് വ​ര്‍​ക്കി പ​റ​ഞ്ഞു. ഒ​രു കു​പ്പി വെ​ള്ളം​പോ​ലും വാ​ങ്ങേ​ണ്ടി​വ​ന്നി​ല്ല. ഓ​രോ രാ​ജ്യ​ങ്ങ​ളി​ലെ​ത്തു​മ്പോ​ഴും സൈ​ക്കി​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ ​നാ​ട്ടു​കാ​രെ​ല്ലാം ഇ​രു കൈ​ക​ളും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. താ​യ്‌​ല​ന്‍​ഡി​ലെ ബോ​ര്‍​ഡ​റി​ല്‍ വ​ച്ച് അ​ല്പ​സ​മ​യം വി​ശ്ര​മി​ക്കാ​നാ​യി ക​യ​റി​യ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ വൈ​കു​ന്നേ​രം ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണം​കൂ​ടി സ​മ്മാ​നി​ച്ചാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

ഓ​രോ രാ​ജ്യ​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ല​ക്സ് വ​ര്‍​ക്കി പ​റ​ഞ്ഞു. മ​ലേ​ഷ്യ​യി​ൽ എ​ത്തി​യ​പ്പോ​ൾ‍ അ​വി​ട​ത്തെ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​സ​മൂ​ഹം ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വു​മൊ​ക്കെ​യൊ​രു​ക്കി കൂ​ടെ​നി​ന്നു.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കേ​പ്ടൗ​ണ്‍ മു​ത​ല്‍ കെ​യ്റോ വ​രെ മ​റ്റൊ​രു സൈ​ക്കി​ള്‍​യാ​ത്ര​കൂ​ടി ന​ട​ത്താ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​മി​പ്പോ​ൾ.

ലഹരിയോടു നോ!

യാ​തൊ​രു​വി​ധ ല​ഹ​രി​യും ഉ​പ​യോ​ഗി​ക്കാ​ത്ത ത​ന്‍റെ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സൈ​ക്കി​ള്‍​യാ​ത്ര കാ​ണു​ന്ന​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണെ​ങ്കി​ല്‍ അ​തു​ത​ന്നെ​യാ​ണ് വ​ലി​യ​കാ​ര്യ​മെ​ന്ന് അ​ല​ക്സ് വ​ര്‍​ക്കി പ​റ​യു​ന്നു. മാ​താ​പി​താ​ക്ക​ളും ഭാ​ര്യ ജെ​റി​ന്‍ ജോ​ര്‍​ജും മ​ക്ക​ളാ​യ ആ​ഴ്സ​ന്‍ അ​ല​ക്സും അ​ലീ​ഷ​യും പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്.

SUNDAY DEEPIKA

റെബേക്ക-നോവൽ അധ്യായം- 10

ഒ​രാ​ഴ്ച ക​ഴി​ഞ്ഞു​ള്ള ഞാ​യ​റാ​ഴ്ച. ഒ​ഴി​വു​ദി​വ​സ​മാ​യ​തു​കൊ​ണ്ട് ഉ​ച്ച​തി​രി​ഞ്ഞ് മാ​ക്സിം എ​ന്നെ​യും​കൊ​ണ്ട് അ​വി​ടെ​ത്ത​ന്നെ ന​ട​ക്കാ​നി​റ​ങ്ങി.

മാ​ക്സിം സ​ര​സ​മാ​യി പ​റ​ഞ്ഞു: ""ഒ​രാ​വ​ശ്യ​ത്തി​നും എ​ന്നെ കി​ട്ടു​ന്നി​ല്ല എ​ന്ന​ല്ലേ നി​ന്‍റെ പ​രാ​തി. അ​ത് ഇ​ന്നു തീ​ർ​ക്കാം. ന​മു​ക്കി​വി​ടെ ഒ​ന്നു ക​റ​ങ്ങാം.'' ഞ​ങ്ങ​ളെ ന​യി​ക്കാ​നെ​ന്ന​വ​ണ്ണം ജാ​സ്പ്പ​ർ വാ​ലാ​ട്ടി​ക്കൊ​ണ്ടു മു​ന്നി​ൽ.

ന​ട​ന്ന് പു​ൽ​ത്ത​കി​ടി​യു​ടെ ഭാ​ഗം ക​ഴി​ഞ്ഞ് ഞ​ങ്ങ​ൾ കു​ന്നു​പോ​ലെ ഉ​യ​ർ​ന്ന ഭാ​ഗ​ത്തേ​ക്കു ക​യ​റി. ത​ഴ​ച്ചു​വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ൾ ചെ​റി​യ കാ​ടി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ച്ചു. ഞാ​ൻ മാ​ക്സി​മി​ന്‍റെ കൈ​പി​ടി​ച്ചു നീ​ങ്ങി. കാ​ടു​ഭാ​ഗം ക​ഴി​യു​ന്നി​ട​ത്ത് ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും തി​രി​യു​ന്ന ര​ണ്ടു പാ​ത​ക​ൾ. ജാ​സ്പ്പ​ർ വ​ല​ത്തേ വ​ഴി​യി​ലൂ​ടെ ഓ​ടു​ക​യാ​ണ്.

മാ​ക്സിം വി​ളി​ച്ചു​പ​റ​ഞ്ഞു: ""ജാ​സ്പ്പ​ർ! ആ ​വ​ഴി​യ​ല്ല. ഇ​ങ്ങോ​ട്ടു വാ!'' ​നാ​യ അ​വി​ടെ​നി​ന്ന് വാ​ലാ​ട്ടി​ക്കൊ​ണ്ട് ഞ​ങ്ങ​ളെ തി​രി​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും മു​ന്നോ​ട്ടു​ത​ന്നെ പോ​യി. ഞ​ങ്ങ​ൾ ന​ട​ന്ന​ത് ഇ​ട​ത്തോ​ട്ടു​ള്ള വ​ഴി​യി​ലൂ​ടെ. ഞാ​ൻ ചോ​ദി​ച്ചു: ""നാ​യ ആ ​വ​ഴി​ക്കു​ത​ന്നെ പോ​കാ​നെ​ന്താ കാ​ര​ണം?''

""മു​ന്പു പോ​യി ശീ​ലി​ച്ചി​ട്ടു​ള്ള വ​ഴി​യാ​ണ്. അ​തു ചെ​ന്നു​മു​ട്ടു​ന്ന​ത് ക​ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​രു ഉ​ള്ള​റ, അ​ല്ലെ​ങ്കി​ൽ ഉ​ൾ​ക്ക​ട​ലി​ലാ​ണ്. അ​വി​ടെ ഞ​ങ്ങ​ൾ​ക്ക് ഒ​രു ബോ​ട്ടു​മു​ണ്ടാ​യി​രു​ന്നു.''

മാ​ക്സിം വീ​ണ്ടും നാ​യ​യെ വി​ളി​ച്ചു. ""അ​നു​സ​ര​ണ​യി​ല്ലാ​ത്ത ആ ​കു​റു​ന്പ​ൻ എ​വി​ടെ​യൊ​ക്കെ​യോ ഓ​ടി​ന​ട​ക്കു​ന്നു​ണ്ടാ​വും.'' ഞ​ങ്ങ​ൾ കു​ന്നി​ൻ​ചെ​രു​വി​ലേ​ക്കു നീ​ങ്ങി. മാ​ക്സിം കൈ​ചൂ​ണ്ടി​ക്കൊ​ണ്ട് എ​ന്നോ​ടു പ​റ​ഞ്ഞു: ""അ​താ അ​ങ്ങോ​ട്ടു നോ​ക്കൂ. ആ ​കാ​ഴ്ച ക​ണ്ടോ?'' ഞാ​ൻ അ​ങ്ങോ​ട്ടു​നോ​ക്കി. പ്ര​കൃ​തി വ​ർ​ണ​പ്പ​ട്ടു വി​രി​ച്ച​പോ​ലു​ള്ള കാ​ഴ്ച.

ആ​കാ​ശ​ത്ത് വെ​ള്ളി​മേ​ഘ​ങ്ങ​ൾ. താ​ഴെ ഒ​രു​വ​ശ​ത്ത് ക​ള​ക​ള​ശ​ബ്ദ​വു​മാ​യി ഒ​ഴു​കു​ന്ന അ​രു​വി, കി​ളി​ക​ളു​ടെ ക​ള​കൂ​ജ​നം, വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പു​ഷ്പ​ങ്ങ​ൾ, അ​വ കാ​റ്റി​ൽ നൃ​ത്ത​മാ​ടി​ക്ക​ളി​ക്കു​ന്നു.. അ​വ​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പ​രി​മ​ളം ആ ​ഭാ​ഗ​മാ​കെ സു​ഗ​ന്ധ​പൂ​രി​ത​മാ​ക്കി. ന​യ​നാ​ന​ന്ദ​ക​ര​മാ​യ ഈ ​കാ​ഴ്ച​ക​ണ്ട് അ​തി​ശ​യി​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഞാ​ൻ.

മാ​ക്സിം ചോ​ദി​ച്ചു: ""എ​ങ്ങ​നെ​യു​ണ്ട്?''
ഞാ​ൻ പ​റ​ഞ്ഞു: ""വ​ണ്ട​ർ​ഫു​ൾ!''
""ഇ​തി​നെ ഞ​ങ്ങ​ൾ ഹാ​പ്പി വാ​ലി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.''
""ന​ല്ല അ​ർ​ഥ​വ​ത്താ​യ പേ​ര്. മാ​ക്സി​മി​നോ​ടൊ​പ്പം നി​ന്ന് ഇ​തൊ​ക്കെ കാ​ണു​ന്പോ​ൾ ഞാ​ൻ

എ​ന്നെ​ത്ത​ന്നെ മ​റ​ക്കു​ന്നു. അ​ഭി​മാ​നം കൊ​ള്ളു​ന്നു. എ​ങ്ങ​നെ ഞാ​നി​വി​ടെ​വ​ന്നു എ​ന്ന് അ​ദ്ഭു​ത​പ്പെ​ടു​ന്നു.'' ഇ​തു​കേ​ട്ട് മാ​ക്സിം പൊ​ട്ടി​ച്ചി​രി​ച്ചു. ആ ​മു​ഖ​ത്തേ​ക്ക് ഉ​റ്റു​നോ​ക്കി ഞാ​ൻ ചോ​ദി​ച്ചു: ""മാ​ക്സിം എ​ന്നെ എ​ന്തു​മാ​ത്രം സ്നേ​ഹി​ക്കു​ന്നു?''

എ​ന്‍റെ ഇ​രു തോ​ളു​ക​ളി​ലും കൈ​വ​ച്ച് പ്രേ​മ​പൂ​ർ​വം പ​റ​ഞ്ഞു: ""നീ ​അ​ത് അ​ർ​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് എ​ന്‍റെ ഇ​ണ​യും തു​ണ​യു​മാ​യി നി​ന്നെ സ്വീ​ക​രി​ച്ച​ത്.''
ഞാ​ൻ പ​റ​ഞ്ഞു: ""എ​ത്ര ഭാ​ഗ്യ​വ​തി​യാ​ണ് ഞാ​ൻ. മാ​ക്സി​മി​നെ മ​ന​സു​കൊ​ണ്ടു സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത് മാ​ൻ​ഡെ​ർ​ലി​യെ ക​ണ്ടി​ട്ട​ല്ല. ഈ ​മ​ന​സു ക​ണ്ടി​ട്ടാ​ണ്.''

""അ​തെ​ങ്ങ​നെ?''
""മോ​ണ്ടി കാ​ർ​ലോ​യി​ലെ ഹോ​ട്ട​ലി​ലാ​യി​രി​ക്കേ ഈ ​സാ​ധു പെ​ണ്ണി​നെ കാ​റി​ൽ ക​യ​റ്റി മാ​ക്സിം എ​ത്ര​യോ​വ​ട്ടം ക​റ​ങ്ങി. ഏ​തെ​ല്ലാം കാ​ഴ്ച​ക​ൾ കാ​ണി​ച്ചു​ത​ന്നു.''
""അ​തേ.''
""ഒ​രു ദുഃ​സ്വാ​ത​ന്ത്ര്യ​വും എ​ന്നോ​ടു കാ​ണി​ച്ചി​ല്ല. അ​തി​ൽ ഞാ​ൻ അ​ള​ന്നു മാ​ക്സി​മി​ന്‍റെ സ്വ​ഭാ​വ​ശു​ദ്ധി.''

അ​തി​നു​ള്ള മ​റു​പ​ടി മാ​ക്സി​മി​ന്‍റെ മ​ധു​ര​മു​ള്ള ഒ​രു ചും​ബ​ന​മാ​യി​രു​ന്നു.
വ​ന്ന വ​ഴി ഏ​താ​ണ്ട് അ​വ​സാ​നി​ച്ച​തു​കാ​ര​ണം ഞ​ങ്ങ​ൾ കു​ന്നി​ൻ​ചെ​രു​വി​ൽ​നി​ന്ന് ക​ട​ലോ​രം ല​ക്ഷ്യ​മാ​ക്കി തി​രി​ച്ചു​ന​ട​ന്നു. അ​പ്പോ​ഴേ​ക്കും അ​താ ജാ​സ്പ്പ​ർ എ​വി​ടെ​നി​ന്നോ ഓ​ടി​യെ​ത്തി. മാ​ക്സിം ഒ​രു ക​ല്ലെ​ടു​ത്ത് ക​ട​ലോ​ര​ത്തേ​ക്കു നീ​ട്ടി​യെ​റി​ഞ്ഞി​ട്ടു പ​റ​ഞ്ഞു: ""എ​ടാ തെ​മ്മാ​ടി, നീ ​പോ​യി ആ ​ക​ല്ലെ​ടു​ത്തു​കൊ​ണ്ടു​വാ.''

കേ​ട്ട​പാ​ടേ ജാ​സ്പ്പ​ർ ക​ല്ലി​നെ ല​ക്ഷ്യ​മാ​ക്കി കു​തി​ച്ചു. ഏ​കാ​ന്ത​വി​ശാ​ല​മാ​യ ആ ​ക​ട​ലോ​ര​ത്ത് ഞ​ങ്ങ​ൾ മാ​ത്ര​മാ​യി. കു​റേ നേ​ര​മാ​യി​ട്ടും ജാ​സ്പ്പ​റെ കാ​ണാ​താ​യ​പ്പോ​ൾ മാ​ക്സിം ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു: ""ജാ​സ്പ്പ​ർ... ജാ​സ്പ്പ​ർ..! നീ​യെ​വി​ടെ​യാ​ണ്?'' ചു​റ്റും നോ​ക്കി. കാ​ണു​ന്നി​ല്ല. ഞ​ങ്ങ​ൾ​ക്ക് ഉ​ത്ക​ണ്ഠ​യാ​യി. ഞാ​ൻ സം​ശ​യം പ​റ​ഞ്ഞു:

""അ​വ​ൻ ഹാ​പ്പി വാ​ലി​യി​ലേ​ക്കു തി​രി​ച്ചു​പോ​യി​ക്കാ​ണു​മോ?''
""ഇ​ല്ലി​ല്ല. അ​ല്പം​മു​ന്പ് ദൂ​രെ ഞാ​ൻ അ​വ​നെ ക​ണ്ട​താ.'' എ​ന്നി​ട്ടു മാ​ക്സിം വീ​ണ്ടും ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു.

ഞാ​ൻ ചെ​വി​യോ​ർ​ത്തു. അ​ങ്ങു​ദൂ​രെ ബീ​ച്ചി​ലെ അ​റ്റ​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് നാ​യ കു​ര​യ്ക്കു​ന്ന ശ​ബ്ദം​കേ​ട്ടു. ""മാ​ക്സിം! അ​താ അ​വ​ന്‍റെ കു​ര കേ​ൾ​ക്കു​ന്നു.''
ഇ​തും പ​റ​ഞ്ഞ് വ​ഴു​വ​ഴു​പ്പു​ള്ള പാ​റ​യാ​ണെ​ങ്കി​ലും ഞാ​ൻ ശ്ര​ദ്ധി​ച്ച്, വീ​ഴാ​തെ, അ​ള്ളി​പ്പി​ടി​ച്ചു താ​ഴേ​ക്കി​റ​ങ്ങി. മാ​ക്സിം വി​ല​ക്കി. ""നീ​യി​ങ്ങു വാ! ​അ​വ​ൻ വ​ന്നോ​ളും. വ​രേ​ണ്ട വ​ഴി അ​വ​ന​റി​യാം.''

അ​ക​ലെ അ​ല​യ​ടി​ക്കു​ന്ന ക​ട​ൽ. ജാ​സ്പ്പ​ർ അ​തി​ൽ​പ്പെ​ട്ടു ചാ​വു​മോ? അ​വ​ന്‍റെ ശ​ബ്ദം അ​വി​ടെ​നി​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. മാ​ക്സിം എ​ന്താ​ണ് ഹൃ​ദ​യ​ശൂ​ന്യ​മാ​യി ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് എ​ന്നെ​നി​ക്കു തോ​ന്നി. ഞാ​ൻ ആ ​ഭാ​ഗ​ത്തേ​ക്ക് ഓ​ടി. അ​ല്പം​ക​ഴി​ഞ്ഞ് പി​ൻ​തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ മാ​ക്സി​മി​നെ കാ​ണാ​ൻ പ​റ്റാ​ത്ത അ​ത്ര അ​ക​ല​ത്തി​ലാ​യി ഞാ​ൻ. എ​ങ്കി​ലും ധൈ​ര്യ​ത്തോ​ടെ നീ​ങ്ങി.

അ​പ്പോ​ൾ തി​ര​യ​ടി​ച്ചു ന​ന​ഞ്ഞ വ​ലി​യൊ​രു ഉ​രു​ള​ൻ പാ​റ​ക്ക​ല്ല് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു. അ​തി​നു മു​ക​ളി​ലൂ​ടെ ഞാ​ൻ എ​ത്തി​നോ​ക്കി​യ​പ്പോ​ൾ ഗു​ഹ​പോ​ലെ ഒ​രു ഉ​ള്ള​റ. ജാ​സ്പ്പ​ർ എ​വി​ടെ​പ്പോ​യി? ഉ​ൾ​ഭ​യ​ത്തോ​ടെ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ ക​ണ്ട ദൃ​ശ്യം എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു സു​ര​ക്ഷി​ത സ​ങ്കേ​തം. ഉ​യ​രം​കു​റ​ഞ്ഞ ഒ​രു കൊ​ച്ചു​കെ​ട്ടി​ടം. ഒ​രു ബോ​ട്ട് ഹൗ​സ്. അ​ത് ക​ട​ലി​ലേ​ക്കു തു​റ​ന്നു​കി​ട​ക്കു​ന്നു.

അ​പ്പു​റ​ത്തു നോ​ക്കി​യ​പ്പോ​ൾ അ​താ ഒ​രു മ​നു​ഷ്യ​ൻ. ഞാ​ൻ പേ​ടി​ച്ചു​പോ​യി. ജാ​സ്പ്പ​ർ അ​യാ​ളു​ടെ​നേ​രേ കു​ര​യ്ക്കു​ക​യാ​ണ്. ഒ​രു​പ​ക്ഷേ അ​യാ​ൾ മീ​ൻ​പി​ടി​ത്ത​ക്കാ​ര​നാ​വാം.

ഞാ​ൻ വീ​ണ്ടും പി​ന്നി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കി. അ​പ്പോ​ഴും മാ​ക്സി​മി​നെ ക​ണ്ടി​ല്ല. ""ജാ​സ്പ്പ​ർ! വാ ​ഇ​വി​ടെ.'' ഗൗ​ര​വ​സ്വ​ര​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞു. അ​പ്പോ​ഴേ​ക്കും ആ ​മ​നു​ഷ്യ​ൻ എ​ന്‍റെ അ​ടു​ത്തേ​ക്കു വ​ന്നു. കൊ​ച്ചു ക​ണ്ണു​ക​ളോ​ടു​കൂ​ടി​യ, ബു​ദ്ധി​വി​കാ​സ​മി​ല്ലാ​ത്ത​തു​പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ൻ. അ​ധി​കം പ്രാ​യ​മി​ല്ല. എ​ന്നെ കൗ​തു​ക​ത്തോ​ടെ നോ​ക്കി കൈ​കൂ​പ്പി പു​ഞ്ചി​രി​ച്ചു​നി​ന്നു.

""ആ​മ​യെ ഒ​ന്നും കി​ട്ടീ​ല്യ. ഉ​ച്ച​യ്ക്കു​മു​ന്പ് കു​ഴി​ച്ചു​തു​ട​ങ്ങീ​താ...''

""ഓ ​ഹോ! ഇ​വി​ടെ ഒ​രു ച​ര​ടോ കൊ​ച്ചു ക​യ​റോ കി​ട്ടു​മോ? ക​ഴു​ത്തി​ൽ കെ​ട്ടി ഈ ​നാ​യ​യെ കൊ​ണ്ടു​പോ​കാ​നാ.''

""ഞാ​ൻ ഈ ​നാ​യ​യെ അ​റി​യും. ഇ​വി​ട​ത്തെ മൊ​ത​ലാ​ളീ​ടെ​യാ.''

""അ​തേ. ആ ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ. ഒ​രു ച​ര​ടു​വേ​ണം.''

എ​ന്താ​യാ​ലും ധൈ​ര്യം സം​ഭ​രി​ച്ച് ഞാ​ൻ ബോ​ട്ട് ഹൗ​സി​ന്‍റെ വാ​തി​ൽ തു​റ​ന്നു. ന​ല്ല വി​സ്താ​ര​മു​ള്ള അ​ല​ങ്ക​രി​ച്ച മു​റി. മേ​ശ, ക​സേ​ര​ക​ൾ, ഒ​രു ഡെ​സ്ക്, ചു​മ​രി​നോ​ടു ചേ​ർ​ന്ന സോ​ഫാ ബെ​ഡ്, അ​പ്പു​റ​ത്തെ മു​റി​യി​ൽ ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ മു​ത​ലാ​യ​വ. പ​ല​യി​ട​ത്തും എ​ട്ടു​കാ​ലി​വ​ല. സോ​ഫാ ബെ​ഡ് എ​ലി ക​ടി​ച്ചു​കീ​റി നാ​ശ​മാ​ക്കി​യി​രി​ക്കു​ന്നു. എ​ന്താ​യാ​ലും ഉ​ദ്ദേ​ശി​ച്ച ച​ര​ടു​കി​ട്ടി. ആ ​മ​നു​ഷ്യ​ൻ എ​ന്നെ നോ​ക്കി​ക്കൊ​ണ്ടു നി​ൽ​ക്കു​ന്നു.

""ജാ​സ്പ്പ​ർ വാ​ടാ ഇ​ങ്ങോ​ട്ട്!'' ഞാ​ൻ കു​നി​ഞ്ഞ് ക​ഴു​ത്തി​ലെ പ​ട്ട​യി​ൽ ച​ര​ടു​കെ​ട്ടി.
ഒ​രു വി​ഡ്ഢി​യു​ടെ മ​ട്ടി​ലു​ള്ള ആ ​മ​നു​ഷ്യ​ൻ പ​റ​ഞ്ഞു: ""നി​ങ്ങ​ള് അ​ങ്ങോ​ട്ടു പോ​കു​ന്ന​ത് ഞാ​ൻ ക​ണ്ടു. ആ ​സ്ത്രീ ഇ​നി ഇ​വി​ടേ​ക്കു വ​രി​ല്യ. ഈ ​ക​ട​ലി​ല് മു​ങ്ങി​പ്പോ​യി.''

ജാ​സ്പ്പ​റും ഞാ​നും മ​ട​ങ്ങി. ഒ​പ്പം ആ ​മ​നു​ഷ്യ​നും. നോ​ക്കി​യ​പ്പോ​ൾ തെ​ല്ല​ക​ലെ മാ​ക്സിം ഇ​രു​പോ​ക്ക​റ്റു​ക​ളി​ലും കൈ​യി​ട്ട് എ​ന്നെ കാ​ത്ത് ഒ​രു പാ​റ​യ്ക്ക​രി​കേ നി​ൽ​ക്കു​ന്നു. പ്ര​സ​ന്ന​മ​ല്ല മു​ഖം.

""സോ​റി, വൈ​കി​യ​ത് ഈ ​ജാ​സ്പ്പ​ർ മൂ​ല​മാ​ണ്. ഇ​വ​ൻ ഇ​യാ​ളു​ടെ അ​രി​കെ​നി​ന്നു കു​ര​യ്ക്കു​ക​യാ​യി​രു​ന്നു. ആ​രാ​ണി​യാ​ൾ?''

""ഇ​വ​ൻ ബെ​ൻ. പാ​വം. നി​രു​പ​ദ്ര​വ​കാ​രി​യാ​ണ്. ഇ​വ​ന്‍റെ പി​താ​വ് മു​ന്പ് ന​മ്മു​ടെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ന​മ്മു​ടെ തോ​ട്ട​ത്തി​ന​ടു​ത്താ​ണ് താ​മ​സം.'' നാ​യ​യു​ടെ ക​ഴു​ത്തി​ലെ ച​ര​ടു​ക​ണ്ട് ചോ​ദി​ച്ചു: ""അ​തി​രി​ക്ക​ട്ടെ, നി​ന​ക്ക് ഈ ​ച​ര​ട് എ​വി​ടെ​ന്നു​കി​ട്ടി?''

""ബീ​ച്ചി​ലെ കോ​ട്ടേ​ജി​ൽ​നി​ന്ന്.''

""അ​തി​ന്‍റെ വാ​തി​ൽ തു​റ​ന്നു​കി​ട​ന്നി​രു​ന്നോ?''

""ഞാ​ൻ ത​ള്ളി​ത്തു​റ​ന്നു. ച​ര​ടു​കി​ട്ടി​യ​ത് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ​നി​ന്ന്. അ​വി​ടെ ഒ​രു ചെ​റി​യ ബോ​ട്ടും ക​ണ്ടു. ആ​കെ മ​ണ്ണും പൊ​ടി​യു​മാ​ണ​വി​ടെ. കു​റ​ച്ചു​കാ​ല​മാ​യി​ട്ട് ആ​രും ഉ​പ​യോ​ഗി​ക്കാ​ത്ത​തു​പോ​ലെ. കു​റേ പു​സ്ത​ക​ങ്ങ​ൾ ക​ണ്ടു. അ​തെ​ല്ലാം അ​വി​ടെ​ക്കി​ട​ന്നു നാ​ശ​മാ​വും.''

ഇ​തി​ന് മാ​ക്സിം മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല. കു​ത്ത​നെ ക​യ​റ്റം​ക​യ​റി ഏ​റ്റ​വും വേ​ഗ​ത്തി​ൽ മ​ട​ങ്ങി. ഒ​പ്പം ഞാ​നും.

ഞാ​ൻ പ​റ​ഞ്ഞു: ""എ​ന്തൊ​രു ന​ട​ത്ത​മാ​ണി​ത്. ഒ​പ്പ​മെ​ത്താ​ൻ ഞാ​ൻ വി​ഷ​മി​ച്ചു.''
തെ​ല്ലും മ​യ​മി​ല്ലാ​ത്ത മ​റു​പ​ടി​വ​ന്നു: ""എ​ല്ലാം നി​ന്‍റെ തെ​റ്റാ​ണ്. ജാ​സ്പ്പ​റെ അ​ന്വേ​ഷി​ച്ച് പാ​റ​ക്കൂ​ട്ട​വും ക​ട​ന്ന് അ​റ്റം​വ​രെ പോ​കേ​ണ്ട വ​ല്ല​കാ​ര്യ​വു​മു​ണ്ടോ? ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ച​ര​ടി​ട്ടു കെ​ട്ടാ​തെ​ത​ന്നെ അ​വ​ൻ തി​രി​ച്ചു​വ​രും. മു​ന്പ് പോ​യി​ട്ടി​ല്ലാ​ത്ത, ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ ​സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ ഇ​ത്ര​വ​ലി​യ വ്യ​ഗ്ര​ത എ​ന്തി​നാ​യി​രു​ന്നു?''

""ജാ​സ്പ്പ​ർ ക​ട​ലി​ൽ മു​ങ്ങി​പ്പോ​കു​മോ എ​ന്നു ഭ​യ​ന്ന്.''

""ഞാ​ൻ പ​റ​ഞ്ഞ​തു കേ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​തി​ന​കം ന​മ്മ​ൾ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. ഞാ​ൻ ന​ല്ല വാ​ക്കി​ൽ പ​റ​ഞ്ഞ​താ​ണ്, കു​ന്നും പാ​റ​ക​ളും ച​വി​ട്ടി പോ​കേ​ണ്ടെ​ന്ന്. എ​ന്നി​ട്ടി​പ്പോ​ൾ ക്ഷീ​ണ​വും പി​റു​പി​റു​പ്പും.''

""എ​നി​ക്കു ക്ഷീ​ണ​വും പി​റു​പി​റു​പ്പു​മൊ​ന്നു​മി​ല്ല. എ​ന്നാ​ലും മാ​ക്സിം എ​ന്നോ​ടൊ​പ്പം വ​രു​മെ​ന്ന് ഞാ​ൻ വി​ചാ​രി​ച്ചു.''

""നാ​യ​യെ അ​ന്വേ​ഷി​ക്കാ​ൻ​വേ​ണ്ടി ഞാ​ൻ എ​ന്തി​ന് ക്ഷീ​ണി​ച്ചു ക​ഷ്ട​പ്പെ​ട​ണം?'' പ​റ​ഞ്ഞ​ത് ക​ടു​ത്ത സ്വ​ര​ത്തി​ൽ.

""വേ​ണ്ട, മ​തി. ന​മു​ക്കി​വി​ടെ​വ​ച്ച് നി​ർ​ത്താം.''
""പ​റ​ഞ്ഞ​ത് അ​നു​സ​രി​ക്കാ​തെ വേ​ണ്ടാ​ത്ത​തൊ​ക്കെ പ്ര​വ​ർ​ത്തി​ച്ചി​ട്ട്...''
""പ്ലീ​സ് മാ​ക്സിം, പ്ലീ​സ്! പ​റ​ഞ്ഞ​തെ​ല്ലാം ന​മു​ക്കി​വി​ടെ മ​റ​ക്കാം.''

കു​റേ​നേ​രം പ​ര​സ്പ​രം മി​ണ്ടാ​തെ ന​ട​ന്നു. വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ ഫ്രി​ത്തി​നോ​ടു പ​റ​ഞ്ഞു: ""ഞ​ങ്ങ​ൾ​ക്ക് ചാ​യ വേ​ണം.'' ഇ​തും പ​റ​ഞ്ഞ് എ​ന്നെ നോ​ക്കാ​തെ മാ​ക്സിം ലൈ​ബ്ര​റി​യി​ലേ​ക്കു ക​ട​ന്നു വാ​തി​ല​ട​ച്ചു.

ഫ്രി​ത്ത് പോ​യ​ശേ​ഷം ഞാ​ൻ വി​കാ​ര​ഭ​രി​ത​യാ​യി, അ​ട​ർ​ന്നു​വീ​ഴാ​ൻ വെ​ന്പു​ന്ന ക​ണ്ണീ​ർ​ത്തു​ള്ളി​ക​ളോ​ടെ, സ്വ​യം എ​ളി​മ​പ്പെ​ട്ട് ലൈ​ബ്ര​റി​യു​ടെ വാ​തി​ൽ തു​റ​ന്നു. ക​സേ​ര​യി​ൽ ചി​ന്താ​മൂ​ക​നാ​യി ഇ​രി​ക്കു​ന്ന മാ​ക്സിം എ​ന്നെ ഉ​റ്റു​നോ​ക്കി. ഞാ​ൻ മാ​ക്സി​മി​ന്‍റെ അ​രി​കേ മു​ട്ടു​കു​ത്തി, ക​ണ്ഠ​മി​ട​റി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ""എ​ന്നെ കു​റ്റ​പ്പെ​ടു​ത്ത​രു​ത്. എ​ന്നോ​ടി​ങ്ങ​നെ ദേ​ഷ്യ​പ്പെ​ട​രു​ത്.''

എ​ന്‍റെ മു​ഖം കൈ​ക​ളി​ലൊ​തു​ക്കി​ക്കൊ​ണ്ട് മാ​ക്സിം പ​റ​ഞ്ഞു: ""എ​നി​ക്ക് നി​ന്നോ​ടു ദേ​ഷ്യ​മൊ​ന്നു​മി​ല്ല.''

""ഈ ​മ​ന​സു നൊ​ന്തു​വെ​ന്നും സ​ന്തോ​ഷം ഞാ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും എ​നി​ക്കു​തോ​ന്നി. മാ​പ്പ്! ഞാ​ൻ അ​ങ്ങേ​യ​റ്റം മാ​ക്സി​മി​നെ സ്നേ​ഹി​ക്കു​ന്നു​ണ്ട്.''
""ഇ​ല്ലെ​ന്നു ഞാ​ൻ പ​റ​ഞ്ഞി​ല്ല​ല്ലോ.'' നി​റ​പു​ഞ്ചി​രി​യോ​ടെ ഇ​തും പ​റ​ഞ്ഞ് വ​രി​ഞ്ഞു​മു​റു​ക്കി​യ​പോ​ലെ എ​ന്നെ കെ​ട്ടി​പ്പു​ണ​ർ​ന്നു. പി​ണ​ക്ക​വും പ​രി​ഭ​വ​വും അ​തോ​ടെ അ​ലി​ഞ്ഞ് അ​പ്ര​ത്യ​ക്ഷ​മാ​യി.
(തു​ട​രും)

SUNDAY DEEPIKA

കൈവിടില്ല, കൃഷി

ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിചെയ്ത് നല്ല വിളവും സന്തോഷവും കൊയ്തെടുക്കുകയാണ് സുനീഷ് എന്ന യുവാവ്. കൃഷി നഷ്ടമല്ലെന്ന് ഉറപ്പിച്ചു പറയുന്നു ഈ പത്തനംതിട്ടക്കാരൻ.

പ​ഠ​നം​ക​ഴി​യു​ന്ന​തി​നുമു​ന്പേ മ​റു​നാ​ടു​ക​ളി​ലേ​ക്കു ചേ​ക്കേ​റു​ന്ന യു​വാ​ക്ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ടം ഈ​സ്റ്റ് സ്വ​ദേ​ശി കെ.​എ​സ്. സു​നീ​ഷ്.പ​ര​ന്പ​രാ​ഗ​ത​മാ​യി കാ​ർ​ഷി​ക​കു​ടും​ബ​മാ​യ​തു​കൊ​ണ്ട് മ​ണ്ണി​ൽ കി​ള​ച്ചും വി​ത്തു​പാ​കി​യു​മൊ​ക്കെ​യാ​യി​രു​ന്നു സു​നീ​ഷി​ന്‍റെ ബാ​ല്യം. വ​ള​ർ​ന്ന​പ്പോ​ഴും കൃ​ഷി​യെ സു​നീ​ഷ് ത​ന്‍റെ ഉ​റ്റ​തോ​ഴ​നാ​യി​ക്ക​ണ്ടു. അ​മ്മാ​വ​ൻ ത്യാ​ഗ​രാ​ജ​നും ന​ല്ല ക​ർ​ഷ​ക​നാ​യി​രു​ന്നു. അ​ങ്ങ​നെ സു​നീ​ഷ് കൃ​ഷി​യു​ടെ പാ​ത​യി​ൽ ന​ട​ത്തം​തു​ട​ങ്ങി.

കോ​ന്നി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ ജോ​ലി​ക്കു ക​യ​റി​യി​ട്ടും കൃ​ഷി​യെ വി​ട്ടു​ക​ള​യാ​ൻ സു​നീ​ഷ് ത​യാ​റാ​യി​ല്ല. ത​ന്‍റെ 70 സെ​ന്‍റ് പ​റ​ന്പി​ൽ ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​പ്പ, ചേ​മ്പ്, ചേ​ന, ചെ​റു​കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ, കാ​ച്ചി​ൽ, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി​ചെ​യ്തു. ന​ല്ല വി​ള​വു​ല​ഭി​ച്ച​തോ​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ടി. അ​തോ​ടെ ഒ​ന്ന​ര​യേ​ക്ക​ർ ഭൂ​മി​കൂ​ടി പാ​ട്ട​ത്തി​നെ​ടു​ത്തു. അ​വി​ടെ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു.

കണ്ടുപഠിച്ച കൃ​ഷിരീ​തി

പ​ല വി​ള​ക​ൾ​ക്കും പ​ല രീ​തി​യി​ലാ​ണ് നി​ല​മൊ​രു​ക്കു​ന്ന​ത്. ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യ്ക്ക് സ​മ​ച​തു​രാ​കൃ​തി​യി​ലു​ള്ള ത​ടം എ​ടു​ക്കും. എ​ന്നാ​ൽ ക​പ്പ, ചേ​മ്പ്, ചേ​ന എ​ന്നി​വ​യ്ക്ക് കൂ​മ്പാ​രം​പോ​ലെ മ​ണ്ണൊ​രു​ക്ക​ണം. എ​ല്ലാ വി​ള​ക​ൾ​ക്കും അ​ടി​സ്ഥാ​നവ​ളം ന​ൽ​കി​യാ​ണ് ന​ടു​ന്ന​ത്.

നെ​ൽ​കൃ​ഷി​ക്ക് നി​ലം ര​ണ്ടോ മൂ​ന്നോ​വ​ട്ടം ഉ​ഴു​ത് ഒ​രു​ക്കി​യെ​ടു​ക്കും. മൂ​ന്നു​ദി​വ​സം വെ​ള്ളം കെ​ട്ടി​നി​ർ​ത്തി മ​ണ്ണി​ന്‍റെ പു​ളി​പ്പു മാ​റ്റും. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വി​ത​യ്ക്ക​ണം. ഒ​രു ദി​വ​സം വി​ത്ത് വെ​ള്ള​ത്തി​ൽ മു​ക്കി വ​യ്ക്കാ​റു​ണ്ട്. കു​മി​ൾ​നാ​ശി​നി​ക​ളി​ൽ മു​ക്കി​വ​യ്ക്കു​ന്ന​ത് വി​ത്തി​ന്‍റെ ക​രു​ത്തി​നും ന​ല്ല​താ​ണ്. മു​ള വ​രാ​നാ​യി ചാ​ക്കി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തും മു​ൻ​ഗാ​മി​ക​ളി​ൽ​നി​ന്നു​ള്ള അ​റി​വ്. മു​ള വ​രു​ന്ന​മു​റ​യ്ക്ക് വി​ത​യ്ക്കും. ക​ഴി​യു​ന്ന​ത്ര ജോ​ലി​ക​ൾ ത​നി​യേ ചെ​യ്യും.

ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ രീ​തി​യി​ലാ​ണ് സു​നീ​ഷ് വി​ള​ക​ൾ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ ചാ​ലു​ക​ൾ​കീ​റി​യും വെ​ള്ള​മെ​ത്തി​ക്കും. ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് നി​റ​ഞ്ഞ ആ​വേ​ശ​ത്തോ​ടെ.

കൃ​ഷി ന​ഷ്ട​മ​ല്ല

കൃ​ഷി​യി​ൽ​നി​ന്ന് ലാ​ഭ​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്നാ​ണ് സു​നീ​ഷി​ന്‍റെ ഉ​റ​പ്പ്. വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ് വി​ള​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് കൃ​ഷി​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും വ​ലി​യ കാ​ര്യം. വി​ഷം ത​ളി​ക്കാ​തെ​യു​ള്ള ന​ല്ല പ​ച്ച​ക്ക​റി​ക​ളും വി​ള​ക​ളും ഉ​ണ്ടാ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​തു​വ​ഴി ന​ല്ല ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും യു​വാ​ക്ക​ൾ​ക്കു ക​ഴി​യും. വി​ഷ​ര​ഹി​ത വി​ള​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​വു​ന്ന​തും ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ടം പ്ര​തീ​ക്ഷി​ച്ച് കൃ​ഷി​യി​ലേ​ക്കെ​ത്തി അ​തു ല​ഭി​ക്കാ​തെ​വ​രു​ന്പോ​ഴാ​ണ് യു​വാ​ക്ക​ൾ പി​ന്നി​ലേ​ക്കു വ​ലി​യു​ന്ന​ത്. വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും വി​ന​യാ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന കാ​റ്റും മ​ഴ​യും വ​ലി​യ ദു​രി​തം സ​മ്മാ​നി​ക്കും. അ​തു മു​ൻ​കൂ​ട്ടി​ക്ക​ണ്ടു​വേ​ണം കൃ​ഷി​യി​ലേ​ക്കി​റ​ങ്ങാ​ൻ. വ​ള​രെ ക്ഷ​മ​യോ​ടെ​ വേ​ണം വി​ള​ക​ളെ പ​രി​പാ​ലി​ക്കാ​ൻ. കൃ​ത്യ​സ​മ​യ​ത്തു വ​ള​പ്ര​യോ​ഗ​വും കീ​ട​ന​ശീ​ക​ര​ണ​വും ന​ട​ത്ത​ണം. മ​ണ്ണി​നെ ആ​ത്മാ​ർ​ഥ​മാ​യി സ്നേ​ഹി​ച്ചാ​ൽ അ​ത് കൂ​ടെ​നി​ൽ​ക്കു​മെ​ന്ന് 32കാരനായ സു​നീ​ഷ് പ​റ​യു​ന്നു.

വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് സു​നീ​ഷി​നാ​യി​രു​ന്നു.

SUNDAY DEEPIKA

ഓ​ഡി​യെ കാ​ണാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗാ​ർ​ഫീ​ൽ​ഡു​മാ​ർ

അ​മേ​രി​ക്ക​ൻ കാ​ർ​ട്ടൂ​ണി​സ്റ്റ് ജിം ​ഡേ​വി​സി​ന്‍റെ ഭാ​വ​ന ജന്മം​ന​ൽ​കി​യ അ​തി​മ​നോ​ഹ​ര​മാ​യ കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര​യാ​ണ് ഗാ​ർ​ഫീ​ൽ​ഡ്. ഈ ​പ​ര​ന്പ​ര​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന പൂ​ച്ച​യാ​ണ്. മ​റ്റൊ​രു ക​ഥാ​പാ​ത്രം ഓ​ഡി എ​ന്ന ഒ​രു ചെ​റി​യ നാ​യ​യും. മൂ​ന്നാ​മ​ത്തെ ക​ഥാ​പാ​ത്രം ഇ​വ ര​ണ്ടി​ന്‍റെ​യും ഉ​ട​മ​യാ​യ ജോ​ണ്‍ അ​ർ​ബ​ക്കി​ളും.

ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ലോ​ക​വ്യാ​പ​ക​മാ​യി പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും ഉ​ൾ​പ്പെ​ടെ 2,580 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​ണ് ഈ ​കോ​മി​ക് സ്ട്രി​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തു ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന കോ​മി​ക് സ്ട്രി​പ്പി​നോ​ടു കി​ട​പി​ടി​ക്കാ​ൻ മ​റ്റൊ​രു കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര ഇ​ല്ല എ​ന്നു സാ​രം.

ഈ ​കോ​മി​ക് സ്ട്രി​പ്പി​നെ ആ​ധാ​ര​മാ​ക്കി ഒ​ന്നി​ലേ​റെ സി​നി​മ​ക​ളും ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളും ഡ​സ​ൻ ക​ണ​ക്കി​നു വീ​ഡി​യോ ഗെ​യി​മു​ക​ളും പു​സ്ത​ക​ങ്ങ​ളും ധാ​രാ​ളം ക​ച്ച​വ​ട ഉ​ത്പ​ന്ന​ങ്ങ​ളും പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. 2020ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഗാ​ർ​ഫീ​ൽ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​മൂ​ല്യം നൂ​റു​കോ​ടി ഡോ​ള​റി​ലേ​റെ​യാ​ണ്. മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ അ​ത്ര​യേ​റെ സ്വാ​ധീ​നം ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു​ണ്ട് എ​ന്നു വ്യ​ക്തം.

പൂ​ണ്ട മ​ടി​യ​നാ​ണ് ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന ക​ഥാ​പാ​ത്രം. അ​തു​പോ​ലെ ഭ​ക്ഷ​ണ​ക്കൊ​തി​യ​നും. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത സ​മ​യം മു​ഴു​വ​നും​ത​ന്നെ അ​വ​ൻ നീ​ണ്ട ഉ​റ​ക്ക​ത്തി​ലാ​ണ്. വ്യാ​യാ​മം ചെ​യ്യു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​വ​ന് ചി​ന്തി​ക്കാ​ൻ​പോ​ലും സാ​ധി​ക്കി​ല്ല. സ്വാ​ർ​ഥ​നാ​ണെ​ന്ന​പോ​ലെ കാ​ര്യം നേ​ടി​യെ​ടു​ക്കാ​ൻ മി​ടു​ക്ക​നു​മാ​ണ് അ​വ​ൻ. ത​ന്നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ലോ​കം തി​രി​യു​ന്ന​ത് എ​ന്നാ​ണ് അ​വ​ന്‍റെ ഭാ​വം. ഭാ​വ​വ്യ​ത്യാ​സ​മി​ല്ലാ​തെ ത​മാ​ശ​പ​റ​യാ​നും അ​വ​ന​റി​യാം.

ധാ​രാ​ളം കു​റ​വു​ക​ളു​ള്ള ഒ​രു ആ​ന്‍റി-​ഹീ​റോ​യാ​ണ് ഗാ​ർ​ഫീ​ൽ​ഡ്. എ​ന്നാ​ൽ വ​ല്ല​പ്പോ​ഴും സ്നേ​ഹം​കാ​ണി​ക്കാ​നും ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും അ​വ​ന് അ​റി​യാം. അ​തു​കൊ​ണ്ടു​കൂ​ടി​യാ​യി​രി​ക്ക​ണം, സു​ഖ​ലോ​ലു​പ​നാ​യ ഈ ​പൂ​ച്ച​യെ ധാ​രാ​ളം​പേ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര ഒ​രു പൂ​ച്ച​യെ​ക്കു​റി​ച്ചു​ള്ള ക​ഥ മാ​ത്ര​മ​ല്ല. ഇ​ത് മ​നു​ഷ്യ​രു​ടെ സ്വ​ഭാ​വ പ്ര​ത്യേ​ക​ത​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ക​ഥാ​പ​ര​ന്പ​ര​യാ​ണ്.

ഈ ​പ​ര​ന്പ​ര​യി​ലെ ക​ഥാ​പാ​ത്ര​മാ​യ ഓ​ഡി എ​ന്ന കൊ​ച്ചു​നാ​യ എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​ണ്. ബു​ദ്ധി​ശ​ക്തി​യി​ൽ പി​ന്നാ​ക്ക​മാ​ണെ​ങ്കി​ലും എ​പ്പോ​ഴും ത​ന്‍റെ യ​ജ​മാ​ന​നോ​ട് വി​ശ്വ​സ്ത​നാ​ണ് അ​വ​ൻ. അ​തു​പോ​ലെ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​നു ന​ന്നാ​യി അ​റി​യാം. എ​ന്നാ​ൽ പൂ​ച്ച​യെ​പ്പോ​ലെ, ചി​ന്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി​ട്ട​ല്ല ഓ​ഡി​യെ കാ​ർ​ട്ടൂ​ണി​സ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​നി ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു കോ​മി​ക് സ്ട്രി​പ്പി​ലെ ക​ഥ ഇ​വി​ടെ വി​വ​രി​ക്ക​ട്ടെ:

കൊ​ടും ത​ണു​പ്പു​ള്ള ഒ​രു ദി​വ​സം. ഗാ​ർ​ഫീ​ൽ​ഡ് ത​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട ക​സേ​ര​യി​ൽ കാ​ലും​നീ​ട്ടി കി​ട​ക്കു​ക​യാ​ണ്. അ​പ്പോ​ൾ ഗ്ലാ​സ് ജാ​ല​ക​ത്തി​ന​പ്പു​റം ഓ​ഡി​യെ കാ​ണു​ന്നു. അ​വ​ൻ ത​ണു​പ്പു​കൊ​ണ്ടു വി​റ​യ്ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും വീ​ടി​ന​ക​ത്തു ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണ്. പ​ക്ഷേ എ​ല്ലാ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു.

ഇ​തു കാ​ണു​ന്ന ഗാ​ർ​ഫീ​ൽ​ഡ് മ​ന​സി​ൽ പ​റ​യു​ക​യാ​ണ്: ""പാ​വം ഓ​ഡി. വീ​ടി​നു​പു​റ​ത്തു കൊ​ടും​ത​ണു​പ്പി​ലാ​യി​പ്പോ​യി. ഇ​തെ​നി​ക്ക് ക​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഞാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം.'' അ​തോ​ടെ ഗാ​ർ​ഫീ​ൽ​ഡ് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ന്നു. പി​ന്നീ​ടു ചെ​ന്ന് ആ ​ജ​നാ​ല​യു​ടെ വി​രി വ​ലി​ച്ച് ജ​നാ​ല മ​റ​യ്ക്കു​ന്നു!

ഈ ​കോ​മി​ക് സ്ട്രി​പ്പ് കാ​ണു​ന്പോ​ൾ ന​മു​ക്കു ചി​രി​ക്കാ​നാ​ണോ ക​ര​യാ​നാ​ണോ തോ​ന്നു​ക? ഗാ​ർ​ഫീ​ൽ​ഡി​ന്‍റെ പൊ​തു​വേ​യു​ള്ള സ്വ​ഭാ​വം വ​ച്ചു നോ​ക്കു​ന്പോ​ൾ അ​വ​ൻ ഇ​തും ഇ​തി​ല​ധി​ക​വും ചെ​യ്യും. എ​ന്നാ​ൽ ഈ ​ക്രൂ​ര​മാ​യ ത​മാ​ശ​യു​ടെ പി​ന്നി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. ന​മ്മി​ൽ ആ​രെ​ങ്കി​ലും ഇ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് ആ ​ചോ​ദ്യം.

മ​റ്റു​ള്ള​വ​രു​ടെ ക​ഷ്ട​ത​ക​ൾ കാ​ണു​ന്പോ​ൾ അ​തു കാ​ണാ​ത്ത​വ​രെ​പ്പോ​ലെ ന​ട​ന്ന​ക​ലു​ന്ന​വ​രാ​ണോ ന​മ്മ​ൾ? ന​മ്മോ​ട് ഒ​രു സ​ഹാ​യം ചോ​ദി​ക്കു​ന്പോ​ൾ അ​തു കേ​ട്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? ന​മ്മു​ടെ മു​ന്നി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രെ കാ​ണു​ന്പോ​ൾ അ​തേ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? എ​ങ്കി​ൽ നാ​മും ഗാ​ർ​ഫീ​ൽ​ഡി​ൽ​നി​ന്ന് അ​ല്പം​പോ​ലും വ്യ​ത്യ​സ്ത​ര​ല്ല.

ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ട് ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""ലോ​കം ഒ​ത്തി​രി സ​ഹി​ക്കു​ന്നു​ണ്ട്. അ​തു ദു​ഷ്ട​രാ​യ​വ​രു​ടെ അ​ക്ര​മ​പ്ര​വ​ർ​ത്ത​നം​കൊ​ണ്ട​ല്ല, പ്ര​ത്യു​ത ന​ല്ല​വ​രെ​ന്നു ക​രു​ത​പ്പെ​ടു​ന്ന​വ​രു​ടെ മൗ​നം മൂ​ല​മാ​ണ്.''

തീ​ർ​ച്ച​യാ​യും ദു​ഷ്ട​രു​ടെ പ്ര​വൃ​ത്തി​ക​ൾ​മൂ​ലം ലോ​ക​ത്തി​ൽ ധാ​രാ​ളം ദുഃ​ഖ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​തി​നാ​ൽ നെ​പ്പോ​ളി​യ​ന്‍റെ ഉ​ദ്ധ​ര​ണി​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തു പ​റ​യു​ന്ന​ത് ന​മു​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തു പ​റ​യു​ന്നതു നാം ​സ​മ്മ​തി​ക്കു​ക​ത​ന്നെ​വേ​ണം.

മൗ​നം എ​ന്ന​തു​കൊ​ണ്ട് ഇ​വി​ടെ വി​വ​ക്ഷി​ക്കു​ന്ന​ത് സം​സാ​ര​ത്തി​ലെ മൗ​നം മാ​ത്ര​മ​ല്ല. അ​തു പ്ര​വൃ​ത്തി​യു​ടെ അ​ഭാ​വം കൂ​ടി​യാ​ണ്. ഗാ​ർ​ഫീ​ൽ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് അ​താ​യി​രു​ന്നു. ത​ണുപ്പിൽ വി​റ​ങ്ങ​ലി​ച്ചു നി​ന്നി​രു​ന്ന ഓ​ഡി​ക്കു വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഗാ​ർ​ഫീ​ൽ​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​പ​ക​രം ആ ​കാ​ഴ്ച ക​ണ്ണി​ൽ​നി​ന്ന് മ​റ​യ്ക്കാ​നാ​ണ് അ​വ​ൻ ശ്ര​മി​ച്ച​ത്.

ഓ​ഡി​യെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് നാം ​വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മോ? അ​തോ അ​തി​നു​പ​ക​രം അ​വ​രു​ടെ ദുഃ​ഖം കാ​ണാ​തി​രി​ക്കാ​ൻ നാം ​ജ​നാ​ല​യു​ടെ ക​ർ​ട്ട​ൻ വ​ലി​ച്ച് ജ​നാ​ല അ​ട​യ്ക്കു​മോ? നാം ​സ്വ​യം ചോ​ദി​ക്കേ​ണ്ട ഒ​രു ചോ​ദ്യ​മാ​ണി​ത്.

SUNDAY DEEPIKA

ഇ​ന്ത്യ​യു​ടെ "ഏ​രി​യ 51’

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളു​ടെ ക​ഥ​പ​റ​യു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഹോ​ളി​വു​ഡി​ല്‍ ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ പ​ല​തി​ന്‍റെ​യും പ്ര​മേ​യം ഈ ​ജീ​വി​ക​ള്‍ ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന​തും അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​തു​മാ​ണ്. അ​മേ​രി​ക്ക​യി​ലെ നെ​വാ​ഡ​യി​ലു​ള്ള ഏ​രി​യ 51ല്‍ ​അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളു​ടെ എ​യ​ര്‍ ബേ​സ് ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​യും പ​റ​ക്കും ത​ളി​ക​യെ​യും ക​ണ്ട​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രാ​റു​ണ്ട്. ഇ​ന്ത്യ​യി​ലു​മു​ണ്ട് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​ദേ​ശം. അ​താ​ണ് കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​നും അ​ക്സാ​യ് ചി​നി​നും (ചൈ​നീ​സ് അ​ധി​നി​വേ​ശ കാ​ഷ്മീ​ര്‍) ഇ​ട​യി​ല്‍ കാ​റ​ക്കോ​റം മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യി സ്ഥി​തി ചെ​യ്യു​ന്ന കോ​ങ്ക ലാ ​പാ​സ്. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​പ്ര​ദേ​ശ​മാ​യ യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ(Line of Actual Control - LAC)യി​ലാ​ണി​ത്.

1956ല്‍ ​ചൈ​ന പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു ഭൂ​പ​ട​ത്തി​ല്‍, ചാ​ങ് ചെ​ന്‍​മോ താ​ഴ്‌​വ​ര​യി​ലെ കോ​ങ്ക പാ​സി​നെ ത​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​യാ​യി അ​വ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 1959ഓ​ടെ ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ചൗ ​എ​ന്‍​ലാ​യ് ഇ​താ​ണ് ത​ങ്ങ​ളു​ടെ "പ​ര​മ്പ​രാ​ഗ​ത​മാ​യു​ള്ള അ​തി​ര്‍​ത്തി’ എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് തീ​ര്‍​ത്തും വി​രു​ദ്ധ​മാ​യി​രു​ന്നു ഇ​ത്.

1959ലെ ​കോ​ങ്ക ലാ ​സം​ഭ​വം ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ച​രി​ത്ര​ത്തി​ലെ ഒ​രു ക​റു​ത്ത ഏ​ടാ​യി. അ​തി​ര്‍​ത്തി​യി​ല്‍ പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി പോ​യ ഒ​രു ഇ​ന്ത്യ​ന്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ കോ​ങ്ക ലാ ​പാ​സി​ന​ടു​ത്തു​വ​ച്ച് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ചൈ​നീ​സ് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. ഈ ​ഏ​റ്റു​മു​ട്ട​ലി​ല്‍ 10 ഇ​ന്ത്യ​ന്‍ പോ​ലീ​സു​കാ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

മ​റ്റു ചി​ല​രെ ചൈ​ന ത​ട​വി​ലു​മാ​ക്കി. ഒ​രു ചൈ​നീ​സ് സൈ​നി​ക​നും കൊ​ല്ല​പ്പെ​ട്ടു. ഈ ​സം​ഭ​വ​മാ​ണ് 1962ലെ ​ഇ​ന്തോ-​ചൈ​ന യു​ദ്ധ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ കൊ​ണ്ടെ​ത്തി​ച്ച​ത്. ഈ ​യു​ദ്ധ​ത്തി​ല്‍ വ​ട​ക്ക​ന്‍ പ്ര​ദേ​ശം(​അ​ക്സാ​യ് ചി​ന്‍) ചൈ​ന പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

1959ലെ ​ര​ക്ത​രൂ​ക്ഷി​ത സം​ഭ​വ​വും 1962ലെ ​യു​ദ്ധ​വും കോ​ങ്ക ലാ ​പാ​സി​നെ ഒ​രു സ​ങ്കീ​ര്‍​ണ​മാ​യ നി​യ​ന്ത്ര​ണ രേ​ഖ​യാ​ക്കി മാ​റ്റി. എ​ന്നാ​ല്‍ ഇ​ന്ന് ഒ​രു നി​ഗൂ​ഢ​കേ​ന്ദ്രം എ​ന്ന നി​ല​യി​ല്‍​കൂ​ടി​യാ​ണ് ഈ ​പ്ര​ദേ​ശം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ആ​ദ്യം പ​റ​ഞ്ഞ​തു പോ​ലെ, ഇ​വി​ടം അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്നും പ​റ​ക്കും ത​ളി​ക​ക​ള്‍ (UFOs) ഈ ​പ്ര​ദേ​ശ​ത്ത് കാ​ണാ​റു​ണ്ടെ​ന്നു​മാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ "ഏ​രി​യ 51’ എ​ന്നും ഈ ​സ്ഥ​ല​ത്തെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. ത​ദ്ദേ​ശീ​യ​രും ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന സൈ​നി​ക​രും വി​ചി​ത്ര​മാ​യ പ്ര​കാ​ശ​ങ്ങ​ളും പ​റ​ക്കും​ത​ളി​ക​ക​ളും ഇ​വി​ടെ ക​ണ്ടി​ട്ടു​ള്ള​താ​യി അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മു​ണ്ട്. പ​ര്‍​വ​ത​ങ്ങ​ളു​ടെ ഉ​ള്‍​ഭാ​ഗ​ത്ത് അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളു​ള്ള​താ​യാ​ണ് ല​ഡാ​ക്കി ഗ്രാ​മീ​ണ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

ഈ ​വ​ഴി ക​ട​ന്നു പോ​യി​ട്ടു​ള്ള കൈ​ലാ​സ​മാ​ന​സ സ​രോ​വ​ര്‍ തീ​ര്‍​ഥാ​ട​ക​രി​ല്‍ പ​ല​രും ത​ങ്ങ​ള്‍ പ​റ​ക്കും ത​ളി​ക ക​ണ്ട​താ​യി അ​വ​കാ​ശ​പ്പെ​ടാ​റു​മു​ണ്ട്.

അ​തേ​സ​മ​യം ത​ദ്ദേ​ശീ​യ​രാ​യ ജ​ന​ത ഇ​ത് വി​ശു​ദ്ധ​മാ​യ ഒ​രു കാ​ര്യ​മാ​യാ​ണ് കാ​ണു​ന്ന​ത്. പ്രാ​ചീ​ന ടി​ബ​റ്റ​ന്‍-​ല​ഡാ​ക്കി ഐ​തി​ഹ്യ​ങ്ങ​ള​നു​സ​രി​ച്ച് ഉ​യ​ര്‍​ന്ന പ​ര്‍​വ​ത​ങ്ങ​ളു​ടെ മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​സാ​ധാ​ര​ണ ക​ഴി​വു​ക​ളു​ള്ള ആ​ളു​ക​ളാ​ണി​വ​രെ​ന്നും അ​പൂ​ര്‍​വ​മാ​യി മാ​ത്ര​മാ​ണ് അ​വ​ര്‍ മ​നു​ഷ്യ​ര്‍​ക്കു മു​മ്പി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നു​മാ​ണ് വി​ശ്വാ​സം. അ​തേ​സ​മ​യം ചി​ല ബു​ദ്ധ സ​ന്ന്യാ​സി​മാ​രു​ടെ വി​ശ്വാ​സ​മ​നു​സ​രി​ച്ച് ഇ​ത്ത​രം പ്ര​കാ​ശ​ങ്ങ​ള്‍ ദൈ​വ​ത്തി​ന്‍റെ ഊ​ര്‍​ജ​മാ​ണ്.

ഐ​തി​ഹ്യ​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ചി​ല പ്ര​ത്യേ​ക​ത​ക​ളാ​ണ് ഇ​ത്ത​രം പ്ര​കാ​ശ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ശാ​സ്ത്ര​കാ​ര​ന്മാ​രു​ടെ വി​ശ​ദീ​ക​ര​ണം. ഭൗ​മ​പ​ര​മാ​യും പ്ര​തി​രോ​ധ​പ​ര​മാ​യും ത​ന്ത്ര​പ്ര​ധാ​ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടു കൂ​ടി മാ​ത്ര​മേ ഇ​വി​ടെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​വൂ.

 

അ​ജി​ത് ജി. ​നാ​യ​ർ

SUNDAY DEEPIKA

കൃ​ഷി​യെ പ്ര​ണ​യി​ച്ച ത​നി ഇ​ടു​ക്കി​ക്കാ​രി​ക​ൾ

ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് അ​ധി​ക വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യു​മെ​ന്ന് മ​രീ​ന​യും മ​രി​യ​യും പ​റ​യു​ന്നു. ഏ​ല​ത്തി​ന് ത​ണ​ൽ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തോ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​റു​ണ്ട്. ഈ ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് ക​യ​റ്റി​യാ​ൽ മി​ക​ച്ച വി​ള​വു ല​ഭി​ക്കും. ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാം’’

വൈ​റ്റ് കോ​ള​ർ ജോ​ബ് തേ​ടി അ​ല​യു​ന്ന യു​വ​ത​ല​മു​റ​യോ​ട് മ​രി​യ​യ്ക്കും മ​രീ​ന​യ്ക്കും ഒ​ന്നേ പ​റ​യാ​നു​ള്ളൂ, ഏ​തു ജോ​ലി​ക്കും അ​തി​ന്‍റേ​താ​യ മ​ഹ​ത്വ​മു​ണ്ടെ​ന്ന്. യു​വ​ത​ല​മു​റ കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റു ജോ​ലി​ക​ളി​ലേ​ക്ക് തി​രി​യു​ന്പോ​ൾ ഇ​ടു​ക്കി ചേ​റ്റു​കു​ഴി കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ കാ​ർ​ഷി​ക രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ്.

എം​എ​സ്ഡ​ബ്ല്യു റാ​ങ്കോ​ടെ പാ​സാ​യ ഇ​രു​വ​രും കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ​തോ​ടെ പ​ല​രും നെ​റ്റി ചു​ളി​ച്ചു. എ​ന്നാ​ൽ, അ​തി​നെ​യെ​ല്ലാം ചെ​റു പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ട് ഇ​ന്നി​വ​ർ വി​ജ​യം കൊ​യ്യു​ന്നു. ‘ത​നി ഇ​ടു​ക്കി​ക്കാ​രി’ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ വി​ശേ​ഷം ലോ​ക​മ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്.

പേ​ജി​ന് റീ​ച്ച് കൂ​ടി​യ​തോ​ടെ ത​ങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി​യി​ലെ വി​ള​ക​ളാ​യ ഏ​ല​വും കു​രു​മു​ള​കും ഗ്രാ​ന്പു​വും സ്വ​ന്തം ബ്രാ​ൻ​ഡി​ൽ ഇ​റ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ്സൈ​റ്റും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​ക്കൊ​പ്പം പു​തി​യ ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ണ് ഈ ​മി​ടു​ക്കി​ക​ൾ മു​ന്നേ​റു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളു​ടെ കൈ​പി​ടി​ച്ച്

കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ത​ങ്ങ​ൾ​ക്ക് കൃ​ഷി ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത ഘ​ട​ക​മാ​ണെ​ന്ന് മ​രി​യ​യും മ​രീ​ന​യും പ​റ​യു​ന്നു. പി​ച്ച​വ​യ്ക്കാ​ൻ തു​ട​ങ്ങി​യ​കാ​ലം മു​ത​ൽ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യും പി​ടി​ച്ച് ഇ​രു​വ​രും കൃ​ഷി​യി​ട​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ഏ​ല​ത്തി​ന് ചി​ന്പു​പൊ​ട്ടു​ന്ന​തും ശ​രം വ​രു​ന്ന​തും പൂ​വ് വി​രി​യു​ന്ന​തും കാ​യ വ​രു​ന്ന​തും പാ​ക​മാ​കു​ന്ന​തെ​ല്ലാം കൗ​തു​ക​ത്തോ​ടെ നോ​ക്കി​ക്ക​ണ്ടി​രു​ന്ന ഇ​വ​രാ​ണ് ത​ങ്ങ​ളു​ടെ അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലെ കൃ​ഷി കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ നോ​ക്കു​ന്ന​ത്. ഏ​ല​ത്തി​നു പു​റ​മെ കു​രു​മു​ള​ക്, ഗ്രാ​ന്പു, പു​ളി, കൊ​ക്കോ, പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.

വി​പ​ണി​യും ചെ​ല​വും

കൃ​ഷി ലാ​ഭ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ആ​ദ്യം വി​പ​ണി ക​ണ്ടെ​ത്ത​ണം. വി​പ​ണി​യി​ൽ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​ത്തോ​ടെ ഉ​ത്പാ​ദി​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ​വ​ശ്യ​ക്കാ​ർ തേ​ടി വ​രും. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യും ഹെ​വ​ൻ​ലി സ്പൈ​സ​സ് എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച​റി​ഞ്ഞ് ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ൾ ബ​ന്ധ​പ്പെ​ടാ​റു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

കൃ​ഷി​യി​ട​ത്തി​ലെ ചെ​ല​വ് എ​ത്ര​മാ​ത്രം കു​റ​യ്ക്കാ​നാ​വു​മോ അ​ത്ര​ത്തോ​ളം ലാ​ഭം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യും. ഇ​തി​നാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്ന​തി​നാ​യി തു​ള്ളി​ന​ന, മൈ​ക്രോ സ്പ്രിം​ഗ്ള​ർ സം​വി​ധ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​ത് ത​ട​യാ​നാ​ണ് മൈ​ക്രോ സ്പ്രിം​ഗ്ള​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം വെ​ള്ളം പാ​ഴാ​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.

പു​തു​ത​ല​മു​റ ക​ട​ന്നു​വ​ര​ണം

സ​മൂ​ഹ​ത്തി​ൽ അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് പു​തു​ത​ല​മു​റ കാ​ർ​ഷി​ക രം​ഗ​ത്തു​നി​ന്നു​മാ​റി നി​ൽ​ക്കു​ന്ന​ത്. പ​രി​ഹാ​സ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞ് മു​ന്നേ​റി​യാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നു മ​രി​യ​യും മ​രീ​ന​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. കൂ​ടു​ത​ൽ​പേ​ർ കൃ​ഷി​യി​ലേ​ക്കു ക​ട​ന്നു​വ​ര​ണം.

ആ​ദ്യം ചെ​റി​യ​രീ​തി​യി​ൽ കൃ​ഷി ആ​രം​ഭി​ച്ച് ആ​ത്മ​വി​ശ്വാ​സം നേ​ടി​യ​തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​വൂ. ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൃ​ത്യ​മാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ൽ​ക​ണം.

കാ​ലാ​വ​സ്ഥ​യും മ​ണ്ണും മ​ന​സി​ലാ​ക്കി​വേ​ണം കൃ​ഷി​ചെ​യ്യാ​ൻ. ഫാം ​ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. അ​തോ​ടെ​പ്പം എ​ക്സ്പോ​ർ​ട്ടിം​ഗ് ലൈ​സ​ൻ​സ് നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

അ​മി​ത​മാ​യ വ​ള​പ്ര​യോ​ഗം ന​ല്ല​ത​ല്ല

അ​മി​ത​മാ​യ വ​ള​പ്ര​യോ​ഗം ന​ല്ല​ത​ല്ല. മ​ണ്ണി​ന് എ​ന്തൊ​ക്കെ പോ​ഷ​ക​ങ്ങ​ളാ​ണോ വേ​ണ്ട​ത് അ​ത് അ​നു​സ​രി​ച്ച് വേ​ണം വ​ള പ്ര​യോ​ഗം ന​ട​ത്താ​ൻ. അ​മി​ത​മാ​യി വ​ളം ഉ​പ​യോ​ഗി​ച്ചു ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു​കാ​ല​ത്തേ​ക്ക് വി​ള​വു ല​ഭി​ക്കും. എ​ന്നാ​ൽ, അ​ത് ശാ​ശ്വ​ത​മാ​യി നി​ല​നി​ൽ​ക്കി​ല്ല. മ​ണ്ണി​ന്‍റെ ഫ​ല​പു​ഷ്ടി ന​ഷ്ട​മാ​കു​ന്ന​തി​നൊ​പ്പം ചെ​ടി​ക​ൾ ന​ശി​ച്ചു​പോ​കു​ന്ന​തി​നും കാ​ര​ണ​മാ​കും. ഇ​തു മൂ​ലം ക​ർ​ഷ​ക​ന് ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ജൈ​വ​കൃ​ഷി പി​ന്തു​ട​രു​ന്ന​തി​നാ​ൽ ബ​യോ​ഗ്യാ​സ് സ്ല​റി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സ്ല​റി പ​ന്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ല​ച്ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ൽ ഒ​ഴി​ച്ചു ന​ൽ​കും. ശ​രം പൊ​ട്ടു​ന്ന​തു​വ​രെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ്ല​റി ന​ൽ​കി​യാ​ൽ മി​ക​ച്ച വി​ള​വു ല​ഭി​ക്കും.

ഇ​തു കൂ​ടാ​തെ വി​ള​വെ​ടു​പ്പു ക​ഴി​യു​ന്പോ​ൾ എ​ല്ലു പൊ​ടി​യും വേ​പ്പി​ൻ പി​ണ്ണാ​ക്കും മു​ട്ട​ത്തോ​ടും മി​ക്സ് ചെ​യ്ത് ഒ​രു കി​ലോ​വ​ച്ച് ഏ​ല​ച്ചു​വ​ട്ടി​ൽ ഇ​ടു​ന്ന​തും ന​ല്ല​താ​ണെ​ന്നാ​ണ് ഇ​വ​രു​ടെ അ​നു​ഭ​വം. ഫോ​ണ്‍: 9447773754

 

ക്രി​സ്റ്റോ തോ​മ​സ്

 

SUNDAY DEEPIKA

സൈ​ന്യ​ത്തി​ന് മു​ഖ​ചി​ത്രം​വ​ര​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ

ഇ​ന്ത്യ​യു​ടെ ആ​ർ​മി ചീ​ഫി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യെ അ​ല​ങ്ക​രി​ക്കു​ന്ന​ത് അ​ഞ്ച​ര അ​ടി നീ​ള​ത്തി​ലും നാ​ല് അ​ടി വീ​തി​യി​ലും വ​ര​യ്ക്ക​പ്പെ​ട്ട ഒ​രു എ​ണ്ണ​ച്ചാ​യ​ചി​ത്ര​മാ​ണ് - ക​രം​ക്ഷേ​ത്ര.

ക​ർ​മ​ങ്ങ​ളു​ടെ മ​ണ്ഡ​ലം എ​ന്ന് അ​ർ​ഥം വ​രു​ന്ന ചി​ത്രം. വി​ജ​യ​ക​ര​മാ​യ ഇ​ന്ന​ലെ​ക​ളും ശ​ക്ത​മാ​യ ഇ​ന്നും മ​ഹ​നീ​യ​വും പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​വു​മാ​യ നാ​ളെ​ക​ളെ​യും സൂ​ചി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ര​വും മ​ന​വും ഒ​രു മ​ല​യാ​ളി​യു​ടേ​താ​ണ്.

ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ലെ പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യും 28 മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ലെ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലു​മാ​യ തോ​മ​സ് ജേ​ക്ക​ബ് എ​ന്ന 42കാ​ര​നാ​ണ് ഈ ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

ഫാ​ൽ​ക്കേ അ​വാ​ർ​ഡ് നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ആ​ർ​മി ചീ​ഫ് ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ല്കി​യ​ത് ഈ ​ചി​ത്ര​ത്തി​നു മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു. അ​ന്ന് ഈ ​പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു​വ​ന്നു. സൈ​നി​ക മേ​ധാ​വി​യു​ടെ ലോ​ഞ്ചി​ൽ അ​ദ്ദേ​ഹം സ്വ​ദേ​ശ​ത്തെ​യും വി​ദേ​ശ​ത്തെ​യും വി​ശി​ഷ്ട അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് ഈ ​ചി​ത്ര​ത്തി​നു മു​ന്നി​ലാ​ണ് എ​ന്ന് കാ​ണു​മ്പോ​ഴാ​ണ് ഈ ​ചി​ത്രം സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ത്ര ഉ​ന്ന​ത​മാ​യ ഇ​ട​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​വു​ക.

സ​ന്ദേ​ശ​ങ്ങ​ളു​ടെ ചി​ത്രം

ക​ര​സേ​നാ മേ​ധാ​വി​യു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ മു​ന്പു​ണ്ടാ​യി​രു​ന്ന 1971ലെ ​ബം​ഗ്ലാ​ദേ​ശ് യു​ദ്ധ​കാ​ല​ത്തെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പെ​യി​ന്‍റിം​ഗ് മാ​റ്റി പ​ക​രം പു​തി​യ ക​ലാ​സൃ​ഷ്ടി സ്ഥാ​പി​ച്ച​ത് സൈ​ന്യ​ത്തി​ന്‍റെ ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റ​ത്തി​ന്‍റെ​കൂ​ടി പ്ര​തീ​ക​മാ​യാ​ണ്.

മു​ന്പ​ത്തെ ചി​ത്രം ഒ​രു സം​ഭ​വ​ത്തെ മാ​ത്ര​മാ​ണ് പ്ര​തി​നി​ധീ​ക​രി​ച്ച​തെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തെ ചി​ത്ര​ത്തി​ന്‍റെ അ​ർ​ഥ​വ്യാ​പ്തി വ​ലു​താ​ണ്. ക​ർ​മ​ങ്ങ​ളു​ടെ മ​ണ്ഡ​ലം എ​ന്ന പെ​യി​ന്‍റിം​ഗ് ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ പാ​ങ്കോ​ങ് ത​ടാ​ക​ത്തെ​യും സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ ശേ​ഷി​യേ​യും എ​ടു​ത്തു​കാ​ണി​ക്കു​ന്നു. പു​രാ​ത​ന, ആ​ധു​നി​ക പ്ര​മേ​യ​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​പെ​യി​ന്‍റിം​ഗ്.

പാ​ങ്കോ​ങ് ത​ടാ​ക​ത്തി​നു പു​റ​മേ ബോ​ട്ടു​ക​ൾ, ഓ​ൾ​ടെ​റൈ​ൻ വാ​ഹ​ന​ങ്ങ​ൾ, ടാ​ങ്കു​ക​ൾ, അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ തു​ട​ങ്ങി​യ ആ​ധു​നി​ക സൈ​നി​ക ഉ​പ​ര​ണ​ങ്ങ​ളും ഈ ​ക​ലാ​സൃ​ഷ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ഹാ​ഭാ​ര​ത​ത്തി​ൽ അ​ർ​ജു​ന​ന്‍റെ ര​ഥ​ത്തെ ന​യി​ക്കു​ന്ന ഭ​ഗ​വാ​ൻ കൃ​ഷ്ണ​ൻ, ത​ന്ത്ര​ങ്ങ​ളി​ൽ അ​ഗ്ര​ഗ​ണ്യ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ചാ​ണ​ക്യ​ൻ തു​ട​ങ്ങി​യ പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ത​ന്ത്ര​പ​ര​മാ​യ പ്ര​തീ​കാ​ത്മ​ക​ത സൈ​ന്യ​ത്തി​ന്‍റെ ഗ​ണ്യ​മാ​യ മാ​റ്റ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം അ​യ​ൽ​രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ല്കു​ക​കൂ​ടി ചെ​യ്യു​ന്ന​താ​ണ്.

പാ​കി​സ്ഥാ​ൻ വ​ലി​യ എ​തി​രാ​ളി​ക​ള​ല്ലെ​ന്ന് പ​റ​യാ​തെ​പ​റ​യു​ന്ന ത​ന്ത്ര​പ​ര​മാ​യ ഒ​രു മാ​റ്റം ഇ​ന്ത്യ ന​ട​ത്തു​ന്നു എ​ന്ന സ​ന്ദേ​ശം​കൂ​ടി ഈ ​ചി​ത്ര​ത്തി​ൽ ദ​ർ​ശി​ക്കാം. 1971ലെ ​ഇ​ന്തോ-​പാ​ക് യു​ദ്ധം പ്ര​മേ​യ​മാ​യ പെ​യി​ന്‍റിം​ഗി​ന്‍റെ സ്ഥാ​ന​ത്താ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​ചി​ത്രം എ​ത്തി​യ​ത്.

പാ​കി​സ്ഥാ​ൻ ജ​ന​റ​ൽ എ.​എ.​കെ. നി​യാ​സി കീ​ഴ​ട​ങ്ങ​ൽ​രേ​ഖ​യി​ൽ ഒ​പ്പു​വ​ച്ച് തൊ​ണ്ണൂ​റാ​യി​രം പാ​ക് സൈ​നി​ക​രെ ആ​യു​ധം താ​ഴെ​വ​യ്ക്കാ​ൻ പ്രേ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി സേ​നാ മേ​ധാ​വി​യു​ടെ ലോ​ഞ്ചി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്.

ഈ ​ഐ​ക്ക​ണി​ക് ചി​ത്രം ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ന്‍റെ​യും, പാ​കി​സ്ഥാ​നു​മേ​ലു​ള്ള സൈ​നി​ക മേ​ധാ​വി​ത്വ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രു​ന്നു. അ​തു മാ​റ്റി​യാ​ണ് വി​പു​ല​മാ​യ അ​ർ​ഥ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളു​മു​ള്ള ചി​ത്രം സ്വീ​ക​ര​ണ​മു​റി​യി​ൽ സ്ഥാ​പി​ച്ച​ത്.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ധു​നീ​ക​ര​ണം, യു​ദ്ധ​ശേ​ഷി, ആ​രോ​ടും കി​ട​പി​ടി​ക്കു​ന്ന ക​രു​ത്ത്, ചൈ​ന​യു​ടെ വ​ള​ർ​ന്നു​വ​രു​ന്ന സ്വാ​ധീ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ൽ അ​തി​ന്‍റെ ശ്ര​ദ്ധ തു​ട​ങ്ങി​യ​വ ഇ​ത് എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

പാ​കി​സ്ഥാ​നു​മാ​യു​ള്ള പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​ത്തി​ൽ​നി​ന്ന്, ചൈ​ന ഉ​യ​ർ​ത്തു​ന്ന സ​ങ്കീ​ർ​ണ​മാ​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​ള്ള സൈ​ന്യ​ത്തി​ന്‍റെ പ​രി​വ​ർ​ത്ത​ന​ത്തെ ഈ ​മാ​റ്റം അ​ടി​വ​ര​യി​ടു​ന്നു​വെ​ന്ന് പ​ല പ്ര​തി​രോ​ധ വി​ദ​ഗ്ധ രും ​ഈ ചി​ത്രം ക​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

മു​ൻ​കാ​ല വി​ജ​യ​ങ്ങ​ളെ​ക്കാ​ൾ ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള നീ​ക്ക​മാ​ണ് ഇ​ന്ത്യ ന​ട​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും, ആ​ഗോ​ള​ത​ല​ത്തി​ൽ അ​തി​ന്‍റെ ശ​ക്തി ഉ​റ​പ്പി​ക്കു​ന്ന​തി​നും എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്നും ഈ ​ചി​ത്രം അ​ടി​വ​ര​യി​ടു​ന്നു.

മ​ഹാ​ഭാ​ര​ത യു​ദ്ധ​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ധ​ർ​മ​ത്തി​നു വേ​ണ്ടി​യു​ള്ള യു​ദ്ധ​മാ​ണ് ഭാ​ര​ത​ത്തി​ന്‍റേ​ത് എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടൊ​പ്പം , സൈ​ന്യ​ത്തെ രാ​ഷ്ട്ര​ത്തി​ന്‍റെ സം​ര​ക്ഷ​ക​നാ​യും നീ​തി​യു​ടെ വ​ക്താ​വാ​യും ഈ ​ചി​ത്ര​ത്തി​ൽ വ​ര​ച്ചു​കാ​ട്ടു​ന്നു.

ത​ന്ത്ര​ത്തി​ലും ന​യ​ത​ന്ത്ര​ത്തി​ലും വേ​രൂ​ന്നി​യ​താ​യി​രു​ന്നു ചാ​ണ​ക്യ​ന്‍റെ ജ്ഞാ​നം. ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​നും സൈ​നി​ക ത​യാ​റെ​ടു​പ്പി​നും ചാ​ണ​ക്യ​ന്‍റെ ത​ന്ത്ര​ങ്ങ​ൾ മാ​തൃ​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ല​ത്തെ പ​ല സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ശേ​ഷം ചൈ​നീ​സ് നേ​തൃ​ത്വ​ത്തെ ച​ർ​ച്ച​യ്ക്കു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ച​ത് ഈ ​ചാ​ണ​ക്യ​സ​മാ​ന ത​ന്ത്ര​ങ്ങ​ളാ​ണ്.

രാ​ജ്യ​ത്തെ മൂ​ന്നു സേ​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തെ​യും ഈ ​ചി​ത്രം വെ​ളി​വാ​ക്കു​ന്നു. അ​ടു​ത്ത കാ​ല​ത്തെ ഇ​ന്ത്യ​യു​ടെ യു​ദ്ധ​മു​ന്നേ​റ്റ​ങ്ങ​ളി​ലു​ണ്ടാ​യ ഈ ​ഐ​ക്യ​വും സം​യോ​ജി​ത​മാ​യ നീ​ക്ക​ങ്ങ​ളും ചി​ത്ര​ത്തി​ന് വി​ഷ​യ​മാ​കു​ന്നു. ക​ര, ക​ട​ൽ, വാ​യു എ​ന്നി​വ​യി​ലു​ട​നീ​ളം വേ​ഗ​ത്തി​ലും നി​ർ​ണാ​യ​ക​മാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രു സൈ​ന്യ​മാ​ണ് ഇ​ന്ത്യ​യു​ടേ​ത് എ​ന്ന് കൂ​ടി പ്ര​ഖ്യാ​പി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​ചി​ത്രം.

വ​ര​യ്ക്കാ​ൻ ഒ​രു മാ​സം

ജ​ന​റ​ൽ ഉ​പേ​ന്ദ്ര ത്രി​വേ​ദി സ്ഥാ​ന​മേ​റ്റ​തോ​ടെ​യാ​ണ് ഈ ​ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ന്‍റെ ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്. ഒ​രു ചി​ത്ര​കാ​ര​നാ​ണ് തോ​മ​സ് ജേ​ക്ക​ബ് എ​ന്ന് അ​റി​ഞ്ഞ ആ​ർ​മി ചീ​ഫ് ഇ​ങ്ങ​നെ ഒ​രു ചി​ത്രം വ​ര​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി സൂ​ചി​പ്പി​ച്ചു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​രാ​ണ​വും ച​രി​ത്ര​വും ആ​ധു​നി​ക കാ​ല​ഘ​ട്ട​വും ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഒ​രു ചി​ത്രം തോ​മ​സ് ജേ​ക്ക​ബി​ന്‍റെ മ​ന​സി​ൽ രൂ​പ​പ്പെ​ട്ട​ത്. ഏ​താ​ണ്ട് ഒ​രു മാ​സം കൊ​ണ്ടാ​ണ് ലെ​ഫ്. കേ​ണ​ൽ തോ​മ​സ് ജേ​ക്ക​ബ് ഈ ​ചി​ത്രം പൂ​ർ​ത്തി​യാ​ക്കി സേ​നാ മേ​ധാ​വി​യു​ടെ ലോ​ഞ്ചി​ൽ എ​ത്തി​ച്ച​ത്.

കു​ട്ടി​ക്കാ​ലം മു​ത​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തോ​ടെ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ താ​ത്പ​ര്യ​മു​ദി​ച്ചു. ക​ര​സേ​ന​യി​ൽ ഓ​ഫീ​സ​റാ​യി​രു​ന്ന പി​താ​വി​നൊ​പ്പ​മു​ള്ള ജീ​വി​തം ക​ല​യോ വ​ള​ർ​ത്തി. സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ചി​ത്ര​ങ്ങ​ളും ഇ​ദ്ദേ​ഹം വ​ര​ച്ചി​ട്ടു​ണ്ട്.

2023ലെ ​നാ​വി​ക സേ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ര​ച്ച ചി​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭി​ന​ന്ദ​ന​ത്തി​ന് അ​ർ​ഹ​മാ​യി. ത​ന്‍റെ ചി​ത്ര​ര​ച​ന ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ​യും സൈ​നി​ക സേ​വ​ന​ത്തി​ന്‍റെ​യും ഭാ​ഗം ത​ന്നെ​യെ​ന്നാ​ണ് ഇ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്ന​ത്. നേ​വി ചീ​ഫി​നു വേ​ണ്ടി​യും ഇ​ദ്ദേ​ഹം ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി.

പ​ട്ടാ​ള കു​ടും​ബ​മാ​ണ് തോ​മ​സ് ജേ​ക്ക​ബി​ന്‍റേ​ത്. 22 വ​ർ​ഷ​മാ​യി 28 മ​ദ്രാ​സ് റെ​ജി​മെ​ന്‌​റി​ൽ ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു. പി​താ​വ് കേ​ണ​ൽ ജെ.​റ്റി. ക​ള​ത്തി​ലി​ന്‍റെ പാ​ത പി​ൻ​തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​വും സ​ഹോ​ദ​ര​നും സൈ​ന്യ​ത്തി​ലെ​ത്തി​യ​ത്.

സ​ഹോ​ദ​ര​ൻ കേ​ണ​ൽ ജ​യിം​സ് ജേ​ക്ക​ബ് ഇ​പ്പോ​ൾ അ​മൃ​ത്‌​സ​റി​ൽ സേ​വ​നം ചെ​യ്യു​ന്നു. അ​മ്മ മ​റി​യാ​മ്മ ജേ​ക്ക​ബ് ച​മ്പ​ക്കു​ളം പു​ല്പ​ത്ര കു​ടും​ബാം​ഗം. മൂ​ല​മ​റ്റം പൈ​ക​ട​യി​ൽ ആ​ൻ മേ​രി തോ​മ​സാ​ണ് ഭാ​ര്യ. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​നും ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ളും.

പ​ട്ടാ​ള​സേ​വ​നം ഏ​റ്റ​വും മി​ക​ച്ച ക​ർ​മ​ങ്ങ​ളു​ടെ മ​ണ്ഡ​ല​മാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ൻ ക​രം ക്ഷേ​ത്ര എ​ന്ന പെ​യി​ന്‍റിം​ഗി​ലൂ​ടെ സൈ​ന്യ​ത്തി​ന്‍റെ ഇ​ന്ന​ല​ക​ളെ​യും ഇ​ന്നി​നെ​യും നാ​ളെ​ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ർ​ത്ത് ഏ​വ​ർ​ക്കും ബോ​ധ്യ​മാ​വും​വി​ധം കാ​ൻ​വാ​സി​ലാ​ക്കി​യി​രി​ക്കു​ന്നു. ഈ ​ചി​ത്രം കാ​ണു​ന്ന ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ശി​ര​സ് അ​ഭി​മാ​ന​ത്തോ​ടെ ഉ​യ​രു​മെ​ന്നു​റ​പ്പ്.

 

ആ​ന്‍റ​ണി ആ​റി​ൽ​ചി​റ, ച​മ്പ​ക്കു​ളം

SUNDAY DEEPIKA

ഹൃ​ദ​യ​പു​സ്ത​ക​ങ്ങ​ളി​ൽ പാ​ല​ക്

ഗാ​യി​ക പാ​ല​ക് മു​ച്ഛ​ൽ ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ഗാ​ന​ങ്ങ​ൾ പാ​ടി​യ ഗാ​യി​ക എ​ന്ന നി​ല​യ്ക്ക​ല്ല. അ​ത്ര​യ​ധി​കം പാ​ട്ടു​ക​ൾ അ​വ​ർ പാ​ടി​യി​ട്ടു​മി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​വും പാ​ല​ക് റി​ക്കാ​ർ​ഡ് ബു​ക്കി​ൽ പേ​രു തു​ന്നി​ച്ച​ത്...

പാ​ട്ടു​ക​ൾ പൊ​തു​വേ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​ത്. ഓ​ർ​മ​ക​ളും അ​നു​ഭൂ​തി​ക​ളും വി​കാ​ര​ങ്ങ​ളും ഇ​ഴ​നെ​യ്ത് അ​വ തി​ള​ങ്ങി​ക്കൊ​ണ്ടി​രി​ക്കും.

ഇ​താ, നാ​ലാ​യി​ര​ത്തോ​ളം ഹൃ​ദ​യ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന​ത് ഒ​രു ഗാ​യി​ക​യു​ടെ പേ​രാ​ണ്. അ​വ​ർ പാ​ടി​യ പാ​ട്ടു​ക​ൾ ആ ​ഹൃ​ദ​യ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ ഒ​രു​പ​ക്ഷേ കേ​ട്ടി​രി​ക്കി​ല്ല. അ​തി​നേ​ക്കാ​ൾ മ​നോ​ഹ​ര​മാ​ണ​ല്ലോ സ്നേ​ഹ​മെ​ന്ന ഗാ​നം!

ഇ​ൻ​ഡോ​റി​ൽ​നി​ന്നു​ള്ള പാ​ല​ക് മു​ച്ഛ​ൽ ആ​ണ് ആ ​ഗാ​യി​ക. ഹി​ന്ദി​യി​ലെ സു​ന്ദ​ര​ശ​ബ്ദ​വും ഭാ​വ​മ​ധു​രി​മ​യു​മു​ള്ള അ​റി​യ​പ്പെ​ടു​ന്ന പാ​ട്ടു​കാ​രി​യാ​ണ്.

സാ​ന്പ​ത്തി​ക​ഭ​ദ്ര​ത​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലെ 3800ലേ​റെ കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​തി​ന് ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ന്നു. പാ​ല​ക് പ​ലാ​ഷ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ വ​ഴി​യാ​ണ് അ​വ​ർ ഈ ​ദൗ​ത്യം തു​ട​രു​ന്ന​ത്.

യാ​ത്ര​യു​ടെ തു​ട​ക്കം

കു​ട്ടി​ക്കാ​ല​ത്ത് ന​ട​ത്തി​യ ഒ​രു ട്രെ​യി​ൻ​യാ​ത്ര​യാ​ണ് പാ​ല​കി​ന്‍റെ മ​ന​സി​നെ ക​രു​ണ​യു​ടെ പാ​ത​യി​ലേ​ക്കു വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഭ​ക്ഷ​ണ​ത്തി​നും വ​സ്ത്ര​ത്തി​നും വ​ക​യി​ല്ലാ​ത്ത ഒ​ട്ടേ​റെ കു​ട്ടി​ക​ളെ ആ ​യാ​ത്ര​യി​ൽ ഉ​ട​നീ​ളം ക​ണ്ടു. അ​ന്നു​ത​ന്നെ പാ​ല​ക് ഒ​രു പ്ര​തി​ജ്ഞ​യെ​ടു​ത്തു- "എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ഞാ​ൻ ഇ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കും.'

ആ ​പ്ര​തി​ജ്ഞ​ത​ന്നെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തും. ഓ​രോ സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി മാ​റ്റി​വ​ച്ചു​തു​ട​ങ്ങി. ചാ​രി​റ്റി​ക്കു മാ​ത്ര​മാ​യി ഷോ​ക​ൾ ന​ട​ത്തി.

ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് കൂ​ടു​ത​ലും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്. കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഗു​ജ​റാ​ത്ത് ഭൂ​ക​ന്പ ദു​രി​ത​ബാ​ധി​ത​ർ​ക്കും സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കി.

പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് നി​ര​ന്ത​രം ചി​ന്തി​ക്കു​ക​യും അ​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ് പാ​ല​കി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത.

പാ​ല​കി​നെ അ​റി​യാ​ത്ത​വ​ർ​ക്ക്

പ​തി​ന​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി പാ​ല​ക് ഹി​ന്ദി ച​ല​ച്ചി​ത്ര​സം​ഗീ​ത രം​ഗ​ത്തു​ണ്ട്. ഗാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​ണ്. ഇ​ൻ​ഡോ​റി​ൽ 1992 മാ​ർ​ച്ച് 30നു ​ജ​നി​ച്ച പാ​ല​കി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​റ​യ​ത്ത​ക്ക സം​ഗീ​ത​പാ​ര​ന്പ​ര്യ​മൊ​ന്നു​മി​ല്ല. ഇ​ള​യ​സ​ഹോ​ദ​ര​ൻ പ​ലാ​ഷ് മു​ച്ഛ​ൽ സം​ഗീ​ത​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​ണ്.

പ​ലാ​ഷും ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. വൃ​ക്ക​രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഷോ​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ പ​ങ്കു ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ഥാ​ന​യു​മാ​യി പ​ലാ​ഷി​ന്‍റെ വി​വാ​ഹം ഉ​ട​നെ ന​ട​ക്കാ​നി​രി​ക്കു​ന്നു​വെ​ന്ന വി​ശേ​ഷ​വു​മു​ണ്ട്. ഇ​രു​വ​രും ദീ​ർ​ഘ​കാ​ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ൽ

ഒ​ന്പ​താം വ​യ​സി​ൽ ചൈ​ൽ​ഡ് ഫോ​ർ ചി​ൽ​ഡ്ര​ൻ എ​ന്ന ആ​ൽ​ബ​ത്തി​ലൂ​ടെ​യാ​ണ് പാ​ല​ക് സം​ഗീ​ത​രം​ഗ​ത്തെ​ത്തി​യ​ത്. സി​നി​മ​യി​ൽ അ​വ​സ​രം​തേ​ടി 2006ൽ ​മും​ബൈ​യി​ലെ​ത്തി. ദ​മാ​ദം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി പാ​ടി​യ​ത്.

ഏ​ക് ഥാ ​ടൈ​ഗ​ർ, ആ​ഷി​ഖി 2, എം.​എ​സ്. ധോ​ണി: ദ ​അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പാ​ട്ടു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. കോ​ണ്‍ തു​ജ്ഹേ എ​ന്ന പാ​ട്ട് സൂ​പ്പ​ർ​ഹി​റ്റാ​യി.

ട്രെ​യി​നി​ൽ ദ​രി​ദ്ര​രാ​യ കു​ട്ടി​ക​ളെ ക​ണ്ടു മ​ന​സു​പി​ട​ഞ്ഞു​നി​ന്ന അ​തേ കാ​ല​ത്താ​ണ് ഇ​ൻ​ഡോ​റി​ലെ നി​ധി ബാ​ൽ വി​ന​യ് മ​ന്ദി​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഹൃ​ദ്രോ​ഗി​യാ​യ ഒ​രു കു​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ഒ​രു ചാ​രി​റ്റി ഷോ ​ചെ​യ്യാ​മോ എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി സ​മീ​പി​ച്ച​ത്.

2000 മാ​ർ​ച്ചി​ൽ അ​ങ്ങ​നെ ആ​ദ്യ​ത്തെ ഷോ ​ന​ട​ത്തി. ഒ​രു വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വ​ണ്ടി​യാ​ണ് സ്റ്റേ​ജാ​ക്കി​യ​ത്. അ​ന്ന് അ​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സ്വ​രൂ​പി​ച്ചു. ഈ ​വി​വ​ര​മ​റി​ഞ്ഞ് ബം​ഗ​ളൂ​രു​വി​ലെ വി​ഖ്യാ​ത കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ദേ​വി പ്ര​സാ​ദ് ഷെ​ട്ടി ആ ​ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ത്തു.

തു​ട​ർ​ന്നി​ങ്ങോ​ട്ട് രാ​ജ്യ​ത്തും വി​ദേ​ങ്ങ​ളി​ലു​മാ​യി പാ​ല​ക് ഒ​ട്ടേ​റെ ഷോ​ക​ൾ ചെ​യ്തു. സ​ഹാ​യ​ങ്ങ​ളു​മാ​യി ഒ​ട്ടേ​റെ പ്ര​മു​ഖ​രും അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. "ദി​ൽ സേ ​ദി​ൽ ത​ക്' (ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് ഹൃ​ദ​യ​ത്തി​ലേ​ക്ക്) എ​ന്ന പേ​രി​ലാ​ണ് ഷോ​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. പാ​ട്ടി​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ പാ​ല​കി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

കം​പോ​സ​ർ മി​ഥൂ​ൻ ആ​ണ് പാ​ല​കി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി. ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ഒ​പ്പ​മു​ണ്ട്. പാ​ട്ടു​ക​ളും സം​ഗീ​ത​പ​രി​പാ​ടി​ക​ളും ഇ​ല്ലെ​ങ്കി​ലും, ഒ​രു വ​രു​മാ​ന​വു​മി​ല്ലെ​ങ്കി​ലും ഒ​രു കു​ട്ടി​യു​ടെ​പോ​ലും ശ​സ്ത്ര​ക്രി​യ മു​ട​ങ്ങി​ല്ല എ​ന്നാ​ണ് മി​ഥൂ​ൻ ന​ൽ​കു​ന്ന ഉ​റ​പ്പ്. ഒ​രു ല​ക്ഷ്യ​ത്തി​നാ​യി ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന​തി​ന് ഇ​തി​ലും വ​ലി​യ തെ​ളി​വെ​ന്ത്!

തൃ​ശൂ​രി​ലെ റെ​ക്കോ​ർ​ഡിം​ഗ്

ആ​ദ്യ​ത്തെ ആ​ൽ​ബ​ങ്ങ​ളി​ലൊ​ന്നി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗി​നാ​യി തൃ​ശൂ​രി​ലെ ചേ​ത​ന സൗ​ണ്ട് സ്റ്റു​ഡി​യോ​സി​ൽ എ​ത്തി​യ എ​ട്ടു​വ​യ​സു​കാ​രി​യെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ഓ​ർ​മി​ക്കു​ക​യാ​ണ് പ്ര​ശ​സ്ത സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ സ​ജി ആ​ർ.

ദി​ലീ​പ് ബോ​സ് സം​ഗീ​ത​വും ജെ​ർ​സ​ൻ ആ​ന്‍റ​ണി ഓ​ർ​ക്ക​സ്ട്രേ​ഷ​നും നി​ർ​വ​ഹി​ച്ച പാ​ട്ടു​ക​ൾ അ​ന്ന് അ​ഡാ​റ്റ് മാ​ഗ്ന​റ്റി​ക് ടേ​പ്പി​ലാ​ണ് റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത്. ബി​ജി​എം ഉ​ൾ​പ്പെ​ടെ അ​പ്പോ​ൾ​ത​ന്നെ ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ ഒ​രാ​ൾ ട്രാ​ക്ക് പാ​ടി​യ​തി​നു​ശേ​ഷം കേ​ട്ടു​പ​ഠി​ച്ച് പാ​ടു​ന്ന​താ​ണ് രീ​തി.

എ​ന്നാ​ൽ പാ​ട്ടു​മു​ഴു​വ​ൻ ബി​ജി​എം റി​ഹേ​ഴ്സ​ലി​ൽ മ​നഃ​പാ​ഠ​മാ​ക്കി ഒ​റ്റ​യ​ടി​ക്ക് തെ​റ്റി​ല്ലാ​തെ പാ​ടി പൂ​ർ​ത്തി​യാ​ക്കി പാ​ല​ക് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​വെ​ന്ന് സ​ജി ഓ​ർ​മി​ക്കു​ന്നു. അ​ക്കാ​ല​ത്തു​ത​ന്നെ നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ൾ​ക്ക് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു സ​ഹാ​യം ന​ൽ​കി​യ മി​ടു​ക്കി​യാ​ണെ​ന്ന് പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​തെ​ന്നും സ​ജി എ​ഴു​തു​ന്നു.

ഹ​രി​പ്ര​സാ​ദ്‌

Book Review

ശൈ​ത്യ​സ്ഥ​ലി​ക​ൾ

ശൈ​ത്യ​സ്ഥ​ലി​ക​ൾ

ജോ​ൺ സാ​മു​വ​ൽ
പേ​ജ്: 208 വി​ല: ₹ 280
ക​റ​ന്‍റ് ബു​ക്സ്
ഫോ​ൺ: 72900922166

സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച അ​ഞ്ചു സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ. സ്ഥി​രം സൈ​നി​ക ക​ഥ​ക​ളി​ൽ​നി​ന്ന് വേ​റി​ട്ട ഭാ​വു​ക​ത്വ​വും പ​ശ്ചാ​ത്ത​ല​വും. ബ​ന്ധ​ങ്ങ​ളി​ലെ നി​ര​ർ​ഥ​ക​ത​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ

സി​സ്റ്റ​ർ ഡോ. ​ആ​ൻ ഗ്രേ​യ്സ് എ​സ്ഡി
പേ​ജ്: 198 വി​ല: ₹ 250
കാ​ർ​മ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം

സ​ഹ​ന​ത്തെ​ക്കു​റി​ച്ചു തെ​ളി​ച്ച​മു​ള്ള പു​സ്ത​കം. അ​നു​ഭാ​വ​വും അ​നു​ക​ന്പ​യും ഹൃ​ദ​യ​ഭാ​ഷ​യാ​ക്കി​യ ഒ​രു ഡോ​ക്ട​റു​ടെ എ​ഴു​ത്ത്. തി​രി​ച്ച​റി​വു​ക​ളു​ടെ പു​തി​യ ആ​കാ​ശം വാ​യ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്നു.

പു​ഴ​ക​ളി​ല്ലാ​തെ തോ​ണി​ക​ൾ

സോ​ളി ജോ​ർ​ജ്
പേ​ജ്: 156 വി​ല: ₹ 200
ഫോ​ൺ: 6282316731

ദു​രി​ത​ങ്ങ​ളെ ചെ​റു സ​ന്തോ​ഷ​ങ്ങ ളാ​ലും ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​കൊ ണ്ടും ​മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​തം പ​റ​യു​ന്ന നോ​വ​ൽ. കു​മ​ര​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ​ഖ്യാ​നം.

സ​ഖാ​വ് പു​ഷ്പ​ൻ

ഭാ​നു​പ്ര​കാ​ശ്
പേ​ജ്: 298 വി​ല: ₹ 500
യു​വ​ധാ​ര, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471 2302329

കൂ​ത്തു​പ​റ​ന്പ് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ശ​രീ​രം ത​ള​ർ​ന്ന ഡി​വൈ​എ​ഫ്ഐ നേ​താ​വ് പു​ഷ്പ​ന്‍റെ ച​രി​ത്ര​മാ​യി​ത്തീ​ർ​ന്ന ജീ​വി​ത​ക​ഥ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ഴു​തി​യ അ​വ​താ​രി​ക.

SUNDAY DEEPIKA

മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യും മാ​ർ​ത്തോ​മാ ക്രൈ​സ്ത​വ​രും

മി​ക​ച്ച ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ഗ്ര​ന്ഥ​കാ​ര​നും ക​വി​യും ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ജേ​താ​വു​മാ​യ റ​വ.​ഡോ. ആ​ന്നി​യി​ൽ ത​ര​ക​ൻ ര​ചി​ച്ച ബൃ​ഹ​ദ്ഗ്ര​ന്ഥ​മാ​ണ് ""മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യും മാ​ർ​ത്തോ​മാ ക്രൈ​സ്ത​വ​രും- അ​വ​രു​ടെ സം​സ്കാ​ര​വും ന​ര​വം​ശ ശാ​സ്ത്ര​വും ഭാ​ര​തീ​യ പ​രി​പ്രേ​ക്ഷ്യ​ത്തി​ൽ.'' ഡോ. ​ത​ര​ക​ന്‍റെ ര​ച​ന​ക​ളെ​ല്ലാം​ത​ന്നെ ഇം​ഗ്ലീ​ഷി​ലാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല കൃ​തി​ക​ൾ കേ​ര​ള​ത്തി​നും ഇ​ന്ത്യ​യ്ക്കും വെ​ളി​യി​ലാ​ണ് പ്ര​സാ​ധ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​മ​റി​യാ​ത്ത വാ​യ​ന​ക്കാ​ർ​ക്കും സം​ല​ഭ്യ​മാ​ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ദു​ദ്ദേ​ശ്യ​ത്തെ മാ​നി​ക്കു​ന്നു. മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യെ​യും ശ്ലീ​ഹാ​യു​ടെ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തെ​യും കു​റി​ച്ചു​ള്ള ഈ ​ഗ്ര​ന്ഥം ഇം​ഗ്ലീ​ഷി​ലാ​യ​ത് ഉ​ചി​ത​മാ​യി. രൂ​ഢ​മൂ​ല​മാ​യ ചി​ല അ​ബ​ദ്ധ​ധാ​ര​ണ​ക​ൾ തി​രു​ത്തു​ന്ന​തി​ന് ഇ​ത് പ​ണ്ഡി​ത​ലോ​ക​ത്തെ സ​ഹാ​യി​ക്കും.

ഗ്ര​ന്ഥ​ത്തി​ന്‍റെ അ​വ​താ​രി​ക എ​ഴു​തി​യി​രി​ക്കു​ന്ന​ത് പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഡോ.​കെ.​എ​സ്. മാ​ത്യു​വാ​ണ്. പ​ണ്ഡി​തോ​ചി​ത​വും പ​ഠ​നാ​ർ​ഹ​വു​മാ​യ ഒ​രു പ്ര​ബ​ന്ധം​ത​ന്നെ​യാ​ണ​ത്. ഡോ. ​ത​ര​ക​ന്‍റെ ര​ച​നാ​സ​ങ്കേ​ത​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ദ​ർ​ശ​ന​വും മ​ന​സി​ലാ​ക്കി പു​സ്ത​കം വാ​യി​ക്കാ​ൻ അ​വ​താ​രി​ക സ​ഹാ​യ​ക​മാ​ണ്. പു​സ്ത​ക​ത്തി​ന്‍റെ ആ​മു​ഖ​ത്തി​ന് 46 പേ​ജു​ക​ളു​ണ്ട്.

ഗ്ര​ന്ഥ​ക​ർ​ത്താ​വ് അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന രീ​തി​ശാ​സ്ത്ര​വും ച​രി​ത്ര​ത്തി​ന്‍റെ ത​ത്വ​ശാ​സ്ത്ര​വും വി​ശ​ദ​മാ​ക്കു​ന്ന ആ​മു​ഖം ച​രി​ത്ര​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ല​പ്പെ​ട്ട​താ​യി​രി​ക്കും. ഈ ​വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ഗാ​ഹം ഗ്ര​ന്ഥ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ന്നു. സം​സ്കൃ​ത​ത്തി​ലും ലാ​റ്റി​നി​ലു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ഗ​ത്ഭ്യ​വും ഗ്ര​ന്ഥ​ത്തി​ന്‍റെ മൗ​ലി​ക​ത​യ്ക്ക് ആ​ക്കം​കൂ​ട്ടു​ന്നു​ണ്ട്.

ഓ​രോ ചെ​റു​പു​സ്ത​ക​ത്തി​ന്‍റെ വ​ലി​പ്പ​മു​ള്ള മൂ​ന്ന​ധ്യാ​യ​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​ത്തി​നു​ള്ള​ത്. ""ഒ​ന്നാം നൂ​റ്റാ​ണ്ടി​ലെ ഭാ​ര​ത​വും മ​ല​ബാ​ർ തീ​ര​വും- സം​സ്കാ​ര​വും ന​ര​വം​ശ​ശാ​സ്ത്ര​വും'' എ​ന്ന ഒ​ന്നാ​മ​ധ്യാ​യ​ത്തി​ൽ വ​ള​രെ സ​മ​ഗ്ര​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്തി​രി​ക്കു​ന്നു.

ഒ​ന്നാം നൂ​റ്റാ​ണ്ടി​ലെ ഭാ​ര​ത​ത്തെ​യും മ​ല​ബാ​റി​നെ​യും പ​റ്റി​യു​ള്ള വി​ശ്വ​വി​ജ്ഞാ​ന​കോ​ശ ലേ​ഖ​നം പോ​ലെ പ്രൗ​ഢ​ഗം​ഭീ​ര​മാ​ണ് ഈ ​അ​ധ്യാ​യം. ര​ണ്ടാ​മ​ധ്യാ​യ​ത്തി​ൽ മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഭാ​ര​താ​ഗ​മ​ന​മാ​ണ് വി​ഷ​യം. പ​ശ്ചി​മേ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലും ശ്ലീ​ഹാ ന​ട​ത്തി​യ പ്രേ​ഷി​ത​യ​ത്ന​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​ത നി​ഷ്കൃ​ഷ്ട​മാ​യി പ​രി​ശോ​ധി​ക്കു​ന്ന അ​ദ്ദേ​ഹം സാ​ഹി​ത്യ​പ​ര​വും പു​രാ​വ​സ്തു​ശാ​സ്ത്ര​പ​ര​വു​മാ​യ സ​ക​ല തെ​ളി​വു​ക​ളും അ​പ​ഗ്ര​ഥി​ക്കു​ന്നു​ണ്ട്.

മ​ല​ങ്ക​ര​യി​ൽ നി​ല​വി​ലു​ള്ള പു​രാ​ത​ന​പ്പാ​ട്ടു​ക​ൾ, സ​ഭാ​രം​ഭ​കാ​ലം മു​ത​ലേ​യു​ള്ള സ​ഭാ​പാ​ര​ന്പ​ര്യ​ങ്ങ​ൾ, പാ​ശ്ചാ​ത്യ- പൗ​ര​സ്ത്യ സ​ഭാ​പി​താ​ക്ക​ന്മാ​രു​ടെ പ്ര​സ്താ​വ​ന​ക​ൾ, ക്നാ​നാ​യ കു​ടി​യേ​റ്റം മു​ത​ലാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഈ ​അ​ധ്യാ​യ​ത്തി​ലു​ണ്ട്.

മൂ​ന്നാ​മ​ധ്യാ​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ മാ​ർ​ത്തോ​മാ മാ​ർ​ഗം എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ഭാ​ജീ​വി​ത​ശൈ​ലി​യാ​ണ് ച​ർ​ച്ച​ചെ​യ്യു​ന്ന​ത്. ഈ ​ജീ​വി​ത​ശൈ​ലി​യെ അ​വ​ർ വി​ളി​ച്ചി​രു​ന്ന​ത് തോ​മ്മാ​യു​ടെ നി​യ​മം എ​ന്നാ​ണ്.

ആ​രാ​ധ​നാ​ക്ര​മ​ത്തി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ന്‍റെ ഇ​ത​ര​മേ​ഖ​ല​ക​ളി​ലും തോ​മ്മാ​യു​ടെ നി​യ​മം സ്വാ​ധീ​നം​ചെ​ലു​ത്തി. ഭാ​ര​തീ​യ സം​സ്കാ​ര​വു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്ന ആ ​ജീ​വി​ത​ശൈ​ലി ഇ​ന്നും സ​ജീ​വ​മാ​ണ്.

സ​മാ​പ​ന​ലേ​ഖ​ന​ത്തി​നു​ശേ​ഷം ഒ​ന്നാം നൂ​റ്റാ​ണ്ടി​ലെ മ​ല​ബാ​ർ തീ​ര​ത്തി​ന്‍റെ ചി​ല സ​വി​ശേ​ഷ​ത​ക​ളെ​പ്പ​റ്റി മൂ​ന്ന് അ​നു​ബ​ന്ധ ലേ​ഖ​ന​ങ്ങ​ൾ, ഗ്ര​ന്ഥ​സൂ​ചി, ച​രി​ത്ര​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള പ​ദ​ങ്ങ​ളു​ടെ​യും സം​ജ്ഞ​ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം (50 പേ​ജു​ക​ൾ), വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പു​രാ​ത​ന​വും ന​വീ​ന​വു​മാ​യ പേ​രു​ക​ൾ, അ​വ​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ്, അ​ന്യ​ഭാ​ഷാ​പ​ദ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം (44 പേ​ജു​ക​ൾ) എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ. ച​രി​ത്ര​കു​തു​കി​ക​ൾ​ക്ക് അ​പ​രി​ത്യാ​ജ്യ​മാ​യ ഒ​രു വി​ശി​ഷ്ട​ഗ്ര​ന്ഥം.

 

റ​വ.​ഡോ. ആ​ന്നി​യി​ൽ ത​ര​ക​ൻ

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 9

ഉ​ട​നെ​യെ​ത്തു​മെ​ന്നു ക​ത്തി​ൽ പ​റ​ഞ്ഞെ​ങ്കി​ലും ബി​യാ​ട്രീ​സും ഭ​ർ​ത്താ​വ് ഗൈ​ൽ​സും എ​ത്തി​യ​ത് മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ്. ഗേ​റ്റ് ക​ട​ന്നു കാ​ർ വ​രു​ന്ന​തു​ക​ണ്ട ഞാ​ൻ വേ​ഗം ഗോ​വ​ണി​പ്പ​ടി​യി​റ​ങ്ങി​യെ​ങ്കി​ലും താ​ഴേ​ക്കി​റ​ങ്ങാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ മു​റി​യു​ടെ ദി​ശ മാ​റി​പ്പോ​യി

ചെ​ന്നു​പെ​ട്ട​ത് റെ​ബേ​ക്ക മു​ന്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യു​ടെ ഭാ​ഗ​ത്ത്. ഞാ​ൻ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്പോ​ൾ അ​താ മു​ന്നി​ൽ മി​സി​സ് ഡാ​ൻ​വേ​ഴ്സ്. മു​റ്റി​യ ഗൗ​ര​വ​വും തു​റി​ച്ച ക​ണ്ണു​ക​ളും.
""എ​ങ്ങോ​ട്ടാ​ണ്?''
""അ​വ​ർ വ​ന്നു. താ​ഴേ​ക്കി​റ​ങ്ങാ​ൻ...''
അ​വ​ർ എ​നി​ക്കു വ​ഴി പ​റ​ഞ്ഞു​ത​ന്നു. ""ഇ​തു​വ​രെ വ​ഴി നി​ശ്ച​യ​മാ​യി​ട്ടി​ല്ലേ?'' നീ​ര​സം ക​ല​ർ​ന്ന സ്വ​രം. അ​തേ നീ​ര​സ​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞു: ""നി​ങ്ങ​ളി​വി​ടെ വ​ന്നി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ ഞാ​ൻ വ​ന്നി​ട്ട്.''
ഇ​തു ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ ഒ​ന്നും മി​ണ്ടാ​തെ ഇ​റ​ങ്ങി​പ്പോ​യി.

സ്വീ​ക​ര​ണ​മു​റി​യി​ൽ അ​വ​രെ​ല്ലാ​വ​രും നി​ന്ന് സം​സാ​രി​ക്കു​ക​യാ​ണ്. ആ ​സ​മ​യ​ത്താ​ണ് ഞാ​ൻ ക​ട​ന്നു​ചെ​ല്ലു​ന്ന​ത്. ക​ണ്ട​യു​ട​നെ മാ​ക്സിം പ​റ​ഞ്ഞു: ""ഇ​താ, ന​മ്മു​ടെ ആ​ൾ എ​ത്തി.'' എ​ന്നി​ട്ടു ചോ​ദി​ച്ചു: ""എ​വി​ടെ​യാ​യി​രു​ന്നു ഇ​തു​വ​രെ? അ​ന്വേ​ഷി​ക്കാ​ൻ ആ​ളു​ക​ളെ വി​ട​ണ​മോ എ​ന്നാ​ലോ​ചി​ച്ചു.''

ഇ​തു​കേ​ട്ട് എ​ല്ലാ​വ​രും കൂ​ട്ട​ച്ചി​രി​യാ​യി. ബി​യാ​ട്രീ​സ് ഇ​മ​വെ​ട്ടാ​തെ എ​ന്നെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. മാ​ക്സിം പ​രി​ച​യ​പ്പെ​ടു​ത്തി: ""ഇ​തു ബി​യാ​ട്രീ​സ് എ​ന്‍റെ ഒ​രേ​യൊ​രു സ​ഹോ​ദ​രി, ഇ​തു ഗൈ​ൽ​സ് ഇ​വ​ളു​ടെ ഭ​ർ​ത്താ​വ്- എ​ന്‍റെ അ​ളി​യ​ൻ. ഇ​തു ഫ്രാ​ങ്ക്- സ​മ​ർ​ഥ​നും വി​ശ്വ​സ്ത​നു​മാ​യ എ​ന്‍റെ ബി​സി​ന​സ് ഏ​ജ​ന്‍റ്.''
ജാ​സ്പ്പ​ർ എ​ന്ന വീ​ട്ടു​നാ​യ വാ​ലാ​ട്ടി​ക്കൊ​ണ്ട് അ​വി​ടെ ചു​റ്റി​പ്പ​റ്റി നി​ൽ​പ്പു​ണ്ട്. ഫ്രാ​ങ്ക് ഉ​ട​നെ ഓ​ഫീ​സി​ലേ​ക്കു നീ​ങ്ങി.

ബി​യാ​ട്രീ​സി​ന് ന​ല്ല പൊ​ക്ക​വും വി​രി​ഞ്ഞ തോ​ൾ​ഭാ​ഗ​വും ഒ​ത്ത ത​ടി​യും. കാ​ണാ​നും ഭം​ഗി​യു​ണ്ട്. ബി​യാ​ട്രീ​സി​ന്‍റെ ഭ​ർ​ത്താ​വി​ന് ത​ടി കൂ​ടു​ത​ലാ​ണ്, കു​ട​വ​യ​റു​മു​ണ്ട്. ബി​യാ​ട്രീ​സ് എ​ന്നെ ചും​ബി​ക്കു​ക​യോ കെ​ട്ടി​പ്പു​ണ​രു​ക​യോ ചെ​യ്തി​ല്ല. പ​ക​രം എ​ന്‍റെ കൈ​യെ​ടു​ത്തു മു​റു​കെ​പ്പി​ടി​ച്ച് ക​ണ്ണു​ക​ളി​ലേ​ക്ക് ഉ​റ്റു​നോ​ക്കി​യ​ശേ​ഷം മാ​ക്സി​മി​നോ​ടു പ​റ​ഞ്ഞു: ""ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വ്യ​ത്യ​സ്ത​യാ​ണ്.''
എ​ന്താ​ണ​തി​ന്‍റെ അ​ർ​ഥം? ബി​യാ​ട്രീ​സ് എ​ന്താ​ണ് പ്ര​തീ​ക്ഷി​ച്ച​ത്? മാ​ക്സിം എ​ന്താ​ണ് പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്?

ഉ​ള്ളി​ൽ ചെ​റി​യ ആ​ശ​ങ്ക. ബി​യാ​ട്രീ​സ് അ​ല്പം നീ​ങ്ങി​നി​ന്നി​ട്ട് എ​ന്നെ അ​ടി​മു​ടി സൂ​ക്ഷി​ച്ചു​നോ​ക്കി. ഇ​വ​ർ​ക്ക് എ​ന്നെ നോ​ക്കാ​നും വി​ല​യി​രു​ത്താ​നും അ​വ​കാ​ശ​മു​ണ്ട്. ഇ​വ​ർ എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യാ​ണ്. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ​പ്പോ​ലെ അ​സൂ​യ​യോ വി​ദ്വേ​ഷ​മോ ഉ​ള്ള ടൈ​പ്പ​ല്ല. എ​നി​ക്കു ധൈ​ര്യം പ​ക​രാ​നെ​ന്ന​വ​ണ്ണം മാ​ക്സിം എ​ന്‍റെ ഒ​രു കൈ​യെ​ടു​ത്തു​പി​ടി​ച്ചു​നി​ന്നു.

ബി​യാ​ട്രീ​സ് പ​റ​ഞ്ഞു: ""ഇ​വ​ൻ എ​ന്നോ​ടു പ​റ​ഞ്ഞ​ത്, നീ ​പു​തു​പ്പെ​ണ്ണാ​ണ്. വ​ന്നി​ട്ടു മൂ​ന്നാ​ലു ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. പ​ക​പ്പും പ​രി​ഭ്ര​മ​വു​മൊ​ക്കെ കാ​ണും.'' എ​ന്നി​ട്ട് എ​ന്നെ ഒ​ന്നു​കൂ​ടി നോ​ക്കി​യി​ട്ടു പ​റ​ഞ്ഞു: ""ഒ​ന്നു​മി​ല്ല. ഒ​രു പ​രി​ഭ്ര​മ​വു​മി​ല്ല. ന​ല്ല മി​ടു​ക്കി. കാ​ണാ​നും കൊ​ള്ളാം. മോ​ളേ! നി​ന്നെ എ​നി​ക്ക് ഇ​ഷ്ട​മാ​യി.''

ഇ​തു​കേ​ട്ട് മാ​ക്സിം അ​ഭി​മാ​നം​പൂ​ണ്ട് എ​ന്‍റെ കൈ​പി​ടി​ച്ചൊ​ന്നു ഞെ​ക്കി.
പി​ന്നെ ബി​യാ​ട്രീ​സ് മാ​ക്സി​മി​നെ നോ​ക്കി പ​റ​ഞ്ഞു: ""എ​ടാ! നി​ന​ക്കു വ​ലി​യ മാ​റ്റ​മൊ​ന്നു​മി​ല്ല. പ​ക്ഷേ കാ​ണാ​ൻ ഇ​തി​ൽ​കൂ​ടു​ത​ൽ ഭം​ഗി​യു​ണ്ടാ​യി​രു​ന്നു.''

ഗൈ​ൽ​സ് പ​റ​ഞ്ഞു: ""ഭം​ഗി​യൊ​ക്കെ താ​നേ വ​ന്നു​കൊ​ള്ളും. ന​മ്മ​ൾ അ​തൊ​ന്നും വി​ല​യി​രു​ത്ത​ണ്ട.''
""എ​ന്നാ​ലും അ​ഭി​പ്രാ​യം പ​റ​ഞ്ഞു​കൂ​ടേ? ഇ​തു ന​ല്ല കൂ​ത്ത്. ഞാ​ൻ ക​ണ്ട​കാ​ര്യം വെ​ട്ടി​ത്തു​റ​ന്നു പ​റ​യും.''
മാ​ക്സിം പ​റ​ഞ്ഞു: ""അ​തു ഞാ​ൻ ഇ​വ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. വ​രു​ന്ന ആ​ൾ ചി​ല്ല​റ​ക്കാ​രി​യ​ല്ല. നോ​ണ്‍​സ്റ്റോ​പ്പ് എ​ക്സ്പ്ര​സാ​ണ്. വ​ർ​ത്ത​മാ​നം തു​ട​ങ്ങി​യാ​ൽ നി​ർ​ത്തി​ല്ല. വേ​ണ്ട​തും വേ​ണ്ടാ​ത്ത​തും ക​ല​പി​ലാ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും.''

""ഞാ​ൻ സ​ത്യ​മേ പ​റ​യൂ.'' മു​ന്നി​ൽ​നി​ൽ​ക്കു​ന്ന നാ​യ​യെ ഒ​ന്നു ത​ട്ടി​യി​ട്ടു പ​റ​ഞ്ഞു: ""ദേ ​നോ​ക്ക്. ഈ ​ജാ​സ്പ്പ​റി​നു വ്യാ​യാ​മ​ത്തി​ന്‍റെ കു​റ​വു​ണ്ട്. ത​ടി​ച്ചു കൊ​ഴു​ത്തി​രി​ക്കു​ന്നു. ര​ണ്ടു വ​യ​സേ ആ​യി​ട്ടു​ള്ളൂ. എ​ടാ, നീ ​ഇ​തി​ന് എ​ന്താ​ണ് തീ​റ്റ കൊ​ടു​ക്കു​ന്ന​ത്?''

""എ​ന്‍റെ ചേ​ച്ചീ, ഞാ​ൻ കൊ​ടു​ക്കു​ന്ന​ത് നീ ​നാ​യ്ക്ക​ൾ​ക്കു കൊ​ടു​ക്കു​ന്ന​തു​പോ​ലെ ത​ന്നെ. നാ​യ്ക്ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും കു​റി​ച്ച് നി​ന​ക്കു​ള്ള അ​റി​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ എ​നി​ക്കു​ണ്ട്.''
""ആ​യി​ക്കൊ​ള്ള​ട്ടെ. ഇ​വി​ടെ വി​ശാ​ല​മാ​യ തോ​ട്ട​വും ക​ട​പ്പു​റ​വു​മൊ​ക്കെ​യി​ല്ലേ? ജോ​ലി​ക്കാ​രോ​ടു പ​റ​യൂ, ഇ​തി​നെ എ​ല്ലാ ദി​വ​സ​വും കു​റ​ച്ചു​നേ​രം ഓ​ടി​ക്കാ​ൻ.''

അ​വി​ടെ കി​ട​ക്കു​ന്ന ഒ​രു മാ​സി​ക ക​ണ്ണി​ൽ​പ്പെ​ട്ടു ഗൈ​ൽ​സ് അ​തെ​ടു​ത്തി​ട്ടു പ​റ​ഞ്ഞു: ""നി​ങ്ങ​ൾ സം​സാ​രി​ക്ക്. ഞാ​നി​തൊ​ന്നു നോ​ക്ക​ട്ടെ.'' ഇ​തും പ​റ​ഞ്ഞ് ഗൈ​ൽ​സ് അ​ടു​ത്ത മു​റി​യി​ലേ​ക്കു പോ​യി.
ബി​യാ​ട്രീ​സ് തു​ട​ർ​ന്നു: ""അ​ല്ലെ​ങ്കി​ൽ ഈ ​ജാ​സ്പ്പ​ർ ക​ട​ലി​ൽ കു​റേ നീ​ന്തി​ക്ക​ളി​ക്ക​ട്ടെ. ത​ടി വേ​ഗം കു​റ​യും. ഞാ​ൻ മു​ന്പ് ഇ​വി​ടെ ക​ട​ലി​ൽ നീ​ന്തി​ക്കു​ളി​ച്ചി​ട്ടു​ണ്ട്. ബീ​ച്ചി​ൽ ധാ​രാ​ളം വെ​ള്ളാ​രം​ക​ല്ലു​ക​ളു​ണ്ട്. വെ​ള്ള​ത്തി​നു ന​ല്ല ത​ണു​പ്പാ​ണ്.''

ഞാ​ൻ ഉ​ത്സാ​ഹ​ഭ​രി​ത​യാ​യി പ​റ​ഞ്ഞു: ""ക​ട​ലി​ലെ കു​ളി എ​നി​ക്കി​ഷ്ട​മാ​ണ്. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ല്ലെ​ങ്കി​ൽ കൊ​ള്ളാം. ന​മ്മു​ടെ മാ​ൻ​ഡെ​ർ​ലി​യി​ലെ ക​ട​ൽ​ഭാ​ഗ​ത്തു​ള്ള കു​ളി സു​ര​ക്ഷി​ത​മ​ല്ലേ?''
അ​തി​ന് ആ​രും മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. മൗ​നം​പാ​ലി​ച്ച​തി​ന്‍റെ കാ​ര​ണം ഞാ​ൻ ഉൗ​ഹി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ ദു​ര​ന്തം ഞാ​ൻ ഓ​ർ​ത്തു. അ​തി​നെ​ക്കു​റി​ച്ച് ഇ​ന്നു​വ​രെ യാ​തൊ​ന്നും ഞാ​ൻ മാ​ക്സി​മി​നോ​ടു ചോ​ദി​ച്ചി​ട്ടി​ല്ല. മാ​ക്സിം പ​റ​ഞ്ഞി​ട്ടു​മി​ല്ല.

ഈ ​സ​മ​യ​ത്ത് ഫ്രി​ത്ത് ക​ട​ന്നു​വ​ന്നി​ട്ടു പ​റ​ഞ്ഞു: ""ല​ഞ്ച് ത​യാ​റാ​യി​ട്ടു​ണ്ട്.'' ഏ​ജ​ന്‍റ് ഫ്രാ​ങ്ക് അ​ട​ക്കം ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ഭ​ക്ഷ​ണ​ത്തി​നി​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്വാ​ദേ​റി​യ ഭ​ക്ഷ​ണം. ഗൈ​ൽ​സ് പ​റ​ഞ്ഞു: ""ഞാ​ൻ ബി​യാ​ട്രീ​സി​നോ​ടു പ​റ​യാ​റു​ണ്ട്., ഇം​ഗ്ല​ണ്ടി​ൽ ഏ​റ്റ​വും മു​ന്തി​യ പാ​ച​ക​വും ഏ​റ്റ​വും ന​ല്ല ഭ​ക്ഷ​ണ​വും മാ​ൻ​ഡെ​ർ​ലി​യി​ലാ​ണെ​ന്ന്.''

മാ​ക്സിം പ​റ​ഞ്ഞു: ""കൂ​ടെ​ക്കൂ​ടെ ഞ​ങ്ങ​ൾ കു​ക്കി​നെ മാ​റ്റും. എ​ന്നാ​ലും എ​ല്ലാ​ത്തി​ന്‍റെ​യും ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സാ​ണ്.''
ഗൈ​ൽ​സ് അ​വ​രെ വി​ശേ​ഷി​പ്പി​ച്ചു: ""ആ ​സ്ത്രീ ഒ​രു അ​ദ്ഭു​ത​ജീ​വി​യാ​ണ്.'' അ​തു​കേ​ട്ട് ബി​യാ​ട്രീ​സ് അ​ർ​ഥം​വ​ച്ച് ഒ​ന്നു​മൂ​ളി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ""അ​തെ, ഒ​രു പ്ര​ത്യേ​ക അ​തി​ശ​യ​ജീ​വി​യാ​ണ്.''

ല​ഞ്ച് ക​ഴി​ഞ്ഞ​ശേ​ഷം ഞാ​നും ബി​യാ​ട്രീ​സും ടെ​റ​സി​ലേ​ക്കു ക​ട​ന്നു താ​ഴെ​യി​റ​ങ്ങി. ഗാ​ർ​ഡ​നി​ലെ ലോ​ണി​ലേ​ക്കും ത​ണ​ലി​ലേ​ക്കും ന​ട​ന്നു. എ​ന്നെ​ക്കു​റി​ച്ചു പ​ല​തും ചോ​ദി​ച്ച​റി​ഞ്ഞു.
""ഞ​ങ്ങ​ളു​ടെ വി​വാ​ഹം വ​ള​രെ പെ​ട്ടെ​ന്നും അ​പ്ര​തീ​ക്ഷി​ത​വു​മാ​യി​രു​ന്നു.''

""എ​ന്താ​യാ​ലും കൊ​ള്ളാം. ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​മാ​യി. നി​ന്നെ ക​ണ്ട​തോ​ടെ പ്ര​ത്യേ​കി​ച്ചും. ആ​ന​ന്ദ​ക​ര​മാ​യ ഒ​രു ദാ​ന്പ​ത്യ ജീ​വി​തം ഹൃ​ദ​യ​പൂ​ർ​വം ഞാ​ൻ ആ​ശം​സി​ക്കു​ന്നു.''
""താ​ങ്ക് യൂ... ​താ​ങ്ക് യൂ...''

​പ​ല​തും ചോ​ദി​ച്ച കൂ​ട്ട​ത്തി​ൽ എ​ന്നോ​ടു ചോ​ദി​ച്ചു: ""പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ ബെ​ഡ്റൂം എ​ന്തേ നി​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​ത്?''
""കി​ഴ​ക്കു​ഭാ​ഗ​ത്ത് മ​നോ​ഹ​ര​മാ​യ ഒ​ന്ന് മാ​ക്സിം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.''
""അ​തെ​ന്തു​കൊ​ണ്ട് എ​ന്നാ​ണ് മ​ന​സി​ലാ​വാ​ത്ത​ത്.''
""അ​ത് മാ​ക്സി​മി​ന്‍റെ ആ​ശ​യ​മാ​ണ്.''
""ഞാ​ൻ ചോ​ദി​ക്ക​ട്ടെ, മി​സി​സ് ഡാ​ൻ​വേ​ഴ്സു​മാ​യി നീ ​എ​ങ്ങ​നെ?''

""ഞാ​ൻ അ​വ​രു​മാ​യി​ട്ട് അ​ധി​കം ഇ​ട​പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ അ​വ​രോ​ട് വ​ലി​യ സ്നേ​ഹം കാ​ണി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല.''
""നി​ന്നോ​ടു സ്നേ​ഹ​ത്തി​ലാ​ണോ പെ​രു​മാ​റു​ന്ന​ത്?''
""അ​ങ്ങ​നെ വ​ലി​യ സ്നേ​ഹ​ത്തി​ലൊ​ന്നു​മ​ല്ല. ചി​ല​നേ​ര​ത്തു തു​റി​ച്ച നോ​ട്ട​വും മ​യ​മി​ല്ലാ​ത്ത സം​സാ​ര​വു​മാ​ണ്. ഞാ​ന​തു സാ​ര​മാ​ക്കി​ല്ല.''

""ഒ​രു സ​ത്യം ഞാ​ൻ നി​ന്നോ​ടു തു​റ​ന്നു​പ​റ​യ​ട്ടെ? ആ ​സ്ത്രീ ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ നി​ന്നോ​ട് ഒ​രു​ത​രം അ​സൂ​യ​യും പ​ക​യും വ​ച്ചു​പു​ല​ർ​ത്തു​ന്നു​ണ്ട്.''
""എ​ന്നോ​ട് എ​ന്തി​നാ അ​സൂ​യ? മാ​ക്സിം ഒ​രി​ക്ക​ലും അ​വ​രോ​ടു സ്നേ​ഹ​ത്തി​ലോ പ്രേ​മ​ത്തി​ലോ പെ​രു​മാ​റു​ന്ന​തു ക​ണ്ടി​ട്ടി​ല്ല​ല്ലോ.''
""മോ​ളേ, അ​ത​ല്ല കാ​ര്യം. നി​ന്‍റെ സാ​ന്നി​ധ്യം ഒ​രു ഉ​പ​ദ്ര​വ​മാ​യി​ട്ടാ​ണ് അ​വ​ർ കാ​ണു​ന്ന​ത്. അ​താ​ണ് പ്ര​ശ്നം.''

""എ​ന്തു​കൊ​ണ്ട് അ​ങ്ങ​നെ കാ​ണു​ന്നു?''
""ആ ​സ്ത്രീ ഉ​ള്ളി​ന്‍റെ ഉ​ള്ളി​ൽ റെ​ബേ​ക്ക​യെ പൂ​ജി​ക്കു​ന്നു, മ​ന​സി​ൽ ആ​രാ​ധി​ക്കു​ന്നു.''
""ഇ​ത്ര​യും പ​റ​ഞ്ഞ നി​ല​യ്ക്ക്, മി​നി​യാ​ന്നു​ണ്ടാ​യ ഒ​രു സം​ഭ​വം ഞാ​ൻ ചേ​ച്ചി​യോ​ടു പ​റ​യ​ട്ടെ.''
""എ​ന്താ​ണ്?''

""ര​ണ്ടു​ദി​വ​സം മു​ന്പ് മോ​ണിം​ഗ് റൂ​മി​ൽ കു​റ​ച്ചു​നേ​രം ഞാ​ൻ പോ​യി ഇ​രു​ന്നു. അ​ത​വ​ർ​ക്ക് ഒ​ട്ടും ഇ​ഷ്ട​മാ​യി​ല്ല. റെ​ബേ​ക്ക ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യാ​ണ​ത്രേ. അ​തി​ൽ ഞാ​നൊ​ന്നി​രു​ന്നു. അ​ത്ര വ​ലി​യ അ​പ​രാ​ധ​മാ​ണോ അ​ത്?''

ബി​യാ​ട്രീ​സ് ദേ​ഷ്യ​ത്തോ​ടെ പ​റ​ഞ്ഞു: ""ഒ​രു തെ​റ്റു​മി​ല്ല. എ​ന്താ അ​വ​ളു​ടെ സ്വ​ന്തം വീ​ടാ​ണോ ഇ​ത്? ഒ​രു​ത​രം പൈ​ശാ​ചി​ക മ​ന​സ്. നി​ന്‍റെ സ്ഥാ​ന​ത്ത് ഈ ​ബി​യാ​ട്രീ​സ് ആ​യി​രു​ന്നെ​ങ്കി​ൽ വ​യ​റു​നി​റ​ച്ചു ഞാ​ൻ പ​റ​ഞ്ഞു​കൊ​ടു​ത്തേ​നേ.'' നി​മി​ഷം ക​ഴി​ഞ്ഞ് അ​വ​ർ തു​ട​ർ​ന്നു:""​ഒ​ന്നും സാ​ര​മാ​ക്കേ​ണ്ട. അ​വ​ളു​ടെ ക​റു​ത്ത വ​സ്ത്രം​പോ​ലെ​ത​ന്നെ ആ ​മ​ന​സും ക​റു​ത്ത​താ​ണ്. എ​നി​ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. നീ ​വ​ള​രെ സൂ​ക്ഷി​ക്ക​ണം. അ​വ​ളു​ടെ അ​ന്യാ​യ​മാ​യ ഒ​രു കാ​ര്യ​ത്തി​നും വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ട. മ​ന​സി​ലാ​യോ?''
ഞാ​ൻ ത​ല​യാ​ട്ടി.

""മാ​ക്സി​മി​നെ ക​ണ്ടി​ട്ടേ ഞ​ങ്ങ​ൾ മ​ട​ങ്ങു​ന്നു​ള്ളൂ. വാ ​ന​മു​ക്കു പോ​കാം.''
എ​ന്നി​ട്ട് എ​ന്‍റെ ഇ​രു തോ​ളു​ക​ളി​ലും പി​ടി​ച്ച് വാ​ത്സ​ല്യ​പൂ​ർ​വം നി​മി​ഷ​നേ​രം നോ​ക്കി​യി​ട്ടു പ​റ​ഞ്ഞു:
""മോ​ളേ! നീ ​റെ​ബേ​ക്ക​യേ​ക്കാ​ൾ എ​ത്ര​യോ വ്യ​ത്യ​സ്ത​യാ​ണ്!''
(തു​ട​രും)

 

ഡാഫ്നെ ദു മോറിയർ-സ്വതന്ത്ര പരിഭാഷ- സി.എൽ. ജോസ് 

SUNDAY DEEPIKA

ന​മ്മു​ടെ ജീ​വി​ത​ത്തെ നി​ർ​വ​ചി​ക്കു​ന്ന അ​ള​വു​കോ​ൽ

ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലെ അ​തി​കാ​യ​നാ​ണ് ഡോ. ​സാ​മു​വ​ൽ ജോ​ണ്‍​സ​ണ്‍ (1709-1784). ക​വി, നാ​ട​ക​കൃ​ത്ത്, പ്ര​ബ​ന്ധ​കാ​ര​ൻ, നി​രൂ​പ​ക​ൻ, ജീ​വ​ച​രി​ത്ര​കാ​ര​ൻ, എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലൊ​ക്കെ പ്ര​സി​ദ്ധ​നാ​യ അ​ദ്ദേ​ഹ​മാ​ണ് ഇം​ഗ്ലീ​ഷി​ലെ ആ​ദ്യ​ത്തെ നി​ഘ​ണ്ടു ത​യാ​റാ​ക്കി​യ​ത്.

ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പം​നി​ൽ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ വ്യ​ക്തി​ത്വം എ​ന്ന് ഓ​ക്സ്ഫ​ഡ് ഡി​ക്‌​ഷ്ണ​റി ഓ​ഫ് നാ​ഷ​ണ​ൽ ബ​യോ​ഗ്ര​ഫി അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ലെ ലി​ച്ച്ഫീ​ൽ​ഡി​ലാ​ണ് ജോ​ണ്‍​സ​ണ്‍ ജ​നി​ച്ച​ത്. ഒ​രു ബു​ക്സ്റ്റോ​ളി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ്. ദാ​രി​ദ്ര്യം അ​വ​രു​ടെ കൂ​ട​പ്പി​റ​പ്പാ​യി​രു​ന്നു. പ​ഠി​ക്കാ​ൻ അ​തി​മി​ടു​ക്ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ലാ​റ്റി​ൻ ഭാ​ഷ​യി​ൽ വ​ലി​യ പാ​ണ്ഡി​ത്യം നേ​ടി. അ​ദ്ദേ​ഹ​ത്തി​നു ലാ​റ്റി​ൻ ഭാ​ഷ​യി​ൽ ക​വി​ത​യെ​ഴു​താ​നും വ​ശ​മാ​യി​രു​ന്നു.

കോ​ള​ജ് പ​ഠ​ന​ത്തി​നാ​യി ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ജോ​ണ്‍​സ​ണ്‍ ചേ​ർ​ന്നെ​ങ്കി​ലും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി അ​ദ്ദേ​ഹ​ത്തി​നു മാ​സ്റ്റ​ർ ബി​രു​ദ​വും ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റും ന​ൽ​കി​യെ​ന്ന​തു വേ​റേ​കാ​ര്യം.

കോ​ള​ജ് പ​ഠ​നം ഉ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം അ​ദ്ദേ​ഹം പി​താ​വി​നൊ​പ്പം കു​റേ​ക്കാ​ലം പു​സ്ത​ക ക​ച്ച​വ​ടം ന​ട​ത്തി. അ​തി​നു​ശേ​ഷം ഒ​രു സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി. അ​തോ​ടൊ​പ്പം സാ​ഹി​ത്യ​രം​ഗ​ത്തേ​ക്കും ക​ട​ന്നു. അ​പ്പോ​ഴും അ​ദ്ദേ​ഹം ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നു മോ​ച​നം നേ​ടി​യി​രു​ന്നി​ല്ല.

1746ൽ ​ഒ​രു​കൂ​ട്ടം പ്ര​സാ​ധ​ക​ർ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ ആ​ധി​കാ​രി​ക​മാ​യ ഒ​രു നി​ഘ​ണ്ടു ത​യാ​റാ​ക്കാ​ൻ ജോ​ണ്‍​സ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ആ ​ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും എ​ട്ടു​വ​ർ​ഷം വേ​ണ്ടി​വ​ന്നു.

എ​ന്നാ​ൽ ഈ ​എ​ട്ടു​വ​ർ​ഷ​ക്കാ​ലം അ​ദ്ദേ​ഹം നി​ഘ​ണ്ടു​വി​ന്‍റെ ജോ​ലി​ക​ൾ മാ​ത്ര​മ​ല്ല ചെ​യ്ത​ത്. നി​ര​വ​ധി ക​വി​ത​ക​ളും നൂ​റു​ക​ണ​ക്കി​ന് ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​വ​യു​ടെ​കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ഘ​ണ്ടു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ​ത​ന്നെ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി അ​ദ്ദേ​ഹ​ത്തി​നു മാ​സ്റ്റ​ർ ബി​രു​ദം സ​മ്മാ​നി​ച്ച​ത്.

ജോ​ണ്‍​സ​ണ്‍ വ​ലി​യ പ​ണ്ഡി​ത​നാ​യി​രു​ന്നെ​ങ്കി​ലും പ​ണ​ക്കാ​ര​നാ​യി​രു​ന്നി​ല്ല. എ​ഴു​ത്തി​ലൂ​ടെ​യും മ​റ്റും അ​ദ്ദേ​ഹം സ​ന്പാ​ദി​ച്ച തു​ക ത​നി​ക്കു​വേ​ണ്ടി​മാ​ത്രം മാ​റ്റി​വ​യ്ക്കു​ക​യ​ല്ല ചെ​യ്ത​ത്. ആ ​തു​ക​യു​ടെ ന​ല്ലൊ​രു ഭാ​ഗം പാ​വ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ചു. ജോ​ലി​ക​ഴി​ഞ്ഞു രാ​ത്രി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ പോ​ക്ക​റ്റി​ലെ ചി​ല്ലി​ക്കാ​ശെ​ല്ലാം വ​ഴി​വ​ക്കി​ലെ കൊ​ടും​ത​ണു​പ്പി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ദ​രി​ദ്ര​ർ​ക്കു കൊ​ടു​ക്കു​മാ​യി​രു​ന്ന​ത്രേ.

വീ​ടി​ല്ലാ​ത്ത​വ​രെ ത​ന്‍റെ ഭ​വ​ന​ത്തി​ൽ അ​ന്തി​യു​റ​ങ്ങാ​നും പ​ല​പ്പോ​ഴും അ​ദ്ദേ​ഹം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തൊ​ക്കെ എ​ങ്ങ​നെ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്ന് ഒ​രു സു​ഹൃ​ത്ത് ജോ​ണ്‍​സ​നോ​ടു ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ഞാ​ൻ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ ആ​രു സ​ഹാ​യി​ക്കാ​നാ​ണ്? അ​വ​ർ ഒ​രി​ക്ക​ലും ആ​ശ്ര​യ​മി​ല്ലാ​തെ പോ​ക​രു​ത്.

ജോ​ണ്‍​സ​ണ്‍ രൂ​പം​കൊ​ടു​ത്ത നി​ഘ​ണ്ടു വാ​ക്കു​ക​ളെ​യാ​ണ് നി​ർ​വ​ചി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം നി​ർ​വ​ചി​ക്കു​ന്ന​താ​ക​ട്ടെ യ​ഥാ​ർ​ഥ ക​രു​ണ എ​ന്താ​ണെ​ന്നും. ദാ​രി​ദ്ര്യം എ​ന്താ​ണെ​ന്ന് ജോ​ണ്‍​സ​ന് അ​റി​യാ​മാ​യി​രു​ന്നു.

ദ​രി​ദ്ര​രെ സ​ഹാ​യി​ക്കേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നു ന​ല്ല ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ ഇ​ല്ലാ​യ്മ​ക​ൾ​ക്കി​ട​യി​ലും ത​നി​ക്കു​ള്ള​തി​ന്‍റെ ഒ​രോ​ഹ​രി പാ​വ​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ ആ​ദ്ദേ​ഹം ത​യാ​റാ​യ​ത്.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ഒ​രു സ​ഹോ​ദ​ര​നോ സ​ഹോ​ദ​രി​യോ ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ​ണ​മോ വ​സ്ത്ര​മോ ഇ​ല്ലാ​തെ ക​ഴി​യു​ന്പോ​ൾ നി​ങ്ങ​ളി​ലാ​രെ​ങ്കി​ലും ശ​രീ​ര​ത്തി​നാ​വ​ശ്യ​മു​ള്ള​ത് അ​വ​ർ​ക്കു കൊ​ടു​ക്കാ​തെ, സ​മാ​ധാ​ന​ത്തി​ൽ പോ​വു​ക, തീ ​കാ​യു​ക, വി​ശ​പ്പ​ട​ക്കു​ക എ​ന്നൊ​ക്കെ അ​വ​രോ​ടു പ​റ​യു​ന്നെ​ങ്കി​ൽ അ​തു​കൊ​ണ്ട് എ​ന്തു പ്ര​യോ​ജ​നം?'' (യാ​ക്കോ​ബ് 2:15-16). ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി​യ ക​രു​ണാ​ർ​ദ്ര​നാ​യ മ​നു​ഷ്യ​നാ​യി​രു​ന്നു ജോ​ണ്‍​സ​ണ്‍. ത​ന്മൂ​ല​മാ​ണ് ത​ന്‍റെ ദാ​രി​ദ്ര്യം ക​ണ​ക്കാ​ക്കാ​തെ പാ​വ​ങ്ങ​ളെ ഉ​ദാ​ര​മാ​യി സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ച​ത്.

ദ​രി​ദ്ര​രെ സ​ഹാ​യി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ എ​ന്താ​ണ് ന​മ്മു​ടെ നി​ല​പാ​ട്? ന​മ്മ​ൾ സ​ന്പ​ന്ന​ര​ല്ലാ​ത്ത​തു​കൊ​ണ്ട് അ​തു സാ​ധി​ക്കു​ക​യി​ല്ലെ​ന്നാ​ണോ? ദ​രി​ദ്ര​രെ സ​ഹാ​യി​ക്കു​ന്ന​തി​നു നാം ​സ​ന്പ​ന്ന​രാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​തി​നു ന​മു​ക്കു വേ​ണ്ട​ത് ജോ​ണ്‍​സ​ണ് ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ക​രു​ണാ​ർ​ദ്ര​മാ​യ ഹൃ​ദ​യ​മാ​ണ്. അ​പ്പോ​ൾ ന​മ്മു​ടെ ഇ​ല്ലാ​യ്മ​ക​ൾ​ക്കി​ട​യി​ലും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കും.

മ​റ്റു​ള്ള​വ​ർ സ​ഹാ​യ​ത്തി​നാ​യി ന​മ്മു​ടെ മു​ന്നി​ൽ കൈ​നീ​ട്ടു​ന്പോ​ൾ, നാം ​സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും അ​വ​രെ മ​റ്റാ​രെ​ങ്കി​ലും സ​ഹാ​യി​ച്ചു​കൊ​ള്ളും എ​ന്നാ​യി​രി​ക്കും ചി​ല​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ക്കു​ക. എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​രു ചി​ന്ത​യ്ക്ക് അ​ല്പം​പോ​ലും പ്ര​സ​ക്തി​യി​ല്ല. അ​വ​ർ സ​ഹാ​യം ചോ​ദി​ക്കു​ന്ന​ത് ന​മ്മോ​ട​ല്ലേ? അ​പ്പോ​ൾ നാം​ത​ന്നെ​യ​ല്ലേ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ അ​വ​രെ സ​ഹാ​യി​ക്കേ​ണ്ട​ത്.

ജീ​വി​ത​ത്തെ നി​ർ​വ​ചി​ക്കാ​ൻ നാം ​സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന അ​ള​വു​കോ​ൽ പ​ണ​വും പ്രൗ​ഢി​യും പ്ര​ശ​സ്തി​യു​മൊ​ക്കെ​യാ​യി​രി​ക്കും. എ​ന്നാ​ൽ അ​വ​യെ​ക്കാ​ളൊ​ക്കെ അ​ധി​ക​മാ​യി ന​മ്മു​ടെ ജീ​വി​ത​ത്തെ നി​ർ​വ​ചി​ക്കേ​ണ്ട​ത് ക​രു​ണ​യു​ടെ അ​ള​വു​കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന​ത് ന​മു​ക്കു മ​റ​ക്കാ​തി​രി​ക്കാം.

 

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ

SUNDAY DEEPIKA

സു​ന്ദ​ലാ​ൻ​ഡി​ലെ ത​ല​യോ​ട്ടി പ​റ​യു​ന്ന​ത്

മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ പൂ​ർ​വി​ക​നാ​യ ഹോ​മോ ഇ​റ​ക്റ്റ​സി​ന്‍റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു ശാ​സ്ത്ര​ജ്ഞ​ർ. ‌ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ, മ​ഡു​റ ദ്വീ​പു​ക​ൾ​ക്കി​ട​യി​ലു​ള്ള മ​ഡു​റ ക​ട​ലി​ടു​ക്കി​ൽ ചെ​ളി​യു​ടെ​യും മ​ണ​ലി​ന്‍റെ​യും പാ​ളി​ക​ൾ​ക്ക​ടി​യി​ൽ പൂ​ണ്ടു​കി​ട​ക്കു​ക​യാ​യി​രു​ന്നു ത​ല​യോ​ട്ടി.

ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ത​ല​യോ​ട്ടി​ക്ക് 140,000 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ തീ​ര​ത്തു ന​ട​ത്തി​യ മ​ണ​ൽ ഖ​ന​ന​ത്തി​നി​ടെ​യാ​ണു ക​ണ്ടെ​ത്ത​ലു​ക​ൾ.

പു​രാ​ത​ന മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന സം​സ്കാ​ര​ത്തി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന​വ​യാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. മ​ഡു​റ ക​ട​ലി​ടു​ക്കി​ലെ വ​ലി​യ നി​ർ​മാ​ണ​പ​ദ്ധ​തി​യു​മാ​യു​ള്ള ഖ​ന​ന​ങ്ങ​ളി​ൽ, 2011ൽ ​ആ​ണ് ഹോ​മോ ഇ​റ​ക്റ്റ​സി​ന്‍റെ ഫോ​സി​ൽ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ, ഈ ​മാ​സ​മാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ത​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ലോ​ക​വു​മാ​യി പ​ങ്കു​വ​ച്ച​ത്. "ക​ണ്ടെ​ത്ത​ലു​ക​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ​വി​ശേ​ഷ​ത, പ്ര​ദേ​ശ​ത്തെ ഹോ​മി​നി​ൻ ജ​ന​സം​ഖ്യ​യു​ടെ വ​ലി​യ രൂ​പാ​ന്ത​ര വൈ​വി​ധ്യ​വും ച​ല​നാ​ത്മ​ക​ത​യു​മാ​ണ്'- പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഹ​രോ​ൾ​ഡ് ബെ​ർ​ഗൂ​യി​സ് പ​റ​ഞ്ഞു.

6,000 മൃ​ഗ ഫോ​സി​ലു​ക​ളും

ഒ​രു കാ​ല​ത്ത് തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യെ വി​ശാ​ല​മാ​യ ഉ​ഷ്ണ​മേ​ഖ​ലാ സ​മ​ത​ല​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന "സു​ന്ദ​ലാ​ൻ​ഡ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ഷ്ട​ഭൂ​മി​ക​യു​ടെ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന തെ​ളി​വാ​യി​രി​ക്കാം ഈ ​സ്ഥ​ലം.

ത​ല​യോ​ട്ടി​ക്കു പു​റ​മേ, കൊ​മോ​ഡോ ഡ്രാ​ഗ​ൺ, എ​രു​മ, മാ​ൻ, ആ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ 36 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 6,000 മൃ​ഗ​ഫോ​സി​ലു​ക​ളും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഫോ​സി​ലു​ക​ളി​ൽ മു​റി​പ്പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത് പു​രാ​ത​ന മ​നു​ഷ്യ​ൻ വേ​ട്ട​യാ​ട​ൽ ത​ന്ത്ര​ങ്ങ​ൾ പ​രി​ശീ​ലി​ച്ചി​രു​ന്നു​വെ​ന്നാ​ണ്.

മ​ഡു​റ ക​ട​ലി​ടു​ക്ക് ഹോ​മി​നി​നു​ക​ൾ ഈ ​വേ​ട്ട​യാ​ട​ൽ ത​ന്ത്രം സ്വ​ത​ന്ത്ര​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി​രി​ക്കാം. എ​ന്നാ​ൽ, അ​ക്കാ​ല​ത്തെ ജ​ന​ത​യു​ടെ സാം​സ്കാ​രി​ക വി​നി​മ​യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​തെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

ആ​രാ​യി​രു​ന്നു ഹോ​മോ ഇ​റ​ക്റ്റ​സ്?

ആ​ധു​നി​ക മ​നു​ഷ്യ​രു​മാ​യി കൂ​ടു​ത​ൽ സാ​മ്യ​മു​ള്ള ആ​ദ്യ കാ​ല മ​നു​ഷ്യ​രാ​ണ് ഹോ​മോ ഇ​റ​ക്റ്റ​സ് എ​ന്നു ശാ​സ്ത്ര​ജ്ഞ​ർ വി​ശ്വ​സി​ക്കു​ന്നു. ഉ​യ​രം കൂ​ടു​ത​ലു​ള്ള, പേ​ശീ​ബ​ല​മു​ള്ള ശ​രീ​ര​മു​ണ്ടാ​യി​രു​ന്നു അ​വ​ർ​ക്ക്. നീ​ള​മു​ള്ള കാ​ലു​ക​ളും ചെ​റി​യ കൈ​ക​ളു​മാ​യി​രു​ന്നു ഹോ​മോ ഇ​റ​ക്റ്റ​സി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​നു​ഷ്യ​ന്‍റെ ആ​ദ്യ​കാ​ല പൂ​ർ​വി​ക​രു​ടെ ഭൂ​മി​ശാ​സ്ത്ര പ​രി​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള മു​ൻ​കാ​ല പ്ര​മാ​ണ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ്ടെ​ത്ത​ലു​ക​ൾ.

ആ‍​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള ഹി​മാ​നി​ക​ളു​ടെ ഉ​രു​ക​ൽ സ​മു​ദ്ര​നി​ര​പ്പ് 120 മീ​റ്റ​റി​ല​ധി​കം ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ക​യും സു​ന്ദ​ലാ​ൻ​ഡി​ലെ താ​ഴ്ന്ന സ​മ​ത​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യും ചെ​യ്തു.

Latest News

Up